എത്ര നാളായെന്നോ ഞാൻ ആശിക്കുന്നു ഹരിയേട്ടന്റെ ഒപ്പം ഇങ്ങനെയൊരു ദിവസം

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Adam shakespeare

അപർണ

സാമ്പാറിനുള്ള പച്ചക്കറി അ രിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അപർണയുടെ മൊബൈൽ റിംഗ് ചെയ്തത് – ഹലോ അമ്മേ…. എന്തൊക്കെയുണ്ട് വിശേഷങ്ങള് സുഖമാണോ…?

ഉം…. സുഖമായിട്ടിരിക്കുന്നു.

നീ സുഖമായിട്ടിരിക്കുന്നോ?

ഉം…. സുഖമായിട്ടിരിക്കുന്നു അമ്മേ…!

ഹരി ജോലിക്ക് പോയോ മോളേ….?

ഉം ഹരിയേട്ടൻ ഓഫീസിൽ പോയി .

ഇനിയെന്നാ ഇങ്ങോട്ടേക്ക് വരുന്നത്?

ഹരിയേട്ടന് ജോലി തിരക്കുണ്ട് അമ്മേ ഇപ്പോ അങ്ങോട്ടേക്ക് ഒന്നും ഞങ്ങളെ പ്രതീക്ഷിക്കേണ്ട.

അവിടെ ഫ്ലാറ്റില് ആൾക്കാരൊക്കെയെങ്ങനെയുണ്ട്…?

ഇവിടത്തെ കാര്യമൊക്കെ പറയാതിരിക്കേ ഭേദം .ഇവിടെയുള്ള ആളുകൾക്ക് ഒന്നു സംസാരിക്കാൻ തന്നെ സമയമില്ല ,എല്ലാവർക്കും തിരക്കോട് തിരക്കാ. പിന്നെ, അച്ഛനും വർണയുമൊക്കെ എന്തെടുക്കുന്നു?

അച്ഛൻ കടയിൽ പോയേക്കാ, അവള് പിന്നെ കൂട്ടുകാരിയുടെ വീട്ടിൽ പോയി. എന്നാ മോളേ ഞാൻ പിന്നെ വിളിക്കാം ഇവിടെ പറമ്പില് തേങ്ങയിടാൻ ആളുകൾ വന്നിട്ടുണ്ട്.

ശരി അമ്മേ ,ഓക്കേ ഉമ്മ….! -മൊബൈൽ ഓഫ് ചെയ്ത് അപർണ കുറച്ചു നേരം പുറത്തേക്ക് നോക്കി നിന്നു – @@@@ വൈകുന്നേരമായപ്പോൾ അപർണയുടെ ഭർത്താവ് ഹരി ജോലി കഴിഞ്ഞു വന്നു –

എന്താ ഹരിയേട്ടാ ഇന്ന് ലേയ്റ്റായത്….?

നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ. ഈയിടെയായി പിടിപ്പതും ജോലിയുണ്ട് ഓഫീസില് ഒന്ന് നിന്ന് തിരിയാൻ നേരമില്ല. നീ ഭക്ഷണമെടുത്ത് വെക്ക് ഞാനൊന്ന് കുളിച്ചിട്ടും വരാം.

ഉം…. ! – അപർണ പതിയെ തലയാട്ടി കൊണ്ട് ഒന്നു മൂളി –

ഹരിയേട്ടാ വാ ഭക്ഷണം കഴിക്കാം . -ടേബിളിൽ ഭക്ഷണം ഒരുക്കിവെച്ചു കൊണ്ട് അപർണ ഹരിയോട് പറഞ്ഞു . രണ്ടു പേരും ഭക്ഷണം കഴിക്കാനിരുന്നു -.

എന്താ എന്നോടെന്തെങ്കിലും പറയുവാനുണ്ടോ….? – അപർണയുടെ മട്ടും ഭാവവും കണ്ട് ഹരി ചോദിച്ചു –

അല്ല ഹരിയേട്ടാ അമ്മ വിളിച്ചിരുന്നു .നമ്മള് കുറേ നാളായല്ലോ അങ്ങോട്ട് ചെന്നിട്ട് അതിന്റെ പരിഭവം പറയുകയായിരുന്നു.

നിനക്കറിയാല്ലോ കാര്യങ്ങള് ഞാനവിടെന്ന് ഒന്നു നീങ്ങിയാൽ മതി പിന്നെ ഓഫിസിൽത്തെ കാര്യങ്ങളൊക്കെ അവതാളത്തിലാകും .ഒരു കാര്യം ചെയ്യ് ഇത്തവണ നീ ഒറ്റക്ക് പോ ഒരു അഞ്ച് പത്ത് ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി .

വേണ്ട ,പോകുന്നെങ്കിൽ നമ്മൾ രണ്ടു പേരും ഒരുമിച്ച് പോയാൽ മതി. – ഹരി അപർണയെ കണ്ണ് തുറുപ്പിച്ച് നോക്കി – @@@ രാവിലെ ഹരി ഓഫീസിലേക്ക് പോകാനൊരുങ്ങിയപ്പോൾ –

അപർണേ ഞാൻ ഇറങ്ങുകയാണേ….

ഹരിയേട്ടാ പോകല്ലേ നിക്ക് . -അപർണ ഓടി ഹരിയുടെ അടുത്ത് വന്നു നിന്ന് ചോറ്റുപാത്രം കൊടുത്തു ,ഹരി അത് വേടിച്ച് ബാഗിൽ വെച്ചു ശേഷം ഹരി അവിടെ നിന്ന് പോയി – കുറച്ചു കഴിഞ്ഞ് അപർണ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി .

ഹായ് , എങ്ങോട്ടാണ് ഇത്ര ധൃതിയില് ? – അപർണ മേഘ്നയോട് ചോദിച്ചു –

ഏയ് വെറുതെ ഞങ്ങളൊന്ന് കറങ്ങാൻ പോകുന്നതാ നീ വരുന്നുണ്ടോ….?

ഏയ് ഞാനെങ്ങുമില്ല .നിങ്ങൾ ഭാര്യയും ഭർത്താവും ഒരുമിച്ചു പോകുമ്പോൾ ഞാനെന്തിനാ ?

ഏയ് അതുസാരമില്ല നീ വന്നോ…!

ഏയ് അതു വേണ്ട നിങ്ങൾക്ക് നിങ്ങളുടേതായ നിമിഷങ്ങളുണ്ടാകും ഞാനും കൂടെ വന്ന് അത്…. ഏയ് ഞാനില്ല.

അപർണയും ഹസ്ബന്റും പുറത്തൊക്കെ കറങ്ങാൻ പോകാറില്ലേ…?

പ്… പിന്നേ…. ഞങ്ങള് ഇടയ്ക്കൊക്കെ പുറത്തൊക്കെ ചുറ്റാറുണ്ട് .

ശരി എന്നാ ഞങ്ങള് വരട്ടേ…. വാ ഡാർലിംഗ്! – മേഘ്ന ഭർത്താവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചു കൊണ്ട് പോയി ,അവർ പോകുന്നത് അപർണ കൗതുകത്തോടെ നോക്കിനിന്നു . ശേഷം കുറച്ചുകഴിഞ്ഞപ്പോൾ പച്ചക്കറിയും മറ്റും വാങ്ങാൻ അപർണ മാർക്കറ്റിലേക്ക് പോയി ആവശ്യത്തിന് പച്ചക്കറികളും മറ്റും വേടിച്ച് തിരികെ ഫ്ലാറ്റിലേക്ക് മടങ്ങി വന്നു.

ഫ്ലാറ്റിൽ അപർണ വളർത്തുന്ന ചെടികൾക്കുമെല്ലാം വെള്ളമൊഴിച്ചു കൊടുത്തു .അപ്പോളാണ് ഒരു പയ്യൻ ഉറക്കെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് അപർണ ശ്രദ്ധിച്ചത്.-

എടാ അപ്പോ എല്ലാം പറഞ്ഞതുപോലെ ,ശരി ഓക്കേ…! -ഇവനേതാ…. ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ അപർണ മനസ്സിൽ വിചാരിച്ചു – -ആ പയ്യൻ മൊബൈൽ ഓഫ് ചെയ്തു കുറച്ചു നേരം പുറത്തോട്ട് നോക്കിനിന്നു .അപ്പോഴാണ് അപർണ അവന്റെ ശ്രദ്ധയിൽ പെട്ടത് –

ഹായ്… – ആ പയ്യൻ കൈ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു –

ഉം….എന്നേയാണോ? – അപർണ മനസ്സിൽ കരുതി- – ആ പയ്യൻ അപർണയുടെ അടുത്തേക്ക് വന്നു –

ചേച്ചി ഇവിടേയാണോ താമസം?

അതേ…. നീയേതാ ഇവിടെ ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ…?

ഞാൻ… ,ഇവിടത്തെ ശ്രീലത ആന്റിയെ അറിയില്ലേ…?

അറിയാം ശ്രീലത ചേച്ചിയുടെ….?

നെഫ്യൂ ആണ്…!

ഓ…!

ചേച്ചി ഇവിടെ ഒറ്റയ്ക്കാണോ താമസം .

ഏയ് , ഹസ്ബെന്റുണ്ട്.

ഉം…! ചേച്ചിക്ക് ജോലി ഉണ്ടോ..?

ഇല്ല ജോലിയൊന്നുമായിട്ടില്ല .പിന്നെ പി.എസ്. സി എഴുതുന്നുണ്ട് .

ചേച്ചി എത്ര വർഷമായീ ഈ ഫ്ലാറ്റില്?

ഞാനിവിടെ വന്നിട്ട് ഇപ്പോ ഒരുവർഷമായി . – പെട്ടെന്ന് ആ പയ്യന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു –

അപ്പോ ശരി ചേച്ചി കാണാം….!

ഓക്കേ ! @@@ പിറ്റേ ദിവസം ഹരി ഓഫീസിലേക്ക് പോയപ്പോൾ അപർണ ഒറ്റക്കായി .ഒറ്റയ്ക്കിരുന്ന് അപർണയ്ക്ക് ബോറടിച്ചു .അപർണ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി അപ്പോൾ ഇന്നലെ കണ്ട ആ പയ്യനെ കണ്ടു.

അങ്കിളും ആന്റിയുമൊക്കെ ജോലിക്ക് പോയോ…? – അപർണ ചോദിച്ചു –

ഉം… അവര് പതിവ് പോലെ ജോലിക്ക് പോയി .ഇവിടം നല്ല പോലെ ബോറടിക്കുന്നുണ്ട് ,സംസാരിക്കാനുമൊന്നും ആരുമില്ലാത്തതുകൊണ്ടേ…, നാട്ടിലായിരുന്നുവെങ്കിൽ കൂട്ടുകാരന്മാരുടെ കൂടെ കളിക്കാൻ പോകാമായിരുന്നു .ചേച്ചിക്ക് ഇവിടെ ഇങ്ങനെയിരുന്നിട്ട് ബോറടിക്കുന്നില്ലേ…?

ഉം പിന്നേ ഇല്ലാതിരിക്കോ, എനിക്കും ഇത് തന്നാ പ്രശ്നം. കുറച്ചു നേരം ടിവിയിൽ നോക്കിയിരിക്കും അത് കഴിഞ്ഞ് മൊബൈലിൽ നോക്കിയിരിക്കും പിന്നേം ബോറടിക്കുമ്പോൾ ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകും .

ഉം… നിനക്ക് ഐസ്ക്രീം ഇഷ്ടമാണോ…?

അതേ…!

എങ്കിൽ വാ ഞാൻ ഐസ് ക്രീം ഉണ്ടാക്കിയിട്ടുണ്ട് . – ആ പയ്യൻ അപർണയുടെ ഫ്ലാറ്റിലേക്ക് ചെന്നു – അവിടെ ചെന്നപ്പോൾ അപർണ ടീവിയിൽ സീരിയൽ വച്ചിട്ടുണ്ടായിരുന്നു. അവൻ അവിടെയൊരു സോഫയിൽ ഇരുന്നു. അപർണ രണ്ടു ചെറിയ പാത്രത്തിൽ ഐസ് ക്രീം കൊണ്ടുവന്നു ഒരെണ്ണം ആ പയ്യനു കൊടുത്തു .

നന്നായോന്ന് അറിയില്ല എന്തായാലും നീ കഴിച്ചു നോക്ക് അലമ്പാണെങ്കിൽ എന്നെ തെറിപറയരുത്. – അപർണ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു.

അയ്യോ ഞാൻ നിന്റെ പേരു ചോദിക്കാൻ മറന്നു എന്താ നിന്റെ പേര്…?

രോഹിത് !

നീ എത്രേലാ പഠിക്കുന്നേ…!

ഞാൻ +2 കഴിഞ്ഞു.

ഡിഗ്രിക്ക് കൊടുത്തിട്ടില്ലേ….?

ആ കൊടുത്തിട്ടുണ്ട് . ആ ചേച്ചി ഐസ് ക്രീം അടിപൊളിയായിട്ടുണ്ട്, ഒരു രക്ഷയുമില്ല .

ആണോ ,സത്യം പറ നന്നായിട്ടുണ്ടോ…?

ചേച്ചീ സത്യം സൂപ്പറായിട്ടുണ്ട് . ശേഷം അവർ ടീവിയിലേക്ക് ശ്രദ്ധിച്ചു .

ചേച്ചീ സീരിയൽ അഡിക്റ്റ് ആണോ…, എല്ലാ സീരിയലും കാണാറുണ്ടോ…?

പിന്നേ ഞാനെല്ലാ സീരിയലും കാണും അങ്ങനെ മിസ്സ് ചെയ്യാറില്ല.

എന്താ ഇങ്ങനെ നോക്കുന്നേ…? – കുറച്ചു നേരം തന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ട് രോഹിത്തിനോട് അപർണ ചോദിച്ചു –

ചേച്ചി നല്ല സുന്ദരിയാട്ടോ….!

ആണോ…?

അതേന്നേ ,ചേച്ചിയോട് ഇങ്ങനെ സംസാരിച്ചിരിക്കാൻ തന്നെ എന്ത് രസമാ, ചെറിയ കുട്ടികളുടെ ശബ്ദമാ ചേച്ചിക്ക്.

അതെല്ലാവരും പറയാറുണ്ട് എനിക്ക് ചെറിയ കുട്ടികളുടെ ശബ്ദമാണെന്ന് . -അവർ രണ്ട് പേരും കുറേ നേരം സംസാരിച്ചിരുന്നു ,സംസാരിച്ചിരുന്നു നേരം പോയതു പോലും അവർ അറിഞ്ഞില്ല – @@@@ -പിറ്റേ ദിവസം എങ്ങോട്ടോ പോകാൻ വേണ്ടി രോഹിത് റെഡിയാവുകയായിരുന്നു –

ഉം… എങ്ങോട്ട് പോകുന്നു പുതിയ ഡ്രസ്സൊക്കെയിട്ട്…?

ഞാൻ ഒന്നു പുറത്തു പോവുകയാ ചുമ്മാ ഒന്നു കറങ്ങാൻ ,നാട്ടിലായിരുന്നെങ്കിൽ ഫ്രണ്ട്സ് കൂടെയുണ്ടായേനേ ഇതിപ്പോ ഒറ്റക്ക് പോകേണ്ടി വരും .

ഞാൻ വന്നോട്ടെ നിന്റെകൂടെ…? (അപർണ തല പതിയെ ചെരിച്ച് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു)

അതിനെന്താ ചേച്ചി വന്നോ ,കുഴപ്പമില്ല. – രോഹിത് ഫുൾ കൈ ഷർട്ട് പതിയെ മടക്കി വെച്ച് കൊണ്ട് പറഞ്ഞു – ശേഷം അവർ രണ്ടുപേരും ഫ്ലാറ്റിൽ നിന്ന് ഇറങ്ങി. @@@ അവർ രണ്ടു പേരും പരസ്പരം തമാശകൾ പറഞ്ഞ് ചിരിച്ചു ഉല്ലസ്സിച്ചു നടക്കുകയായിരുന്നു. അപ്പോഴായിരുന്നു ഒരു പയ്യൻ രോഹിത്തിനെ വിളിച്ചത് .രോഹിത് പുറകോട്ട് നോക്കി രോഹിത്തിന്റെ കൂട്ടുകാരനായിരുന്നു അത് ,രോഹിത് അപർണയെ അവിടെ നിർത്തിയിട്ട് കൂട്ടുകാരന്റെയടുത്തേക്ക് ഓടിയടുത്തു .

എടാ രഞ്ജിത്തേ ,നീയിതെവിടെയാ എത്രനാളായടാ നമ്മൾ തമ്മിൽ കണ്ടിട്ട് .

അല്ല നീയെന്താ ഇവിടെ ?

എടാ ഞാനിപ്പോ എന്റെ ആന്റീടേം അങ്കിൾ ന്റെ കൂടെയാ താമസം ,കുറച്ചു നാൾ അവരുടെ കൂടെ താമസിക്കാൻ വന്നതാ .

ടാ വെറുതേയിരിക്കല്ലേ ഇടയ്ക്കൊക്കെ വീട്ടിലേക്ക് ഇറങ്ങ്… .

ഞാൻ ഇവിടെ നിന്ന് പോകുന്നതിനുമുമ്പ് ഒരു ദിവസം വരാം.

അല്ലടാ ഏതാ ആ അപ്സരസ്…?

എന്താ…?

നിന്റെ കൂടെയുള്ള ആ ചേച്ചി ഏതാണെന്ന്…?

ഓ അതോ അത് അപർണ ചേച്ചി , ഫ്ലാറ്റിൽ വെച്ച് പരിചയപ്പെട്ടതാ .

ഉം… ചെന്ന് കേറിയില്ല അപ്പോഴേക്കും അവിടത്തെ ചേച്ചിമാരേയെല്ലാം കയ്യിലിടുത്തു ,ഭയങ്കരാ…!

ഒന്നു പോയേടാ .

ശരി അപ്പോ ഞാൻ പോവുകയാണേ…, വീട്ടിലേക്ക് വരാൻ മറക്കരുത് കേട്ടോ…!

ആരായിരുന്നു അത്…? – ഫ്രണ്ടിനോട് ബൈ പറഞ്ഞ് രോഹിത് അപർണയുടെ അടുത്തേക്ക് ചെന്നു –

എന്റെ ഒരു ഫ്രണ്ടാ ചേച്ചി പത്ത് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു .

അവർ ബീച്ചിലെത്തി രണ്ടുപേരും കുറേ നേരം തിരമാല അവരുടെ അടുത്തേക്ക് വരുന്നതും പോകുന്നതും നോക്കി ബീച്ചിലെ കാഴ്ച്ചകളുമെല്ലാം കണ്ട് ആസ്വദിച്ച് നിന്നു.

ചേച്ചിയും ഹസ്ബെന്റും ഔട്ടിംഗിനൊക്കെ പോകാറില്ലേ…!

എന്റെ പൊന്ന് മോനേ സത്യം പറയാലോ എന്നെ ഹരിയേട്ടൻ അങ്ങനെയൊന്നും പുറത്തൊക്കെ കൊണ്ടുപോകാറില്ല . ഇടയ്ക്ക് വെറുതേയിരിക്കുമ്പോൾ ഞാൻ പറയാറുണ്ട് നമുക്കൊന്ന് കറങ്ങിയിട്ടും വരാമെന്ന് ഏഹേ… ഒന്നിനും സമ്മതിക്കില്ലാന്നേ…! സിനിമക്ക് പോകുന്നതു പോലും കൂട്ടുകാരൊന്നിച്ചാ ,എനിക്ക് വേണ്ടി കുറച്ചു നേരം സ്പെൻറ് ചെയ്യാൻ പോലും ഹരിയേട്ടന് പറ്റില്ല.

ചേച്ചിക്ക് നല്ല വിഷമമുണ്ടല്ലേ…?

പിന്നേ ഇല്ലാതിരിക്കോ…? – അപർണയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകാൻ തുടങ്ങി –

ചേച്ചീ കരയല്ലേ… എന്തായിത് ആ കണ്ണ് തുടച്ചേ…! -രോഹിത് കയ്യിലുണ്ടായിരുന്ന ടവ്വല് കൊടുത്തു – @@@@ പിന്നീടുള്ള പല ദിവസങ്ങളിലും അവർ രണ്ടു പേരും പുറത്തു പോയി .ബീച്ച് ,സിനിമ തിയേറ്റർ ,മാളുകളിലും ആയി അവർ കയറിയിറങ്ങി .രോഹിതിനോടൊപ്പമുള്ള ദിവസങ്ങൾ അപർണയ്ക്ക് അത്യന്തം സന്തോഷം നിറഞ്ഞ നാളുകളായിരുന്നു . അതിലൂടെ അവരുടെ സൗഹൃദം കൂടുതൽ ദൃഢമായി . അങ്ങനെ ദിവസങ്ങൾ കടന്നു പോയി .

അങ്ങനെയിരിക്കെ ഒരു ദിവസം രോഹിത്തും അപർണയും കറങ്ങാൻ പോകുന്നത് ഹരി കണ്ടു. -ഹരിയുടെ മനസ്സിൽ സംശയം നിഴലിച്ചു – @@@ ഒരുദിവസം ഹരി ഓഫിസിൽ നിന്ന് തിരിച്ച് വരുമ്പോൾ രോഹിത്ത് ബസ്റ്റോപ്പിൽ നിൽക്കുന്നത്കണ്ടു .

നീയെന്താ ഇവിടെ നിൽക്കുന്നേ ?ഹരി ചോദിച്ചു.

ഞാനിവിടെ ഒരു കൂട്ടുകാരന്റെ വീട്ടിൽ വന്നതാ ,ഇതുവരെ ബസ്സൊന്നും കിട്ടിയില്ല സമരമാണെന്ന് തോന്നുന്നു.

ഉം… നീ കയറിക്കോ ഞാൻ ഫ്ലാറ്റിലേക്കാ…

ആണോ….? അത് നന്നായി. എന്നാ വിട്ടോ ചേട്ടാ….! -രോഹിത് ഹരിയുടെ ബൈക്കിന്റെ പുറകിൽ കയറി.-.

കുറച്ചു ദൂരം ചെന്നപ്പോൾ ഹരി വണ്ടി വഴിതിരിച്ചുവിട്ടു.

ചേട്ടാ ഇതെന്താ ഇങ്ങോട്ട് , ആ വഴിയല്ലേ നമുക്ക് പോകേണ്ടത് . – രോഹിത് പറഞ്ഞു –

ഹരി ഒന്നും മിണ്ടിയില്ല.

ചേട്ടാ എന്താ ഒന്നും മിണ്ടാത്തെ…? – രോഹിത് സംശയത്തോടെ ചോദിച്ചു.

ഹരി രോഹിത്തിനേയും കൊണ്ട് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് പോയി ബൈക്ക് അവിടെനിർത്തി.

ചേട്ടാ എ എന്താ ഇവിടെ….?

നീ ആദ്യം ഇറങ്ങ്…, പറയാം!

ഞാൻ കുറേ നാളായി നിന്നെ ശ്രദ്ധിക്കുന്നു, നീ എപ്പോ നോക്കിയാലും എന്റെ ഭാര്യയുടെ കൂടെയാണല്ലോടാ ,നിങ്ങളെ രണ്ടു പേരേയും പല സ്ഥലങ്ങളിൽ വെച്ചും ഞാൻ കണ്ടിട്ടുണ്ട്.

സത്യം പറയടാ എന്താ എന്റെ ഭാര്യയുമായി നിനക്ക്.

ഞാനും ചേച്ചിയും നല്ല ഫ്രണ്ട്സാ ,ചേച്ചി ഇടയ്ക്കൊക്കെ പുറത്തു പോകുമ്പോൾ ഞാനും പോകാറുണ്ട് ,അത്രയുള്ളൂ.

അവൾക്ക് കൂട്ട് പോകാൻ ഞാനുണ്ട്, പിന്നെ നീയെന്തിനാടാ അവളുടെ കൂടെ പോകുന്നത്?

ആണോ…?

ശരി അവസാനമെന്നാ നിങ്ങൾ രണ്ടുപേരും ഔട്ടിംഗിന് പോയത്? – ഹരി തലതാഴ്ത്തി ആലോചിച്ചു കൊണ്ട് നിന്നു –

എന്താ ഓർമ്മയില്ലേ…?

ഹും. ചേച്ചി എന്നോട് എല്ലാ കാര്യങ്ങളും പറയാറുണ്ട്…, ചേച്ചിയുടെ സന്തോഷങ്ങളും വിഷമങ്ങളുമെല്ലാം.

ചേട്ടനൊരിക്കലും ചേച്ചിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊന്നും എന്താണെന്നറിയാൻ ശ്രമിച്ചിട്ടില്ല ,സത്യമല്ലേ ഞാൻ പറഞ്ഞത് . ഈയിടെയായി സ്നേഹത്തോടെയുള്ള ഒരു വാക്കോ നോട്ടമോ ചേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലായെന്നാണ് ചേച്ചി പറഞ്ഞത് .

പിന്നെ… ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ചേട്ടൻ അപർണ ചേച്ചിയെ ചീത്ത പറയാറുണ്ടല്ലേ…?

സത്യം പറഞ്ഞാ അപർണ ചേച്ചിയൊരു പാവമാ….,സ്നേഹിക്കാൻ മാത്രമേ ചേച്ചിക്ക് അറിയുള്ളൂ. ഇതിപ്പോ അപർണ ചേച്ചി ആയതു കൊണ്ടാ വേറെ വല്ല പെണ്ണുങ്ങളായിരുന്നുവെങ്കിൽ ചേട്ടനെ ഇട്ടേച്ചു പോയേനെ.

ജോലിത്തിരക്കൊക്കെ എല്ലാവർക്കും ഉണ്ടാകും എന്നാലും ഹരിയേട്ടൻ അപർണചേച്ചിക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തണം.പ്രത്യേകിച്ചും അവധി ദിവസങ്ങളിൽ .ഒരുമിച്ചുള്ള യാത്രകൾ ,ഷോപ്പിംങ്, വല്ലപ്പോഴും പുറത്ത് നിന്നുള്ള ഭക്ഷണം ,പിന്നെ വർഷത്തിലൊരിക്കലെങ്കിലും ഒരു ഉല്ലാസയാത്ര ഇതൊക്കെ ചേച്ചിക്ക് സന്തോഷം നൽകും. അല്ലാതെ ഈ ഫ്ലാറ്റിൽ തന്നെ ഇങ്ങനെ ഇരുന്നാൽ ചേച്ചിക്ക് വെല്ല മാനസീകപ്രശ്നങ്ങളൊക്കെ വരും.

-വീട്ടിൽ ചെന്നപ്പോൾ രോഹിത് പറഞ്ഞ കാര്യങ്ങളെല്ലാം ഹരി ചിന്തിച്ചു കൊണ്ടിരുന്നു. രോഹിത് പറഞ്ഞതിലും കാര്യമുണ്ടെന്ന് ഹരിക്ക് തോന്നി- . രണ്ട് ദിവസം കഴിഞ്ഞപ്പോൾ രോഹിത് വീട്ടിലേക്ക് തിരിച്ചുപോയി ,രോഹിത് നാട്ടിലേക്ക് തിരിച്ചു പോയത് അപർണയ്ക്ക് നല്ല വിഷമമായി ,താൻ വീണ്ടും ഒറ്റപ്പെടുകയാണെന്ന് അപർണയ്ക്ക് തോന്നി.

ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ –

നാളെ നമുക്ക് ഒരു സ്ഥലം വരെ പോകണം.

എവിടേക്കാ ഹരിയേട്ടാ…?

ദൂരെ ഒരു അമ്പലത്തിലേക്കാ…!

നാളെ ഓഫീസിന് അവധിയാ , പിന്നേ കുറേ നാളായല്ലോ നമ്മള് തമ്മിൽ ഒരുമിച്ച് പുറത്തു പോയിട്ട്.

അത് ഹരിയേട്ടന് ഓഫീസില് തിരക്കായതുകൊണ്ടല്ലേ..!

നാളെ ഞാൻ ഫ്രീയാ ,നമുക്ക് പോകാം ! നാളെ നേരത്തേ എണീക്കണം ഒരു അഞ്ചര ആകുമ്പോഴേക്കും പോകണം .

ശരി ഹരിയേട്ടാ….! @@@@@

അവർ രണ്ടുപേരും അമ്പലത്തിലെത്തി ,രണ്ടുപേരും നടയിൽ നിന്ന് നന്നായി പ്രാർത്ഥിച്ചു .ശേഷം ഒരു ആൽത്തറയിൽ ചെന്നിരുന്നു.

എത്ര നാളായെന്നോ ഞാൻ ആശിക്കുന്നു ഹരിയേട്ടന്റെ ഒപ്പം ഇങ്ങനെയൊരു ദിവസം .

എന്ത് ചെയ്യാനാ ഓഫീസിലെ ഓരോരോ തിരക്കു കാരണം…,

സാരമില്ല ഹരിയേട്ടാ ,എന്നാലും ഇങ്ങനെ ഒരു ദിവസം ഒത്തുകിട്ടിയല്ലോ.

ഇനി നമുക്ക് എങ്ങോട്ട് പോകണം താൻ പറ.

ഇന്ന് ഇതെന്ത് പറ്റി ഹരിയേട്ടന് ഇങ്ങനൊന്നും എന്നോട് ചോദിക്കാറില്ലല്ലോ…?

ഈ ദിവസം മൊത്തം ഞാൻ എന്റെ മിസ്സീസിന്റെ കൂടെ ചെലവഴിക്കാമെന്ന് വച്ചു. താൻ പറയ് എവിടേയ്ക്കാ പോകേണ്ടത്, പാർക്ക്, സിനിമ തിയേറ്റർ ,മാൾ…

ഹരിയേട്ടൻ തീരുമാനിച്ചോ ഹരിയേട്ടന് ഇഷ്ടമുള്ള സ്ഥലത്തേക്ക് പോകാം.

ഇല്ല നീ തീരുമാനിക്കണം .ഇന്നത്തെ ദിവസം മൊത്തം നിനക്കായി വിട്ടുതന്നേക്കാ ഞാൻ.

ഏയ് അതുവേണ്ട, ഹരിയേട്ടൻ തീരുമാനിക്ക് .

പ്ഫാ, എവിടേക്ക് പോകണമെന്ന് നീ തീരുമാനിച്ചോളണം ,ഇല്ലെങ്കിൽ ഇവിടെ ഇട്ട് നിന്നെ ഞാൻ ചവിട്ടി കൂട്ടും…..! -ഹരി ചൂടാവുന്നത് കണ്ട് അപർണ പേടിച്ചു നിന്നു ,അപർണ പേടിക്കുന്നത് കണ്ട് ഹരി പതിയെ പതിയെ പൊട്ടിച്ചിരിക്കാൻ തുടങ്ങി ,ഹരി പൊട്ടിച്ചിരിക്കുന്നത് കണ്ട് അപർണയും പൊട്ടിച്ചിരിച്ചു –

~ ~ 2 years later~~

കൂട്ടുകാരോടൊപ്പം തിയറ്ററിലിരുന്ന് സിനിമ കണ്ട് ആസ്വദിക്കുകയായിരുന്നു രോഹിത് അപ്പോഴാണ് രോഹിത്തിന്റെ മൊബൈലിലേക്ക് ഹരി വിളിക്കുന്നത്. രോഹിത് കോൾ അറ്റെന്റ് ചെയ്തു –

ആ ഹരിയേട്ടാ ഞാൻ തിയറ്ററിലാ ,ഒരു മിനുട്ട് ഞാൻ ഒന്ന് പുറത്തേക്കിറങ്ങട്ടേ, -രോഹിത് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി

ഹരിയേട്ടാ പറയ് എന്തൊക്കെയുണ്ട് വിശേഷങ്ങൾ ചേച്ചി സുഖമായിട്ടിരിക്കുന്നോ?

ഞങ്ങൾ രണ്ട് പേരും സുഖമായിട്ടിരിക്കുന്നു. നിന്റെ ക്ലാസൊക്കെ എങ്ങനെ പോകുന്നു?

ക്ലാസ്സൊക്കെ നന്നായി തന്നെ പോകുന്നുണ്ട് .

പിന്നെ… ഒരു ചെറിയ വിശേഷമുണ്ട്…!

എന്താ ചേട്ടാ പറയ്…?

അപർണ….. പ്രെഗ്നന്റാണ്!

ആണോ…? കൺഗ്രാറ്റ്സ് ഏട്ടാ…., പിന്നേ ചിലവുണ്ട് ട്ടോ…!

നീ ഇങ്ങോട്ട് വാ വേഗം, എല്ലാം റെഡിയാക്കാം .ശരി എന്നാ നീ പോയി സിനിമ കണ്ടോ…, ഞാൻ വെക്കുകയാണേ…!

ശരി ചേട്ടാ… ബൈ!

(ശുഭം)

രചന: Adam shakespeare

Leave a Reply

Your email address will not be published. Required fields are marked *