വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 30 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

“സമയം കളയണ്ട കുട്ടിയെ വിളിച്ചോളളൂ….!!!”

അമ്മാവൻ അങ്ങനെ പറഞ്ഞതും എന്തുക്കൊണ്ടോ ആകാശിന് വല്ലാത്തൊരു ടെൻഷൻ ഉളളിലേക്ക് കയറി…

പരിഭ്രമത്താൽ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടയ്ക്കുമ്പോൾ തന്നെ മുന്നിൽ അവളുടെ സാന്നിദ്ധ്യം അവൻ അറിഞ്ഞു…

ചുറ്റുമുളള കണ്ണുകളെല്ലാം തന്നിലാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആകാശ് ഒരു ദീർഘശ്വാസത്തിനപ്പുറം മുന്നിൽ നിൽക്കുന്ന പെൺക്കുട്ടിയിലേക്ക് മിഴികളെറിഞ്ഞു….

ഡാർക്ക് ഗ്രീൻ കളർ പ്ലെയിൻ സാരിയുടുത്ത് മുഖത്തൊരു കുഞ്ഞി പൊട്ടു തൊട്ട് കറുത്ത കണ്ണുകൾ കൺമഷി കൊണ്ട് ഒന്നും കൂടി കറുപ്പിച്ചിച്ചെഴുതി, നീണ്ട നേർത്ത മുടി അഴിച്ചിട്ട് നിൽക്കുന്ന ഐശ്വര്യം നിറഞ്ഞ സിതാരയെ ഒറ്റ നോട്ടത്തിൽ തന്നെ ആകാശിന് ഇഷ്ടമായി …

നിലത്തേക്ക് ദൃഷ്ടിയൂന്നി നിൽക്കുന്ന അവളുടെ പേടിയാണ് കൂടുതൽ കൗതുകമെന്ന് തിരിച്ചറിഞ്ഞതും ആകാശിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

അത് കണ്ടു ആദർശിന്റെയും ലച്ചുവിന്റെയും ആദർശിന്റെ അമ്മയുടെ സഹോദരനായ പ്രഭാകരനും ആശ്വാസമായി…

ആകാശ് കുട്ടിയെ ഇഷ്ട്ടപ്പെടുകയാണെങ്കിൽ അച്ഛനും അമ്മയും കൂടി വന്ന് കണ്ടു ഉറപ്പിക്കാമെന്നു തീരുമാനിച്ചത് കൊണ്ട് അധികമാരും പെണ്ണു കാണാൻ എത്തിയിട്ടില്ലായിരുന്നു…

ഇടയ്ക്ക് തന്നെ ഒന്നു പാളി നോക്കിയ സിതാരയുടെ പരിഭ്രമം കൂടിയതും നാണം കൊണ്ട് കൂമ്പി പോയ അവൾ അകത്തേക്ക് പോകുന്നത് കണ്ടതും ആകാശിന് അവളോട് സംസാരിക്കാൻ വല്ലാത്തൊരു കൊതി തോന്നി..

അത് മനസ്സിലാക്കിയിട്ടെന്ന പോലെ സിതാരയുടെ അച്ഛൻ തന്നെ അവസരം ഉണ്ടാക്കി…

അകത്തേക്ക് ചെല്ലാൻ പറഞ്ഞെങ്കിലും പുറത്ത് നിന്നോളമെന്ന് പറഞ്ഞു ആകാശ് പുറത്തേക്ക് ഇറങ്ങി..

പുതുതായി പണിത ഒരു ഒറ്റ നില വീടായിരുന്നു സിതാരയുടേത്…

പക്ഷേ, അവനെ ഏറ്റവും ആകർഷിച്ചത് വീടിന് ചൂറ്റും വളർത്തിയിരിക്കുന്ന വിവിധതരം പൂച്ചെടികളായിരുന്നു…

അടുത്തേക്ക് ചെന്നതും അവന് മനസ്സിലായി ഒരു ഭാഗം മുഴുവൻ പൂച്ചെടികളും മറു ഭാഗത്തായി പച്ചക്കറികളുമാണ് നട്ടു വളർത്തിയിരിക്കുന്നതെന്ന്…

കായ്ച്ചൂ കിടക്കുന്ന കോവലിൽ ഒരു പന്തൽ പോലെ ഇട്ടിരിക്കുന്നു..

അതിനിടയ്ക്ക് തന്നെ നീണ്ട പടവലങ്ങ കിടക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം ആകാശ് ഒന്ന് അമ്പരന്നു..

സൂക്ഷിച്ച് നോക്കിയപ്പോളാണ് മനസ്സിലായത്, പാവലും കോവലും ഒരു പോലെ പന്തലിട്ട് കൊടുത്തിരിക്കുന്നതാണെന്ന്…!!!

ഒരു കൗതുകത്തോടെ അവൻ ആ പന്തലിലേക്കിറങ്ങി…

ഒരു പ്രത്യേക തണുപ്പ് അവന് അനുഭവപ്പെട്ടു..

പെട്ടെന്നാണ് കാലിൽ എന്തോ ഉരുമ്മുന്നത് പോലെ അവന് തോന്നിയത്..

ഞെട്ടി താഴേക്ക് നോക്കിയതും കണ്ടു..

വെളുത്ത പഞ്ഞിക്കെട്ടു പോലെ ഒരു കുഞ്ഞി പൂച്ച…

അത് അത്രയും സ്നേഹത്തോടെ തനിക്ക് ചുറ്റും ഉരുമ്മുന്നത് കണ്ട് ഒരു പ്രത്യേക വാത്സല്യത്തോടെ അവൻ അതിനെ വാരിയെടുത്തു..

തന്റെ ഒരു കെെവെളളയിൽ ഒതുങ്ങാനെ ഉളളൂ അത്…

അതിനെ മെല്ലെ തഴുകിയതും കണ്ണടച്ചു അത് കുറുകി…

ഒരു ചിരിയോടു കൂടി തിരിയുമ്പോളാണ് പിറകിൽ വന്ന് മിണ്ടാതെ നിൽക്കുന്ന സിതാരയെ കാണുന്നത്…

അപ്പോളും തലക്കുനിച്ച് നിൽക്കുന്ന അവൾക്ക് നേരെ അവൻ മുരുടനക്കി ..

പെട്ടെന്ന് അവൾ സാരിയുടെ തുമ്പു കെെയ്യിലെടുത്തു തെരുപ്പിടിച്ചു കൊണ്ടിരുന്നു…

അവൾ എന്തോ പറയാൻ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി..

അതെന്താണെന്ന് കേൾക്കാൻ ആകാംക്ഷ തോന്നിയെങ്കിലും പണിപ്പെട്ട് തന്റെ ഹൃദയത്തെ അടക്കി അവൻ നിന്നു…

“വളരെ ഒരു പാവപ്പെട്ട കുടുംബമാണ് ഞങ്ങളുടേത്…

ഒാർമ്മ വെച്ച നാൾ മുതൽ ഞങ്ങൾ വാടക വീട്ടിലായിരുന്നു…

എന്റെ ഈ 22 വയസ്സിൽ ഒരു 7 വീടുകളിലോളം ഞങ്ങൾ മാറി മാറി താമസിച്ചിട്ടുണ്ട്…

അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് കണ്ടു വളർന്നത് കൊണ്ട് ഞാനും എന്റെ അനിയത്തിയും നന്നായിട്ട് പഠിക്കുമായിരുന്നു..

എങ്ങനെയെങ്കിലൂം ഒരു ജോലി കിട്ടി ഒരു വീട് വെച്ച് ആരും ഇറക്കി വിടാനില്ലാതെ അതിനുളളിൽ ജീവിക്കണമെന്നോരു കൊതിയെ എനിക്ക് ഇത് വരെ ഉണ്ടായിട്ടുളളൂ..

ഡിഗ്രി നല്ല രീതിയിൽ പാസ്സായ ഉടനെ ഞാൻ അടുത്തൊരു പ്രെെവറ്റ് ബാങ്കിൽ ജോലിക്ക് കയറി..

അമ്മ വീട്ടു ജോലിക്ക് പോകുന്ന വരുമാനത്തിൽ നിന്നും ജീവിച്ച്,ഞാനും അച്ഛനും കൂടി ലോൺ എടുത്ത് വെച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ് ഇത്..

ഈ വീട് വെച്ചിട്ട് ഏകദേശം ഒരു വർഷം ആകുന്നേ ഉളളൂ..

ഇപ്പോഴും ആ ലോൺ അടച്ചു തീർന്നിട്ടില്ല…

ആ ലോൺ അടയ്ക്കുന്നത് ഞാൻ ഇപ്പോൾ boutiqueൽ പോകുന്ന വരുമാനം വെച്ചിട്ടാണ്…

ഇപ്പോൾ എന്റെ വിവാഹം നടന്നാൽ അത് അടയ്ക്കാനും വീട്ടിലെ കാര്യം നോക്കാനും അനിയത്തിയുടെ പഠനവുമൊക്കെ അച്ഛനും അമ്മയ്ക്കും ഒരു വലിയ ഭാരമാകും..

ആ ലോൺ അടച്ചു അനിയത്തിക്ക് ഒരു ജോലി കിട്ടിയെങ്കിൽ ഞാൻ ഈ വിവാഹത്തിന് ഒരു എതിർപ്പും പറയില്ലായിരുന്നു .

പക്ഷേ,…

ഞങ്ങൾക്ക് എല്ലാവർക്കും കൂടി മൊത്തം 5 പവനിൽ താഴെയെ സ്വർണ്ണം ഉളളൂ ..

അച്ഛൻ എങ്ങനെ ഈ കല്യാണം നടത്തുമെന്ന് എനിക്കറിയില്ല…

എന്നെ നല്ല രീതിയിൽ കെട്ടിച്ചു വിടാൻ ഞങ്ങൾ കഷ്ടപ്പെട്ടു വെച്ച ഈ വീട് പണയപ്പെടുത്തുക മാത്രമെ അച്ഛന്റെ മുന്നിലൊരു വഴിയുളളൂ…

ഞാൻ കാരണം ഇനി ഒരിക്കൽ കൂടി ഇവർ വാടക വീട്ടിൽ താമസിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല…!!”

പറഞ്ഞു നിർത്തിയതും സിതാരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അപ്പോഴേക്കും അവളുടെ വാക്കുകളിലൂടെ ഞാൻ അവളെ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നു…

പെയ്യുന്ന മിഴികളോടു കൂടി തല കുനിച്ചു നിൽക്കുന്ന അവളുടെ അടുത്തേക്ക് ചെന്നതും എന്റെ കെെയ്യിലിരുന്ന പൂച്ച കുഞ്ഞ് അവളെ കണ്ട് ഒന്നു കുറുകി..

കണ്ണുകൾ തുടച്ചു അവൾ ആ പൂച്ച കുട്ടിക്ക് വേണ്ടി കെെ നീട്ടിയതും ഞാൻ ആ പൂച്ച കുട്ടിയുടെ കാതിൽ അവൾക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു…

“അതെ ഈ പൂച്ച കുട്ടിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമായി…

ഇനി അവൾ എന്നെ വേണ്ടെന്നു പറഞ്ഞാലും ഞാൻ അവളെ വിടില്ല…

പിന്നെ എനിക്ക് സ്വർണ്ണമോ പണമോ ഒന്നും വേണ്ട,പരിശുദ്ധമായ ഈ ഹൃദയം മാത്രം മതി..

പിന്നെ എന്നെ കെട്ടുവാണെൽ നമ്മുക്ക് ഒരുമ്മിച്ച് വീടിന്റെ ലോൺ അടയ്ക്കാം കേട്ടോ..

എത്രയും വേഗം ആഢംബരങ്ങളൊന്നുമില്ലാതെ ആ കഴുത്തിൽ ഒരു താലി കെട്ടും…

പിന്നെ കൂടെ പോന്നേക്കണം…!!!”

അമ്പരന്നു നിൽക്കുന്ന അവളുടെ മുഖത്തേക്ക് ഒന്നു നോക്കിയതിന് ശേഷം ആ പൂച്ചകുഞ്ഞിനോരു ഉമ്മയും കൊടുത്ത് അവളുടെ കെെയ്യിലേക്ക് വെച്ച് കൊടുത്തതിന് ശേഷം ഞാൻ മുന്നോട്ട് നടന്നു…

വീട്ടിലേക്ക് കയറുന്നതിന് മുൻപ് എന്നെ തന്നെ നോക്കി നിൽക്കുന്ന അവൾക്ക് നേരെ ഒരു ചിരി കൂടി സമ്മാനിച്ചു…

ഞാൻ അകത്തേക്ക് കയറിയതും എന്റെ മുഖത്തെ ചിരി കണ്ടു എല്ലാവർക്കും ആശ്വാസമായി…

എന്നെ കണ്ടതും ഏറ്റ സിതാരയുടെ അച്ഛന്റെ കെെ പിടിച്ച് ഞാൻ പറഞ്ഞു..

“എനിക്ക് ഒന്നും വേണ്ട;അച്ഛന്റെ ആ പൊന്നിനെ മാത്രം മതി..

പൊന്നു പോലെ ഞാൻ നോക്കിക്കോളാം…!!”

കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന ആ അച്ഛൻ എന്നെയും ചേർത്തു പിടിച്ചു…

നിറകണ്ണുകളോടെ നിൽക്കുന്ന അവളുടെ അമ്മയേയും അനിയത്തിയെയും കൂടി അപ്പോഴേക്കും ഞാൻ നെഞ്ചിലേറ്റിയിരുന്നു…

അവിടെ നിന്ന് എല്ലാം ഉറപ്പിച്ച് ഇറങ്ങൂമ്പോൾ സിതാരയെ എനിക്ക് വേണ്ടി കണ്ടെത്തിയ വെെശൂവിന് മനസ്സ് കൊണ്ട് നന്ദി പറഞ്ഞെങ്കിലും മനസ്സിൽ വെെശൂ ഒരു വേദനയായി തന്നെ നിന്നു…

അവന്റെ വണ്ടി ദൂരേയ്ക്ക് മറയുന്നത് വരെ സിതാരയുടെ കണ്ണുകളും അവയെ പിന്തുടർന്നു…

ഹൃദയത്തിൽ പ്രണയത്തിന്റെ ഉറവകൾ രൂപപ്പെടുന്നത് അവളും അറിഞ്ഞു…!!

❄️❄️❄️❄️❄️❄️❄️

തഞ്ചാവൂർ ടെക്സ്റ്റയിൽസിന്റെ തറി യൂണിറ്റിൽ തിരക്കിലായിരുന്നു അർച്ചന…

എല്ലാ വിധ സപ്പോർട്ടുമായി മഹാലക്ഷ്മി അമ്മ കൂടെയുണ്ടെങ്കിലും ജിത്തുവിന്റെ സ്വപ്നത്തിനായി രാപകൽ അദ്ധ്വാനിക്കുകയാണ് അവൾ…

അർച്ചനയും മഹാലക്ഷ്മി അമ്മയും ഇന്ന് സന്തുഷ്ടരാണ്…

ഒറ്റപ്പെട്ടു പോയ രണ്ട് പേർ ഇന്ന് പരസ്പരം താങ്ങും തണലുമായി മാറിയിരിക്കുന്നു ..

ജിത്തുവിന്റെ അമ്മയ്ക്ക് ഒരു മകളായി മാറിയിരുന്നു അർച്ചന…

അർച്ചനയും എപ്പോഴോ തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്നേഹവും വാത്സല്യവും ആവോളം ആസ്വദിക്കുന്നുണ്ട്…!!!

ലേഞ്ച് ബ്രേക്കിന് ഇത്തിരി സമയം കിട്ടിയപ്പോളാണ് നിർത്താതെ ബെല്ലടിക്കുന്ന ഫോണുമായി മഹാലക്ഷിയമ്മ അർച്ചനയുടെ അടുത്തേക്ക് വന്നത്…

“ആരാ അമ്മേ…??”.

” അറിയില്ലേടാ..കുറെ നേരമായി റിംഗ് ചെയ്യുന്നു..

നീ ആരാന്നു നോക്കിട്ട് പെട്ടെന്ന് വാ..

ഞാൻ അപ്പോഴേക്കും ഊണ് എടുത്തു വെക്കാം..!!”.

അതും പറഞ്ഞു അമ്മ പോയതും അർച്ചന ഫോൺ അറ്റെൻഡ് ചെയ്തു ചെവിയോട് ചേർത്തു..

“മോളേ…???”

ആ വിളി കേട്ടതും നെഞ്ചിൽ ഒരു വിങ്ങൽ ഉയർന്നത് അർച്ചന അറിഞ്ഞു…

അച്ഛൻ….!!!

ഒന്നും മിണ്ടാനാകാതെ അവൾ തറഞ്ഞു നിന്നു…

അച്ഛൻ ഒന്ന് സ്നേഹത്തോടെ നോക്കിയിട്ട് തന്നെ വർഷങ്ങളായി…

അവസാനം കണ്ടപ്പോഴും വെറൂപ്പോടെ അടിച്ചിറക്കി വിട്ടിട്ടേ ഉളളൂ..

ആ അച്ഛനാണ് തന്നെ അംഗീകരിച്ചത് പോലെ ‘മോളേ’ എന്ന് വിളിച്ചത്..

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവൾ തേങ്ങി പോയി…

“ഹലോ മോളേ…

നീ കേൾക്കുന്നുണ്ടെന്ന് എനിക്കറിയാം…

അമ്മയും അടുത്തുണ്ട്…

തെറ്റ് പറ്റി പോയേടാ ഞങ്ങൾക്ക്…!!”

സംസാരത്തിലെ വിതുമ്പലടക്കി അച്ഛൻ അത് പറഞ്ഞപ്പോൾ അർച്ചനയുടെ കണ്ണുകൾ നിറഞ്ഞോഴുകിയെങ്കിലും വാക്കൂകൾ പുറത്തേക്ക് വന്നില്ല…

“മോൻ ഉണ്ടായപ്പോൾ ജീവിതത്തിൽ ഏറെ സന്തോഷിച്ചവനാ ഞാൻ…

നീ ആയിരുന്നു എന്റെ എല്ലാം..

പക്ഷേ, നീ മാറിയപ്പോൾ അച്ഛൻ തകർന്നു പോയെടാ…

നിന്നെ നെഞ്ചോട് ചേർത്തു പിടിക്കാൻ ആഗ്രഹം തോന്നിയെങ്കിലും സമൂഹത്തെ പേടിച്ച് ഈ ദുഷ്ടൻ അതിന് മടിച്ചു..

നിന്റെ അമ്മയെ പോലും ഞാനാ നിന്നിൽ നിന്നും അകറ്റിയത്..

അച്ഛനോട് ക്ഷമിക്ക് മോളേ…

നീ എങ്ങനെയായാലും നീ എന്റെ കുഞ്ഞ് അല്ലാതെ ആകില്ലലോ…

നീ ഈ കല്യാൺ മേനോന്റെ സ്വത്താടാ..

നീ ആടാ എന്റെ എല്ലാം..

നിന്നോടുളള സ്നേഹം സമൂഹത്തെ പേടിച്ച് ഞാൻ മറച്ചു വെക്കൂകയായിരുന്നു..

അതൊരു തെറ്റ് അല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നിന്റെ കൂട്ടുക്കാരി വെെശാഖയാ…

അച്ഛനോട് ക്ഷമിക്കേടാ..

എനിക്കും നിന്റെ അമ്മയ്ക്കും നീ മാത്രമേ ഉളളൂ..

ഞങ്ങളെ കാണാൻ നീ വരണം..

എന്നും എന്റെ കൺ മുന്നിൽ നീ വേണം..

വരില്ലേ നീ ..??”

വിതുമ്പലോടെ അച്ഛൻ അത് പറഞ്ഞതും ഞാൻ കരഞ്ഞു പോയിരുന്നു..

എത്ര വർഷങ്ങളായി കേൾക്കാൻ കൊതിച്ചാതാണീ വാക്കുകൾ..

അവളുടെ ഹൃദയം നിറഞ്ഞു..

അവൾ കരച്ചിലിനിടയിൽ എങ്ങനെയോ പറഞ്ഞു..

“ഞാൻ വരാം അച്ഛാ..നാളെ തന്നെ വരാം…!!”

“ശരി മോളേ..ഞാൻ വെക്കുവാ..ഇല്ലെങ്കിൽ ഞാൻ കരഞ്ഞു പോകും .!!”

കരച്ചിലോളമെത്തിയ വാക്കുകളാൽ ആ ഫോൺ കോൾ അച്ഛൻ നിർത്തിപ്പോളും കേട്ടതോക്കെ വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു അർച്ചന…

അവസാനം അച്ഛൻ തന്നെ അംഗീകരിച്ചിരിക്കുന്നു…!!!

തന്റെ വ്യക്ത്വത്വം അംഗീകരിച്ചിരിക്കുന്നു..

അവൾക്ക് സന്തോഷവും സങ്കടവും ഒരുമ്മിച്ച് വന്നു..

ഈ സന്തോഷം പറയാൻ ജിത്തു കൂടി ഉണ്ടായിരുന്നെങ്കിൽ…!!

എവിടെയെങ്കിലും ഇരുന്നു അവൻ ഇതൊക്കെ അറിയുന്നുണ്ടാകും..

സന്തോഷം കൊണ്ട് അവൾക്ക് എന്താണ് ചെയ്യേണ്ടെതെന്ന് അറിയില്ലായിരുന്നു…

വെെശൂ..പാവം…

തനിക്ക് വേണ്ടി അവൾ ചെയ്തതിന് എന്ത് പ്രതിഫലമാണ് മടക്കി കൊടുക്കാൻ പറ്റുന്നത്..??

അവളെ ഒാർത്തതും കണ്ണിൽ വീണ്ടും നീർ പൊടിയുന്നത് അർച്ചന അറിഞ്ഞു…

പിന്നീട് കണ്ണുകൾ തുടച്ചവൾ മഹാലക്ഷ്മിയ്ക്ക് അടുത്തേക്ക് ഒാടി..

തന്റെ സന്തോഷം പങ്കു വെയ്ക്കാൻ…!!!

❄️❄️❄️❄️❄️❄️❄️

Boutique ൽ നിന്നും ഉളള accounts ചെക്ക് ചെയ്തു തന്റെ ഒാഫീസിലേക്ക് യാത്ര ചെയ്യുമ്പോളാണ് പ്രണവിന് ആദർശിന്റെ കോൾ വന്നത്…

അപ്പോൾ തന്നെ കാർ ഒതുക്കി പ്രണവ് കോൾ അറ്റെൻഡ് ചെയ്തു…

“ഹലോ പ്രണവ് നീ എവിടാ…??”

“ഞാൻ ഇപ്പോൾ ഒാഫീസിലേക്ക് പോകുവാ…!!”

ആദർശിന്റെ ചോദ്യത്തിന് പ്രണവ് മറുപടി പറയുന്നതിന് മുൻപ് തന്നെ ആദർശ് വീണ്ടും പറഞ്ഞു..

“ആകാശ് നീ എത്രയും വേഗം SP ഒാഫീസിലേക്ക് വരണം…

വെെശാഖയുടെ ആക്സിഡന്റിനെ പറ്റി ഒരു വെെറ്റൽ ഇൻഫോർമേഷൻ കിട്ടിയിട്ടുണ്ട്…!!

നീ വേഗം വാ…!!”

“ഞാൻ ഇതാ എത്തി…!!”.

ആദർശ് ഫോൺ വെച്ചതും പ്രണവിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി..

അപ്പോഴൂം ഹൃദയത്തിൽ വെെശൂ ഒരു വേദനയായി നിറയുന്നത് അവൻ അറിഞ്ഞു…

നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു അവൻ കാറ് മുന്നോട്ട് ഒാടിക്കുമ്പോളും ഒാർമകൾ പിന്നിലേക്ക് അതിവേഗം പാഞ്ഞു…!!!

ലൈക്ക് കമന്റ് ചെയ്യണേ…

(തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *