ഒരു ആൺകുട്ടിയുടെ കൂടെ മഴയും നനഞ്ഞ് കൈയിൽ ഒരു ബാഗുമായി ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അഖിൽ നാളോംങ്കണ്ടി

ഏടത്തീ…. ഏടത്തീ…. എന്താടാ.. ചെക്കാ … അകത്തിരുന്ന് സീരിയൽ കണ്ടിരുന്ന ഏടത്തി മുറ്റത്ത് കണ്ട കാഴ്ച കണ്ട് അന്താളിച്ച് നിന്നുപോയി. അല്ല ഏടത്തിയെ പറഞ്ഞിട്ട് കാര്യമില്ല നേരം തെറ്റിയ നേരത്ത് ഒരു ആൺകുട്ടിയുടെ കൂടെ മഴയും നനഞ്ഞ് കൈയിൽ ഒരു ബാഗുമായി ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ ആരായാലും അന്താളിച്ചു പോകും.

ഏടത്തി ഇങ്ങൾ ആ തോർത്ത് ഇങ്ങ് എടുക്ക് അന്താളിപ്പ് മാറ്റി കൊണ്ട് . ഒരു മാതിരി റോഡിയോ തുറന്ന മാതിരി കുറെ ചേദ്യങ്ങൾ മാത്രമായിരുന്നു എന്റെ മുന്നിൽ മൂപ്പത്തി നിരത്തിയത്.

“ന്റെ കൃഷ്ണ ഞാൻ എന്തായികാണണത് എന്റെ കുട്ടി വഴി തെറ്റി പോയല്ലോ ., ആരാട ഇത് , ഏതാട ഇവൾ ഈ എന്ത് ഭാവിച്ചിട്ട ഈ പെണ്ണിനെ കൂട്ടി ഈ മഴയത്ത് ഇവിടെ കയറി വന്നത് നീ നിന്റെ ഏട്ടനെ അങ്ങ് അറബി നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന അദ്ദേഹത്തെ കുറിച്ച് ഓർത്തോ അതുംഅല്ല മരിച്ചുപോയ നിന്റെ. അല്ല നമ്മുടെ മാതാപിതാക്കളെ കുറിച്ച് ഓർത്തോ …… കലി തുള്ളി നിൽക്കുന്ന ഏടത്തിയുടെ മുന്നിൽ എനിക്ക് പറയാൻ ഉള്ളത് ഇത്രമാത്രം

ഇത് അമ്മു. അമൃത എന്റെ കൂട്ടുകാരിയാണ്… കൈയിൽ ഉണ്ടായിരുന്ന തോർത്ത് വാങ്ങി തലയും തോർത്തി അമ്മുവിനും കൊടുത്തു വീട്ടിൽ കയറി .. എന്നിട്ടും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവാതിരുന്ന ഏടത്തിയെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഒരു മാതിരി പി.സി ജോർജിനോട് ചർച്ച നടത്തിയ നികേഷ് കുമാറിനെ ആണ്.. മൂപ്പത്തി മൊത്തത്തിൽ കിളി പോയ അവസ്ഥ .

സംഭവം ഇനിയും പറഞ്ഞില്ലങ്കിൽ മൂപ്പത്തി തളർന്ന് പോകും എന്ന് മനസ്സിലക്കിയ ഞാൻ അമ്മുവിന് കുളിക്കാൻ എന്റെ ബാത്ത് റൂമൂം കാണിച്ച് കൊടുത്ത് .ഏടത്തിയെ കൂട്ടി അകത്ത് കയറി കാര്യങ്ങൾ വിശദികരിക്കാൻ തുടങ്ങി.

“അതയത് ഏടത്തി ഓൾ എന്റെ ചങ്ക് കൂട്ടുകാരിയാണ് നാളെ ഓളെ കല്യണം ആണ് ഞാളെ കൂട്ടുകാരൻ വിഷ്ണു ആണ് ചെക്കൻ മ്മളെ അമ്പലത്തിൽ വെച്ചാണ് താലികെട്ട് ”

അതിനിപ്പം ഓൾ എന്തിനാട ഇഞ്ഞെകൂടെ. ഇവിടെ വന്നത് …? “പറയാം ഞാൻ ആദ്യം മുതൽ പറയാം ഇങ്ങൾ തോക്കിൽ കയറി വെടി വെക്കല്ല. ഓളും ഞാനും ഏകദേശം പത്തു വർഷത്തോളം ആയി കൂട്ടുകാർ ആണ് ,സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ട് ഇവൾ വിദ്യാർഥി സമര പോരട്ടത്തിൽ പങ്കെടുത്ത് ഞാൻ ക്ലാസിൽ കയറാതെ ഇരുക്കുമ്പോൾ മുഴുവൻ അക്കാത്ത നോട്ടുബുക്കുകൾ എഴുതി തീർത്തു തന്നവളാണ് എന്റെ അല്ല നമ്മുടെ അമ്മ രോഗം പിടിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ ധൈര്യം തന്നവൾ ഞാൻ പോലും അറിയാതെ എന്റെ റെക്കോഡ് ബുക്കുകൾ എഴുതി തീർത്ത് എന്നെ വിജയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയവൾ .. പക്ഷെ ഞാൻ എന്റെ ഉറ്റവരെ നഷ്ടപ്പെട്ട സങ്കടം കുറച്ച് എങ്കിലും മാറ്റിയത് ഏട്ടൻ ഏടത്തിയെ ഇവിടെ കൂട്ടി വന്നപ്പോൾ അല്ലെ?

ഞാൻ ആ സന്തോഷത്തിൽ ആയത് കൊണ്ടാകണം ഓൾ ഓളെ സങ്കടങ്ങൾ ഒന്നും എന്നോട് പറഞ്ഞില്ല കഴിഞ്ഞ ഒരു വർഷം മുമ്പ് അവളുടെ അമ്മ മരിച്ച് .. പാവം അമ്മു വീട്ടിൽ ഒറ്റമോൾ ആയിരുന്നു മുഴു കുടിയൻ ആയ അച്ഛൻ മൂന്നാം മാസം മറ്റൊരു കല്യാണം കഴിച്ചു. ആ പെണ്ണുങ്ങൾ ആണങ്കിൽ വല്ലാത്ത ക്രൂര സ്വഭാവം ഇവളെ കൊണ്ട് പണി ഒക്കെ എടിപ്പിച്ച് പഠിക്കാൻ പോലും സമ്മതിച്ചിരുന്നില്ല… ഇടക്ക് അവളെ കോളേജിൽ കൊണ്ടുവിടാൻ പോകുമ്പോൾ അവൾ പറയുമായിരുന്നു അവരുടെ ക്രൂരത കൂടെ പഠിച്ചതാണെങ്കിലും അവൾ ഇടക്ക് ഒക്കെ എനിക്ക് ഏട്ടന്റെ സ്ഥാനം തന്നിരുന്നു ഞങ്ങളെ ഒരുമിച്ച് കാണുമ്പോൾ പലരും ചോദിച്ചിരുന്നു, പലരും തെറ്റ് ധരിച്ചിരുന്നു ഞങ്ങൾ പ്രണയത്തിലാണ് എന്ന് പക്ഷെ അവിടെ ഒക്കെ അവൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവരോട് ഒക്കെ പറഞ്ഞിരുന്നത് ഞാൻ എട്ടൻ ആണ് എന്നാണ്… അതെ ഏടത്തി .അവൾ എനിക്ക് പെങ്ങൾ ആണ് .,നല്ല കുശുമ്പുള്ള പെങ്ങൾ

ഫോണിന്റെ വാൾപോപ്പറിൽ എന്റ കൂടെ മറ്റൊരു കൂട്ടുകാരിയെ കണ്ടപ്പോൾ കലക്കിയ കണ്ണുമായി അവൾ പ്രതികരിച്ചു., ബൈക്കിന്റെ പിറകിൽ മറ്റൊരു കൂട്ടുകാരിയെ കണ്ടപ്പോൾ വാട്ട്സ് അപ്പിൽ വരെ ബ്ലോക്ക് ചെയ്ത് സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തി പ്രതികരിച്ചു. ഒരിക്കൽ അവളുടെ തെറ്റിന് ഞാൻ പിണങ്ങി പോയപ്പോൾ കലങ്ങിയ കണ്ണുമായി അവൾ പിറകെ നടന്നു പിണക്കം മാറ്റൻ അതിന് ശേഷം ആ കണ്ണുകൾ നിറയാൻ അവസരം ഞാൻ ഉണ്ടാക്കിട്ടില്ല ….

‘ചിലപ്പോൾ ഒക്കെ രക്തബന്ധത്തെക്കാൾ വലുതാണ് സൗഹൃദം’

അവളുടെ ചുറ്റുപാടുകൾ ഒക്കെ അറിയാവുന്ന ഞങ്ങളെ കൂടെ പഠിച്ച ദുബായിൽ ജോലി ചെയ്യുന്ന വിഷ്ണു അവളോട് പ്രണയഭ്യാർഥന നടത്തിയപ്പോൾ അവൾ ആദ്യം ഓടി വന്നത് എന്റെ അടുത്താണ് .അവൾക്ക് ഇഷ്ട കുറവില്ലാത്തത് കൊണ്ട് ഞാനാണ് വിഷ്ണുവിനെ അവളുടെ താൽപര്യം അറിയിച്ചത് …. പക്ഷെ ഇത് അവളുടെ അച്ഛനെ അറിയിച്ചപ്പേൾ അയാൾ എന്നെ ആട്ടി പായിച്ചു മാത്രമല്ല ഒരു തെരുവു തൊമ്മാടി കൊണ്ട് അവളെ കെട്ടിക്കാൻ ഉള്ള പരിപാടി ആയിരുന്നു …

പിന്നെ ഒന്നും നോക്കിയില്ല അവളെയും കൂട്ടി ഞാൻ ഇങ്ങോട്ട് പോന്നു നാളെ വിഷ്ണു നാട്ടിൽ എത്തും. അമ്പലത്തിൽ വെച്ച് താലികെട്ട് അവന്റെ വീട്ടുകാർക്ക് പൂർണ്ണ സമ്മതം ”

ഇതാ ഇത്രയും പറഞ്ഞു കഴിഞ്ഞതിന് ശേഷം ഏടത്തി എന്നോട് ചോദിക്കുകയാ.

” അല്ലട മോനെ ഇത്രയും ആയ സ്ഥിതിക്ക് നിനക്ക് തന്നെ അവളെ കെട്ടിയാൽ പേരെനോ”

ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു ” അവൾ എന്റെ കൂട്ടുകാരിയാണ് she is my best best friend” ചിരിച്ചു കൊണ്ട് മൂപ്പത്തി പറഞ്ഞു

“ഇഞ്ഞി വലിയവനാടാ മോനെ”

അപ്പോഴേക്കുo അമ്മു കുളി കഴിഞ്ഞ് വന്നിരുന്നു കുറച്ച് ടിവിയും കണ്ട് ചക്കക്കുരു കറിയും കൂട്ടി ചോറും തിന്ന് ഞാൻ കിടക്കാൻ പോയി അന്നേരം ഗൾഫിൽ നിന്ന് ഏട്ടൻ വിളിച്ചു ഏടത്തി എന്തെക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട് .. ഒക്കെയും കഴിഞ്ഞ് അവൾ എന്റെ മുറിയിലേക്ക് കയറി വന്നിട്ട് ഒരു ചോദ്യം ചോദിച്ചു

“ഡാ ഒരു പാത്രത്തിൽ ഉണ്ടിരുന്ന നമുക്ക് ഒരു പായിൽ ഉറങ്ങികൂടെ”

അവളുടെ ചോദ്യം മുഴുവാനാക്കുന്നതിന്റെ മുന്നെ ഞാൻ നീങ്ങി കിടന്നു അങ്ങനെ അവളും ഞാനും ഒരുമിച്ചാണ് ഉറങ്ങിയത് . രാവിലെ ഓൾ പറഞ്ഞു

“ഒരുപാട് കാലത്തിന് ശേഷം പേടി കൂടതെ ഉറങ്ങിന്ന്”

അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് പോന്നും ഏടത്തിയും പിന്നെ ഞങ്ങളെ കൂട്ടുകാരും ആ സമയത്ത് തന്നെ വിഷ്ണുവും കുടുംബ സം എത്തിയിരുന്നു അങ്ങനെ കല്യാണം ഭംഗിയായി കഴിഞ്ഞു വിഷ്ണുവിന്റെ വീട്ടിൽ പോകാൻ കാറിൽ കയറാൻ നേരം എന്റെ അടുത്തുവന്ന് അവൾ പറഞ്ഞു

” ഏട്ടാ പോട്ടെന്ന് ”

മുന്നിൽ നിന്ന് അവൾ കൈയിൽ കരുതിയിരുന്ന ടൗവ്വൽ മെല്ലെ താഴെക്കിട്ടു അത് എടുത്തക്കാൻനെന്ന വ്യാജേനെ അവൾ കുനിഞ്ഞ് എന്റെ രണ്ടു കാലും പിടിച്ചു പറഞ്ഞു

“ഏട്ടൻ എന്നെ അനുഗ്രഹിക്കണം”

കണ്ണുകൾ നിറഞ്ഞു കവിഞ്ഞ നിമിഷം കാറിൽ കയറുമ്പോൾ ഒന്നെ ഞാൻ പറഞ്ഞുള്ളു.

“അളിയാ… വിഷ്ണു.. വേദനിപ്പിക്കരുതെടാ എന്റെ ചങ്കിനെ”

ഒക്കെയും ശുഭമായി അവസാനിപ്പിച്ച് വീട്ടിൽ എത്തിയിട്ട് രാത്രി ചോറു തിന്നാൻ നേരത്ത് കറി വിളമ്പുമ്പോൾ ഞാൻ ഏടത്തിയോട് ചോദിച്ച്

“അല്ല ഏടത്തി ഇങ്ങളെ കൈയിൽ കിടന്ന സ്വർണ്ണ വള എവിടെന്ന്”

ചിരിച്ചു കൊണ്ട് മൂപ്പത്തി പറഞ്ഞു

“അമ്മു നമ്മുടെ അനിയത്തി കുട്ടി അല്ലെ എങ്ങനെയാ അവളെ വെറും കൈയോടെ അയക്കുന്നത്………?????? പേടിക്കണ്ട ഏട്ടന്റെ സമ്മതത്തോടെയാണ്”

ഞാൻ ഒന്നും പറഞ്ഞില്ല റൂമിൽ കയറി വാതിൽ അടച്ച് ഡയറിയിൽ ഇങ്ങനെ കുറിച്ചു.

“പെണ്ണ് ഒരു അത്ഭുതമാണ്” ലൈക്ക് കമന്റ് ചെയ്യണേ…

രചന: അഖിൽ നാളോംങ്കണ്ടി

Leave a Reply

Your email address will not be published. Required fields are marked *