ചെമ്പകം, തുടർക്കഥ ഭാഗം 34 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഡോക്ടറിന് എന്നെ അറിയില്ലെങ്കിലും ഡോക്ടറിന്റെ ഭാര്യ രേവതിയ്ക്ക്…എന്റാമ്മാളൂട്ടിയ്ക്ക് നന്നായി അറിയാം എന്നെ….

അവന്റെ വായിൽ നിന്നും അങ്ങനെ കേട്ടതും എന്റെ സകല നാഡിഞരമ്പുകളും വലിഞ്ഞു മുറുകാൻ തുടങ്ങി….ചങ്കിനുള്ളിൽ ദേഷ്യത്തിന്റെ ഒരു കടലിരമ്പും പോലെ തോന്നി എനിക്ക്….. മുഷ്ടി ചുരുട്ടി കണ്ണടച്ച് ഒന്നാഞ്ഞ് ശ്വാസമെടുത്ത് അല്പം സംയമനം പാലിച്ചിരുന്നതും അവൻ വീണ്ടും പറഞ്ഞു തുടങ്ങി….

Sorry…മറ്റൊരാളുടെ ഭാര്യയെ ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലാന്ന് എനിക്കറിയാം… പക്ഷേ അവള് നിങ്ങടേതാവും മുമ്പ് എന്റേതായിരുന്നു…. എന്റേത് മാത്രം…!!!

ഉള്ളിലടക്കിയ ദേഷ്യത്തോടെ ഞാനതെല്ലാം കേട്ടിരുന്നു….

അവളെ എന്നിൽ നിന്നും അകറ്റിയതും, നിങ്ങളിലേക്ക് ചേർത്ത് വച്ചതും ഒരാള് മാത്രമാ…എന്റെ അച്ഛൻ…!!! അവൾടെ പ്രീയപ്പെട്ട രാമകൃഷ്ണൻ മാഷ്…

ഡോക്ടർക്കറിയ്വോ…എന്റെ ജീവനായിരുന്നു അവള്…പ്രണയമെന്ന വികാരം ഉള്ളിൽ തോന്നിയ നിമിഷം മുതൽ ഞാൻ മനസിൽ പ്രതിഷ്ഠിച്ച എന്റെ പെണ്ണ്….!!! ഓരോ വർഷവും പിന്നിടുമ്പോൾ അവളോടുള്ള ഇഷ്ടം കൂടിക്കൂടി വരികയായിരുന്നു…. പക്ഷേ ഞാനൊരബദ്ധം കാണിച്ചു… നൂറുവട്ടം സ്വയം മനസിൽ പറഞ്ഞു നടന്നിരുന്ന എന്റെ ഇഷ്ടം ഒരു തവണ പോലും അവൾടെ മുഖത്ത് നോക്കി ഒന്നു പറയാൻ കഴിഞ്ഞില്ല…

പ്രവീണേട്ടൻ എന്നുള്ള അവൾടെ വിളിയിൽ തെളിഞ്ഞു നിന്നിരുന്ന എന്നോടുള്ള ബഹുമാനമായിരുന്നു എല്ലാറ്റിനും കാരണം… അവൾടെ ആഗ്രഹം പോലെ ജോലിയൊക്കെ ആയ ശേഷം വിവാഹക്കാര്യം അവതരിപ്പിയ്ക്കാമെന്ന് കരുതിയിരുന്നതാ…അതിനിടയിലാ എന്റെ അച്ഛന്റെ ഡ്രാമയിൽ നിങ്ങൾ പ്രധാന കഥാപാത്രമായി അരങ്ങിലെത്തിയത്….!!!

രാമകൃഷ്ണൻ മാഷിന്റെ നിർബന്ധം ഒന്നുകൊണ്ടു മാത്രം നിങ്ങളെ ഇഷ്ടമാണെന്ന് അവളെന്നോട് കള്ളം പറഞ്ഞു…എന്റെ ഇഷ്ടം തുറന്നു പറയുമ്പോൾ അഭിനയിക്കുകയായിരുന്നു അവളെന്റെ മുന്നിൽ… എനിക്കറിയാം അവൾക്ക് എന്നെയല്ലാതെ മറ്റാരെയും മനസു കൊണ്ട് സ്വീകരിക്കാൻ കഴിയില്ലാന്ന്… അവളോടുള്ള എന്റെ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞിട്ടില്ലെങ്കിൽ കൂടി ഞാനത് പലപ്പോഴായി പറയാതെ പറഞ്ഞിട്ടുണ്ട്….

എല്ലാറ്റിനും കാരണം എന്റെ അച്ഛൻ ഒരാളാ… ഇപ്പോ നിങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്കും കാരണം അവൾടെ മാഷല്ലേ…. കള്ളമല്ലേ നിങ്ങളോട് പറഞ്ഞതും ചെയ്തതും എല്ലാം…. ഇന്നലെ എന്റച്ഛന്റെ കണ്ണിലെ പതർച്ച ഞാൻ കണ്ടിരുന്നു…അവള് അച്ഛനെ ഫോൺ വിളിച്ച കാര്യം ഞാനറിഞ്ഞു…അവരുടെ സംസാരവും കേട്ടു….അതിൽ നിന്നും ഏകദേശം കാര്യങ്ങൾ ഞാൻ മനസിലാക്കി…..അങ്ങനെയാ നിങ്ങടെ ഇടയിലെ പൊട്ടിത്തെറി ഞാനറിഞ്ഞത്….

ഡോക്ടർ ഞാനൊരു ശത്രുവല്ല… എനിക്ക് മനസിലാക്കാൻ കഴിയണുണ്ട് നിങ്ങടെ അവസ്ഥ… നിങ്ങൾക്ക് ഇനി അമ്മാളൂട്ടിയുമായി ഒരു ജീവിതം ഒത്തുപോകാൻ കഴിയില്ലായെങ്കിൽ…. അവളെ എനിക്ക് തന്നൂടേ… ഞാൻ സ്വീകരിച്ചോളാം..എല്ലാ പരിശുദ്ധിയോടും ഞാനവളെ സ്വീകരിച്ചോളാം….എനിക്കത്രേം ഇഷ്ടമാ അവളെ…

അവൻ ഒരിടർച്ചയോടെ പറഞ്ഞ് നിർത്തി തലകുനിച്ചിരുന്ന് കണ്ണീരൊപ്പിയതും ഞാൻ ചെയറിലേക്ക് ചാരിയിരുന്ന് മെല്ലെ ഒരു വശത്തേക്ക് ഇരുകൈകളും ഉയർത്തി ശബ്ദത്തിൽ കൈകൊട്ടാൻ തുടങ്ങി….👏👏👏

ഓരോ കൊട്ടിലും അവൻ പതിയെ മുഖമുയർത്തി എനിക്ക് നേരെ നോട്ടം പായിച്ചിരുന്നു…

സബാഷ്…👏👏👏 വളരെ നല്ലൊരു performance കാഴ്ച വച്ചതിന് നന്ദിയുണ്ട് മാഷേ….!!!

അയാളതുകേട്ട് ഒരു സംശയത്തോടെ എന്റെ മുഖത്തേക്ക് ലുക്ക് വിട്ടു….

മാഷിന് പറയാനുള്ളതെല്ലാം കഴിഞ്ഞില്ലേ… അതോ ഇനിയും വല്ലതും പറയാനുണ്ടോ…??? ഇല്ലാന്ന് കരുതുന്നു… ഉണ്ടെങ്കിൽ തന്നെ ഇനിയും ഇത്തരം foolishness കേട്ടിരിക്കാൻ എനിക്ക് ടൈം ഇല്ല…😡😡😡😁

നവനീത് ഞാൻ പറഞ്ഞത്….

ഞാനതു കേട്ട് കൈ ഉയർത്തി അയാൾ പറയാൻ വന്ന വാക്കുകളെ തടഞ്ഞു….

ശുദ്ധ അസംബന്ധമാണ് മാഷേ…😠😠😠നിങ്ങളൊരു സ്കൂൾ മാഷായതിന്റെ പേരിൽ മാത്രമാ ഞാനിതിന് വായ കൊണ്ട് മറുപടി പറയുന്നത്… ഞാനും അവളും പിണക്കത്തിലായതിന്റെ ഗ്യാപ്പിൽ നുഴഞ്ഞു കയറാൻ വന്നതോ അതോ ഞങ്ങടെ story ലെ റിയൽ വില്ലന്റെ പരിവേഷമോ എന്താണിപ്പോ നടന്നതെന്ന് കൃത്യമായി ഒന്നു പറഞ്ഞു തന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു….

അത് നവനീത്…!!

രണ്ടായാലും ഇനി മേലിൽ ഇത്തരം സംസാരവുമായി കണ്ടേക്കരുത് തന്നെ എന്റെ മുന്നിൽ….

ഞാനതും പറഞ്ഞ് ഇരു കൈകളും മുന്നിലെ ടേബിളിലേക്ക് ആഞ്ഞടിച്ച് ചെയറിൽ നിന്നും എഴുന്നേറ്റു…

എന്തറിയാം നിനക്ക് ഞങ്ങളെപ്പറ്റി…ഞങ്ങടെ റിലേഷനെപ്പറ്റി… ഇപ്പോ ഉണ്ടായ എല്ലാ പ്രോബ്ലത്തിന്റേയും കാരണം നീ already അറിഞ്ഞു കാണുമല്ലോ… അതിന്റെ പേരിൽ ഞങ്ങൾക്കിടയിൽ ഒരു പിണക്കമുണ്ട്… പക്ഷേ അതിന്റെ പേരിൽ നിന്റെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞാൽ അതുകേട്ട് കെട്ടിയ പെണ്ണിനെ സംശയിച്ച് ഡിവോസ് കേസ് ഫയൽ ചെയ്യുന്ന ഒരു third rate typical ഭർത്താവല്ല ഞാൻ….!!!

എന്റെ ഭാര്യയാകും മുമ്പേയുള്ള അമ്മാളൂട്ടീയേയും എന്റെ എല്ലാമായി തീർന്ന അമ്മാളൂട്ടീയേയും എനിക്ക് വ്യക്തമായി അറിയാം പ്രവീണേ…. എനിക്ക് വേണ്ടി… എന്നിൽ തുടങ്ങി എന്നിൽ അവസാനിക്കുന്ന പെണ്ണാ അവള്…. നീ പറഞ്ഞില്ലേ നിന്റെ അച്ഛൻ ചെയ്ത ഡ്രാമ ആയിരുന്നൂന്ന്…അത് നിന്റെ unconscious mind നിന്നെക്കൊണ്ട് ചിന്തിപ്പിക്കുന്ന വിഡ്ഢിത്തങ്ങളാ…

അവളീ ലോകത്ത് ഒരാളെയേ പ്രണയിച്ചിട്ടുള്ളൂ…ഇപ്പോഴും പ്രണയിക്കുന്നുള്ളൂ… അത് അവൾടെ കഴുത്തിൽ താലികെട്ടിയ തന്റെ മുന്നിൽ നിൽക്കുന്ന ഈ നവനീത് കൃഷ്ണയെ തന്നെയാ…. അവൾടെ ജീവിത കഥ പോലും മറച്ച് ഒരു വിവാഹം നടത്തിയതും ഇത്രയും നാളും അതിനെ എന്നിൽ നിന്നും ഒളിപ്പിച്ച് വച്ച് എന്റെ കൂടെ ജീവിച്ചതും എല്ലാം അറിയുമ്പോൾ അവൾക്കെന്നെ നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് മാത്രമാ… കഴിഞ്ഞ ഒറ്റ രാത്രിയിൽ ഞാൻ കണ്ടതാ അവൾടെ നെഞ്ചിലെ നീറ്റല്….

കരയില് പിടിച്ചിട്ട മീനിനെപ്പോലെ അവളെന്റെ മുന്നില് ഓരോ നിമിഷവും പിടഞ്ഞില്ലാതാവുകയായിരുന്നു…. അങ്ങനെയുള്ള അമ്മാളൂട്ടിയെ നീ വന്ന് ഒരു പ്രേമ കഥ പറഞ്ഞതിന്റെ പേരിൽ ഞാൻ വെറുക്കുമെന്ന് നിനക്ക് തോന്നണുണ്ടോ പ്രവീൺ മാഷേ….

നവനീത് നിങ്ങൾ മനസിലാക്കിയതല്ല ശരി…

മതി മാഷേ… നിങ്ങൾക്ക് അല്പമെങ്കിലും കോമൺസെൻസ് ഉണ്ടെങ്കിൽ please listen me.. ഈ ഹോസ്പിറ്റലിലെ അമ്മാളൂട്ടീടെ first day മുതൽ അവളെന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയതാ…. എന്നിട്ടും എന്റെ ഇഷ്ടം ഞാൻ അവളോട് തുറന്നു പറഞ്ഞപ്പോ അവളാദ്യം അതിന് no പറഞ്ഞു.. അതിന് കാരണം അവൾടെ സാഹചര്യങ്ങൾ മാത്രമായിരുന്നു… പക്ഷേ ഒരാഴ്ചത്തെ എന്റെ absence ആ സാഹചര്യങ്ങളെപ്പോലും മറികടന്ന് അവളെ എന്നിലേക്ക് കൂടുതലടുപ്പിച്ചു… കാത്തിരിപ്പിന്റെ സുഖവും, എന്റെ അസാന്നിധ്യത്തിന്റെ വീർപ്പുമുട്ടലും അവളൊരുപോലെ അനുഭവിച്ചു…അതിലേക്കവളെ നയിച്ചത് അവൾടെയുള്ളിലെ എന്നോടുള്ള പ്രണയം മാത്രമാണ് മാഷേ…. അതാണ് പ്രണയം എന്ന അനുഭൂതി…അല്ലാണ്ട് ഏറെക്കാലം ആ വികാരത്തിനെ മനസിൽ പൂഴ്ത്തി വച്ച് നടക്കാൻ കഴിയില്ല… അത് true love ആവില്ല ഒരിയ്ക്കലും… നീ എനിക്കും ഞാൻ നിനക്കും എന്ന വാക്കിനെ ആയിരം സ്വർണനൂലാൽ മുറുകെ ബന്ധിച്ചു കെട്ടിയ ഒരു ദിവ്യമായ അനുഭൂതിയാണത്….❤️❤️❤️

മാഷിന് അവളോട് അങ്ങനെയൊരിഷ്ടം തോന്നി..അത് തെറ്റല്ല… പക്ഷേ അതേ ഇഷ്ടം അവൾക്ക് മാഷിനോട് തോന്നിയില്ലെങ്കിൽ വീണ്ടും ശല്യം ചെയ്യാൻ പോകരുത്… കുട്ടികളെ നേർവഴിക്കു നയിക്കുന്ന ഒരു സ്കൂൾ മാഷല്ലേ നിങ്ങള്…. ഞാൻ പറയാതെ തന്നെ മനസിലാക്കാമല്ലോ….

ഞാനിപ്പോ പറഞ്ഞത് മിസ് രേവതി ആയിരുന്നപ്പോഴുള്ള കാര്യങ്ങളാണ്…But ഇപ്പോ അവൾ മിസിസ് രേവതി നവനീത് ആണ്….അവൾടെ പിറകെ മാഷ് നടക്കുന്നത് തെറ്റ് മാത്രമല്ല അങ്ങേയറ്റം തരംതാണ പരിപാടി കൂടിയാ….അതോണ്ട് ഇനീം മാഷിവിടെ നിന്ന് എന്റെ സ്വഭാവം ചീത്തയാക്കാണ്ട് പോവാൻ നോക്ക്….

ഞാൻ പറഞ്ഞത് കേട്ട് അയാള് മെല്ലെ ചെയറിൽ നിന്നും എഴുന്നേറ്റു…

One minute….!!!

ഞാൻ പറയുന്നത് കേട്ട് അയാള് എനിക്ക് നേരെ തിരിഞ്ഞു….

നിങ്ങള് നേരത്തെ പറഞ്ഞില്ലേ ഞാൻ ഉപേക്ഷിച്ചാൽ എല്ലാ പരിശുദ്ധിയോടും എന്റെ ഭാര്യയെ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന്….. ഇനി ഒരിക്കൽ പോലും അങ്ങനെ ഒരു വാക്ക് തന്റെ നാവിൽ നിന്നും വീഴരുത്…തന്റെ ചിന്തകളിൽ പോലും ഉണ്ടാവരുത് അങ്ങനെയൊന്ന്….അതുപോലെ അവൾടെ പേര് രേവതീന്നാ….അങ്ങനെ മതി…. കാരണം അവളിലുള്ള പൂർണ അധികാരം എനിക്ക് മാത്രമാ… മറ്റൊരുത്തൻ വാക്ക് കൊണ്ട് പോലും അവൾടെ മേൽ അധികാരം സ്ഥാപിക്കുന്നത് എനിക്കിഷ്ടമല്ല..കേട്ടല്ലോ…😠😠

അത് കേട്ടതും പ്രവീൺ കർച്ചീഫിനാൽ മുഖം തുടച്ച് ക്യാബിൻ വിട്ടിറങ്ങി…!!!

അവൻ പറഞ്ഞ ഓരോ വരിയുംമനസിലോർത്ത് ഞാൻ പതിയെ മുഷ്ടി ചുരുട്ടിയെടുത്തതും എന്റമ്മാളൂട്ടീടെ കരയണ മുഖം പെട്ടെന്ന് ഓർമ്മ വന്നു…ഞാനാ കൈ അയച്ച് ചെയറിലേക്ക് തന്നെ വന്നിരുന്ന് കണ്ണടച്ച് കുറച്ചു നേരം റിലാക്സ് ചെയ്തിരുന്നു….. ______________

ഏയ്…രേവതിക്കുട്ടീ… എവിടെ ഇയാൾടെ ഡോക്ടർ ചെക്കൻ…എന്താ ഇന്നലെ പറ്റിയത്…അവനൊരുപാട് ടെൻഷനായാണല്ലോ ഫ്ലാറ്റിലേക്ക് വന്നത്….

ശ്രേയ ഡോക്ടറിന്റെ ആ ചോദ്യം കേട്ട് ഞാൻ മുഖത്തൊരു പുഞ്ചിരി വരുത്തി ക്യാന്റീനിലെ ചെയറിലേക്കിരുന്നു…

എന്താ ഉണ്ടായേ… എന്നോട് ഷെയർ ചെയ്യ്വോ…?? ശ്രേയ ഡോക്ടർ എനിക്ക് opposite ആയുള്ള ചെയറിലേക്കിരുന്നു..

ഏയ്…ഒന്നൂല്ല ഡോക്ടറേ…!!! ഞാനൊരു ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി…

അങ്ങനെയല്ല…എന്തോ സീരിയസ് issue ആണ്…അതല്ലാതെ ഇയാൾടെ ഡോക്ടർ അത്രയും ഡസ്പ് ആവില്ല…

അത്..കിച്ചേട്ടനല്ലേ നിങ്ങടെ രണ്ടാൾടെയും ബെസ്റ്റ് ഫ്രണ്ട്… അപ്പോ കിച്ചേട്ടൻ പറയാത്ത ഒരു കാര്യം ഞാൻ നിങ്ങളോട് പറഞ്ഞാൽ കിച്ചേട്ടന് വീണ്ടും ദേഷ്യാവുകേയുള്ളൂ…..

വീണ്ടും ദേഷ്യമോ…കിച്ചേട്ടന്റെ അമ്മാളൂട്ടിയോട് അവന് ദേഷ്യമോ…??? Noo…ഇത് ഞാൻ വിശ്വസിക്കില്ല…

അത് കേട്ടതും എന്റെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി…

വേണ്ട… വേണ്ട.. ഞാൻ ഒന്നും ചോദിച്ചില്ല.. രണ്ടാൾക്കും പറയാൻ തോന്നുന്ന സമയം പറഞ്ഞാൽ മതി…അതുവരെ ഞാനൊന്നും ചോദിക്കില്ല..but ഈ സാഡ് മോഡ് ഒന്നു മാറ്റിപ്പിടിയ്ക്കണം എന്നിട്ട് നന്നായി ഒന്ന് ചിരിച്ചേ…

ശ്രേയ ഡോക്ടർ പറഞ്ഞതു കേട്ട് ഞാൻ നല്ലൊരു പുഞ്ചിരി സമ്മാനിച്ച് ഒരു കവിൾ കോഫി കുടിച്ചു… അപ്പോഴേക്കും അർജ്ജുൻ ഡോക്ടറും അവിടേക്ക് എത്തിയിരുന്നു…പതിവ് തെറ്റിച്ച് കിച്ചേട്ടൻ മാത്രം വരാൻ കൂട്ടാക്കിയില്ല…

എന്താണ് അന്തർജനംസ് ഒരു സംസാരം…?? (അർജ്ജുൻ)

അജൂ…നമ്മുടെ ഡോക്ടർ അല്പം പ്രശ്നമാണല്ലോ… ഇതെങ്ങനെയാ ഒന്ന് അവസാനിപ്പിക്ക്യാ….??? (ശ്രേയ)

ഡോക്ടർ പ്ലീസ്..ഇനി അതിനെപ്പറ്റി സംസാരിക്കല്ലേ… എനിക്ക് ആകെ ഒരു വല്ലാതെ…

ഞാനങ്ങനെ പറഞ്ഞതും ശ്രേയ ഡോക്ടർ ചിരി നിർത്തി അർജ്ജുൻ ഡോക്ടറെ ദയനീയമായി ഒന്ന് നോക്കി… പെട്ടെന്ന് തന്നെ ഒരു പുഞ്ചിരി വരുത്തി ആ സംസാരം തിരിച്ചു വിട്ടു…. എങ്കിലും എന്റെ മനസിൽ കിച്ചേട്ടൻ ശ്രദ്ധ ഡോക്ടറിനെ കാണാൻ പോയത് എന്തിനാണെന്നുള്ള സംശയം കിടന്ന് പുകയുകയായിരുന്നു…… പിന്നെ രണ്ടും കല്പിച്ച് ഞാൻ ശ്രേയ ഡോക്ടറോട് കാര്യമന്വേഷിക്കാൻ തന്നെ തീരുമാനിച്ചു….

ശ്രേയ ഡോക്ടറേ..കിച്ചേട്ടൻ…കിച്ചേട്ടൻ ഇന്ന് ശ്രദ്ധ ഡോക്ടറിനെ കാണാൻ പോയിരുന്നു…അത്…അതെന്തിനാണെന്ന്….

അതെന്തിനാണെന്ന് അറിയണമെങ്കിൽ ശ്രേയ ഡോക്ടറോടല്ല… നവനീത് ഡോക്ടറോടാ ചോദിക്കേണ്ടത്….!!!!😡😡😡

ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയതും എന്റെ ചെയറിന് പിന്നിലായി ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി നിൽക്കുന്ന കിച്ചേട്ടനെയാ കണ്ടത്…. മുഖത്ത് നല്ല ദേഷ്യവും ഫിറ്റ് ചെയ്താ നിൽപ്പ്…

അപ്പൊഴാ ഞാനാ ചോദ്യം ചോദിക്കാൻ തുടങ്ങുമ്പോ ശ്രേയ ഡോക്ടർ കണ്ണുകൊണ്ട് കാണിച്ച ആംഗ്യം എന്തിനാണെന്ന് മനസിലായത്….!!!ഞാനാകെ അവിടെയിരുന്നൊന്ന് പരുങ്ങിയതും കിച്ചേട്ടൻ എനിക്കടുത്തായുള്ള ചെയർ വലിച്ചിട്ടിരുന്നു…. അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും ആകെ അന്തംവിട്ടിരിക്ക്യായിരുന്നു…. ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല….

എന്താ നിനക്ക് അറിയേണ്ടത്…??? എന്നോട് ചോദിച്ചോ… ഞാൻ പറഞ്ഞു തരാം… അല്ലെങ്കിലും ഞാൻ തന്നെയല്ലേ പറയേണ്ടതും.. കാരണം ഞാനല്ലേ ഇന്ന് ശ്രദ്ധയെ മീറ്റ് ചെയ്തത്…

വേണ്ട കിച്ചേട്ടാ… എനിക്ക് അറിയണ്ട… ഞാൻ എനിക്ക് മുന്നിലിരുന്ന രണ്ടു പേരെയും മാറി മാറി നോക്കി അല്പം പേടിയോടെ പറഞ്ഞു….

എന്തുപറ്റി ഇവരിവിടെ ഇരിയ്ക്കുന്നത് കൊണ്ടാണോ…???

ഞാനതിന് മറുപടിയൊന്നും കൊടുക്കാണ്ട് തലകുനിച്ചിരുന്നു….

നിന്നോട് ഞാൻ ആദ്യം മുതലേ പറഞ്ഞിട്ടില്ലേ രേവതീ എന്നെ സംബന്ധിക്കുന്ന ഏത് കാര്യമായാലും ആദ്യം അത് ചോദിക്കേണ്ടത് എന്നോടാണെന്ന്….!!!!

ഞാനതിന് കുനിഞ്ഞിരുന്ന് തന്നെ തലയാട്ടി സമ്മതം മൂളി….

പിന്നെ എന്തിനാ നീ ശ്രേയയോട് ചോദിച്ചേ….

എന്താ നവീ ഇത്…ഞങ്ങള് കരുതിയത് നിങ്ങടേത് ഒരു ചെറിയ സൗന്ദര്യപ്പിണക്കമാണെന്നാ…നീ എന്തിനാ ഈ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണേ…

അത് കേട്ടതും കിച്ചേട്ടൻ ശ്രേയ ഡോക്ടറിൽ നിന്നും ശ്രദ്ധ എന്റെ മുഖത്തേക്ക് പായിച്ചു….. പിന്നെ അല്പം calm ആയിരുന്നു…ഞാനപ്പോഴും അതേയിരുപ്പ് തന്നെയായിരുന്നു….

പതിയെ ആ മുഡൊന്ന് ചേഞ്ചാക്കാൻ അർജ്ജുൻ ഡോക്ടർ എന്തൊക്കെയോ പറഞ്ഞ് സമയം തള്ളിനീക്കി…ഞാനപ്പോഴും കിച്ചേട്ടന്റെ ദേഷ്യത്തോടെയുള്ള സംസാരത്തിൽ ആകെ അസ്വസ്ഥയായിരുന്നു……

അപ്പോ ശരി മോനേ നവീ… എനിക്ക് ഡ്യൂട്ടിയ്ക്ക് കയറാനുള്ള ടൈം ആയി…ശ്രാം പോവാം… (അർജ്ജുൻ) ന്മ്മ്മ്… ഓകെ…

ഞങ്ങൾക്ക് സംസാരിക്കാൻ വേണ്ടി ടൈം ഒരുക്കി തരും പോലെ അവര് രണ്ടാളും ചെയറിൽ നിന്നും എഴുന്നേറ്റതും കിച്ചേട്ടനും എഴുന്നേൽക്കാൻ ഭാവിച്ചു….

കിച്ചേട്ടാ… എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്… കിച്ചേട്ടന്റെ കൈയ്യിൽ പിടിച്ച് നിർത്തിയതും കിച്ചേട്ടൻ ആ പിടിയിലും എന്റെ മുഖത്തേക്കും മാറി മാറി നോക്കി…അത് കണ്ടതും അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും ഒന്ന് പുഞ്ചിരിച്ച് നടന്നകന്നു……

എന്താ…???

കിച്ചേട്ടൻ ഇരിയ്ക്ക്വോ…പ്ലീസ്…

എനിക്ക് ടൈം തീരെയില്ല… പെട്ടെന്ന് വേണം..

കിച്ചേട്ടൻ അതും പറഞ്ഞ് ചെയറിലേക്കിരുന്നു…

എനിക്ക്… ഞാൻ ഒരു കാര്യം കൂടി കിച്ചേട്ടനിൽ നിന്നും മറച്ചു വെച്ചിരുന്നു…നാട്ടില്…എന്നെ…എന്നോട് ഒരാള്…

ഇഷ്ടാണെന്ന് പറഞ്ഞിരുന്നൂ ല്ലേ….അതല്ലേ…അതല്ലേ നീ പറയാൻ വന്നത്… അതും ആ പ്രവീൺ മാഷിന്റെ കാര്യമല്ലേ…

ഞാനതു കേട്ട് ഞെട്ടിത്തരിച്ചിരുന്നു പോയി…

അയാളെന്നെ കണ്ടിരുന്നു…എല്ലാം പറയുകേം ചെയ്തു…

അത് കേട്ടതും എന്റെ നെഞ്ചിൽ ആയിരം പെരുമ്പറ ഒന്നിച്ചു കൊട്ടണ പോലെയുള്ള ശബ്ദം ഉയരാൻ തുടങ്ങി…

കിച്ചേട്ടാ…അയാളെന്താ കിച്ചേട്ടനോട് പറഞ്ഞിരിക്കുന്നേന്ന് എനിക്കറിയില്ല… പക്ഷേ എന്റെ മനസിൽ കിച്ചേട്ടനപ്പുറം ആരും ഇല്ല…ഒന്നും ഒന്നുമില്ല…ഇനി ഉണ്ടാവുകേം ഇല്ല…😭😭😭

പറയാനുള്ളത് കഴിഞ്ഞെങ്കിൽ എനിക്ക് പോകാല്ലോ…ല്ലേ…!!!

കിച്ചേട്ടൻ അത്രയും പറഞ്ഞ് ചെയറിൽ നിന്നും എഴുന്നേറ്റ് ക്യാന്റീനിൽ നിന്നും പുറത്തേക്ക് നടന്നു.. എന്റെ സങ്കടങ്ങളിൽ താങ്ങായും തണലായും നിന്ന കിച്ചേട്ടനെ എനിക്ക് പതിയെ പതിയെ നഷ്ടമാകും പോലെ തോന്നി അപ്പോൾ…

വീണ്ടും ദിവസങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു….ജോലിയും വീടുമായി ഞാനാകെ തിരക്കായി തുടങ്ങി…അപ്പോഴും കിച്ചേട്ടന് എന്നോടുള്ള ദേഷ്യത്തിന് ഒരു കുറവും വന്നില്ല… ഇടയ്ക്ക് മാഷ് പലതവണ കിച്ചേട്ടനെ വിളിച്ച് കാര്യങ്ങളെല്ലാം തുറന്നു പറയാൻ ശ്രമിച്ചെങ്കിലും കിച്ചേട്ടൻ കോള് അറ്റന്റ് ചെയ്യാൻ പോലും കൂട്ടാക്കിയില്ല…. സതിയമ്മേടെ തണലിൽ സന്തോഷം കണ്ടെത്തി ഞാൻ ദിവസങ്ങൾ തള്ളിനീക്കി….

പതിവ് പോലെ ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് ഞാൻ റെസ്റ്റ് റൂമിൽ വന്നിരിക്ക്യായിരുന്നു…ഓവർടൈം ഡ്യൂട്ടിയും യാത്രാ ക്ഷീണവും കാരണം ഞാനാകെ തളർന്നിരുന്നു…..കിച്ചേട്ടന് ഓവർ ടൈം ഡ്യൂട്ടിയുള്ളത് കൊണ്ട് കിച്ചേട്ടന് വേണ്ടി ഞാൻ ഹോസ്പിറ്റലിൽ തന്നെ wait ചെയ്തു നിന്നു…. സമയം ഒരുപാടായതും കിച്ചേട്ടൻ ഡ്യൂട്ടി കഴിഞ്ഞ് വന്നു… പിന്നെ ഒന്നിച്ച് വീട്ടിലേക്ക് തിരിച്ചു…പോകുംവഴിയും വീട്ടിൽ എത്തും വരെയും കാറിൽ മൗനം തളംകെട്ടിയിരുന്നു…

വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിൽ അത്യാവശ്യം പണിയൊക്കെ കഴിഞ്ഞ് അമ്മയ്ക്കൊപ്പം ഞങ്ങള് രണ്ടാളും കഴിയ്ക്കാനിരുന്നു…ഞങ്ങളുടെ ഇടയിൽ ആ പഴയ ചിരിയും കളിയും ഒന്നുമില്ലായിരുന്നു… അന്യോന്യം നിശബ്ദരായി കഴിച്ചു കൊണ്ടിരുന്ന ഞങ്ങളെ സതിയമ്മ മാറിമാറി നോക്കിയിരുന്നു…

കഴിപ്പൊക്കെ കഴിഞ്ഞ് അടുക്കളയൊതുക്കി ഞാൻ നേരെ അമ്മേടെ റൂമിലേക്കാ പോയത്…അമ്മയോട് നിർബന്ധം പിടിച്ച് ആ രാത്രി അമ്മയ്ക്കൊപ്പം കിടക്കാൻ തന്നെ തീരുമാനിച്ചു…കിച്ചേട്ടൻ പക്ഷേ അതൊന്നും അറിയാതെ പതിവിലും നേരത്തെ റൂമിലേക്ക് പോയിരുന്നു….

കിടക്കും മുമ്പ് സകല ദൈവങ്ങളേയും ഒന്ന് പ്രാർത്ഥിച്ച് ബെഡിലേക്ക് ചായുമ്പോഴാ ടേബിളിലിരുന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്…. ഞാൻ കൈയ്യെത്തി ഫോൺ എടുത്തെങ്കിലും സ്ക്രീനിലെ കിച്ചേട്ടന്റെ മുഖം കണ്ടതും കോളെടുക്കാൻ ചെറിയൊരു പേടി തോന്നി…

ആരാ മോളേ ഫോണില്…

അമ്മേടെ ചോദ്യം കേട്ടതും ഞാനൊന്ന് ഞെട്ടിപ്പിടഞ്ഞു…

കി..കിച്ചേട്ടനാ…

ഹോ… നേരിട്ട് മിണ്ടാത്ത ആള് ഫോണില് മിണ്ടാൻ വിളിച്ചതാ…എന്തായാലും അറ്റന്റ് ചെയ്യ്…😁😁

ഞാനതു കേട്ട് പതിയെ കോള് അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു വച്ചു….

എവിടെയാ നീ…???ഉറങ്ങാൻ പ്ലാനില്ലേ…???

കോള് അറ്റന്റ് ചെയ്തതും ഒരു ഹലോ പോലും പറയാണ്ട് കിച്ചേട്ടന്റെ ഗൗരവമേറിയ ശബ്ദമാണ് ആദ്യം കേട്ടത്…

ഞാൻ..ഞാനിന്ന് അമ്മേടെ കൂടെയാ…

അവിടെയെന്താ…???

ഞാനിന്ന് ഇവിടെയാ…

അത് നീ ഒറ്റയ്ക്ക് തീരുമാനിച്ചാ മതിയോ… മര്യാദയ്ക്ക് ഇവിടേക്ക് വന്നേ…!!

ഞാനിവിടെ കിടക്ക്വാ…

അധികം വാശി പിടിയ്ക്കണ്ട…അഞ്ച് മിനിട്ടിനുള്ളിൽ നീ ഇവിടെ എത്തിയിരിക്കണം.. ഇവിടെ ഈ റൂമിൽ…ഈ ബെഡിൽ ഉണ്ടാവണം നീ..

ഞാനിന്നിവിടെ അമ്മേടെ കൂടെയാ…

ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ പിന്നെ ഒരു ദിവസം പോലും ഈ ബെഡ്റൂമിന്റെ വാതിൽ നിനക്ക് വേണ്ടി തുറന്നെന്നു വരില്ല….

അത് പറഞ്ഞ് നിർത്തിയതും കോള് കട്ടായതും ഒന്നിച്ചായിരുന്നു….

എന്ത് പറഞ്ഞു ഡോക്ടറ്…???

അവിടേക്ക് ചെല്ലാൻ…

ന്മ്മ്മ്..ഞാനപ്പൊഴേ പറഞ്ഞില്ലേ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കല്ലേന്ന്…വേഗം ചെല്ലാൻ നോക്ക്… അല്ലെങ്കിൽ ചെക്കന്റെ ദേഷ്യം ഇനീം കൂടും…

ഞാനതു കേട്ട് അല്പം പേടിയോടെ എഴുന്നേറ്റതും അമ്മ എന്റെ കൈ പിടിച്ചു നിർത്തി…

അമ്മാളുവേ..എന്താ രണ്ടാൾടെയും ഉദ്ദേശം… ഇത് കാണാൻ തുടങ്ങീട്ട് നാള് കുറേ ആയി… നീ ഇങ്ങനെ പേടിച്ച് പേടിച്ച് അവന്റെ മുന്നില് നിന്നാ അവൻ നിനക്ക് മുന്നില് താണു തരുമെന്ന് തോന്നണുണ്ടോ……??? നീ ഇല്ലാതെ അവന് ഒരിക്കലും പറ്റില്ല… അതെനിക്ക് നന്നായി അറിയാം… പിന്നെ ഈ കാണിക്കണെതെല്ലാം വെറും ജാഡയല്ലേ….😁😁😁 അവൻ കാണിക്കണ ദേഷ്യത്തിന് മുന്നിൽ ഇങ്ങനെ നിന്ന് കണ്ണീര് പൊഴിയ്ക്കാണ്ട് അതേ നാണയത്തിൽ തിരിച്ചു പ്രതികരിക്കാൻ നോക്ക് എന്റെ ബുദ്ദൂസേ…😁😁😁

അമ്മ അതും പറഞ്ഞ് എന്റെ താടിയ്ക്ക് കൈചേർത്തതും ഞാനൊന്ന് ചിരിച്ച് കാണിച്ച് റൂമിലേക്ക് ചെന്നു…ഡോറ് തുറന്ന് കിടക്ക്വായിരുന്നു…. ഞാനത് പതിയെ ലോക്ക് ചെയ്ത് റൂമാകെ കിച്ചേട്ടനെ തിരഞ്ഞെങ്കിലും ആളെ അവിടെയെങ്ങും കണ്ടില്ല… ബാൽക്കണി ഡോർ തുറന്നു കിടക്ക്വായിരുന്നു…

ബെഡിലിരുന്ന കമ്പിളിയെടുത്ത് ഒന്നു പുഞ്ചിരിച്ച് രണ്ടും കല്പിച്ച് ഞാൻ ബാൽക്കണിയിലേക്ക് വച്ചു പിടിച്ചു…കിച്ചേട്ടൻ ഹെഡ്ഫോണൊക്കെ ഫിറ്റ് ചെയ്ത് ഊഞ്ഞാലിൽ ചാരിയിരുന്ന് പാട്ടു കേൾക്ക്വായിരുന്നു…എന്നെ കണ്ടതും ആ മുഖത്ത് അല്പം കലിപ്പ് ഫിറ്റ് ചെയ്ത് നോട്ടം പുറത്തേക്ക് പായിച്ചിരുന്നു…..

ഞാനതു കണ്ട് ഉള്ളിലൊന്ന് ചിരിച്ച് രണ്ടും കല്പിച്ച് കിച്ചേട്ടനരികിലേക്ക് നടന്നു… കൈയ്യിലിരുന്ന കമ്പിളി കിച്ചേട്ടനെ പുതപ്പിച്ചതും നടക്കുന്നത് എന്താണെന്നറിയാത്ത മട്ടിൽ കിച്ചേട്ടൻ എന്നെ ഞെട്ടി നോക്കി…ഞാനതിലൊന്നും പതറാതെ ഒരു പുഞ്ചിരി ചുണ്ടില് വിരിയിച്ച് ആ മടിയിലേക്കിരുന്നു….

രേവതീ…എന്തായിത്…??? എഴുന്നേറ്റേ…..

കിച്ചേട്ടൻ എന്നെ അടർത്തി മാറ്റാൻ ശ്രമിച്ചതും ഞാൻ കിച്ചേട്ടനിലേക്ക് കൂടുതൽ ചേർന്നിരുന്നു.. പതിയെ മുഖം തിരിച്ച് കിച്ചേട്ടനെ നോക്കിയതും ആ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്ക്യായിരുന്നു…

അതേ…അമ്മാളൂട്ടിയാണ് ഈ ഡോക്ടറിന്റെ പൂച്ചക്കുട്ടിപെണ്ണ്….രേവതിയ്ക്ക് നല്ല ധൈര്യമുള്ള കൂട്ടത്തിലാ…അതോണ്ട് ഇനി എന്നെ എന്ന് അമ്മാളൂട്ടീന്ന് വിളിയ്ക്കുന്നോ അന്നേ ഞാൻ ആ പഴയ പൂച്ചക്കുട്ടി പെണ്ണാവൂ…അതുവരെ ഞാൻ ഈ രേവതിയായിരിക്കും…

കിച്ചേട്ടൻ അത് കേട്ട് ഒരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് തന്നെ ലുക്ക് വിട്ടിരുന്നതും കിച്ചേട്ടന്റെ ഇരുകൈകളും ഞാൻ പതിയെ എന്നിലേക്ക് ചേർത്തു വച്ചു… ഇരുവശത്ത് നിന്നും അത് പതിയെ എന്റെ ഇടുപ്പിലേക്ക് ചേർത്തതും കിച്ചേട്ടൻ ദേഷ്യത്തോടെ കൈ പിൻവലിക്കാൻ ശ്രമിച്ചു… ഞാനതിന് താക്കീതായി തിരിഞ്ഞൊരു നോട്ടം കൊടുത്ത് വീണ്ടും അതിനെ എന്റെ അണിവയറിലേക്ക് ചേർത്തു വച്ചു….

ആ കൈയ്യിന്റെ തണുപ്പ് എന്റെ ശരീരത്തിലേക്ക് മെല്ലെ അരിച്ചിറങ്ങിയതും ഞാനത് ഒന്നുകൂടി ചുറ്റിവരിഞ്ഞെടുത്ത് മുറുകെ ചേർത്ത് പിടിച്ച് ആ നെഞ്ചോരം ചാഞ്ഞു…അതുവരേയും എന്നെ പേടിപ്പിച്ചോണ്ടിരുന്ന ആള് എന്റെ മാറ്റം കണ്ട് അടിമുടി ഞെട്ടിയിരിക്ക്യായിരുന്നു….

ചെയ്തത് തെറ്റാണെന്ന് ഒരായിരം പ്രാവശ്യം പറഞ്ഞില്ലേ കിച്ചേട്ടാ ഞാൻ ഇനിയും….ഇനിയും എന്തിനാ എന്നോടിങ്ങനെ ദേഷ്യം…???

അത് കേട്ടതും കിച്ചേട്ടൻ വീണ്ടും കൈ പിന്വലിക്കാൻ ശ്രമിച്ചു….

ഞാനത് വീണ്ടും മുറുകെ ചേർത്ത് പിടിച്ച് വച്ച് കിച്ചേട്ടന് നേരെ നോട്ടം പായിച്ചു…

എനിക്കറിയാം കിച്ചേട്ടന് എന്നെ വെറുക്കാനോ അകറ്റിനിർത്താനോ കഴിയില്ലാന്ന് പിന്നെ എന്തിനാ ഈ അഭിനയമൊക്കെ…???

അതിന് ഞാൻ അഭിനയിക്ക്യാണെന്ന് നിന്നോടാരാ പറഞ്ഞേ….??? എനിക്ക് നിന്നെപ്പോലെ അഭിനയിക്കാൻ അറിയില്ല രേവതീ…!!!

അത് കേട്ടതും എന്റെ ഉള്ളൊന്ന് പിടഞ്ഞു… എങ്കിലും ഞാനത് വക വയ്ക്കാതെ മുഖത്ത് ആ പുഞ്ചിരി നിലനിർത്താൻ ശ്രമിച്ചു….

കിച്ചേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാനിനി കരയില്ല….കാരണം ഈ വാശിയും ദേഷ്യവും എല്ലാം വെറും മുഖം മൂടിയാണെന്നെനിക്കറിയാം..ഈ മുഖത്തെ ദേഷ്യം കാണാനും ഒരു പ്രത്യേക ചന്തമാ… അതുകൊണ്ട് ഇനിയും ഈ ദേഷ്യം നീണ്ടാലും ഒരു കുഴപ്പവുമില്ല…. എനിക്ക് കുറച്ച് നാള് കൂടി ഇത് കാണാല്ലോ…….

enough രേവതീ…. എന്നിട്ട് മര്യാദയ്ക്ക് മാറാൻ നോക്ക്….

മാറീല്ലെങ്കിലോ… ഞാൻ പറഞ്ഞില്ലേ ഈ രേവതിയ്ക്ക് നല്ല ധൈര്യമാണെന്ന്…ഈ വിളി മാറ്റി മര്യാദയ്ക്ക് അമ്മാളൂട്ടീന്ന് വിളിച്ചോ അല്ലെങ്കിൽ ഈ രേവതിയെ സഹിയ്ക്കേണ്ടി വരും… ഞാൻ പറഞ്ഞതല്ലേ താഴെ കിടക്ക്വാണെന്ന്….അപ്പോ നിർബന്ധം ആയിരുന്നില്ലേ…ഇനി ഞാനിവിടെ നിന്നും എവിടേക്കും മാറാൻ പോകുന്നില്ല…😏😏😏

അതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ ഞാനാ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് കിടന്നതും മുഖത്ത് വിരിഞ്ഞ ദേഷ്യം അടക്കിപ്പിടിച്ചിരിക്ക്യായിരുന്നു എന്റെ ഡോക്ടർ….❤️❤️❤️

ആ ഇരുപ്പിൽ വീശിയടിച്ച ചെമ്പകപ്പൂക്കളുടെ സുഗന്ധം പേറി എന്റെ നല്ല പാതിയുടെ ഹൃദയതാളത്തെ അടുത്തറിഞ്ഞ് ഞാൻ പതിയെ നിദ്രയെ പുൽകാൻ തുടങ്ങി…..

ആ മയക്കത്തിൽ നിന്നും കണ്ണ് മെല്ലെ ചിമ്മി തുറന്നതും ഞാൻ ബെഡിൽ കിടക്ക്വായിരുന്നു… അടുത്തും റൂമിലും കിച്ചേട്ടൻ ഉണ്ടായിരുന്നില്ല… പെട്ടെന്നാ ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്…

ഹോ.. ഡോക്ടർ കുളിയ്ക്ക്വാണോ…???

ഞാൻ ഷീറ്റ് മാറ്റി എഴുന്നേറ്റതും കിച്ചേട്ടൻ ബാത്റൂം ഡോർ തുറന്ന് ഇറങ്ങി വന്നു… എനിക്ക് മുഖം തരാതെ ടൗവ്വല് കൊണ്ട് തലതോർത്തി കണ്ണാടിയ്ക്ക് മുന്നിലേക്ക് ചെന്നു നിന്നു… പിന്നെ ഞാനും അധികം mind ആക്കാൻ പോയില്ല… നേരെ ബാത്റൂമിലേക്ക് കയറി ഒന്നു ഫ്രഷായി വന്നു…. അപ്പോഴേക്കും ഡോക്ടർടെ ഒരുക്കമൊക്കെ കഴിഞ്ഞിരുന്നു….

നനവാർന്ന മുടിയിഴകൾ പിന്നിലേക്ക് വിടർത്തിയിട്ടതും അതിന്റെ നനുത്ത തുള്ളികൾ എനിക്ക് പിറകിലായി നിന്ന കിച്ചേട്ടന്റെ മുഖത്തേക്ക് തെറിച്ചു വീണു….

ഡീ…നിന്നെ ഞാൻ…

കിച്ചേട്ടൻ കൈയ്യിലിരുന്ന മൊബൈൽ ടേബിളിലേക്ക് വച്ച് എന്നെ കിച്ചേട്ടന് നേരെ തിരിച്ചു നിർത്തി…

നിന്നെ ഞാൻ…??? ന്മ്മ്മ്…എന്ത് ചെയ്യും എന്നെ…??

ഞാനത് ചോദിച്ചതും കിച്ചേട്ടൻ എന്റെ കൈയ്യിലെ പിടി പതിയെ അയക്കാൻ തുടങ്ങി…… ഞാനതിലേക്ക് നോട്ടമിട്ട് പതിയെ ആ കൈയ്യിനെ ചേർത്ത് പിടിച്ച് എന്റെ ഇടുപ്പിലേക്ക് വച്ചു…കൂടെ മറുകൈ സാരിയെ വകഞ്ഞ് എന്റെ അണിവയറോട് ചേർത്ത് വച്ച് ഞാൻ കിച്ചേട്ടന്റെ കാലിലേക്ക് പാദങ്ങൾ ചേർത്തൊന്നുയർന്ന് പൊങ്ങി…. ആ അധരങ്ങളിലേക്ക് എന്റെ ചുണ്ടുകളെ ചേർത്ത് അമർത്തി ചുംബിച്ചതും ആ കൈകൾ എന്റെ അണിവയറിൽ മുറുകാൻ തുടങ്ങി….

എന്റെ പ്രണയത്തെ പൂർണമായും ആ അധരങ്ങളിലേക്ക് പകർന്ന് ഞാനവയെ നുകർന്നു തുടങ്ങിയതും അതേ വികാരേവേശത്തിൽ അവയും അതിന്റെ ഇണയിലേക്ക് അലഞ്ഞു ചേരാൻ തുടങ്ങി….

ഒടുവിൽ എന്നിലെ പ്രണയത്തെ ആളിപ്പടർത്തി ഞാനവയിൽ നിന്നും മെല്ലെ മോചനം നേടാൻ തുടങ്ങിയതും എന്റെ അരക്കെട്ടിനെ ചുറ്റിവരിഞ്ഞു മുറുക്കി കിച്ചേട്ടൻ എന്നെ എടുത്തുയർത്തി…

I need a deep kiss 😘😘

ആ പതിഞ്ഞ സ്വരത്തെ ശ്രവിയ്ക്കും മുമ്പേ കിച്ചേട്ടൻ എന്റെ അധരദളങ്ങളെ സ്വന്തമാക്കിയിരുന്നു….ആ ദന്തങ്ങളാൽ എന്റെ കീഴ്ചുണ്ട് കടിച്ചെടുത്തതും ഞാനാ നോവിനെ സ്വീകരിച്ച് കിച്ചേട്ടന്റെ പിൻകഴുത്തിലേക്ക് വട്ടം ചുറ്റിപ്പിടിച്ച് വിരലുകൾ ആ മുടിയിഴകളിലേക്ക് കോർത്ത് വലിച്ചു….എന്റെ നനവാർന്ന മുടിയിഴകൾ അഴിഞ്ഞുലഞ്ഞ് വീണ് കിച്ചേട്ടന്റെ മുഖത്തിന് മറതീർക്കുന്നുണ്ടായിരുന്നു….

എന്റെ അധരങ്ങൾക്ക് വിടതരാതെ കീഴ്ചുണ്ടിനേയും മേൽചുണ്ടിനേയും ഒരു പോലെ നുകരുമ്പോഴും എന്നിൽ നിന്നും ഉതിർന്ന ശബ്ദങ്ങളെ പുറത്തേക്ക് വരാൻ അനുവദിക്കാത്ത വിധം നാവിനെ നാവാലും ബന്ധനം തീർത്തു…. ഒടുവിൽ ശ്വാസം വിലങ്ങി വന്നതും ഒരു ദീർഘ ചുംബനത്തിന്റെ മാധുര്യം നുണഞ്ഞെടുത്ത് ആ അധരങ്ങൾ എന്നിൽ നിന്നും മോചനം വാങ്ങി….

ആ കണ്ണുകളെ എന്റെ കണ്ണുകളാൽ തന്നെ കോർത്ത് പിടിച്ച് ഞാൻ താഴേക്ക് ഊർന്നിറങ്ങുമ്പോഴും ഇരുവരിലും നിശബ്ദത നിറഞ്ഞു നിന്നിരുന്നു….

പെട്ടന്നാണ് ഡോറിൽ സതിയമ്മ വന്നു മുട്ടി വിളിച്ചത്…അത് കേട്ടതും ഞങ്ങള് രണ്ടാളും സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് പതിയെ അടർന്നു മാറി… എനിക്ക് മുഖം തരാതെ കിച്ചേട്ടൻ തിടുക്കപ്പെട്ട് പുറത്തേക്ക് പോവാൻ ഭാവിച്ചു… ഒന്നു നിന്നേ…

ഞാൻ പറഞ്ഞത് കേട്ട് കിച്ചേട്ടൻ എന്താന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കിയതും ടേബിളിന് പുറത്തിരുന്ന സിന്ദൂരച്ചെപ്പെടുത്ത് ഞാൻ കിച്ചേട്ടന് നേർക്ക് നീട്ടി കാണിച്ചു….

തൊട്ട് തന്നേ…!!!

അത് കേട്ട് mind ചെയ്യാതെ നിന്ന കിച്ചേട്ടന് നേരെ നിന്ന് കിച്ചേട്ടന്റെ വലത് കൈ പിടിച്ച് ഒരു നുള്ള് സിന്ദൂരം തൊട്ടെടുത്ത് നെറ്റിയിലേക്ക് തൊട്ടുവച്ചതും ആ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ട പോലെ തോന്നി… എന്റെ നോട്ടം ആ മുഖത്തേക്ക് പാഞ്ഞതും അതൊരു തോന്നലാവും വിധം മുഖം വീണ്ടും ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി… ആ ദേഷ്യത്തോടെ തന്നെ ഡോറ് തുറന്നു പുറത്തേക്കു പോയതും ഞാനാ പോക്ക് കണ്ട് ഒന്ന് പുഞ്ചിരിച്ച് നിന്നു….

ചുണ്ടിൽ പൊടിഞ്ഞ രക്തച്ചുവയെ നുണഞ്ഞ് ഒരു കുസൃതിച്ചിരിയോടെ ഞാൻ കണ്ണാടിയ്ക്ക് മുന്നിലേക്ക് നിന്ന് ഒരുങ്ങാൻ തുടങ്ങി…. എല്ലാം കഴിഞ്ഞ് താഴേക്ക് ചെന്നതും സതിയമ്മ കിച്ചേട്ടന് breakfast വിളമ്പി വയ്ക്ക്യായിരുന്നു… എന്നോട് പിണക്കമായോണ്ട് ആ ജോലിയിപ്പോ സതിയമ്മയേയാ കിച്ചേട്ടൻ ഏൽപ്പിച്ചിരിക്കണേ… പിന്നെ സമയം കളയാണ്ട് ഞാനും അവർക്കൊപ്പം കഴിയ്ക്കാനിരുന്നു…

ദോശയിൽ നിന്നും ഒരു മുറിയെടുത്ത് കടലക്കറിയിൽ മുക്കി വായിലേക്ക് വച്ചതും നീറ്റല് കാരണം ഞാൻ എരിവ് വലിയ്ക്കാൻ തുടങ്ങി… കിച്ചേട്ടനപ്പോഴേ കാര്യം കത്തി തുടങ്ങി…ആള് ഇടയ്ക്കിടെ ഇടംകണ്ണിട്ട് എന്നെ നോക്കുന്നുണ്ടായിരുന്നു….

എന്ത് പറ്റി മോളേ…കറിയ്ക്ക് അധികം എരിവില്ലല്ലോ…!!!

ഞാനതു കേട്ട് കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കിയതും ആള് തിടുക്കപ്പെട്ട് നോട്ടം മാറ്റി കഴിപ്പ് തുടർന്നു… അമ്മ വെള്ളം ഗ്ലാസിലേക്ക് പകർന്ന് തന്നതും ഞാനത് കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി തന്നെ മുഴുവനും കുടിച്ചു…

അമ്മേ…ഈ സിംഹത്തിന്റെ മുഖം കണ്ടാലും ഗർജ്ജനം കേട്ടാലും പേടി തോന്നും ല്ലേ…

ആ…അത് പിന്നെ പേടിയ്ക്കില്ലേ…!!!

പക്ഷേ അത് വെറും മുഖം മൂടിയാണെന്നേ… ശരിയ്ക്കുള്ള സ്വഭാവം വേറെയാ..അത് ചുമ്മാ നമ്മളെ പറ്റിക്കാൻ വേണ്ടിയുള്ള സൂത്രമാ ആ ഗർജ്ജനവും ഗൗരവവുമൊക്കെ….!!!!

അത് കേട്ടതും അമ്മ ഒന്ന് ചിരിച്ചിട്ട് കഴിപ്പ് നിർത്തി എഴുന്നേറ്റു…ഞാനും പതിയെ എഴുന്നേറ്റതും കൈയ്യില് കിച്ചേട്ടന്റെ പിടിവീണു…..

ഈ രേവതിയ്ക്ക് മാറാൻ ഉദ്ദേശമൊന്നുമില്ലേ…!!!

ഞാൻ പറഞ്ഞല്ലോ എന്നെ എന്ന് അമ്മാളൂട്ടീന്ന് വിളിയ്ക്കുന്നോ അന്നേ ഇതിന് മാറ്റമുണ്ടാവൂ…

ന്മ്മ്മ്… എങ്കില് നീ കുറേ കഷ്ടപ്പെടേണ്ടി വരും.. എന്റെ ഇപ്പോഴുള്ള ഈ സ്വഭാവത്തിന് ഉടനെ ഒരു മാറ്റവും വരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല…

എങ്കില് എന്റേതും മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…

ഞാനത് പറഞ്ഞതും കിച്ചേട്ടൻ എന്റെ കൈയ്യിലെ പിടിവിട്ട് കൈകഴുകാനായി പോയി..ഞാനാ മുഖത്തെ ദേഷ്യവും കണ്ട് ചിരിച്ചു നിൽക്ക്വായിരുന്നു… പിന്നെ കൂടുതൽ temper കയറ്റാണ്ട് ഓടിപ്പോയി റെഡിയായി ഞാനും കാറിലേക്ക് ചെന്നിരുന്നു… പോകും വഴിയെല്ലാം കിച്ചേട്ടനെ വെറുതെ ശുണ്ഠി പിടിപ്പിക്കാൻ ഞാൻ ഓരോരോ വഴി കണ്ടെത്തി തുടങ്ങി…

ഒടുവില് കാറ് ഹോസ്പിറ്റലിന് മുന്നിൽ ചെന്നു നിന്നതും ഞാനിറങ്ങി കിച്ചേട്ടനെ wait ചെയ്തു നിന്നു… പിന്നെ കിച്ചേട്ടനൊപ്പം തന്നെ ഹോസ്പിറ്റലിലേക്ക് നടന്നു…ഡ്യൂട്ടി തുടങ്ങാനായി case sheet മായി അർജ്ജുൻ ഡോക്ടറെ കാണാനിറങ്ങുമ്പോഴാ കിച്ചേട്ടന്റെ ക്യാബിനിലേക്ക് ശ്രദ്ധ ഡോക്ടർ കയറിപ്പോകുന്നത് കണ്ടത്….

അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷവും ആ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാണ്ടായി… അതിന്റെ കൂടെ എരിതീയിൽ എണ്ണ പകരുന്ന പോലെയുള്ള മീരയുടെ വർത്തമാനം കൂടിയായതും എന്റെ ചങ്ക് പുകയാൻ തുടങ്ങി… എങ്കിലും ഒരു സമാധാനം കണ്ടെത്തി ഞാൻ ഡ്യൂട്ടിയിൽ concentrate ചെയ്തു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഉച്ചയ്ക്ക് ലഞ്ച് ടൈമില് അമ്മാളൂട്ടിയെ wait ചെയ്തിരിക്കുമ്പോഴാ ശ്രദ്ധേടെ വരവ്…

Hii നവീ… എനിക്ക് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു….Let me sit here..

എനിക്ക് opposite ആയുള്ള ചെയർ ചൂണ്ടി അവൾ ചോദിച്ചു….

Yaa…Sure…sit…

അതുകേട്ടതും അവള് ആ ചെയറിലേക്കിരുന്നു…ഞാനല്പം അലസഭാവത്തിൽ അവൾ പറഞ്ഞതിന് ചെവികൊടുത്തിരുന്നു..പറയുന്നതിൽ കൂടുതലും അമ്മാളൂട്ടീടെ കുറ്റങ്ങളായിരുന്നു… എല്ലാറ്റിനും ഒടുവിൽ അവള് പതിയെ പഴയ കാര്യങ്ങളിലേക്ക് കടക്കാൻ തുടങ്ങിയതും ഞാനതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…

എത്ര കാത്തിരുന്നിട്ടും അമ്മാളൂട്ടീടെ വരവൊന്നും കാണാതെ വന്നതും രാഘവേട്ടൻ ടേബിളിൽ ഊണ് കൊണ്ടു വച്ചു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

റൗണ്ട്സും കഴിഞ്ഞ് അല്പം ലേറ്റായാ ക്യാന്റീനിലേക്ക് ചെന്നത്… തിടുക്കപ്പെട്ട് ഹാളിലേക്ക് കടന്നതും കിച്ചേട്ടനൊപ്പമിരുന്ന് ഫുഡ് കഴിയ്ക്കുന്ന ശ്രദ്ധ ഡോക്ടറിനേയാ കണ്ടത്….ദേഷ്യം കാരണം എനിക്ക് അടിമുടി തരിച്ചു കയറി…. ആ ദേഷ്യവും സങ്കടവും സമ്മിശ്രമായതും ഞാൻ തിരികെ റൂമിലേക്ക് തന്നെ വച്ചു പിടിച്ചു…വെങ്കിയെ കണ്ട് ഹാഫ് ഡേ ലീവും വാങ്ങി പോകും മുമ്പ് ശ്രദ്ധയെ കണ്ട് ഒരു താക്കീതും കൊടുത്താ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്…

എന്നോട് ദേഷ്യം കാണിക്കുന്ന ടൈമിലും ശ്രദ്ധയോട് നന്നായി മിണ്ടിയിരുന്ന കിച്ചേട്ടന്റെ മുഖം ഓർക്കുമ്പോ തന്നെ ചങ്കിലേക്കൊരു മുള്ള് തറഞ്ഞ് കേറും പോലെ തോന്നി… വീട്ടിലെത്തിയിട്ടും ആകെ മൂഡോഫ് ആയിരുന്നു… യാത്രയുടേയും, ഉള്ളിലെ ടെൻഷന്റേയും തളർച്ചയും ക്ഷീണവും ശരീരത്തെ മൂടിയതും ഞാൻ റൂമിലേക്ക് ചെന്ന പാടെ ബെഡിലേക്ക് കിടന്നൊന്നു മയങ്ങി…

സന്ധ്യയോടടുത്തതും എഴുന്നേറ്റ് ഒരു കുളിയൊക്കെ കഴിഞ്ഞ് തുളസിത്തറയില് വിളക്ക് വയ്ക്കുമ്പോഴാ കിച്ചേട്ടന്റെ കാറ് മുറ്റത്ത് വന്നു നിന്നത്…. ഞാൻ അധികം mind ആക്കാണ്ട് നേരെ അകത്തേക്ക് വച്ചു പിടിച്ചു…

അമ്മാളുവേ…കിച്ചൻ ഇന്ന് നേരത്തെ എത്തീല്ലേ…..മോളും കിച്ചനും ഒന്ന് ക്ഷേത്രത്തില് പോയി വാ…രണ്ടു പേരുടേയും ഇടയിലെ പിണക്കത്തിന്റെ ഈ വൻമതിലൊന്ന് ഇല്ലാണ്ടാവട്ടേ….

വേണ്ടമ്മേ… എനിക്ക് എവിടേം പോകണ്ട…ദൈവങ്ങളെ പ്രാർത്ഥിച്ച് ഞാൻ മടുത്തു…ഇനി എല്ലാം വരണ പോലെ വരട്ടേ…

മോളേ…ഇങ്ങനെയൊന്നും പറയല്ലേ..എന്റെ കുട്ടി പോയി വാ…കിച്ചൻ വരും കൂടെ….!!!

അത് പറഞ്ഞതും കിച്ചേട്ടൻ അല്പം ഗൗരവം കുറച്ച് നിന്നു…

വേണ്ട… എനിക്ക് വയ്യമ്മേ… നാളെയോ മറ്റോ ആവാം…എനിക്കിന്ന് തീരെ വയ്യ..

ഞാനത് പറഞ്ഞതും കിച്ചേട്ടന്റെ മുഖത്ത് അല്പം ടെൻഷനാവും പോലെ തോന്നി….. ഞാനത് കാര്യമാക്കാതെ റൂമിലേക്ക് നടന്നു…. എനിക്ക് പിറകേ കിച്ചേട്ടനും ഉണ്ടായിരുന്നു…

ഞാൻ റൂമിലേക്ക് കാലെടുത്ത് വച്ചതും കിച്ചേട്ടൻ എന്റെ കൈ പിടിച്ചു നിർത്തി…ഞാൻ മെല്ലെ കിച്ചേട്ടന് നേരെ തിരിഞ്ഞതും കിച്ചേട്ടൻ എന്റെ നെറ്റിമേൽ കൈ ചേർത്ത് നോക്കി… മുഖത്ത് അപ്പോഴും നല്ല ടെൻഷനുണ്ടായിരുന്നു….

എന്താ പറ്റിയേ…??? നല്ല temperature ഉണ്ടല്ലോ…!!

ഇത്രേം നാളും അന്വേഷിക്കാൻ തോന്നീട്ടില്ലല്ലോ…ഇനീം വേണ്ട….ഇങ്ങനെ ഒരാളുണ്ടെന്നേ വിചാരിക്കണ്ട……

അത്രയും പറഞ്ഞ് ഞാനാ കൈതട്ടിമാറ്റി ദേഷ്യത്തിൽ നിന്നു….

ഹോ…ഇത്രേം ദേഷ്യം ഉള്ളോണ്ടാ temperature high ആയത്…. ഞാനത് ഓർത്തില്ല…ആ പിന്നെ ഒരു കാര്യം ചോദിക്കാൻ മറന്നു…നീ എന്തിനാ ഇന്ന് ശ്രദ്ധേ കാണാൻ പോയത്…വായിൽ തോന്നിയത് എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടാ ഇവിടേക്ക് വന്നതെന്ന് ഞാനറിഞ്ഞു… എന്തോ warning ഓ മറ്റോ കൊടുത്തൂന്ന് കേട്ടു…

അതെ… കൊടുത്തു…ആരാ..അവളാണോ ഇത് ഇത്ര ചൂടോടെ കിച്ചേട്ടന്റെ കാതിൽ എത്തിച്ചത്… ഇത്രേം നാളും ഞാനീ ദേഷ്യവും അവഗണനയുമെല്ലാം സഹിച്ചു…ഇനീം എനിക്ക് വയ്യ… അവളോട് സംസാരിക്കാൻ അവൾടെ ക്യാബിനില് പോവുക, അവള് തിരികെ കിച്ചേട്ടന്റെ ക്യാബിനിലേക്ക് വരുക, പിന്നെ ഒന്നും പോരാത്തതിന് ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് ലഞ്ച് കഴിയ്ക്ക്വാ…

ഇനിയും എന്തൊക്കെയാ നിങ്ങടെ പ്ലാൻ…!!! ഓരോ ദിവസവും ഉരുകിയുരുകി തീര്വാ ഞാനിവിടെ അതിന്റെ കൂടെ ഇതും കൂടി സഹിക്കാൻ കഴിയില്ല എനിക്ക്….😠😠😭😭

ഇന്ന് മാറും നാളെ മാറും എന്ന് കരുതി സമാധാനിച്ചു നടന്ന ഞാനാ വിഡ്ഢി… ശരിയാ ഞാൻ ചെയ്തതും പറഞ്ഞതും തെറ്റാ അതിന് വേണ്ടി എനിക്കാവും വിധമൊക്കെ ഞാൻ മാപ്പ് ചോദിച്ചില്ലേ….ഒരു ജന്മം മുഴുവൻ കരയേണ്ട കണ്ണീര് ഈ കുറഞ്ഞ സമയം കൊണ്ട് ഞാൻ കരഞ്ഞു തീർത്തില്ലേ… എന്നിട്ടും ദേഷ്യാ എന്നോട്…

കിച്ചേട്ടൻ അതുകേട്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്ക്വായിരുന്നു…

ഞാനെല്ലാം മറച്ചു വച്ചു… എനിക്ക് പേടിയായിട്ടാ..കിച്ചേട്ടനെ നഷ്ടാവ്വോന്ന് പേടിയായിട്ടാ…എനിക്കത്രയ്ക്ക് ഇഷ്ടായിരുന്നു കിച്ചേട്ടനെ….കിച്ചേട്ടനൊപ്പം ഒരു ജീവിതം അത്രമാത്രം ഞാൻ ആഗ്രഹിച്ചിരുന്നു…

അതൊന്ന് മനസിലാക്കാണ്ട് എന്നെ വീണ്ടും അകറ്റി നിർത്തി…പകരം മറ്റൊരുത്തിയെ കൂട്ട് പിടിച്ചിരിക്കുന്നു….അവളാരാ കിച്ചേട്ടന്റെ…എന്റെ സീറ്റിലിരുന്ന് ഫുഡ് ഷെയറ് ചെയ്ത് കഴിയ്ക്കാനും വേണ്ടി കിച്ചേട്ടനും അവളും തമ്മിൽ എന്ത് ബന്ധാ ഉള്ളത്….???

രേവതീ നിർത്ത്….നീ പറഞ്ഞ് പറഞ്ഞ് അതിര് കടക്കരുത്….

ഞാൻ പറയും…ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം എനിക്ക്….😠😠 അവളാരാ കിച്ചേട്ടന്റെ…എന്ത് ബന്ധമാ നിങ്ങള് തമ്മില്…..അതിന് വേണ്ടിയാണോ എന്നെ ഇങ്ങനെ അവഗണിക്കുന്നത്…. എന്നെ മതിയായെങ്കി പറഞ്ഞാ മതി…ഒഴിഞ്ഞു തന്നോളാം ഞാൻ എന്നെന്നേക്കുമായി….ശല്യമായി വരില്ല ഒരിക്കലും…പോരേ….😠😠😠😠

ഞാനത് പറഞ്ഞ് മുഴുവിക്കും മുമ്പേ കിച്ചേട്ടന്റെ കൈ ഒരൂക്കോടെ എന്റെ കരണത്തേക്ക് പതിഞ്ഞു….ആ അടിയുടെ ചൂടും വേദനയും നിമിഷ നേരം കൊണ്ട് ശരീരമാകെ ആളിപ്പടർന്നതും ചുടു കണ്ണീര് മഴയായി കവിളിലേക്ക് പെയ്തിറങ്ങി…. കവിളിൽ ഒരു വിറയലോടെ കൈ ചേർത്ത് ഞാൻ മുഖമുയർത്തിയതും എനിക്ക് മുന്നിൽ ദേഷ്യം കൊണ്ട് കത്തിജ്വലിക്ക്യായിരുന്നു കിച്ചേട്ടൻ…

നീ എന്താ പറഞ്ഞേന്ന് വല്ല ബോധ്യവുമുണ്ടോ നിനക്ക്….😠😠 ങേ….ഉണ്ടോന്ന്….😠😠😠 കെട്ടിയ പെണ്ണിനെ മടുക്കുമ്പോ മറ്റ് പെണ്ണുങ്ങളെ തേടിപ്പോകുന്ന third rate cheap character ഉള്ളവനായാണോ നീ എന്നെ കണ്ടിരിക്കുന്നേ…ആണോടീ…..

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ രണ്ടു തോളിലും പിടിച്ചുലച്ചതും ഞാൻ സ്തബ്ദയായി നിന്നു പോയി…. തുടരും… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *