ചെമ്പകം, തുടർക്കഥ ഭാഗം 30 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

കഴിഞ്ഞു…..!!!

കിച്ചേട്ടന്റെ ആ പറച്ചില് കേട്ടതും ഞാൻ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു….

കിച്ചേട്ടൻ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് ഷർട്ടെടുത്തിടാൻ തുടങ്ങി… പിന്നെ കിച്ചേട്ടൻ റെഡിയാവും വരെ ഞാൻ റൂമിൽ തന്നെ wait ചെയ്തു…എല്ലാം കഴിഞ്ഞപ്പോ ഞങ്ങള് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി…സമയം ഒരുപാട് ആയതുകൊണ്ട് അധികം വച്ച് താമസിപ്പിക്കാതെ രണ്ടാളും ഞങ്ങളെ ഫുഡ് കഴിയ്ക്കാനായി ഡൈനിംഗ് ഏരിയയിലേക്ക് കൊണ്ടുപോയി ചെയറിലേക്കിരുത്തി…ഫോർമാലിറ്റീസൊന്നും വയ്ക്കാതെ അവരും ഞങ്ങൾക്കൊപ്പം കഴിയ്ക്കാനിരുന്നു…

എന്റെ പ്ലേറ്റിലേക്ക് ഫുഡ് വിളമ്പാൻ തുടങ്ങുമ്പോ കിച്ചേട്ടൻ തന്നെ എന്റെ വെജിറ്റേറിയൻ ശീലം ശ്രേയ ഡോക്ടറിനോട് പറഞ്ഞു കൊടുത്തു… അതുകൊണ്ട് എനിക്ക് വേണ്ടി വെജിറ്റേറിയൻ ഡിഷസാണ് ശ്രേയ ഡോക്ടർ serve ചെയ്തത്…

നവീ…എങ്ങനെയുണ്ടെടാ എന്റെ egg ബിരിയാണി…

ശ്രേയ ഡോക്ടറിന്റെ ആ പറച്ചില് കേട്ടതും അർജ്ജുൻ ഡോക്ടർ കഴിച്ചത് ശിരസിൽ കയറി ചുമയ്ക്കാൻ തുടങ്ങി….

എന്താ അജൂ ഇത്…മെതുവാ…മെതുവാ…

ശ്രേയ ഡോക്ടർ അർജ്ജുൻ ഡോക്ടറിന്റെ നെറുകിൽ തട്ടാൻ തുടങ്ങി…കൂടെ ഒരു ഗ്ലാസ് വെള്ളം കൂടീ എടുത്ത് ചുണ്ടിലേക്ക് ചേർത്തു കൊടുത്ത് ഞങ്ങളെ നോക്കി ഒരവിഞ്ഞ ചിരി പാസാക്കി…കിച്ചേട്ടൻ അത് കണ്ട് തലയാട്ടി ചിരിയ്ക്ക്വായിരുന്നു….ഞാനും അത് കണ്ട് ചിരിയടക്കി ഇരുന്നു…

അതേ നവീ…. ഇനിയെങ്കിലും എനിക്ക് സത്യങ്ങൾ തുറന്നു പറയാതിരിക്കാൻ വയ്യെടാ…. ഇതെല്ലാം ഉണ്ടാക്കിയത്….

അജൂ…Noooooo😲😲😲

ഇവളാ…എങ്ങനെയുണ്ട്….???

അർജ്ജുൻ ഡോക്ടർ ആകെയൊന്ന് പതറിപ്പറഞ്ഞ് ശ്രേയ ഡോക്ടറിനെ നോക്കി ഓക്കയല്ലേന്ന് ചോദിച്ചത് ഇടംകണ്ണാലെ ഞാൻ കണ്ടു… പക്ഷേ അതെല്ലാം കേട്ട് കിച്ചേട്ടൻ ഭയങ്കര ചിരിയിലും ആയിരുന്നു…അതെല്ലാം കഴിഞ്ഞ് കഷ്ടപ്പെട്ട് ചിരിയൊതുക്കി കിച്ചേട്ടൻ മെല്ലെ സംസാരിച്ചു തുടങ്ങി…

അജൂ… സത്യം പറഞ്ഞാ നിങ്ങള് രണ്ടാളും നല്ല അസ്സല് കോമ്പോ ആ…ഒന്നിനോട് ഒന്ന് ചേരും…!!!👌👌 Ohh….!!!God you are great…. കിച്ചേട്ടൻ അതും പറഞ്ഞ് മുകളിലേക്ക് നോക്കി ഒന്ന് ചിരിച്ചു… അത് കേട്ടപ്പോ അവരുടെ കഥയൊക്കെ അറിയാൻ എനിക്ക് ചെറിയൊരു ക്യൂരിയോസിറ്റി തോന്നി….

ശരിയ്ക്കും……നിങ്ങള്….നിങ്ങള്…. രണ്ടാളും എങ്ങനെയാ കണ്ട് മുട്ടിയേ..???

ഞാനല്പം വിക്കി വിക്കി ചോദിച്ചതും എല്ലാവരും എന്നിലേക്ക് ശ്രദ്ധ തിരിച്ചു….

അതേ നവീ…നീ എപ്പോഴും രേവതിയെ വിരട്ടാറുണ്ടോടാ…പാവം ഇതിപ്പോഴും നല്ല പേടിച്ചിട്ടാ ഇരിയ്ക്കുന്നേ….!!!

ശ്രേയ ഡോക്ടർ അതും പറഞ്ഞ് എനിക്ക് നേരെ തിരിഞ്ഞതും കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ എന്നെയൊന്ന് നോക്കിയിട്ട് ഫോർക്കില് ഫുഡെടുത്ത് വായിലേക്ക് വെച്ചു…

നീ ചോദിച്ചു നോക്ക്… ഞാൻ വിരട്ടാറുണ്ടോന്ന്….!!! 😁😁😁

കിച്ചേട്ടൻ ശ്രേയ ഡോക്ടറിൽ നിന്നും എന്റെ നേർക്ക് നോട്ടമിട്ടിരുന്നു… ഞാൻ അതുകണ്ട് കിച്ചേട്ടനെ കൂർപ്പിച്ചൊന്ന് നോക്കി….

മ്മ്മ്ഹ്ഹ്ഹ്…..വിരട്ടാറേയില്ല… ഹോസ്പിറ്റലിലെ CCTV check ചെയ്താലറിയാമേ കാര്യങ്ങളെല്ലാം…

അർജ്ജുൻ ഡോക്ടർ ഈ നാട്ടുകാരനേയല്ലാന്ന മട്ടില് പറഞ്ഞ് ഫുഡ് വായിലേക്ക് തിരുകി കയറ്റി…

യെന്ന…കാമഡിയാ…?? കിച്ചേട്ടൻ അതും പറഞ്ഞ് കൂളായി ചിരിച്ചോണ്ടിരിയ്ക്ക്വായിരുന്നു….

നിന്റെ കൊച്ച്…നീ വിരട്ടിയ്ക്കോ… പക്ഷേ അധികം വേണ്ട കേട്ടോടാ നവീ…. At least എന്നോടെങ്കിലും അല്പം friendly ആയിക്കോട്ടേടാ… (ശ്രേയ)

ഡീ…നീ എന്തൊക്കെയാ ഈ പറയുന്നേ…ഞാനവളെ അങ്ങനെ വിരട്ടാറൊന്നുമില്ല…ഉണ്ടോ അമ്മാളൂട്ടീ…!!!

കിച്ചേട്ടന്റെ ചോദ്യം പെട്ടെന്ന് എന്റെ നേർക്കായി.. ഞാനതിന് ഇല്ലാന്ന് ചിരിയോടെ തലയാട്ടി….

പിന്നെ ആദ്യം കണ്ട അന്നുമുതലേ ഇവൾക്ക് എന്നോട് എന്തോ ഒരു ബഹുമാനം ഉള്ളതായി തോന്നീട്ടുണ്ടായിരുന്നു…എന്റെ ഊഹം ശരിയാണെങ്കി ഇപ്പോ അതും കുറഞ്ഞു തുടങ്ങീന്നാ തോന്നണേ… അല്ലറചില്ലറ വിരട്ടലുകളുണ്ട് തീരെ ഇല്ലാന്ന് പറയണില്ല… പക്ഷേ അതെന്തിനാണെന്ന് അവൾക് നന്നായി അറിയാം…!!!😜😜😜

രേവതിയ്ക്ക് മാത്രമല്ല….!!! എനിക്കും അറിയാം…ന്തിനാണെന്ന്….!!!

അർജ്ജുൻ ഡോക്ടർ സുരാജ് style ൽ പറഞ്ഞതും ഞാൻ പിന്നെ തലപൊക്കാൻ പോയില്ല… പിന്നെ അവരായി അവർടെ പാടായീന്ന മട്ടില് ശ്രേയ ഡോക്ടർ full concentration എന്നിലേക്ക് വിട്ടു….

ഹാ… അപ്പോ ഇനി രേവതി ചോദിച്ചതിനുള്ള മറുപടി പറയാം….ഞങ്ങള് കണ്ടുമുട്ടിയത് എങ്ങനെയാണെന്ന് ല്ലേ…. കണ്ടത് മെഡിസിന് പഠിയ്ക്കുമ്പോ തന്നെയാ…നമ്മള് അത്യാവശ്യം ഫ്രീക്കി ആയിരുന്നു…ഒരു Yo-yo ലുക്ക്…ഊഹിക്കാല്ലോ… അപ്പോ ദേ ക്ലാസിലേക്ക് വരുന്നു അത്യാവശ്യം ഭംഗിയുള്ള…ങേ…..നല്ല smile ഒക്കെയുള്ള ഒരു പാവം പയ്യൻ…. ആദ്യമൊക്കെ കളിയാക്കലും ബഹളവുമായി ഭയങ്കര ശല്യമായിരുന്നു…വേറെ ആരുമല്ല ഈ ഞ്യാൻ തന്നെ….. പിന്നെ ഇവന്റെ ചില attitudes കണ്ടപ്പോ ശരിയ്ക്കും ഇഷ്ടായി തുടങ്ങി….എന്തോ ഞാനുമായും എന്റെ concept മായും ചില ചേർച്ചകള് തോന്നി തുടങ്ങി….അപ്പോ തന്നെ just friends ആയി behave ചെയ്യാൻ തുടങ്ങി….അങ്ങനെയൊരു മൂന്ന് കൊല്ലം പോയി…

House surgency period കഴിഞ്ഞാ പിന്നെ പയ്യൻ ബൈ ബൈ പറഞ്ഞ് പോയാലോന്ന് പേടിച്ച് സകല ദൈവങ്ങളേയും മനസില് വിചാരിച്ച് ഞാൻ തന്നെ propose ചെയ്തു….അന്നാ എനിക്ക് മനസിലായത് എനിക്ക് പറയുന്ന പോലെ അത്ര ധൈര്യമൊന്നും ഇല്ലാന്ന്…. ചോക്ലേറ്റ് ഫിലീമിലെ ലാലു അലക്സിനെപ്പോലെ ഒരു പപ്പ എനിക്കില്ലാത്തതുകൊണ്ട് തീരുമാനിച്ചതൊന്നും ശരിയ്ക്കങ്ങോട്ട് express ചെയ്യാൻ പറ്റീല്ല….!!!

ശ്രേയ ഡോക്ടർ പറയുന്നതെല്ലാം കേട്ടിരിയ്ക്കാൻ തന്നെ ഒരു പ്രത്യേക സുഖമായിരുന്നു… ഞാനും കിച്ചേട്ടനും അതെല്ലാം പുഞ്ചിരിയോടെ കേട്ടിരുന്നു… പക്ഷേ ഏറെക്കുറെ കഥകളെല്ലാം കിച്ചേട്ടന് അറിവുള്ളതാണ്…. അർജ്ജുൻ ഡോക്ടർ സ്വന്തം റേറ്റ് കൂടിയ മട്ടിൽ തറയിൽ നിന്നും ഉയർന്നു പൊങ്ങി നിൽക്ക്വായിരുന്നു….

ഹാ….രസിച്ചിരിക്കാതെ ബാക്കി പറ അജൂ…!!

ശ്രേയ ഡോക്ടർ നിർത്തിയിടത്ത് നിന്നും അർജ്ജുൻ ഡോക്ടർ തുടങ്ങി…

ആഹാ..അങ്ങനെ ഇവള് വന്ന് പറഞ്ഞു… ഞാൻ പെട്ടു…

ഒരാവേശത്തിന്റെ പുറത്ത് പറഞ്ഞ് കഴിഞ്ഞപ്പോഴാ ശ്രേയ ഡോക്ടറിന്റെ expression ആള് ശ്രദ്ധിക്കുന്നത്…ശ്രേയ ഡോക്ടർ കലിപ്പ് വാരിവിതറി പല്ലും ഞെരിച്ച് ഇരിക്ക്യായിരുന്നു… അതിനെല്ലാം സാക്ഷിയായി ഞാനും കിച്ചേട്ടനും ചിരിയടക്കിയിരുന്നു… പക്ഷേ ആകെ മൊത്തത്തിൽ അവർടെ കഥ കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു…അങ്ങനെ അല്ലറചില്ലറ സംസാരവും ചിരിയും കളിയുമായി ഞങ്ങള് ഫുഡ് കഴിച്ചു കഴിഞ്ഞു….അർജ്ജുൻ ഡോക്ടറിന് റെസ്റ്റ് കൊടുത്ത് ഞാനും ശ്രേയ ഡോക്ടറും കിച്ചണൊക്കെ വൃത്തിയാക്കി ഹാളിലേക്ക് വന്നിരുന്നു…

ഹാളിലെ റൗണ്ട് ഷേപ്പിലുള്ള ചൂരൽ വരിഞ്ഞ വലിയ സോഫയിലേക്ക് കിച്ചേട്ടൻ എന്നേം പിടിച്ചിരുത്തി…. ഞങ്ങൾക്ക് രണ്ടാൾക്കും സുഖമായി ഇരിയ്ക്കാൻ പാകത്തിനായിരുന്നു ആ ചെയറിന്റെ വലിപ്പം… ഞങ്ങൾക്ക് opposite ആയി അവരും ഇരുന്നു…

അതേ…നവീ…ഞങ്ങള് ചെറിയൊരു പ്ലാനിട്ടിട്ടുണ്ട്…!! നിങ്ങളോട് രണ്ടുപേരോടും ഞങ്ങള് ഒരേ ചോദ്യങ്ങൾ ചോദിയ്ക്കും രണ്ട് പേരും അതിന് sincere ആയി answer ചെയ്യണം… നീ രേവതിയെ ഒരു തരത്തിലും ഭീഷണിപ്പെടുത്താൻ പാടില്ല…ഓക്കെ… (ശ്രേയ)

കിച്ചേട്ടൻ എന്നെയൊന്ന് നോക്കി ശ്രേയ ഡോക്ടറിന് ഓക്കെ പറഞ്ഞു…

ഫസ്റ്റ് question…നവിയോടാണ്… ആദ്യമായി രേവതിയെ കണ്ടപ്പോ എന്താണ് തോന്നിയത്… means… രേവതിയുടെ character എങ്ങനെയാവും എന്നാണ് തോന്നിയത്…??

ആ ചോദ്യം കേട്ടതും ഞാൻ അല്പം ആകാംക്ഷയോടെ കിച്ചേട്ടന്റെ മറുപടിയ്ക്ക് കാതോർത്തു…കിച്ചേട്ടൻ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ച് മറുപടി പറയാൻ തുടങ്ങി…

First meet ല്…ആദ്യം ഇവൾടെ ഫോട്ടോ മാത്രമല്ലേ കണ്ടത്…അപ്പോ I felt like a kitten…അന്നേ മനസിലങ്ങ് കയറിക്കൂടി…. പിന്നെ നേരിട്ട് കണ്ടു… അപ്പോ ശരിയ്ക്കും ഒരു സിങ്കക്കുട്ടിയായി തോന്നി….

അതും പറഞ്ഞ് കിച്ചേട്ടൻ കൈയ്യിലെ മുറിവ് പാടിലേക്കൊന്ന് നോക്കി…അത് അപ്പോഴും കൈയ്യില് ചെറുതായി തെളിഞ്ഞ് നിൽപ്പുണ്ടായിരുന്നു…

അതെന്താ നവീ…സിങ്കക്കുട്ടി…!!! അതും രേവതി…!!!

അതൊക്കെ ഉണ്ട്…ബട്ട് അധിക നേരം ആ സിങ്കക്കുട്ടിയെ എനിക്ക് കാണാൻ കഴിഞ്ഞില്ലാന്ന് മാത്രം..just 5 minutes മാക്സിമം ഒരു 15 minutes വരെയേ ആ impact ഉണ്ടായിരുന്നുള്ളൂ… പിന്നെ ദേ ഇപ്പൊ വരെ ഞാനാദ്യം വിചാരിച്ച പോലെ തന്നെയുള്ള ആ പൂച്ചക്കുട്ടി തന്നെയാണ്….😁😁

ആഹാ… പൂച്ചക്കുട്ടിയോ…അത് കൊള്ളാല്ലോ…!! (ശ്രേയ)

അപ്പോ ഇതേ ചോദ്യത്തിന് തന്നെ രേവതി answer ചെയ്തോളൂ..

ഞാനതു കേട്ട് കിച്ചേട്ടനെ ഒന്നു നോക്കിയതും കിച്ചേട്ടൻ പറഞ്ഞോളാൻ എന്നോട് ആംഗ്യം കാണിച്ചു….

കിച്ചേട്ടനെ ആദ്യമായിട്ട് കണ്ടപ്പോ ഡോക്ടർ ആണെന്നൊന്നും അറിയില്ലായിരുന്നു… ഞാൻ അന്നുണ്ടായ കാര്യങ്ങള് വിസ്തരിച്ചങ്ങ് പറഞ്ഞു.. അതെല്ലാം കേട്ട് അവര് രണ്ടാളും ഞങ്ങളെ മാറീംതിരിഞ്ഞും നോക്കി ഇരിയ്ക്ക്വായിരുന്നു…

പക്ഷേ അന്ന് ഇത്രേം പാവം ഡോക്ടർ ആണെന്നും വിചാരിച്ചില്ല…ഇഷ്ടല്ലാരുന്നു എനിക്ക്..ഞാനത് മീരയോടും പറഞ്ഞു…തീരെ adjust ചെയ്യാൻ കഴിയണില്ലാന്ന്…. കിച്ചേട്ടൻ അതെല്ലാം കേട്ടിരുന്ന് ചിരിയ്ക്ക്വായിരുന്നു…

അത് കൊള്ളാം ഒരാൾക്ക് പൂച്ചക്കുട്ടിയായും അടുത്ത ആൾക്ക് ഭീകരനായും…. ന്മ്മ്മ്…ഇനി അടുത്ത ചോദ്യം…അത് രേവതി തന്നെ പറഞ്ഞ് തുടങ്ങിക്കോ… ഇത്രയും നാളിനിടയിൽ നവിയോട് തുറന്നു പറഞ്ഞിട്ടില്ലാത്തതായ് എന്തെങ്കിലും രേവതിയുടെ മനസിലുണ്ടോ… അങ്ങനെ ഒന്നും ഉണ്ടാവില്ലാന്ന് അറിയാം…എങ്കിലും ചോദിക്ക്യാ… എന്തെങ്കിലും funny ആയ കാര്യങ്ങളോ മറ്റോ….???

അതുകേട്ടതും ഞാനടിമുടി ഞെട്ടിത്തരിച്ചിരുന്ന് പോയി…നാവ് വറ്റി വരളാൻ തുടങ്ങി…ആകെയൊരു വിറയല് ശരീരമാകെ വന്നു മൂടി….ഞാനിരുന്ന ഇരുപ്പിൽ വെട്ടിവിയർത്തു…. എല്ലാവരുടേയും നോട്ടം എന്റെ നേർക്കാണെന്ന് അറിഞ്ഞതും ഞാൻ എന്റെയുള്ളിലെ പേടി മറയ്ക്കാൻ ശ്രമിച്ചു… കിച്ചേട്ടന്റെ നോട്ടം എന്റെ നേർക്ക് നീണ്ടതും ഞാൻ ക്രിതൃമമായി ഒരു പുഞ്ചിരി വരുത്തി ഇല്ലാന്ന് തലയാട്ടി…

ആ ചോദ്യം തന്നെ കിച്ചേട്ടനോട് ചോദിയ്ക്കുമ്പോഴും എന്റെ ഉള്ളാകെ കലങ്ങി മറിയുകയായിരുന്നു….പിന്നീട് ആ നിമിഴങ്ങളിലൊന്നും മനസറിഞ്ഞ് സന്തോഷം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല…എല്ലാം കഴിഞ്ഞ് ഒരു മനസമാധാനത്തിന് വേണ്ടി ഞാൻ റുമിലെ ബാൽക്കണിയിലേക്ക് ചെന്നു നിന്നു…

ആകാശത്തെ നക്ഷത്രങ്ങളെ നോക്കി നിൽക്കുമ്പോഴാ കിച്ചേട്ടന്റെ കൈകൾ പിന്നിൽ നിന്നും എന്നെ ചുറ്റിപ്പുണർന്നത്…ഞാനാ കരങ്ങളിൽ ഒതുങ്ങിക്കൂടി നിന്നതല്ലാതെ തിരിച്ചൊന്നും പ്രതികരിച്ചില്ല…. കിച്ചേട്ടന്റെ മുഖം എന്റെ പിൻകഴുത്തിലൂടെ എന്റെ കാതോരം ചേർന്നു…

എന്ത് പറ്റി എന്റമ്മാളൂട്ടിയ്ക്ക്…ആകെയൊരു സങ്കടം…???

കിച്ചേട്ടൻ ഒരു കുസൃതി നിറച്ച് ചോദിയ്ക്കുമ്പോഴും എന്റെയുള്ളം പിടയുകയായിരുന്നു… ഞാൻ ഒന്നും മിണ്ടാതെ തന്നെ അങ്ങനെ നിന്നതും കിച്ചേട്ടൻ എന്നെ പതിയെ തിരിച്ചു നിർത്തി….മെല്ലെ എന്റെ മുഖം ആ കൈകുമ്പിളിൽ എടുത്ത് വയ്ക്കുമ്പോഴും ഞാൻ മുഖം കുനിച്ചു തന്നെ നിൽക്ക്വായിരുന്നു….

എന്താ പറ്റിയേ… മുഖത്ത് ആകെയൊരു ടെൻഷനുണ്ടല്ലോ…എന്നോട് പറ…എന്താണെന്ന്…

ഞാൻ പെട്ടെന്ന് മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു..

ഏയ്…ഒന്നുമില്ല കിച്ചേട്ടാ…. എനിക്ക് ചെറിയൊരു തലവേദന പോലെ…അതാ ഞാൻ ഇവിടെ വന്ന് നിന്നത്….

ആഹാ… തലവേദന ആയിട്ടാണോ എന്നോട് പറയാതിരുന്നത്….ഇനി ഇവിടെ നിന്ന് വെറുതെ മഞ്ഞ് കൊണ്ട് വേറെ അസുഖങ്ങളൊന്നും വരുത്തി വയ്ക്കണ്ട…അതോണ്ട് നമുക്ക് കിടക്കാം…

കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ ഇരുകൈയ്യാലെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി…ബെഡിനടുത്തുള്ള wardrobe തുറന്നപ്പോൾ അതിൽ ചെറിയൊരു axe oil bottle ഉണ്ടായിരുന്നു….അത് തുറന്ന് കുറച്ച് വിരലിൽ ചാലിച്ച് എന്റെ നെറ്റിയിലേക്ക് തേച്ചു തന്നു…. കിച്ചേട്ടന്റെ കൈയ്യിലെ തണുപ്പും oil ന്റെ ചെറിയ എരിവും നെറ്റിയിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങി…

കിച്ചേട്ടൻ അപ്പോഴും ഒരു പുഞ്ചിരിയോടെ എനിക്കടുത്തേക്ക് ചരിഞ്ഞ് ബെഡിൽ ചാരിയിരിക്ക്യായിരുന്നു….

കിച്ചേട്ടാ…എന്നോട് എപ്പോഴെങ്കിലും ദേഷ്യം തോന്നീട്ടുണ്ടോ….!!!

അതുകേട്ട് കിച്ചേട്ടൻ അല്പം കുസൃതിയാലൊന്ന് പുഞ്ചിരിച്ചു…

ഇപ്പോ എന്താ അങ്ങനെ ഒരു ചോദ്യം…!!

വെറുതേ…പറയ്വോ കിച്ചേട്ടാ…

എന്റാമ്മാളൂട്ടിയോട് ഞാനെന്തിനാ ദേഷ്യം കാട്ടണേ…!!! അതിന് അധികം ആയുസ്സുണ്ടാവ്വോ…???

ഇനി ദേഷ്യപ്പെടുവ്വോ…???

അതെങ്ങനെയാ അമ്മാളൂട്ടീ ഇപ്പോ പറയണേ… നമ്മുടെ ജീവിതം നീണ്ട് നിവർന്നു കിടക്ക്വല്ലേ… ഇടയ്ക്ക് ചെറിയ ചില പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ വേണ്ടേ..

വേണ്ട കിച്ചേട്ടാ…ഒരു പിണക്കവും വേണ്ട…നമ്മുടെയിടയില് സ്നേഹം മാത്രം മതി… കിച്ചേട്ടൻ ദേഷ്യപ്പെടുന്നതും പിണങ്ങുന്നതുമൊന്നും എനിക്ക് സഹിക്കാൻ കഴിയില്ല…

ഞാനതും പറഞ്ഞ് കിച്ചേട്ടന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…

ഇല്ല… ഞാൻ ദേഷ്യപ്പെടില്ല..പോരേ… ഇപ്പോ എന്റമ്മാളൂട്ടി അതോർത്ത് വിഷമിക്കാണ്ട് നല്ല കുട്ടിയായി കണ്ണടച്ച് ഉറങ്ങിക്കോട്ടോ…

കിച്ചേട്ടൻ എന്റെ മുടിയിഴകളെ തലോടിക്കിടന്നു…ആ തലോടലിൽ ലയിച്ച് അധികം താമസിയാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു….

രാവിലെ ഉറക്കമുണരുമ്പോ കിച്ചേട്ടന്റെ കരവലയത്തിൽ ഒതുങ്ങിക്കിടക്ക്വായിരുന്നു ഞാൻ….അത് പതിയെ വേർപെടുത്തി ബെഡിൽ എഴുന്നേറ്റിരുന്നതും ഡോറില് ആരോ Knock ചെയ്യുന്ന ശബ്ദം കേട്ടു…കിച്ചേട്ടനെ ഉണർത്താതെ ഞാൻ തന്നെ പോയി ഡോറ് തുറന്നു… ശ്രേയ ഡോക്ടർ ആയിരുന്നു…ബെഡ് കോഫിയും ചേഞ്ച് ചെയ്യാനുള്ള ഡ്രസും തന്ന് ഡോക്ടർ പോയി..

അത് വാങ്ങി ബാത്റൂമിൽ കയറി നന്നായി ഒന്ന് ഫ്രഷായി ഇറങ്ങിയപ്പോഴേക്കും കിച്ചേട്ടൻ ഉണർന്നിരുന്നു…

ആഹാ…രാവിലെ ഉണർന്ന് കുളിയൊക്കെ കഴിഞ്ഞോ….??? ഇപ്പോ എങ്ങനെയുണ്ട്…തലവേദനയൊക്കെ മാറിയോ…

കിച്ചേട്ടൻ ഓരോ ചോദ്യവും ചോദിച്ച് ഷീറ്റ് മാറ്റി എഴുന്നേറ്റു…ഞാനതിനെല്ലാം മറുപടി പറഞ്ഞ് കണ്ണാടിയ്ക്ക് മുന്നില് നിന്ന് ഒരുങ്ങ്വായിരുന്നു…. എന്നോടെല്ലാം ചോദിച്ചറിഞ്ഞ ശേഷം അധികം വൈകാതെ തന്നെ കിച്ചേട്ടനും ബാത്റൂമിലേക്ക് കയറി ഒന്നു ഫ്രഷായി വന്നു…

ഷർട്ടൊക്കെയിട്ട് തലമുടിയൊക്കെ just ഒന്ന് ചീകി വച്ച് കിച്ചേട്ടൻ റൂമ് വിട്ടിറങ്ങിയതും ഞാൻ എന്റെ ടോപ്പിന്റെ കോളർ just ഒന്നയച്ച് നോക്കി….കഴുത്തടിയിൽ അങ്ങിങ്ങായി കിച്ചേട്ടന്റെ പ്രണയോപഹാരങ്ങൾ ചുവന്ന് തിണിർത്ത് കിടപ്പുണ്ടായിരുന്നു… അവയിലേക്ക് വിരലോടിച്ചതും ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു…🙈🙈🙈🙈മിഴികൾ നാണത്താൽ താഴേക്ക് ചലിച്ചതും കിച്ചേട്ടന്റെ presence അടുത്ത് feel ചെയ്തു…

ഞാൻ മുഖമുയർത്തി കണ്ണാടിയിലേക്ക് നോക്കിയതും എന്റെ പിന്നിലായി കിച്ചേട്ടന്റെ പ്രതിബിംബം ഞാൻ കണ്ടു…. പെട്ടെന്ന് ഞാൻ നിന്ന നിൽപ്പിൽ നിന്നും കിച്ചേട്ടന് നേർക്ക് തിരിഞ്ഞു നിന്നു….കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്റെ മുഖത്തേക്ക് തെറിച്ചു വീണു കിടന്ന നനവാർന്ന മുടിയിഴകളെ മാടിയൊതുക്കി വച്ച് നിൽക്ക്വായിരുന്നു….

ഇന്നലെ എന്താ ശരിയ്ക്കും പറ്റിയത്…?? എന്തിനാ എന്നോട് ദേഷ്യപ്പെടല്ലേന്നൊക്കെ പറഞ്ഞത്…എന്തെങ്കിലും വിഷമമുണ്ടോ എന്റാമ്മാളൂട്ടിയ്ക്ക്….??? ന്മ്മ്മ്….

ഞാനതിന് മറുപടിയൊന്നും കൊടുക്കാണ്ട് തലതാഴ്ത്തി നിന്നതും കിച്ചേട്ടൻ എന്റെ താടി പിടിച്ചുയർത്തി..

എന്താ അമ്മാളൂട്ടീ….എന്താ പറ്റിയേ… ദേ..എന്നോടൊന്നും ഒളിയ്ക്കാൻ നോക്കല്ലേ… പറ..എന്താ എന്റെ പൂച്ചക്കുട്ടി പെണ്ണിന് പറ്റിയേ..

ഞാനാകെയൊന്ന് പതറി…എല്ലാം കിച്ചേട്ടനോട് തുറന്നു പറഞ്ഞാലോന്ന് മനസിൽ വിചാരിച്ചു നിന്നപ്പോഴാ എന്റെ മൊബൈൽ റിംഗ് ചെയ്തത്… പെട്ടെന്ന് കിച്ചേട്ടനിൽ നിന്നും അടർന്നു മാറി ഞാൻ കോൾ അറ്റൻഡ് ചെയ്തു…. മാഷായിരുന്നു….

ഞാൻ കോള് അറ്റന്റ് ചെയ്തതും കിച്ചേട്ടൻ ഒരു പുഞ്ചിരി തന്ന് പുറത്തേക്ക് പോയി… ഞാൻ ഉണ്ടായതെല്ലാം മാഷിനോട് തന്നെ പറഞ്ഞ് എന്റെയുള്ളിലെ ഭാരമിറക്കി വച്ചു…. പക്ഷേ മാഷിന്റെ നിർദ്ദേശം ഞാനായി ഒന്നും പറയേണ്ട എന്നത് മാത്രമായിരുന്നു…രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വിരുന്ന് ചെല്ലുമ്പോ മാഷ് തന്നെ എല്ലാം കിച്ചേട്ടനോട് അവതരിപ്പിക്കാംന്ന വാക്കിൽ സമാധാനം കണ്ടെത്തി ഞാൻ കോള് കട്ടാക്കി….

റൂമിൽ നിന്നും ഹാളിലേക്ക് ചെല്ലുമ്പോ അവര് മൂന്നുപേരും കാര്യമായ ചർച്ചയിലായിരുന്നു…കിച്ചേട്ടൻ എനിക്കായ് waiting ഉം…കാർത്തിക പ്രമാണിച്ച് ഞങ്ങള് രണ്ടാളും ലീവാക്കിയിരുന്നു…. അതുകൊണ്ട് നേരത്തെ തന്നെ വീട്ടിലേക്ക് എത്തണംന്ന് പറഞ്ഞ് രാവിലെ തന്നെ സതിയമ്മേടെ കോൾ ഉണ്ടായിരുന്നു….

അർജ്ജുൻ ഡോക്ടറിനും ശ്രേയ ഡോക്ടറിനും ഒപ്പമിരുന്ന് breakfast ഉം കഴിഞ്ഞ് അവർക്ക് യാത്രയും പറഞ്ഞ് ഞങ്ങള് നേരെ വീട്ടിലേക്ക് പുറപ്പെട്ടു….പോകും വഴി കാർത്തികയ്ക്ക് വീട്ടിൽ നിരത്താനുള്ള മൺചിരാതും കുറേ പടക്കങ്ങളുമൊക്കെ വാങ്ങിയിരുന്നു….

എല്ലാമായി വീടെത്തിയതും ഉച്ചയോടടുത്തിരുന്നു…അമ്മ ഞങ്ങൾക്ക് വേണ്ടിയുള്ള വിഭവങ്ങളൊരുക്കി കാത്തിരിക്ക്വായിരുന്നു….ഉച്ചയൂണൊക്കെ കഴിഞ്ഞ് ഞാനും സതിയമ്മയും കിച്ചേട്ടനും ചേർന്ന് വിളക്കൊരുക്കുന്ന തിരക്കിലായിരുന്നു… അപ്പോഴാ അവിടേക്ക് രാധൂന്റെ വരവ്…അവളെ കണ്ടതും എന്റെ മുഖം ആകെയൊന്ന് ചുളിഞ്ഞു വന്നു…അതെല്ലാം ഇടംകണ്ണിട്ട് നോക്കി രസിക്ക്യാരുന്നു എന്റെ ഭർത്താവ്….!!!!

എന്താ കിച്ചേട്ടാ ഇത് ഒരുപാട് വിളക്കുണ്ടല്ലോ… വീടും പരിസരവും വിളക്ക് കൊണ്ട് നിറയ്ക്കാൻ പോക്വാ….

അവൾടെ ആ ചോദ്യം കേട്ട് ഞാനല്പം കലിപ്പോടെ അവളെയൊന്ന് നോക്കി… പിന്നെ അധികം മൈൻഡ് ചെയ്യാണ്ട് വിളക്ക് തുടയ്ക്കുന്നതില് concentrate ചെയ്തു…. കിച്ചേട്ടൻ ചെയ്തോണ്ടിരുന്ന എല്ലാ ജോലിയിലും അനുവാദം പോലും ചോദിക്കാണ്ട് അവള് ഇടിച്ചുകയറി ചെയ്യാൻ തുടങ്ങി….. പക്ഷേ എന്റെ മുഖഭാവം മാറുന്നതിനനുസരിച്ച് കിച്ചേട്ടൻ അതിൽ നിന്നെല്ലാം വിദഗ്ധമായി ഒഴിഞ്ഞു മാറി….

അങ്ങനെ അതൊക്കെ ഏകദേശം ഒന്നൊതുക്കി വന്നപ്പോഴേക്കും സമയം ഇരുട്ടി തുടങ്ങിയിരുന്നു….. പിന്നെ ഒരു കുളിയൊക്കെ കഴിഞ്ഞ് ഞാനും കിച്ചേട്ടനൊപ്പം ദീപം തെളിയിക്കാൻ തുടങ്ങി… എനിക്ക് പൂത്തിരിയൊക്കെ ഭയങ്കര പേടിയുള്ള കൂട്ടത്തിലായോണ്ട് കിച്ചേട്ടൻ തന്നെയാ എല്ലാം കത്തിച്ച് പിടിച്ചത്… ഇടയ്ക്ക് കത്തിത്തീരിറായ പൂത്തിരിയൊക്കെ എന്റെ കൈയ്യിലേക്ക് തന്ന് എന്റെ പേടി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു…. അമ്മ അതൊക്കെ കണ്ട് ഭയങ്കര ചിരിയും…..

പെട്ടന്നാ കൈയ്യിലൊരു പൊതിയുമായി രാധൂന്റെ വരവ്… പക്ഷേ ആരും കാണാണ്ടിരിക്കാൻ അവളത് ധാവണിത്തുമ്പാൽ മറച്ച് പിടിച്ചിരുന്നു…. ഞാനത് ശ്രദ്ധിയ്ക്കുന്നുണ്ടെന്നറിഞ്ഞതും അവള് ഇതുവരേയും നല്കിയിട്ടില്ലാത്ത പോലെ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച് ഞങ്ങൾക്കൊപ്പം കൂടി…..

പിന്നെ പടക്കം പൊട്ടിയ്ക്കലും പൂത്തിരി കത്തിപ്പുമായി ആകെ ആഘോഷമായിരുന്നു…. രാധുവിന്റെ presence അപ്പോഴും എന്നെ കാര്യമായി അലട്ടിക്കൊണ്ടിരുന്നു…..കിച്ചേട്ടനെ പിന്തുടർന്നുള്ള അവളുടെ ചില കുസൃതികൾ എന്നില് ദേഷ്യം സൃഷ്ടിയ്ക്കാൻ തുടങ്ങി…

കുറേനേരം അതിലൊക്കെ പങ്ക്കൊണ്ട് നിന്നെങ്കിലും അവളുടെ ഇടപെടീലിൽ അസ്വസ്ഥതയായി ഞാൻ മെല്ലെ ചാവടിയിലേക്ക് ഒതുങ്ങിക്കൂടാൻ തുടങ്ങി… പെട്ടെന്നാ ഒരു പൊതിയുമായി രാധു എന്റെ നേർക്ക് വന്നത്….

രേവതി എന്താ ഇവിടെ നിൽക്കണേ…!!! അവിടേക്ക് വരണില്ലേ…ദാ ഇത് തന്റെ കൈയ്യില് ഏൽപ്പിക്കാൻ പറഞ്ഞു കിച്ചേട്ടൻ… അവളത് എന്റെ കൈയ്യിലേക്ക് തന്ന് തിടുക്കപ്പെട്ട് മുറ്റത്തേക്കോടി…ഞാനാ പൊതിയും കിച്ചേട്ടനേയും മാറിമാറി നോക്കി…

കിച്ചേട്ടന്റെ ശ്രദ്ധ പെട്ടെന്ന് എന്നിലേക്ക് തിരിഞ്ഞതും എന്നെ കൂട്ടാനായി വളരെ വേഗത്തിൽ കിച്ചേട്ടൻ എനിക്ക് നേരെ നടന്നു വന്നു….കിച്ചേട്ടന്റെ മുഖത്ത് നിന്നും ശ്രദ്ധ തിരിച്ചതും കൈയ്യിലിരുന്ന പൊതിയിൽ നിന്നും ചെറിയ തീക്കനൽ പൊതിയെ മറികടന്ന് പൊന്തിവന്നത് ഒരു നോട്ടത്താലെ ഞാൻ കണ്ടു…..

വെപ്രാളപ്പെട്ട് ഞാനാ പൊതി ദൂരേക്ക് വലിച്ചെറിയാൻ തുടങ്ങും മുമ്പേ വലിയൊരു ശബ്ദത്തോടെ അത് എന്റെ കൈയ്യിലിരുന്ന് തന്നെ പൊട്ടിത്തെറിച്ചു…..

“””അമ്മാളൂട്ടീ…..””

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും……

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *