ചെമ്പകം, തുടർക്കഥ ഭാഗം 32 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എവിടേക്കാ…നിന്റെ വീട്ടിലേക്കോ…അതോ. രാമകൃഷ്ണൻ മാഷിന്റെ വീട്ടിലേക്കോ…എവിടേക്കാ നമ്മള് പോകേണ്ടത്…!!! 😠😠😠😠

എന്റെയുള്ളിലെ ദേഷ്യവും സങ്കടവും ഒരുപോലെ ആ ശബ്ദത്തിൽ പ്രതിഫലിച്ചതും അതവിടമാകെ പ്രതിധ്വനി സൃഷ്ടിച്ച് മുഴങ്ങി കേട്ടു… ഒപ്പം എന്റെ കണ്ണിലെ ദേഷ്യത്തിന്റെ ജ്വാലയും അതിന്റെ തീക്ഷ്ണതയും കണ്ടതും അവള് പേടിയോടും ഒരുതരം പതർച്ചയോടും എന്റെ മുന്നിൽ നിന്ന് വിറകൊണ്ടു….

കിച്ചേട്ടാ….

എന്താ നിന്റെ മുഖത്ത് ആകെയൊരു പതർച്ച…!!!! 😡😡😡

കിച്ചേട്ടാ അത്…എല്ലാം… എല്ലാം ഞാൻ തുറന്നു പറയാൻ…

മതി… ഇനിയും എന്നെയൊരു വിഡ്ഢി ആക്കല്ലേ നീ… നിന്നെ ജീവന് തുല്യം സ്നേഹിച്ചവനല്ലേ ഞാൻ… ആ എന്നോട് എങ്ങനെ തോന്നി നിനക്ക്…!!!😠😠

കിച്ചേട്ടാ അങ്ങനെയല്ല കിച്ചേട്ടാ.. എല്ലാം ഞാൻ തുറന്നു പറയാനിരുന്നതാ..മാഷ്..മാഷ് കിച്ചേട്ടനോട് നേരിട്ട് പറഞ്ഞോളാംന്ന് പറഞ്ഞപ്പോ….!!😧😭😭

അവള് ഏങ്ങലടിച്ച് കരയ്വായിരുന്നു… പക്ഷേ അതൊന്നും ആ സമയം എന്നെ ബാധിച്ചതേയില്ല…

ഹോ…മാഷ്…!!! അച്ഛനെ എന്താ മാഷെന്ന് വിളിക്കണേന്ന് ചോദിച്ചില്ലേ നിന്നോട് ഞാൻ… അന്ന് നീ എന്താ പറഞ്ഞേ ശീലമാണെന്ന്… സത്യത്തിൽ ആരാ അയാള് നിന്റെ…. എന്താ നിന്റെ അമ്മേടെ past….നീ എങ്ങനെ ഏത് സാഹചര്യത്തിൽ വളർന്നതാ…

എല്ലാം പറയാം കിച്ചേട്ടാ… ഞാനെല്ലാം പറയാം… എന്നോട് ദേഷ്യപ്പെടല്ലേ..ഈ നിമിഷം മനസിലാഗ്രഹിച്ചവളാ ഞാൻ….എല്ലാം കേട്ട് കഴിയുമ്പോ കിച്ചേട്ടനെന്നെ വെറുക്കല്ലേ….!!!

എനിക്കറിയണം… ഇനിയെങ്കിലും എനിക്കെല്ലാം അറിയണം….!!! ഞാൻ ജനൽപ്പിടിയിൽ കൈ ചേർത്ത് പുറത്തേക്ക് നോട്ടം പായിച്ച് നിന്നു….മനസാകെ കലുഷിതമായിരുന്നു….

സന്തോഷമെന്താണെന്ന് അറിയാത്ത ഒരു ബാല്യമായിരുന്നു എന്റേത്…ഒരു ശപിക്കപ്പെട്ട ജന്മം….അങ്ങനെയാ എന്റെ അമ്മ വീട്ടുകാരെല്ലാം എന്നെ വിളിച്ചിരുന്നത്…. കിച്ചേട്ടനിപ്പോ ചോദിച്ചില്ലേ എന്റമ്മേടെ ജീവിതം എങ്ങനെയായിരുന്നൂന്ന്….. അത് ശരിയ്ക്കും എനിക്കും അറിയില്ല കിച്ചേട്ടാ…ഓർമ്മ വച്ചപ്പോൾ മുതൽ എന്നെ വളർത്താനായി കഷ്ടപ്പെടുന്ന ഒരു ക്ഷീണിച്ച മുഖമായേ എനിക്കെന്റെ അമ്മയെ ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ….

നല്ല കുടുംബത്തില് നാല് സഹോദരന്മാരുടെ ഏറ്റവും ഇളയ സഹോദരിയായി പിറന്നയാളാ എന്റെ അമ്മ ആനന്ദി….!! പാട്ടിലും ഡാൻസിലുമൊക്കെ കമ്പണ്ടായിരുന്നു… നല്ല ചുറ്റുപാടിൽ എല്ലാവരുടേയും തണലിൽ വളർന്നു വന്ന എന്റെയമ്മ എങ്ങനെ ആർക്കും വേണ്ടാത്തവളായെന്ന് അമ്മയെന്നോട് പറഞ്ഞിട്ടില്ല… പക്ഷേ സ്വന്തം തറവാട്ടിൽ നിന്നും എന്റമ്മയെ എന്നെന്നേക്കുമായി പടിയടച്ച് പിണ്ഡം വയ്ക്കാൻ കാരണം ആ വയറ്റിൽ ഉടലെടുത്ത എന്റെ ജന്മം മാത്രമായിരുന്നൂന്ന് കാലങ്ങൾ എനിക്ക് മനസിലാക്കി തന്നു…..😭😭😭

കാരണം എന്റെ അമ്മ ഒരു അവിവാഹിതയായ അമ്മയായിരുന്നു… എനിക്ക് പേരെടുത്ത് പറയാൻ ഒരച്ഛനില്ല കിച്ചേട്ടാ…. മാഷ്….മാഷെന്റെ അച്ഛനല്ല….!!!എന്റെ ആരുമല്ല.. അമ്മേടെ മരണശേഷം ഒറ്റയ്ക്കായിപ്പോയ എന്നെ തളരാതെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ഒരു നല്ല മനുഷ്യൻ അത് മാത്രമാണ് മാഷെനിക്ക്….. കിച്ചേട്ടന് മുന്നിൽ അച്ഛനാണെന്ന് പരിചയപ്പെടുത്തി കബളിപ്പിയ്ക്കുകയായിരുന്നു….😭😭😭

അവളത് പറഞ്ഞതും എന്റെ കൈകൾ ജനൽക്കമ്പിയിൽ പിടിമുറുക്കി…കൈയ്യിലെ ഞരമ്പുകൾ ഓരോന്നായി കൈപ്പത്തിയിൽ തെളിഞ്ഞു വന്നു…. അപ്പോഴും കണ്ണീർ തളംകെട്ടിയ കണ്ണുകൾ മുന്നിലെ കാഴ്ചകളെ മറയ്ക്കുന്നുണ്ടായിരുന്നു… തിരിച്ചൊന്നും പ്രതികരിക്കാതെ ഞാൻ വീണ്ടും അവൾടെ ശബ്ദത്തിന് കാതോർത്തു നിന്നു….

ദേവഗിരിയിൽ ജനിച്ചു വളർന്ന ആനന്ദി എന്റെ ജനനത്തോടെ നാടിനും വീടിനും വേണ്ടാത്തവളായി….എന്റമ്മേടെ വയറ്റിൽ ഞാൻ തുടിയ്ക്കുന്നുണ്ടെന്നറിഞ്ഞതും കുടുംബക്കാര് പൂർണമായും അമ്മയെ കൈയ്യൊഴിഞ്ഞു…. നാടുവിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു… ചെന്നു പെട്ടത് ഒരു ലോറി ഡ്രൈവർ ശിവദാസന്റെ കൈയ്യിലാ…എന്നെ പ്രസവിയ്ക്കും വരെ ഒരു നല്ല മനുഷ്യനായി അയാള് തകർത്തഭിനയിച്ചു….

പക്ഷേ എന്റെ ജനനത്തിന് ശേഷം അമ്മയിലെ പൂർണ അധികാരങ്ങളും അയാള് കൈയ്യടക്കാൻ തുടങ്ങി….ആരോരുമില്ലാത്ത ഒരു പെണ്ണിന് മുന്നിൽ മനുഷ്യനിൽ നിന്നും ഒരു മൃഗത്തിലേക്കുള്ള പരിവേഷമായിരുന്നു അയാൾക്ക്….അമ്മ അതൊക്കെ സഹിച്ചും ക്ഷമിച്ചും അയാൾക്കൊപ്പം ജീവിതം തള്ളിനീക്കി…

കാലങ്ങൾ നീങ്ങുന്നതിനനുസരിച്ച് അയാളുടെ ക്രൂരവിനോദങ്ങൾക്ക് പാത്രമാവുകയായിരുന്നു എന്റെ അമ്മ…ഓരോ ദിവസവും അയാളുടെ തോളിൽ കൈയ്യിട്ട് വന്നിരുന്ന ഉറ്റമിത്രങ്ങൾക്ക് കിടപ്പറയൊരുക്കാനും അവർക്കൊപ്പം അന്തിയുറങ്ങാനും അമ്മ നിർബന്ധിതയായി…. ഞാനന്ന് തീരെ ചെറുതായിരുന്നു…അയാൾടെ മുഖം പോലും എനിക്ക് ശരിയ്ക്കും ഓർത്തെടുക്കാൻ കഴിയുന്നില്ല….

എല്ലാത്തിൽ നിന്നും രക്ഷപെടാനായി മരണത്തെ പ്രാപിക്കാൻ പോലും ഒരുങ്ങിയിട്ടുണ്ട് എന്റമ്മ… തീരെ സഹിക്കാൻ കഴിയാണ്ട് വന്നപ്പോ എന്നേം എടുത്ത് വീണ്ടും അമ്മ ദേവഗിരിയിലേക്ക് തന്നെ വന്നു….ഞങ്ങളെ സ്വീകരിയ്ക്കാൻ അപ്പോഴും അവിടെ ആരും ഉണ്ടായിരുന്നില്ല…പതിയെ പതിയെ ഞങ്ങളൊരു നല്ല ജീവിതത്തിലേക്ക് കാൽവച്ചു തുടങ്ങി….ഞാനും എന്റമ്മയും മാത്രമായി….സന്തോഷകരമായ ദിനങ്ങളെ ആസ്വദിച്ച് ഞാൻ വളരാൻ തുടങ്ങി….

പക്ഷേ ശിവദാസന് അതുകൊണ്ടൊന്നും മതിയായിട്ടില്ലായിരുന്നു…അയാള് ഞങ്ങളെ തിരക്കി അവിടേം വന്നു…പഴയ ജീവിതത്തെ മറക്കാൻ ശ്രമിച്ച അമ്മയുടെ മനസിനെ കുത്തി നോവിയ്ക്കും വിധം അയാള് ഞങ്ങളെ തേടിയെത്തി…അമ്മയുടെ അതുവരെയുണ്ടായിരുന്ന ജീവിതത്തിനെ നാട്ടുകാർക്ക് മുന്നിൽ വിളിച്ചു കൂവി അയാളതിൽ ആനന്ദം കണ്ടെത്തി…. അയാൾക്കൊപ്പം ഞങ്ങള് തിരികെ ചെല്ലണംന്നായിരുന്നു അയാൾടെ വാശി… ഒരാള് പോലും സഹായത്തിനില്ലാത്ത എനിക്കും അമ്മയ്ക്കും കൂട്ടായി അന്നുമുതല് കൂടെക്കൂടിയതാ മാഷ്… മാഷന്ന് പുരോഗമന ചിന്താഗതികളും അല്പം പാർട്ടി പ്രവർത്തനങ്ങളുമായി നടന്നതായിരുന്നു… അയാൾടെ ശല്യം കൂടിക്കൂടി വന്നപ്പോ മാഷ് ഇടപ്പെട്ടു….അന്നെല്ലാവരും മാഷിനെ എതിർത്തിരുന്നു… പക്ഷേ അതിനെയെല്ലാം അവഗണിച്ച് മാഷ് ഞങ്ങൾക്കൊപ്പം നിന്നു….

പക്ഷേ എനിക്കിന്നും… ഇപ്പോഴും എന്റമ്മയെ ഒരു തെറ്റുകാരിയായി കാണാൻ കഴിയില്ല കിച്ചേട്ടാ…അമ്മേടെ സാഹചര്യങ്ങൾ….ആരോരും സഹായത്തിനില്ലാത്ത നിരാലംബയായ ഒരു പെണ്ണിന്റെ അവസ്ഥ അതൊക്കെയായിരുന്നു… അതിനെല്ലാം കാരണക്കാരൻ ഒരാള് മാത്രമാണ് എന്റെയച്ഛൻ…. അറിയില്ല അതാരാണെന്ന്… ഞാൻ ചോദിച്ചിട്ടുമില്ല അമ്മയോട്….എല്ലാ ദുരിതങ്ങളേയും ഏറ്റുവാങ്ങിയ എന്റമ്മയെ വീണ്ടും കുത്തി നോവിയ്ക്കാൻ എനിക്കാവില്ലായിരുന്നു….

പിന്നെ കിച്ചേട്ടനോട് എല്ലാം മറച്ച് വച്ചത്…മാഷ്…മാഷ് തന്നെയാ…!!!!!

Enough…..😠😠😠😠 ഇത്രമാത്രം മതി… നിന്റെ past ഇനിയെങ്കിലും അറിയണംന്ന് തോന്നി…. അതുകൊണ്ട് മാത്രം ചോദിച്ചു…കാരണം സ്വന്തം ഭാര്യേടെ ജീവിതം മറ്റൊരാൾടെ വായിൽ നിന്നും കേൾക്കേണ്ടി വന്ന ഹതഭാഗ്യനായ husband ആയിപ്പോയില്ലേ ഞാൻ….!!

കിച്ചേട്ടാ അങ്ങനെയല്ല കിച്ചേട്ടാ…!!😭😭 അവളൊരു വിങ്ങലോടെ കവിളിലേക്ക് കൈ ചേർക്കാൻ വന്നതും ഞാനത് നിഷ്കരുണം തട്ടിയെറിഞ്ഞു…

വേണ്ട…നിന്റെയീ കണ്ണീരിൽ ഇനി ഞാൻ അലിയില്ല രേവതീ….!!!

കിച്ചേട്ടാ….😲😲😲 ഇപ്പോ എന്നെ എന്താ വിളിച്ചേ….!!!

കണ്ണീര് പടർന്നോലിച്ച മുഖത്തോടും വിടർന്ന വന്ന കണ്ണുകളോടും അവള് എന്റെ മുന്നിൽ ഒരു ഞെട്ടലോടും നിർവ്വികാരതയോടും നിന്നു…. ഞാനത് കണ്ടില്ലാന്ന് നടിച്ച് നിന്നു…

കിച്ചേട്ടാ… വേണമെങ്കിൽ ഈ ദേഷ്യം തീരണ വരെ എന്നെ തല്ലിയ്ക്കോ…ഒരു പരിഭവം പോലും പറയാതെ ഞാൻ കൊണ്ടോളാം…എന്നോടിങ്ങനെയൊന്നും പറയല്ലേ കിച്ചേട്ടാ….എന്നെയിങ്ങനെ വിളിയ്ക്കല്ലേ….!!!😭😭😭

ഒരു താലികെട്ടിയ കുറേ നാൾ ഒന്നിച്ചു കഴിഞ്ഞ ഒരു ബന്ധത്തിനപ്പുറം ഞാൻ നിന്റെ ആരുമായിരുന്നില്ലാന്ന് വളരെ….വളരെ വൈകിയാണ് ഞാൻ മനസിലാക്കുന്നത്….ഞാനാരാണെന്നും എന്റെ ജീവിത സാഹചര്യങ്ങൾ എങ്ങനെയാണെന്നും വളരെ വ്യക്തമായി നിനക്ക് മുന്നിൽ അവതരിപ്പിച്ചിട്ടാ നിന്നോടുള്ള ഇഷ്ടം പോലും തുറന്നു പറഞ്ഞത്… നിനക്ക് എന്നോട് എന്തും തുറന്നു പറയാനുള്ള പൂർണ സ്വാതന്ത്ര്യം ഞാൻ നിനക്ക് തന്നിരുന്നില്ലേ..!!

എന്റെ ജീവിതത്തെ സംബന്ധിയ്ക്കുന്ന എല്ലാം…എല്ലാം ഞാൻ നിന്നോട് ഷെയർ ചെയ്തിട്ടില്ലേ… എന്നിട്ടും… എന്നിട്ടും നിന്റെ ലൈഫിനെ ബാധിച്ചിരുന്ന നിന്നെ ഇത്രയധികം അലട്ടിയിരുന്ന ഒരു problem ഇത്രയും നാളും നീ എന്നിൽ നിന്നും മറച്ച് വച്ച് എനിക്കൊപ്പം ജീവിച്ചുവെങ്കിൽ…. ഒരു husband എന്ന നിലയ്ക്ക് നവനീത് കൃഷ്ണ ഒരു പൂർണ പരാജയമായിരുന്നു എന്നല്ലേ അതിനർത്ഥം…

അയ്യോ…അങ്ങനെയല്ല കിച്ചേട്ടാ….!!!

അതേ…അതു തന്നെയാ…നിന്റെ മനസിനെ വേട്ടയാടിയിരുന്ന ഈ കഥകൾ ഇത്രയും നാളിനിടയിൽ ഒരു തവണ പോലും എന്നോട് സൂചിപ്പിക്കാൻ പോലും തോന്നിയില്ലെങ്കി ഇത്രേം നാളും നമ്മള് തമ്മിൽ എന്ത് relation ആയിരുന്നു ഉണ്ടായിരുന്നത്…പറഞ്ഞ് താ എനിക്ക് നീ…

അവളതിന് ഉത്തരമില്ലാതെ മുഖം പൊത്തി കരയ്വായിരുന്നു…..

നീ എന്തിനേയാ ഭയന്നത്…ഞാനിത് എങ്ങനെ എടുക്കുമെന്നോ…അതോ എന്റെ സ്റ്റാറ്റസിന് ചേരുമോന്നോ….അതോ എല്ലാം അറിയുമ്പോ ഞാൻ നിന്നെ വേണ്ടെന്നു വയ്ക്കുമെന്നോ…

നിന്റെ അമ്മയുടെ ജീവിതം അങ്ങനെയായതോ, പേരെടുത്ത് പറയാൻ ഒരച്ഛനില്ലാതായിപ്പോയതോ നിന്റെ തെറ്റല്ലാന്ന് ചിന്തിക്കാനുള്ള കോമൺസെൻസ് ഉണ്ടെനിക്ക്……. കാരണം ഞാൻ പ്രണയിച്ചതും സ്വന്തമാക്കാൻ ആഗ്രഹിച്ചതും നിന്നെ മാത്രമാ….❤️❤️❤️ നിന്റെ ചുറ്റുപാട് ഒരിയ്ക്കലും…. ഒരിയ്ക്കലും എന്നെ ബാധിക്കില്ലായിരുന്നു….

പേരിന് വേണ്ടി ഞാൻ കെട്ടിക്കോളാം എന്ന് പറഞ്ഞ് എന്റെ ആവശ്യങ്ങൾക്ക് വിധേയയാക്കാൻ ആഗ്രഹിച്ച പെണ്ണല്ല നീ… എന്റെ ജീവിതാന്ത്യം വരെ നെഞ്ചോട് ചേർത്ത് കൂടെ നിർത്തണംന്ന് തീരുമാനിച്ച പെണ്ണാ നീ… ആ നിന്റെ സന്തോഷങ്ങൾ മാത്രമല്ല സങ്കടങ്ങളും എന്നിലാണ് അവസാനിക്കേണ്ടത്…. പക്ഷേ നിന്റെയുള്ളിൽ ഞാൻ ആരും….ആരും…ആയിരുന്നില്ല….

കിച്ചേട്ടാ… ഞാൻ…ഞാനൊന്നു പറഞ്ഞോട്ടേ…

അവളുടെ ആ വാക്കിനെ തടുത്ത് ഞാൻ കൈ ഉയർത്തി കാണിച്ചതും അവളൊന്നും മിണ്ടാതെ നിന്നു….

ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചവനാ ഞാൻ… നിന്നോടുള്ള എന്റെ സ്നേഹത്തിനും പ്രണയത്തിനും ഇന്നും ഒരു തരിമ്പ് പോലും കുറവ് വരുത്തീട്ടില്ല… പക്ഷേ നല്ലൊരു കുടുംബ ജീവിതത്തിന് പരസ്പര സ്നേഹം പോലെ തന്നെ പ്രാധാന്യമുണ്ട് പരസ്പര വിശ്വാസത്തിനും…. ഞാൻ നിന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഇന്ന് മങ്ങലേറ്റിരിക്ക്യാ….ഒരു പളുങ്ക് പാത്രം നിലത്ത് വീണുടയും പോലെ അത് ഇല്ലാണ്ടായിരിക്ക്യാ… അത് ക്ഷമിക്കാനോ മറക്കാനോ എനിക്കാവില്ല രേവതീ…..!!!😠😠😠😠

കിച്ചേട്ടാ…ഇങ്ങനെയൊന്നും പറയല്ലേ എന്നോട്… എനിക്ക് സഹിക്കാൻ കഴിയില്ല….!!?

നീ ഇപ്പോ കരയുന്നതിന്റെ ഒരായിരമിരട്ടി ഞാനുള്ളിൽ കരയ്വാണ്….ഞാനനുഭവിക്കുന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണ്… ഒരുപാട് സ്നേഹിച്ച നീ തന്നെയാണ് അതെനിക്ക് സമ്മാനിച്ചത്….എന്റേത് നിന്റേത് എന്നിതുവരെ കണ്ടിട്ടില്ല…നമ്മൂടേതായിരുന്നു ഇന്ന് വരെ… ഇനി അത് വേണ്ട….!!! ഇനി നിന്റെ ജീവിതത്തിൽ ഞാനായി ഒന്നിനും ഇടപെടാൻ വരില്ല…. തിരിച്ചും അങ്ങനെ തന്നെ മതി…….😠😠😠

💥💣💥📿⚔️⚔️⚔️⚔️⚔️⚔️⚔️💥💣💥

കിച്ചേട്ടാ…😭😭😭😭

ഞാൻ ഒരലർച്ചയോടെ നിലത്തേക്ക് ഊർന്നു വീണെങ്കിലും അതിനെ നിഷ്കരുണം അവഗണിച്ച് ഒരു കാറ്റ് പോലെ കിച്ചേട്ടൻ റൂം വിട്ട് പുറത്തേക്ക് പോയി….എന്റെ മുന്നിൽ ആ മുഖം അത്രയും ദേഷ്യത്തിൽ വലിഞ്ഞു മുറുകിയത് ഞാനാദ്യമായി കാണുകയായിരുന്നു…. എനിക്ക് മനസിലാകും കിച്ചേട്ടനെ…തെറ്റ് എന്റെ കൈയ്യിൽ തന്നെയാണ്…

എല്ലാം…എല്ലാം തുറന്നു പറയേണ്ടതായിരുന്നു… പക്ഷേ ഒരനാവശ്യ ഭയം..അതാണ് എല്ലാറ്റിനും കാരണം…എന്റെ കിച്ചേട്ടനെ മനസിലാക്കാതെ പോയി ഞാൻ….ആ ഉള്ളം തിരിച്ചറിയാണ്ട് പോയി..

ഞാനോരോന്നും ആലോചിച്ച് നിലത്തെ കമ്പിളി വിരിപ്പിലേക്ക് തലചായ്ച്ചു… അനിയന്ത്രിതമായി ഒഴുകിയിറങ്ങിയ കണ്ണീർ കവിളിലും കഴുത്തടിയിലുമായി ചാലു തീർത്തു…ആകെ അവശയായിരുന്നു ഞാൻ…കിച്ചേട്ടന്റെ ഒരു തലോടലിനായി, ആ നെഞ്ചിലെ ചൂടിലേക്ക് ഒന്നു ചേരാനായി എന്റെ ഉള്ളം കൊതിച്ചു….. പക്ഷേ എന്റെ പൊട്ടിക്കരച്ചിലുകൾ നേർത്ത ഏങ്ങലടികളായി മാറുമ്പോഴും ആ തളർച്ച പൂർണമായി എന്നെ മൂടുമ്പോഴും കിച്ചേട്ടന്റെ സാന്നിദ്ധ്യം മാത്രം ഉണ്ടായില്ല….

ഒരു മയക്കത്തിന്റെ കെട്ടുപാടിൽ നിന്ന് കണ്ണുകൾ വളരെ പ്രയാസപ്പെട്ട് വലിച്ച് തുറക്കുമ്പോഴും റൂമിൽ കിച്ചേട്ടൻ ഉണ്ടായിരുന്നില്ല….

ഞാൻ തിടുക്കപ്പെട്ട് എഴുന്നേറ്റ് മൊബൈൽ കൈയ്യെത്തി എടുത്ത് മാഷിന് കോള് ചെയ്തു.. കണ്ണീരിന്റെ ഉപ്പ് അപ്പോഴും ചുണ്ടിനെ നനച്ചിറങ്ങുന്നുണ്ടായിരുന്നു…. രണ്ടു മൂന്നു തവണ റിംഗ് ചെയ്തെങ്കിലും മാഷ് കോൾ അറ്റൻഡ് ചെയ്തില്ല…

ഞാൻ ദേഷ്യത്തോടെ വീണ്ടും വീണ്ടും കോൾ ചെയ്തു ഒടുവിൽ കോൾ അറ്റൻഡ് ചെയ്തതും എന്റെ ശബ്ദം ഒരു വിങ്ങിപ്പൊട്ടലോടെ ഇടറി മുറിഞ്ഞു….

മാഷേ….😭😭😭😭 കി…കിച്ചേട്ടൻ..കിച്ചേട്ടൻ എല്ലാം അറിഞ്ഞു മാഷേ… എന്നോട്….എന്നോടെന്റെ കിച്ചേട്ടൻ ഒരുപാട് ദേഷ്യപ്പെട്ടു… എനിക്ക് വയ്യ… സഹിക്കാൻ കഴിയണില്യ….!!!

എന്താ കുട്ടീ ഇത്… എന്തൊക്കെയാ ഈ പറയണേ…നിങ്ങളിവിടേക്ക് വരാനിരുന്നതല്ലേ…എന്നിട്ടെന്താ പറ്റിയേ…??? എങ്ങനെയാ നവനീത് കാര്യങ്ങളറിഞ്ഞേ…

അറിയില്ല… ഒന്നും അറിയില്ല എനിക്ക്….!!! എനിക്ക് ഒന്നിനും കഴിയണില്യ…ആകെ തളർന്നു പോകും പോലെ…ഇനിയും കിച്ചേട്ടനെന്നോട് ദേഷ്യപ്പെട്ടാൽ തകർന്നു പോകും ഞാൻ….!!😭😭 ഇനിയും വയ്യ മാഷേ….. ഇങ്ങനെ നീറി ജീവിയ്ക്കാൻ വയ്യെനിക്ക്….😭😭😭

മോളേ നീ കരയാണ്ടിരിയ്ക്കൂ… ഞാൻ നവനീതിനെ വിളിയ്ക്കാം…എല്ലാം ഞാൻ തന്നെ സംസാരിച്ചു ശരിയാക്കാം..മോള് കരയല്ലേ…മാഷല്ലേ പറയണേ… ഇത്രയും നാളും എല്ലാം സഹിച്ചില്ലേ അതുപോലെ മനസിലെ ധൈര്യം കൈവിടാണ്ടിരിയ്ക്കൂ…

പറ്റണില്യ എനിക്ക്…കിച്ചേട്ടന്റെ അവഗണന ഏറ്റുവാങ്ങാൻ കഴിയില്ല എനിക്ക്…മറ്റെന്തും സഹിയ്ക്കാം ആ മുഖത്തെ ദേഷ്യം കാണാനുള്ള ശക്തിയെനിക്കില്ല….മാഷുടനെ വിളിയ്ക്ക്വോ കിച്ചേട്ടനെ… പ്ലീസ്…

ഞാനൊരു ഭ്രാന്തിയെ പോലെ വെപ്രാളപ്പെട്ട് പറഞ്ഞതും മാഷെന്നെ സമാധാനപ്പെടുത്തി കോള് കട്ട് ചെയ്തു… മൊബൈൽ ടേബിളിന് പുറത്തേക്ക് വച്ച് തിരിഞ്ഞപ്പോഴാ വാതിലിൽ എന്നെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന രണ്ടു കണ്ണുകളെ കണ്ടത്…

അമ്മേ…..😭😭😭 ഞാൻ നിലത്ത് നിന്നും എഴുന്നേറ്റോടീ അമ്മേടെ നെഞ്ചിലേക്ക് വീണതും അമ്മ ഉള്ളിലൊതുക്കിയ സങ്കടത്തോടും കാര്യമെന്താണെന്നറിയാത്ത ആകുലതയോടും എന്നെ മുറുകെ ചേർത്ത് പിടിച്ചു…

എന്താ മോളേ….!!! എന്താ എന്റെ കുട്ടിയ്ക്ക് പറ്റിയേ…അമ്മാളുവേ…എന്താ ഉണ്ടായേ..???

അമ്മ വെപ്രാളപ്പെട്ട് ചോദിച്ചതും എന്റെ ഏങ്ങലടികൾ ഉച്ചത്തിലായി….അമ്മ എന്നെ പതിയെ അടർത്തി മാറ്റി എന്റെ മുഖം കൈക്കുമ്പിളിലെടുത്തു….

എന്താ സതിയമ്മേടെ അമ്മാളൂട്ടിയ്ക്ക് പറ്റിയേ…

കി..കിച്ചേ…കിച്ചേട്ടൻ… എന്റെ ശബ്ദം വിങ്ങലും കിതപ്പും സമ്മിശ്രമായി മുറിഞ്ഞു തുടങ്ങി…

കിച്ചനെന്ത് പറഞ്ഞു… വഴക്ക് പറഞ്ഞോ…..എന്തായിണ്ടായേ….എന്തിനാ…എന്താ കാര്യം… കരയാണ്ട് കാര്യം പറയ് മോളേ….

കിച്ചേട്ടൻ വഴക്ക് പറഞ്ഞു അമ്മേ… എനിക്ക് സഹിക്കാൻ കഴിയണില്യ… എന്നോട് ദേഷ്യാ… ദേഷ്യപ്പെട്ടാ ഇറങ്ങിപ്പോയേ…ഇനി എന്റെ കാര്യങ്ങളിലൊന്നും ഇടപെടില്ലാന്ന്… എനിക്ക്… എനിക്ക് ഇനീം വിഷമിക്കാൻ വയ്യ അമ്മേ…ഉരുകി ഉരുകിയായിരുന്നു ഇത്രേടം വരെയുള്ള ജീവിതം…ഇനിയും വയ്യ…കിച്ചേട്ടനല്ലാതെ ആരും ല് ഇല്ലെനിക്ക്…

ഞാനതും പറഞ്ഞ് അമ്മയെ മുറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു…അമ്മ എന്റെ തലമുടിയിഴകളിലൂടെ മെല്ലെ തലോടി നിന്നു.. അതെനിക്ക് നേരിയ ആശ്വാസം പകരുന്നുണ്ടായിരുന്നു..

എന്താ ഉണ്ടായതെന്ന് അമ്മയോടൊന്ന് പറയ്വോ മോള്… എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ മതി…അമ്മ നിർബന്ധിക്കില്ല…

ഞാനതു കേട്ട് അമ്മയിൽ നിന്നും അടർന്നു മാറി…കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീർച്ചാലിനെ തുടച്ചു മാറ്റി ഞാൻ അമ്മയോട് എന്റെ കഥകൾ ഓരോന്നായി പറഞ്ഞു തുടങ്ങി…. എല്ലാം കേട്ട് അമ്മ അടിമുടി ഞെട്ടിത്തരിച്ച് ബെഡിലേക്കിരുന്നു…ഞാൻ അമ്മേടെ കാൽമുട്ടുകളിൽ തലചേർത്ത് നിലത്തേക്കിരുന്നു…

ദേഷ്യാണോ അമ്മയ്ക്കും എന്നോട്…?? കിച്ചേട്ടനെപ്പോലെ അമ്മയും വെറുത്ത് തുടങ്ങ്വാ…

അത് കേട്ടതും നിശ്ചലയായിരുന്ന അമ്മ മെല്ലെ ഇമ ചിമ്മി എന്നിലേക്ക് നോട്ടം പായിച്ചു…നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ ഒരു പുഞ്ചിരി വിരിയിച്ച് അമ്മയുടെ വിരലുകൾ എന്റെ നെറുകയിലൂടെ മെല്ലെ തലോടി നീങ്ങി…

ഇപ്പോ ഈ പറഞ്ഞ ജീവിത സാഹചര്യത്തിൽ എന്റെ മോളോട് അമ്മയ്ക്ക് ദേഷ്യം തോന്നാൻ എന്താ ഉള്ളത്…അങ്ങനെയൊരു ചുറ്റുപാടിൽ ജനിച്ചു പോയത് മോൾടെ തെറ്റല്ലല്ലോ… നവനീതത്തിൽ ഇതുപോലെ ജീവിതത്തിൽ ഉഴറുന്ന ഒരുപാട് മുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്..അടുത്തിടപഴകിയിട്ടുണ്ട്…അതെല്ലാം സാഹചര്യങ്ങളും ഈ സമുഹവും നമ്മളെ കൊണ്ടെത്തിയ്ക്കുന്ന ജീവിതങ്ങളാണ് കുട്ടീ…

പക്ഷേ മോള് വലിയൊരു തെറ്റ് ചെയ്തു…മറ്റാരേയും അറിയിച്ചില്ലേലും ഇതെല്ലാം മോള് കിച്ചനെ അറിയിക്കണമായിരുന്നു… അല്പം മുൻശുണ്ഠി കൂടുതലാണെങ്കിലും എനിക്കറിയാം അവന്റെ മനസ്…അവനിതൊന്നും ഒരു issue ആയേ എടുക്കില്ലായിരുന്നു….

കാരണം മോളേക്കുറിച്ച് എന്നോട് അവൻ പറഞ്ഞു തുടങ്ങിയതേ ഒരു പാവം കുട്ടിയാണ് സാധുവാണ് എന്നൊക്കെയാ….

“അവള് അവൾടെ അമ്മയെക്കുറിച്ച് സംസാരിച്ചപ്പോ കണ്ണ് നിറഞ്ഞു അതുകൊണ്ട് അവള് വീട്ടില് വരുമ്പോ അമ്മയായി ഒന്നും ചോദിക്കാൻ പോവല്ലേന്നാ അവനാദ്യം പറഞ്ഞത്….”

നിന്റെ സാഹചര്യത്തിൽ എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അവൻ നിന്നെ സ്വീകരിച്ചേനെ… അത്രയ്ക്ക് ഇഷ്ടമാ മോളേ അവന് നിന്നെ…ആ കിച്ചനോട് മോള് ചെയ്തത് വലിയൊരു തെറ്റായി പോയി….

ഞാൻ വിങ്ങലൊടെ മുഖമുയർത്തി…

കിച്ചേട്ടൻ…കിച്ചേട്ടനെന്നെ ഉപേക്ഷിക്ക്വോ… എനിക്ക് പേടിയാവണു അമ്മേ… ക്ഷേത്രത്തിൽ വച്ച് ഒരു കാക്കാത്തി പറഞ്ഞത് പോലെ…എന്റെ കിച്ചേട്ടൻ എന്നെ ഉപേക്ഷിക്ക്വോ…..

അങ്ങനെയൊന്നും ഇല്ല കുട്ടീ…എന്റെ മോള് വിഷമിക്കാണ്ടിരിയ്ക്ക്….!!! അമ്മ ഒന്ന് സംസാരിക്കാം കിച്ചനോട്..മോള് കരയാതെ…ദേ മുഖമാകെ കരഞ്ഞ് കലങ്ങി വീർത്തു…..

അമ്മ തന്നെ എന്റെ മുഖത്ത് നിന്നും കണ്ണീരൊപ്പിയെടുത്ത് എന്റെ തലമുടിയിഴകളെ മെല്ലെ തലോടിയിരുന്നു… പിന്നീടുള്ള സമയമത്രയും ഞാൻ കിച്ചേട്ടന്റെ വരവും കാത്തിരിക്ക്വായിരുന്നു…..

ഉച്ചയൂണ് പോലും കഴിയ്ക്കാൻ കൂട്ടാക്കാതെ ഞാൻ റൂമിൽ തന്നെ ഒതുങ്ങിക്കൂടി… ഇടയ്ക്ക് മാഷിനെ വിളിച്ചപ്പോ കിച്ചേട്ടൻ കോളിന് respond ചെയ്യുന്നില്ലാന്ന് കൂടി അറിഞ്ഞതും ചങ്ക് ആളിക്കത്താൻ തുടങ്ങി…. ഞാനും കുറേ ട്രൈ ചെയ്തു ഒടുവിൽ മൊബൈൽ സ്വിച്ച് ഓഫ് എന്ന് കേട്ടതും ഞാൻ കരഞ്ഞ് തളർന്ന് ബെഡിലേക്ക് വീണു…

റൂമിൽ ഒരേയിരുപ്പായോണ്ട് നേരമിരുട്ടിയതൊന്നും അറിഞ്ഞില്ല… ഇടയ്ക്കിടെ അമ്മ വന്ന് കഴിയ്ക്കാനായി നിർബന്ധിച്ചെങ്കിലും ഞാനൊന്നിനും മുതിരാതെ റൂമിൽ തന്നെ ചടഞ്ഞ് കൂടി…സമയം 9 തെന്ന് ക്ലോക്കിലടിച്ചതും ഞാൻ തലപൊക്കിയുണർന്നു… റൂമിൽ അപ്പോഴും കിച്ചേട്ടൻ എത്തിയിട്ടുണ്ടായിരുന്നില്ല…

വീർത്ത് ഭാരമേറിയ കൺപോളയെ വലിച്ചു തുറന്ന് ഞാൻ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നതും പുറത്ത് പോർച്ചിൽ കിച്ചേട്ടന്റെ കാർ വന്നു നിന്ന ശബ്ദം കേട്ടു…. ചുട്ടു പഴുത്തിരുന്ന മനസിലേക്ക് ഒരു നനുത്ത മഞ്ഞുകണം വീണ ഫീലായിരുന്നു എനിക്ക്….

ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് ഡോറ് തുറക്കാൻ തുടങ്ങിയതും കേൾക്കാമായിരുന്നു കിച്ചേട്ടനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മേടെ ശബ്ദം…അതിനെ അവഗണിച്ച് സ്റ്റെയർ കയറി വന്ന കിച്ചേട്ടൻ ഞാനെന്നൊരാൾ അവിടെ നിൽപ്പുണ്ടെന്ന് പോലും വകവയ്ക്കാതെ കാറ്റുപോലെ ബെഡിനരികിലേക്ക് പാഞ്ഞു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *