ചെമ്പകം തുടർക്കഥ ഭാഗം 29 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എന്റെ മുഖം അതുകേട്ട് അറപ്പോടെ ചുളിഞ്ഞതും പെട്ടെന്ന് ക്യാബിന്റെ ഡോറ് ഓപ്പൺ ചെയ്യണ ശബ്ദം കേട്ടു…. ഞാൻ തിരിഞ്ഞു നോക്കും മുമ്പ് ഡോറ് തുറന്ന ആളെ കണ്ട വെങ്കീടെ മുഖത്തെ പേടിയാണ് ആദ്യം കണ്ടത്…

Good morning വെങ്കി ഡോക്ടറേ…!! കിച്ചേട്ടന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞതും എന്നെ മറികടന്ന് കിച്ചേട്ടൻ ചെയർ വലിച്ചിട്ടിരുന്നു…എന്നേം വെങ്കിയേയും മാറിമാറി നോക്കി കിച്ചേട്ടൻ ഒരു കൈ ഉയർത്തി വിരലുഴിഞ്ഞിരുന്നു….

നവനീതിന്റെ ക്യാമ്പൊക്കെ എങ്ങനെയുണ്ടായിരുന്നു..???

വളരെ നന്നായിരുന്നു… തിരികെ ഇവിടേക്ക് വരാൻ മനസനുവദിച്ചതേയില്ല….😁😁😁

കിച്ചേട്ടൻ വളരെ happy ആയി behave ചെയ്യണത് കണ്ട് ഞാൻ അടിമുടി ഞെട്ടലോടെ നിന്നുപോയി…

അതേയോ…!!! അല്ലെങ്കിലും അവിടുത്തേത് നല്ല atmosphere ആണ്… അപ്പോ ശരിയ്ക്കും enjoy ചെയ്തൂല്ലേ….???

പിന്നേ…… enjoy ചെയ്യാണ്ടിരിക്കാൻ പറ്റില്ലല്ലോ വെങ്കി ഡോക്ടറേ…!! പക്ഷേ ഒരു വിഷമം ഇപ്പോഴും ഉണ്ട്.. ഇവിടെയിരുന്ന് ഡോക്ടർ കിണഞ്ഞ് പരിശ്രമിച്ചിട്ടും എന്റെ ക്യാമ്പ് extend ചെയ്തില്ലല്ലോ…!!!! 😁😡

പെട്ടെന്ന് ആ മുഖത്തെ ചിരി ഒരു ദേഷ്യമായി പ്രതിഫലിയ്ക്കാൻ തുടങ്ങി…ആ ഭാവം കണ്ടപ്പോഴേ എന്റെയുള്ളില് ചെറിയൊരു ടെൻഷൻ ഇരച്ചു കയറി…

വെങ്കീടെ മുഖം അത് കേട്ടതും വിളറി വെളുത്തു…അയാള് kerchief എടുത്ത് മുഖം ഒപ്പാൻ തുടങ്ങി….

അത്…നവനീതേ… ഞാൻ…

നിന്നോട് ഞാൻ ഒരു വട്ടം warning തന്നതല്ലേടാ ചെറ്റേ എന്നോട് കളിയ്ക്കാൻ നില്ക്കരുതെന്ന്… എന്നിട്ടും നീ കളിച്ചു…ഞാനില്ലാത്തപ്പോ നിന്നെ വീണ്ടും ആ nerve disease affect ചെയ്യുന്നുണ്ട് ല്ലേ….. ഞാൻ അന്ന് പറഞ്ഞിരുന്നു നിന്റെ ഈ കണ്ണുകൊണ്ടുള്ളൊരു വൃത്തികെട്ട നോട്ടം പോലും ഇവൾടെ നേർക്ക് വേണ്ടാന്ന്…. ഇപ്പോ നിനക്കെന്റെ ഭാഗ്യം അറിയണം ല്ലേ… അറിയിച്ചു തരാം ഞാൻ….

കിച്ചേട്ടൻ അത്രേം പറഞ്ഞ് ചെയറിൽ നിന്നും ചാടി എഴുന്നേറ്റ് വെങ്കി ഇരുന്ന മെഷ് ചെയറ് ഊക്കോടെ പിടിച്ച് തിരിച്ചു…വെങ്കി അതിലിരുന്നൊന്ന് വിറകൊണ്ടതും അവന്റെ കൈ പിടിച്ചു തിരിച്ച് കിച്ചേട്ടൻ ബാക്കി കൂടി പറഞ്ഞു തുടങ്ങി… പക്ഷേ കൈയ്യിന്റെ വേദനകാരണം അയാള് ഇടയ്ക്കിടെ പുളയുകേം ശബ്ദമുണ്ടാക്കേം ചെയ്യുന്നുണ്ടായിരുന്നു….

എന്താ…… വെങ്കീ നീ നന്നാവാത്തേ…???

നവനീതേ…വേണ്ട…എന്റെ കൈ….ആആആ 😫😫😫😫

എങ്ങനെ നിന്റെ കൈയ്യോ…??? നിനക്കറിയണ്ടേ ഇവളെങ്ങനെയാ late ആയതെന്ന്….!!

കിച്ചേട്ടൻ ഒരയവും കാട്ടാതെ ആ കൈ ഞെരിയ്ക്കാൻ തുടങ്ങിയതും സർവ്വ ഞരമ്പും വെങ്കിയുടെ കൈയ്യിലെ തൊലിപ്പുറത്തേക്ക് പൊന്തി വന്നു…. വേദനയാൽ അവന്റെ കണ്ണുകൾ ചുവന്ന് നിറഞ്ഞു… ഒപ്പം ശരീരമാകെ വെട്ടിവിയർക്കാൻ തുടങ്ങി… അപ്പോഴും കിച്ചേട്ടന്റെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു…

അറിയണ്ടേ വെങ്കീ നിനക്ക്….😠😠😠

വേണ്ട നവനീതേ…😫😫😫😫 എനിക്ക് വേദനിയ്ക്കുന്നു…ഇനി ഞാൻ ശല്യം ചെയ്യില്ല..പ്ലീസ്….!!! ഞാ… ഞാൻ…. ഞാനൊന്നും ചോദിയ്ക്കില്ല…. എന്റെ കൈ….അയ്യോ….😫😫😫😫

അത് കേട്ടതും എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു…കിച്ചേട്ടൻ ഒന്നുകൂടി കൈ ഒന്നു മുറുക്കി വച്ചതിനു ശേഷം അത് പതിയെ അയച്ചെടുത്തതും വെങ്കി വേദന കടിച്ചമർത്തി വെപ്രാളപ്പെട്ട് കൈ കുടഞ്ഞെടുത്തു….

ഇനി ഒരു warning കൂടി തരില്ല ഞാൻ…ഇവളോട് ഇനിയും അപമര്യാദയായി പെരുമാറിയാൽ അന്ന് നീ അറിയും ഞാൻ ആരാണെന്ന്…. ശരിയ്ക്ക് അറിയിക്കും ഞാൻ…..😠😠😠

കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ മുന്നിലേക്ക് നിർത്തി…

ന്മ്മ്മ് സൈൻ ചെയ്ത് വാ….

അത് കേട്ടതും വെങ്കി പേടിയോടെ രജിസ്റ്റർ ടേബിളിലേക്ക് എടുത്ത് വച്ച് കൈ കുടഞ്ഞു…ഒരു കൈയ്യിന്റെ സ്വാധീനം ശരിയ്ക്കും നഷ്ടമായ പോലെയാ അവന്റെ മുഖത്തെ expression കണ്ടപ്പോ മനസിലായത്….. ഞാൻ കിച്ചേട്ടനേയും വെങ്കിയേയും മാറിമാറി നോക്കി അതിൽ സൈൻ ചെയ്തു…

അപ്പോ ഇനി മറ്റൊന്നും അറിയാനില്ലല്ലോ വെങ്കീ…😁😁😁😁😁 പിന്നെ ഇപ്പോ നടന്നത്….. അതാരും അറിയാൻ പോണില്ല…അറിയാൻ പാടില്ല…!!!😡😠😠😠

കിച്ചേട്ടൻ ഒരേസമയം പുഞ്ചിരിയും ഒരു തരം രൗദ്ര ഭാവവും നിറച്ച് പറഞ്ഞ് എന്റെ കൈയ്യിൽ മുറുകെ പിടിച്ച് ക്യാബിൻ വിട്ടിറങ്ങി… ഞാൻ ഒരു ഞെട്ടലോടെ കിച്ചേട്ടനെ തന്നെ കണ്ണ് ചിമ്മാണ്ട് നോക്കി നടന്നു….

കിച്ചേട്ടാ അയാൾക്ക് കിച്ചേട്ടനെ എന്താ ഇത്ര പേടി…??? എല്ലാം അനുസരണയോടെ കേട്ടല്ലോ…!!!

അതൊന്നും നീ അറിയാറായിട്ടില്ല..മിണ്ടാതെ വരാൻ നോക്ക്….

കിച്ചേട്ടൻ നല്ല സ്പീഡിൽ എന്നേം കൂട്ടി കിച്ചേട്ടന്റെ ക്യാബിനടുത്തേക്ക് നടന്നു…ആ വേഗതയിൽ കിച്ചേട്ടന്റെ തലമുടിയിഴകൾ നെറ്റിയിലേക്ക് ചിതറിവീണ് താളത്തിൽ തെറിയ്ക്കുന്നുണ്ടായിരുന്നു… ശരിയ്ക്കും ആ മുഖത്തെ ദേഷ്യം കാണാനും ഒരു പ്രത്യേക ഭംഗി പോലെ തോന്നി….🥰🥰🥰 ഞാനതും ആസ്വദിച്ച് കിച്ചേട്ടനൊപ്പം നടന്നു….ക്യാബിന്റെ ഡോറ് തുറന്ന് എന്നേം കൂട്ടി കാറ്റുപോലെ കിച്ചേട്ടൻ അകത്തേക്ക് കയറി…

കിച്ചേട്ടാ… എനിക്ക് റൗണ്ട്സുണ്ട്…അർജ്ജുൻ ഡോക്ടറിനൊപ്പം…

കിച്ചേട്ടൻ അതുകേട്ട് എന്നെ കിച്ചേട്ടന് മുന്നിലേക്ക് പിടിച്ചു നിർത്തി…എന്റെ തോളിലൂടെ ഇരു കൈകളും ചേർത്ത് പിൻകഴുത്തിൽ കോർത്ത് പിടിച്ചു….

ആദ്യം മോള് എന്റെ മുന്നില് റിപ്പോർട്ട് ചെയ്തിട്ട് പോയാൽ മതി അർജ്ജുൻ ഡോക്ടറിന്റെ അടുത്തേക്ക്…..

ഇവിടെ എന്താ റിപ്പോർട്ട് ചെയ്യാനുള്ളത്… ഞാൻ കിച്ചേട്ടന്റെ ടീമിലല്ലല്ലോ ഇപ്പോ….😔😔 ഞാൻ പറഞ്ഞതല്ലേ എന്നെ ഒന്നുകൂടി ഒന്ന് ചേഞ്ച് ചെയ്ത് കിച്ചേട്ടന്റെ ടീമിലാക്കാൻ…. അപ്പോ കേട്ടില്ലല്ലോ….!!

കേൾക്കില്ല…. ഞാൻ പറഞ്ഞിട്ടല്ലല്ലോ…. സ്വന്തം ഇഷ്ടത്തിന് ചേർന്നതല്ലേ…. എന്റെ ടീമില് ഇനി ആവുകേ വേണ്ടാന്ന് പറഞ്ഞ് പോയതല്ലേ…!!! അവിടെ work ചെയ്താ മതി….

എങ്കില് എന്നെ വിട്ടേക്ക്… എനിക്ക് ഡ്യൂട്ടിയ്ക്ക് കയറാനുള്ള ടൈം ആയി…😔😏😏

അതാ പറഞ്ഞേ എനിക്ക് തരാനുള്ളതെല്ലാം തന്നിട്ട് പൊയ്ക്കോളാൻ… രാവിലെ ലേറ്റായി ഉണർന്നോണ്ട് വീട്ടില് വച്ച് വാങ്ങാൻ പറ്റീല്ല…ഇപ്പോ തന്നിട്ട് പൊയ്ക്കോ…

കിച്ചേട്ടാ…വേണ്ടാട്ടോ… ഞാൻ വീട്ടില് ചെല്ലുമ്പോ തരാം എല്ലാം… ഇപ്പോ വേണ്ട…

ഞാൻ കിച്ചേട്ടന്റെ നെഞ്ചില് കൈവച്ച് തടുത്ത് ഓരോ ചുവടായി പിറകോട്ട് നടന്നു… കിച്ചേട്ടൻ ഒരു ചിരിയോടെ എനിക്ക് പിറകേയും… ഇടയ്ക്ക് ടേബിളിലിരുന്ന സ്റ്റെത്തെടുത്ത് eartip ചെവിയിലേക്ക് തിരുകി അതിന്റെ diaphragm എന്റെ നെഞ്ചിലേക്ക് വച്ചു… പിറകിലേക്ക് ഒരടി വയ്ക്കാൻ കൂടി സ്ഥലമില്ലാതെ ഞാനവിടെ stuck ആയിപ്പോയി…

ആഹാ.. ഇപ്പോ heart beat normal ആണല്ലോ… അപ്പോ എന്നോടുള്ള പേടിയൊക്കെ complete മാറിയെന്നു സാരം…..😜😜

ഞാനതിന് നാണത്തോടെ ഒന്ന് പുഞ്ചിരിച്ച് നിന്നു…🙈🙈🙈🙈

അപ്പോ എല്ലാ പേടിയും മാറിയ സ്ഥിതിയ്ക്ക് വേഗമാവട്ടേ….!!!🤗🤗

ഞാനതു കേട്ട് ചുറ്റുമൊന്ന് കണ്ണോടിച്ച് കാൽവിരൽ കൊണ്ട് മെല്ലെയൊന്ന് പൊങ്ങി ഉയർന്ന് കിച്ചേട്ടന്റെ കവിളിൽ ഒന്നമർത്തി ചുംബിച്ചു…😘😘😘😘കിച്ചേട്ടൻ ഒരു നിറഞ്ഞ ചിരിയോടെ ആ ചുംബനത്തെ സ്വീകരിച്ചു നിൽക്ക്വായിരുന്നു….. എന്നിലുണ്ടായിരുന്ന പുഞ്ചിരി ഒട്ടും ചോരാതെ തന്നെ അവിടെ നിന്നും അധരത്തെ അടർത്തി ചെറിയൊരു കുസൃതിയോടെ കിച്ചേട്ടന്റെ കാതിലേക്ക് ഞാനെന്റെ ദന്തങ്ങളെ ആഴ്ത്തി….

ആആആ….😫😫 ഡീ…നിന്നെ ഞാൻ….

കിച്ചേട്ടൻ ഒന്ന് കുതറിയതും ഞാനൊന്ന് പൊട്ടിച്ചിരിച്ച് കിച്ചേട്ടനെ തള്ളിമാറ്റി പുറത്തേക്ക് ഓടാൻ ശ്രമിച്ചു…. പക്ഷേ ആ ശ്രമത്തെ പരാജയപ്പെടുത്തി കിച്ചേട്ടന്റെ പിടി എന്റെ കൈയ്യിൽ വീണു…. അതോടെ ഞാനവിടെ ലോക്കായി…

ആഹാ… ഇപ്പോ പേടി മാറി വലിയ ധൈര്യമായി ല്ലേ…

കിച്ചേട്ടാ ഞാനൊരു കളിയ്ക്ക് ചെയ്തതാ.. ഞാൻ പൊയ്ക്കോട്ടേ…ലേറ്റാവും കിച്ചേട്ടാ….പ്ലീസ്….

ഞാനാ കൈയ്യില് കിടന്ന് പുളഞ്ഞു…

എന്നെ വേദനിപ്പിച്ച ആളെ തിരിച്ച് എനിക്കൊന്ന് വേദനിപ്പിയ്ക്കണ്ടേ….!!!

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ കൈ പിറകിലേക്ക് കെട്ടി വച്ചു….പതിയെ ആ മുഖം എന്റെ കഴുത്തടിയിൽ ചേർന്നതും ഞാനാകെയൊന്ന് പിടഞ്ഞു…എന്നിലെ ശ്വാസ ഗതിയ്ക്കനുസൃതമായി ഒരു കിതപ്പ് ഉടലെടുക്കാൻ തുടങ്ങി….കിച്ചേട്ടന്റെ കുറ്റിത്താടി ഇക്കളിപ്പെടുത്തി അവിടെ അമർന്നതും അവയോടൊപ്പം ആ അധരങ്ങളും അവിടേക്ക് പരതി നീങ്ങി.. ഒടുവിൽ ലക്ഷ്യം കണ്ടെത്തിയ പോലെ കഴുത്തിലെ പിടഞ്ഞു നിന്ന ഞരമ്പിനെ ആ ദന്തങ്ങളാഴ്ത്തിയൊന്ന് കടിച്ചതും എന്റെ കൈകൾ ഒരു തളർച്ചയോടെ കിച്ചേട്ടന്റെ ഷർട്ടിലേക്കമർന്നു… മിഴികൾ കൂമ്പിയടയാൻ തുടങ്ങിയിരുന്നു…. പെട്ടെന്നാ ക്യാബിൻ ഡോറ് ഓപ്പണായ ശബ്ദം കേട്ടത്….

ഡാ…ഡാ…നവീ…ആ കൊച്ചിനെ ഒന്ന് വെറുതേ വിട്ടേക്കെടാ….!!!!പാവം…..!!!!!

ഡോറ് ഓപ്പണായതിനൊപ്പം തന്നെ ആ ശബ്ദം ക്യാബിനിൽ ഉയർന്നു കേട്ടതും കിച്ചേട്ടൻ എന്നിലെ പിടി വിട്ട് തിരിഞ്ഞു…ഞാനാകെ നാണംകെട്ട അവസ്ഥയിലും…🙈🙈🙈🙈 മറ്റാരും ആയിരുന്നില്ല അർജ്ജുൻ ഡോക്ടർ തന്നെ….

എന്താണ് ഡോക്ടറേ ഇത്…. വീട്ടിലുള്ള റൊമാൻസ് പോരാഞ്ഞിട്ടാണോ ഇനി ക്യാബിനിലും….🤔🤔 ആദ്യമൊക്കെ കൂളായി കയറിക്കോണ്ടിരുന്ന ഈ ക്യാബിനില് കയറാൻ എനിക്കിപ്പോ ആകെയൊരു നാണമാ…🙈🙈🙈🙈 ഏത് അവസ്ഥയിലാണെന്ന് പറയാൻ പറ്റൂല്ലല്ലോ….!!!!!

ഒരു സംശയം ചോദിച്ചോട്ടെ ഡോക്ടറേ ഇതിപ്പോ ചൈതന്യ ഹോസ്പിറ്റലിലെ oncology department ലെ Doctor നവനീത് കൃഷ്ണയുടെ ക്യാബിനാണോ അതോ നിങ്ങടെ ബെഡ്റൂം ആണോ….??? 🤔😜😀😀😀

മോനേ അർജ്ജൂസേ…മതി… നിർത്തിയ്ക്കോ… കുത്തി കുത്തി internal organs കൂടി പുറത്തെടുക്കണ്ട… നീ ഇപ്പോ എന്തിനാ ഇവിടേക്ക് വന്നത്….???

ഹോ…ദേഷ്യമായി ല്ലേ….ആവും…ആവാണ്ട് പറ്റില്ലല്ലോ…!!! മീര പറഞ്ഞു നവനീത് ഡോക്ടർ എത്തീട്ടുണ്ടെന്ന്…ക്യാമ്പ് കഴിഞ്ഞ് വന്നതല്ലേ വിശേഷങ്ങള് അന്വേഷിച്ചേച്ചും പോകാംന്ന് വച്ച് വന്നതാണേ…. അപ്പോ ഇവിടെ വലിയ വിശേഷങ്ങളല്ലേ നടമാടുന്നത്….!!!

അർജ്ജുൻ ഡോക്ടർ ഞങ്ങളെ കണക്കിന് വാരാൻ തുടങ്ങി…. ഞാൻ കൊന്നാലും തലപൊക്കൂല്ലാന്ന മട്ടിലായിരുന്നു ഡോക്ടറിന് മുന്നിൽ നിന്നത്….കിച്ചേട്ടൻ പിന്നെ പണ്ടേ ഈ വിധ കാര്യത്തിൽ പതറാത്തതുകൊണ്ട് കൂളായി അതെല്ലാം ഏറ്റുവാങ്ങി നിന്നു….

അല്ല….രേവതീ… റൗണ്ട്സിന് വരാൻ ഉദ്ദേശമില്ലേ… ശ്ശോ… എനിക്ക് തെറ്റിയെടാ… അവിടെയല്ലല്ലോ ചോദിക്കേണ്ടത്…..രേവതിയെ റൗണ്ട്സിന് വിടാൻ നിനക്ക് ഉദ്ദേശമില്ലേ Dr. നവനീത് കൃഷ്ണാ….😜😜😜

Dr. അർജ്ജുൻ രാധാകൃഷ്ണൻ മതീ… every thing is over….shift delete…shut down…ok….

shut down എങ്കിൽ shut down…😌😌 നമ്മളൊന്നും പറയുന്നില്ലേ…. ആ കൊച്ചിനെ പറ്റുമെങ്കി എന്റെ കൂടെയൊന്ന് അയച്ചിരുന്നെങ്കിൽ…. എനിക്ക് എന്റെ ഡ്യൂട്ടി തുടങ്ങാമായിരുന്നു…..

ഞാനത് കേട്ടതും കിച്ചേട്ടനെ കലിപ്പിച്ചൊന്നു നോക്കി… അപ്പോഴും കഴുത്തില് ചെറിയൊരു പുകച്ചില് അനുഭവപ്പെടുന്നുണ്ടായിരുന്നു….ഞാനത് ഡ്രസ്സിന്റെ കോളറിനാൽ മറച്ച് ക്യാബിൻ വിട്ടിറങ്ങാൻ തുടങ്ങി….

രേവതീ…ദേഷ്യമൊന്നും തോന്നല്ലേ…ഞങ്ങളിങ്ങനെയാ….!!! just for a fun….

ഏയ്… അതൊന്നും സാരല്യ ഡോക്ടറേ…. എനിക്കറിയാത്… എനിക്ക് problem ഒന്നുമില്ല….

ഞാനതും പറഞ്ഞ് കിച്ചേട്ടന് മുഖം കൂർപ്പിച്ചൊരു നോട്ടവും കൊടുത്ത് ക്യാബിൻ വിട്ടിറങ്ങി…. പക്ഷേ എന്റെ നോട്ടത്തിന് മറുപടിയായി ഒരു കിസ് ചുണ്ടുകൂർപ്പിച്ച് കാണിച്ച് കിച്ചേട്ടനൊന്ന് ചിരിച്ചു… ഭാഗ്യത്തിന് എന്റെ മുഖത്തേക്ക് ലുക്ക് വിട്ടു നിന്നതു കൊണ്ട് അർജ്ജുൻ ഡോക്ടർ കിച്ചേട്ടന്റെ ആ expression കണ്ടില്ല….

പിന്നെ അധികം സമയം കളയാണ്ട് പുറത്തേക്കിറങ്ങി ഡ്രസ്സൊക്കെ ചേഞ്ച് ചെയ്ത് നേരെ ഡ്യൂട്ടിയ്ക്ക് ജോയിന്റ് ചെയ്തു….. അർജ്ജുൻ ഡോക്ടറിനൊപ്പം ശ്രേയ ഡോക്ടറും ഉണ്ടായിരുന്നു റൗണ്ട്സിന്…. റൗണ്ട്സിന് ശേഷം അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും എന്നേം കിച്ചേട്ടനേം കൂട്ടി ക്യാന്റീനിലേക്ക് പോയി…രണ്ടാളും ഞങ്ങൾക്ക് വേണ്ടി ഒരു സർപ്രൈസ് വിരുന്ന് ഒരുക്കി അതിന് വേണ്ടി ഇൻവൈറ്റ് ചെയ്യാനാണ് ക്യാന്റീനിലേക്ക് ക്ഷണിച്ചത്….

four chairs set ചെയ്തിരുന്ന ടേബിളിന് ചുറ്റുമായി ഞങ്ങള് നാലാളും ഇരുന്നു….കിച്ചേട്ടൻ വന്ന സമയം മുതൽ മൊബൈലും സ്ക്രോൾ ചെയ്തിരിയ്ക്ക്വായിരുന്നു…..

ഇതെന്താ കിച്ചേട്ടാ ഇത്…ഈ മൊബൈൽ ഒന്ന് ഓഫ് ചെയ്ത് വച്ചേ….!!!

ഞാൻ പറഞ്ഞതും എന്നെ ഏറുകണ്ണിട്ടോന്ന് നോക്കി കിച്ചേട്ടൻ ഒരു കള്ളച്ചിരി ചിരിച്ചു…അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറും അതു കേട്ട് ആക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു…കോഫിയും ബർഗറും ഓഡറ് ചെയ്ത് അർജ്ജുൻ ഡോക്ടർ കാര്യം അവതരിപ്പിയ്ക്കാൻ തുടങ്ങി….അപ്പൊഴേക്കും കിച്ചേട്ടൻ മൊബൈൽ ഓഫ് ചെയ്ത് ടേബിളിലേക്ക് വച്ചിരുന്നു….

അതേ…നവീ… നിന്റെ മ്യാരേജ് കഴിഞ്ഞ് ഏകദേശം നാലഞ്ച് മാസം ആയെങ്കിലും കല്യാണത്തിന് ശേഷം നിങ്ങളെ രണ്ടാളെയും ഇതുപോലെ ഞങ്ങൾക്കൊന്ന് ഒറ്റയ്ക്ക് കിട്ടീട്ടില്ല…!!!

എന്ത് മണ്ടത്തരമാ അജൂ ഈ പറയണേ… ഒറ്റയ്ക്കല്ല… ഒന്നിച്ചു കിട്ടീട്ടില്ലാന്ന് പറ….!!! (ശ്രേയ)

ആആ…അത് തന്നെ ഒന്നിച്ചു കിട്ടീട്ടില്ല… thanks വൈഫീ….!!! (അർജ്ജുൻ)

it’s okay baby…🥰😌😌

ok…Let me continue… അപ്പോ ഇന്ന് നിങ്ങളെ ഇങ്ങനെ ഒന്നിച്ചു കിട്ടിയ സ്ഥിതിക്ക് ഞങ്ങൾ ഒരു പ്ലാനിട്ടു… ഞങ്ങൾ ഇന്ന് half day leave ആണ്.. വേറൊന്നിനും വേണ്ടിയല്ല… നിങ്ങൾക്ക് വേണ്ടി ഒരു വിരുന്ന് അറേഞ്ച് ചെയ്യാൻ തന്നെ…. ഞങ്ങളുടെ ഫ്ലാറ്റിൽ…So ഇന്നത്തെ നൈറ്റ് നിങ്ങൾ ഞങ്ങൾക്കൊപ്പം ആയിരിക്കണം…. (അർജ്ജുൻ)

ശ്രേയ ഡോക്ടർ അതിനെല്ലാം തലയാട്ടിയിരുന്ന് ബർഗ്ഗർ കഴിയ്ക്കുന്ന തിരക്കിലും…

അർജ്ജൂ…ഇന്ന്…നീ ഇങ്ങനെ തിടുക്കപ്പെട്ട്… മുൻകൂട്ടി ഒന്ന് പറയ്ക പോലും ചെയ്യാതെ….

കിച്ചേട്ടൻ ഇരുന്ന ഇരുപ്പിൽ നിന്നൊന്നുയർന്നു…

അതൊന്നുമോർത്ത് ടെൻഷൻ വേണ്ട നവീ.. വീട്ടിലെ കാര്യമാണെങ്കിൽ ഞാൻ സതിയാന്റിയെ വിളിച്ചു പറഞ്ഞെടാ…. (ശ്രേയ)

അത് കേട്ടതും കിച്ചേട്ടൻ ഒന്നാശ്വസിച്ച് ചെയറിലേക്കിരുന്നു….

അപ്പോ കൃത്യം 5 മണിയ്ക്ക് തന്നെ romantic couples അങ്ങ് എത്തിയേക്കണം..ഞങ്ങളെ അധികം വെയ്റ്റ് ചെയ്യിപ്പിക്കരുത്… പിന്നെ നിങ്ങൾക്ക് വേണ്ടി special egg ബിരിയാണി നമ്മുടെ ശ്രാം ഉണ്ടാക്കുന്നതാണ്…

അർജ്ജുൻ ഡോക്ടർ അതും പറഞ്ഞ് വിരലുകൾ കോഫി കപ്പിന്റെ ഹാന്റിൽ സ്പേയ്സിലേക്ക് തിരുകി വച്ച് കോഫി കുടിച്ചോണ്ടിരുന്ന ശ്രേയ ഡോക്ടറിന്റെ പുറത്തേക്ക് ആഞ്ഞടിച്ചു… ഡോക്ടർ ഉദ്ദേശിച്ചത് just ഒരു touch ആയിരുന്നെങ്കിലും അതിന്റെ ആക്കം പ്രതീക്ഷിച്ചതിലും അല്പം കൂടിപ്പോയി…. കോഫികപ്പിലേക്ക് മുഖമടിച്ചതും ശ്രേയ ഡോക്ടറിന്റെ മുഖമാകെ കോഫിയാൽ ഫേഷ്യൽ ചെയ്ത പോലെയായി….

അയ്യേഏഏഏഏ….അജൂ…. നീ…നീ എന്തോന്നാ ഈ കാണിച്ചേ…. എന്റെ മുഖം മുഴുവൻ കോഫി ആയില്ലേടാ….

ശ്രേയ ഡോക്ടർ കൊച്ചുകുട്ടികളെപ്പോലെ ഇരുന്ന് കരയാൻ തുടങ്ങിയതും ഞങ്ങടെ ഓരോരുത്തരുടേയും മുഖത്ത് ചിരി പൊട്ടാൻ തുടങ്ങി…അത് പിന്നെ ഒരു പൊട്ടിച്ചിരിയായി മാറി… പക്ഷേ എല്ലാം കെട്ടടങ്ങി വന്നിട്ടും ചിരി നിർത്താതെ friends film ലെ ശ്രീനിവാസനെപ്പോലെ അർജ്ജുൻ ഡോക്ടർ അതേ ചിരിയിൽ തന്നെയായിരുന്നു….

ശ്രേയ ഡോക്ടറിന്റെ ഇരുത്തിയുള്ള ഒരു നോട്ടം വീണതും ഡോക്ടർ മെല്ലെ പച്ചാളം ഭാസി special നവരസങ്ങൾ വിരിയിക്കാൻ തുടങ്ങി…. അവരുടെ ചെറിയ പരിഭവങ്ങളും പിണക്കങ്ങളും ആസ്വദിച്ചിരിയ്ക്കുമ്പോഴും ടേബിളിന് അടിയിലൂടെ എന്റെ കൈപ്പദം മെല്ലെ തലോടി romance യ്ക്കായിരുന്നു എന്റെ ഡോക്ടർ…..❤️❤️❤️

പിന്നെ ഉണ്ടായിരുന്ന ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് കിച്ചേട്ടനെ വെയ്റ്റ് ചെയ്ത് പാർക്കിംഗിൽ നിൽക്കുമ്പോ സെക്യൂരിറ്റിയ്ക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ച് കിച്ചേട്ടൻ എനിക്കരികിലേക്ക് വന്നു….

പോവാം….

ബാഗ് എന്റെ കൈയ്യിലേക്ക് തന്ന് കിച്ചേട്ടൻ കാറിലേക്ക് കയറിയതും കോ ഡ്രൈവർ സീറ്റിലേക്ക് കയറി ഞാനുമിരുന്നു…. ആ യാത്ര അവസാനിച്ചത് അർജ്ജുൻ ഡോക്ടറിന്റെ അപ്പാർട്ട്മെന്റിന് മുന്നിലാണ്… ഇടയ്ക്ക് അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു…

ഫ്ലാറ്റിന് മുന്നിലേക്ക് നടന്ന് കോളിംഗ് ബെൽ അമർത്തിയതും ശ്രേയ ഡോക്ടർ വന്ന് ഞങ്ങളെ രണ്ടാളെയും വെൽകം ചെയ്തു…. അപ്പൊഴാണ് ഞങ്ങൾക്ക് വേണ്ടിയുള്ള special ബിരിയാണി prepare ചെയ്യുന്ന ആളെ കിച്ചണിൽ കണ്ടത്…. അർജ്ജുൻ ഡോക്ടറ് കണ്ണ് നിറച്ച് നിന്ന് ഉള്ളി അരിയുന്നത് കണ്ടപാടെ കിച്ചേട്ടൻ വാപൊത്തി ചിരിയ്ക്കാൻ തുടങ്ങി….

കുത്തെടാ….കുത്ത്…. എന്റെ ഈ ദീനരോദനം കണ്ടിട്ട് നീ കുത്ത്… നിന്നോട് ദൈവം ചോദിയ്ക്കും…

ഹോ….😁😀😀😀 ഞാൻ പറഞ്ഞോളാം സാറെ അതിന്റെ മറുപടി…എന്നാലും എന്റെ അർജ്ജൂ…എന്തോന്നെടേയ് ഇത്….!!!

അത് പിന്നെ സന്തോഷകരമായ ഒരു കുടുംബജീവിതത്തിൽ equality നിർബന്ധമാണെ…. ന്ന….ല്ലേ….നവീ… (ശ്രേയ)

ആ…അത് ശരിയാ… പക്ഷേ ഈ പാവത്തിനെ മാത്രം ഇങ്ങനെ പട്ടിയെ പോലെ പണിയെടുപ്പിക്കുന്നത് കുറച്ച് undigested ആണ് മോളേ….

കിച്ചേട്ടൻ നടുവിന് കൈയ്യും താങ്ങി നിന്ന് പറഞ്ഞതും അർജ്ജുൻ ഡോക്ടർ ഇടംവലം ചിന്തിക്കാതെ അതിന് ശരി വച്ചു നിന്നു… പിന്നെയാ ആ ഉപമ ശ്രദ്ധിച്ചത്… പിന്നെ കിച്ചേട്ടനെ കൂർപ്പിച്ചൊരു നോട്ടമായിരുന്നു…എനിക്കതെല്ലാം കണ്ട് ശരിയ്ക്കും ചിരി വരണുണ്ടായിരുന്നു…

Actually….ഞാനായിരുന്നു നവീ ഇത് prepare ചെയ്തോണ്ടിരുന്നത്….സത്യായിട്ടും ഡാ…. രേവതീ…എന്നെ വിശ്വാസമില്ലേ…

ശ്രേയ ഡോക്ടർ ഒന്നു ചമ്മിയ മട്ടില് പറഞ്ഞ് എന്റെ കൈയ്യില് പിടിച്ചു…

പിന്നെ എന്ത് പറ്റി…??

അപ്പോഴേക്കും നിങ്ങള് വന്നില്ലേ…..!!!

ഹോ….അങ്ങനെ…!!! എങ്കിലൊന്നു പറഞ്ഞേ ഈ ബിരിയാണീടെ റെസിപ്പി എന്താണെന്ന്….???

അതിലൊക്കെ എന്തിരിക്കുന്നു നവീ…ല്ലേ അജൂ… ശ്രേയ ഡോക്ടർ ആകെയൊന്ന് പരുങ്ങിക്കളിച്ചു…

അതിലൊക്കെ എന്തിരിയ്ക്കുന്നൂന്നോ..ശരിയ്ക്കൊരു ചായയിടാൻ അറിയാത്തവളാ… ബിരിയാണി പോലും….

നീ എന്നെ അങ്ങനെയങ്ങ് insult ചെയ്യല്ലേ മോനേ നവീ… ഞാൻ നല്ല അസ്സല് ചായ ഇടും അല്ലേ അജൂ….

ശ്രേയ ഡോക്ടർ ഒരാവേശത്തിൽ അർജ്ജുൻ ഡോക്ടറെ നോക്കിയതും അർജ്ജുൻ ഡോക്ടർ ഒരേസമയം അല്ലാന്നും അതേന്നും തലയാട്ടി…

ആഹാ… നിനക്ക് ചായയൊക്കെ ഇടാനറിയ്വോ…!!! അപ്പോ നീ ചായയിടുമ്പോ പാലൊഴിച്ചിട്ടാണോ ചായപ്പൊടി ഇടണേ…അതോ ചായപ്പൊടി ഇട്ടിട്ടാണോ പാലൊഴിയ്ക്കുന്നേ….😁😁

എന്തിനാ നവീ നമ്മള് വെറുതേ കാര്യങ്ങളൊക്കെ വെറുതേ വച്ച് താമസിപ്പിക്കുന്നേ…രണ്ടും ഒരേസമയം അങ്ങിട്ടാപ്പോരേ….

കിച്ചേട്ടൻ അത് കേട്ടതും അർജ്ജുൻ ഡോക്ടറെ ദയനീയമായൊന്ന് നോക്കി… അർജ്ജുൻ ഡോക്ടർ ആകെ ദാരിദ്രംന്ന് പറഞ്ഞ അവസ്ഥയിലും…

അതേ…രണ്ടാളും ഇവിടെ നിന്ന് ചുറ്റിത്തിരിയാതെ വേഗം പോയി റെഡിയായിക്കേ… ലെഫ്റ്റ് സൈഡിൽ ഗസ്റ്റ് റൂം ഉണ്ട് അവിടെ ബെഡില് നിങ്ങൾക്ക് വേണ്ടിയുള്ള ഡ്രസ്സും എടുത്ത് വച്ചിട്ടുണ്ട്…വേഗം പോയി ഫ്രഷായി ഡ്രസ് ചേഞ്ച് ചെയ്യ്… അപ്പോഴേക്കും ഞങ്ങള് എല്ലാം റെഡിയാക്കി വയ്ക്കാം… ഓകെ…

ശ്രേയ ഡോക്ടർ ഞങ്ങളെ അതും പറഞ്ഞ് റൂമിലേക്ക് തള്ളിവിട്ട് ഡോറ് ലോക്ക് ചെയ്തു… പിന്നെ അധികം നിന്ന് ചുറ്റിത്തിരിയാണ്ട് ഞാനാദ്യം ബാത്റൂമിലേക്ക് കയറി ഫ്രഷായി വന്നു….അപ്പോഴും കിച്ചേട്ടൻ ബാൽക്കണിയില് നിന്ന് പുറത്തെ view ആസ്വദിച്ചു നിൽക്ക്വായിരുന്നു….

കിച്ചേട്ടാ…പോയി ഫ്രഷായി വാ…

ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞതും കിച്ചേട്ടൻ റൂമിലേക്ക് കയറി വന്നു….. തലയിൽ ചുറ്റിയിരുന്ന ടൗവ്വല് അഴിച്ചെടുത്ത് ഒന്ന് സൈറ്റ് ചെയ്ത് കിച്ചേട്ടൻ ഫ്രഷാവാനായി പോയി……

കിച്ചേട്ടൻ ഫ്രഷാവാനായി പോയ സമയം നോക്കി ഞാൻ ബെഡില് വച്ചിരുന്ന സാരിയെടുത്ത് ഒന്ന് നിവർത്തി നോക്കി….റെഡ് കളറിൽ സിൽവർ ബീഡ്സ് വച്ച ഷെയ്ഡുള്ള സാരിയും അതിന് മാച്ചാവണ സിൽവർ കളർ ബ്ലൗസും ആയിരുന്നു…

ഞാനത് നിമിഷ നേരം കൊണ്ട് ഞൊറിഞ്ഞുടുത്തു… പക്ഷേ ബ്ലൗസിന് പിറക് വശം മാത്രം അല്പം വൈഡ് ഓപ്പണിംഗ് ആയിരുന്നു…..സാരിയെല്ലാം ഉടുത്ത് തലമുടി ഫ്രണ്ടിലേക്ക് ചീകി ഒരു സിൽവർ സ്റ്റഡും കാതിലിട്ട് താലിമാല ഫ്ലീറ്റിൽ നിന്നും ഉയർത്തിയിട്ടതും എന്റെ ഒരുക്കം കഴിഞ്ഞിരുന്നു…

പെട്ടെന്നാ ബ്ലൗസിന് ബാക്കിലെ കുഞ്ചലം തൂങ്ങിക്കിടന്ന വള്ളിയുടെ കാര്യമോർത്തത്… പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് കെട്ടാൻ എനിക്ക് കഴിഞ്ഞില്ല…അപ്പോഴാ എന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് കിച്ചേട്ടന്റെ കരങ്ങൾ അവിടേക്കമർന്നത്…

കിച്ചേട്ടന്റെ മുഖം കണ്ണാടിയിലൂടെ കണ്ട് ഞാൻ ഒരു പുഞ്ചിരിയോടെ നിന്നതും കിച്ചേട്ടൻ വള്ളി പതിയെ കെട്ടാൻ തുടങ്ങി….ഞാൻ ഉള്ളിലടക്കിയ നാണത്തോടെ നിന്നതും കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ ആ വള്ളി പതിയെ അഴിയ്ക്കാൻ തുടങ്ങി…അതിനൊപ്പം ആ വിരലുകൾ ബാക്ക് ഓപ്പൺ ബ്ലൗസിന്റെ ഹുക്കിലേക്ക് നീണ്ട് ഓരോ ഹുക്കുകളും അയച്ചെടുക്കാൻ തുടങ്ങി….

കിച്ചേട്ടന്റെ ചുടു നിശ്വാസം പുറത്ത് പതിച്ചതും ഞാനൊന്ന് പോള്ളിപ്പിടഞ്ഞു…ആ അധരങ്ങൾ അവിടെ സ്നേഹ ചുംബനം അർപ്പിച്ച് തെന്നി നീങ്ങാൻ തുടങ്ങി….

അമ്മാളൂട്ടീ…നീ എന്ത് പെർഫ്യൂമാ use ചെയ്യണേ… എന്ത് സുഗന്ധമാ നിനക്ക്…എന്നെ ശരിയ്ക്കും വഴി തെറ്റിയ്ക്ക്വാ നീ…😁😁😁

കിച്ചേട്ടന്റെ ആ ഡയലോഗ് കേട്ടതും പാതിയഴിഞ്ഞ ഹുക്ക് കൂട്ടിച്ചേർത്ത് പിടിച്ച് ഞാൻ കിച്ചേട്ടന് നേരെ തിരിഞ്ഞു നിന്നു… ആ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ കൈകൾ എന്റെ അരക്കെട്ടോട് ചേർത്ത് എന്നെ കിച്ചേട്ടനിലേക്ക് വലിച്ചടുപ്പിച്ചു…

കിച്ചേട്ടൻ കെട്ടണ്ട……. ഞാൻ കെട്ടിക്കോളാം….!!! ഡോക്ടർടെ സഹായം അവസാനം എനിക്ക് പണിയാവും……അതിന്റെ ലക്ഷണമെല്ലാം കാണുന്നുണ്ട്…!!!

എന്റെ ആ പറച്ചില് കേട്ടൊന്ന് പുഞ്ചിരിച്ച് കിച്ചേട്ടൻ എന്നെ ഒന്നുകൂടി ചേർത്ത് നിർത്തി…. പതിയെ ആ മുഖം എന്റെ കഴുത്തടിയിലൂടെ ചേർന്ന് പുറത്തേക്ക് എത്തി ബ്ലൗസിന്റെ ഹുക്കുകൾ ഓരോന്നായി ഇട്ടു തന്നു….ഒപ്പം മുകളിലെ വള്ളി കൂടി മുറുകെ കെട്ടി പതിയെ എന്നിൽ നിന്നും വിട്ടുമാറി….

കഴിഞ്ഞു…..!!!

കിച്ചേട്ടന്റെ ആ പറച്ചില് കേട്ടതും ഞാൻ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *