ചെമ്പകം, തുടർക്കഥ ഭാഗം 33 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് ഡോറ് തുറക്കാൻ തുടങ്ങിയതും കേൾക്കാമായിരുന്നു കിച്ചേട്ടനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മേടെ ശബ്ദം…അതിനെ അവഗണിച്ച് സ്റ്റെയർ കയറി വന്ന കിച്ചേട്ടൻ ഞാനെന്നൊരാൾ അവിടെ നിൽപ്പുണ്ടെന്ന് പോലും വകവയ്ക്കാതെ കാറ്റുപോലെ ബെഡിനരികിലേക്ക് പാഞ്ഞു….

വാച്ചും ബെൽറ്റും അഴിച്ച് ടേബിളിലേക്ക് വച്ച് ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അയച്ചെടുത്തതും ഞാൻ പതിയെ നടന്ന് കിച്ചേട്ടന് പിന്നിലേക്ക് ചെന്നു നിന്നു…ആ തോളിലേക്ക് പതിയെ കൈചേർക്കാൻ തുടങ്ങിയതും എന്തോ ഒരുൾപ്രേരണയാൽ ഞാനാ കൈ പിൻവലിച്ചു.. പിന്നെ കുറേനേരം കിച്ചേട്ടന് പിന്നിലായ് തന്നെ ചെറിയൊരു വിറയലോടെ വിരലുഴിഞ്ഞ് നിന്നു…

കിച്ചേട്ടാ….☹️😳

ന്മ്മ്മ്….😡😡😡 ആ ശബ്ദത്തിൽ നല്ല ഗാംഭീര്യം ധ്വനിച്ചിരുന്നു…

Sorry…..😥😥😥

ന്മ്മ്മ്…ശരി…!!!

കിച്ചേട്ടാ…..തെറ്റാ ഞാൻ ചെയ്തത്…എനിക്കത് നല്ല ബോധ്യായി….അതിനെന്നെ ഇങ്ങനെ ശിക്ഷിക്കല്ലേ….

കിച്ചേട്ടന്റെ പുറത്തേക്ക് അമർന്ന എന്റെ കൈയ്യിനെ തട്ടിയെറിഞ്ഞ് കിച്ചേട്ടൻ എനിക്ക് നേരെ തിരിഞ്ഞു…

നീ Sorry പറഞ്ഞു കഴിഞ്ഞു…ഞാനത് സ്വീകരിക്ക്യേം ചെയ്തു…ഈ talk നമുക്ക് ഇവിടെ നിർത്താം..ഇനിയും ഇത് തുടരാൻ എനിക്ക് താൽപര്യമില്ല….😡😡😡

കിച്ചേട്ടാ… എനിക്ക്… എനിക്ക് വയ്യ ഈ pressure താങ്ങാൻ.വേറെ ആര് എന്നെ അവഗണിച്ചാലും ഞാൻ സഹിച്ചോളാം…. പക്ഷേ കിച്ചേട്ടൻ… അത് മാത്രമെനിക്ക് സഹിക്കാൻ കഴിയില്ല…

ഇതുപോലെ തന്നെയാ എന്റെ മനസിലും…മറ്റാര് എന്നോട് തെറ്റ് ചെയ്താലും ഞാനത് ക്ഷമിച്ചെന്നിരിയ്ക്കും…. പക്ഷേ നീ…നീ ഒരു തെറ്റ് ചെയ്തൂന്ന് പറഞ്ഞാൽ…അതും ഈ എന്നോട്… സഹിക്കാൻ പറ്റില്ല എനിക്ക്… അതുകൊണ്ട് നമുക്ക് ഈ സംസാരം ഇവിടെ നിർത്താം….

പറ്റില്ല എനിക്ക്…!!! എനിക്ക് സംസാരിക്കണം…

ഹോ…ഇത്രേം നാളും എല്ലാം മറച്ച് വച്ചു… ഇപ്പോ എന്നെ തീരെ അനുസരണയില്ലാതെ പോലുമായൊ….??? അത് ഞാനറിഞ്ഞില്ല….

കിച്ചേട്ടാ ഇങ്ങനെയൊന്നും പറയല്ലേ…!! ഞാൻ വേണേ മാഷിനെ വിളിയ്ക്കാം…മാഷ് പറയും എല്ലാം…

വേണ്ട…എനിക്കൊരു മാഷിനോടും സംസാരിക്കേണ്ട… എനിക്ക് അറിയാനുള്ളതെല്ലാം എന്റെ ഭാര്യ എന്നോട് പറഞ്ഞു കഴിഞ്ഞു… അതിനുമപ്പുറം എനിക്കൊന്നും അറിയണംന്നില്ല…

കിച്ചേട്ടാ…

രേവതീ…വേണ്ട….!!! ഇനീം ഇത് തുടരാനാണ് നിന്റെ ഭാവമെങ്കിൽ ഞാനിപ്പോ ഇവിടെ നിന്നും ഇറങ്ങിപ്പോവും…

എന്നെയിങ്ങനെ വിളിയ്ക്കല്ലേ കിച്ചേട്ടാ…. അങ്ങനെ കേൾക്കുമ്പോ ശരീരമാകെ തളരും പോലെ തോന്ന്വാ എനിക്ക്….😭😭😭😭

അത് പറയുമ്പോ എന്റെ ശബ്ദത്തിൽ അങ്ങേയറ്റം തളർച്ച ബാധിച്ചിരുന്നു..ഞാനൊരു ഏങ്ങലോടെ ടേബിളിലേക്ക് ചേർന്ന് വിങ്ങിപ്പൊട്ടി തുടങ്ങി…

എനിക്ക് മുഖം തരാൻ ശ്രമിക്കാതെ കിച്ചേട്ടൻ തിടുക്കപ്പെട്ട് മൊബൈൽ ഓൺ ചെയ്തു..എങ്കിലും ഇടയ്ക്കിടെയുള്ള നോട്ടം എന്നിലേക്ക് നീളുന്നുണ്ടെന്ന് ഞാനറിഞ്ഞു തുടങ്ങി…എന്നെ നെഞ്ചോടടക്കിയൊന്ന് സമാധാനിപ്പിക്കാൻ ആ ഉള്ളം കൊതിയ്ക്കുന്നുണ്ടെന്ന് വിറയാർന്ന ആ കൈകളും അനിയന്ത്രിതമായി പിടയുന്ന ആ മിഴികളും എനിക്ക് മനസിലാക്കി തന്നു…

എങ്കിലും ഉള്ളില് നുരഞ്ഞു പൊന്തണ ദേഷ്യം ആ ഭാവങ്ങളെ മായ്ച്ചു കളഞ്ഞു കൊണ്ടിരുന്നു… മൊബൈൽ തിരികെ ടേബിളിലേക്ക് തന്നെ വച്ച് കിച്ചേട്ടൻ ഷെൽഫിൽ നിന്നും ഒരു ജിംവെസ്റ്റ് എടുത്തിട്ടു…

നീ വല്ലതും കഴിച്ചോ….!!!

ഞാനതിന് മറുപടിയൊന്നും കൊടുത്തില്ല..കരഞ്ഞു തളർന്നത് കാരണം ചെറിയ മുരൾച്ചകൾ മാത്രമാണ് എന്നിൽ നിന്നും ഉടലെടുത്തത്….

രേവതീ നിന്നോടാ ചോദിച്ചേ…നീ വല്ലതും കഴിച്ചോന്ന്….!!!!

ആ ചോദ്യം അല്പം ഉറച്ചതായിരുന്നു… ഞാനതു കേട്ട് ഞെട്ടിപ്പിടഞ്ഞ് കിച്ചേട്ടന് നേരെ തിരിഞ്ഞു…

ഇല്ല…..!!!

എന്തേ…??? ഇവിടെ ഒന്നും ഉണ്ടാക്കിയില്ലേ ഇന്ന്..

ഉണ്ടാക്കി…

പിന്നെ എന്താ കഴിയ്ക്കാണ്ടിരുന്നേ…

എനിക്ക് വേണ്ട… വിശപ്പില്ല…

അമ്മ താഴെയുണ്ട് പോയി കഴിച്ചിട്ട് വാ…

എനിക്ക് വേണ്ട… വിശപ്പില്ല കിച്ചേട്ടാ…ചങ്ക് കത്തിയെരിയണ പോലെ….

ഞാൻ നേരത്തെ പറഞ്ഞു എന്നെ അനുസരിയ്ക്കാൻ കൂടി ഭാവമില്ലെങ്കി പിന്നെ ഞാനായി ഒരു സംസാരത്തിന് പോലും വരില്ല നിന്നോട്…..

ഞാനതു കേട്ട് കണ്ണ് തുടച്ച് താഴേക്ക് നടക്കാൻ ഭാവിച്ചു…പതിയെ നടത്തം ഒന്ന് സ്ലോ ചെയ്ത് കിച്ചേട്ടനെ ദയനീയമായൊന്ന് നോക്കി… ഒരു കാരുണ്യവും കടാക്ഷിക്കാത്ത പോൽ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്ക്യായിരുന്നു… ഞാൻ വീണ്ടും താഴേക്ക് തന്നെ ലക്ഷ്യം വച്ച് നടന്നു….

അമ്മ എന്നെ കാത്തെന്നപോൽ സ്റ്റെയറിന് താഴെ wait ചെയ്യ്കയായിരുന്നു….

എന്ത് പറഞ്ഞു മോളേ അവൻ…???ക്ഷമിച്ചൂന്നുള്ള മട്ടിൽ വല്ലതും…

ഞാനതിന് ദയനീയമായി ഇല്ലാന്ന് തലയാട്ടിയതും അമ്മ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…

കിച്ചന് നല്ല ദേഷ്യായിട്ടുണ്ട്…. കൊടുങ്കാറ്റ് പോലെയാ വന്നു കയറിയത്… ഞാൻ ശ്രേയ മോളെ വിളിച്ചിരുന്നു… അവിടേക്കാ പോയത്… അവരോടൊന്നും പറഞ്ഞിട്ടില്ല… പക്ഷേ ആകെ മൂഡോഫ് ആയിരുന്നൂന്നാ പറഞ്ഞേ… ഞാനൊരു ശ്രമം നടത്തി.. പക്ഷേ അടുക്കണില്യ… മോള് ഇന്നിനി ഒന്നും പറയാൻ പോണ്ട ദേഷ്യം കൂടുകയേയുള്ളൂ… ഈ കണ്ണൊക്കെ തുടച്ച് രണ്ട് വറ്റെങ്കിലും കഴിയ്ക്ക് മോളേ…

വിശക്കണില്യമ്മേ… ചിലപ്പോ കഴിച്ചാ ഞാൻ vomit ചെയ്തു പോവും….അതുപോലെ ടെൻഷനാ എന്റെയുള്ളില്…കിച്ചേട്ടൻ ഈ നില തുടർന്നാൽ ശ്വാസം മുട്ടി മരിച്ചു പോവ്വേ ഉള്ളൂ ഞാൻ….

എന്റെ മോളേ…ഇങ്ങനെയൊന്നും പറയല്ലേ.. കിച്ചനെ നിനക്കറിയില്ലേ…ഈ കാറും കോളും ഒഴിയുമ്പോ എല്ലാ പ്രശ്നങ്ങളും അവൻ തന്നെ solve ആക്കും…എന്റെ മോള് മറ്റസുഖങ്ങളൊന്നും വരുത്താണ്ട് എന്തെങ്കിലും ഒന്ന് കഴിയ്ക്ക്…

ഒടുവിൽ അമ്മേടെ നിർബന്ധം കൂടി വന്നപ്പോൾ രണ്ട് പിടിച്ചോറ് പേരിന് കഴിച്ച് ഞാൻ കൈകഴുകി വന്നു…

ഇനി കണ്ണടച്ച് സുഖമായി ഒന്നുറങ്ങ്…നേരം വെളുക്കുമ്പോ രണ്ടു പേരുടെ ഇടയിലേയും ഈ കാർമേഘക്കെട്ട് മാറി നല്ല തെളിമ പരക്കും…അമ്മയല്ലേ പറയണേ…

ഞാനാ വാക്കിൽ സമാധാനം കണ്ടെത്തി റൂമിലേക്ക് ചെന്നു…തലയ്ക്ക് മീതെ കൈതാങ്ങി ബെഡിൽ കിടക്ക്വായിരുന്നു കിച്ചേട്ടൻ…. ഞാൻ ഡോറ് ലോക്ക് ചെയ്ത് കിച്ചേട്ടനടുത്തേക്ക് വന്നു നിന്നു….

കിച്ചേട്ടാ…ഒന്നും കഴിച്ചില്ലല്ലോ….!!!

എനിക്ക് വേണ്ട… പുറത്ത് നിന്നും കഴിച്ചു… ലൈറ്റ് ഓഫ് ചെയ്യ്…എനിക്കുറങ്ങണം…

കിച്ചേട്ടൻ കടുത്ത സ്വരത്തിൽ അത്രയും പറഞ്ഞ് ഒരു വശം ചരിഞ്ഞു കിടന്നു…. വീണ്ടും തികട്ടി വന്ന സങ്കടത്തെ കടിച്ചമർത്തി ലൈറ്റോഫാക്കി ഞാനും ബെഡിലേക്ക് കിടന്നു… ഞങ്ങള് തമ്മിൽ ഇത്രയധികം ആഴത്തിൽ ആദ്യമായൊരു പിണക്കം….ഓർക്കും തോറും കൺകോണുകൾ നിയന്ത്രണമില്ലാതെ ചാലു തീർത്തൊഴുകി…….

ആ ഒരൊറ്റ ദിവസത്തോടെ കിച്ചേട്ടന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരി പോലും ഒരു സ്വപ്നമായി മാറി എന്റെ മനസിൽ….ഇരുവശങ്ങളിലേക്കും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല…. അപ്പോഴെല്ലാം കിച്ചേട്ടൻ പറഞ്ഞ വാക്കുകളായിരുന്നു മനസ് മുഴുവൻ…. അതോർത്ത് ഞാനാ മുഖത്തേക്ക് നോട്ടം പായിച്ച് കിടന്നു…അമ്മാളൂട്ടീന്നുള്ള ഒരു വിളിയ്ക്കായ് ഞാൻ കൊതിയോടെ കാതോർത്തു കിടന്നു……

മുമ്പെന്നെ പറ്റിച്ചതുപോലെ ഈ ദേഷ്യവും ഒരു മുഖം മൂടിയായിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു…അപ്പോഴും എന്റെ സങ്കടത്തെ തീർത്തും അവഗണിച്ച് കിച്ചേട്ടൻ എന്നിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്ക്യായിരുന്നു…. കിടന്നിട്ട് തീരെ സമാധാനം കിട്ടാത്തോണ്ട് ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു….

ചെമ്പകപ്പൂവിന്റെ സുഗന്ധം പേറി വീശിയടിച്ച കാറ്റിന് പോലും എന്റെ മനസിനേയും ശരീരത്തേയും തണുപ്പിക്കാൻ കഴിഞ്ഞില്ല…. കാറ്റിന്റെ താളത്തിൽ മെല്ലെ ആടിയുലയുന്ന ഊഞ്ഞാലിലേക്ക് നോട്ടം പാഞ്ഞതും കിച്ചേട്ടനൊപ്പമുള്ള ഓരോ നിമിഷവും മനസിലേക്കോടിയെത്തി…😭😭😭

ഞാൻ പതിയെ അതിനടുത്തേക്ക് നടന്നു….മനസിനെ ഓർമ്മകളുടെ ലോകത്തേക്ക് പറഞ്ഞയച്ച് ഞാനാ ഊഞ്ഞാലിൽ നിർജ്ജീവമായി ഇരുന്നു…. ഇടയ്ക്കെപ്പൊഴോ കണ്ണിലേക്ക് മയക്കം മൂടിയതും തടിയൂഞ്ഞാലിന്റെ ചാര് പടിയിൽ ചാഞ്ഞിരുന്ന് ആ രാത്രിയെ തള്ളിനീക്കി…

സൂര്യന്റെ മങ്ങിയ വെളിച്ചം ഇരിളം ചൂടോടെ കണ്ണിലേക്ക് പതിച്ചപ്പോഴാ ഞാൻ ഇമ ചിമ്മി തുറന്നത്…അപ്പോഴും ഞാനാ ഊഞ്ഞാലിൽ തന്നെയായിരുന്നു…എന്തോ ഓർത്തെന്ന പോലെ ഞാൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റപ്പൊഴാ എന്നെ പുതച്ചിരുന്ന കമ്പിളിയുടെ നീണ്ട പുതപ്പിലേക്ക് എന്റെ നോട്ടം പോയത്….ഞാനത് പതിയെ മൂക്കോട് ചേർത്തു വച്ചു….കിച്ചേട്ടന്റെ സുഗന്ധമായിരുന്നു ആ പുതപ്പിന് ഞാനത് നാസികയിലേക്ക് ആവാഹിച്ചതും ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു…. ഞാനത് പുതച്ച് തന്നെ പതിയെ റൂമിലേക്ക് നടന്നു…

ഹോസ്പിറ്റലിലേക്ക് പോകാനായി കിച്ചേട്ടൻ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് റെഡിയാവണതും കണ്ടാണ് ഞാൻ റൂമിലേക്ക് കയറിയത്…എന്നെ തീരെ അവഗണിച്ചപോലെയാണ് കിച്ചേട്ടന്റെ ഓരോ ചെയ്തികളും…ഒരു പരിഭവത്തോടെ കിച്ചേട്ടനെ ഒന്ന് നോക്കിയ ശേഷം ഞാൻ നേരെ ബാത്റൂമിൽ കയറി പെട്ടെന്ന് തന്നെ ഫ്രഷാവാൻ തുടങ്ങി…ഷവറിന്റെ കീഴെ നിൽക്കുമ്പോഴും കണ്ണിലെ ചൂട് അസഹനീയമായി തോന്നി…

ഒന്ന് ഫ്രഷായി വന്നപ്പോഴേക്കും കിച്ചേട്ടന്റെ ഒരുക്കങ്ങളെല്ലാം ഒരുവിധം കഴിഞ്ഞിരുന്നു… കിച്ചേട്ടന് നേരെ നോട്ടമിട്ട് തന്നെ ഞാൻ തലമുടിയൊക്കെ തോർത്തി ടൗവ്വല് സ്റ്റാന്റിലേക്ക് വിരിച്ചു….ആ മുഖത്ത് അപ്പോഴും നല്ല ദേഷ്യം തന്നെയായിരുന്നു….

കിച്ചേട്ടൻ…കിച്ചേട്ടൻ ഇന്നലെ എവിടെയാ കിടന്നേ…..!!!

എന്റെ ചോദ്യം കേട്ട് കിച്ചേട്ടൻ തിരിച്ചൊന്നും പ്രതികരിക്കാതെ മൊബൈലിൽ കാര്യമായി എന്തൊക്കെയോ ചെയ്യാൻ തുടങ്ങി….

കിച്ചേട്ടാ… ഞാൻ കിച്ചേട്ടനോടാ ചോദിച്ചേ… ഇന്നലെ എവിടെയാ കിടന്നേ…???

ഞാനിന്നലെ എവിടെയാ കിടന്നേന്ന് നീ കണ്ടില്ലേ…!! പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം…😡😡

അപ്പോ പിന്നെ ആരാ ആ കമ്പിളി എനിക്ക് പുതച്ച് തന്നത്…😁

അമ്മ രാവിലെ റൂമിൽ വന്നിരുന്നു.. ചിലപ്പോ അമ്മയാവും…താഴെ ചെല്ലുമ്പോ ചോദിച്ചു നോക്ക്.. അല്ലാണ്ട് ഞാനാണെന്ന് കരുതി over excited ആവണ്ട….!!!😡😡😡

കിച്ചേട്ടനങ്ങനെ പറഞ്ഞതും എന്റെ മുഖത്തെ ചിരി മങ്ങി പതിയെ കണ്ണ് നിറഞ്ഞ് തുളുമ്പാൻ തുടങ്ങി..

കിച്ചേട്ടാ…എന്തിനാ കിച്ചേട്ടാ എന്നെയിങ്ങനെ വിഷമിക്കണേ…!!! ഞാൻ സമ്മതിച്ചില്ലേ.. ഞാൻ ചെയ്തതെല്ലാം തെറ്റാണെന്ന്…മാപ്പും ചോദിച്ചില്ലേ…ഇനി ഞാൻ എന്താ വേണ്ടേ…???😭😭😭

നീ ഒന്നും വേണ്ട…ദയവ് ചെയ്ത് എന്നെ വെറുതേ വിട്ടേക്ക്… ഞാനാ topic വിട്ടതാ…ഇനീം അതിനെ postmortem ചെയ്യാൻ നില്ക്കണ്ട…

കിച്ചേട്ടന് അങ്ങനെ പറഞ്ഞൊഴിയാം… എനിക്കത് പറ്റില്ല…ഇന്നലെ മുതൽ ഞാൻ കരയാൻ തുടങ്ങിയതാ… എനിക്ക് വയ്യ ഇനിയും ഇങ്ങനെ വിഷമിക്കാൻ…..

ഞാൻ പറഞ്ഞില്ലല്ലോ നിന്നോട് കരയാൻ…!!! നിനക്ക് തോന്നണത് നീ ചെയ്യുന്നു…അതിനും കുറ്റം എനിക്കാണോ…??? പിന്നെ ഞാൻ ആദ്യം മുതലേ പറഞ്ഞിട്ടുണ്ട് ഈ സെന്റിമെന്റൽ approach മായി എന്റെ മുന്നിലേക്ക് വരരുതെന്ന്….. ഇത്തരം നാടകമൊന്നും ഇനി വേണ്ട…!!!

നാടകമോ…?? അപ്പോ ഞാൻ നാടകം കളിച്ചതാണോ ഇത്രേം നാളും…പറയ് കിച്ചേട്ടാ…

എന്റെ ശബ്ദമിടറിയതും അതിന് മുഖം തരാതെ കിച്ചേട്ടൻ താഴേക്ക് പോയി… കുറച്ചു നേരം അവിടെ നിന്ന് കരഞ്ഞ് ആ സങ്കടത്തെ ഒഴിച്ച് ഞാനും താഴേക്ക് നടന്നു….

ഒറ്റദിവസം കൊണ്ട് ആകെ വാടി തളർന്നല്ലോ അമ്മാളുവേ…!! എന്ത് കോലമാ ഇത്…

അമ്മ എന്നെ ചേർത്ത് പിടിച്ച് കിച്ചേട്ടനരികിലേക്ക് കൊണ്ടിരുത്തി…എന്നെ ഒന്ന് ശ്രദ്ധിക്ക്യ പോലും ചെയ്യാതെ breakfast കഴിച്ചു കൊണ്ടിരുന്ന കിച്ചേട്ടനെ ഞാനല്പം പേടിയോടെ ഒന്ന് നോക്കി… അപ്പൊഴേക്കും സതിയമ്മ എന്റെ മുന്നിലെ പ്ലേറ്റിലേക്ക് ആഹാരം വിളമ്പി വച്ചിരുന്നു… ഞാൻ വീണ്ടും കിച്ചേട്ടനെയൊന്ന് ദയനീയമായി നോക്കി ആഹാരം മുറിച്ചു വായിലേക്ക് വെച്ചു…

അമ്മ ചോദിക്കണ ചോദ്യത്തിന് മാത്രം ഉത്തരം നല്കി കിച്ചേട്ടൻ ഫുഡ് കഴിയ്ക്ക്യായിരുന്നു…. എനിക്കൊരു നോട്ടം പോലും തരാൻ ശ്രമിക്കാതെയായിരുന്നു കിച്ചേട്ടന്റെ ഇരുപ്പ്…

കിച്ചാ…എന്താ ഇത്…നീയിങ്ങനെ തുടങ്ങിയാലെങ്ങനെയാ….??? മോൾക്കൊരു തെറ്റുപറ്റി.. ചിലപ്പോ അവൾടെ പ്രായത്തിന്റെ പക്വത കുറവാകും…നീ അങ്ങനെയാണോ…. മോളേക്കാൾ നാലഞ്ച് വയസ് മുതിർന്നതല്ലേ….

അമ്മ..പ്ലീസ്…. എനിക്ക് ഒന്നും സംസാരിക്കാനില്ല…ഇവള് ചെയ്തത് പ്രായത്തിന്റെ പക്വത കുറവായി കണക്കാക്കി അമ്മ ക്ഷമിച്ചോ… പക്ഷേ എനിക്കതിന് കഴിയില്ല…!!! അമ്മയ്ക്കറിയാല്ലോ എന്നെ നന്നായി…എന്തും ഞാൻ ക്ഷമിക്കും… പക്ഷേ എന്നെ ചതിയ്ക്കുന്നത് മാത്രം ഞാൻ ക്ഷമിക്കില്ല….അതും സ്വന്തം ഭാര്യ തന്നെ…!!!

കിച്ചാ… ഇതിപ്പോ ചെയ്തത് തെറ്റാണ്… എങ്കിലും ക്ഷമിച്ചൂടെ മോനേ…!! ചിലപ്പോ നിന്നെ പേടിച്ചാവും മോള്….

ഞാനതെല്ലാം കേട്ട് വിങ്ങി വിങ്ങി കരയ്വായിരുന്നു…

ഇത് കേട്ട്… കേട്ട് ഞാൻ മടുത്തു…😠😠 ഞാനിവളെ താലികെട്ടി കൊണ്ടു വന്നതല്ലേ ഇവിടേക്ക്….. അല്ലാണ്ട് തട്ടിക്കോണ്ട് വന്നതൊന്നുമല്ലല്ലോ…..എന്നെ പേടിച്ചിട്ടാണ് പോലും…അതിനും വേണ്ടി ഒരു ഭീകരനായിരുന്നു ഞാനെന്ന് അറിഞ്ഞില്ല…..

അങ്ങനെയല്ല മോനേ…നീ ഇപ്പോ ദേഷ്യപ്പെടണത് പോലെയെങ്ങാനും…..

ഞാനിതുപോലെ എപ്പോഴെങ്കിലും ഇവളോട് ദേഷ്യപ്പെട്ടിട്ടുണ്ടോന്ന് ചോദിച്ചു നോക്ക് അമ്മ…ഉണ്ടോടീ….😠😠😠

കിച്ചേട്ടൻ എന്റെ നേർക്ക് ഒരുതരം രൗദ്രഭാവത്തിൽ ചോദിച്ചതും ഞാൻ കഴിച്ചോണ്ടിരുന്ന ആഹാരത്തിന് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു പോയി….😭😭😭

കിച്ചാ..എന്താടാ ഇത്…കൂടണുണ്ട് നിനക്ക്…!!! ആഹാരത്തിന്റെ മുന്നില് വച്ചാ ഇതിനെ ഇങ്ങനെ ഇരുത്തി കരയിക്കണേ…എന്റെ കുഞ്ഞിന് കരഞ്ഞ് വല്ല അസുഖവും വന്നാലേയുള്ളൂ… എന്റെ കൈയ്യീന്ന് കിട്ടും നിനക്ക്….!!!

അമ്മ കിച്ചേട്ടനോട് താക്കീതായി പറഞ്ഞ് എന്റെ കണ്ണു തുടച്ച് എന്നെ ചേർത്ത് പിടിച്ച് നിന്നു…

നിന്നോടൊന്ന് മിണ്ടാനല്ലേ പറഞ്ഞുള്ളൂ…അതിനിങ്ങനെ ദേഷ്യപ്പെടണോ…??? എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി…നിനക്ക് ഇവളോട് ക്ഷമിക്കാൻ കഴിയ്വോ ഇല്ലയോ…????

അത് മാത്രം അറിഞ്ഞാൽ പോരേ… എങ്കിൽ കേട്ടോ….കഴിയില്ല.. എനിക്ക് ക്ഷമിക്കാൻ കഴിയില്ല…😠😠

കിച്ചേട്ടൻ അതും പറഞ്ഞ് കഴിപ്പ് നിർത്തി എഴുന്നേറ്റു….കിച്ചേട്ടന്റെ ആ പോക്ക് കണ്ട് എന്നെ ചേർത്ത് പിടിച്ചിരിക്ക്യായിരുന്നു സതിയമ്മ…

കൈയ്യും കഴുകി കിച്ചേട്ടൻ പുറത്തേക്കിറങ്ങിയതും ഞാൻ പിറകേ ഓടിച്ചെന്ന് കാറിൽ കയറി…

ഭാഗ്യം കാറിൽ കയറണ്ടാന്ന് പറഞ്ഞില്ല…(ആത്മ) കണ്ണൊക്കെ തുടച്ച് സീറ്റ് ബെൽറ്റൊക്കെയിട്ടിരുന്നതും എന്റെ മുഖത്തേക്കൊന്ന് നോക്വ പോലും ചെയ്യാണ്ട് കിച്ചേട്ടൻ കാറ് സ്റ്റാർട്ടാക്കി…മൗനം തളം കെട്ടി നിന്ന ആ യാത്ര വളരെ പെട്ടെന്ന് തന്നെ ചൈതന്യ ഹോസ്പിറ്റലിന്റെ കവാടം കടന്ന് നീണ്ട പാതയിലേക്ക് നീങ്ങി…മെയിൻ പോർച്ചിൽ കാറ് നിന്നതും ഞാൻ കാറിൽ നിന്നും ഇറങ്ങി കിച്ചേട്ടനായി wait ചെയ്തു നിന്നു….

പക്ഷേ എന്നെയൊന്ന് mind പോലും ചെയ്യാണ്ട് കിച്ചേട്ടൻ മെയിൻ entrance ലൂടെ അകത്തേക്ക് നടന്നു… ഇടയ്ക്ക് കാണുന്ന മറ്റ് ഡോക്ടേർസും ജീവനക്കാരും വിഷ് ചെയ്യുന്നതിന് തിരിച്ചും വിഷ് ചെയ്ത് ഒരു പുഞ്ചിരിയൊക്കെ ആയാ പോക്ക്…

നേരെ പോയി ലിഫ്റ്റിൽ കയറിയതും ഞാനും ലിഫ്റ്റിലേക്ക് ഓടിക്കയറി…വാച്ചിൽ ഇടയ്ക്കിടെ ടൈം നോക്കി നിന്ന കിച്ചേട്ടനെ ഞാൻ ഏറുകണ്ണിട്ട് നോക്കി നിന്നു…. എന്നും 3rd floor ൽ ഇറങ്ങാറുള്ള കിച്ചേട്ടൻ 2nd floor ൽ ലിഫ്റ്റ് ഓപ്പണായതും എന്നോടൊരു വാക്ക് പോലും മിണ്ടാതെ അവിടെയിറങ്ങി…. ലിഫ്റ്റ് close ആവും വരെയും എനിക്ക് ഒരു നോട്ടം പോലും തരാണ്ട് കിച്ചേട്ടൻ ആ ഫ്ലോറിലൂടെ നടന്നകന്നു…. ____________ ലിഫ്റ്റിൽ നിന്നും ഇറങ്ങി നേരെ പോയത് ശ്രദ്ധയുടെ ക്യാബിനിലേക്കായിരുന്നു… അവളെ നേരിൽ കണ്ട് കുറേ സംസാരിച്ചു…അമ്മാളൂട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങൾ അവളറിഞ്ഞതെങ്ങനെയാണെന്നുള്ള ചോദ്യത്തിന് മാത്രം ഉത്തരം തരാതെ അവളൊഴിഞ്ഞു മാറി….ഇതിന്റെ പേരിൽ ഒരു harassment ഉം നടത്തി അമ്മാളൂട്ടിയേ വിഷമിപ്പിക്കാൻ പാടില്ലാന്ന് താക്കീത് ചെയ്താണ് ഞാൻ തിരികെ എന്റെ ക്യാബിനിലേക്ക് പോയത്…!!

ക്യാബിനിലെത്തിയിട്ടും ഒരു സമാധാനവും ഉണ്ടായിരുന്നില്ല…!!! കൺകോണിൽ പെരുവിരലമർത്തി കുറേ നേരം എന്തൊക്കെയോ ആലോചിച്ചിരിക്കുമ്പോഴാ ക്യാബിനിലേക്കുള്ള അജൂന്റെ വരവ്…

ഡാ…നവീ…ഇതുവരെയും ഓക്കെ ആയില്ലേ നീ.. എന്താ പറ്റിയേ നിനക്ക്…

അവന്റെ ശബ്ദം കേട്ടതും ഞാൻ മുഖമുയർത്തി ഒരു ചിരിവരുത്താൻ ശ്രമിച്ചു…

വേണ്ട മോനേ…നീ കഷ്ടപ്പെട്ട് മുഖത്തെ ഈ muscles ചലിപ്പിക്കണ്ട…കാലം കുറേ ആയില്ലേ ഈ ചിരീടെ വോൾട്ട് കാണാൻ തുടങ്ങീട്ട്….അതിന്റെ ഒരു 1% കുറഞ്ഞാൽ എനിക്ക് മനസിലാവും….. എന്താ പ്രോബ്ലം… Anything serious…

ന്മ്മ്മ്…സീരിയസാണ്… പക്ഷേ നിന്നോട് ഇപ്പോ പറയാൻ കഴിയില്ല…

ഡാ….നവീ…

നിന്നെ അന്യനായി കാണുന്നതല്ല….ഫീല് ചെയ്യല്ലേടാ…!!! ഞാൻ പറയാം നിന്നോട്… but ഇപ്പോ വേണ്ട…

ഓക്കെ..ആദ്യം നിന്റെ mind ഒന്ന് കൂളാവട്ടേ..എന്നിട്ട് മതി… personal issue ആണെന്ന് മനസിലായി…നീയും രേവതിയുമായി relate ചെയ്യുന്ന വല്ലതും ആണോ….!! അല്ല… ഞാൻ ചോദിച്ചൂന്നേയുള്ളൂ…

ന്മ്മ്മ്…അതേ…

വെറുതെയല്ല നീ ഇത്രേം ഡസ്പ്പായത്…അപ്പോ lovebirds ആദ്യത്തെ fight തുടങ്ങിയോ…!! വന്നപ്പോ മുതൽ റൗണ്ട്സില് പോലും concentrate ചെയ്യാതെ നിൽപ്പുണ്ട് വാർഡില്… ഞാൻ ശ്രാംമിനെ ഏൽപ്പിച്ചാ ഇവിടേക്ക് വന്നത്..എനിക്ക് OP തുടങ്ങാറായി…

നീ തല്ലുകേയോ മറ്റോ ചെയ്തോ…!!

Nooo…Never…

ഞാൻ ഇരുന്ന ഇരുപ്പിൽ ഒന്നുയർന്നു…

അല്ല രേവതീടെ മുഖം കണ്ടപ്പോ അങ്ങനെ തോന്നി അതാ ചോദിച്ചേ…

അതിന്നലെ മുഴുവൻ കരച്ചിലായിരുന്നു…അതിന്റെയാവും…!!

ന്മ്മ്മ്..എന്തായാലും ഈ വഴക്കും പിണക്കോം ഒന്നും അത്ര സുഖമുള്ള ഏർപ്പാടല്ല…കഴിവതും solve ചെയ്തു വിടാൻ നോക്കു നവീ…അതും നിങ്ങള് തമ്മില്…ഒട്ടും വേണ്ട…!!!

A.R Rahman music കൊണ്ട് പുളകം കൊള്ളിച്ച ഗൗതം മേനോൻ ഫിലീമിലെ പോലെ കട്ട റൊമാൻസ് അരങ്ങേറിയിരുന്ന ഈ ക്യാബിൻ നീ ഷാജി കൈലാസ് ഫിലീമിന് രൺജി പണിക്കർ സ്ക്രിപ്റ്റ് എഴുതിയ action thriller പോലെ ആക്കല്ലേ നവീ…😳☹️☹️☹️ നിന്നിൽ നിന്നും ഞാനത് ഒരിക്കലും expect ചെയ്യുന്നില്ല… അതുകൊണ്ട് എത്രേം പെട്ടെന്ന് എല്ലാം തീർക്കാൻ നോക്ക്….

അജൂന്റെ പറച്ചില് കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു…

Volt പോരാട്ടോ…. അജു തിരിഞ്ഞ് നോക്കി അതും പറഞ്ഞ് ക്യാബിൻ ഡോറ് തുറന്നിറങ്ങി….അവനിറങ്ങിയതും എന്റെ ചിരി മെല്ലെ മങ്ങി വന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രേവൂ..എന്താ ഒരു ആലോചന… എന്തെങ്കിലും problem ഉണ്ടോടോ…???

മീരേടെ ചോദ്യം കേട്ട് ഞാൻ ഞെട്ടിയുണർന്നു…

ഏയ്…ഇല്ല…എന്തോ ഒരു ക്ഷീണം പോലെ…!! ഇന്നലെ നന്നായി ഉറങ്ങാൻ പറ്റീല്ല…!! അതിന്റെയാവും….

എന്താടീ ഉറക്കക്കുറവൊക്കെ…നിന്റെ കിച്ചൻ ഡോക്ടർ ഉറങ്ങാനും സമ്മതിക്കില്ലേ….😀😀

ദേ ചന്തൂ..കളിയ്ക്കല്ലേ.. എനിക്ക് ദേഷ്യം വരണുണ്ട്….

ഹോ…നമ്മളൊന്നും ചോദിക്കണില്യേ…

ചന്തു എന്റെ കവിളിലൊന്ന് പിച്ചിയെടുത്ത് പുറത്തേക്ക് പോയി…

ഇന്നെന്താ രേവൂ….നവനീത് ഡോക്ടർ താഴെ ശ്രദ്ധ ഡോക്ടറോട് ഭയങ്കര സംസാരമായിരുന്നല്ലോ…

ഞാനതു കേട്ട് മീരയ്ക്ക് നേരെ തിരിഞ്ഞു..

എപ്പോ…??

താനറിഞ്ഞില്ലേ…രാവിലെ..ദേ ഞാൻ ഇവിടേക്ക് വരുന്നതിന് കുറച്ചു മുൻപ്…എന്റെ ഒരു relative അവിടെ ഡെലിവറി കഴിഞ്ഞ് കിടക്ക്വാ…ഞാനവളെ ഒന്ന് കാണാൻ ചെന്നപ്പോഴാ യാദൃശ്ചികമായി നവനീത് ഡോക്ടറേയും ശ്രദ്ധ ഡോക്ടറേയും കണ്ടത്…രണ്ടു പേരും ശ്രദ്ധ ഡോക്ടറിന്റെ ക്യാബിനിലേക്ക് കയറണതാ കണ്ടത്…

ഞാനതു കേട്ട് ചെയറിലേക്ക് അല്പം ചാരിയിരുന്നു…മനസപ്പോഴും ആകെ കലുഷിതമായിരുന്നു….

അതേ…. നവനീത് ഡോക്ടർ ആള് ഡീസന്റാ.. അക്കാര്യത്തിൽ 100% ഉറപ്പും പറയാം… പക്ഷേ അതുപോലെയല്ല ശ്രദ്ധ ഡോക്ടർ…അതും പോരാത്തതിന് അവർക്ക് ഡോക്ടറെ ചെറിയൊരു നോട്ടമുണ്ടായിരുന്നൂന്ന് ഇവിടെയൊക്കെ ഒരു റൂമറുണ്ട്…രേവു ശരിയ്ക്കൊന്ന് ശ്രദ്ധിച്ചോ…!!! വേറൊന്നുമല്ല…ഇങ്ങനെയൊക്കെയാ ചില നല്ല കുടുംബ ബന്ധങ്ങളും തകരുന്നത്…

മീര പ്ലീസ് ഒന്നു മിണ്ടാണ്ടിരിക്ക്വോ…എനിക്കറിയാം എന്റെ കിച്ചേട്ടനെ…മീര എനിക്ക് ഉപദേശം തരണ്ട…

അതുതന്നെയാ രേവൂ ഞാനും പറഞ്ഞേ…നവനീത് ഡോക്ടർ ഒരു പാവമാ… പക്ഷേ എതിരെ എന്തിനും തയ്യാറായി ഇറങ്ങി തിരിയ്ക്കണ ഒരു പെണ്ണാണെങ്കിലോ…..ഒരു പേരുദോഷം വീണാൽ തീർന്നില്ലേ…

മീര എന്തോ അർത്ഥം വച്ച് പറയണ പോലെ പറഞ്ഞ് റൂം വിട്ട് പോയതും എന്റെ മനസാകെ കലങ്ങി മറിയാൻ തുടങ്ങി… ഞാൻ മുന്നിലെ ടേബിളിലേക്ക് തന്നെ തല ചായ്ച്ചു കിടന്നു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

OP യ്ക്ക് മുമ്പുള്ള ബ്രേക്ക് ടൈമിലാ പരിചയമില്ലാത്തൊരാൾ എന്റെ ക്യാബിൻ തുറന്ന് അകത്തേക്ക് വന്നത്….

Dr. നവനീത് കൃഷ്ണയല്ലേ….!!!

അതേ…ഇരിയ്ക്കൂ… ഞാൻ പറഞ്ഞത് കേട്ട് അയാള് എനിക്ക് opposite ആയി ഇരുന്നു….

എനിക്ക് ഡോക്ടറിനോട് personal ആയി കുറച്ചു സംസാരിക്കാനുണ്ട്….

Sorry ഇതിപ്പോ ബ്രേക്ക് ടൈം ആണെങ്കിലും എനിക്കിത് കഴിയുമ്പോ ഡ്യൂട്ടിയുണ്ട്…നിങ്ങള് പോയിട്ട് evening വരൂ….

അയ്യോ അത് പറ്റില്ല ഡോക്ടർ…!!! എനിക്ക് സംസാരിച്ചേ പറ്റൂ…ten minutes…ten minutes മതി എനിക്ക്…

Ok…എന്താ നിങ്ങൾക്ക് പറയാനുള്ളത്…??? ഞാൻ ചെയറിലേക്ക് ചാഞ്ഞിരുന്ന് ചെയർ ഇരു വശങ്ങളിലേക്കും ചലിപ്പിച്ചു…

എന്റെ പേര് പ്രവീൺ…. എന്റെ പേര് പറഞ്ഞാൽ ഡോക്ടറിന് ചിലപ്പോ എന്നെ അറിയാൻ വഴിയില്ല… ഞാൻ ദേവഗിരീന്ന് വര്വാ…അവിടുത്തെ ഒരു യു.പി സ്കൂൾ മാഷാണ്… എന്റെ അച്ഛന്റെ പേര് പറഞ്ഞാൽ ഡോക്ടർ അറിയും…രാമകൃഷ്ണൻ മാഷ്…!!!!

അത് കേട്ടതും ഞാൻ ചെയറിൽ നിന്നും അല്പം ഉയർന്നിരുന്നു….

ഡോക്ടറിന് എന്നെ അറിയില്ലെങ്കിലും ഡോക്ടറിന്റെ ഭാര്യ രേവതിയ്ക്ക്…എന്റാമ്മാളൂട്ടിയ്ക്ക് നന്നായി അറിയാം എന്നെ….

അവന്റെ വായിൽ നിന്നും അങ്ങനെ കേട്ടതും എന്റെ സകല നാഡിഞരമ്പുകളും വലിഞ്ഞു മുറുകാൻ തുടങ്ങി….ചങ്കിനുള്ളിൽ ദേഷ്യത്തിന്റെ ഒരു കടലിരമ്പും പോലെ തോന്നി എനിക്ക്….. ലൈക്ക് കമന്റ് ചെയ്യണേ…

തുടരും…….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *