വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 31 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

കാർ മുന്നോട്ട് പോകുന്തോറും ഒാർമകൾ പിറകോട്ട് പോയിക്കൊണ്ടിരുന്നു…

അവൾ…

വെെശൂ…

മലബാറിൽ നിന്നും ഹെെറേഞ്ചിലേക്ക് വരാൻ തനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു…

ഇവിടെ സ്കൂളിലേക്ക് വന്ന ആദ്യ ദിവസം മടിച്ചു മടിച്ചാണ് പോയത്..

പക്ഷേ, അവിടം തൊട്ടാണ് തന്റെ ജീവിതം മാറിമാറിയുന്നത്..

ഒാടി പാഞ്ഞു വന്ന് എന്നെ ഇടിച്ചിട്ട് താഴേക്ക് വീണൊരു വായാടിപ്പെണ്ണ്..

പിണക്കത്തിലൂടെയാണ് തുടക്കമെങ്കിലും ഒരു പത്താം ക്ലാസ്സുക്കാരന്റെ ഹൃദയത്തിൽ അവൾ വേരൂറപ്പിച്ചു…

അവളെ കാണാനായി മാത്രം സ്കൂളിലേക്ക് പോയൊരു കാലം..

വഴക്കിടുന്ന അവളെ കാണുന്നത് തന്നെ ഒരു രസമായിരുന്നു…

എന്നും എന്തെങ്കിലും ഒപ്പിച്ചു കൊണ്ട് തന്റെ അടുത്തെത്തിയിരിക്കും..

എന്റെ വീട്ടിൽ അവൾ ഒരു അംഗമായി മാറിയെങ്കിലും എന്നെ കാണുമ്പോൾ മാത്രം ആ മുഖത്ത് കുറുമ്പ് നിറയുമായിരുന്നു..

അവളുടെ ആ കുറുമ്പായിരുന്നു തനിക്ക് ഏറ്റവും ഇഷ്ട്ടം…

പിടയ്ക്കുന്ന മിഴികളോടെയുളള കൂർപ്പിച്ച നോട്ടവും, കരിയിലപ്പട പോലെയുളള ചിലപ്പും ഒക്കെ അവളിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചു…

പത്താം ക്ലാസ്സ് കഴിഞ്ഞിട്ടും ഉളളിൽ നിന്നും അവളോടുളള സ്നേഹം മാത്രം മാഞ്ഞില്ല..

തനിക്കുളളത് പോലെ അവൾക്കും തിരിച്ച് സ്നേഹമുണ്ടാകുമെന്ന് വെറുതെ ആഗ്രഹിച്ചു..

തന്നെ കാണാനായാണ് തന്റെ വീട്ടിൽ വരുന്നതെന്നോക്കെ വെറുതെ കരുതി..

അതൊരു തോന്നൽ മാത്രമാണെന്ന് മനസ്സിലായത് ലക്ഷ്മി തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോളാണ്…

അന്ന് കൽപടവുകൾക്കപ്പുറം ഒളിഞ്ഞു നോക്കിയ അവളുടെ മുഖത്ത് തെളിഞ്ഞു കണ്ടത് ലക്ഷ്മിയോടുളള സ്നേഹം മാത്രമായിരുന്നു…

ലക്ഷ്മിയോട് വെെശുവിനോടുളള ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവൾ കരഞ്ഞു പോയിരുന്നു..

ഞാനും..

അതിലും തിരിച്ചടിയായത് സനീഷിന് അവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോളായിരുന്നു..

കൂടെ നിൽക്കണമെന്നവൻ പറഞ്ഞപ്പോൾ സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്തൻ നോക്കുന്നത് പോലും സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നെങ്കിലും അവന്റെ കൂടെ തന്നെ നിൽക്കേണ്ടി വന്നു..

അന്ന് തന്റെ നെഞ്ചിടിപ്പ് ഉയർന്നത് പോലെ പിന്നിടൊരിക്കലും ഉയർന്നിട്ടില്ല…

പിന്നീട് അവളിൽ നിന്ന് അകലനായിരുന്നു ദൂരെ പഠിക്കാൻ പോയത് തന്നെ..

അവിടെ വെച്ചാണ് ജിത്തുവിനെയും അച്ചുവിനെയും കാണുന്നത്..

വെെശൂവിനെ മറക്കാൻ കുറെയൊക്കെ അവർ സഹായിച്ചിട്ടുണ്ട്..

പക്ഷേ, ഒരു ദുരന്തം പോലെ ജീത്തു പോയി..

അച്ചുവും..

എല്ലാം തകർന്നവനെ പോലെ നാട്ടിലെത്തിയപ്പോൾ അറിഞ്ഞത് വെെശൂവിന്റെ കല്യാണമാണെന്നാണ്…

നെഞ്ചു പൊട്ടി പോയ ദിവസങ്ങൾ..

പക്ഷേ, വിധിയുടെ നിയോഗം അവൾ എന്നിലേക്ക് തന്നെ എത്തിച്ചേർന്നു..

എന്നാൽ താലി ചാർത്തിയ അന്ന് മുതൽ സമാധാനം എന്തെന്ന് ഞങ്ങൾ ഇരുവരും അറിഞ്ഞിട്ടില്ല..

ഒന്നൊഴിഞ്ഞ് ഒന്നൊഴിഞ്ഞ് പ്രശ്നങ്ങൾ..

പക്ഷേ, ഇടയ്ക്കെപ്പോഴോ വീണു കിട്ടിയിരുന്ന മനോഹര നിമിഷങ്ങൾ..!!

കണ്ണൂനീർ കാഴ്ച്ച മറച്ചതും കെെയുർത്തി തോളിന്റെ ഒരു വശത്തേക്ക് കണ്ണൂനീർ തുടച്ചതിന് ശേഷം വേഗത്തിൽ കാർ ഒാടിച്ച് SP ഒാഫീസിലെത്തി..

കാർ പാർക്ക് ചെയ്തതിന് ശേഷം ഫോൺ എടുത്ത് ആദർശിന്റെ നമ്പർ ഡയൽ ചെയ്തതും പുറത്തേക്കിറങ്ങി വരുന്ന ആദർശിനെ കണ്ടു..

ഒന്നും മിണ്ടാതെ അകത്തേക്ക് വരാൻ ആംഗ്യം കാണിച്ച് ആദർശ് അകത്തേക്ക് നടന്നു..

വളരെ ഗൗരവ്വ പൂർണ്ണമായ ആ മുഖം കണ്ടതും കാര്യങ്ങളുടെ സീരിയസ്സ്നെസ്സ് പറയാതെ തന്നെ മനസ്സിലായി…

ഒരു റൂം തുറന്ന് അകത്തേക്ക് ചെന്നതും തലയിൽ ഒരു കെട്ടുമായി സാനിയയും അടുത്തായി ധ്രുവും നിൽക്കുന്നത് കണ്ടപ്പോൾ അകാരണമായൊരു പേടി മനസ്സിൽ നിറയുന്നത് പ്രണവ് അറിഞ്ഞു..

ദിശാബോധമില്ലാതെ നിൽക്കുന്ന കുട്ടിയെ പോലെ പ്രണവ് അവിടെ തറഞ്ഞു നിന്നു….

“പ്രണവ് ആദ്യം നീ ഈ വെളളം കുടിക്ക്…!!”

മുന്നിലേക്ക് ഒരു ഗ്ലാസ്സ് വെളളം തന്ന് ആദർശ് അങ്ങനെ പറഞ്ഞപ്പോൾ യാന്ത്രികമായി പ്രണവ് ആ ഗ്ലാസ്സ് വാങ്ങി..

“പ്രണവ്,തമിഴ്നാട്ടിലെ തക്കലയിൽ ഒരു വിദ്യാർത്ഥി ഇന്നലെ വാൻ ഇടിച്ച് മരിച്ചു..

ഒരു ആക്സിഡന്റായി തീർന്നേക്കാവുന്ന ആ കേസ് വളരെ യാദൃശ്ചികമായാണ് ഞാൻ ശ്രദ്ധിച്ചത്..

കർണ്ണാടക രജിസ്ട്രേഷനിലുളള ഒരു കറുത്ത സുമോ വാൻ ആണ് വിദ്യാർത്ഥിയെ ഇടിച്ചിട്ടതെന്നും അതിന് ശേഷം നിർത്താതെ പോയെന്നും കേട്ടപ്പോൾ എനിക്ക് അസ്വഭാവികമായൊന്നും തോന്നിയില്ല..

പക്ഷേ, കൊല്ലപ്പെട്ട സുബ്രഹ്മണ്യം എന്ന വിദ്യാർത്ഥി സെന്റ് സെബാസ്റ്റ്യൻ കോളേജ് ബാംഗ്ലൂരിലാണ് പഠിച്ചിരുന്നതെന്ന് കണ്ടപ്പോൾ ലച്ചുവും വെെശൂവും അവിടെയാണല്ലോ പഠിച്ചതെന്ന് ഒാർത്തത്..

പിന്നീട്,ആ കോളേജിനെ പറ്റി വെറുതെ ഞാൻ ഒന്നു തിരക്കി..

വെെശാഖയും കൊല്ലപ്പെട്ട സുബ്രഹ്മണ്യവും കഴിഞ്ഞ വർഷം വരെ അവരവരുടെ ഡിപ്പാർട്ട്മെന്റിസിലെ ടോപ്പ് സ്കോറേഴ്സ് ആണെന്നും അവർക്ക് രണ്ട് പേർക്കും സമാന രീതിയിലുളള ആക്സിഡന്റ് ഉണ്ടായത് കൊണ്ടും വീണ്ടും ഞാൻ ആ കോളേജിനെ പറ്റിയുളള വിവരങ്ങൾ കളക്ട് ചെയ്തു..

ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്ത് വന്നത്..

ധാരാളം NRI കുട്ടികൾ പഠിക്കുന്ന ഇന്ത്യയിലെ തന്നെ ടോപ്പ് പ്രൊഫഷണൽ കോളേജാണാത്..

പാവപ്പെട്ട കൂട്ടികൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം ഫീസാണ് അവർ ഈടാക്കുന്നത്..

NRI ക്കാരാണ് കൂടുതലും..

ഈ കോളേജിന്റെ കഴിഞ്ഞ 10 വർഷത്തെ ഡീറ്റെയ്ൽസെടുത്തതിലൂടെ വളരെ വിചിത്രമായൊരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു..

ഈ കോളേജിന്റെ എല്ലാ വർഷത്തെയും അവസാന വർഷത്തെ ടോപ്പേഴ്സും റാങ്ക് ഹോൾഡേഴ്സും ഫെല്ലോഷിപ്പും വിദേശത്ത് പ്ലെയ്സ്മെന്റും നേടുന്നതും എല്ലാം NRI സ്റ്റ്യുഡന്റ്സ് മാത്രമാണ്..

അതിലും ഞെട്ടിപ്പിക്കുന്നതെന്താണെന്ന് വെച്ചാൽ അവസാന വർഷം വരെ ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടികളെല്ലാം അവസാന വർഷ റിസൾട്ട് വരുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങുന്നു…

അതെല്ലാം തന്നെ ആക്സിഡന്റൽ ഡെത്ത്സാണ്..

ലാസ്റ്റ് ഇയർ വരെ ഫാഷൻ ടെക്നോളജിയിലും BBAയിലും ടോപ്പ് സ്കോറർ നമ്മുടെ വെെശൂവായിരുന്നു..

ലിഫ്റ്റ് ടെക്നോളജിയിൽ ഉയർന്ന മാർക്ക് വാങ്ങിയ സുബ്രഹ്മണ്യം കൊല്ലപ്പെട്ടു കഴിഞ്ഞു…

പിന്നെയുളള കോഴ്സായ ഇക്ക്ണോമിക്സിൽ ഉയർന്ന മാർക്ക് വാങ്ങിയത് സാനിയയാണ്..

ഞാൻ പേടിച്ച് വിവരം ധ്രുവിനെ അറിയിക്കുന്നതിന് മുൻപ് തന്നെ സാനിയയക്ക് നേരെ അറ്റാക്കുണ്ടായി..

ഭാഗ്യവശാൽ അവൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു…

ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ആരാണെന്ന് മനസ്സിലായല്ലോ…??

നമ്മുക്ക് വേണ്ടത്ര തെളിവുകൾ എല്ലാം തന്നെ ലഭിച്ചു കഴിഞ്ഞു…

ഇനി നീതി നടപ്പിലാക്കിയാൽ മാത്രം മതി…!!!!

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…

(തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *