ഇത് യാദൃശ്ചികമായുള്ളൊരു കണ്ടുമുട്ടലാണ് എന്റെ കല്യാണ നിശ്ചയത്തിന്റെ ഭാഗമായാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സി കെ

സേതു നീ വാ നമുക്കെവിടെയെങ്കിലും പോയി ജീവിക്കാം…

സജിത് നീ കുറച്ചുകൂടി പ്രാക്ടിക്കലാവണം.. തെറ്റെന്റെ ഭാഗത്തുമുണ്ട് ഞാൻ നിന്നോട് കുറച്ചു ക്ലോസ് ആയി പെരുമാറി…അതിനു പ്രേമമെന്നൊർത്ഥമുണ്ടെന്നുഎനിക്ക് തോന്നിയിട്ടില്ല..ഇനി ഉണ്ടങ്കിൽത്തന്നെ നാമുക്കിവിടെവച്ചതെല്ലാം നിർത്താം..എന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്ന കാര്യം നിനക്കറിയാല്ലോ… വിശുദ്ധമായപ്രണയംകൊണ്ടൊന്നും വിശപ്പടങ്ങില്ല… എനിക്കാഗ്രഹിച്ചരീതിയിലുള്ള ജീവിതം തരാൻ നിനക്ക് കഴിയില്ല..

സേതു നീയെന്താ ഇങ്ങനെ സംസാരിക്കുന്നത്‌.ഞാൻ സ്നേഹിച്ച സേതു ഇങ്ങനെയായിരുന്നില്ല..എന്റെ നെഞ്ചിൽ തലാചായ്ചുറങ്ങി എന്റെ കൈപിടിച്ച് നടന്നു നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ കരുത്ത് തന്ന സേതു ഇങ്ങനെയല്ല..നീയാകെ മാറിയിരിക്കുന്നു ഒരുപാട് മാറിയിരിക്കുന്നു…

സജിത് നീ കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെ വാശിപിടിക്കല്ലേ.എനിക്കിപ്പോൾ സ്വപ്നം കാണാൻ പോലും പറ്റാത്ത പ്രേപ്പോസലാ കിട്ടിയിരിക്കുന്നത്.ഞാനിതുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ഞാൻ പോവാ..ഇനി ആരെങ്കിലും കണ്ടാൽ അതുമതി..

ഹേയ്സജിത് എന്താ ഇങ്ങനെ ആലോചിച്ചിരിക്കുന്നത് ദാ പെഷ്യന്റിന്‌ ബോധം തെളിഞ്ഞിട്ടുണ്ട്. എന്റെ മോനെവിടെയെന്നു ചോദിച്ചു കരയുന്നുണ്ട്.അകത്തുകയറി കണ്ടോളു…

പിന്നെയൊരു കാര്യം ആത്മഹത്യക്കു ശ്രമിക്കുന്നത് കുറ്റകരമാണ്..ഒരു ഡോക്ടർ എന്ന നിലയിൽ പോലീസിൽ റിപ്പോർട്ട് ചെയ്യണ്ടത് എന്റെ കടമയാണ് ..നീ എന്റെ സുഹൃത്തായതുകൊണ്ടുമാത്രം ഞാനിതു റിപ്പോർട്ട് ചെയ്യുന്നില്ല.

സജിത് ഇത്രയ്ക്കു റിസ്കെടുക്കാൻ നിനക്കെന്താ ആ കുട്ടിയോട് ഇത്രയും വലിയ ബന്ധം.അതോ രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരനായതുകൊണ്ട് തോന്നിയ മനുഷ്യത്വമോ?എനിക്ക് താല്പര്യമില്ലാത്ത മേഖലയാണ് എങ്കിലും ചോദിക്കണമെന്നു തോന്നി അത്രമാത്രം..ഡോക്ടറോടു കളവുപറയാൻ പാടില്ലെന്നാണ് ..

ഇവിടെയിങ്ങനെ ഒറ്റക്കാക്കിയിട്ടു പോകാൻ പറ്റുന്ന ഒരുബന്ധമല്ലഡോക്ടർ ഞങ്ങൾ തമ്മിൽ മിക്കവാറും പുരുഷന്മാരുടെ ജീവിതവിജയങ്ങൾക്കു പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറില്ലേ എൻ്റെ ജീവിതത്തിലുമുണ്ടായിരുന്നു അങ്ങനെയൊരാൾ .

അത് ഇവളാണ് എന്റെ സേതു….സേതുലക്ഷ്മി

ജീവിതത്തിൽ ആരോടെങ്കിലും പ്രണയം മനസ്സിൽ തോന്നാത്തവരായി ചുരുക്കം ചിലരെ ഉണ്ടാകൂ. എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം നല്ല കട്ടക്ക് നിൽക്കുന്ന പ്രണയം..

ഒരുതൊട്ടവാടിപ്പെണ്ണ്.പഠിക്കുന്ന കാലത്തു മനസ്സിൽതോന്നിയൊരാടുപ്പം. ആദ്യമൊക്കെ ആരാധനയായിരുന്നു അത്‌പിന്നെ പ്രണയമായിമാറാൻ ഒരുപാട് സമയം വേണ്ടിവന്നില്ല.അത്യാവശ്യം സാമ്പത്തികമൊക്കെ ഉള്ള വീട്ടിലെകുട്ടിയായതുകൊണ്ടു ഇഷ്ടമൊക്കെ തുറന്നു പറയാൻ മടിയായിരുന്നു…ഞാനൊരു സാധാരണക്കാരനാണ് അവളാണെങ്കിൽ മറ്റൊരുലോകത്തു ജീവിക്കുന്ന ഒരാളും.ആദ്യം ഒരു കൂട്ടുകാരനായി അടുത്തു.

അവളുടെഇഷ്ടങ്ങളൊക്കെ എന്റെ സാഹചര്യങ്ങളുമായി ഒത്തുപോകുമെന്നു തോന്നിയപ്പോൾ ഞാൻ പ്രണയം തുറന്ന് പറഞ്ഞു.ആദ്യമൊക്കെ പേടിയായിരുന്നവൾക്കു ഒന്നുമിണ്ടാൻ ഒരുമിച്ചിത്തിരി നേരം ഇരിക്കാൻ.പിന്നെപ്പിന്നെ അതൊക്കെയങ്ങുമാറി.ഒരുദിവസംപോലും കാണാൻ പറ്റാതെയെന്നായി .

അമ്പലത്തിന്റെഅടുത്തുള്ള ആലിൻ ചുവടുകളും അമ്പലത്തിനോട് ചേർന്നുള്ള ഇടവഴികളും ഞങ്ങളുടെ പ്രണയനിമിഷങ്ങൾക്കു സാക്ഷിയായി.ഒരിക്കൽ സേതുവുമായി എന്റെ വീട്ടിൽപോയി.അന്നവൾ അമ്മയോട് പറയുകയുണ്ടായി അമ്മയുടെ മോളായി വരാനും സജിയുടെഭാര്യയാവാനും കഴിയുന്നത് ഒരു ഭാഗ്യമാണ്.അത് ഞാൻ സാധിച്ചെടുക്കും..എന്റെവീട്ടുകാർ ഈ ബന്ധത്തിന് സമ്മതിക്കുമോ എന്നറിയില്ല ആരില്ലെങ്കിലും അമ്മവേണം ഞങ്ങളെ കൂടെ നിൽക്കാൻ. വീട്ടുകാർക്ക് അവളെ ഇഷ്ടമായി.

സ്വന്തമായെന്ന തോന്നൽ കൂടിയതുകൊണ്ടാകും മറ്റൊന്നും ചിന്തിക്കാതെ ഒരു ജോലിക്കായി ശ്രമിച്ചു. അതിന്റെ ഇടയിൽ അവൾക്കൊരു കല്യാണ ആലോചനവന്നു.. ചെക്കൻ അമേരിക്കൻ എംബസിയിൽ ജോലിചെയ്യുന്നു. എന്റെ എട്ടുമാസത്തെ ശമ്പളം അവനൊരുമാസംകൊണ്ടു കിട്ടും.ആ നിമിഷംവര എന്റെ പെണ്ണായവൾ ഓരോരോരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറാൻ തുടങ്ങി.ഒടുവിലാണ് കല്യാണം ശരിയായത് ഞാനറിയുന്നത്. കൂടെ വിളിച്ചു ഒരുപാട് പക്ഷേ ഫലമുണ്ടായില്ല.

അന്നവൾ പറഞ്ഞു അവളിടുന്ന ഒരു ചുരിദാറിന്റെ വില എന്റെ ഒരാഴ്ചത്തെ കൂലിവേണമെന്ന്.എനിക്കൊരിക്കലും അവളുടെ ഇഷ്ടങ്ങൾ നിറവേറ്റാനായി കഴിയില്ലെന്ന്.അവൾക്കു തോന്നിക്കാണും കല്യാണം കഴിഞ്ഞു പിരിയുന്നതിനേക്കാൾ ഇവിടെവച്ചു എല്ലാം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന്.

അവള് അസ്സലായി തേച്ചിട്ടു നടന്നു പോയപ്പോൾ തകർന്നത് എന്റെ ഒരുപാടു സ്വപ്നങ്ങളായിരുന്നു. സജിത് അതിനുശേഷമാണോ പട്ടാളത്തിൽ ചേർന്നത്.പൊതുവെ ആരും പെട്ടന്നു കടന്നു ചെല്ലാത്ത ഒരു ജോലിയാണത്.

അങ്ങനെയും പറയാം ഡോക്ടർ.പണമില്ലാത്തവെന്നും പിണത്തിനു സമമാണല്ലോ.പിന്നീട് ഒരുജോലിക്കായുള്ള ഓട്ടമായിരുന്നു അവിടെ അവസാനിച്ചു എല്ലാം എന്ന് കരുതിയ എനിക്കുമുന്നിൽ എന്റെ വഴി ഇതാണെന്നു ദൈവം കാണിച്ചു തന്നത് ഒരു പത്രപരസ്യത്തിലൂടെയായിരുന്നു.

ആർമിയിലേക്കു സെലക്ഷൻ നടക്കുന്നു.അവളോടുള്ള ദേഷ്യവും സ്വന്തംകാലിൽ നിന്ന് കാണിച്ചുകൊടുക്കണമെന്നുള്ള വാശിയും എന്നെ ഇങ്ങനെയിവിടെയെത്തിച്ചു. ആദ്യമൊക്കെ വെറും ഒരു ജോലിയായിരുന്നു..പിന്നീടാണ് ഒരു രാജ്യത്തിന്റെ കാവൽക്കാരനാണെന്ന തോന്നൽ ഉണ്ടായെത് .ഇപ്പോൾ ഞാൻ ഹാപ്പിയാണ്.

സജി അതിനുശേഷം താങ്കൾ ഈ കുട്ടിയെ കണ്ടിട്ടില്ലേ.

ഇല്ല…ഇത് യാദൃശ്ചികമായുള്ളൊരു കണ്ടുമുട്ടലാണ്.എന്റെ കല്യാണ നിശ്ചയത്തിന്റെ ഭാഗമായാണ് ഞാൻ നാട്ടിൽ വന്നത്. രണ്ടുദിവസംകൂടിയെ ലീവൊള്ളു.പഴയ ഒന്നുരണ്ടു സുഹൃത്തുക്കളെ കണ്ടുമടങ്ങിവരുന്നതിനിടക്കാണ് എന്റെ ഭാവിവധു ശ്യാമയുടെ കാൾ വരുന്നത്.അതൊന്നു അറ്റെന്റുചെയ്യാൻവേണ്ടി ബ്രിഡ്ജിനരികിൽ ബൈക്ക് നിർത്തിയപ്പോഴാ ബോധമില്ലാതെ ഒരു പെൺകുട്ടി കിടക്കുന്നത് കണ്ടത്.കണ്ടപാടെ ഒന്നും നോക്കിയില്ല ഹോസ്പിറ്റലിലേക്കെത്തിച്ചു.

ഇവിടെയെത്തിയപ്പോഴാ മുഖത്തിനു വ്യക്തത വന്നത്.അപ്പൊ ബോധം തെളിഞ്ഞു ഒന്ന് കണ്ടിട്ട് പോകാമെന്നുകരുതി.ഞാൻ കരുതി വല്ല ആക്സിഡന്റാകുമെന്നു.ഡോക്ടർ പറഞ്ഞപ്പോഴാ അത് സൂയിസൈഡ് അറ്റെംറ്റ് ആണെന്നറിയുന്നത്.

എങ്കിൽ സജിത് വാ നമുക്കാ കക്ഷിയെ ഒന്ന് കാണാം.അത് വേണോ ഡോക്ടർ.വേണം ഒരാളുടെ ജീവൻ രക്ഷിച്ചിട്ടു മിണ്ടാതെ പോവാണോ. നീ അങ്ങോട്ട് വാ.

ഞാനാണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്നറിഞ്ഞപ്പോൾ സേതുവിൻറെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരിന്നു.

നിങ്ങൾബോധംതെളിഞ്ഞിട്ടെ ഇദ്ദേഹം പോകു എന്നവാശിയിലായിരുന്നുഎന്ന് സേതുവിനോട് ഡോക്ടർപറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

പോകാൻ നേരം സേതുവിൻറെ അടുത്തെത്തിഎന്നിട്ടു ഞാൻചോദിച്ചു ജീവൻ രക്ഷിച്ചതുകൊണ്ട് അവകാശം കാണിക്കുകയല്ല ഞാനറിയുന്നു സേതു ഇത്രഭീരുവായിരുന്നില്ല എന്തിനാ ഇങ്ങനൊരുബുദ്ധികാണിച്ചത്.കരഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടു സേതു പറഞ്ഞു എന്റെപ്രതീക്ഷകൾക്കൊത്തു ജീവിതംകൊണ്ടുപോകാൻ ഞാനൊരുപാടുശ്രമിച്ചു പരാജയങ്ങളായിരുന്നു എല്ലാം.മനപ്പൊരുത്തം ജാതകത്തിൽ മാത്രമേയുള്ളൂ ജീവിതത്തിൽ കണ്ടില്ല .കല്യാണം കഴിഞ്ഞമുതലേ പ്രശ്നങ്ങളായിരിന്നു.അവരുടെഇടയിൽ ഞാൻ താഴ്ന്നവളെന്ന ധാരണ നല്ലതോതിൽ ഉണ്ടായിരുന്നു.ഞാനാവിടെയൊരു വേലക്കാരിയായി .അതിനിടയിൽ ഒരുകുഞ്ഞുണ്ടായി.അവനേയോർത്താ ഇത്രയുംകാലം ഒന്നുംചെയ്യാതിരുന്നത് സഹികെട്ടപ്പോൾ ഇതാണ് മുന്നിൽ കണ്ടത്.

സേതുവിനൊരു കാര്യമറിയോ ?

തോൽവിക്കുമുന്നിൽ മുട്ടുമടക്കിയൽ അവിടെ നമ്മൾ മരിച്ചുവീണു.പിന്നെ ആ. ത്മ ഹത്യയുടെ ആവശ്യമില്ല.നീ അന്നെന്നോട് കാണിച്ച തന്റേടം ജീവിതത്തോട് ഇന്ന് കാണിച്ചിരുന്നെങ്കിൽ ജീവിതം വഴിമുട്ടി നിൽക്കില്ലായിരുന്നു…

“വിട്ടുകൊടുക്കണ്ടതേ വിട്ടുകൊടുക്കാവു ചേർത്തുവക്കേണ്ടതു ഹൃദയത്തോടുത്തന്നെ ചേർന്നിരിക്കണം അപ്പോഴേ ജീവിതത്തിനു അർത്ഥമുണ്ടാവു”

നീ വീട്ടിലുള്ളവരുടെ നമ്പർ കൊടുത്താൽ ഇവിടന്നു വിളിച്ചോളും എന്ന് പറഞ്ഞു ഒരു പുഞ്ചിരി നൽകി ഞാൻ പുറത്തേക്കിറങ്ങുമ്പോൾ ഡോക്ടർ പറയുന്നുണ്ടായിരുന്നു ചിലസമയങ്ങളിൽ പുഞ്ചിരിയാണ്ഏറ്റവും വലിയ പ്ര തികാരമെന്ന്……..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: സി കെ

Leave a Reply

Your email address will not be published. Required fields are marked *