ചെമ്പകം, തുടർക്കഥ ഭാഗം 31 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

വെപ്രാളപ്പെട്ട് ഞാനാ പൊതി ദൂരേക്ക് വലിച്ചെറിയാൻ തുടങ്ങും മുമ്പേ വലിയൊരു ശബ്ദത്തോടെ അത് എന്റെ കൈയ്യിലിരുന്ന് തന്നെ പൊട്ടിത്തെറിച്ചു…..

അമ്മാളൂട്ടീ…….

എനിക്കടുത്തേക്ക് ഓടിയടുത്ത കിച്ചേട്ടന്റെ മുഖത്തെ അവ്യക്തമാക്കി കണ്ണിലേക്ക് ഇരുട്ടും ശരീരമാകെ വേദനയുടെ തരിപ്പും പടർന്നു കയറി…നിമിഷ നേരം കൊണ്ട് മുന്നിലെ കാഴ്ചകളെ മറച്ചു കൊണ്ട് എന്റെ കണ്ണുകൾ കൂമ്പിയടയാൻ തുടങ്ങി…ശരീരമാകെ തളർന്നു വന്നതും ഒരു കിതപ്പോടെ ഞാൻ തൂണിലേക്ക് കൈ ചേർത്ത് നിലത്തേക്ക് ഊർന്നു വീണു…. ____________

അമ്മാളൂട്ടീ……

ഞാൻ അവൾക്കടുത്തേക്ക് ഓടിയടുക്കും മുമ്പേ അമ്മാളൂട്ടി നിലത്തേക്ക് ഊർന്ന് വീണിരുന്നു…ചുറ്റും പടർന്ന പുകയെ വകഞ്ഞ് ഞാനവൾക്കടുത്തേക്ക് ചെന്നിരുന്നു… നിലത്ത് വീണുകിടന്ന അവളെ കൈയ്യിലേക്ക് എഴുന്നേൽപ്പിച്ചിരുത്തി… അപ്പോഴേക്കും അമ്മയും അമ്മാവനും അമ്മായിയുമെല്ലാം ഞങ്ങൾക്ക് ചുറ്റും കൂടി….

അമ്മാളൂട്ടീ…കണ്ണ് തുറക്കമ്മാളൂട്ടീ….!!!

ഞാനെത്ര വിളിച്ചിട്ടും ചെറിയൊരനക്കം പോലുമില്ലാതെ എന്റെ കൈയ്യിൽ തളർന്നു കിടന്ന എന്റമ്മാളൂട്ടീടെ മുഖം കണ്ടതും ചങ്ക് പിടയാൻ തുടങ്ങി…വീണ്ടും വീണ്ടും അവളെയൊന്നുലച്ച് നോക്കിയെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല…… പെട്ടെന്നാ എന്റെ ശ്രദ്ധ ചോരവാർന്നൊലിയ്ക്കുന്ന അവളുടെ കൈതണ്ടയിലേക്ക് പോയത്….

കൈപ്പദം പൊള്ളലേറ്റ് നന്നായി മുറിഞ്ഞിട്ടുണ്ടായിരുന്നു…തൊലിനീങ്ങി ആകെ കരിനീലിച്ച മുറിവിൽ നിന്നും ചോര പൊടിയുന്നത് കണ്ടതും ഞാനവളെ നെഞ്ചോടടക്കിപ്പിടിച്ചു…

അമ്മാളുവേ…മോളേ….

അമ്മയും അമ്മാവനും അമ്മായിയും എല്ലാം ചുറ്റും നിന്ന് അവളെ വിളിയ്ക്കാൻ തുടങ്ങിയതും നിറഞ്ഞു തുളുമ്പി വന്ന കണ്ണൊക്കെ തുടച്ച് ഞാനവളെ ഇരുകൈയ്യാലെ കോരിയെടുത്ത് റൂമിലേക്ക് നടന്നു….അമ്മയും ബാക്കി എല്ലാവരും എനിക്ക് പിറകേ തന്നെ കൂടി…റൂമിലെത്തും വരെയും അമ്മാളൂട്ടി ബോധരഹിതയായി എന്റെ കൈയ്യിൽ കിടക്ക്വായിരുന്നു….

വെപ്രാളപ്പെട്ട് ഞാനവളെ ബെഡിലേക്ക് കിടത്തി ജഗ്ഗിൽ നിന്നും കുറച്ചു വെള്ളമെടുത്ത് മെല്ലെ മുഖത്തേക്ക് തളിച്ചതും അവള് വളരെ പ്രയാസപ്പെട്ട് കണ്ണ് ചിമ്മി തുറന്നു…. പക്ഷേ വേദന കടിച്ചമർത്തിയുള്ള അവൾടെ മുഖവും നിറഞ്ഞൊഴുകുന്ന കണ്ണുകളും കണ്ടതും എനിക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല….

അമ്മാളൂട്ടീ…എങ്ങനെയുണ്ടിപ്പോ….!!! അവൾടെ തലമുടിയിഴകളെ തലോടി ഞാനത് ചോദിച്ചതും അവള് വളരെ പ്രയാസപ്പെട്ട് മുഖത്തൊരു കൃത്യമ ചിരി വരുത്താൻ ശ്രമിച്ചു… അത് കണ്ടതും അമ്മയും അവൾക്കരികിലായി വന്നിരുന്നു..

അമ്മാളുവേ…എന്താ മോളേ ഉണ്ടായത്…???

അമ്മേടെ ആ ചോദ്യം കേട്ട് അവൾടെ കണ്ണുകൾ ഞങ്ങളിൽ നിന്നും വിട്ടുമാറി റൂമിലെ കോർണറിലേക്ക് പതുങ്ങി നിന്ന രാധുവിലേക്ക് പാഞ്ഞു…അപ്പോഴേ എനിക്ക് കാര്യം ഏതാണ്ട് വ്യക്തമായി തുടങ്ങി….. എന്താ ഉണ്ടായതെന്ന് പറയാൻ അവളല്പം മടിച്ചതും എന്റെ നോട്ടം രാധുവിലേക്ക് നീണ്ടു…അവളാകെയൊരു പതർച്ചയില് നില്ക്ക്വായിരുന്നു…..

ഞാനത് കണ്ടില്ലാന്ന് നടിച്ച് ഷെൽഫിൽ നിന്നും first aid kit എടുത്ത് ബെഡിലേക്ക് വന്നിരുന്നു…. അപ്പോഴും അവൾടെ കൈയ്യിലെ മുറിവിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു….

സിസറിലേക്ക് കോട്ടനെടുത്ത് disinfectant ൽ മുക്കി അവൾടെ കൈയ്യിലേക്ക് ഒപ്പിയെടുത്തതും അവള് നീറ്റല് കാരണം ആകെയൊന്ന് പുളഞ്ഞു… എങ്കിലും അല്പം സമാധാനിപ്പിച്ച് ഞാനാ മുറിവാകെ ഒപ്പിയെടുത്ത് മെല്ലെ അതിലേക്ക് ointment പുരട്ടാൻ തുടങ്ങി….പൊള്ളലേറ്റതുകൊണ്ട് മുറിവിലേക്ക് കോട്ടൻ ലൂസായി ചുറ്റിയെടുത്തു….

വേദനയുടെ കാഠിന്യം അവൾടെ മുഖത്ത് നിന്നും കണ്ണിൽ നിന്നും എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു….എല്ലാം കഴിഞ്ഞതും ബോക്സ് ക്ലോസ് ചെയ്ത് ഷെൽഫിലേക്ക് തന്നെ വച്ച് ഞാൻ തിരികെ ബെഡിലേക്ക് തന്നെ വന്നിരുന്നു…

അമ്മാളൂട്ടി ആകെ ക്ഷീണിച്ച് അവശയായി ഇരിക്ക്വായിരുന്നു…അമ്മ അടുത്തിരുന്ന് സമാധാനിപ്പിക്ക്വേം ആശ്വസിപ്പിക്കേം ചെയ്യുന്നുണ്ടായിരുന്നു…. ഞാനവൾക്കരികിലേക്ക് ചെന്നിരുന്നതും അവൾടെ കണ്ണുകൾ വീണ്ടും നിറഞ്ഞ് തുളുമ്പാൻ തുടങ്ങി…

അമ്മാളൂട്ടീ…ഇനി പറ…എന്താ ഉണ്ടായത്…???

ഞാനങ്ങനെ ചോദിച്ചതും അവള് ചുറ്റും നിന്ന എല്ലാവരിലേക്കും മെല്ലെ കണ്ണോടിച്ചു…

അത്…കിച്ചേട്ടാ… ഞാൻ… ഞാൻ ചാവടിയില് നില്ക്കുമ്പോ രാധു ഒരു പൊതി ഏൽപ്പിച്ചു…കിച്ചേട്ടൻ തന്നു വിട്ടതാണെന്നും പറഞ്ഞു… പെട്ടെന്ന് എന്റെ കൈയ്യിലേക്ക് ഏൽപ്പിച്ചത് കാരണം എന്ത് ചെയ്യണംന്നറിയാതെ ഞാനതും വാങ്ങി നിന്നുപോയി…അപ്പോഴാ അത്…

അവള് പറഞ്ഞത് കേട്ടതും എന്റെ മുഖമാകെ വലിഞ്ഞു മുറുകി…ഉള്ളില് തോന്നിയ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…എന്റെ ദേഷ്യത്തോടെയുള്ള നോട്ടം രാധുവിലേക്ക് പാഞ്ഞതും അവള് പേടിയോടെ റൂം വിട്ട് പോകാൻ ഭാവിച്ചു….

രാധൂ….നിക്കെടീ അവിടെ….😠😠😠😠

ഞാനൊരൂക്കോടെ അവൾക്കരികിലേക്ക് പാഞ്ഞു… പിറകിൽ നിന്നും അമ്മാളൂട്ടിടെ ശബ്ദം കേട്ടെങ്കിലും അതൊന്നും വകവെക്കാതെ ഞാൻ രാധൂനടുത്തേക്ക് പാഞ്ഞടുത്തു….എന്റെ മുഖ ഭാവം കണ്ടതും അവള് മുന്നില് നിന്ന് വിറയ്ക്കാൻ തുടങ്ങി….
അവള് പറഞ്ഞതെല്ലാം സത്യാണോടീ….!! നിന്റെ വായിൽ നിന്നും കേൾക്കണം അതെനിക്ക്…!!😠😠😠

എന്റെ ചോദ്യം കേട്ട് അടിമുടി പതറി നിന്ന അവള് മെല്ലെ തലതാഴ്ത്തി നിന്ന് അതേന്ന് സമ്മതിച്ചു… പിന്നെ ഒരുനിമിഷം പോലും ചിന്തിക്കാൻ നില്ക്കാതെ എന്റെ കൈ മുകളിലേക്ക് ഒരൂക്കോടെ ഉയർന്ന് പൊങ്ങി അവൾടെ കരണത്തേക്ക് പതിഞ്ഞു…..ആ അടിയുടെ പുകച്ചിലിൽ അവൾടെ ഇരുകണ്ണുകളും കണ്ണീര് പൊഴിയ്ക്കാൻ തുടങ്ങി….

എന്റെ ആ പ്രതികരണത്തിൽ എതിരായി ഒന്നും പറയാതെ അമ്മാവനും അമ്മായിയും തലതാഴ്ത്തി നിന്നു….അപ്പോഴും എന്റെയുള്ളിലെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു….

നീ എന്താടീ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ… ബോധവും വിവരവും ആവോളം ഇല്ലേ….എന്നിട്ടാണോ ഇങ്ങനെ ഒരു പ്രവർത്തി… അവൾടെ കൈ ആകെ മുറിഞ്ഞ് ചോര വാർന്നത് കണ്ടില്ലേടീ നീ… ഒരുപക്ഷേ അതിനുമപ്പുറം എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ….!!ങേ….😠😠😠😠

അവളതിനൊന്നും മിണ്ടാതെ തലകുനിച്ചു തന്നെ നിൽക്ക്വായിരുന്നു….

എന്താ നിന്റെ നാവിറങ്ങി പോയോ…!!!എവിടുന്ന് കിട്ടി നിനക്കതൊക്കെ….മ്മ്മ്മ്…. എവിടെ നിന്നും വാങ്ങിയതാ അത്….!!! അതും ആ പാവത്തിനിട്ട് തന്നെയാ പണി…അവള് നിന്നെ എന്ത് ചെയ്തിട്ടാടീ….!!!😠😠😠

അവളെല്ലാം കേട്ട് ഭയങ്കര കരച്ചിലിലായിരുന്നു…കാരണം ഞാനങ്ങനെ അത്ര ദേഷ്യത്തിൽ അവളോട് മുമ്പെങ്ങും behave ചെയ്തിട്ടില്ല….അമ്മയും അമ്മാവനുമെല്ലാം ആകെ ഞെട്ടിത്തരിച്ചു നിൽക്ക്വായിരുന്നു….

അവളോടുള്ള ദേഷ്യത്തിന്റെ കാരണം ഞാൻ ചോദിയ്ക്കുന്നില്ല…. പക്ഷേ മേലിൽ ഇതുപോലെയുള്ള പ്രവർത്തിയും കാണിച്ചോണ്ട് ഈ പടി കയറിയേക്കരുത്….കേട്ടല്ലോ….!!!😠😠😠

അത് കേട്ടതും അവള് മുഖം പൊത്തി കരഞ്ഞ് റൂം വിട്ട് പുറത്തേക്കോടീ…. ഞാൻ ദേഷ്യം അല്പം കുറച്ച് അമ്മാവന് മുന്നിലേക്ക് ചെന്നു നിന്നു…

അമ്മാവന് ദേഷ്യം തോന്നരുത്…അവൾടെ ചില behaviour ഞാൻ മനപൂർവ്വം കണ്ടില്ലാന്ന് നടിക്ക്യയായിരുന്നു… പക്ഷേ ഇതൽപ്പം കടന്നു പോയി…ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല….അതാ ഞാൻ….!!!

സാരല്യ കിച്ചാ… അവളിപ്പോ ചെയ്ത തെറ്റിന് നീ നല്കിയ ശിക്ഷ അല്പം കുറഞ്ഞു പോയോന്ന് മാത്രേ എനിക്ക് തോന്നിയുള്ളൂ…കൊഞ്ചിച്ച് വഷളാക്കിയ ഞങ്ങടെ കൈയ്യിലാ തെറ്റ്…!! ഒരടീടെ കുറവുണ്ടായിരുന്നു…അത് നിന്റെ കൈയ്യീന്ന് തന്നെ കിട്ടി…അവളെ ശാസിക്കാനുള്ള അവകാശം നിനക്കുണ്ടല്ലോ….സാരല്യ….!!

അമ്മാവൻ അങ്ങനെ പറഞ്ഞതും മനസിന് ചെറിയൊരു ആശ്വാസം തോന്നി….

മോൾക്ക് ഒന്നും തോന്നരുത്…അവളൊരു പൊട്ടിപ്പെണ്ണാ…അവള് ചെയ്ത തെറ്റിന് അമ്മാവൻ മോളോട് മാപ്പ് ചോദിയ്ക്ക്വാ….

അയ്യോ…എന്താ രാഘവമ്മാമ ഇത്… എനിക്ക് വിഷമം ഒന്നൂല്ല…രാധൂന് എന്തോ എന്നെ തുടക്കം മുതലേ അത്ര ഇഷ്ടായിരുന്നില്ല… അതിന്റെയൊക്കെ ദേഷ്യാവും….ചെറിയൊരു വേദനയുണ്ടെന്നേയുള്ളൂ…അല്ലാണ്ടൊന്നുമില്ല….!!!

വേദന കടിച്ചമർത്തി അവളങ്ങനെ പറഞ്ഞതും അമ്മാവനും അമ്മായിയും അവൾക്കരികിലേക്ക് ചെന്ന് നെറുകയിൽ വാത്സല്യത്തോടെ തലോടി…

വീട്ടിലേക്ക് ചെല്ലട്ടേ ഞാൻ കൊടുക്കണുണ്ടവൾക്ക്…!!?

അമ്മായി അങ്ങനെ പറഞ്ഞതും അവളതിനെ തടഞ്ഞു…അവരതിന് വാത്സല്യത്തോടെ ഒന്ന് പുഞ്ചിരിച്ച് കുറച്ചു നേരം കൂടി അവൾക് കൂട്ടായി ഇരുന്നിട്ട് പുറത്തേക്ക് പോയി…. പിന്നെ സതിയമ്മയോട് വേദനേയും നീറ്റലിനേയും പറ്റി പരിഭവം പറഞ്ഞിരിക്ക്യായിരുന്നു എന്റാമ്മാളൂട്ടി…ഞാനതെല്ലാം ഒരു കൗതുകത്തോടെ ആസ്വദിച്ചിരുന്നു….

കിച്ചാ…അമ്മ പോയി കുറച്ച് കഞ്ഞിയുണ്ടാക്കട്ടേ… മോൾക്ക് രാത്രിയിലേയ്ക്ക് കഞ്ഞി കൊടുക്കാം.. കാർത്തിക പുഴുക്കുണ്ടല്ലോ…അതും ചേർത്ത് കൊടുക്കാം…നീ മോൾക്കരികിലിരിയ്ക്ക്…അമ്മ അങ്ങനെ പറഞ്ഞതും ഞാനവളെ വാത്സല്യത്തോടെ ഒന്ന് നോക്കി ബെഡിലേക്ക് ചെന്നിരുന്നു….

ഞാനവൾക്കരികിലേക്ക് ചെന്നിരുന്നതും അമ്മ റൂം വിട്ട് പുറത്തേക്കിറങ്ങി…ബെഡിൽ ചാരി ഞാനിരുന്നതും അവളെന്റെ മടിയിലേക്ക് തലചായ്ച്ച് കിടന്നു….

കിച്ചേട്ടാ…എന്ത് ദേഷ്യാ ഇത്…എന്തിനാ അത്രയും ദേഷ്യപ്പെട്ടത്… എനിക്ക് ശരിയ്ക്കും പേടിയായി ആ മുഖം കണ്ടിട്ട്….!!!

അവളങ്ങനെ ചോദിയ്ക്കുമ്പോഴും ഒരു പുഞ്ചിരിയോടെ അവൾടെ മുടിയിഴകളെ തലോടിയിരിക്ക്വായിരുന്നു ഞാൻ….

എന്താ ചിരിയ്ക്കണേ…എന്തിനാ അങ്ങനെ ദേഷ്യപ്പെട്ടെ…

അവൾക്കത് വേണമായിരുന്നു…അതോണ്ട് ഇനി വലിയ ശല്യങ്ങളൊന്നും ഉണ്ടാവില്ല….!!! അല്ലെങ്കിൽ ഇനി ഇതിലും വലിയ problems ഉണ്ടാവും…മുളയിലേ നുള്ളിയാ തീരില്ലേ….!!!😁😁 അതൊക്കെ പോട്ടെ…ഇപ്പോ വേദനയുണ്ടോ എന്റമ്മാളൂട്ടിയ്ക്ക്….!!!

ന്മ്മ്മ്ഹ്ഹ്….ചെറുതായിട്ടേയുള്ളൂ….

എങ്കില് ആ വേദന മാറ്റാൻ ഒരു സമ്മാനം തരട്ടേ….!!!

ഞാനൊരു കുസൃതിയില് ചോദിച്ചതും അവള് ഒരു പുഞ്ചിരിയൊളിപ്പിച്ച് കോട്ടൻ ചുറ്റിയിരുന്ന കൈ എന്റെ ചുണ്ടിന് നേർക്ക് ഉയർത്തി കാണിച്ചു… ഞാനത് വാങ്ങി ഒരു നിറഞ്ഞ പുഞ്ചിരിയോടെ ചുണ്ടോടു ചേർത്തതും അവളതിനെ സന്തോഷത്തോടെ സ്വീകരിച്ചു കിടന്നു…ആ മുറിവിനെ വീണ്ടും വീണ്ടും ഞാൻ ചുംബനങ്ങളാൽ മൂടിയതും അവള് നാണത്തോടെ പുഞ്ചിരിച്ചു കിടന്നു….

ഞാൻ കരുതി മരിച്ചു പോവാൻ പോവാണെന്ന്…അത്രയും വേദനയായിരുന്നു കിച്ചേട്ടാ….ഇപ്പോ നല്ല കുറവുണ്ട്…..

അതെന്റെ ഗിഫ്റ്റ് കിട്ടീട്ടാ….😜😜😜

ആഹാ…അതൊന്നുമല്ല…!!! മരുന്ന് വച്ചതുകൊണ്ടാ……😁😁

ന്മ്മ്മ്..ഇനി അങ്ങനെ പറയാല്ലോ….!!!

ഞാനല്പം പരിഭവം അഭിനയിച്ചിരുന്നതും അവളെന്റെ താടിയില് കൈ ചേർത്ത് പിടിച്ചു വലിച്ചു….

ആആ😫😫😫ഡീ…എന്തു പണിയാ കാണിച്ചേ…!!!!

ഞാൻ കരുതി എന്റെ ഡോക്ടർ എന്നോട് പിണക്കമായീന്ന്….

പിണക്കമാണെങ്കിലോ….!!!!

പിണക്കമാണെങ്കിൽ…..ആ പിണക്കം മാറ്റാനൊക്കെ എനിക്കറിയാം…

അമ്മാളൂട്ടി അതും പറഞ്ഞ് ഒരു കുസൃതിയോടെ എന്റെ മടിയിൽ നിന്നും പതിയെ പതിയെ ഉയർന്ന് എന്റെ നെഞ്ചോട് ചേർന്ന് കിടന്നു…ഞാനവളെ ഒരു കൊച്ചുകുഞ്ഞിനേപ്പോലെ പൊതിഞ്ഞ് പിടിച്ചിരിക്ക്യായിരുന്നു….

അതെങ്ങനെയാ….???

എന്റെ ഡോക്ടറിന്റെ പിണക്കമല്ലേ…. അതൊക്കെ മാറ്റാൻ എനിക്കറിയാം….

അതും പറഞ്ഞ് അവളെന്റെ കവിളിലേക്ക് ആ ചുണ്ടുകൾ ചേർത്ത് അമർത്തി ചുംബിച്ചു….ഞാനതിനെ ഒരു പുഞ്ചിരിയൊളിപ്പിച്ച് സ്വീകരിച്ചിരുന്നതും അവള് ചെറിയൊരു കുസൃതിയോടെ വീണ്ടും എന്റെ കാതിലേക്ക് ആ ദന്തങ്ങളാഴ്ത്തി….പ്രതീക്ഷിക്കാതെ കിട്ടിയ ആ ചെറിയ വേദനയിൽ ഞാൻ ചെറുതായൊന്ന് പുളഞ്ഞതും കുപ്പിവളക്കിലുക്കം പോലുള്ള ഒരു ചിരിയോടെ അവളെന്റെ കാതിൽ നിന്നും ദന്തങ്ങളെ മോചിപ്പിച്ച് വീണ്ടും എന്റെ നെഞ്ചിലേക്ക് ചേർന്നു….

എന്റെ പൂച്ചക്കുട്ടിപ്പെണ്ണ് വീണ്ടും എന്നെ വേദനിപ്പിച്ചൂല്ലേ…!!!

ഞാനതും പറഞ്ഞ് അവളുടെ മുഖത്തേക്ക് മുഖം താഴ്ത്തി ചെന്നതും അവള് പെട്ടെന്ന് ചിരിയടക്കി എന്നെ തടുക്കാൻ ശ്രമിച്ചു….

കിച്ചേട്ടാ…വേണ്ടാട്ടോ…എന്റെ കൈ വയ്യാണ്ടിരിക്ക്വാ…..!!!!😁😁

അവള് പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും അവൾക്കെന്നെ തടുക്കാൻ കഴിഞ്ഞില്ല…. എന്റെ പുഞ്ചിരി കലർന്ന മുഖം അടുത്ത് കണ്ടതും അവളുടെ ചുണ്ടുകൾ നാണത്താൽ വിറകൊണ്ടു… അധരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നതും അവളെനിയ്ക്ക് വിധേയത്വം കാട്ടും പോലെ ആ മിഴികൾ കൂമ്പിയടയാൻ തുടങ്ങി….

അവളെ എന്നിലേക്ക് മുറുകെ ചേർത്ത് പിടിച്ച് തന്നെ ഞാനാ അധരങ്ങളെ കവർന്നെടുക്കാൻ തുടങ്ങി… ഒരു ചെറു നോവ് പോലും അവളിലേക്ക് പകരാതെ ഞാനാ അധരദളങ്ങളെ മതിയാവോളം താലോലിച്ചു….ഒരു ചുംബനത്തിന്റെ നിർവൃതിയിൽ അവളുടെ അധരങ്ങൾക്ക് മോചനം നല്കി പതിയെ മുഖമുയർത്തുമ്പോഴും ആ കണ്ണുകൾ പ്രണയാർദ്രമായി എന്റെ കണ്ണുകളെ കോർത്ത് വലിയ്ക്കുന്നുണ്ടായിരുന്നു…ഇരു നേത്രങ്ങളും നൂറായിരം കഥകൾ തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നു…

പെട്ടെന്നാ അമ്മ ഡോറില് മുട്ടി വിളിച്ചത്… അത് കേട്ടതും ഞങ്ങള് രണ്ടാളും സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു…അവളെന്നിൽ നിന്നും അടർന്നു മാറി ബെഡിലേക്ക് കിടന്നതും ഞാനൊന്ന് പുഞ്ചിരിച്ച് പോയി ഡോറ് തുറന്നു…

കിച്ചാ…ദേ നല്ല ചൂട് കഞ്ഞിയാ… അമ്മ കൊടുക്കട്ടേ മോൾക്ക്…

വേണ്ടമ്മേ…അമ്മ പോയി കിടന്നോളൂ…കഞ്ഞി ഞാൻ കൊടുത്തോളാം…!!!ഇത് കഴിഞ്ഞ് ഒരു antibiotic കൂടി കൊടുക്കാനുണ്ട്… അല്ലെങ്കിൽ ചിലപ്പോ infection ഉണ്ടാവാൻ ചാൻസുണ്ട്….

ഹാ…എങ്കില് ശരി…മോന് കഴിയ്ക്കാനെടുത്ത് വയ്ക്കട്ടേ…അമ്മ കിടക്കും മുമ്പ് വിളമ്പി വച്ചേക്കാം…!!!

ന്മ്മ്മ്…ശരി.. ഞാൻ പിന്നെ വന്ന് കഴിച്ചോളാം…

അമ്മേടെ കൈയ്യീന്ന് കഞ്ഞി വാങ്ങി വച്ചതും അമ്മാളൂനോട് എന്തൊക്കെയോ ചോദിച്ച് നെറ്റിയിലൊക്കെ തലോടി അമ്മ റൂം വിട്ട് പോയി…

കഞ്ഞിയിൽ ഉപ്പൊക്കെ ചേർത്ത് നന്നായി ഇളക്കിയെടുത്ത് ഞാൻ അമ്മാളൂട്ടിയ്ക്കരികിലേക്ക് ചെന്നിരുന്നു… ഒറ്റയ്ക്ക് കഴിയ്ക്കാൻ ബുദ്ധിമുട്ടായോണ്ട് ഓരോ സ്പൂണായി ഞാൻ തന്നെ അവൾക്ക് കോരിക്കൊടുത്തു…. എന്റെ മുഖത്തേക്ക് തന്നെ നോക്കി അവള് ഓരോ സ്പൂണും വായിലേക്ക് മേടിയ്ക്കുന്നത് ഞാനൊരു പുഞ്ചിരിയോടെ നോക്കിയിരുന്നു….

ശരിയ്ക്കും ഒരു കൊച്ചു കുട്ടിയെപ്പോലെ തോന്നി എനിക്ക്….അവൾടെ ചുണ്ടുകൾ കോട്ടി പരിഭവം കാണിക്കുന്നതും മതീന്ന് പറഞ്ഞ് വാശി പിടിയ്ക്കുന്നതും ഞാൻ കണക്കിനാസ്വദിച്ചിരുന്നു…ആ വാശിയേയും പരിഭവത്തേയും അവഗണിച്ച് വീണ്ടുംവീണ്ടും ഞാനവൾക്ക് കഞ്ഞി കോരിക്കൊടുത്തു കൊണ്ടിരുന്നു… ഒടുവിൽ പ്ലേറ്റ് പകുതി മുക്കാലും കാലിയായതും ഞാൻ പണി നിർത്തി….

കഞ്ഞികൊടുപ്പൊക്കെ കഴിഞ്ഞ് ഷെൽഫിൽ നിന്നും ഒരു antibiotic tablet എടുത്ത് അതും കൂടി ഞാനവളെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ച് മെല്ലെ ബെഡിലേക്ക് കിടത്തി……ഉറക്കമാവും വരെ ഞാൻ അവൾക്കൊപ്പം ബെഡിൽ തന്നെയിരുന്ന് പതിയെ തലമുടിയിഴകളെ തലോടിയിരുന്നു…. _____________

കൈയ്യിലെ മുറിവിൽ നിന്നും ഒരു നീറ്റലും പുകച്ചിലും ശരീരമാകെ അസ്വസ്ഥത പടർത്തിയതും ഞാൻ കണ്ണ് മെല്ലെ വലിച്ച് തുറന്നെഴുന്നേറ്റു…..

ബെഡിൽ മെല്ലെ കൈ തടഞ്ഞ് നോക്കിയെങ്കിലും കിച്ചേട്ടൻ എനിയ്ക്കരികിൽ ഉണ്ടായിരുന്നില്ല… ഞാൻ പതിയെ ബെഡിൽ എഴുന്നേറ്റിരുന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി…റൂമിലെങ്ങും കിച്ചേട്ടനെ കണ്ടില്ല… ബാൽക്കണി ഡോറ് തുറന്ന് കിടക്ക്വായിരുന്നു….

കിച്ചേട്ടൻ അവിടെയുണ്ടാവുമെന്നു കരുതി ഞാൻ ബെഡിൽ നിന്നും ഇറങ്ങി അവിടേക്ക് നടന്നു…എന്റെ ഊഹം തെറ്റിയില്ല… ബാൽക്കണിയിലെ തടിയൂഞ്ഞാലിലിരുന്ന് കിച്ചേട്ടൻ ലാപ്പില് എന്തൊക്കെയോ കാര്യമായി type ചെയ്യണ തിരക്കിലായിരുന്നു…. പെട്ടെന്നാ അതിൽ നിന്നും മുഖമുയർത്തി എന്റെ നേർക്ക് ലുക്ക് വിട്ടത്….

അമ്മാളൂട്ടീ…ഉറങ്ങീല്ലേ ഇതുവരെ…??? ഞാൻ പോരുമ്പോ നല്ല ഉറക്കത്തിലായിരുന്നല്ലോ…!!!

കൈയ്യിന് നല്ല നീറ്റലുണ്ട് കിച്ചേട്ടാ…. ഉറക്കം വരണില്ല…. ഞാനിവിടെ ഇരുന്നോട്ടേ…

എന്റെ ചോദ്യം കേട്ടതും കിച്ചേട്ടൻ എന്നെ നോക്കി വാത്സല്യത്തോടെ ഒന്ന് പുഞ്ചിരിച്ച് ലാപ് മെല്ലെ close ചെയ്തു വച്ചു….

കഴിഞ്ഞോ..!!!എന്തോ കാര്യമായി ചെയ്തോണ്ടിരുന്നതല്ലേ….!!

അതൊന്നുമില്ല…രണ്ട് mails ചെക്ക് ചെയ്യാനുണ്ടായിരുന്നു…കഴിഞ്ഞു…!!

ഞാനതു കേട്ട് കിച്ചേട്ടനരികിലേക്ക് നടന്നു…കൈയ്യിലിരുന്ന നീണ്ട പുതപ്പ് കിച്ചേട്ടന്റെ പുറത്ത് കൂടി വിരിച്ച് മെല്ലെ ഞാനാ മടിയിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു…കിച്ചേട്ടൻ ആ പുതപ്പാൽ എന്നെ പൊതിഞ്ഞ് പിടിച്ചതും ഞാനാ കരവലയത്തിനുള്ളിൽ കിച്ചേട്ടന്റെ നെഞ്ചോട് പറ്റിച്ചേർന്നു….

എന്റെ പിൻകഴുത്തിൽ കിച്ചേട്ടന്റെ ചുടു നിശ്വാസം പതിഞ്ഞതും ഞാനാ മുഖത്തോട് മുഖം ചേർത്തുരസിയിരുന്നു….

കിച്ചേട്ടാ…

ന്മ്മ്മ്…!!!

ആ കുട്ടി…രാധുവില്ലേ…

ന്മ്മ്മ്..

രാധൂനെന്താ എന്നോട് ഇത്ര ദേഷ്യം..??? ഞാനിവിടെ വന്നപ്പോ മുതൽ എന്നോട് മിണ്ടീട്ടില്ല.. മുഖത്ത് നോക്കിയാൽ ഭയങ്കര ദേഷ്യവും…. അതിന് കാരണം…… കിച്ചേട്ടനാണോ….???

Yesss…..അതിനു കാരണം ഞാൻ തന്നെയാണ്… അവള് എന്റെ അമ്മാവന്റെ മോളാണെങ്കിൽ കൂടിയും ഒരനിയത്തിയായിട്ടേ ഇന്നുവരെ കണ്ടിട്ടുള്ളൂ….അമ്മാവനും അമ്മായിക്കും അത് നന്നായി അറിയാം…

രാധു എന്നേക്കാളും ആറ് വയസിളയതാ…. ജനിച്ച അന്നുമുതൽ ഒരനയത്തി കുട്ടിയായി പറഞ്ഞ് പഠിപ്പിച്ചാ വളർത്തിയത്….So മനസുകൊണ്ട് അതിനപ്പുറം ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല… പക്ഷേ ഈ പെൺകുട്ടികള് ഒരു age കഴിഞ്ഞാൽ ചില ചെറിയ incidence ൽ നിന്നും ചില മുഖങ്ങൾ ഹൃദയത്തിലങ്ങ് ആഴത്തിൽ പതിപ്പിക്കാൻ തുടങ്ങ്വല്ലോ…. എന്താ പറയ്വാ…. adolescent period ൽ ഒരു മുതിർന്ന ആണിനോട് തോന്നണ ഇഷ്ടം…അത് പതിയെ പതിയെ infatuation level കടന്നു പോകും….രാധൂനും ഏതാണ്ട് അതുപോലെ തന്നെയാണ് എന്നോട് തോന്നിയത്…

ആദ്യമൊന്നും എനിക്കറിയില്ലായിരുന്നു… പിന്നെ പതിയെ എനിക്കത് feel ചെയ്തു തുടങ്ങിയപ്പോ അകറ്റി നിർത്തി നോക്കി… പക്ഷേ അതിലും രക്ഷയില്ലാന്ന് കണ്ടപ്പോ ഞാൻ തന്നെ അവളെ കാര്യമായി ഉപദേശിച്ചു….. പിന്നെ higher studies ന് വേണ്ടി ഞാൻ ഇവിടെ നിന്നും പോയതല്ലേ… തിരികെ വന്നപ്പോ തോന്നി കുറച്ചു maturity ഒക്കെ വന്നിട്ടുണ്ടെന്ന്…. എവിടെ…..ഒരു മാറ്റവുമില്ലാന്ന് നിന്നോടുള്ള behaviour കണ്ടപ്പോ ശരിയ്ക്കും മനസിലായി തുടങ്ങി…. പിന്നെ എല്ലാം പോട്ടേന്ന് വച്ചു…. പക്ഷേ ഇന്നത്തെ ആ പ്രവർത്തി….😠😠😠 ശരിയ്ക്കും എന്നെ ദേഷ്യം കയറ്റി…അതാ ഒന്ന് പൊട്ടിച്ചത്…..

ഒരടീടെ ആവശ്യം ഉണ്ടായിരുന്നു….കാരണം ഇത്തരം ചിന്തകൾ നാളെ ഇതിലും വലിയ cruel mind ലേക്കാവും കൊണ്ടെത്തിയ്ക്ക്യാ….. പക്ഷേ അത്രേം ദേഷ്യപ്പെട്ട് സംസാരിക്കണ്ടായിരുന്നു….. കാര്യം എനിക്കവളെ അടുത്തിടപെട്ട് മാറ്റിയെടുക്കാൻ ഒന്നും കഴിയില്ല… എങ്കിലും അത്രേം ദേഷ്യപ്പെടണ കണ്ടപ്പോ ചെറിയൊരു ഉൾക്കുത്തല്… ഞാൻ അവൾടെ പേര് പറഞ്ഞത് തെറ്റായിപ്പോയോന്നൊരു തോന്നൽ…

എന്ത് തെറ്റ്…നീ എന്നോടല്ലേ പറഞ്ഞത്…!!! നീ എന്റെ wife അല്ലേ… നിന്നെ ബാധിക്കുന്ന എന്ത് കാര്യവും നീ എന്നോടല്ലേ share ചെയ്യേണ്ടത്…!! അല്ലാണ്ട് മറച്ച് വച്ചിട്ടെന്തിനാ…!!!

അത് കേട്ടതും എന്റെ ഉള്ളിലേക്കൊരു മിന്നൽപ്പിണർ ഇരച്ചു കേറും പോലെ തോന്നി…..

കിച്ചേട്ടാ… ഞാൻ…… ഞാൻ…കിച്ചേട്ടനോട് എന്തെങ്കിലും തുറന്നു പറയാതെ ഇപ്പോഴും മറച്ച് വച്ചിട്ടുണ്ടെങ്കിൽ കിച്ചേട്ടനെന്നോട് ദേഷ്യണ്ടാവ്വോ….!!!!

അതെന്താ എന്റമ്മാളൂട്ടി അത്രയ്ക്ക് എന്നോട് മറച്ച് വെച്ച കാര്യം….!!!! അങ്ങനെയൊന്ന് ഉണ്ടോ… നിനക്ക് എന്നിൽ നിന്നും അങ്ങനെ എന്തെങ്കിലും മറച്ച് വയ്ക്കാൻ കഴിയ്വോ അമ്മാളൂട്ടീ……

കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ ഒന്നുകൂടി ആ കരങ്ങളാൽ വരിഞ്ഞു മുറുക്കി…ആ കൈകൾ സാരിയെ വകഞ്ഞ് മാറ്റി എന്റെ വയറിലേക്ക് ഇഴഞ്ഞു നീങ്ങി ശക്തിയാൽ എന്നെ ഒന്നുകൂടി കിച്ചേട്ടനിലേക്ക് ചേർത്തു വച്ചു…..

അങ്ങനെ എന്തെങ്കിലും ഉണ്ടായാലോ കിച്ചേട്ടാ….

അങ്ങനെ എന്ത് കാര്യമാ എന്റെ ഈ ഭാര്യ എന്നിൽ നിന്നും മറച്ചു വച്ചേക്കണേ…!!!!

കിച്ചേട്ടൻ അതും പറഞ്ഞ് മുഖം പിൻകഴുത്തിലൂടെ എന്റെ കഴുത്തടിയിലേക്ക് പൂഴ്ത്തി….

അങ്ങനെയൊന്നും ഇല്ല.. എങ്കിലും ചോദിച്ചതാ..!!!

എങ്കിലേ വെറുതേ അങ്ങനെയിപ്പോ ഒന്നും ചോദിക്കണ്ടാട്ടോ….!!!!

അതും പറഞ്ഞ് ആ മുഖം എന്റെ കഴുത്തടിയെ ഇക്കിളിപ്പെടുത്തിയൊന്ന് കുടഞ്ഞതും….കിച്ചേട്ടന്റെ മീശയും താടിരോമങ്ങളും എന്നെ കുത്തിനോവിയ്ക്കും വിധം ഞാനാ കൈയ്യിലിരുന്നൊന്ന് പുളഞ്ഞു….

കിച്ചേട്ടാ…അടങ്ങിയിരുന്നേ…☺️☺️😊🥰 എനിക്കിക്കിളിയാവുന്നു….

ഞാൻ വീണ്ടും വീണ്ടും കിച്ചേട്ടന്റെ കരവലയത്തിലിരുന്ന് പിടഞ്ഞതും കിച്ചേട്ടനതൊരു കുസൃതിയായി തോന്നി… പിന്നെ കൈയ്യിന്റെ വേദന കൂട്ടണ്ടാന്ന് കരുതി എന്നെ നെഞ്ചോട് ചേർത്ത് പുണർന്നിരുന്നു….

കിച്ചേട്ടാ…..കിച്ചേട്ടന്റെ ജീവിതത്തിലേക്ക് ഞാൻ വന്നില്ലായിരുന്നെങ്കിൽ കിച്ചേട്ടൻ ശ്രദ്ധ ഡോക്ടറിനേയോ രാധൂനേയോ വിവാഹം കഴിയ്ക്കുമായിരുന്നോ…..!!!

രാധു എനിക്ക് ആരാണെന്ന് ഞാൻ പറഞ്ഞില്ലേ അമ്മാളൂട്ടീ…..!!!

അപ്പോ…!!!!ശ്രദ്ധ ഡോക്ടറിനെ കെട്ടാൻ ചെറിയ ചാൻസുണ്ടായിരുന്നൂന്നല്ലേ അതിനർത്ഥം……

ഞാൻ മുഖം കൂർപ്പിച്ച് കിച്ചേട്ടന് നേരെ നോട്ടം പായിച്ചതും കിച്ചേട്ടനിരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി….

ദേ..കിച്ചേട്ടാ കളിയ്ക്കല്ലേ…. എനിക്ക് ശരിയ്ക്കും നല്ല ദേഷ്യം വരണുണ്ട്ട്ടോ…

ഞാൻ പറയുന്നതിനനുസരിച്ച് കിച്ചേട്ടന്റെ ചിരി കൂടിക്കൂടി വന്നു….എനിക്കാകെ കലിച്ച് കയറാനും തുടങ്ങി… ഞാൻ ഒരുകൈയ്യാൽ കിച്ചേട്ടന്റെ കൈ എടുത്ത് മാറ്റി എഴുന്നേൽക്കാൻ തുടങ്ങിയതും കിച്ചേട്ടൻ അതേ സ്പീഡിൽ തന്നെ എന്നെ ആ നെഞ്ചിലേക്ക് വലിച്ചിട്ടു…

പോവല്ലേ…ഞാനൊരു കളിയ്ക്ക് ചിരിച്ചതല്ലേ…!!

കിച്ചേട്ടന്റെ സ്വരത്തിൽ അപ്പോഴും ആ പുഞ്ചിരി തന്നെയായിരുന്നു…. കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ ചുറ്റിവരിഞ്ഞ് പിടിച്ചതും ഞാനാ കൈകളിൽ ഒതുങ്ങിക്കൂടിയിരുന്നു…

എങ്കില് പറ….എന്നെ കണ്ടില്ലായിരുന്നേൽ ആ ശ്രദ്ധ ഡോക്ടറിനെ കെട്ടുമായിരുന്നോ…

അതെന്ത് ചോദ്യമാ അമ്മാളൂട്ടീ….നിന്നെ ഞാൻ കണ്ടില്ലേ… പിന്നെ എന്താ…!!!

ദേ കിച്ചേട്ടാ…ഇത് പറ്റുല്ല… എനിക്ക് മറുപടി തന്നേ…

എന്ത് മറുപടിയാ അമ്മാളൂട്ടീ നിനക്ക് വേണ്ടത്…!! ഒരു ശ്രദ്ധേടെ പേരും പിടിച്ച് എന്റെ പിറകേ കൂടിയേക്ക്വാ… നമുക്ക് വേറെ എന്തൊക്കെ നല്ല കാര്യങ്ങള് സംസാരിക്കാനുണ്ട്….!!! ഇതിപ്പോ അവൾടെ കാര്യം പറഞ്ഞതായിപ്പോയി ഞാൻ ചെയ്ത തെറ്റ്…..

കിച്ചേട്ടാ…പിണങ്ങല്ലേ എന്നോട്…കിച്ചേട്ടന്റെ വായിൽ നിന്നും മറ്റൊരു പെണ്ണിന്റെ പേര് പോലും കേൾക്കണത് എനിക്ക് ഇഷ്ടമല്ല…. വേറെ ആരും കിച്ചേട്ടനെ ഇഷ്ടപ്പെടണതും ആഗ്രഹിക്കുന്നതും, അടുത്തിടപഴകുന്നതുമൊന്നും എനിക്ക് സഹിക്കാൻ കഴിയില്ല… ഞാൻ മാത്രമാ ഈ ഡോക്ടറിന് എന്നും വളരെ….വളരെ…വളരെ പ്രീയപ്പെട്ട പെണ്ണെന്നും എനിക്കപ്പുറം ആരേം ഉൾക്കൊള്ളാൻ ഈ മനസിന് കഴിയില്ലാന്നും ഈ വായിൽ നിന്നും കേൾക്കാനല്ലേ ഞാനിങ്ങനെയൊക്കെ ചോദിക്കണേ….!!! ഞാൻ കിച്ചേട്ടന്റെയല്ലേ…അതുപോലെ കിച്ചേട്ടനിലുള്ള പൂർണമായ അവകാശവും എനിക്ക് വേണം….

ഞാൻ നിന്റെ മാത്രമല്ലേടീ….🥰🥰 എന്നെ ഞാൻ പൂർണമായും നിനക്ക് തന്നതല്ലേ… എന്റെ ഇഷ്ടവും,സ്നേഹവും ദേഷ്യവും,വാശിയും,പ്രണയവും എല്ലാം നിനക്ക് മാത്രം അവകാശപ്പെട്ടതല്ലേ…!!! അതിന് ഈ ജന്മവും ഇനി വരും ജന്മവും മറ്റാരും അവകാശിയാവില്ല…..😍😍😍😍😍 ദൈവം എന്റെ കൈവെള്ളയിലേക്ക് വച്ച് തന്ന എന്റെ പൂച്ചക്കുട്ടി പെണ്ണല്ലേ നീ….എന്റെ കൈരേഖ പോലെ ഞാനിങ്ങനെ മുറുകെ ചേർത്ത് പിടിച്ചിരിയ്ക്കും എന്നും ഞാൻ….😍😍😍😍

ഞാനത് കേട്ടതും നിറഞ്ഞുവന്ന കണ്ണുകളെ മറച്ചു പിടിച്ച് കിച്ചേട്ടന്റെ നെഞ്ചിലേക്ക് തലചായ്ച്ച് കിടന്നു…ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ആ നെഞ്ചോരം ചേർന്ന് കിടക്കുമ്പോൾ ഞങ്ങളെ തഴുകി ഇരിളം കാറ്റവിടേക്ക് ഒഴുകിയെത്തി….തലമുടിയിഴകളെ പാറിപ്പറത്തി പാഞ്ഞ ആ കുളിർകാറ്റിന് വിരിഞ്ഞു തുടങ്ങിയ ചെമ്പകപ്പൂക്കളുടെ സുഗന്ധമായിരുന്നു…. 🌸🌸🌸🌸

പെട്ടെന്നാ കിച്ചേട്ടന് ചെമ്പകപ്പൂക്കൾ ഇഷ്ടമാണെന്ന് പറഞ്ഞതോർമ്മ വന്നത്……

കിച്ചേട്ടാ….

ന്മ്മ്മ്….

കിച്ചേട്ടനെന്താ ചെമ്പകപ്പൂക്കളോട് ഇത്ര ഇഷ്ടം തോന്നിയത്….!!! അന്ന് പറഞ്ഞില്ലല്ലോ അതിന്റെ കാരണം എന്താണെന്ന്….???

അത് കേട്ടതും കിച്ചേട്ടനും ആ സുഗന്ധത്തെ നാസികയിലേക്ക് ആവാഹിച്ചെടുത്ത് എന്റെ മുടിയിഴകളിലേക്ക് മുഖം ചേർത്തിരുന്നു….

അതോ… അതിനൊരു കാരണമുണ്ട്… ഇപ്പോ വീശിയടിയ്ക്കുന്ന ഈ കാറ്റിന് നല്ല ചെമ്പകപ്പൂക്കളുടെ സുഗന്ധമല്ലേ അമ്മാളൂട്ടീ…!!!

ന്മ്മ്മ്…അതേ… അതുകൊണ്ടാ ഇഷ്ടം…!!

ന്മ്മ്മ്…അതുകൊണ്ടാണെന്ന് കൂട്ടിയ്ക്കോ… കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് എന്നെ ചേർത്ത് പിടിച്ചിരുന്നു….

വീണ്ടും ദിവസങ്ങൾ കടന്നുപോയി… ഇതിനിടയിൽ കൈയ്യിലെ മുറിവൊക്കെ പതിയെ ഉണങ്ങി തുടങ്ങിയിരുന്നു… നീര് വലിഞ്ഞതോടെ കരിനീലിച്ച പാടുകളും മങ്ങി തുടങ്ങി….പക്ഷേ ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് ഡോക്ടറിന്റെ വകയുള്ള പ്രണയോപഹാരങ്ങളുടെ പുതിയ പാടുകൾ നെഞ്ചോരവും,കഴുത്തടിയിലും,വയറ്റിലും കവിളത്തുമെല്ലാം ചുവന്ന് തിണിർക്കാൻ തുടങ്ങി…. അതിനൊക്കെ മറതീർക്കാൻ വേണ്ടി കോളറുള്ള ലോഗ് ടോപ്പും പലാസോയും ഞാനെന്റെ സ്ഥിരം വേഷമായി തിരഞ്ഞെടുത്തു…

കൈയ്യിലെ പൊള്ളലും നീരുമെല്ലാം കുറഞ്ഞു വന്നതും അമ്മേടെ നിർദ്ദേശ പ്രകാരം ഞാനും കിച്ചേട്ടനും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു…. മാഷ് എല്ലാ കാര്യങ്ങളും കിച്ചേട്ടനോട് തുറന്നു പറയാം എന്ന് വാക്ക് തന്ന ദിനം കൂടിയാണത്….

എഴുന്നേറ്റപ്പോൾ മുതൽ അതെല്ലാമോർത്ത് ഉള്ളിൽ ചെറിയൊരു ടെൻഷനുണ്ടായിരുന്നു… എങ്കിലും അതോട് കൂടി എന്റെയുള്ളിലെ ഭാരം കിച്ചേട്ടന് മുന്നിൽ എന്നെന്നേക്കുമായി ഇറക്കി വയ്ക്കാമല്ലോ എന്ന ആശ്വാസത്തിൽ ഞാൻ അടുക്കള ജോലിയിൽ അമ്മയ്ക്കൊപ്പം കൂടി…. ____________

രാവിലെ അമ്മാളൂട്ടീടെ വീട്ടിലേക്ക് പോകാനായി റെഡിയാവുമ്പോഴാ എന്റെ മൊബൈൽ റിംഗ് ചെയ്തത്… ഡിസ്പ്ലേയിൽ ശ്രദ്ധയുടെ പേര് കണ്ടതും മനസില്ലാ മനസോടെ ഞാൻ കോള് അറ്റന്റ് ചെയ്തു…..

ഹലോ….!!!

ഹലോ..നവീ… ഞാൻ ആരാണെന്ന് മനസിലായോ…???

ഹാ…പറയൂ ശ്രദ്ധ…എന്താ വിളിച്ചത്…???

ഹോ…വാട്ട് എ പ്ലസന്റ് സർപ്രൈസ്…!!!! നവീ എന്റെ നമ്പർ ഇപ്പോഴും സേവ് ചെയ്തിട്ടുണ്ടല്ലേ….!!! ഞാൻ കരുതി ഡിലീറ്റ് ചെയ്തിട്ടുണ്ടാവുംന്ന്…

അതിന് തന്റെ നമ്പർ ഡിലീറ്റ് ചെയ്യാനും മാത്രം താൻ എന്റെ ശത്രുവൊന്നുമല്ലല്ലോ ശ്രദ്ധ…!!!

അത് ശരിയാ…ശത്രുവല്ല…മിത്രമാണ്… അതുകൊണ്ടാവും തന്റെ ലൈഫിനെ ബാധിക്കുന്ന ഒരു കാര്യം….അതും തന്റെ പ്രീയ പത്നി തന്റടുത്ത് നിന്നും മറച്ച് വയ്ക്കുന്ന ഒരു കാര്യം അറിഞ്ഞപാടെ തന്നോട് പറയാൻ തോന്നണത്…

What…???ശ്രദ്ധ താനെന്തൊക്കെയാ ഈ പറയണേ….

സത്യങ്ങളാണ് നവീ…വലിയ…വലിയ…സത്യങ്ങൾ… ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചു…സന്തോഷകരമായ ജീവിതം…അതിലൊക്കെ താൻ ലക്കിയാണ് നവീ… But ഓരോ നിമിഷവും തന്നെ ചതിച്ചു കൊണ്ടിരിക്കുന്ന, തന്നെ നിഷ്കരുണം പറ്റിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാര്യയായിപ്പോയീന്ന് മാത്രം…

ശ്രദ്ധ നീ സൂക്ഷിച്ചു സംസാരിക്കണം..😠😠

cool…നവീ…cool… ഇങ്ങനെ temper ആവല്ലേ…എനിക്കൂഹിയ്ക്കാം ഇപ്പോ നവീടെ മുഖഭാവം..ദേഷ്യം കാരണം ആ മനോഹരമായ മുഖമാകെ ചുവന്നിരിക്ക്യായിരിക്കും…but എനിക്കിതെല്ലാം തുറന്നു പറഞ്ഞേ പറ്റൂ നവീ… കാരണം ഇനിയും ഇതൊന്നും പറഞ്ഞില്ലെങ്കിൽ നവി ഇനിയും വിഢിയായിപ്പോവും… ഒന്നുമില്ലെങ്കിലും ഒരു കാലത്ത് ഞാനൊരുപാട് സ്നേഹിച്ചു പോയ ആളല്ലേ….!!!😁😁😁

ശ്രദ്ധ…നിന്നോട് സംസാരിക്കാൻ എനിക്ക് തീരെ താല്പര്യമില്ല…

കട്ട് ചെയ്യല്ലേ…കട്ട് ചെയ്യല്ലേ… ഞാനൊന്ന് പറഞ്ഞോട്ടേ…ഇനിയും ദേഷ്യം പിടിപ്പിക്കാതെ ഞാനാ കാര്യമങ്ങ് പറഞ്ഞേക്കാം… തന്റെ ഭാര്യ തന്നെ സമർത്ഥമായി ചതിയ്ക്ക്വായിരുന്നു നവീ…. അവൾടെ അച്ഛനാണെന്ന് തനിക്ക് മുന്നിൽ പരിചയപ്പെടുത്തിയ ആൾ ശരിയ്ക്കും അവൾടെ അച്ഛനല്ല…അവൾടെ local guardian ആയി അവളെ സംരക്ഷിച്ചു പോന്ന വെറുമൊരു സ്കൂൾ മാഷാണ്…അയാളും അവളും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല…

എന്താ പറയ്വാ…ഈ അനാഥകുട്ടികളെ ചില മനുഷ്യത്വമുള്ളവർ sponsor ചെയ്യില്ലേ ആ ലൈൻ തന്നെ… പിന്നെ അച്ഛനെന്ന് പരിചയപ്പെടുത്തിയത് അയാൾടെ മഹാ മനസ്കതയാവും… ഇതിലെല്ലാം സർപ്രൈസിംഗ് ഫാക്ടർ എന്താണെന്നറിയ്വോ നവീ… തന്റെ ഭാര്യയ്ക്ക് പേരെടുത്ത് പറയാൻ കൂടി ഒരച്ഛനില്ല…കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ആ നാട്ടിലെ അറിയപ്പെടുന്ന ഒരു prostitute ന്റെ മകളാണ് തന്റെ ഭാര്യ….

Will you stop it…😠😠

അയ്യോ..നവീ താൻ എന്നോട് ദേഷ്യപ്പെട്ടിട്ടെന്താ കാര്യം ഇതൊക്കെ ഭാര്യയോട് ആദ്യമേ ചോദിച്ചു മനസിലാക്കണ്ട കാര്യങ്ങളായിരുന്നില്ലേ….😁😁 ഞാൻ പറഞ്ഞത് സത്യമാണ് നവീ…. ആനന്ദി എന്ന തന്റെ ഭാര്യാ മാതാവ് അല്പം ഫേമസ് ആയ വനിതാ രത്നമാണ്… ഇതിന്റെ പൂർണമായ വിവരങ്ങൾ ഭാര്യ അടുത്തുണ്ടെങ്കിൽ ചോദിച്ചു നോക്ക്…അവള് പറയും complete history ഉം….ഓക്കെ byee…

ശ്രദ്ധ അത്രയും പറഞ്ഞ് കോള് കട്ട് ചെയ്തതും ദേഷ്യവും വിഷമവും ഒരുപോലെ മനസിൽ നുരഞ്ഞു പൊങ്ങി വന്നു…ജനൽപ്പടിയിൽ കൈചേർത്ത് അമ്മാളൂട്ടി പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും… അബദ്ധവശാൽ അവളിൽ നിന്നും വന്നിട്ടുള്ള കാര്യങ്ങളും ഞാനൊന്ന് rewind ചെയ്തു….ഉള്ളപ്പോഴും എന്തൊക്കെയോ ഓർത്ത് പിടയുകയായിരുന്നു…. എങ്കിലും അമ്മാളൂട്ടീ…അവളെന്നോടിതൊക്കെ….!!! എങ്ങനെ മറച്ചുപിടിയ്ക്കാൻ തോന്നി….???

ഞാൻ ഇത്രയും സ്നേഹിച്ചിട്ടും എന്റെ ഉള്ള് തുറന്നു കാട്ടിയിട്ടും എങ്ങനെ തോന്നി അവൾക്ക്…!!!

നൂറായിരം ചോദ്യങ്ങൾ മനസിൽ അലയടിയ്ക്കുമ്പോഴാ റൂമിലേക്കുള്ള അവൾടെ വരവ്….ഞാൻ ഒന്നും പ്രതികരിക്കാതെ ജനൽപ്പടിയിൽ തന്നെ കൈ ചേർത്ത് നിന്നു…

ആഹാ…ഇതുവരെ റെഡിയായില്ലേ… സമയം പോകുന്നു കിച്ചേട്ടാ…വേഗം റെഡിയായിക്കേ… നമുക്ക് പോകണ്ടേ…

എവിടേക്കാ…നിന്റെ വീട്ടിലേക്കോ…അതോ. രാമകൃഷ്ണൻ മാഷിന്റെ വീട്ടിലേക്കോ…എവിടേക്കാ നമ്മള് പോകേണ്ടത്…!!! 😠😠😠😠

എന്റെയുള്ളിലെ ദേഷ്യവും സങ്കടവും ഒരുപോലെ ആ ശബ്ദത്തിൽ പ്രതിഫലിച്ചതും അതവിടമാകെ പ്രതിധ്വനി സൃഷ്ടിച്ച് മുഴങ്ങി കേട്ടു… ഒപ്പം എന്റെ കണ്ണിലെ ദേഷ്യത്തിന്റെ ജ്വാലയും അതിന്റെ തീക്ഷ്ണതയും കണ്ടതും അവള് പേടിയോടും ഒരുതരം പതർച്ചയോടും എന്റെ മുന്നിൽ നിന്ന് വിറകൊണ്ടു…. ലൈക്ക് കമന്റ് ചെയ്യണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *