അവന്റെ പ്രാണനായി കാണുന്ന അവന്റെ പെണ്ണ് ആണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അശ്വതി അശോക്

എന്താ മോളെ വീട്ടിൽ നിന്നും എല്ലാരും വന്നിട്ടുണ്ടോ???

ഇല്ല ഇക്കാ…. അതു ഏട്ടന്റെ ബന്ധുക്കൾ ആണു…. സേതു മാമൻ… ഏട്ടന്റെ ഏതോ അകന്ന ബന്ധുവാണ്….

ആ… അവരു വെറുതെ വന്നതാണോ മോളെ???

ഇതുവഴി പോയപ്പോൾ ഇവിടെ കേറിയത് ആണു…. എന്താ ഇക്കാ അങ്ങനെ ചോദിച്ചത്??

കണ്ടിട്ട് അത്ര പന്തി ആയി തോന്നിയില്ല… അതോണ്ടാ മോളെ… അല്ല മോളുടെ വീട്ടിൽ നിന്നും ആരും വരുന്നില്ലേ?? കുറേ ആയല്ലോ അവരെ ഒക്കെ കണ്ടിട്ട്….

അറിയില്ല ഇക്കാ..വീട്ടിൽ നിന്ന് അടുത്ത ആഴ്ച ചിലപ്പോൾ വരും എന്നു പറഞ്ഞു…

ഈ മാമന്റെ മോൾ അല്ലേ ഇപ്പോൾ വീട്ടിൽ വന്നു നിൽക്കുന്നത്…

ആ ..അതു അതേ…അവളുടെ കല്ല്യാണബന്ധം ഒഴിഞ്ഞു പോയി.. കുട്ടിയും അവളും വീട്ടിൽ ആണ് ഇപ്പൊ…

ആ.. മോള് പോയി അവർക്കു ചായ കൊടുക്ക്..

ശരി ഇക്കാ…

അമ്മാവാ ഇതാ ചായ….

ആ.. അവൻ വിളിച്ചിരുന്നോ മോളെ…

മ്മ്.. രാവിലെ വിളിച്ചിരുന്നു.. ഇനി രാത്രി വിളിക്കും..അമ്മാവൻ ഇപ്പൊ ഇറങ്ങുന്നുണ്ടോ???

ആ ഞങ്ങൾ ഇപ്പൊ ഇറങ്ങും മോളെ… മോൾക്ക്‌ എവിടേലും പോകാൻ ഉണ്ടോ??

ആ അമ്മയേയും കൊണ്ടു ഹോസ്പിറ്റലിൽ പോകണം… ഈ മാസത്തെ ചെക്കപ്പിനുള്ള സമയമായി…

ആ…ന്നാൽ അങ്ങനെ ആവട്ടെ… ഞങ്ങൾ ഇറങ്ങുന്നു…

എന്നാൽ ഏട്ടത്തി ഞങ്ങൾ പോകുവാ…

അല്ല സേതു മോൾ വീട്ടിൽ നിന്നും പോയോ??

ഇല്ല… അവൾ ഇനി പോകുന്നില്ല എന്നാ പറഞ്ഞത്… അവനു ഇവളെ സംശയമാണ് പോലും… അവന്റെ ഉ പ ദ്രവം സഹിക്കാൻ പറ്റുന്നില്ല എന്നാ അവൾ പറയുന്നത്…

ന്നിട്ട് നിന്റെ തീരുമാനം എന്താ?? അവളെ ഇങ്ങനെ നിർത്താൻ ആണോ??

നോക്കട്ടെ ഏട്ടത്തി എന്താ വേണ്ടത് ന്ന്… അന്നേ ഇവിടെത്തെ ചെക്കന്റെ കയ്യിൽ കൊടുത്താൽ മതി ആയിരുന്നു എന്റെ മോളെ… എങ്കിൽ ഇപ്പൊ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു … ബുദ്ധിമോശം കാണിച്ചു അന്ന്… അവളും എന്റെ വാക്കിനെ ധിക്കരിച്ചില്ല…. ഇന്ന് അതിൽ നല്ല കുറ്റബോധം ണ്ട്… പറഞ്ഞിട്ട് കാര്യമില്ലല്ലോ…

ആ തീരുമാനം നന്നായി എന്നാ സേതു എനിക്കിപ്പോ തോന്നുന്നത്… അമ്മാവന്റെ മകൾ എന്നതിലപ്പുറം അവന്റെ മനസ്സിൽ ണ്ട് ന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ അവനെ പറഞ്ഞു മനസിലാക്കിയിരുന്നു… അവൾ നിനക്ക് ചേർന്നവരല്ല… അവർ അവൾക്ക് വേറെ ആലോചന കൊണ്ട് വരുമ്പോ എന്റെ മോൻ മാനം നോക്കേണ്ടി വരും ന്ന്…

ഏട്ടത്തി…..

അതേ സേതു… അവൻ അവളെ മനസ്സിൽ കൊണ്ട് നടന്നതിന്റെ നൂറിൽ ഒരു അംശം പോലും അവളുടെ മനസ്സിൽ അവൻ ഉണ്ടായിരുന്നില്ല… അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരു വാക്കെങ്കിലും അവൾ എതിർക്കുമായിരുന്നു.. അന്ന് അവൾ പറഞ്ഞത് സ്വന്തം ഏട്ടനായി കരുതുന്നു എന്നാ…. ആ ഏട്ടനായി കരുതിയവൾക്ക് ഇപ്പൊ എങ്ങനെ എന്റെ മോനെ വേറൊരു രീതിയിൽ കാണാൻ പറ്റും??

ഏട്ടത്തി ശ വത്തിൽ കു ത്തുകയാണോ??

അല്ല.. ഞാൻ പറഞ്ഞതാ… അന്ന് ഞങ്ങൾ ഒന്നിനും കൊള്ളാത്തവർ ആയിരുന്നല്ലോ… അവനെ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിച്ചത് അവന്റെ പ്രാ ണനായി കാണുന്ന അവന്റെ പെണ്ണ് ആണ്…ഞങ്ങളുടെ ലച്ചു … ലക്ഷ്മി…. പേരിൽ മാത്രമല്ല എല്ലാം കൊണ്ടും അവൾ ഈ വീടിന്റെ ലക്ഷ്മി ആണ്… അന്ന് വീണു പോയ എന്നെ ഇന്ന് ഈ രീതിയിൽ മാറ്റിയത് എന്റെ മോളുടെ പരിചരണം ആണ്… എന്റെ ശ്രീകുട്ടന് എന്റെ ലക്ഷ്മി തന്നെ ആയിരിക്കണം ഇനി എന്നും ഏതു ജന്മത്തിലും കൂട്ട് എന്നാ എന്റെ പ്രാർത്ഥന…

സേതുവിന്റേയും ഭാര്യ രാധ യുടെയും മുഖം കുനിഞ്ഞു… ഒന്നും മിണ്ടാതെ അവർ ഇറങ്ങി പോയി..

അകത്തു നിന്നും ഇതൊക്കെ കേട്ടോണ്ടിരുന്ന ലക്ഷ്മി യുടെ മനസ്സ് നിറഞ്ഞു…അന്ന് വൈകുന്നേരം ആണ് അവൾക്കു ആ കാൾ വന്നത് … ശിശിര ആണ്… അവൾ ഫോണെടുത്തു…

ലച്ചു ചേച്ചി എനിക്ക് ശ്രീ ഏട്ടനെ വേണം.. അന്ന് അച്ഛന്റെ വാക്ക് കേട്ടു ഞാൻ ശ്രീയേട്ടനെ ഉപേക്ഷിക്കേണ്ടി വന്നത്.. ആ സ്നേഹം സത്യമായിരുന്നു…അതോണ്ടാണ് എനിക്ക് ശ്രീ ഏട്ടനെ മറക്കാൻ പറ്റാത്തത്… ശ്രീ ഏട്ടനെ കിട്ടിയില്ലേൽ ഞാനും എന്റെ കുഞ്ഞും ഇനി ജീവനോടെ ഇണ്ടാകില്ല… ഇത് ശിശിര യുടെ വാക്കുകൾ ആണ്…. പിന്നെ ഇത് ഇനി ശ്രീയേട്ടനോട് വിളമ്പാൻ നിക്കണ്ട… ചേച്ചി ആയിട്ട് ഒഴിഞ്ഞു തന്നാൽ മതി… അധികം ബാധ്യത ഒന്നും ഇല്ലല്ലോ… നിങ്ങൾക്ക് കുഞ്ഞൊന്നും ആയില്ലല്ലോ ….

ലച്ചു ആകെ തളർന്നു പോയി… അവൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു.. തന്റെ ജീവനേക്കാൾ താൻ സ്നേഹിക്കുന്ന ശ്രീയേട്ടനെ വിട്ട് കൊടുക്കാൻ ആണ് അവൾ പറയുന്നത്… കഴിഞ്ഞ മാസം തിരിച്ചു ഗൾഫിൽ പോയ ഏട്ടൻ തന്ന സമ്മാനമാണ് തന്റെ വയറ്റിൽ.. അതും കൂടി ഉറപ്പു വരുത്താൻ ആണ് താൻ ഇന്ന് ഹോസ്പിറ്റലിൽ പോയത്… ആദ്യം ഏട്ടനോട് തന്നെ പറയാം എന്ന് കരുതി ഇരുന്നതാ… ഇനി എന്താ വേണ്ടത് ന്ന് പോലും അറിയില്ലല്ലോ ഈശ്വരാ…

ലച്ചൂ…. നീ ഇതു എന്തെടുക്കുവാ…. മോളെ ഒന്ന് ഇങ്ങോട്ട് വരൂ…

എന്താ അമ്മേ….

ലച്ചൂ മോൾക്ക് ഒന്നും കഴിക്കാൻ വേണ്ടേ???

വേണ്ടമ്മേ ഒരു തലവേദന… ഞാൻ കുറച്ചൊന്നു കിടക്കട്ടെ… കുറച്ചെങ്കിലും കഴിക്ക് കഴിച്ചു കിടക്കു മോളെ…

ശരി അമ്മേ… അമ്മേടെ മരുന്നൊക്കെ എടുത്തു വെച്ചിട്ടുണ്ട്…

മോളെ ഒന്ന് എന്റെ അടുത്തിരിക്ക്…

ന്താ അമ്മേ…

ന്തേലും വിഷമം ഇണ്ടോ എന്റെ കുട്ടിക്ക്?????

ഇല്ല ഇല്ല അമ്മ.. അമ്മ എന്താ അങ്ങനെ ചോദിച്ചത്…

മോളെ ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ല നിന്നെ കാണാൻ തുടങ്ങിയത്… ഒരമ്മക്ക് മക്കളുടെ മുഖം കണ്ടാൽ അറിയാം… പറ മോളെ…

അമ്മേ…. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞു… അമ്മ ഒരു അമ്മുമ്മ ആകാൻ പോകുന്നതും….

ന്താ അമ്മേ ഞാൻ ചെയ്യേണ്ടത്… എനിക്ക് ആരേം വിഷമിപ്പിക്കാൻ പറ്റില്ല.. ഞാൻ ആയിട്ട് ശ്രീയേട്ടന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതിനേക്കാൾ ഞാൻ മരിക്കുന്നതാ നല്ലത്… ഇതിപ്പോ വയറ്റിൽ ശ്രീയേട്ടന്റെ ജീവനാ..

മോള് ആ ഫോൺ ഒന്ന് എനിക്ക് എടുത്തു താ… എന്നിട്ട് അവളുടെ… ആ ശിശിരയുടെ ഫോണിൽ ഒന്ന് വിളിക്ക്…

അമ്മേ അത്‌ വേണോ???

നീ വിളിച്ചു താ..

ഹലോ…. ആ ലച്ചൂ ഏട്ടത്തി എന്തായി കാര്യം?? എന്ത് തീരുമാനിച്ചു???

ഏട്ടത്തി അല്ല… ഞാനാ..

അമ്മേ ഞാൻ…

മിണ്ടിപ്പോകരുത് നീ… ഒരിക്കൽ എന്റെ മോനെ ഉപേക്ഷിച്ചു പോയതാ… ഇനി നിന്നെ ഞങ്ങൾക്ക് വേണ്ട… ഒരിക്കൽ നീ ഉപേക്ഷിച്ചു പോയപ്പോ അവൻ കരഞ്ഞു… പിന്നെ എന്റെ മോൻ സന്തോഷിച്ചത് ദേ ഇവള് വന്നപ്പഴാ…. പിന്നീട് അവൻ സങ്കടപെടുന്നത് ഞാൻ കണ്ടിട്ടില്ല…അങ്ങനെ ഉള്ള ഇവളെ പോകാൻ പറയാൻ മാത്രം നിനക്ക് എന്താടീ അവകാശം?? ഇനി എങ്ങാനും എന്റെ മോളെ വിളിച്ചു തോന്ന്യവാസം പറഞ്ഞാൽ അവിടെ വന്നു മുഖത്തു അടിക്കും ഞാൻ… എന്നെ കൊണ്ട് അത്‌ നീ ചെയ്യിപ്പിക്കരുത്… എന്റെ കുട്ടിയെ വിഷമിപ്പിക്കാൻ ഞാൻ അനുവദിക്കില്ല .. ഒരു കാര്യം കൂടി കേട്ടോ നീ…. ഇനി ഒരു 10മാസം കൂടി കഴിഞ്ഞാൽ ഞാൻ ഒരു അമ്മൂമ്മ ആകും… എന്റെ കുടുംബത്തിന്റെ വിളക്ക് ആണ് ഇവൾ.. എന്റെ മോള് ലക്ഷ്മി…. എന്റെ ലച്ചൂട്ടി… കേട്ടോടി…

ദേ മോളെ അവള് ഫോൺ കട്ട്‌ ചെയ്തു… ഇതൊന്നും നീ കണ്ടു പേടിക്കണ്ട… ഈ ജന്മം മാത്രമല്ല ഇനി ഉള്ള ജന്മത്തിലും എന്റെ ശ്രീകുട്ടന് പെണ്ണ് നീയാ… നീ മാത്രം….

അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു… അങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: അശ്വതി അശോക്

Leave a Reply

Your email address will not be published. Required fields are marked *