വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 32 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

“NRI തട്ടി-പ്പ്,ബാംഗ്ലൂരിലെ പ്രമുഖ സ്വകാര്യ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കി…”

“ചെയർമാനും ബോർഡ് മെംബേഴ്സും അടക്കം 20 ഒാളം പേർ അറസ്റ്റിൽ…”

“15-ഒാളം വിദ്യാർത്ഥികളുടെ മരണത്തെ പറ്റി പുനരന്വേക്ഷിക്കാൻ ബാംഗ്ലൂർ പോലീസിനെ സഹായിക്കുന്നത് കേരളാ പോലീസ്…”

“കേസിന് വഴിത്തിരിവായത് SI ആദർശ് രഘുവരന്റെ അവസരോചിതമായ ഇടപെടൽ…!!!”

“എന്റെ പൊന്നച്ഛാ..

ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ..

പിന്നെ എന്തിനാ ഇങ്ങനെ ഉറക്കെ പത്രം വായിക്കുന്നേ…??”

പ്രണവ് കപട ദേഷ്യത്തോടെ അച്ഛനെ നോക്കിയതും അച്ഛൻ അടുത്തു നിന്ന പ്രസാദിനെ നോക്കി പറഞ്ഞു..

“കേട്ടോ മോനേ..

ചിലർ വെെശൂ മോളുടെ ആക്സിഡന്റിന്റെ പിന്നിൽ ആരാണെന്ന് തേടി കുറെ നടന്നു..

അവന്റെ വിചാരം എല്ലാത്തിന്റെയും പിന്നിൽ ബന്ധുക്കളാണെന്നാ..

എന്നിട്ട് നമ്മളെ ഒരോരുത്തരെയും സംശയത്തോടെ നോക്കി ഭ്രാന്ത് പിടിച്ച് നടക്കുന്ന സമയത്ത് നമ്മുടെ ലച്ചുവിന്റെ ചെറൂക്കൻ കറക്റ്റായി കൊലയാളികളെ കണ്ടു പിടിച്ചു..

അതിലൂടെ തന്നെ മൂടി പോയ ഒരുപാട് കുഞ്ഞുങ്ങളുടെ മരണത്തിന് പിന്നിലുളളതും പുറത്തു കൊണ്ട് വന്നു…

ആഹാ…എങ്കിലും ഒരു സരസ്വതിക്ഷേത്രം ഇത്രയും വലിയൊരു തെറ്റ് ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ കൂടി കഴിയുന്നില്ല…!!!”

“എന്തൊക്കെയാ ഏട്ടാ ഈ പറയുന്നേ..

എന്നാ പറഞ്ഞാലും താലി കെട്ടിയവൾക്ക് ഒരു പോറൽ എങ്കിലും വീണിട്ടുണ്ടെങ്കിൽ അത് കെട്ടിയവന്റെ നെഞ്ചു പിടക്കും..

എല്ലാം ഒന്ന് നേരെയായി വന്നപ്പോഴാ അങ്ങനെയോരു അപകടം വന്നത്..

വീണ്ടും എന്റെ കുഞ്ഞു ഒറ്റപ്പെട്ടു പോയത്..

അതിന്റെ പിന്നിൽ ആരായാലും അത് കണ്ട് പിടിച്ചൂ അവനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ ആണൊരുത്തന്റെ കെെ തരിക്കും..

അതിന് എന്റെ മോനേ ആരും കളിയാക്കുവൊന്നും വേണ്ട…!!

പിന്നെ, ഇപ്പോൾ വിദ്യാലയങ്ങൾക്ക് ഒന്നും പഴയത് പോലെയുളള ഒരു പരിശുദ്ധി ഇല്ലെന്നുളളത് നേരു തന്നെയാ..

വിദ്യ പോലും കച്ചവടമായി പോയി..

കാശിന് വേണ്ടി എത്ര കുഞ്ഞുങ്ങളെയാ അവന്മാർ കൊന്ന് കളഞ്ഞത്..

ഒാഹ്..എല്ലാവരെയും കൊന്നു കളയുകയാ വേണ്ടത്…!!”

ഭർത്താവിന്റെ സംസാരം കേട്ട് വന്ന ‘പ്രണവിന്റെ അമ്മ അങ്ങനെ പറഞ്ഞതും പ്രസാദ് പറഞ്ഞു…

“അമ്മേ…എല്ലാവരും നീതി നടപ്പിലാക്കാൻ സ്വയം ഇറങ്ങി തിരിച്ചാൽ അവസാനം ഈ ലോകത്തിന്റെ ഗതി എന്തായിരിക്കും…?

നമ്മളൊക്കെ സിനിമയിലും കഥകളിലുമൊക്കെ വില്ലനെ നായകൻ ഇല്ലാതാക്കുന്നത് കണ്ടു അത് യഥാർത്ഥ ജീവിതത്തിലും പ്രാക്ടിക്കൽ ആക്കാൻ നോക്കരുത്..

എന്തെങ്കിലും ചെയ്തു പോയാൽ നിയമം അതിന്റെ വഴിക്ക് പോകുകയും നമ്മൾ അകത്ത് കിടക്കൂകയും ചെയ്യും..

എന്ന് പറഞ്ഞു അനീതിക്ക് മുന്നിൽ കെെകെട്ടി നോക്കി നിൽക്കണമെന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം..

ചില സാഹചര്യങ്ങളിൽ സ്വയരക്ഷയിക്കിടയിലോ ആരെയെങ്കിലും അപകടത്തിൽ നിന്നോ ആക്രമണത്തിൽ നിന്നോ രക്ഷിക്കാൻ ശ്രമിക്കുന്ന സമയത്തോ ഉണ്ടാകുന്ന മരണത്തിന് നിയമപരിരക്ഷയുണ്ട്…

ഇപ്പോഴും ജനങ്ങൾക്ക് വിശ്വാസം നഷ്ട്ടപ്പെടാത്ത ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് കോടതികൾ..

എന്തെങ്കിലും ചെയ്യാൻ ഇറങ്ങി തിരിക്കുന്നതിന് മുൻപ് ഇതൊന്ന് ഒാർത്താൽ നല്ലത്..!!!

പിന്നെ പ്രണവേ..

നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്…

വെെശൂവിന് സംഭവിച്ചത് വെച്ച് നീ എല്ലാവരെയും സംശയിച്ചു..

എന്തിന് ലച്ചുവിനെയും അർച്ചനെയും വരെ നീ ചോദ്യം ചെയ്തു…

പക്ഷേ, സത്യം പുറത്ത് വന്നപ്പോൾ നോക്ക് ഞങ്ങൾക്ക് ആർക്കും ഒരു പങ്കുമില്ല..

നമ്മുക്ക് ചുറ്റും ധാരാളം കഥകൾ കേൾക്കുന്നുണ്ടാകും..

പക്ഷേ, നാം ഒരാളെ സംശയിക്കുമ്പോൾ അയാൾ നിരപരാധിയാണെങ്കിൽ അയാളുടെ ഹൃദയം എത്രമാത്രം വേദനിക്കൂമെന്ന് എന്റെ മോൻ ഒന്നു ചിന്തിക്കണം..

ഒരിക്കലും ഞാൻ നിന്റെ മാനസികാവസ്ഥയെ ചോദ്യം ചെയ്യുകയല്ല..

മറിച്ച്;നീ ആ സമയത്ത് എത്രത്തോളം വേദന അനുഭവിച്ചോ അതു പോലെ തന്നെ നിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആ വേദനയിൽ പങ്കു ചേർന്നിട്ടുണ്ടെന്ന് മനസ്സിലാക്കുക..

അത് മനസ്സിലാക്കിയാൽ മാത്രമെ ഇനിയുളള ലോകത്ത് ബന്ധങ്ങൾക്ക് ദൃഢതയുണ്ടാകൂ..

അല്ലെങ്കിൽ ബന്ധങ്ങൾ വെറും ബന്ധനങ്ങളാകും…!!”

ചേട്ടന്റെ മറുപടി കേട്ടതും കുറ്റബോധത്താൽ പ്രണവിന്റെ കണ്ണുകൾ നിറഞ്ഞു..

ഒരിക്കലും ഇവരെ ആരെയും സംശയിച്ചിട്ടില്ല..

വെെശൂവിന്റെ അവസ്ഥ കണ്ടിട്ട് ചെയ്തു പോയതാ..

കണ്ണു നിറഞ്ഞ പ്രണവിനെ കണ്ടതും രംഗം ശാന്തമാക്കാനായി കീർത്തന പറഞ്ഞു..

“അങ്ങനെ ആരും എന്റെ അനിയനെ കുറ്റപ്പെടുത്തണ്ട..

ഭാര്യയോട് സ്നേഹമുളളവർ അയച്ച ചെയ്യൂ..

അല്ലാത്തവർ ഇങ്ങനേ ഇരുന്നു കുത്തിക്കൊണ്ടിരിക്കും..

പ്രസാദിന് ഇടയ്ക്ക് കൂടി ഒരു താങ്ങു കൊടുക്കാനൂം കീർത്തന മറന്നില്ല..

” അത് മാത്രമല്ല; കുറ്റക്കാർ കോളേജുക്കാർ ആണെന്ന് അറിഞ്ഞപ്പോൾ കേസിന് പോകാതിരിക്കാൻ എന്തൊക്കെ ഭീഷണികൾ വന്നതാ..

അതിനെ എല്ലാം ചങ്കുറ്റത്തോടെ നേരീട്ട് സുപ്രീം കോടതിയിൽ നിന്നും കോളേജിനെതിരെ സ്റ്റേ വാങ്ങിയില്ലേ അവൻ..

നീയാടാ ആൺക്കുട്ടി..

ബാക്കിയുളളവരെ കൂടി നീ അഴിക്കുളളിലാക്കുമെന്ന് എനിക്ക് ഉറപ്പാ…!!!”

കീർത്തൂ ചേച്ചിയുടെ പറച്ചിൽ കേട്ടതും ‘പ്രണവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

“അതല്ല മോനേ..ഇനി എന്താ നിന്റെ പ്ലാൻ..

നാളെത്തെ കഴിഞ്ഞ് ആകാശിന്റെ കല്യാണമല്ലേ..??

അതിന് മുൻപ് നീ ഒരു തീരുമാനം എടുക്കണം..!!”

അമ്മ അങ്ങനെ പറഞ്ഞതും എല്ലാവരുടെ മുഖവും മ്ലാനമായി…

പെട്ടെന്ന് എന്തോ ചിന്തിച്ചുറപ്പിച്ചത് പോലെ പ്രണവ് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..

അര മണിക്കൂറിനുളളിൽ കെെയ്യിൽ ഒരു ക്യാരി ബാഗുമായി പുറത്തേക്ക് വന്നു…

“നീ ഇതെവിടെ പോകുവാ..??”.

അങ്കലാപ്പോട് കൂടിയുളള അമ്മയുടെ ചോദ്യത്തിന് പ്രണവ് ഒരു ചിരിയോടു കൂടി മറുപടി പറഞ്ഞു…

” എന്റെ ഭാര്യ വീട്ടീലേക്ക്…!!!”

എല്ലാവരും വാ പൊളിച്ചു നിന്നപ്പോഴും പ്രണവ് ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി വെെശൂവിന്റെ വീട് ലക്ഷ്യമാക്കി നടന്നു..

റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് തന്നെ കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിത്യാ പ്രീ വെഡിംങ് ഷൂട്ടിനായി ചെറുക്കന്റെ കെെ പിടിച്ച് കണ്ടത്തിലൂടെ ഒാടൂന്നത് കണ്ടത്..

പ്രണവിന് ഒരു ചിരി പൊട്ടിയെങ്കിലും പെട്ടെന്ന് ഒരു നോവ് മനസ്സിൽ പടർന്നു…

താനൂം വെെശുവും തമ്മിൽ കല്യാണത്തിന് പോലും നല്ലൊരു ഫോട്ടോ എടുത്തിട്ടില്ലലോ…??

സാരമില്ല..

ഇനി സെറ്റാക്കാം..

ചേട്ടൻ രണ്ടും കൽപ്പിച്ചു വരുവാണ് മോളേ….!!!

വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോളാണ് എങ്ങോട്ടോ പോകാനൊരുങ്ങി നിൽക്കുന്ന വെെശൂവിന്റെ അച്ഛനെയും അമ്മയെയും കണ്ടത്…

ബാഗുമായി വന്ന തന്നെ അവർ അന്തംവിട്ട് നിൽക്കുന്ന നോക്കുന്നത് കണ്ടിട്ട് ഞാൻ ചോദിച്ചു..

“എവിടെ പോകുവാ അച്ഛാ..ഈ സമയത്ത്…??”

“അത് മോനേ..ലച്ചുവിന്റെ വീട്ടിലേക്ക് പോകുവാ..

അവൾക്ക് ഇന്ന് രാവിലെ ഒരു തലക്കറക്കം…

ഹോസ്പിറ്റലിൽ കാണിച്ചപ്പോളാ അറിയുന്നേ..

വിശേഷമുണ്ട്…!!!”.

ആകാശിന്റെ കല്യാണമല്ലേ മറ്റന്നാൾ..

അവിടെ നല്ല തിരക്കല്ലേ…

അത് കൊണ്ട് അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാന്ന് ഒാർത്തു…!!”

ഉളളിലെ പരിഭ്രമം മറച്ച് അച്ഛൻ പറയുന്നത് കേട്ടപ്പോൾ ചിരി പൊട്ടിയെങ്കിലും ലച്ചുവിന്റെ കാര്യമോർത്ത് സന്തോഷം തോന്നി..

“വെെശൂ എന്തിയേ…??”

ആ ചോദ്യം കേട്ടതും അവർ പരസ്പരം ഒന്നു നോക്കിയതിന് ശേഷം അമ്മ പറഞ്ഞു..

“മോനേ..അവൾ മുകളിലുണ്ട്..

അവൾക്ക് ഒരു ക്ഷീണം..

അതാ ഞങ്ങളുടെ കൂടെ വരാത്തത്..

അല്ല..മോൻ എന്താ ചോദിച്ചേ…??”

“എന്തു ചോദ്യമാ അമ്മേ അത്…

ഞാൻ നിങ്ങളുടെ മരുമോൻ അല്ലേ…??”

പരിഭ്രമിച്ചു നിൽക്കുന്ന അച്ഛന്റെ കെെയ്യിൽ പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു…

“അച്ഛാ..ഒന്നും കൊണ്ടും പേടിക്കണ്ട…

അച്ഛനും അമ്മയും തിരിച്ചു വരുമ്പോളേക്കും ഞാൻ എല്ലാം ശരിയാക്കും..

നിങ്ങൾ സമാധാനമായിട്ട് പോയിട്ട് വാ…!!!”

അവർ ആശ്വാസത്തോടെ പുറത്തേക്കിറങ്ങിയതും വാതിലടച്ചിട്ട് ഞാൻ മുകളിലേക്ക് നടന്നു..

വാതിൽ ഞാൻ തുറന്നതും ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു…

എന്നെ കണ്ടതും ആ രണ്ട് ഉണ്ട കണ്ണും പുറത്തേക്ക് മിഴിച്ചു വരുന്നത് കണ്ടിട്ടും ഞാൻ കൂളായി വാതിൽ തുറന്ന് കെെയ്യിലുളള ബാഗ് മേശപ്പുറത്തേക്ക് വെച്ചു…

അപ്പോഴും ഒന്നും മിണ്ടാനാകാതെ നിൽക്കുകയായിരുന്നു അവൾ…

നെറ്റിയിൽ വലിയൊരു മുറിപ്പാടിന്റെ കലയുണ്ട്..

അറിയാതെ ഞാൻ അന്നത്തെ ദിവസം ഒാർത്തു പോയി…

വെെശൂ അങ്ങാടിക്കടയിലേക്ക് ഒറ്റയ്ക്ക് പോയപ്പോൾ തന്റെ മനസ്സിലുളളതൊക്കെ തുറന്നു പറയാനായിട്ടാണ് താനും പുറകെ കൂടിയത്..

പക്ഷേ, റോഡ് ക്രോസ് ചെയ്യാൻ നിന്ന അവളെ ഒരു വണ്ടി ഇടിച്ചു തെറുപ്പിച്ചു…

ഒരു നിമിഷം അനങ്ങാൻ പോലും കഴിയാതെ നിന്ന ഞാൻ അടുത്ത നിമിഷം വെെശൂവിന്റെ അരികിലേക്ക് ഒാടി…

ഭാഗ്യം കൊണ്ട് ഇടിയുടെ ആഘാതത്തിൽ വെെശൂ ചെന്ന് വീണത് ഒരു വെെക്കോൽ കൂനയുടെ പുറത്തേക്കായിരുന്നു…

പക്ഷേ, വീണതിന്റെ ആഘാതത്തിൽ ഉരുണ്ട് നിലത്തേക്ക് വീണ അവളുടെ നെറ്റി ഒരു കല്ലിൽ ഇടിച്ചു രക്തം പൊട്ടിയൊഴുകി…

ആശുപത്രിയിലെത്തിച്ചപ്പോഴും പേടിക്കാൻ ഇല്ലെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്…

പക്ഷേ, ബോധം തെളിഞ്ഞ വെെശൂവിന്റെ മനസ്സിൽ ഞാൻ ഇല്ലായിരുന്നു…!??

പഴയ ഒാർമകളിലെ പോലെ അവൾക്ക് ഞാൻ ഇപ്പോൾ ഒരു ശത്രുവാണ്..

കണ്ണ് ഒന്ന് നീറിയെങ്കിലും ഒരു ചിരിയോട് കൂടി ഞാൻ അവളെ നോക്കി..

തലക്കുനിച്ചു നിൽക്കുന്ന അവളെ കണ്ടതും അവളുടെ ഉളളിൽ എന്റെ ഒാർമകൾ തിരിച്ചെത്തിയെന്നത് എന്നിൽ സന്തോഷം ഉളവാക്കി…

മെല്ലെ ഞാൻ അവളുടെ അടുത്തേക്ക് നടന്നതും വിറയലോടെ അവൾ പുറകിലേക്ക് മാറിക്കൊണ്ടിരുന്നു..

നെറ്റിയിലും മേൽചുണ്ടിലും പൊടിഞ്ഞ വിയർപ്പ് കണങ്ങളും വിറയ്ക്കുന്ന അധരങ്ങളും എന്നിൽ കൗതുകമുണർത്തി..

പിറകിലേക്ക് മാറാൻ തുടങ്ങിയ അവളെ ഒരു കെെ കൊണ്ട് ചേർത്തു പിടിച്ച് മറു കെെ കൊണ്ട് അവളുടെ കഴുത്തിൽ നിന്നും ചുരിദാറിലൊളിപ്പിച്ച താലി ഞാൻ വലിച്ചെടുത്തു….

അപ്പോഴും അവളുടെ ശരീരം ആലില പോലെ വിറയ്ക്കുകയായിരുന്നു..

ഒന്നു കൂടി അവളെ ചേർത്തു പിടിച്ച് ഞാൻ അല്പം ദേഷ്യം കലർത്തി വെെശൂവിനോട് ചോദിച്ചു..

“എന്തിനായിരുന്നു വെെശൂ ഈ നാടകം…??”.

അവൾ ഒന്ന് പൊളളി പിടയുന്നത് ഞാൻ അറിഞ്ഞു…

തെറ്റു കണ്ടു പിടിച്ച കുട്ടിയെ പോലെ തലക്കുനിച്ചു നിൽക്കുന്ന അവളെ ചേർത്തു പിടിച്ചതും അവൾ എന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…

കരച്ചിൽ ഒന്നടങ്ങുന്നത് വരെ ഞാൻ അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു…

” ഇനി പറ വെെശാഖ…കാര്യം എന്താ…എന്തിനാ എന്നെ പൊട്ടൻ കളിപ്പിച്ചത്…??”

ശബ്ദം കടുപ്പിച്ച് ഞാൻ ചോദിച്ചതും അവൾ പറഞ്ഞു..

“പേടിയായിട്ടാ പ്രണവേട്ടാ…

എനിക്ക് പേടിയായിട്ടാ..

എന്റെ കൂടെ വന്ന് പ്രണവേട്ടനും കൂടി എന്തെങ്കിലും സംഭവിക്കുമോ എന്ന് എനിക്ക് ഭയമായിരുന്നു..

അന്ന് ഹോസ്പിറ്റലിൽ വെച്ച് ആക്സിഡന്റ് ഉണ്ടായ ഷോക്കിൽ ഒന്നും ഒാർക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ പ്രണവേട്ടൻ മാത്രമായിരുന്നു..

പക്ഷേ, പിന്നീട് സത്യം തുറന്ന് പറയാൻ എനിക്ക് എന്തോ മടി തോന്നി..

പ്രണവേട്ടന് ഞാൻ ചേർന്നവൾ അല്ല എന്നൊരു ഭയം..

കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു ദിവസം പോലും സമാധാനത്തോടെ ഇരിക്കാൻ പറ്റിയിട്ടില്ല..

എന്നും ഒരോരോ പ്രശ്നങ്ങൾ….

അറിയില്ല…

എന്തുക്കൊണ്ടോ എനിക്ക് പ്രണവേട്ടനിൽ നിന്നും അകന്ന് പോകാൻ തോന്നി..

എന്നെ ആരാണ് കൊല്ലാൻ നോക്കുന്നതെന്നോ എന്തിന് വേണ്ടിയാണെന്നോ അന്ന് എനിക്ക് അറിയില്ലായിരുന്നു…

അത് മാത്രമല്ല; പ്രണവേട്ടന് എന്നെ ഇഷ്ട്ടമാണോ എന്നും എനിക്ക് സംശയമുണ്ടായിരുന്നു…!!”

എന്റെ കൂർപ്പിച്ചുളള നോട്ടം സഹിക്കാനാകാതെ അവൾ എന്റെ നെഞ്ചോട് ചേർന്നു നിന്ന് പറഞ്ഞു…

“ആ ‘വായാടി’ എന്നുളള പാസ്സ്വേർഡ് നിന്നാണ് എനിക്ക് സംശയം തോന്നിയത്..

പക്ഷേ….!!!”

“പക്ഷേ…??”

അവൾ നിർത്തിയ അതെ ടോണിൽ ഞാൻ തിരിച്ച് ചോദിച്ചു…

“പക്ഷേ, ലച്ചു എന്നോട് എല്ലാം തുറന്നു പറഞ്ഞു…!!”

” എന്താ പറഞ്ഞേ…??”

“എന്നെ പണ്ടേ ഇഷ്ട്ടായിരുന്നെന്ന്…??”

“ആരെ…??”

നാണത്തോടെയുളള അവളുടെ പറച്ചിൽ കേട്ട് ചിരി വന്നെങ്കിലും ഞാൻ കടിച്ചു പിടിച്ച് ചോദിച്ചു..

പെട്ടെന്ന് അവൾ എന്റെ നെഞ്ചിലിടിച്ചിട്ട് തോളിൽ ശക്തിയായി കടിച്ചു…

“എടീ കുട്ടി പിശാശേ…

കടിക്കാതെടീ..

ആഹാ….വേദനിക്കുന്നെടീ…!!”

ഒരു തരത്തിൽ അവൾ പിടി വിട്ടപ്പോളേക്കും അവൾ എന്റെ നെഞ്ചിലേക്ക് വീണിരുന്നു..

നെഞ്ചിൽ ഒരു നനവ് അനുഭവപ്പെട്ടതും അവൾ കരയുകയാണെന്ന് എനിക്ക് മനസ്സിലായി…

മെല്ലെ അവളെ അടർത്തി മാറ്റി അവളുടെ മുഖം എന്റെ കെെകുമ്പിളിലാക്കി ഞാൻ നെറുകയിൽ ചുണ്ടമർത്തി…

നിറഞ്ഞ കണ്ണുകളോടെ അവൾ എന്നോട് ചോദിച്ചു..

“ഒരു സൂചനയെങ്കിലും തന്ന് കൂടാരുന്നോ…??”

ഒരു ചിരിയോട് കൂടി ഞാൻ പറഞ്ഞു..

“ലച്ചുവും സനീഷും അതിന് തടസ്സമായിരുന്നെടോ…

നീ എന്നെ സ്നേഹിക്കില്ല എന്നൊരു തോന്നലും..

അത് കൊണ്ടാ ഞാൻ ഒഴിഞ്ഞു മാറിയത്..

പക്ഷേ, എന്റെ സ്നേഹം സത്യമായത് കൊണ്ട് ദെെവം എനിക്ക് തന്നെ നിന്നെ തന്നു….!!!”

ഒരുപാട് പ്രശ്നങ്ങൾ നമ്മുക്കിടയിൽ സംഭവിച്ച് കഴിഞ്ഞു..

ഇനി ജീവിതത്തിൽ എന്തൊക്കെ പ്രോബ്ലം ഉണ്ടായാലും നേരിടാനുളള കരുത്ത് ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം ദെെവം നമ്മുക്ക് തന്നു കഴിഞ്ഞു…

ഇനിയെങ്കിലും നമ്മുക്ക് പരസ്പരം സ്നേഹിച്ചു ജീവിച്ചു തുടങ്ങണം…!!!”

ഞാൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അവൾ എന്റെ നെഞ്ചിലേക്ക് വീണിരുന്നു…

❄️❄️❄️❄️❄️❄️❄️

ചന്ദനകളർ ഷർട്ടും സ്വർണ്ണ കസവുളള മുണ്ടും ഉടുത്ത് തിളങ്ങി ഇരിക്കുകയായിരുന്നു ആകാശ്…

വയലറ്റ് കളർ പട്ടു സാരിയുടുത്ത്,കെെ നിറയെ അതെ കളറിലുളള വളയും ഒരു കാശി മാലയും പിച്ചി മാലയും ഒരു നാഗപടവുമിട്ട് കാതിൽ ഒരു വലിയ ജിമുക്കിയുമിട്ട് തല നിറയെ വയലറ്റ് കളർ ഒാർക്കിഡ് പൂക്കളും ചൂടി സിതാര വന്നപ്പോൾ പുരാണങ്ങളിൽ വായിച്ച അപസ്സരകന്യകയായി തോന്നി പോയി..

തന്റെ സമ്പാദ്യത്തിൽ നിന്നും ഒരു പങ്കെടുത്ത് അവളുടെ വീടിന്റെ ലോൺ തീർത്ത് ജീമ്പൂട്ടിയിലേക്ക് ഒപ്പം കൊണ്ട് പോകാൻ എല്ലാം ശരിയാക്കി വെച്ച് അവൾക്കായി കാത്തിരിക്കുകയായിരുന്നു അവൻ..

സ്നേഹിച്ച പെണ്ണിനായി ജീവൻ തന്നെ കൊടുക്കുമല്ലോ ആണൊരുത്തൻ…!!!

ഇന്ന് മുതൽ അവൾ തന്റെ പ്രാണന്റെ പാതിയായിരിക്കുമെന്നും സുഖദുഃഖങ്ങളിൽ തനിക്ക് കൂട്ടായിരിക്കുമെന്നും ഒാർത്തപ്പോൾ എത്രയും വേഗം താലി ചാർത്തി അവളെ സ്വന്തമാക്കാൻ ആകാശിന് കൊതി തോന്നി….

ഗർഭാരംഭത്തിന്റെ ഭാഗമായി ആകെ അവശയായിരുന്നു ലച്ചു..

എങ്കിലും പച്ച പട്ടുസാരി ചുറ്റി മുല്ലപ്പൂ ചൂടി അവൾ ആദർശിന്റെ കെെ പിടിച്ച് വേദിയിൽ തിളങ്ങി…

എന്നാൽ തിരക്കുകളിൽ നിന്നെല്ലാം ഒതുങ്ങി മണ്ഡപത്തിന്റെ ഒരു സെെഡിലേക്ക് നിന്ന് കണ്ണുകളിൽ പ്രണയം നിറച്ച് പരസ്പരം ഏറ്റു വാങ്ങുകയായിരുന്നു പ്രണവും അവന്റെ മാത്രം വെെശൂവും..

സ്വർണ്ണ കസവുളള സെറ്റൂം മുണ്ടും,മെറൂൺ കളർ ബീഡ്സ് വർക്ക് ചെയ്ത ബ്ലൗസ്സും,കെെയ്യിൽ നിറയെ ചുവന്ന കുപ്പിവളകളും കാതിൽ വലിയൊരു ജിമ്മുക്കിയും തല നി്രയെ മുല്ലപ്പൂവൂം ചൂടി.. കഴുത്തിൽ അവന്റെ താലി മാത്രമണിഞ്ഞ്.. നെറ്റിയിൽ ചുവന്ന പൊട്ട് കുത്തി.. നീണ്ട മിഴികൾ വാലിട്ടെഴുതി.. സീമന്തരേഖയിൽ അവന്റെ പേരിൽ അവനാൽ തന്നെ സിന്ദൂരവും അണിഞ്ഞ അവളെ വർണ്ണിക്കാൻ വാക്കുകളില്ലായിരുന്നു..

അത്ര സുന്ദരിയായിരുന്നു അവൾ..

അവളുടെ ചെറുക്കനും..

അവളോട് ചേരുന്ന കളർ ഷർട്ട് ധരിച്ച്,കസവ് മുണ്ടുടുത്ത്,കെെയ്യിൽ ഒരു സ്വർണ്ണ ചെയിൻ ഇട്ട് മീശ പിരിച്ച്,കട്ടത്താടിയിൽ ഒന്നു ഉഴിഞ്ഞ്,കട്ട കറുത്ത പുരികങ്ങൾക്കിടയിൽ ചന്ദനം തൊട്ട് അവൻ അവന്റെ ചാര കണ്ണുകൾ കൊണ്ട് അവളിലേക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നൂ….!!!!

❄️❄️❄️❄️❄️❄️❄️

കല്യാണവും സദ്യയും കഴിഞ്ഞ് പ്രണവിനെ കാണാതെ വന്നപ്പോൾ തിരക്കി ഇറങ്ങിയതായിരുന്നു വെെശൂ…

ഒാഡിറ്റോറിയത്തിൽ നിന്നും മാറി ഒരു കോണിൽ മുണ്ടു മടക്കി കുത്തി മീശപിരിച്ച് കറുത്ത റോയൽ എൻഫീൽഡിൽ ചാരി നിൽക്കുന്ന അവനെ കണ്ടതും വെെശുവിന്റെ കണ്ണിൽ അദ്ഭൂതം നിറഞ്ഞു…

അവളെ കണ്ടതും ഒന്നു കണ്ണീറുക്കി കാണിച്ചതിന് ശേഷം വണ്ടിയിൽ കയറി ഇരുന്നിട്ട് അവളോട് കയറാൻ അവൻ പറഞ്ഞു…

എന്തിനാണെന്നോ എവിടെക്കാണെന്നോ ചോദിക്കാതെ ആരോടും അനുവാദം ചോദിക്കാതെ അവൾ കയറി…

അവന്റെ തോളിൽ മുഖം ചേർത്തു പോകുമ്പോൾ ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു…

വണ്ടി ചെന്നു നിന്നപ്പോളാണ് അവൾ സ്വപ്നങ്ങളിൽ നിന്നും ഉണർന്നത്…

അത് വരെയും അവനുമായുളള സുന്ദരനിമിഷങ്ങളിലായിരുന്നു അവളുടെ മനസ്സ്…

മഞ്ഞു മൂടിയ അവിടം കണ്ടതും അറിയാതെ അവൾ പറഞ്ഞു പോയി..

“കാൽവരിമൗണ്ട്…!!”

സ്വപ്നങ്ങൾ മേഘങ്ങളായി നിറഞ്ഞ് മഞ്ഞായി പൊഴിഞ്ഞയിടം…

ഇടുക്കി ഡാമിന്റെ ദൃശ്യചാതുരിയിൽ പച്ചപ്പ് അതിന്റെ സൗന്ദര്യം പീലിവിരിച്ചൂ നിൽക്കുന്നു..

പെട്ടെന്ന് തന്നെ അവൻ അവളെ പൊതിഞ്ഞു പിടിച്ചു..

മഞ്ഞ് അവരുടെ ദേഹത്ത് മഴയായി പൊഴിഞ്ഞു..

ശിശിരകാലത്തിനിപ്പുറം ഒരു “വെെശാഖം” അവർക്കായി വിരിഞ്ഞു…

പരസ്പരം സ്വപ്നങ്ങളായി അവർ വിടർന്നപ്പോൾ വിണ്ണിലൊരു സൗധം തീർക്കാനായി പ്രണയം അവരിലേക്ക് ആഴ്ന്നിറങ്ങി..

ഇനിയൊരു വസന്തത്തിനായി കാത്തിരിക്കുന്ന ഗുൽമോഹർ നാണിച്ചു പൂ പൊഴിച്ചു…!!!

ഇനി അവരായി അവരുടെ പാടായി…

ഇനിയുളള സുഖദുഃഖങ്ങൾ അവർ ഒരുമ്മിച്ചു പങ്കു വെയ്ക്കൂം…

പതിവ് എൻഡിങിസിൽ നിന്നും വ്യത്യസ്തമായി തീർക്കാനായിരുന്നു പ്ലാൻ..

വായിച്ച് കേട്ട ഒരു കോളേജിന്റെ കഥ കൂടി ചേർത്തത് അതിനാലാണ്..

എഴുത്ത് സമകാലീകം കൂടി ആകണമല്ലോ..

പക്ഷേ, അവസാനമായപ്പോഴേക്കും എഴുതാൻ തന്നെ മടി തോന്നി തുടങ്ങി..

അത് കൊണ്ട് ഒരു വിധത്തിൽ തീർത്തതാണ്..

വായനയ്ക്ക് ശേഷം അഭിപ്രായം പറയാതെ പോകരുത്…

ഇഷ്ട്ടമായെങ്കിലും അല്ലെങ്കിലും രണ്ട് വരി….

സ്നേഹത്തോടെ ഗുൽമോഹർ❤

അവസാനിച്ചു.

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *