ആ ഹോട്ടലിൽ എവിടെയോ ഒരു നിഴൽ പോലെ ഈ സ്ത്രീയെ കണ്ടിരുന്നു..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Gayu Ammuz Gayu

നനഞ്ഞ അ-ടിവസ്ത്രങ്ങളും വി-യർത്തൊ-ട്ടിയ മേൽവസ്-ത്രങ്ങളുമായി പരീക്ഷ മു-റിയിൽ ഇരിക്കുമ്പോൾ അമ്മുവിന്റെ മനസിൽ മുഴുവൻ ഭീ-കരമായ ഇ-രുട്ടായിരുന്നു. ഒരു മണിക്കൂർ മുമ്പ് തന്നെ പി-ച്ചിച്ചീ-ന്തിയ ഉന്നതന്റെ ശബ്ദം അവളുടെ ചെവിയിൽ അലയ-ടിച്ചു. അയ്യാൾ വീണ്ടും ദേ-ഹത്തേക്ക് ചാ-ടി വീ-ഴുന്നതായി തോന്നി.

ഉറക്കെ കരയണമെന്നുണ്ട്. പക്ഷേ ശാന്തമായി പരീക്ഷ എഴുതുന്ന കൂട്ടുകാരുടേയും കാവലിരിക്കുന്ന അദ്ധ്യാപകരുടേയും സാന്നിധ്യം അവളെ പിടിച്ചു നിർത്തി. ഓർമയിൽ നിന്ന് പെ-റുക്കി പെ-റുക്കി ഉത്തരങ്ങൾ എഴുതിത്തുടങ്ങി.അപ്പോഴും ജീവിതം ഉത്തരം കിട്ടാത്തൊരു ചോദ്യമായി അവശേഷിച്ചു. വേ-ദന സ-ഹിക്കാനാവാതെ നി-ലവി-ളിക്കുന്ന അമ്മയുടെ മുഖം. അവർ വീണിട്ട് വർഷം ഒന്ന് തികയുന്നു അമ്മയുടെ ശരീരം തേടി മാത്രം പാ-തിരാത്രി മൂ-ക്കറ്റം കു-ടിച്ചു കയറി വരുന്ന അച്ഛൻ….

അമ്മയെ കൊ-ള്ളാതായതോടെ അയ്യാളുടെ നോട്ടം അമ്മുവിലായി. പതുക്കെ പതുക്കെ അയ്യാളുടെ ചങ്ങാതിമാർക്കും അമ്മുവിന്റെ ശ-രീരം പങ്കിട്ടു കൊടുക്കാൻ അയാൾ കൂട്ടിക്കൊണ്ട് വന്നു. പുറത്തു പറഞ്ഞാൽ കൊ-ന്നുക-ളയുമെന്ന ഭീഷണി .എല്ലാം കഴിഞ്ഞ് പോകുമ്പോൾ അവർ ചിലപ്പോൾ പത്തോ അമ്പതോ കൊടുക്കും.ഇതെല്ലാം കണ്ട് ജീ-വശ്-ഛവം ആയി കി-ടക്കാനേ അമ്മയ്ക്ക് കഴിഞ്ഞുള്ളു.

“ഡീ. നിന്റെ തള്ളേടെ അ-സുഖം മാറും. ഞാൻ ആശുപത്രിയിൽ പോയി ചോദിച്ചു. പക്ഷേ ഒരു ലക്ഷം രൂപ വേണം” .

അച്ഛൻ ഒരു ദിവസം ഇതു പറഞ്ഞപ്പോൾ അമ്മുവിന് സന്തോഷമായി. പക്ഷേപണം എവിടുന്നു കിട്ടും. അതിനുള്ള ഉത്തരവും അയാളുടെ കൈയിൽ ഉണ്ടായിരുന്നു.

ശീ-തികരിച്ച മു-റിയിൽ കി-ടക്കുമ്പോൾ അമ്മുവിന്റെ മനസ്സിൽ അമ്മയുടെ മുഖം മാത്രമായിരുന്നു.പക്ഷേ അമ്മയുടെ അ-സുഖം മാറില്ല എന്നും പണം സമ്പാദിക്കാൻ അയാൾ നടത്തിയ നാടകം ആണിതെന്നും അവളറിഞ്ഞില്ല.

പരീക്ഷ കഴിഞ്ഞ് പൊരിവെയിൽ കൊണ്ട് വീട്ടിലെത്തിയപ്പോഴും അമ്മ പട്ടിണി ആരെന്നന്നുള്ള ആദിയായിരുന്നു അവൾക്ക്, പക്ഷേ ജീ-വന-റ്റു കിടക്കുന്ന ആ ശരീരത്തിന് ഇനി ഭക്ഷണം ആവശ്യമില്ലായിരുന്നു.

അമ്മയുടെ ത-ണുത്തു വി-റങ്ങലിച്ച കൈ-കൾ…… ഇന്നലെ രാത്രി ഒറ്റക്കിട്ടു പോയതാ പാവത്തിനെ…. ഒരു തു-ള്ളി വെള്ളം പോലും ഇറങ്ങാതെയുള്ള മരണം…..

അവൾ ഏ-ങ്ങി ഏ-ങ്ങി കരഞ്ഞു. വഴിയേ പോയവർ ആരൊക്കെയോ കയറി നോക്കിയിട്ടു പോയി.

കുറച്ചു കഴിഞ്ഞ് ചൂ-ടുള്ള പ-രുപ-രുത്ത ഒരു കൈ-ത്ത-ലം അവളുടെ തോളിൽ വന്നു തൊട്ടു.അവരെ കണ്ട അമ്മു ഒന്നു ഭയന്നു.

“പേടിക്കണ്ട. മോൾ ഇന്നലെ വന്ന ഹോട്ടലിൽ ഞാനും ഉണ്ടായിരുന്നു.” നഗരത്തിലെ പ്രധാന വേ-ശ്യയെന്ന് ആ സ്ത്രീ പറയാതെ പറഞ്ഞു.

ശരിയാണ്. ആ ഹോട്ടലിൽ എവിടെയോ ഒരു നിഴൽ പോലെ ഈ സ്ത്രീയെ കണ്ടിരുന്നു. അവരുടെ തീക്കനൽ പോലെയുള്ള നോട്ടം അമ്മു ശ്രദ്ധിച്ചിരുന്നു.

“മോളേ…ഇന്നലെ നിന്റെ ഗതികേടുകൊണ്ടാണ് നീ ആ പണിക്ക് വന്നത്.പക്ഷേ ഞങ്ങളെപ്പോലെ നീ നാളെ ഒരു വേ-ശ്യയായി അറിയപ്പെടേണ്ടവളല്ല”. അവർ അവളുടെ കണ്ണീർ ഒപ്പി.

” ഞങ്ങൾക്കൊരു സംഘടനയുണ്ട്. അവർ ഇവിടെയെത്തും.ഡോക്ടർമ്മാരും വക്കീലമ്മാരുമെല്ലാം നമ്മളെ സഹായിക്കും.നിനക്ക് പഠിക്കാനും ജോലി നേടാനും ഞങ്ങൾ സഹായിക്കാം.” ആ സ്ത്രീ പറഞ്ഞു.

അവർ ഒരു ഫോൺ കോൾ ചെയ്തു.അവരെപ്പോലെ കുറേ സ്ത്രീകൾ വന്നു.അമ്മയുടെ ശ-രീരം പൊ-തുശ്മ-ശാ-നത്തിൽ മറവു ചെയ്യാൻ നടപടി ആരംഭിച്ചു. അപ്പോഴും അമ്മുവിനെ ആ സ്ത്രീ ചേർത്തു പിടിച്ചു.

“നിനക്ക് ഇനി ഞങ്ങളൊക്കെ അമ്മമാരാണ്. നീ പഠിക്ക് ….. നിന്നെ ഇനിയും തെറ്റിന്റെ വഴിയിലേക്ക് ആരും ഉന്തി വിടില്ല” … ആ സ്ത്രീ അവളെ മാറോടടക്കി പിടിച്ചു…

രചന: Gayu Ammuz Gayu

Leave a Reply

Your email address will not be published. Required fields are marked *