വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 29 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

ജെസ്നയുടെ നിലവിളി കേട്ട് ഞങ്ങൾ എല്ലാവരിലും ഒരു പരിഭ്രാന്തീ പരന്നു…

“എന്താ എന്തുപറ്റി ജെസ്ന…??”

ഞാൻ ആശങ്കയോടു കൂടി ചോദിച്ചു…

“എന്റെ ചേച്ചി..ഈ അമ്മച്ചിയ്ക്ക് ഒരു കുഴപ്പവുമില്ല…

തളർന്ന് പോകുന്നവരുടെ ഞരമ്പിലെ രക്ത ഒാട്ടത്തിന്റെ പ്രെഷർ നോക്കുന്നതിലൂടെ ഞങ്ങൾക്ക് അവരുടെ രോഗത്തിന്റെ കാഠിന്യം അളക്കാൻ കഴിയും…

എന്റെ അപ്പച്ചൻ എന്നെ പഠിപ്പിച്ചതാ ഇത്…!!

ഈ അമ്മച്ചിയ്ക്ക് ഒരു ഷോക്ക്…അത്രയും ഉളളൂ..

മഞ്ചിഷ്ടയിൽ കയ്യൂന്ന്യം ഇടിച്ച് പിഴിഞ്ഞ് കന്നി പശുവിന്റെ അപ്പോൾ കറന്നെടുത്ത പാലിൽ ദന്ത പാലയുടെ ഇലയുടെ കറ ഒഴിച്ചത് കലക്കി ഒരു മാസം കഴിച്ചാൽ മതി ഈ അമ്മച്ചി പുഷ്പം പോലെ ഏറ്റു നടക്കും കൂടെ എന്റെ ചില ചെറു ഒറ്റമൂലി പ്രയോഗങ്ങളും സ്നേഹവും പരിചരണവും ഉണ്ടെങ്കിൽ ഈ അമ്മ പൂർണ്ണ ആരോഗ്യവതിയാകും..!!.

ഈ അമ്മയെ നോക്കാൻ എനിക്ക് ഒരു അവസരം തരുമോ..??”

അച്ഛന്റെ ആയുർവ്വേദ പാരമ്പര്യത്തിൽ വിശ്വാസമർപ്പിച്ച് ജെസ്ന പ്രതീക്ഷയോടെ എല്ലാവരെയും നോക്കിയെങ്കിലും ആരും അവൾക്ക് ഒരു അനുകൂലമായ മറുപടി നൽകിയില്ല..

നിരാശയോടു കൂടി അവൾ മുഖം കുനിച്ചതും ഞാൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..

“എനിക്ക് നിന്നെ വിശ്വാസമാണ്…!!!”

അവളുടെ മുഖത്ത് പ്രതീക്ഷയുടെ ആയിരം പൂത്തിരികൾ ഒരുമ്മിച്ച് വിരിഞ്ഞു…!!

എന്തോ പറയാൻ വന്ന അച്ചുവിനെ കെെ കൊണ്ട് തന്നെ ആംഗ്യം കാണിച്ച് ഞാൻ തടഞ്ഞു നിർത്തി..എന്നിട്ട് പറഞ്ഞു..

“ജെസ്നയ്ക്ക് വേണ്ട എല്ലാ സഹകരണങ്ങളുമായി ഞാൻ കൂടെയുണ്ടാകും..

ജിത്തുവിന്റെ അമ്മ ഏഴുന്നേറ്റു നടക്കുന്നത് വരെ അമ്മയെ ഞാൻ നോക്കും…!!”

എല്ലാ മുഖങ്ങളിലും സന്തോഷം തെളിഞ്ഞു…

പ്രണവേട്ടന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും അച്ചുവിന്റെ മുഖം വലിഞ്ഞു മുറുകി തന്നെ ഇരുന്നു…

ഇതൊന്നും കാര്യമാക്കാതെ ഞാൻ വീണ്ടും അമ്മയുടെ മടിയിലേക്ക് ചാഞ്ഞു…

❄️❄️❄️❄️❄️❄️❄️

“മൂന്ന് മാസമായി നീ ലീവെടുത്ത് നടക്കുന്നൂ…

നിന്റെ മനസ്സിൽ എന്താണ് ആകാശ്..?”

ഈർഷ്യയോടു കൂടി ലച്ചു അത് ചോദിക്കുമ്പോളും ആകാശിന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു…

“ഏടത്തി എന്താണ് പേടിക്കുന്നത്..?

വെെശൂവിന്റെ ജീവിതം ഞാൻ നശിപ്പിക്കുമെന്നോ..?

അതോ എന്റെ ജീവിതം വെെശൂവിനെ ഒാർത്ത് ഞാൻ സ്വയം നശിപ്പിക്കുമെന്നോർത്താണോ ഈ പേടി…??”

ഉത്തരമില്ലാതെ നിൽക്കുന്ന ലച്ചുവിനെ കണ്ടു ആകാശ് പൊട്ടിചിരിച്ചു…

“ചിരിക്കാതെ ആകാശ്…!!”

അല്പം ദേഷ്യത്തോടെ ആദർശ് അത് പറഞ്ഞിട്ട് പറഞ്ഞു…

“മോനേ..നിന്റെ പോക്ക് കണ്ടിട്ട് എനിക്ക് വല്ലാത്ത പേടി തോന്നുകയാണ്..

വെെശാഖയും പ്രണവും തമ്മിൽ പിരിഞ്ഞപ്പോൾ അറിയാതെ ആണെങ്കിലും ഞാനും സന്തോഷിച്ചു നിനക്ക് ദെെവം ഒരു അവസരം കൂടി നൽകിയല്ലോ എന്നോർത്ത്…

നിങ്ങൾ തമ്മിലുളള സൗഹൃദം കാണുമ്പോളോക്കെ നിനക്ക് വെെശാഖയെ കിട്ടുമെന്ന് തന്നെയായിരുന്നു എന്റെ തോന്നൽ..

പക്ഷേ, ഇപ്പോൾ എനിക്ക് ശരിക്കും ബോധ്യമുണ്ട്, വെെശാഖയ്ക്ക് പ്രണവിനോടുളള സ്നേഹം..

അതൊരിക്കലും നിന്നോട് തോന്നില്ല മോനേ…

ഇനിയെങ്കിലും നീ വെെശാഖയെ മറന്ന് പുതിയൊരു ജീവിതം ആരംഭിക്കണം..!!”

ആദർശ് പറഞ്ഞു നിർത്തിയതും ആകാശ് ഒരു പൊട്ടിചിരിയോടെ സോഫയിലേക്ക് വീണു…

അവന്റെ ചിരി കണ്ട് പ്രേമം മൂത്ത് ഭ്രാന്തായോയെന്ന് വരെ അവർക്കിരുവർക്കും തോന്നി…

അവന്റെ ചിരി ഒന്നടങ്ങിയതും അവൻ തന്നെ ഇരുവരെയും പിടിച്ച് തന്റെ ഇരു വശത്തുമായി ഇരുത്തി…

“ഞാൻ ഇപ്പോഴും വെെശാഖയെ സ്നേഹിക്കുന്നുണ്ട് എന്നത് സത്യമാണ്…

എന്റെ മനസ്സിൽ അവൾക്കുളള സ്ഥാനം മറ്റൊരാൾക്കും കൊടുക്കാനാകില്ല എന്നുളളതും ശരിയാണ്..

പക്ഷേ, അതിനർത്ഥം ഇപ്പോഴും അവളെ എന്റെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നല്ല…!!

ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ ഹൃദയം കീഴടക്കിയവളാണ് വെെശാഖ…

അത് അവളുടെ ബാഹ്യ സൗന്ദര്യത്തെ പ്രതി തന്നെയായിരുന്നു…!!

ശരിയാണ്..അവളെ സ്വന്തമാക്കാനാണ് ഞാൻ പഠിച്ചത്..ജോലി മേടിച്ചത്…

ഏട്ടന് ഏടത്തിയെ ആലോചിച്ചത് വരെ എനിക്ക് അവളിലേക്കുളള വഴിയായിരുന്നു…

പ്രണവുമായി അവൾ അകന്നെന്നറിഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞത് പോലെ ദെെവം തന്ന അവസരമായിട്ടാണ് ഞാൻ അവളുമായി സൗഹൃദത്തിലാകുന്നത് തന്നെ…

പക്ഷേ, അവളോട് അടുത്ത് കഴിഞ്ഞപ്പോളാണ് ശരിക്കും അവളുടെ സൗന്ദര്യത്തേക്കാൾ അവളുടെ ഉളളു ഞാൻ അറിയുന്നത്..

അവളുടെ സ്വപ്നങ്ങൾ..മറ്റുളളവരോടുളള കരുതൽ,സ്നേഹം…

ഇതൊക്കെ എന്നിലും പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് ഞാൻ പോലും അറിയുന്നുണ്ടായിരുന്നില്ല…

അവളുമായി കമ്പനിയാകുന്നത് വരെ ഞാൻ ഒാർത്തിരുന്നത് ഞാൻ ഒരു പെർഫക്ട് ജെന്റിൽമാൻ ആണെന്നാ..

ആ തോന്നൽ പൂർണ്ണമായും മാറ്റിയത് അവൾ അവളുടെ സ്വപ്നങ്ങൾക്ക് പിറകെ പോയപ്പോളായിരുന്നു…

ഏട്ടന് ഒാർമ്മയില്ലേ..?

കുട്ടിക്കാലത്ത് എനിക്ക് ഒരു ഫോട്ടോഗ്രാഫർ ആകാനായിരുന്നു എന്റെ ആഗ്രഹം..

വലുതായപ്പോൾ ഞാൻ ആ ആഗ്രഹം പോലും മറന്ന് ലെെഫ് സെറ്റിൽഡ് ആക്കാൻ എല്ലാവരെ പോലെയും പാഞ്ഞു…

പക്ഷേ, എന്റെ യഥാർത്ഥ സന്തോഷം അതിലാണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് വെെശൂവായിരുന്നു..

പിന്നെയും വെെശൂ എന്നെ പലതും പഠിച്ചു…

സഹജീവികളോട് സ്നേഹത്തോട് പെരുമാറാൻ…

എല്ലാവരോടും സ്റ്റാറ്റസ് നോക്കാതെ സംസാരിക്കാൻ…

കുട്ടികളെ പോലെ കലപില കൂട്ടി നിഷ്കളങ്കമായി വഴക്ക് കൂടാനോക്കെ…

പിന്നെയും അവൾ പഠിച്ച കാര്യങ്ങളിലൊന്നയിരുന്നു സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ഒന്നും പ്രതീക്ഷിക്കാതെ ഒരാളെ സ്നേഹിക്കാൻ പറ്റുമെന്നുളളത്…!!

അപ്പോഴായിരുന്നു ഞാൻ ശരിക്കും ആലോചിച്ചത് ഞാൻ എന്തിനാണ് വെെശൂവിനെ സ്നേഹിച്ചതെന്ന്…?

എന്തിനായിരുന്നൂ..

അറിയില്ല…ഒരു പക്ഷേ, അവളുടെ സൗന്ദര്യം..അവളുമൊത്തുളള കുടുംബ ജീവിതം കളറായിരിക്കും അതൊക്കെയാവാം..

ഞങ്ങൾ രണ്ട് പേരും കാണാൻ കൊളളാവുന്നത് കൊണ്ട് ഉണ്ടാകുന്ന കുഞ്ഞുങ്ങളും കാണാൻ ഭംഗിയുളളതായിരുക്കും…

ഇങ്ങനെയുളള കാര്യങ്ങൾ കൊണ്ടും ആയിരിക്കാം എനിക്ക് അവളോട് പ്രണയം തോന്നിയത്..

ഒരു പക്ഷേ, ഞങ്ങൾ ഒരുമ്മിച്ചിരുന്നെങ്കിൽ തീവ്രമായി സ്നേഹിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടാൽ അത് പ്രണയത്തിന് പോലും അപമാനകരമാകുമായിരുന്നില്ലേ…??

ആ ചിന്തയാണ് വെെശാഖയോടുളള എന്റെ സൗഹൃദത്തിനും ബഹുമാനത്തിനും ആക്കം കൂട്ടിയത്..

പിന്നീട് ഞാൻ അവളെ കാണുമ്പോളോക്കെ അവളെ സ്വന്തമാക്കണമെന്നുളള ഭോഗചിന്ത ഉപേക്ഷിച്ച് അവൾക്ക് ഒരു തണലായി മാറാനായി ശ്രമിച്ചു…

അത് അവസാനം വിജയം കാണുകയും ചെയ്തു…

അന്ന് പ്രണവ് മിസ്സിങ് ആണെന്നറിഞ്ഞ് വെെശൂ കരഞ്ഞപ്പോൾ ഞാൻ ഹൃദയം കൊണ്ട് ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും എന്താണെന്നറിയാമോ..?

എന്റെ വെെശുവിന് അവളുടെ പ്രണവേട്ടനെ ഒരു ആപത്തും കൂടാതെ കൊടുക്കണേ എന്ന്…!!.”

ഒരു നിമിഷം ശ്വാസം പിടിച്ച് നിർത്തി പിന്നീട് ചിരിയോടു കൂടി തന്നെ ആകാശ് വീണ്ടും പറഞ്ഞു തുടങ്ങി…

“പണ്ട് ആരോ പറഞ്ഞു കേട്ടത് പോലെ വിട്ടു കൊടുക്കുമ്പോളാണ് സ്നേഹം തീവ്രമാകുന്നതും ആത്മാർത്ഥമാകുന്നതും എന്നത്..

എന്റെ വെെശൂ പ്രണവുമായി ചേർന്ന് നിൽക്കുമ്പോളാണ് ഇപ്പോൾ എനിക്ക് അവളോടുളള പ്രണയം ഒാളങ്ങളില്ലാത്ത സമുദ്രം പോലെ ശാന്തമാകുന്നത്..!!!

എല്ലാ പ്രശ്നങ്ങളും തീർന്ന് അവർ ഒന്നിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം..

എന്താണോ…അവളെ ഇപ്പോഴും ഞാൻ പ്രണയിക്കുന്നുണ്ടെങ്കിലും അത് മനസ്സിലേക്ക് മാത്രം ഒതുങ്ങി..ശരീരം കൊണ്ട് അവളെ ഒരിക്കലും ആഗ്രഹിക്കാൻ കഴിയാത്ത വിധം എന്റെ മനസ്സ് ശുദ്ധമായി…!!”

അപ്പോഴും ഒന്നും മിണ്ടനാകാതെ നിൽക്കുകയായിരുന്ന എട്ടനെയും ഏട്ടത്തിയെയും നോക്കി ആകാശ് തുടർന്നു…

“ഇപ്പോൾ ഞാൻ ജോലിയിൽ ഉഴപ്പുന്നത് വെെശൂവിന് വേണ്ടി മാത്രമല്ല…ചേട്ടത്തിയെയും വെെശൂവിനെയും വിശ്വസിച്ച് പണിക്കിറങ്ങിയ കുറച്ചു സ്ത്രീകൾക്ക് കൂടി വേണ്ടിയാണ്…

ഇപ്പോൾ തന്നെ നിങ്ങളുടെ boutiqueൽ വെെശൂവിന്റെ കുറവ് നല്ലോണം അറിയാൻ പറ്റുന്നുണ്ട്…

ഞാനും കൂടി മാറിയാൽ നിങ്ങളുടെ അദ്ധ്വാനം തന്നെ പാഴായി പോകും…

അത് മാത്രമല്ല, എനിക്ക് ഒരു ബ്രേക്ക് വേണം…

വെെശൂ തിരിച്ച് വന്നാൽ ഉടനെ ഞാൻ വെെൽഡ് ലെെഫ് ഫോട്ടോഗ്രാഫി ട്രെയിനിങിന് ജീമ്പൂട്ടിയിലേക്ക് പോകുകയാണ്…!!!”

“ഇതെപ്പോൾ തീരുമാനിച്ചു…ഞങ്ങളോട് ഒന്നും പറഞ്ഞില്ലലോ..??”

ആകാശ് പറഞ്ഞു നിർത്തിയതും ആദർശ് ഞെട്ടലോടെ ചോദിച്ചു ..

“നിങ്ങൾ ഞെട്ടുകയോന്നൂം വേണ്ട…ഇന്ന് രാവിലെ ലെറ്റർ കിട്ടൂന്ന വരെ ഞാനും ഇതിനെ പറ്റി അറിഞ്ഞിട്ടില്ലായിരുന്നു ..

ഇതിന്റെ പിന്നിലും വെെശൂ ആയിരിക്കും…!!”

ഒരു ചിരിയോട് കൂടി പറഞ്ഞു ആകാശ് ഏഴുന്നേറ്റിട്ടും ആശയം കുഴപ്പം മാറാതെ ഇരിക്കുന്ന അവരെ നോക്കി ആകാശ് വീണ്ടും പറഞ്ഞു…

“അതെ…ഞാൻ അങ്ങനെ ക്രോണിക് ബാച്ചിലറായി നിന്നു പോകുമെന്നോന്നും ആരും ഒാർക്കണ്ട..

നിങ്ങളുടെ boutiqueലെ ആ റിസപ്ഷനിസ്റ്റ് ഇല്ലേ…

സിത്താര…?

ആ കുട്ടിയെ പറ്റി ഒന്ന് തിരക്കാൻ വെെശൂ പറഞ്ഞിട്ടുണ്ട്..

ആ ജോലി ഞാൻ നിങ്ങളെ ഏൽപ്പിക്കുവാ…

നിങ്ങൾക്ക് ഇഷ്ടമായാൽ ജീമ്പൂട്ടിയിലേക്ക് പോകുമ്പോൾ ഞാൻ അവളെയും കൂടെ കൊണ്ട് പോക്കോളാം..!!!”

അത്രയും പറഞ്ഞു ആകാശ് പോയപ്പോൾ ലച്ചുവും ആദർശും പരസ്പരം ആശ്വാസത്തോടെ ഒന്നു നോക്കി…

പക്ഷേ, അപ്പോളും ആകാശിന്റെ ഉളളിൽ ഒരു പ്രണയത്തിന്റെ കനലുകൾ മായാതെ നിൽപ്പുണ്ടായിരുന്നു..

പക്ഷേ, അവന് ഉറപ്പുണ്ട്…ആ കനൽ അണയ്ക്കാൻ കാലം ഒരു മഴയായി അവളെ അയക്കുമെന്ന്…

അവന്റെ മാത്രം താലിയുടെ അവകാശിയായി ഒരാളെ…!!!”

“ആകാശ് പറഞ്ഞതെല്ലാം ശരിയാണ് ആദർശേട്ടാ…!!”

തന്റെ തോളിൽ ചാരി കിടന്നു ലച്ചു അങ്ങനെ പറഞ്ഞപ്പോൾ ആദർശും അറിയാതെ ചിരിച്ചു പോയി…

ആ ചിരി കണ്ടു കപട ദേഷ്യത്തോടെ അവനിട്ട് ഒരു കുത്തു കൊടുത്തിട്ട് അവൾ വീണ്ടും പറഞ്ഞു തുടങ്ങി..

“ആഗ്രഹിച്ച പുരുഷൻ മറ്റൊരാളുടെതായപ്പോൾ ലോകം അവസാനിച്ചെന്ന് തോന്നിയതാ എനിക്ക്…

പക്ഷേ, കാലം എന്റെ മുറിവുണക്കാൻ എന്റെ ലോകമായി മാറിയ ഒരാളെ തന്നെ തന്നില്ലേ…??”

അതിന് മറുപടിയെന്ന പോലെ ആദർശ് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു…

പക്ഷേ, അപ്പോൾ ലച്ചുവിന്റെ മനസ്സിൽ നിറഞ്ഞു നിന്നത് ഒന്നു മാത്രമായിരുന്നു…

“തന്റെ ജീവിത്തിൽ തന്റെ വെെശൂവിനോട് മറച്ചു പിടിച്ചിട്ടുളളത് ഒന്നേ ഉളളൂ…

ആ കാര്യം തുറന്ന് പറഞ്ഞു വെെശൂവിനോട് ക്ഷമ ചോദിക്കണം…!!”

അവളുടെ മിഴികൾ സജലമായി…!!!!

❄️❄️❄️❄️❄️❄️❄️

“സൂക്ഷിച്ച് നടക്ക് അമ്മേ…പതിയെ പതിയെ…ആ..അങ്ങനെ തന്നെ…!!”

ജെസ്നയുടെ ചികിത്സയുടെ ഫലമായി ഏഴുന്നേറ്റു നടക്കാൻ തുടങ്ങിയ ജിത്തൂവിന്റെ അമ്മയായ മഹാലക്ഷ്മിയെ പയ്യെ പയ്യെ നടത്തിച്ചു നോക്കുകയായിരുന്നു വെെശാഖയും ജെസ്നയും…

അത് കണ്ട് ഉമ്മറ പടിയിൽ തന്നെ ഇരിക്കുകയായിരുന്നു പ്രണവും ജെറിനും…!!!

ജെസ്ന ചികിത്സ തുടങ്ങി രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ തന്നെ ജീത്തുവിന്റെ അമ്മയ്ക്ക് നല്ല മാറ്റമുണ്ടായിരുന്നു…

ഇപ്പോൾ സംസാരിക്കാനും ഒരാളുടെ സഹായത്തോടെ നടക്കാനും കഴിയുന്നുണ്ട്…

ചികിത്സയ്ക്കായി കല്യാണം പോലും മാറ്റി വെച്ച് ജെസ്നയെ ഇവിടെ നിർത്തി ജെറിൻ നാട്ടിലേക്ക് പോയിരുന്നു …

ജെസ്നയ്ക്ക് എല്ലാത്തിനും കയ്യാളായി നിന്നത് ഞാനും അർച്ചനയുമായിരുന്നു…

എള്ളെണ്ണ തേച്ചു കുളിപ്പിക്കുന്നതും പന്നൽ കിഴി വെക്കുന്നതടക്കം എല്ലാ കാര്യങ്ങളും മൂന്ന് പെൺക്കുട്ടികൾ തന്നെയായിരുന്നു ചെയ്തത്…

കൂടെ ആവോളം സ്നേഹവും കരുതലും കൊടുത്തതിന്റെ ഫലമായി ആ അമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നു…

എല്ലാവർക്കുമായി അർച്ചന ചായ കൊണ്ട് വന്നപ്പോൾ ഇന്നത്തെ നടത്തം മതിയാക്കി അമ്മയെ ഞാനും ജെസ്നയും കൂടി വീൽ ചെയറിലിരുത്തി….

എല്ലാവരും ചായയും കടിയും കഴിക്കുമ്പോൾ അമ്മയ്ക്കായി ചെറു ചൂടോടെ പാൽ ഊതി കൊടുക്കുകയായിരുന്നു അർച്ചന..

ഈ പാവത്തെ ആണല്ലോ ഒരു നിമിഷത്തെക്കെങ്കിലും തെറ്റിദ്ധരിച്ചത് എന്നോർത്ത് ഈ നാളുകളില്ലെല്ലാം വെെശൂവും ജെസ്നയും ഒരുപാട് വേദനിച്ചിട്ടുണ്ട്…

അച്ഛനമ്മമാരാൽ പോലും ഒറ്റപ്പെട്ടു പോയ അവളുടെ ആകെയുളള ആശ്രയവും പ്രതീക്ഷയുമായിരുന്നു ജീത്തു…

അബദ്ധത്തിലാണെങ്കിലും ഒരു അപകടത്തിൽ പെട്ട് അവനും കൂടി പോയപ്പോൾ അർച്ചന ശരിക്കും ഭ്രാന്തമായൊരു അവസ്ഥയിലെത്തിയിരുന്നു…

ജിത്തുവിന്റെ മരണത്തോടെ ഒറ്റപ്പെട്ടൂ പോയ അവളെ ജയിലിൽ നിന്നും ഇറക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല…

പ്രിയപ്പെട്ടവന്റെ മരണത്തിന്റെ വേദനയേക്കാൾ ആ കുറ്റം തനിക്ക് മേൽ ആരോപിക്കപ്പെട്ടപ്പോളായിരുന്നു അവൾ കൂടുതൽ തളർന്നത്…

ആ സമയത്ത് തന്നെ ഒറ്റപ്പെടുത്തി പോയ പ്രണവിനോട് അവൾക്ക് ദേഷ്യമായി…

അത് കൊണ്ടാണ് അബദ്ധത്തിലാണെങ്കിലും പ്രണവ് ഒഴിച്ച ഷാംപെയ്നിൽ ചവിട്ടിയാണ് ജീത്തു തെന്നീ താഴേക്ക് വീണതെന്ന സത്യം അവൾ പ്രണവിനോട് തുറന്ന് പറഞ്ഞത്…

അത് വഴി സ്വന്തം മനസ്സിലെ നീറ്റൽ അല്പമെങ്കിലും കുറയ്ക്കാമെന്ന് അവൾ ഒാർത്തു കാണും…

പക്ഷേ, സ്വന്തം വീട്ടുകാർ ഉപേക്ഷിച്ചതിന് ശേഷവും തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ ജിത്തുവിന്റെ അച്ഛൻ മരിച്ചതോ അമ്മ തളർന്നു വീണതോ അവൾ അറിഞ്ഞിരുന്നില്ല…

അവരും തന്നെ തെറ്റൂക്കാരിയായി കാണുമോ എന്ന ഭയത്താൽ ഒളിച്ചോടുമ്പോളായിരുന്നു പ്രണവ് USൽ ഒരു ജോലി ശരിയാക്കി കൊടുത്തത്…

അങ്ങോട്ടേക്ക് പോയതിന് ശേഷം പ്രണവിനെ പറ്റി ഒരു വിവരവും ഇല്ലാഞ്ഞതിനാലാണ് അവനെ തിരക്കുന്നത്..

ഒരു അകന്ന ബന്ധു വഴിയാണ് പ്രണവിനെ പറ്റിയും ജീത്തുവിന്റെ കുടുംബത്തിന് പറ്റിയതുമൊക്കെ അറിയുന്നത്..

നാട്ടിലേക്ക് തിരിക്കുമ്പോഴാണ് യാദൃശ്ചികമായി വെെശാഖയെയും ജെറിനെയും കാണുന്നത്…

ഇതിനോടകം തന്നെ ജെറിനിൽ നിന്നും സത്യങ്ങളെല്ലാം വെെശാഖ അറിഞ്ഞിട്ടുണ്ടാകുമെന്ന് മനസ്സിലായത് കൊണ്ട് അവരെ ഫേസ് ചെയ്യാനുളള മടി കൊണ്ടാണ് ഒന്നും പറയാതെ പെട്ടെന്ന് ഇങ്ങോട്ട് വന്നത്…

എന്നോട് അവൾക്ക് യാതൊരു വിരോധവുമില്ലെന്ന് പിന്നീടുളള അവളുടെ പ്രവൃത്തികൾ കൊണ്ട് എനിക്ക് മനസ്സിലായി…

ഇന്നും ജിത്തു മരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാതെ അവൾ അവനേറ്റവും ഇഷ്ടമുളള ഹെയർ സ്പ്രേ ചെയ്തു ഒരുങ്ങി ചിരിച്ചു കൊണ്ട് പെരുമാറുമ്പോളും ഉളളിന്റെ ഉളളിൽ അവൾ നീറി പുകയുകയാണെന്ന് എനിക്കറിയാം…

ഒരു പെണ്ണിന് മാത്രമെ അത് മനസ്സിലാകൂ…

അത് കൊണ്ട് തന്നെ അവൾക്ക് വേണ്ടി ഞാൻ ഒരു കാര്യം രഹസ്യമായി ചെയ്തിട്ടുണ്ട്…

അത് ഒാർത്തപ്പോൾ നെഞ്ചിൽ ഒരു കുളിർ കാറ്റു വീശുന്നത് ഞാൻ അറിഞ്ഞു…

ചായ കുടിക്കുന്നതിന്റെ ഇടയിൽ പാളി വീഴുന്ന പ്രണവേട്ടന്റെ നോട്ടം ഞാൻ അറിയുന്നുണ്ടായിരുന്നെങ്കിലും മെെന്റ് ചെയ്തില്ല…

അറിയാതെ എന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു…

പക്ഷേ, ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ട് ഉളളിൽ..

വസുന്ധര ദേവിയും അർച്ചനയുമല്ലെങ്കിൽ തന്നെ കൊല്ലാൻ നോക്കിയതിന് പിന്നിൽ ആരായിരിക്കും…??

അതൊക്കെ എന്റെ തോന്നൽ ആയിരിക്കുമോ…??

ആയിരിക്കാം…അല്ലാതെ എന്നെ കൊല്ലാൻ നോക്കാൻ ഞാൻ അമേരിക്കൻ പ്രസിഡ്രന്റ് ഒന്നുമല്ലലോ…??

ഒരു ചിരിയോടെ അങ്ങനെ ഒാർത്തിരുന്നപ്പോഴാണ് ഇന്ന് അമ്മയ്ക്ക് കഷായം വെക്കാനുളള ഇലിപ്പ തീർന്നല്ലോ എന്നോർത്തത്..

അടുത്ത് തന്നെയാണ് അങ്ങാടി കട..

ഇട്ടിരുന്ന ചുരിദാറിന് പുറത്ത് ഒരു ഷാളും ചുറ്റി പുറത്തേക്കിറങ്ങുമ്പോൾ പ്രണവേട്ടനോട് ഒഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി..

കുറച്ചു ദൂരം കഴിഞ്ഞതും പിറകിലുളള കാലടി ശബ്ദം കേട്ടതും അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

തിരിഞ്ഞു നോക്കാതെ തന്നെ അത് പ്രണവേട്ടൻ തന്നെ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു..

പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ പതറി പോയ പ്രണവേട്ടനെ നോക്കി ഒരു കളള ചിരി എറിഞ്ഞ് മുന്നോട്ട് നടക്കുമ്പോഴാണ് എതിരെ വന്ന വണ്ടി എന്നെ ഇടിച്ചു തെറിപ്പിച്ചത്…

വേദനയുടെ ആധിക്യത്തിൽ കണ്ണടയുമ്പോൾ കണ്ടു നെഞ്ചു പൊട്ടി കരയുന്ന പ്രണവേട്ടനെ…!!

ആ വേദനയിലും ഒരു ചിരിയോടെ തന്നെ കണ്ണുകൾ അടച്ചു…

(തുടരും)

പാവം അർച്ചനയെ ഇങ്ങനെ സംശയിച്ചു കളഞ്ഞല്ലോ…?

മോശം..മോശം..മഹാ മോശം…!!

നിങ്ങൾ എന്റെ പ്ലാൻ മനസ്സിലാക്കിയതും Al psycho ആയ എന്റെ മനസ്സ് പുതിയ ട്വിസ്റ്റ് ഇട്ടു കഴിഞ്ഞു..

ഈ പാർട്ടിൽ പുതിയ ത്രെഡ് ഇടാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് ഇവിടെ നിർത്തുന്നു.. അടുത്തതിൽ ഇടാം…

ആ പാർട്ട് തന്നെ ആയിരിക്കും മിക്കവാറും ക്ലെെമാക്സും…!!!

എല്ലാ കഥകളിലെയും പോലെ എൻഡിങ് ആകാതിരിക്കാനാണ് കേട്ടോ അർച്ചനയെ വില്ലത്തി ആക്കാതിരുന്നത്…

പിന്നെ, ആകാശിനെ നായകൻ ആക്കാതിരുന്നപ്പോൾ കഥ വായന നിർത്തി പോയവരുണ്ട്..അവർക്കുളള മറുപടിയും ആകാശിലൂടെ തന്നെ കൊടുത്തിട്ടുണ്ട് കേട്ടോ…!!

അപ്പോൾ ഇഷ്ടമായെങ്കിൽ രണ്ട് വരി…

കമന്റ് കുറവാണ്..വായിക്കുമ്പോൾ കമന്റ് ഇടാതെ പോകരുത്… തുടരും…

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *