ഇത്രയും പറഞ്ഞില്ലെങ്കിൽ അവൻ കരുതും ഞാനിപ്പോഴും അവനെ നഷ്ടപ്പെടുത്തിയതിന്റെ നിരാശയിലാകുമെന്ന്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സിമി അനീഷ്‌ അഭി

“അനൂ… നവീനും നീയും തമ്മിലെന്തെങ്കിലും പ്രശ്നമുണ്ടോ.. ?” ഫോണിന്റെ മറുതലയ്ക്കൽ നിന്നും അനുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആര്യയുടെ സ്വരമൊഴുകിയെത്തി. “ഉം.. നീയെങ്ങനെ അറിഞ്ഞു… നവീനെ കണ്ടോ..” അനു ചോദിച്ചു എന്താ പ്രശ്നം.? ആര്യ ചോദ്യമുന്നയിച്ചു.

“നിനക്കറിയാമല്ലോ ആര്യാ ഞാനും നവീനും തമ്മിലിഷ്ടത്തിലായിട്ട് ഒന്നര വർഷമായെന്ന്. ഞങ്ങൾ തമ്മിൽ കാണാറുണ്ട്, ഫോൺ ചെയ്യാറുണ്ട് വാട്ട്‌സ് ആപ് ചാറ്റുമുണ്ട്. എന്റെ വീട്ടിൽ വന്ന് അന്തസ്സായി പെണ്ണ് ചോദിക്കാനും ഞാൻ പറഞ്ഞതാ, അപ്പോഴെല്ലാം ഇത്തിരികൂടെ കഴിയട്ടെ എന്നുപറയും.

എനിക്കവനെ ഒരുപാടിഷ്ടമാ ആര്യാ.. എന്നുകരുതി ആ ഇഷ്ടം സത്യമാണെന്ന് സ്ഥാപിക്കുവാനായി അവനാവശ്യപ്പെട്ട തെറ്റായ രീതിയിലുള്ള എന്റെ ഫോട്ടോസും കൊടുത്ത് മാന്യമല്ലാത്ത രീതിയിൽ ചാറ്റ് ചെയ്യാൻ എനിക്കാവില്ലെടി. അതിനാ പിണങ്ങിയത്. ആദ്യമായിട്ടാ മൂന്നാഴ്ചയോളം ഈ പിണക്കം നീളുന്നതും. എപ്പോഴത്തെയും പോലെ വിളിക്കും രണ്ടുദിവസം കഴിഞ്ഞ്.. അല്ല.. നീയെങ്ങനെ അറിഞ്ഞിത്.. അനു പറഞ്ഞുനിർത്തി.

“അത്… അനൂ… കേട്ടത് സത്യമാണോയെന്നറിയില്ല.. എന്നാൽ കാണുക കൂടി ചെയ്തതുകൊണ്ടാ… എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന രാധു വഴിയാ അറിഞ്ഞത്. കാര്യമെന്താണെന്ന് പറയ് ആര്യേ.. ടെൻഷൻ വരുത്തിപ്പിക്കാതെ… എന്റെ നവീനെന്തെങ്കിലും… പരിഭ്രമിച്ചുപോയി അനു.”

“ഏയ്‌.. എടാ രാധുവിന്റെ സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. രാധു മൊബൈലിൽ കാണിച്ച ഫോട്ടോയിൽ ആ കുട്ടിയുടെ കൂടെ നിൽക്കുന്നത് നവീനാ.. ആര്യ പറഞ്ഞൊപ്പിച്ചു.

“ആര്യേ… ഉറപ്പാണോ… നവീൻ… എന്റെ നവീനാണോ… തന്റെ കണ്ണുകളിലേക്ക് ഇരുട്ട് വ്യാപിക്കുന്നത് അനു തിരിച്ചറിഞ്ഞു. കൈയിലിരുന്ന ഫോൺ വഴുതി താഴേക്ക് പോയി. വെട്ടിയിട്ട വാഴ കണക്കെ അനു തറയിലേക്ക് വീണു. ഫോണിൽ അപ്പോഴും ആര്യയുടെ സ്വരം മുഴങ്ങിക്കൊണ്ടിരുന്നു.

ബാങ്ക് ക്ലാർക്ക് ആയ അരവിന്ദന്റേയും വീട്ടമ്മയായ രേവതിയുടെയും രണ്ടുമക്കളിൽ ആദ്യത്തെയാൾ അനുരാധ എന്ന അനു. ഇളയവൻ ഒൻപതിൽ പഠിക്കുന്നു. ഡിഗ്രി കഴിഞ്ഞു psc കോച്ചിംഗ് ന് പോകുകയാണ് അനു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഗസ്റ്റ്‌ അധ്യാപകനായി നവീന്റെ കടന്നുവരവ്. ആദ്യമായി ഇഷ്ടം തുറന്നുപറഞ്ഞതും നവീനാണ്. ആദ്യമൊക്കെ മാന്യമായിരുന്നു പെരുമാറ്റമെങ്കിലും പതിയെ മാന്യത കുറഞ്ഞുവന്നു. ആദ്യമൊക്കെ അതവഗണിച്ചുവെങ്കിലും പിന്നീടത് ശക്തമായി. ആദ്യമായി പിണങ്ങിയതും അതിനെച്ചൊല്ലിയായിരുന്നു. തന്റെ ന്യൂ ഡ് ഫോട്ടോസ് വേണമെന്നുള്ള നവീന്റെ നിർബന്ധം സഹിക്കാതായപ്പോഴാണ് പൊട്ടിത്തെറിച്ചതും. വിവാഹത്തിന് പൊന്നും പണവും മാത്രമല്ല പവിത്രമായ ശരീരവും മനസ്സും കൂടി സമർപ്പിക്കണമെന്ന് എനിക്ക് നിരബന്ധമുണ്ട്. അതുകൊണ്ട് നീയെന്തൊക്കെ പറഞ്ഞാലും കഴുത്തിലൊരു താലിച്ചരട് വീഴാതെ നീയെന്റെ നഗ്നത കാണേണ്ട നവീൻ. മറുതലയ്ക്കൽ നിന്നും കേട്ട പച്ചത്തെറിക്കൊപ്പം നിന്നെയെനിക്ക് വേണ്ടെടീ.. എന്നുപറഞ്ഞപ്പോൾ എപ്പോഴത്തെയും പോലെ സാധാരണ പിണക്കം അത്രയേ കരുതിയുള്ളൂ.

എന്നാൽ.. അവൻ.. ആലോചിക്കുന്തോറും അനുവിന് ഹൃദയം പൊട്ടിപ്പിളരുന്നതായി തോന്നി. അന്നുരാത്രി അനുവിന്റെ കണ്ണുനീർ തോർന്നില്ല. എത്ര പ്രാവശ്യം വിളിച്ചിട്ടും റിംഗ് ചെയ്തുനിന്നതല്ലാതെ നവീൻ ഫോണെടുത്തില്ല. രണ്ടും കൽപ്പിച്ചാണ് അനു നവീനിപ്പോൾ വർക്ക്‌ ചെയ്യുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് കടന്നുചെന്നതും. ‘നീയെന്തിനാ വന്നത്.. ?’ഇഷ്ടക്കേട് മറച്ചുവയ്ക്കാതെ നവീൻ ചോദിച്ചു. ‘നിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് അറിഞ്ഞു.. സത്യമാണോ. ?അല്ലെന്ന് വിശ്വസിക്കാനാ നവീൻ എനിക്കിഷ്ടം ‘പിഞ്ഞിപതറിയ സ്വരത്തിൽ അനു പറഞ്ഞു. ‘നീയങ്ങനെ വിശ്വസിക്കേണ്ട. നീ അരിഞ്ഞത് സത്യമാ.. വല്യ ശീലാവതിയല്ലേ നീ ആ നിന്നെ ഞാൻ വേണ്ടെന്നുവച്ചു. നിന്നെക്കാൾ പതിന്മടങ്ങ് സുന്ദരി, പണത്തിനു പണം, നല്ല വിദ്യാഭ്യാസം ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു. Bsc നഴ്സിംഗ് കഴിഞ്ഞു -അവൾ പറക്കുവാ ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനായി. തിരിച്ചുവന്നിട്ട് ഞങ്ങളുടെ വിവാഹം. ഏതായാലും വിവാഹം ഞാൻ ക്ഷണിക്കും. നീ വരണം വന്നുകാണണം നിന്നെക്കാൾ യോഗ്യയായ എന്റെ ശ്രുതിയെ’. ഇനി കൂടുതലെന്തെങ്കിലും നിനക്കറിയാനുണ്ടോ.. ?പരിഹാസപൂർവം ലാഘവത്തോടെ നവീൻ പറഞ്ഞു.

നവീന്റെ വാക്കുകളിലെ പരിഹാസച്ചുവ അനു തിരിച്ചറിഞ്ഞു. നിറഞ്ഞകണ്ണുകൾ തുടച്ച് അനു കമ്പ്യൂട്ടർ സെന്റെറിന്റെ പടിയിറങ്ങി. ഋതുക്കൾ മാറിമാറിവന്നു. വർഷങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കടന്നുപോയി.

ഇന്ന് നവീന്റെ വിവാഹമാണ്. പൂർവ്വകാമുകൻ ശ്രുതിയുടെ കഴുത്തിൽ താലിചാർത്തുവാൻ ഇനി നിമിഷങ്ങൾ മാത്രം. ഏറ്റവും മുന്നിലിരിക്കുന്ന അനുവിനെ അവനും കണ്ടുകഴിഞ്ഞു. സർവ്വാഭരണവിഭൂഷിതയായി അത്യാഡംബരപൂർവ്വം അണിഞ്ഞൊരുങ്ങി ശ്രുതിയെത്തി. അനുവിനെ നോക്കിയൊന്ന് പുച്ഛത്തിൽ ചിരിച്ചിട്ട് നവീൻ ശ്രുതിയുടെ കഴുത്തിൽ താലിചാർത്തി. ചടങ്ങുകൾക്കുശേഷം ഫോട്ടോഷൂട്ട് കഴിഞ്ഞുള്ള ശ്രുതി കൂട്ടുകാരോടൊപ്പവും നവീൻ ഒറ്റക്കുമായ സന്ദർഭത്തിൽ അനു നവീനരികിലേക്ക് ഗിഫ്റ്റ് ബോക്സുമായി ചെന്നു.

‘Wish u a happy married life Naveen’ അനു ആശംസിച്ചു. ‘Thanks. നിനക്ക് നഷ്ടബോധം തോന്നുന്നുവല്ലേ ‘വക്രിച്ച ചിരിയോടെ നവീൻ ചോദിച്ചു. പകരം ഇതുകേട്ട് പുഞ്ചിരി വിടർന്നത് അനുവിലാണ്. തന്റെ ചോദ്യംകേട്ട് കണ്ണുനീർ വാർക്കുന്ന അനുവിനെ പ്രതീക്ഷിച്ചുനിന്ന നവീനാണ് ഇത്തവണ ഞെട്ടിയത്. അനു തുടർന്നു – “നീ അന്നെന്റെ വേണ്ടെന്നുവച്ചപ്പോൾ ഞാൻ കരഞ്ഞു ഹൃദയം പൊട്ടിക്കരഞ്ഞു. കാരണം അത്രയേറെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു. നീ അന്ന് ചോദിച്ചില്ലേ ഞാൻ ശീലാവതിയാണോ എന്ന്, അതേടാ.. ഞാൻ ശീലാവതി തന്നെയാ. പിന്നീട് കുറെ ആലോചിച്ചപ്പോൾ എനിക്കുതന്നെ മനസിലായി ഞാൻ ചെയ്തതിലൊരു തെറ്റുമില്ലെന്ന്. കാമുകന്റെ മുൻപിൽ തന്റെ സർവസ്വവും സമർപ്പിച്ചിട്ട് ഒടുവിൽ വഞ്ചിതരായ എത്രയോ പെൺകുട്ടികൾ ഇന്നീ സമൂഹത്തിലുണ്ട്, പെണ്ണിന്റെ ശ രീര ത്തിൽ മാത്രം നോട്ടമിട്ട് അതിനെ ക്യാമറാക്കണ്ണിലൂടെ ആസ്വദിച്ചു ഒടുവിൽ അതിനെ യൂട്യൂബ് വഴിയും മറ്റും വൈറലാക്കുന്ന എത്രയോ സംഭവങ്ങൾ നടക്കുന്നു ഏതായാലും എനിക്ക് അതുപോലൊരു ഇരയാകേണ്ടിവന്നില്ലല്ലോ. നിനക്ക് വേണ്ടത് എന്നെയല്ല എന്റെ ശരീരമായിരുന്നു. അന്ന് ഞാൻ നിന്റെ ഇംഗിതത്തിന് വഴങ്ങിയിരുന്നുവെങ്കിൽ ഇന്നീ ലോകം എന്റെ ന ഗ്നത കണ്ടാസ്വദിച്ചേനെ.എങ്കിൽ എന്റെ അച്ഛനും അമ്മയും അനിയനും ഞാനുമെല്ലാം ഒരു കുപ്പി വിഷത്തിലോ മറ്റോ തീർന്നേനെ. അങ്ങനൊന്നും സംഭവിക്കാത്തതിൽ ഞാൻ ദൈവത്തോട് നന്ദി പറയുകയാ. അന്ന് ഞാൻ ആൺവർഗ്ഗത്തെ വെറുത്തു. എന്നാൽ എല്ലാ ആണുങ്ങളും നിന്നെപ്പോലെ നീചന്മാരല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത്, ദേ… ആ നിൽക്കുന്ന എന്റെ അതുലേട്ടനിലൂടെയാ.” ഫോൺ ചെയ്തുകൊണ്ടുനിന്ന സുമുഖനായ ചെറുപ്പക്കാരനുനേരെ വിരൽചൂണ്ടി അനു പറഞ്ഞു. ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ട് അതുൽ അങ്ങോട്ടുവന്നു. ദേ.. ഈ നിൽക്കുന്ന മനുഷ്യൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞുവന്നു. അന്തസ്സായി നേരെ എന്റെ വീട്ടിൽ വന്നുചോദിച്ചു. അങ്ങനെയാ നട്ടെല്ലുള്ള പുരുഷന്മാർ. മൂന്നുവർഷമായി ഞങ്ങൾ പരസ്പരം സ്നേഹിച്ചുതുടങ്ങിയിട്ട്. Engagement ഉം കഴിഞ്ഞു. ഇത്രയൊക്കെ അർഹത ഉണ്ടായിട്ടുപോലും എന്റെ അനുവാദമില്ലാതെ എന്റെ വിരൽത്തുമ്പിൽപോലും സ്പർശിച്ചിട്ടില്ല.മാന്യത വിട്ടൊരു വാക്കുപോലും സംസാരിച്ചിട്ടില്ല. ഇതാടാ.. പുരുഷത്വം. അടുത്തയാഴ്ച ഞങ്ങളുടെ വിവാഹമാണ്. നീയും നിന്റെ ഭാര്യയും വരണം. നവീന്റെ വിളറിവെളുത്തുനിൽക്കുന്ന മുഖത്തുനോക്കി ഇത്രയും പറഞ്ഞിട്ട് അതുലിന്റെ കൈയുംപിടിച്ച് പുഞ്ചിരിയോടെ അനു പുറത്തേക്കുനീങ്ങി. ‘ഇത്രയും വേണമായിരുന്നോടോ.. പാവം വിളറിവെളുത്തുപോയി അതുൽ ചിരിയോടെ ചോദിച്ചു.’ ഇത്രയും പറഞ്ഞില്ലെങ്കിൽ അവൻ കരുതും ഞാനിപ്പോഴും അവനെ നഷ്ടപ്പെടുത്തിയതിന്റെ നിരാശയിലാകുമെന്ന്. ഈ സമൂഹത്തിൽ അവനെപ്പോലുള്ള നീചന്മാർ മാത്രമല്ല എന്റെ അതുലേട്ടനെപ്പോലെ നന്മയുള്ള നട്ടെല്ലുള്ള പുരുഷന്മാരുമുണ്ടെന്ന് അവനറിയട്ടെ ‘.. അതുലും അനുവും കൈകോർത്തുനീങ്ങുകയാണ് അവരുടെ പുതിയ ജീവിതത്തിലേക്ക്… ലൈക്ക് കമന്റ് ചെയ്യണേ…

NB:പ്രണയമാകാം എന്നാൽ പ്രണയിക്കുമ്പോൾ കാമുകന്മാരുടെ ഇംഗിതത്തിന് വഴങ്ങുംമുൻപ് ഒന്നോർക്കുക നിങ്ങളും ചതിക്കപ്പെടാം.

രചന: സിമി അനീഷ്‌ അഭി

Leave a Reply

Your email address will not be published. Required fields are marked *