ലെച്ചൂ കോളേജിൽ ഉണ്ടായ എല്ലാ കാര്യവും പറഞ്ഞു ആരതിയുടെ പിറന്നാളിന് പോയതും…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സ്മിത രഘുനാഥ്

പിറന്നാൾ സമ്മാനം

ലക്ഷ്മി ബസിറങ്ങി കോളേജിലേക്ക് നടക്കൂമ്പൊൾ തൊട്ടടുത്തായ് കൊണ്ടൊരു സ്കൂട്ടി നിർത്തി ഹെൽമറ്റ് ഊരി ” മുടി മാടി ഒതുക്കി കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി…

ലെച്ചൂ കേറെടി കൂട്ടുകാരി ആയ മാളുനെ കണ്ടതും നരച്ച തോൾസഞ്ചി കയ്യിലേക്ക് ഒരുക്കി പിടിച്ച് കൊണ്ട് ലക്ഷ്മി മാളൂന് പുറകിലായ് കേറിയിരുന്നു ..

മാളൂ ഹെൽമറ്റ് എടുത്ത് വെച്ചു് കൊണ്ട് വണ്ടി മുന്നോട്ട് എടുത്തൂ..

കോളേജിൽ എത്തിയതും രണ്ടാളൂ വർത്തമാനം പറഞ്ഞ് കൊണ്ട് ക്യാപസിലേക്ക് കടന്നു… കോളേജിന്റെ എൻട്രാൻസിൽ തന്നെ അവരുടെ കൂട്ടുകാരെല്ലാം ഒത്ത് കുടിയിരുന്നു അവർക്കരുകിലേക്ക് മാളുവും,ലക്ഷ്മിയും ചെന്നൂ..

അവരെ കണ്ടതും നിമിഷ പറഞ്ഞൂ

ആ.. നിങ്ങള് എത്തിയോ നിങ്ങളെ കാത്തിരിക്കുമായിരുന്നു ഞങ്ങള് നിമിഷ പറഞ്ഞതൂ മാളുവും,ലക്ഷ്മിയും പരസ്പരം നോക്കി എന്താന്ന് അർത്ഥത്തിൽ …

മാളു നമ്മുടെ ആരതിയുടെ പിറന്നാൾ ആണ് ഇന്ന് .. ഇന്ന് ഉച്ചയ്ക്ക് ശേഷം നമുക്ക് അവളുടെ വീട്ടിൽ വെച്ചൊര് പാർട്ടിയുണ്ട്.. സോ.. നമ്മൾ ഇന്ന് എല്ലാരു കൂടി അടിച്ച് പൊളിക്കണം എക്സയിറ്റോടെ നിമിഷ പറഞ്ഞതും .. മാളൂന്റെ മുഖം വിടർന്നു … അവള് സന്തോഷത്തോടെ പോകാമെന്ന് പറഞ്ഞൂ…. ലക്ഷ്മി ഒന്നൂ പറയാതെ ഒതുങ്ങി കൂടി നിന്നു…

അവരുടെ അടുത്തേക്ക് അവരുടെ ആൺ സുഹൃത്ത് ക്കൾ ആയ വിനോദും, അമ്പാടിയും, കലേഷും കടന്ന് വന്നൂ..

എടി എല്ലാരോടും പറഞ്ഞോ വന്നപ്പഴെ കലേഷ് ചോദിച്ചതും നിമിഷ തല കുലുക്കി…

എടി അവൾക്ക് പ്രസന്റ് വാങ്ങേണ്ടേ..

ശരിയാ.. ഞാൻ അത് ഓർത്തതേയുള്ളൂ. ജാസ്മിൻ പറഞ്ഞതും മറ്റുള്ളവരും അവരെ ശ്രദ്ധിച്ചും..

ഒരു കാര്യം ചെയ്യാം നമുക്ക് എല്ലാവർക്കും കയ്യിലുള്ള പൈസ ഇടാം എന്നിട്ട് എല്ലാം കൂടി ചേർത്ത് നമുക്ക് അവൾക്ക് നല്ലൊരൂ പ്രസന്റ് കൊടുക്കാം.. അവൾക്കതൊര് സർപ്രൈസ് ആകട്ടെ ബാക്കിയുള്ള കൂട്ടികളും അതിനോട് യോജിച്ചു …

എല്ലാം കേട്ട് നിന്ന ലക്ഷ്മിയുടെ തൊണ്ട വരളുന്നത് പോലെ തോന്നി.

ഈശ്വരാ.. ഞാൻ..

അവൾ കയ്യിലെ ചെറിയ മണി പേഴ്സ് എടുത്ത് നോക്കി അതിൽ ആകെ ഉള്ളത് ഇരുപത് രൂപയും കുറച്ച് ചില്ലറ തുട്ടുകളുമാണ് .. നിസഹായതയോടെ അവൾ ആ നോട്ട് തെരൂപിടിച്ച് എല്ലാരെയും നോക്കി.. അവരെല്ലാം കയ്യിലുള്ള പൈസ നോക്കുന്ന തിരക്കിലായിരുന്നു …

പാവം പിടിച്ച ഒരു ഒരമ്മ കണ്ടവന്റെ അടുക്കളയിലെ കരിപാത്രം കഴുകിയും പുക ഊതിയും അധ്വാനിച്ചാണ് ലക്ഷ്മിയെ പഠിപ്പിക്കുന്നത് അവർ ജീവിക്കുന്നതും… ഒരുവന്റെ ച തിയിൽപ്പെട്ട ജീവിതം വഴിമുട്ടിയ പ്പൊൾ ഒരു മു- ഴം കയറിൽ തീ ർക്കാൻ നോക്കിയ ജീവിതത്തിലേക്ക് തിരികെ എത്തിയത് ലക്ഷ്മി വയറ്റിൽ കുരുത്തപ്പൊഴാണ് .. അന്ന് തൊട്ട് ഇന്നോളം മുണ്ട് മുറുക്കിയുടുത്ത് ആ അമ്മ തുഴയാൻ തുടങ്ങിയതാണ് ജീവിതം എന്ന വഞ്ചി …

ആലോചനയോടെ നിന്ന ലക്ഷ്മിയെ നോക്കി കൊണ്ട് മാളു: ‘

ലക്ഷ്മി .. അവൾ ഞെട്ടലോടെ കൂട്ടുകാരിയെ നോക്കി..

നീ എന്ത് ആലോചിച്ച് നിൽക്കൂ വാ ..

പൈസ തരൂ.. കൈ നീട്ടി മാളൂ ചോദിച്ചതും പരിങ്ങലോടെ തന്റെ കയ്യിൽ ചുരുട്ടി പിടിച്ച ആ ഇരുപത് രൂപ നോട്ട് അവളുടെ കയ്യിലേക്ക് കൊടുത്തൂ

നോട്ടിലേക്ക് നോക്കിയിട്ട് മാളു ലക്ഷ്മിയെ നോക്കി..

എന്റെ കയ്യിൽ ഇതേയുള്ളൂ പതർച്ചയോടെ ലക്ഷ്മി പറഞ്ഞതും മാളൂ ഒന്നു പറയാതെ തന്റെ പൈസയ്ക്ക് ഒപ്പം അവളുടെ പൈസ കൂടി വെച്ച് കലേഷിന്റെ കയ്യിൽ കൊടുത്തൂ :,, ഗിഫ്റ്റ് വാങ്ങാൻ.. ..

ക്ലാസ്സിൽ ഇരിക്കൂമ്പൊഴും ലക്ഷ്മിയുടെ മനം തേങ്ങി .. മറ്റ് കുട്ടികൾ ജീവിതം ആസ്വാദിക്കുമ്പോൾ പലപ്പോഴും ഒരു നോക്ക്കു ത്തിയായ് നോക്കി നിൽക്കാനെ തനിക്ക് കഴിഞ്ഞിട്ടുള്ളൂ ..

എല്ലാരു വർണ്ണാഭമായ പുതൂ പുത്തൻ ഡ്രസുകളും ചെരുപ്പും ഒക്കെ ഇട്ട് ഭംഗിയായ് വരൂമ്പൊൾ അമ്മ ജോലിക്ക് നിൽക്കുന്ന വീട്ടിലെ കുട്ടികളുടെയും ചിലപ്പോൾ ആ വീട്ടിലെ ചേച്ചിമാരുടെയും നിറം മങ്ങിയതും,തയ്യല് വീട്ടതുമായ തുണികൾ അമ്മ കൊണ്ട് വന്ന് വീട്ടിലെ തയ്യൽ മെഷനിൽ ഒന്നു കൂടി റിപ്പയർ ചെയ്ത് തുണിയാണ് താൻ എപ്പൊഴും ധരിക്കാറ്.. ‘ പുതിയ ഡ്രസ്സ് തനിക്കെന്നൂമൊര് കിട്ടാക്കനിയാണ്..

ഓരോന്ന് ആലോചിച്ച് ഇരുന്ന് ലഞ്ച് ബ്രേക്ക് ആയതും കുട്ടുെകാരെല്ലാം പോകാനായ് ഒത്ത് കൂടി ..ലക്ഷ്മിക്ക് ഒഴിഞ്ഞ് നിൽക്കാൻ ആവില്ല.അവർക്കെല്ലാം താൻ പ്രിയപ്പെട്ടവളാണ് ..

🥀🥀🥀🥀🥀🥀🥀🥀

അവരെല്ലാവരും ആരതിയുടെ വീടിന് അടുത്ത് എത്തി…

ഗെയിറ്റ് തുറന്ന് എല്ലാരു കൂടി അകത്തേക്ക് നടന്നു.. ഏറ്റവും പുറകിലായ് അകത്തേക്ക് കടന്നത് ലക്ഷ്മിയാണ് .. അവൾ ആ വീട് കണ്ടതും അത്ഭുതത്തോടെയും അമ്പരപ്പോടെയും നോക്കി… അത്രയും വലിപ്പമേറിയ വീട് അവൾ ഇതുവരെ കണ്ടിട്ടില്ല… വിസ്മയത്തോടെ നോക്കി നില്ക്കുന്ന ലക്ഷ്മിയെ മുന്നോട്ട് പോയ മാളൂ തിരിഞ്ഞ് നോക്കിയിട്ട് വിളിച്ചൂ..

ലക്ഷ്മീ …

അവൾ വിളിച്ചതും ലക്ഷ്മി വേഗം നടന്ന് അകത്തേക്ക് ചെന്നൂ…

ലക്ഷ്മി അന്ധാളിപ്പോടെ ആ വീട് നോക്കി.. ആ വീടിന്റെ അകം കണ്ടതും അവളുടെ കണ്ണ് തള്ളി :- ‘..

ഒരു നിമിഷം കൊണ്ട് ലക്ഷ്മിയുടെ മനസ്സിലേക്ക് പുറംപോക്കിലുള്ള തന്റെ ഓലപ്പുര കടന്ന് വന്നൂ ചൊന്ന ലിക്കുന്ന ആ വീട് ന്റെ ദുരവസ്ഥ ഓർത്തപ്പോൾ അവളുടെ നെഞ്ച് വിങ്ങി .. കുട്ടുകാരെല്ലാം ആഘോഷങ്ങളിൽ മതിമറന്നപ്പൊൾ ലക്ഷ്മി മാത്രം ഒരു സന്തോഷവൂമില്ലാതെ നിന്നൂ..

മുന്തിയ ആഹാരസാധനങ്ങൾ ടേബിളിൽ നിരന്നപ്പൊൾ കൂട്ടുകാരെല്ലാം സന്തോഷത്തോടെ ആഹാരം കഴിക്കൂമ്പൊഴൂ പ്ലയറ്റിൽ വിളമ്പിയ ആഹാരത്തിൽ വെറുതെ ചിത്രം വരച്ച് അവൾ ഇരുന്നു …

അവളുടെ ഓരോ ഭാവമാറ്റവും കൂടെയിരുന്ന മാളവിക ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവൾ എല്ലാരെയും നോക്കി കൊണ്ട് പെട്ടെന്ന് പറഞ്ഞൂ അടുത്തത് നമ്മുടെ ലക്ഷ്മിക്കുട്ടിയുടെ പിറന്നളാണേ.. മാളൂ പറഞ്ഞത് കേട്ടതും ലക്ഷ്മി ഞെട്ടലോടെ എല്ലാരെയും മാറി മാറി നോക്കിയിട്ട് അവസാനം അവളുടെ ദൃഷ്ടി മാളുവിൽ മാത്രമായ്.’.. വല്ലായ്മയോടെയുള്ള അവളുടെ നോട്ടം കണ്ടതും ഊറിയ ചിരിയോടെ കൂട്ടുകാരെല്ലാം അവളെ നോക്കി…

നമ്മുടെ ലക്ഷ്മിയുടെ പിറന്നാൾ നമ്മള് പൊളിക്കീല്ലേ… കൂട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞതൂ.. അവൾ എല്ലാരെയും ദയനീയമായി നോക്കി…

തിരികെ ബസ്സിൽ ഇരിക്കൂമ്പൊൾ അവളുടെ മിഴികൾ ഈറനായി… ഈശ്വരാ എന്റെ അവസ്ഥ കുറച്ചൊക്കെ മാളൂന് അറിയാമല്ലോ എന്നിട്ടും അവൾ എന്തിനാ കൂട്ടുകാരോട് ..അവർ എന്റെ വീട്ടിൽ വന്ന് എന്റെ അവസ്ഥ കാണുമ്പൊൾ അവർക്കന്നോട് പുശ്ചമാകുമല്ലോ.. ഞാൻ എങ്ങനെ അവരോട് വരാണ്ടന്ന് പറയൂ.. ഞാനും മ്മയും തന്നെ ഞെങ്ങി ഞെരുങ്ങി കഴിയുന്ന ആ കുടിലിലേക്ക് ഇവരെ എങ്ങനെ ചിന്തകൾ ചുറ്റും വവ്വാലിനെ പോലെ ചിറകടിച്ച് പറന്നതും.. ആകെ ഭ്രാന്ത് പിടിക്കൂന്ന അവസ്ഥയോടെ അവൾ ഇരുന്നു”

ബസിറങ്ങി വീട്ടിലേക്ക് നടക്കൂമ്പൊഴും അവളുടെ മനസ്സ് കലങ്ങി മറിഞ്ഞു..

ഒറ്റമു റിയുള്ള ആ ഷെഡിലേക്ക് ചെന്നതും അമ്മ മുറ്റത്ത് ഉണങ്ങാൻ ഇട്ടിരുന്ന തൂണി എടുത്ത് കൊണ്ട് നിൽക്കൂന്നത് കണ്ടെങ്കിലും അവൾ അത് കണ്ടില്ലന്ന് നടിച്ച് അകത്തേക്ക് കയറി…

മകൾ ഒന്നൂ മിണ്ടാതെ അകത്തേക്ക് കയറുന്നത് കണ്ടതും ഉഷ പതിയെ അകത്തേക്ക് ചെന്നൂ… കയറ് കട്ടിലിൽ ചരിഞ്ഞ് കിടക്കുന്ന മകളെ കണ്ടതും”… ചാണകം തേച്ച് മിനുസപ്പെടുത്തിയ അടുപ്പ് പാതകത്തിന്റെ അരികിൽ ഇരുന്ന് ചെറിയ കടലാസ് പൊതി ഉഷ കൈനീട്ടിയെടൂത്ത്, കടുംകാപ്പിയും ഗ്ലാസ്സിൽ എടുത്ത് അവൾക്കരുകിലേക്ക് ഇരുന്നതും കയർ കട്ടിൽ ശ്വാസം മുട്ടലോടെ ഒന്ന് ഞെരിഞ്ഞ്മർന്നൂ…

ലെച്ചൂ മോളെ അവളുടെ ശിരസ്സിൽ തഴുകി കൊണ്ട് അവർ വിളിച്ചതും അവൾ അനക്കമില്ലാതെ കിടന്നൂ.’

ലെച്ചൂ മ്മയല്ലേ വിളിക്കൂന്നേ എഴുന്നേറ്റേ മോളെ അവർ വിളിച്ചതൂ

അവൾ പതിയെ എഴുന്നേറ്റൂ

കയ്യിലിരുന്ന കാപ്പി ഗ്ലാസ് അവളുടെ കയ്യിലേക്ക് കൊടുത്തൂ ഉഷ.. കയ്യിലിരുന്ന കടലാസ് പൊതിയിൽ നിന്നൂ അവളുടെ പ്രിയപ്പെട്ട പരിപ്പ് വട ഇടത്തേ കയ്യിലേക്ക് വെച്ച് കൊടുത്തൂ…

എന്താ ന്റെ ലെച്ചുന്റെ മുഖത്തൊര് വാട്ടം.. ന്റെ കുട്ടിയെ ആരെങ്കിലും കളിയാക്കിയോ..ന്താ ണ്ടായെ കാര്യം പറ ലെച്ചൂ ഉഷ വീണ്ടും ചോദ്യം ആവർത്തിച്ചതും …

ലെച്ചൂ കോളേജിൽ ഉണ്ടായ എല്ലാ കാര്യവും പറഞ്ഞു ആരതിയുടെ പിറന്നാളിന് പോയതും അടുത്ത പിറന്നാള് തന്റെ ആയത് കൊണ്ട് അവരെല്ലാം ഇവിടെക്ക് വരുമെന്നൂ അതു പോലെ തന്റെ പിറന്നാളും ആഘോഷിക്കേണ്ടി വരുമെന്നൂ മകൾ പറഞ്ഞതും ..അവരൊക്കെ വലിയ ആൾക്കാരാ പാവങ്ങളായ നമ്മള് എങ്ങനെ ഉഷ കൈമലർത്തിയതും അവളും വല്ലായ്മയോടെ മുഖം തിരിച്ചൂ….

ഇന്നാണ് ലക്ഷ്മിയുടെ പിറന്നാൾ:,

അവൾ കോളേജിലേക്ക് പോകാതെ വീട്ടിൽ തന്നെയിരുന്നു.. കുട്ടുകാരെ നേരിടാനുള്ള അപകർഷത ബോധം അവളെ പിടിമുറുക്കിയിരുന്നു ഒരു വേള പഠിപ്പ് അവസാനിപ്പിച്ചാലോ എന്ന് വരെ അവൾ ആലോചിച്ച് .. പക്ഷേ പാവം പിടിച്ച തന്റെ അമ്മയെ പറ്റി ഓർത്തപ്പൊൾ അവൾ അത് വേണ്ടന്ന് വെച്ചൂ…

ഉഷ രാവിലെ തന്നെ ജോലിക്ക് ഇറങ്ങി. മകളുടെ മാനസിക അവസ്ഥ മനസ്സിലാക്കിയ അവർ അവളെ നിർബന്ധിക്കാനെ പോയില്ല…

ലക്ഷ്മി വീടിന്റെ മുൻവശത്തെ വഴിയിലെ പൈപ്പ് ലൈനിൽ നിന്ന് വെള്ളം പിടിക്കൂമ്പൊഴാണ് ഒരുകാറും, രണ്ട് മൂന്ന് ബൈക്കും രണ്ട് സ്കൂട്ടിയും കൊണ്ട് നിർത്തിയത് . ഒറ്റ നോട്ടത്തിലെ ലക്ഷ്മിക്ക് മനസ്സിലായ് അത് തന്റെ കൂട്ടുകാരണന്ന്. അവൾ പരുങ്ങലോടെ നിന്നൂ… അവളുടെ കൂട്ടുകാർ ഓരോത്തരായ് ഇറങ്ങി അവളുടെ അടുത്തേക്ക് വന്നൂ…

എന്താടി നീയിങ്ങനെ ഞങ്ങളെ ആദ്യമായ് കാണുന്നത് പോലെ മിഴിച്ച് നോക്കൂന്നേ..

അവർ പറഞ്ഞതൂ ലക്ഷ്മി അവരെ നോക്കി ഒന്നൂ ചിരിച്ചു…

അവളുടെ വീട്ടിലേക്ക് നോക്കി കൊണ്ട് അവർ ചോദിച്ചൂ നീയെന്താ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാത്തത് അവർ ചോദിച്ചതും ലക്ഷ്മി അവരെ വീട്ടിലേക്ക് ക്ഷണിച്ചൂ… മുറ്റത്തേക്ക് കയറി അവർ ചുറ്റും നോക്കി കൊണ്ട് ചോദിച്ചൂ ലക്ഷ്മി അമ്മ എന്തിയെ

അമ്മ പണിക്ക് പോയി ആരുടെയും മുഖത്ത് നോക്കാതെ അവൾ പറഞ്ഞതും ..

മാളവികയെ കൂട്ടുകാരെല്ലാവരൂ നോക്കി അവൾ വന്ന് ലക്ഷ്മിയുടെ കൈ പിടിച്ചിട്ട് പറഞ്ഞൂ നിനക്ക് ഞങ്ങളൊര് പത്ത് മിനിറ്റ് തരൂ. നീ മുഖം ഒക്കെ കഴുകി ഈ മുടിയൊക്കെ ഒതുക്കി നല്ലൊര് ചുരിദാറു ഇട്ട് ഒന്ന് വന്നേ നമുക്ക് ഒരു സ്ഥലം വരെ പോകണം മാളൂ പറഞ്ഞതും അവൾ പറഞ്ഞത് മനസ്സിലാവാതെ അവൾ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി… അവരെല്ലാം അവളൊട് റെഡിയാവാൻ പറഞ്ഞൂ… ലക്ഷ്മി അകത്തേക്ക് പോയി ഒരുങ്ങി വന്നു.”

അവർ എല്ലാവരൂ വണ്ടിയിലേക്ക് കയറി… വണ്ടികൾ നീങ്ങി തുടങ്ങി… ഒന്നൂ മനസ്സിലാവാതെ ലക്ഷ്മി ഇരുന്നു ..

കൂറെ ദൂരം ഓടിയ വണ്ടികൾ ടാറിട്ട് മിനുസപ്പെടുത്തിയ വഴിത്താരയിലേക്ക് കയറി… അത് ചെന്ന് നിന്നത് പുതിയതായ് പണികഴിപ്പിച്ച് മനോഹരമായ ഒരു വീട്ടിലേക്കാണ്… വീടിന്റെ മുൻവശത്ത് കുറെ കൂടി കുട്ടികളും കൂടി നിന്നിരുന്നു.. വണ്ടിയിൽ നിന്നും ലക്ഷ്മിയും കൂട്ടുകാരും പുറത്തേക്ക് ഇറങ്ങി ..

തൊട്ട് മുന്നിൽ അരങ്ങേറുന്നത് ഒന്നൂ മനസ്സിലാവാതെ ലക്ഷ്മിയും അവർക്കൊപ്പം നടന്ന് അവളൂ ആ വീട്ട് മുറ്റത്തേക്ക് പ്രവേശിച്ചും…

പുറമേന്ന് മനോഹരമായ ആ വീട് കണ്ടതും ലക്ഷ്മി ആ വീട് നോക്കി കണ്ടതും അവളുടെ അടുത്തേക്ക് വന്ന ആളിനെ കണ്ട് അവൾ ഞെട്ടി.. അത് വേറെയാരൂ മല്ലായിരുന്നു അവളുടെ അമ്മ ഉഷ ആയിരുന്നു …

അമ്മേ…അമ്മയിവിടെ എനിക്കൊന്നൂ…

അവൾ നിർത്തിയതും അവളുടെ കോളേജിലെ പ്രിൻസിപ്പിൾ സവിത മേഡം ലക്ഷ്മിയുടെ അരികിലേക്ക് എത്തി…

ലക്ഷ്മി മോളെ ഈ വീട് ഇനി മുതൽ നിങ്ങളുടെ വീടാണ് നിങ്ങൾക്ക് വേണ്ടി പണികഴിപ്പിച്ച നിങ്ങളുടെ സ്വന്തം വീട് ലക്ഷ്മിക്ക് നിന്റെ കൂട്ടുകാർ നല്ക്കുന്ന

””””’പിറന്നാൾ സമ്മാനം “”””””

അവൾ അത്ഭുതത്തോടെ കൂട്ടുകാരെ നോക്കിയതും അവർ അവൾക്കരുകിലേക്ക് വന്നു… ഞങ്ങളുടെ ലക്ഷ്മിക്കുട്ടിക്ക് ഞങ്ങൾ തരുന്ന പിറന്നാൾ സമ്മാനമാണ് ഈ “”ലക്ഷ്മികം””

അവളുടെ കണ്ണൂകളിൽ നിന്ന് വരുന്ന ആനന്ദ കണ്ണീര് കണ്ടതും ആ കുട്ടുകാരുടെ കണ്ണുകളിലും നനവ് പടർന്നു …

ലൈക്ക് കമന്റ് ചെയ്യണേ…

ശൂഭം ..

രചന: സ്മിത രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *