അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവളാ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: തുഷാര കാട്ടൂക്കാരൻ

“അമ്മൂ നീ വരണുണ്ടോ ദാ ഞാൻ ഇറങ്ങാണ്” സേതു ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി..

ഞാനും വരുന്നു അച്ഛാ ഒരു മിനിട്ടു ഇപ്പൊ വരാം പ്ലീസ്..

വേഗം വന്നോളൂ നിന്നെ കോളേജിൽ ആക്കിട്ടു വേണം എനിക്ക് പോവാൻ ഇന്ന് പുതിയ ക്ലൈന്റ് ഉം ആയിട്ടു മീറ്റിംഗ് ഉള്ളതാ വേഗം ചെന്നില്ലേൽ നിന്റെ അച്ഛനെ കൊന്നു തിന്നും ബോസ്സ് ..

ദാ എത്തി എന്റെ സേതു മാധവാ…വണ്ടി എടുത്തോളൂ ..അമ്മു ഓടി വന്നു കാറിൽ ഫ്രന്റ് സീറ്റിൽ ഇരുന്നു നിർദ്ദേശം കൊടുത്തു ..

സേതു കാർ ഡ്രൈവ് ചെയ്ത് തുടങ്ങി.. എന്ത് പറ്റി അമ്മൂട്ടി ഇന്ന് ഭയങ്കര ചിന്തയിലാണല്ലോ…ഇന്ന് ആർക്കിട്ടു പണികൊടുക്കാനുള്ള പുറപ്പാടാ..ദേ ഇത്തവണ പ്രെശ്നം ഉണ്ടാക്കിട്ടു എന്നെ വിളിച്ചാൽ ഞാൻ വരില്ല്യ വേറെ ആരേലും കൊണ്ട് പൊയ്ക്കോണം..

പിന്നെ പിന്നെ സേതു ന്റെ മോളാ അങ്ങനെ അലമ്പ് പരിപാടിക്കു ഒന്നും അമ്മു പോവൂല്ല ..പിന്നെ അന്ന് ആ റോബർട്ട് പിന്നാലെ നടന്നു ശല്യം ചെയ്‌തോണ്ടല്ലേ അവനിട്ടു ഒന്ന് കൊടുത്തത് അത് തെറ്റാണോ അച്ഛാ, അച്ഛൻ എന്നെ പഠിപ്പിച്ചത് അങ്ങനെ അല്ലെ ..

ഏയ് അതിൽ ഒരു തെറ്റും ഇല്ലാ..അച്ഛന് അറിയാല്ലോ ന്റെ അമ്മൂട്ടിയെ …അല്ല ഇന്നെന്താ പരിപാടി ..

ദാ ഇതന്നെ പ്രെശ്നം FM ലെ ഡയലോഗ് കേട്ടു അമ്മു പറഞ്ഞു വാലെന്റൈൻസ് ഡേ..

ആഹാ ഇന്നാണല്ലേ വാലെന്റൈൻസ് ഡേ.. മറന്നു..അല്ല നിനക്ക് സൂരജ് ഗിഫ്റ്റ് വാങ്ങിക്കാണുവോ എന്നാണോ ഇത്ര കാര്യമായിട്ട് ആലോചിക്കണേ..ചിരിച്ചു കൊണ്ട് സേതു ചോദിച്ചു …

ഓ അച്ഛന്റെ ഒരു തമാശ സൂരജേട്ടൻ എനിക്ക് ഇന്നലെത്തന്നെ ഗിഫ്റ്റ് തന്നു അതല്ലച്ഛാ..

പിന്നെ എന്താ മോൾ പറയ്..

അതില്ല്യേ ഞാൻ കോളേജ് ൽ എല്ലാ പ്രോഗ്രാമിനും നിൽക്കാറുണ്ടെന്നു അച്ഛന് അറിയാല്ലോ ഇന്ന് വാലെന്റൈൻസ് ഡേ ൽ സ്റ്റോറി റൈറ്റിംഗ് ഇണ്ട് ഞാൻ അതിനെ കുറിച്ചു ആലോചിക്കായിരുന്നു 10 മണിക്ക് തുടങ്ങും..

ആഹാ അത്രേയുള്ളു അതെന്റെ അമ്മൂന് ചെറിയ കാര്യല്ലേ..അവിടെ എല്ലാ തവണയും നീ തന്നെയല്ലേ സമ്മാനം വാങ്ങാറ് അതിനിപ്പോൾ ഇത്ര ചിന്തിക്കേണ്ടതുണ്ടോ…

ഉണ്ട് അച്ഛാ ടോപ്പിക്ക് ആദ്യ പ്രണയം ആണ് അച്ഛനും മഹേഷ് അങ്കിൾ ഉം ചേർന്ന് ന്റെയും സൂരജ് എട്ടന്റേം കല്യാണം ഉറപ്പിച്ചില്യേ ഞങ്ങൾ പ്രണയിക്കുന്നതിനു മുൻപ് തന്നെ അത് കൊണ്ട് ആ ഒരു ഫീൽ ൽ എഴുതാൻ പറ്റില്യ ..ആരും കാണാതെ ഉള്ള കൂടികാഴ്ചകളും അമ്പലത്തിൽ പോകുമ്പോൾ പിന്നാലെ പോവന്നതും..പ്രേമലേഖനം കൊടുക്കുന്നതും അതെല്ലാം ഒരു രസാ അല്ലെ അച്ഛാ..ഇന്നത്തെ കാലത്തു എന്ത് പ്രമലേഖനം whats app അല്ലെ..അച്ഛന്റെ സൂരജ് മോൻ എനിക്ക് മെസ്സേജ് അയക്കാൻ കൂടി സമയമില്ല …

അമ്മൂന്റെ വർത്തമാനം കേട്ട് സേതു ചിരിച്ചു..ഡീ കാന്താരി അതെ നീ പറഞ്ഞത് ശെരിയാ പണ്ടത്തെ പ്രേമം ആയിരുന്നു പ്രേമം ഹാ അതൊക്കെ ഒരു കാലം…

അല്ല സേതു മോനെ അപ്പോൾ ഞാൻ അറിയാത്ത എന്തോ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലോ ആ നിശ്വാസത്തിൽ… ഏയ് ഒന്നൂല്യ…സേതു അമ്മൂ ന്റെ ചോദ്യത്തിൽ നിന്നും വഴുതി മാറി .

പറയ് അച്ഛാ എന്നോടല്ലേ അച്ഛന്റെ ആദ്യ പ്രണയം അത് പറയ് പ്ലീസ് പ്ലീസ്..അമ്മു വിടാതെ സേതുനെ പിടിച്ചു

ദാ നിന്റെ കോളേജ് എത്തി ഇറങ്ങിക്കോളൂ..എനിക്ക് പോയിട്ട് കുറേ പണിയുണ്ട് ..

ഹ്മ്മ് രക്ഷപെട്ടുന്നു വിചാരിക്കേണ്ട വൈകിട്ടു വീട്ടിൽ വന്നിട്ടു ഞാൻ പിടിക്കുന്നുണ്ട് …Tata..അച്ഛാ ഭക്ഷണ ത്തിനു ശേഷം മരുന്ന് കഴിക്കാൻ മറക്കേണ്ട…

മ് മ്.ശെരി മോളു tata…

സേതു ഡ്രൈവ് ചെയ്ത് തുടങ്ങി …മനസ്സ് മുഴുവൻ അമ്മു ന്റെ ചോദ്യം ആയിരുന്നു ആദ്യ പ്രണയം പതിയെ പതിയെ സേതു പിന്നിലേക്ക് പോയ് രാമശ്ശേരി യിലെ ആ ഇരുപത്തിരണ്ടു കാരനായ കുറിഞ്ഞിയുടെ സ്വന്തം സേതുവേട്ടനായ്…

കുറിഞ്ഞി അങ്ങനെ ആയിരുന്നു സേതു അവളെ വിളിച്ചിരുന്നത് കുന്നത്ത് ഈശ്വരൻ നായർ ടെ ഇളയ മോൾ സാവിത്രി നായർ..

കുറിഞ്ഞി ടെ ഏട്ടൻ മധു വും സേതുവും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത് പോരാത്തതിന് ഒരേ സ്കൂളും എന്നും കാണും സംസാരിക്കും ആദ്യം സുഹൃത്തിന്റെ പെങ്ങൾ മാത്രമായിരുന്നു അവനു ..ഒരിക്കൽ പാടത്തു സേതു കളിച്ചോണ്ടിരുന്നപ്പോൾ കരഞ്ഞോണ്ട് കുറിഞ്ഞി ഓടിവന്നു പുറകെ കുറച്ചു ചെക്കന്മാരും അവൾ ഓടിയെത്തി സേതു ന്റെ പുറകിൽ പിടിച്ചു പേടിച്ചു നിന്നു അന്ന് സേതുനു എന്തെന്നില്ലാത്ത ദേഷ്യവും അമർഷവും ഇണ്ടായി എന്റെ കുറിഞ്ഞിയെ കരയിച്ചതാരാടാ എന്നു ചോദിച്ചു എല്ലാത്തിനുമിട്ടു പൂശി ..അന്ന് അവൾക്കു മനസ്സിലായി തന്റെ ജീവിതം എന്നും സേതുന്റെ കൈകളിൽ സുരക്ഷിതം ആണെന്ന്..അങ്ങനെ പതിയെ അവർ പ്രണയത്തിലായി..

കണ്ണാടി പുഴയുടെ തീരത്തും ചെമ്പൻ കുന്നിന്റെ മുകളിലും കാട്ടിന്മേൽ ഭഗവതിയുടെ അമ്പലത്തിലും ഒക്കെയായി അവർ അങ്ങനെ പ്രണയിച്ചു നടന്നു..സേതുനെ എന്നും കാണുമെങ്കിലും കുറിഞ്ഞിക്കു സേതുന്റെ കയ്യിന്നു പ്രണയ ലേഖനം കിട്ടിയേ തീരു അവന്റെ എഴുത്തിനെ അവൾ ഒരുപാടു സ്നേഹിച്ചിരുന്നു …. സേതുവേട്ടൻ വല്യ സാഹിത്യകാരൻ ആകുമെന്ന് ഇടയ്ക്ക് തട്ടിവിടാറുണ്ടായിരുന്നു..

അങ്ങനെ കാലങ്ങൾ കടന്നു പോയി എഞ്ചിനീയറിംഗ് പഠിക്കാൻ സേതു തമിഴ് നാട്ടിലേക്ക് പോയ്..ആഗ്രഹം ഉണ്ടായിട്ടല്ല ഈശ്വരൻ നായർ ടെ മകളെ കിട്ടണമെങ്കിൽ കുറഞ്ഞ പക്ഷം ഒരു എഞ്ചിനീയർ എങ്കിലും ആവണം..അവിടെ എത്തിയിട്ടും മുടങ്ങാതെ കുറിഞ്ഞിക്കുള്ള കത്ത് കുട്ടന്റെ പേരിൽ അയക്കുവായിരുന്നു..കുട്ടൻ അവളെ ഏല്പിക്കും..കോളേജ് ന്നു നാട്ടിലെത്തുന്ന ഓരോ അവധിക്കാലവും അവർ ഒന്നിച്ചു പങ്കിട്ടു ..

അങ്ങനെ സേതു എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി നോക്കുന്ന സമയം കുറിഞ്ഞിക്കും കല്യാണം നോക്കി തുടങ്ങി..പെൺകുട്ടികളുടെ സ്വഭാവം അറിയാല്ലോ ദൂരേന്നു ഒരു പല്ലി പോയാമതി അപ്പോ പേടി തുടങ്ങും.. കുറിഞ്ഞി എന്നും സേതുനോട് പേടിയാവുന്നു വീട്ടിൽ വന്നു ചോദിക്കു സേതുവേട്ടന്ന് പറയാൻ തുടങ്ങി..ഇടതടവില്ലാതെയുള്ള അവളുടെ പറച്ചിലിൽ സേതു അമ്മാവനെയും കൂട്ടി കുന്നത്ത് തറവാട്ടിലേക് പോയി..കുറിഞ്ഞിടെ അച്ഛനെ കണ്ടു കാര്യം പറഞ്ഞു

എനിക്ക് ഇപ്പോൾ എതിർപ്പ് ഒന്നൂല്യ സേതു പക്ഷേങ്കിൽ ഒരു കാര്യം സാവിത്രിക്കു നല്ല ഒരാലോചന വന്നിട്ടുണ്ട് ചെക്കൻ ഡോക്ടർ ആണ് എറണാകുളത്തു വല്യ തറവാട്ടുകാരാ..ഞാൻ നിനക്ക് രണ്ടു മാസം തരാം നല്ല ഒരു ജോലി വാങ്ങിട്ടു വാ നിനക്ക് തന്നെ എന്റെ മോളെ ഞാൻ തരും ഈശ്വരൻ നായർ വാക്ക് മാറ്റി പറയില്ല..സേതുനും കുറിഞ്ഞിക്കും സന്തോഷമായി ..വരാം അച്ഛാ ഞാൻ അപ്ലൈ ചെയ്തിട്ടുണ്ട് ഇന്റർവ്യൂ കാർഡ് ഉടനെ വരും..മറക്കേണ്ട ഇന്ന് മാർച്ച് 28 മെയ് 28 നു നീ വന്നില്ലാച്ചാ ഞാൻ മറ്റേതാങ്ങുട് ഉറപ്പിക്കും..പിന്നെ നീ വാക്ക് പാലിക്കണം സാവിത്രിയെ മറക്കണം..

സേതുനു കുറച്ചു ടെൻഷൻ ഉണ്ടായിരിന്നെങ്കിലും അകത്തു നിന്നും സാവിത്രിയുടെ മുഖവും ആ സന്തോഷവും കണ്ടപ്പോൾ അവൻ എല്ലാം മറന്നു വാക്ക് കൊടുത്തു ..

പിന്നീട് ഓരോ ദിവസവും അവൻ ജോലിക്കു വേണ്ടി ശ്രെമിച്ചു ഒന്നും ശെരിയാവണില്ല അങ്ങനെ ഏതാണ്ട് ഒരുമാസം കടന്നു പോയി ..ഇടക്കുള്ള കുറിഞ്ഞിയുമായുള്ള കൂടിക്കാഴ്ചയും അവളുടെ ആശ്വാസ വാക്കുകളും ആണ് അവനെ മുൻപോട്ടു നയിച്ചിരുന്നത് ..

അങ്ങനെ ഒരു ദിവസം ദൈവദൂതനെ പോലെ പോസ്റ്മാൻ അപ്പൂട്ടൻ മദ്രാസിലെ ഒരു കമ്പനിലെ ഇന്റർവ്യൂ കാർഡുമായി സേതുന്റെ വീട്ടിലെത്തി..അമ്മെ കാർഡ് വന്നു ന്റെ ഇന്റർവ്യൂ ആണ് ഈ 30നു അടുത്ത മാസം 24 വരെ കുറിഞ്ഞി ടെ അച്ഛൻ തന്ന സമയം ഈ ജോലി കിട്ടിയാൽ എല്ലാം ശെരിയാവും അമ്മേടെ പ്രാർത്ഥന കൊണ്ട് മാത്രാണ്..സേതു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു..

ന്റെ മാത്രല്ല കുട്ട്യേ നിനക്ക് വേണ്ടി ഉറങ്ങാതെ ഒരു പെണ്ണ് ഇരുന്നു പ്രാർത്ഥിക്കുന്നുണ്ട് അതിന്റെ കൂടി പ്രാർത്ഥനയാ ഇപ്പോൾ ഇത് വന്നത്..

അമ്മെ മറ്റന്നാൾ അല്ലെ 30അപ്പോൾ ഇന്ന് തന്നെ ഇറങ്ങേണ്ടി വരും ഞാൻ കുറിഞ്ഞിയെ കണ്ടിട്ടു വേഗം വരാം…അവൻ ഓടി പോയി…

ന്താ സേതുവേട്ട കാര്യം പറയ് ഇയ്യോ വലിച്ചോണ്ട് ഓടല്ലേ ശ്വാസം കിട്ടാനില്ല കുറിഞ്ഞി പറഞ്ഞു..

അവൻ അവളെയും കൊണ്ട് ചെമ്പൻ മലയുടെ മുകളിൽ എത്തി എന്നിട്ടു ഉറക്കെ വിളിച്ചു പറഞ്ഞു “ഇവൾ എന്റെ പെണ്ണാണ് ചക്കാലത്തു സേതുമാധവന്റെ പെണ്ണ് , ഒരു ഡോക്ടർ ക്ണാപ്പനും ഇവളെ എന്റെ കയ്യിനു കൊണ്ട് പോവില്യ…

ആഹാ ഇത് പറയാനാണോ എന്നെ ഇത്രേം ഓടിച്ചത്..

ഇതല്ല കുറിഞ്ഞി ദാ ഇത് പറയാനാണ് ഞാൻ ഇന്ന് മദ്രാസിലേക്ക് പോവാ രാത്രിലെ വണ്ടിക്കു മറ്റന്നാൾ ഇന്റർവ്യൂ അവിടുത്തെ no:1 കമ്പനി ആണ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് നീ പ്രാർത്ഥിക്കണം എല്ലാം നമുക്ക് വേണ്ടിയാണു ..

അവൾ ഓടിവന്നു സേതുനെ കെട്ടിപിടിച്ചു കരഞ്ഞു ഭഗവതി ന്റെ പ്രാർത്ഥന കേട്ടു..പേടിക്കേണ്ട സേതുവേട്ട പോയിട്ടു വാ ഞാൻ ഇവിടെ സേതുവേട്ടന് വേണ്ടി കാത്തിരിക്കുന്നുണ്ടാകും …

ഒരു ബസ് എതിരെ വന്നു ഹോൺ അടിച്ചപ്പോഴാണ് സേതു സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് വന്നത്..ഓഫീസിൽ എത്തിയെന്നു അവൻ അപ്പോഴാണ് മനസിലാക്കിയത് ..

സേതു കാർ പാർക്ക് ചെയ്ത് ഓഫീസിലേക്ക് കയറി..തന്റെ ക്യാബിനിൽ ബാഗ് വെച്ച് നിൽകുമ്പോൾ MD ടെ കാൾ വന്നു “സേതു ക്ലൈന്റ്‌സ് വന്നിട്ടുണ്ട് പ്രേസേന്റെഷനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോ with in 30 Mints എല്ലാം ശരിയായിരിയ്ക്കണം”..

Sure sir സേതു ഫോൺ കട്ട് ചെയ്ത് ലാപ്ടോപ്പ് തുറന്നു..എത്ര മറക്കാൻ ശ്രെമിച്ചിട്ടും കുറിഞ്ഞിടെ മുഖം അവന്റെ കണ്ണുകളിൽ മാറി മാറി വന്നുകൊണ്ടിരുന്നു..

സേതു പ്രസന്റേഷൻ എല്ലാം സെറ്റ് ചെയ്തു ക്ലൈന്റ്‌സ് നു വേണ്ടി കാത്തിരുന്നു ..സേതുന്റെ ടെൻഷൻ കൂട്ടികൊണ്ട് ദൂരേന്നു MD യുടെയും കൂടെ ഒരു സ്ത്രീ ശബ്ദവും അടുത്തേക്ക് വരുന്നത് കേട്ടു ..അതെ അവർ വന്നു ദൈവമേ കമ്പനി ക്കു ഇത് കിട്ടണേ..എന്നു പ്രാർത്ഥിച്ചു തിരിഞ്ഞു നോക്കവേ സേതു ഞെട്ടി നിന്നു MD ടെ കൂടെ വന്ന സ്ത്രീയിൽ നിന്നും സേതുനു കണ്ണുകൾ എടുക്കാനായില്ല…

“കുറിഞ്ഞി ” ഇടറിയ ശബ്ദത്തിൽ സേതു പറഞ്ഞു..എതിർവശത് കുറിഞ്ഞിക്കും ഇത് തന്നെ ആയിരുന്നു സംഭവിച്ചത്..MD സാവിത്രിയെ സ്വീകരിച്ചു കസേരയിൽ ഇരുത്തി..

സേതു തുടങ്ങാം..ശെരി സർ എന്നു പറഞ്ഞു ലാപ്ടോപ്പ് ഓൺ ചെയ്ത് സേതുന്റെ കൈ വിറക്കുന്നത് നോക്കികൊണ്ട് നിശ്ചലയായി സാവിത്രി ഇരുന്നു ..സേതു എന്തൊക്കെയോ പറഞ്ഞു അവൾക്കു ഒന്നും ശ്രദ്ധിക്കാനായില്ല അവനും..

പ്രസന്റേഷൻ കഴിഞ്ഞു ടി ബ്രേക്ക് ആയപ്പോൾ സേതു അവളുടെ അടുത്ത് വന്നു..കുറിഞ്ഞി…

അവൾ നിറകണ്ണുകളോടെ അവനെ നോക്കി പറഞ്ഞു സാവിത്രി അതാ എന്റെ പേര്..പെട്ടെന്ന് സേതുന്റെ നിയന്ത്രണം പോകുന്നപോലെ തോന്നി ..

അവൻ വീണ്ടും വിളിച്ചു സാവിത്രി എനിക്ക് ഒരുകൂട്ടം പറയാനുണ്ടായിരുന്നു ഒന്ന് മാറി നിൽക്കാം..അവൾ എതിർപ്പ് കാണിക്കാതെ കൂടെ ചെന്നു.. സേതു ന്റെ തൊണ്ടവരളുന്നപോലെ തോന്നി..ഞാൻ വിളിച്ചാൽ വരുമോ എന്നു സംശയം ഉണ്ടായിരുന്നു…അവൻ വിശേഷം ചോദിച്ചു തുടങ്ങി ഇപ്പോൾ എവിടാ താമസിക്കണേ..

ഞങ്ങൾ എല്ലാരും ലണ്ടനിലായിരുന്നു ഇതിനു വേണ്ടിട്ടു ഞാൻ ഇന്നലെ എത്യേ ഉള്ളു ..

നാട്ടിൽ പോയോ??

അവിടെ എനിക്കരാ ഉള്ളത് എല്ലാം ചതിയും വഞ്ചയും മനസ്സിൽ ഉള്ളോരു മാത്രം ..അച്ഛനും അമ്മയും മരിച്ചേൽ പിന്നെ പോയിട്ടില്ല..അവളുടെ വാക്കുകൾ കേട്ട് സേതു തല കുനിച്ചു നിന്നു..

ശെരിയാണ് കുറിഞ്ഞി ഞാൻ ചതിയനാണ് വഞ്ചകനാണ് നിന്നെ ഒന്നു കാണാൻ ഞാൻ അന്ന് വരാതിരുന്നതിന്റെ കാര്യം പറയാൻ ഒരുപാടു ശ്രെമിച്ചു…നടന്നില്യ.. ഞാൻ മദ്രാസിൽ എത്തി ഇന്റർവ്യൂ അറ്റന്റ് ചെയ്തു..അവർ എനിക്ക് ജോലിയും തന്നു..തിരികെ വരാൻ വേണ്ടി കയറിയ വണ്ടി ആക്സിഡന്റ് ആയി..ആരൊക്കെയോ ചേർന്നു ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു 2 മാസം കഴിഞ്ഞ കട്ടിലിനു എണീറ്റുനിൽക്കാൻ കഴിഞ്ഞേ…അപ്പോഴേക്കും നിന്റെ അച്ഛൻ പറഞ്ഞ സമയം കഴിഞ്ഞിരുന്നു ..ഒരുപാട് കരഞ്ഞു നിനക്ക് തന്ന വാക്ക് പാലിക്കാൻ കഴിഞ്ഞില്ലാലോ എന്നു ഓർത്തു …നിന്നെ കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല..ഇന്ന് ഇത്പോലെ കാണാനാവും എന്നും കരുതിയില്ല ഇപ്പോൾ മനസ്സിന് നല്ല ആശ്വാസം ഉണ്ട് വർഷങ്ങളായി മനസ്സിൽ എറിഞ്ഞ കനൽ അണഞ്ഞു …

അപ്പുറം കുറിഞ്ഞി ഇതെല്ലം കേട്ടു പൊട്ടിക്കരഞ്ഞു…

സേതു അവളെ ആശ്വസിപ്പിച്ചു.. കരയേണ്ടടോ..നീ കരഞ്ഞാൽ എനിക്ക് താങ്ങാനാവില്ലാ please ഒന്നു നിർത്തു..

സേതുവേട്ടനെ കാണാതെ വന്നപ്പോൾ അച്ഛൻ ആ ആലോചന ഉറപ്പിച്ചു..ഞാൻ ഒരുപാടു പറഞ്ഞു നോക്കി.പട്ടിണി കിടന്നു..കുറേ തല്ലു കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല..താലികെട്ടുന്നതിനു തൊട്ടു മുൻപുവരെ ഞാൻ സേതുവേട്ടന്റെ വരവ് പ്രതീക്ഷിച്ചു.. കല്യാണത്തിന് ശേഷം ഞാൻ അച്ഛനോട് മിണ്ടിയിട്ടില്ല നാട്ടിലും പോവാറില്ലായിരുന്ന്..അച്ഛൻ മരിച്ചപ്പോഴാണ് ചെന്നത് പിന്നീട് പോയിട്ടുമില്ല…അന്ന് ചെന്നപ്പോൾ ആരോ പറയുന്നുണ്ടായിരുന്നു സേതുമാധവൻ വന്നു അമ്മയെയും കൂട്ടി ടൗണിലേക്ക് പോയിന്നൊക്കെ കല്യാണം കഴിഞ്ഞെന്നും അപ്പോഴാണ് അറിഞ്ഞത്..ന്റെ ഭർത്താവ് കാശിയേട്ടനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്…എന്നെ ഒരുപാടിഷ്ടാണ്..അദ്ദേഹത്തെ തിരികെ പൂർണമനസ്സോടെ സ്നേഹിക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല…സേതുവേട്ടനെ ഇങ്ങനെ കാണാനാകും എന്നു ഞാനും വിചാരിച്ചില്ല…ഇപ്പോഴും പഴയ പോലെ തന്നെ കുറച്ചു മുടി നരച്ചിട്ടുണ്ട് എന്നു മാത്രേ ഉള്ളു ..സാവിത്രി ചിരിച്ചു ..

നീ പക്ഷെ ഒരുപാടു മാറിയിരിക്കുന്നു കുറിഞ്ഞി..മുടി മുറിച്ചു തടികുറഞ്ഞു..ചുണ്ടിൽ ചായം ..ആകെ മോഡേൺ ആയി നിന്നെ പഴയ കുറിഞ്ഞി ആയി കാണാനായിരുന്നു നല്ലത്..

നാടോടുമ്പോൾ നടുവേ ഓടേണ്ട സേതുവേട്ടാ…

അത് കേട്ട് സേതു ചിരിച്ചു നിന്നപ്പോൾ ഫോൺ റിങ് ചെയ്തു.. സേതു ഫോൺ എടുത്തു …ആ മറന്നിട്ടില്ല്യ കഴിക്കാം ..നീ എങ്ങനെ ടെൻഷൻ അടിക്കേണ്ട ഞാൻ കറക്റ്റ് ടൈം നു കഴിച്ചോളാം..സേതു കോൾ കട്ട് ചെയ്തു..

ആരാ wife ആണോ സാവിത്രി ചോദിച്ചു

‘അല്ല മോളെ അമ്മു ‘ ‘ഹാർട്ട് നു ലേശം പ്രെശ്നം ഉണ്ടേ അതിനു മരുന്ന് കഴിച്ചൊന്നു അന്വേഷിക്കാൻ വിളിക്കുന്നതാ ..എന്റെ അമ്മ ആണെന്ന അവളുടെ വിചാരം..’

‘അത് നന്നായി അങ്ങനെ തന്നെ വേണം അപ്പോൾ ഭാര്യ വീട്ടിൽ ഉണ്ടോ..’

അവൾ പോയി ഇപ്പോൾ 18കൊല്ലായി ..അമ്മയും പോയി..ഞാനും മോളും മാത്രേ ഉള്ളു ..

സാവിത്രി ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു..

നിന്നെ കാണാൻ എന്നെക്കാളും ആഗ്രഹിച്ചിരുന്നത് കാത്തു ആയിരുന്നു…ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവളാ..നീ അല്ലാതെ വേറെ കല്യാണം ഇല്ലന്നും പറഞ്ഞു ഒറ്റാന്തടിയായി നടക്കുകയായിരുന്നു..എപ്പോഴോ അവളും കൂടെ കൂടി..ഒന്നും പറയാതെ ഒരു ചോരകുഞ്ഞിനെയും കയ്യിൽ വെച്ച് തന്നു അവളങ്ങു പോയി…

സാവിത്രി സേതുന്റെ കയ്യിൽ പിടിച്ചു സാരില്യ സേതുവേട്ട എല്ലാം വിധിയല്ലേ..

നീ വീട്ടിലോട്ടു വരുന്നുണ്ടോ അമ്മുനെ കണ്ടിട്ടു പോകാം..

ഇല്ലാ ഇനിയൊരിക്കൽ ആവട്ടെ..

അല്ലെങ്കിൽ അവളോട് ഇങ്ങുട് വരാൻ പറയാം…സേതു ഫോൺ എടുത്ത് അമ്മുനെ വിളിച്ചു…

ക്യാന്റീനിലേക്കു അവർ നടന്നു ..സേതുവും കുറിഞ്ഞിയും അങ്ങനെ സംസാരിച്ചിരുന്നു …കുറച്ചു കഴിഞ്ഞപ്പോൾ അമ്മു എത്തി..

അച്ഛാ…അവളുടെ വിളികേട്ടാണ് സേതു തിരിഞ്ഞു നോക്കിതു..

സാവിത്രിയെ കണ്ടു അമ്മു സ്വരം താഴ്ത്തി ചോദിച്ചു ആരാ അച്ഛാ ആ സുന്ദരി ആന്റി ?? മുൻപ് കണ്ടിട്ടില്ലാലോ ..

അമ്മു ഇത് സാവിത്രി..അച്ഛന്റെ നാട്ടിലുള്ളതാ…

സാവിത്രി അമ്മുനെ അടുത്തിരുത്തി നെറ്റിയിൽ ഉമ്മ കൊടുത്തു..

അമ്മു നിന്റെ അമ്മ ആയിട്ടു കണ്ടാൽ മതി..സേതുന്റെയും കുറിഞ്ഞിയുടെയും കണ്ണ് നിറഞ്ഞു ..

ഞാൻ ഇറങ്ങുന്നു മോളെ കാണാൻ കാത്തിരുന്നതാ..അവൾ കണ്ണ് തുടച്ചു ബാഗ് എടുത്തു..പ്രൊജക്റ്റ് നിങ്ങള്ക്ക് തന്നെയാണെന്ന് MD യോട് പറഞ്ഞു അവൾ കാറിനടുത്തേക്ക് നടന്നു..കൂടെ സേതുവും അമ്മുവും..

പോട്ടെ സേതുവേട്ടാ..കാണാൻ പറ്റിയതിൽ സന്തോഷം..മനസ്സിലെ തെറ്റിധാരണകൾ മാറി..ഇനി ഒരു കാണൽ ഉണ്ടാകുമോ എന്നറിയില്ല..അമ്മുന്റെ കല്യാണത്തിന് വിളിക്കണം..അമ്മേടെ സ്ഥാനത്തു ഞാൻ ഉണ്ടാകും…യാത്ര പറയുന്നില്ല..സേതുനു തിരികെ പറയാൻ വാക്കുകൾ കിട്ടിയില്ല..കണ്ണിൽ നിന്നും വീണ കണ്ണുനീർ തുള്ളികൾ മറുപടിയായി നൽകി..

സാവിത്രി കാറിന്റെ ഡോർ അടച്ചു..വണ്ടി നീങ്ങി തുടങ്ങി..ഗ്ലാസ്‌ താഴ്ത്തി കുറിഞ്ഞി സേതുനെ നോക്കി കൈവീശി കാണിച്ചു…കാർ ദൂരെ മറയുന്നത് വരെ സേതു നോക്കി നിന്നു…

അമ്മു ചോദിച്ചു സത്യം പറയ് അച്ഛാ ആരാ അത് വെറും നാട്ടുകാരി മാത്രം ആണെങ്കിൽ അച്ഛൻ എന്തിനാ കരഞ്ഞത് സേതു മറുപടി പറഞ്ഞു “അതാണ് എന്റെ ആദ്യ പ്രണയം ” ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: തുഷാര കാട്ടൂക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *