ചെമ്പകം, തുടർക്കഥ ഭാഗം 28 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

അവള് കിച്ചേട്ടന്റെ കൈയ്യില് പിടിച്ചുലച്ചതും കിച്ചേട്ടൻ എന്നിൽ നിന്നും ശ്രദ്ധ തിരിച്ച് അവൾക്ക് മറുപടി നല്കി.. പക്ഷേ എനിക്കവൾടെ ആ വിളിയും കിച്ചേട്ടനോടുള്ള ഇടപഴകലും കണ്ടതും ആകെ കലിച്ച് കയറി വന്നു… 😡😡😡 ഞാനാ ദേഷ്യം മുഴുവൻ നുറുക്കിക്കൊണ്ടിരുന്ന പച്ചക്കറിയിൽ തീർത്തു…. കിച്ചേട്ടനതെല്ലാം ഒരു കുസൃതിച്ചിരിയോടെ നോക്കി കാണുന്നുണ്ടെന്ന് ഇടം കണ്ണാലെ ഞാൻ കണ്ടു…

എന്താ രാധുവേ ഇപ്പോ ഒരു വിസിറ്റ്…???

കുക്കറ് അടുപ്പിൽ നിന്നും സ്ലാബിലേക്ക് ഇറക്കി വച്ച് അമ്മ അവളോടങ്ങനെ ചോദിച്ചതും അവള് തിടുക്കപ്പെട്ട് ചെന്ന് അതിനറ്റം പിടിച്ച് അമ്മയെ സഹായിച്ചു…

എന്താ അപ്പച്ചീ ഇത്….??ഈ ചൂടുള്ള പാത്രമൊക്കെ അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുമ്പോ സൂക്ഷിക്കണ്ടേ….!!!??

ഒരു താക്കീതായി പറഞ്ഞ് അവളെന്നെയൊന്നിരുത്തി നോക്കി…. ഞാനതിന് പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ശ്രദ്ധ കൊടുത്തിരുന്നു….

രാധമ്മേ..നീയെന്താടീ എന്റാമ്മാളൂട്ടിയോട് ഒന്നും മിണ്ടാത്തേ…🤨🤨🤨

കിച്ചേട്ടൻ കഴിച്ചോണ്ടിരുന്ന ക്യാരറ്റ് മുകളിലേക്ക് എറിഞ്ഞ് ക്യാച്ച് ചെയ്ത് ചോദിച്ചു….

അതുകേട്ടതും രാധൂന്റെ നോട്ടം എന്നിലേക്കായി…. ഒരുതരം പുച്ഛത്തോടെ അവള് പെട്ടെന്ന് മുഖം തിരിച്ചതും എനിക്കെന്തോ വല്ലാതെ തോന്നി… കിച്ചേട്ടനതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

കിച്ചേട്ടാ കാർത്തിക പ്രമാണിച്ച് എന്താ ആഘോഷം ഒന്നുമില്ലേ…സാധാരണ ഇവിടെ വിളക്ക് കത്തിപ്പും പടക്കം പൊട്ടിക്കലും ഒക്കെ ഉണ്ടാകുമല്ലോ…ഇപ്രാവശ്യം അങ്ങനെ വല്ലതും ഉണ്ടോ…!!!

ഞാൻ ചോദിച്ചതിനുള്ള മറുപടി കിട്ടീല്ലല്ലോ രാധു…നീ എന്താ ഇവളോട് മാത്രം ഇത്രേം നാളായിട്ടും മിണ്ടീട്ടില്ലാത്തത്….

അതിന് ഞാൻ മിണ്ടാത്തതാണോ കിച്ചേട്ടാ… എന്നോടും മിണ്ടാൻ വന്നിട്ടില്ലല്ലോ ഇതുവരെ… എപ്പോ കണ്ടാലും ഒരു ചിരി മാത്രം…!!

കിച്ചേട്ടന് അവൾടെ സംസാരം അത്ര പിടിച്ചില്ല… അമ്മയ്ക്കും… പക്ഷേ രണ്ടാളും അത് മുഖത്ത് കാണിക്കാതെ നിന്നു… ഞാനതു കേട്ട് പതിയെ രാധൂന് അടുത്തേക്ക് നടന്നു ചെന്നു….

രാധൂനോട് ഞാൻ മിണ്ടാൻ വന്നിട്ടില്ലേ… അപ്പോഴൊക്കെ ഇയാളല്ലേ എന്നോട് ഒന്ന് അടുക്കാൻ പോലും കൂട്ടാക്കാതെ നിന്നത്… എന്നിട്ടിപ്പോ എനിക്ക്യാ കുറ്റം…!!!

ഞാൻ അതും പറഞ്ഞ് രാധൂന്റെ തോളിൽ പിടിച്ചതും അവളത് വിദഗ്ധമായി അടർത്തി മാറ്റി നിന്നു….

അതേ എന്നെ അനു എന്ന് വിളിച്ചാ മതി.. ഇവിടെ കിച്ചേട്ടൻ മാത്രമാ എന്നെ രാധൂന്ന് വിളിക്കാറ്….അതുകേട്ട് കേട്ട് അപ്പച്ചിയും അതിനപ്പുറം ആരും എന്നെ അങ്ങനെ വിളിക്കുന്നത് എനിക്കിഷ്ടമല്ല….!!

ഒരു മര്യാദയും കൂടാതെ അവളങ്ങനെ പറഞ്ഞതും എന്റെ മുഖം വാടി ഞാൻ ചെറിയൊരു സങ്കടത്തോടെ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി…

നീ എന്താ രാധുവേ ഈ പറയണേ…അമ്മാളു നിന്നെ അങ്ങിനെ വിളിച്ചാലെന്താ….???? അമ്മേടെ ശബ്ദം അവിടെ ഉയർന്നു കേട്ടു…

എനിക്കെന്തോ പരിചയമില്ലാത്ത ആളുകൾ എന്നെ അങ്ങനെ വിളിയ്ക്കുന്നത് ഇഷ്ടമല്ല…

അതിനെന്താ നീ പരിചയപ്പെട്ടോടീ…നിന്റെ സ്വന്തം ഏട്ടത്തി ആയി കണ്ടോ….!!! കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ ഇരുതോളിലും പിടിച്ച് രാധൂന് മുന്നിലേക്ക് നിർത്തി…

ഞാനിപ്പോ വരാമേ കിച്ചേട്ടാ…വീട്ടിലിത്തിരി പണിയുണ്ട്…ഇപ്പൊഴാ ഓർത്തേ….!!!

രാധു അതും പറഞ്ഞ് തിടുക്കപ്പെട്ട് പുറത്തേക്ക് പോയതും കിച്ചേട്ടൻ ഒന്നുമില്ലാന്ന് പറഞ്ഞ് കണ്ണടച്ച് കാണിച്ച് വീണ്ടും സ്ലാബിലേക്ക് ചെന്നിരുന്നു….

എന്റെ കിച്ചാ നിനക്കീ അര ട്രൗസറേ കിട്ടിയുള്ളൂ ഇടാനായിട്ട്..ചെക്കന്റെ ഒരു കോലം കണ്ടില്ലേ…അതും അവള് ഇവിടേക്ക് വന്നപ്പോ തന്നെ….

എന്റെ സതീദേവി ഞാനറിഞ്ഞോ അവളിപ്പോ ഇവിടേക്ക് കയറി വരുംന്ന്….!!!

ഹോ…!!! അല്ലെങ്കി നല്ല വേഷത്തിലല്ലേ നടക്കണേ…!!!ഫ്ലാറ്റിലും ഈ കോലത്തിലൊക്കെ തന്നെയാ അമ്മേ…. ഹോസ്പിറ്റലിൽ എത്തുമ്പോ മാത്രമേ ഒരു നല്ല വേഷത്തിൽ ഈ കിച്ചേട്ടനെയൊന്ന് കാണാൻ കഴിയൂ…

ഞാനൊരു ചിരിയൊതുക്കി പറഞ്ഞതും കിച്ചേട്ടൻ പുരികമുയർത്തി എന്നെയൊന്ന് നോക്കി….

അതേയോ…!!! അല്ലേലും MD യ്ക്ക് ചേർന്നതില് പിന്നെ ഈ ചെക്കൻ വീട്ടില് ഫുൾ ടൈം ഇതൊക്കെ തന്നെയാ ഇടാറ്…പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു…!!! ഇനി എന്താന്ന് വച്ചാ ആവട്ടേ…

മോളെ അമ്മ പോയി രണ്ട് ഓമയ്ക്ക കുത്തിയിട്ട് വരാം….മോളാ കറിയൊന്ന് ശ്രദ്ധിച്ചോണേ…

അമ്മ അതും പറഞ്ഞ് പുറത്തേക്കിറങ്ങി തൊടിയിലേക്ക് നടന്നു…. ഞാൻ അമ്മ പറഞ്ഞതു കേട്ട് കറിയിളക്കി അതിലേക്ക് കൂട്ടുകള് ചേർക്കാനായി കബോർഡ് തുറന്നതും വീണു കിട്ടിയ അവസരം മുതലെടുത്ത് കിച്ചേട്ടൻ kitchen romance start ചെയ്തു….

കബോർഡിലെ മഞ്ഞൾപ്പൊടി എത്തി എടുത്തപ്പോഴാ കിച്ചേട്ടന്റെ കൈ എന്റെ ഇടുപ്പിലേക്ക് അമർന്നത്…അത് പതിയെ സാരിയെ വകഞ്ഞ് മാറ്റി എന്റെ വയറിലേക്ക് ഇഴഞ്ഞു നീങ്ങി കൂടെ ആ മുഖം എന്റെ കഴുത്തടിയിലേക്കും ചേർന്നു…കിച്ചേട്ടന്റെ താടിരോമങ്ങൾ എന്നെ ഇക്കിളിപ്പെടുത്തി പിൻകഴുത്തിൽ അമർന്നതും ഞാൻ നിന്ന നിൽപ്പിലൊന്ന് പുളഞ്ഞു….

കിച്ചേട്ടാ….എന്താ ഇത്…???🙈🙈 അമ്മ കാണും…വിട്ടേ….

അമ്മ തൊടിയില് പോയതല്ലേ എന്റമ്മാളൂട്ടീ…!!! ഇപ്പോഴേ വരില്ല….!!! അതുവരെ kitchen romance…❤️❤️❤️

ദേ കിച്ചേട്ടാ കളിയ്ക്കല്ലേ….കൈ എടുത്തേ…!!

ഞാനാ കൈ വിടുവിക്കാൻ കിണഞ്ഞ് പരിശ്രമിയ്ക്കും തോറും ആ കൈകൾ എന്നിലേക്ക് ചുറ്റിവരിഞ്ഞ് കിച്ചേട്ടൻ എന്റെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്താൻ തുടങ്ങി….

കി..ച്ചേ..ട്ടാ…!!!

എന്തിനാ എന്റെ അമ്മാളൂട്ട്യേ ഇങ്ങനെ പേടിയ്ക്കണേ…. നിന്റെ സ്വന്തം ഡോക്ടർ അല്ലേ നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ചിരിക്കണേ….!!! അതും പറഞ്ഞ് ഒന്നുകൂടി പിടി മുറുക്കിയതും ഞാനാ കൈയ്യിൽ ഒതുങ്ങിക്കൂടി….

ഈ ഡോക്ടറിന് ഒരുപാടിഷ്ടം തോന്നുമ്പോ ഇങ്ങനെയൊരു കിസ് തരാണ്ടിരിയ്ക്കാൻ പറ്റുമോ…???😘😘 അതും പറഞ്ഞ് കിച്ചേട്ടൻ എന്റെ കാതോരം ചെന്നയ്ക്കരികിലെ കുറുനിരയെ ചേർത്ത് മുത്തി….ഞാനത് ഒരു പുഞ്ചിരിയോടെ സ്വീകരിച്ച് നിന്നു..

പെട്ടെന്നാ അമ്മേടെ ശബ്ദം പുറത്തു നിന്നും ഉയർന്നു കേട്ടത്..അത് കേട്ട പാടെ ഞാൻ കിച്ചേട്ടനിൽ നിന്നും അടർന്നു മാറി കറിയിളക്കുന്നതിൽ concentrate ചെയ്തു നിന്നു…. പക്ഷേ അമ്മേടെ നില്പും ഭാവവും കണ്ടിട്ട് എന്തൊക്കെയോ കണ്ട മട്ടായിരുന്നു…ഞാനല്പം ജാള്യതയോടെ മുഖത്തേക്ക് വീണു കിടന്ന മുടി മാടിയൊതുക്കി ഇടംകണ്ണിട്ട് അമ്മയെ ഒന്നു നോക്കി…. അപ്പോഴേക്കും എന്റെ കള്ള കിച്ചേട്ടൻ അവിടെ നിന്നും സ്ഥലം കാലിയാക്കിയിരുന്നു..

പിന്നെ ഉച്ചയ്ക്കുള്ള ഭക്ഷണം കഴിഞ്ഞ് കിച്ചേട്ടനും ഞാനും അമ്മയും കൂടി ചെറിയൊരു outing ന് ഇറങ്ങി…. ചെറിയൊരു shopping ഉം പുറത്ത് നിന്ന് ഫുഡും, ഒരു മൂവിയും കണ്ടിട്ടാണ് തിരികെ വീട്ടിലേക്ക് വന്നത്…..കിച്ചേട്ടന്റെ സെലക്ഷനിൽ കുറേ ഡ്രസ്സ് എടുത്ത് തന്നു….എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോഴേക്കും നേരം ഒരുപാടിരുട്ടിയിരുന്നു…ചെറിയൊരു തലവേദന കാരണം നല്ല തണുത്ത വെള്ളത്തിൽ തല തണുക്കെ ഒന്ന് കുളിച്ചിറങ്ങിയതും വേദനയൊക്കെ പമ്പ കടന്നു…..

കിച്ചേട്ടന് ടൗവ്വലും എടുത്ത് കൊടുത്ത് ബാത്റൂമിലേക്ക് പറഞ്ഞയച്ച് ഞാൻ താഴേക്ക് നടന്നു…അമ്മയ്ക്ക് വേണ്ടി സെലക്ട് ചെയ്ത ഡ്രസ്സെല്ലാം റൂമില് കൊടുത്ത് ഞാൻ അടുക്കളയിലേക്ക് ചെന്നതും അമ്മയും എനിക്കൊപ്പം അവിടേക്ക് വന്നു…..അടുക്കളയൊതുക്കി നിൽക്കുമ്പോഴാ റൂമീന്ന് കിച്ചേട്ടന്റെ വിളി വന്നത്….!!!

മോള് ചെല്ല് എന്തെങ്കിലും അത്യാവശ്യം ഉണ്ടാവും…!! ഞാനതു കേട്ട് കുറുകെ കെട്ടിയിരുന്ന ഷോൾ അയച്ച് കഴുത്തിലേക്കിട്ട് റൂമിലേക്ക് നടന്നു…

ഡോറ് തുറന്ന് അകത്തേക്ക് കയറിയതും കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ എന്റെ വരവും കാത്ത് ബെഡിൽ ചാരി കിടക്ക്വായിരുന്നു… ഞാനതു കണ്ട് കിച്ചേട്ടനെ ഒന്നിരുത്തി നോക്കി ഡോറ് ലോക്ക് ചെയ്ത് ബെഡിനരികിലേക്ക് നടന്നു…

എന്താ കിച്ചേട്ടാ…എന്തിനാ വിളിച്ചേ…!!!

ഞാനത് ചോദിച്ചതും ആളൊരു പുഞ്ചിരി മുഖത്ത് വിരിയിച്ച് എന്നെ തന്നെ നോക്കിയിരിക്ക്യായിരുന്നു….

എന്താ ഡോക്ടറേ ഒരു കള്ളച്ചിരിയൊക്കെ…ഇതത്ര പന്തിയല്ലല്ലോ..

ഞാനതും പറഞ്ഞ് നടുവിന് കൈതാങ്ങി നിന്നതും കിച്ചേട്ടൻ വേഗത്തിൽ ബെഡിൽ നിന്നും എഴുന്നേറ്റ് എന്നെ ആ നെഞ്ചിലേക്ക് വലിച്ചിട്ട് ബെഡിലേക്ക് ചാഞ്ഞു…. ഞാൻ കിച്ചേട്ടനിൽ ഒതുങ്ങിക്കിടക്ക്വായിരുന്നു….

അതേ..പന്തിയല്ല…ന്തേ… കിച്ചണിലായാലല്ലേ പ്രോബ്ലം ബെഡ്റൂമിൽ ആകാല്ലോ…!!!

കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ മുഖത്തേക്ക് വീണുകിടന്ന എന്റെ മുടിയിഴകളെ ആ കൈയ്യാൽ മെല്ലെ മാടിയൊതുക്കി വച്ച് പതിയെ ആ കൈയ്യിനെ എന്റെ കവിൾ തടത്തിലൂടെ താഴേക്ക് മൃദുവായി ചലിപ്പിച്ചു…

കിച്ചേട്ടാ… എനിക്ക് കുറച്ച് ജോലിയുണ്ട് താഴെ…!!!

ഞാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞതും കിച്ചേട്ടന്റെ വിരലുകൾ ഗതിമാറി എന്റെ അധരങ്ങളെ തഴുകിയിഴഞ്ഞു…

എന്ത് ജോലി….??? കിച്ചേട്ടൻ വളരെ പതിഞ്ഞ സ്വരത്തിൽ ചോദിക്കുന്നുണ്ടെങ്കിലും ശ്രദ്ധ ആ ചോദ്യത്തിലൊന്നും ആയിരുന്നില്ല….

അത്….. എനിക്ക്…അടുക്കളയില്….!!! ഞാനാകെയൊന്ന് വിക്കി തുടങ്ങി…കവിളുകളിൽ നാണത്തിന്റെ ചുവപ്പ് വീശി…കിച്ചേട്ടന്റെ പ്രണയാർദ്രമായ നോട്ടത്തെ ഏറ്റുവാങ്ങിയതും ഞാനാകെയൊന്ന് വിറകൊണ്ടു എങ്കിലും ചുണ്ടിലെ പുഞ്ചിരിയ്ക്ക് ഒരു കുറവും വരുത്തീല്ല.. കാരണം ഈ ഡോക്ടറിന് മുന്നിൽ ഒന്നയഞ്ഞു കൊടുത്താൽ ശരിയാവില്ല…

അതേ…കിച്ചേട്ടാ എനിക്ക് ഇന്ന് Night out ആണ്… താഴേ കുറേ ജോലിയുണ്ട്…എല്ലാം തീർത്തിട്ട് വരാമേ….

Night out ഓ….ഈ husband ഇവിടെ wait ചെയ്തിരിക്കുമ്പോഴാ മോൾടെ night out…??

അതേല്ലോ… എല്ലാം കഴിയുമ്പോ ഞാൻ വന്നോളാം…

അതുവരെ ഞാനോ….???

എന്റെ പൊന്നുമോൻ….അതുവരെ പില്ലോയും കെട്ടിപ്പിടിച്ച് സുഖമായി ഇവിടെ കിടന്നുറങ്ങിക്കോട്ടോ….!!!😁😁😁

കിച്ചേട്ടന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ ഇരുകൈയ്യാലെ ഒതുക്കി വച്ച് ഒരു കുസൃതിയോടെ ഞാനങ്ങനെ പറഞ്ഞതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ അതെല്ലാം കേട്ട് കിടന്നു…

പെട്ടന്നാ പുറത്ത് നിന്നും അമ്മേടെ ശബ്ദം ഉയർന്നു കേട്ടത്….

അമ്മാളുവേ….!!?

അവളുറങ്ങി അമ്മേ….😁😀😀

കിച്ചേട്ടൻ ഒരു കള്ളച്ചിരി നിറച്ച് അങ്ങനെ പറഞ്ഞതും ഞാൻ തിടുക്കപ്പെട്ട് കിച്ചേട്ടന്റെ വായ പൊത്തി പിടിച്ചു….അപ്പോഴും ആള് ഭയങ്കര ചിരിയിലായിരുന്നു…. ഞാൻ കിച്ചേട്ടനെ കണ്ണുരുട്ടി പേടിപ്പിച്ച് അമ്മേടെ വിളി കേട്ടു…

ദാ വരണു അമ്മേ….!!!

അത് വേണ്ട മോളേ…മോളിനി താഴേക്ക് വരണ്ടാട്ടോ…അമ്മ ജോലിയെല്ലാം ഒതുക്കി…ജഗ്ഗില് വെള്ളം എടുത്തിട്ടില്ല്യേച്യാ വന്ന് എടുത്തിട്ട് കിടന്നോട്ടോ… അമ്മ കിടക്ക്വാ…

അമ്മ പറഞ്ഞതിനെല്ലാം മറുപടി കൊടുക്കുമ്പോഴും കിച്ചേട്ടൻ കുസൃതിയോടെ എന്റെ കഴുത്തിലും ചുരിദാറിന്റെ സ്ലിറ്റിനിടയിലൂടെ വയറിലുമെല്ലാം വിരലുകൾ ചലിപ്പിച്ചെന്നെ ഇക്കിളിപ്പെടുത്തുന്നുണ്ടായിരുന്നു… അതിന്റെ effect ൽ അമ്മയ്ക്ക് നല്കുന്ന മറുപടികൾ ചെറിയ ചില ശബ്ദവ്യത്യാസങ്ങളോടെ മുറിഞ്ഞു കേട്ടു….കിച്ചേട്ടന്റെ ആ പ്രവർത്തിയ്ക്ക് മറുപടിയായി വായിൽ പൊത്തിയിരുന്ന കൈ ഒന്നുകൂടി അവിടെ മുറുക്കിയൊന്ന് കണ്ണുരുട്ടി കാണിച്ചതും അമ്മ സ്റ്റെയർ ഇറങ്ങിയ ശബ്ദം കേട്ടു…. ഞാൻ ആ ആശ്വാസത്തിൽ മെല്ലെ കൈ അയച്ചെടുക്കാൻ തുടങ്ങിയതും കിച്ചേട്ടൻ എന്റെ കൈയ്യിൽ അമർത്തി ചുംബിച്ചു….

എന്ത് അഹങ്കാരമാ കിച്ചേട്ടാ ഇത്…വന്ന് വന്ന് അമ്മയ്ക്ക് മുന്നില് പോലും തീരെ ബഹുമാനം ഇല്ലാണ്ടായി….

കിച്ചേട്ടൻ അതു കേട്ട് രസിച്ച് ചിരിക്ക്യായിരുന്നു…

മര്യാദയ്ക്ക് വിട്ടേ എന്നെ… ഞാൻ പോയി വെള്ളം എടുത്തിട്ട് വരാം…

ഞാനത് പറഞ്ഞ് കിച്ചേട്ടന്റെ കൈയ്യില് കിടന്നൊന്ന് കുതറിയതും കിച്ചേട്ടൻ കിടന്ന കിടപ്പിൽ നിന്നും എന്നെ ബെഡിലേക്ക് തിരിച്ചു കിടത്തി….. ഞാൻ ബെഡിലും കിച്ചേട്ടൻ എനിക്ക് മുകളിലുമായി….

എവിടേക്കും പോവണ്ട…എന്റെ അമ്മാളൂട്ടി ഇവിടെ കിടന്നാ മതി ഇപ്പോ….!!

ദേഷ്യത്തിന്റെ മുഖം മൂടി എന്നിൽ നിന്നും അടർന്നു മാറാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല…നാണത്താൽ തുടുത്ത കവിളുകളും പുഞ്ചിരി മൊട്ടിട്ട ചുണ്ടും അവയെ എടുത്ത് കാട്ടാൻ തുടങ്ങി….

കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ എന്റെ കഴുത്തിൽ ചേർന്ന് കിടന്ന ഷോൾ നിമിഷനേരം കൊണ്ട് അടർത്തിമാറ്റി ദൂരേക്ക് എറിഞ്ഞ് എന്റെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി…. എന്റെ കൈകൾ വികാരവിവശമായി കിച്ചേട്ടന്റെ തലമുടിയിഴകളെ കോർത്ത് വലിയ്ക്കാൻ തുടങ്ങിയതും ആ അധരങ്ങളും അവയ്ക്ക് കൂട്ടായി ദന്തങ്ങളും എന്റെ കഴുത്തടിയെ നോവ് പടർത്തി ആഴ്ന്നിറങ്ങാൻ തുടങ്ങി….

കിച്ചേട്ടന്റെ കൈകൾ തലമുടിയിഴകളെ വകഞ്ഞ് എന്റെ പിൻകഴുത്തിലൂടെ അരിച്ചിറങ്ങിയതും ഞാനാകെയൊന്ന് പുളഞ്ഞുയർന്നു…ആ കൈയ്യിന്റെ സഞ്ചാരം അവസാനിച്ചത് ചുരിദാറിന്റെ back open സിബ്ബിലായിരുന്നു….നിമിഷനേരം കൊണ്ട് അത് താഴേക്ക് അഴിച്ച് മാറ്റപ്പെട്ടതും എന്റെ പ്രാണനിലേക്ക് ചേരാനായി എന്റെയുള്ളം തുടികൊട്ടി….

വീണ്ടുമൊരു സംഗമത്തിനെന്ന വണ്ണം ഇരു ശരീരങ്ങളും ചൂട് പിടിച്ചു….ആയിരം ചുംബനങ്ങളാൽ മൂടി ആ അധരങ്ങൾ എന്നിലെ പ്രണയത്തിനെ തഴുകി ഉണർത്തി…എന്നിലെ ഓരോ അണുവിനേയും അടുത്തറിഞ്ഞ് പ്രണയത്തിന്റെ മധുരവും നോവും ഒരുപോലെ എന്നിലേക്ക് പടർത്തി കിച്ചേട്ടനെന്നിൽ ഒരു മഴയായി പെയ്തിറങ്ങി….ആ മഴയിൽ അടിമുടി നനഞ്ഞ് ഒരു തളർച്ചയോടെ ഞാനാ നെഞ്ചോരം ചേർന്ന് മെല്ലെ സുഖസുഷുപ്തിയിലാണ്ടു…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

സൂര്യനിൽ നിന്നുള്ള പ്രകാശവും ചെറുചൂടും കണ്ണിലേക്ക് അരിച്ചിറങ്ങിയപ്പോഴാ കണ്ണ് തുറന്നത്…വളരെ പ്രയാസപ്പെട്ട് കൺപോള വലിച്ചു തുറന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോഴാ എന്റെ നെഞ്ചില് ചേർന്നു കിടക്കുന്ന അമ്മാളൂട്ടിയെ കണ്ടത്…എന്നും രാവിലെ ഉണരണ ആളാ ഇപ്പോ എന്റെ വിളിയെ അർത്ഥവത്താക്കും വിധം ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ എന്റെ നെഞ്ചോരം ചേർന്ന് കിടക്കണേ….

നെറ്റിയെ മറഞ്ഞ് ഒഴുകി കിടക്കുന്ന തലമുടിയിഴകളെ ഒരു വാത്സല്യത്തോടെ ഞാനൊതുക്കി വച്ച് ചെറുതായൊന്ന് മുത്തി…. തലയെത്തി ക്ലോക്കിലേക്കൊന്നു നോക്കിയതും സമയം 7 മണിയോടടുത്തിട്ടുണ്ടായിരുന്നു…

അമ്മാളൂട്ടീ…

ഞാനൊരു കുസൃതിയോടെ വിളിച്ചതും അവളൊരു ഞരക്കത്തോടെ ഒന്നുകൂടി എന്നിലേക്ക് ചേർന്നു… അതെന്നില് ചെറിയൊരു പുഞ്ചിരി വിരിയിച്ചു… ഞാൻ മെല്ലെ അവളുടെ കൈയ്യില് ചെറുതായൊന്ന് പിച്ചിയതും അവള് കണ്ണ് ചിമ്മി ഒന്നു പുളഞ്ഞു….

എന്താ കിച്ചേട്ടാ….🤗🤗😍😍😍

എന്താന്നോ…??ഇനീം കിടക്ക്വാ…😁😁😀😀😀 എഴുന്നേൽക്കണ്ടേ…time എത്രയായീന്ന് നോക്കിയേ….

എന്റെ ശബ്ദത്തിലൊരു ചിരി കലർന്നു…..

മ്മ്മ്മ്.. കുറച്ചു നേരം കൂടി കിച്ചേട്ടാ… ഉറങ്ങി മതിയായിട്ടില്ല…നല്ല ക്ഷീണം…!!

അവള് ഉറക്കച്ചടവോടെ പറഞ്ഞത് എനിക്കൊരു കൊച്ചുകുട്ടിയുടെ കൊഞ്ചലായി ഫീല് ചെയ്തു.. ഞാനാ മുടിയിഴകളെ മെല്ലെ തലോടി കിടന്നു…

ഓക്കെ… എനിക്ക് നിർബന്ധം ഒന്നുമില്ല.. ഞാൻ ലീവാക്കിക്കോളാം…

ഞാൻ മുടിയിഴകളെ തലോടി പറഞ്ഞതും അവള് ഒരു ഞെട്ടലോടെ കണ്ണ് വെട്ടിത്തുറന്ന് എന്തോ ഓർമ്മ വന്നപോലെ എന്നിൽ നിന്നും വിട്ടു മാറി ചാടി എഴുന്നേറ്റ് ബെഡിലിരുന്നു… പക്ഷേ എഴുന്നേറ്റ കൂട്ടത്തിൽ കഴുത്തടിയിൽ നിന്നും അടർന്ന ബെഡ്ഷീറ്റ് അവൾടെ ശ്രദ്ധയിൽ പെട്ടില്ല… അത് മെല്ലെ മാറത്ത് നിന്നും തെന്നിനീങ്ങാൻ തുടങ്ങിയതും എന്റെ കള്ളനോട്ടം പാഞ്ഞത് കണ്ട് അവള് തിടുക്കപ്പെട്ട് അത് ചുറ്റിവരിഞ്ഞ് എന്നെ മുഖം കൂർപ്പിച്ചൊന്ന് നോക്കി…. എനിക്കത് കണ്ടപ്പോ ചിരിയാ തോന്നിയത്….!!!

ന്മ്മ്മ്….എന്തേ…ഞാനൊന്നും ചെയ്തില്ലല്ലോ…!!! ചാടിപ്പിടിച്ച് എഴുന്നേറ്റോണ്ടല്ലേ….!!!

കിച്ചേട്ടാ ദേ കളിയ്ക്കല്ലേ….!!! ഈശ്വരാ സമയം മുഴുവനും പോയി….ഇനി ഞാനെപ്പൊഴാ ഹോസ്പിറ്റലിലേക്ക് പോണേ…

ഞാനതു കേട്ട് ഒന്ന് ചിരിച്ചിട്ട് അവളെ വലിച്ച് എന്റെ നെഞ്ചിലേക്കിട്ടു….

ഒരുപാട് നേരം പോയെങ്കില് നമുക്ക് ലീവാക്കാം…😜😜😜

അയ്യടാ…. ഇതിപ്പോ രണ്ട് ദിവസം കൊണ്ട് ലീവായിരുന്നു…ഇനീം ലീവ് പോലും…. അതങ്ങ് മനസില് വച്ചേക്ക്… അവളതും പറഞ്ഞ് എന്നിൽ നിന്നും വിട്ടുമാറി ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു….

ഞാനുള്ളിലൊന്ന് ചിരിച്ച് അവിടെ തന്നെ കിടന്നു… അധികം വൈകാണ്ട് കുളിയൊക്കെ കഴിഞ്ഞ് അവളിറങ്ങിയതും ഞാനും പോയി കുളിച്ചു വന്നു… കുളിയൊക്കെ കഴിഞ്ഞ് കണ്ണാടിയ്ക്ക് മുന്നില് വന്നു നിന്നതും അമ്മാളൂട്ടീ എനിക്ക് മുന്നില് നിന്ന് നല്ല ഒരുക്കത്തിലായിരുന്നു…

എല്ലാം കഴിഞ്ഞ് എനിക്ക് നേരെ തിരിയുമ്പോ എന്റെ കൈയ്യാൽ സിന്ദൂരവർണങ്ങം തൊടാനെന്ന പോലെ അവൾടെ സീമന്ദരേഖ ശൂന്യമായിരുന്നു…..

നാണം ചുവപ്പ് വീശിയ ആ മുഖത്തെ അടുത്ത് കണ്ട് തന്നെ ടേബിളിലിരുന്ന സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്ത് അവൾടെ സീമന്ദരേഖയിൽ നിന്നും കറുത്തിടതൂർന്ന മുടിയിഴകളെ വകഞ്ഞ് ഞാൻ നീട്ടി ചുവപ്പിച്ചു…. അവളതൊരു പുഞ്ചിരിയോടും പാതിയടഞ്ഞ മിഴികളോടും സ്വീകരിച്ചു നിന്നു…

പെട്ടെന്ന് റെഡിയായി വരണേ കിച്ചേട്ടാ… ഞാൻ താഴേക്ക് ചെല്ലട്ടേ….!!

അതും പറഞ്ഞ് അവള് താഴേക്ക് പോയതും ബെഡിൽ എനിക്കായ് അയൺ ചെയ്ത് വച്ചിരുന്ന ഡ്രസ്സെടുത്തിട്ട് ഞാനും റെഡിയായി ഇറങ്ങി… താഴേക്ക് ചെന്നപ്പോ അവളും അമ്മയും ചേർന്ന് എനിക്കായ് Breakfast ഒക്കെ റെഡിയാക്കി വച്ചിരുന്നു…. അതൊക്കെ കഴിച്ച് ഞങ്ങള് രണ്ടാളും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു….

പോകും വഴി അമ്മാളൂട്ടീടെ മുഖത്ത് ചെറിയൊരു ടെൻഷനുള്ളതുപോലെ തോന്നി…

എന്ത് പറ്റി ന്റെ അമ്മാളൂട്ടിയ്ക്ക്…?? മുഖത്ത് വല്ലാത്തൊരു ടെൻഷൻ…???

അത്…രണ്ട് ദിവസം ലീവല്ലായിരുന്നോ കിച്ചേട്ടാ.. ഇപ്പോ കഴിഞ്ഞ് ചെല്ലുമ്പോ ലേറ്റായീന്ന് പറഞ്ഞ് വെങ്കി സാറ് എന്നെ നിർത്തി പൊരിയ്ക്കും…കിച്ചേട്ടന് പേടിയ്ക്കണ്ടാല്ലോ…!! കിച്ചേട്ടൻ ഇല്ലാത്തപ്പോ തന്നെ അയാൾടെ behaviour അത്ര ശരിയല്ലായിരുന്നു….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഞാൻ പറഞ്ഞത് കേട്ടതും കിച്ചേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… ഡ്രൈവിംഗിനിടയിലും കൈയ്യിലെ ഞരമ്പുകൾ വരിഞ്ഞു മുറുകി…. അത് കണ്ടപ്പോ പറഞ്ഞത് അബദ്ധമായിപ്പോയോന്നൊരു സംശയം തോന്നി… ആ മുഖഭാവം ശരിയ്ക്കും എന്നിലൊരു ഭയം നിറച്ചുകൊണ്ടിരുന്നു…

അതേ കിച്ചേട്ടാ.. അന്നത്തെ പോലെ ശല്യമായി ഒന്നും ഉണ്ടായില്ല…!!!

ഞാനല്പം പേടിയോടെ ആ കൈയ്യിൽ പിടിച്ചതും കിച്ചേട്ടൻ മുഖം തിരിച്ചെന്നെയൊന്ന് നോക്കി…

വേറെ എന്തു പറഞ്ഞു അവൻ….!!! നിനക്ക് വിഷമമുണ്ടാക്കണ വല്ലതും….😡😡

ഏയ്…ഇല്ലാന്നേ..ലേറ്റായി ചെല്ലുമ്പോ ഓരോന്ന് പറയും അത്രേയുള്ളൂ…. ഇതിന്റെ പേരിൽ ഒന്നും പറയാൻ പോവല്ലേ കിച്ചേട്ടാ….!!! എനിക്ക് പേടിയാ…

ന്മ്മ്മ്… എനിക്ക് മുഖം തരാണ്ട് കിച്ചേട്ടന്റെ മറുപടി ഒരു മൂളലിലൊതുക്കി…. അധികം വൈകാണ്ട് തന്നെ ഞങ്ങള് ഹോസ്പിറ്റലിൽ എത്തി….. കിച്ചേട്ടൻ ക്യാബിനിലേക്കും ഞാൻ വെങ്കി ഡോക്ടറിനോട് റിപ്പോർട്ട് ചെയ്യാനും വഴിപിരിഞ്ഞു….

വെങ്കി സാറിന്റെ ക്യാബിന് മുന്നിലേക്ക് നടന്ന് അല്പം ധൈര്യം സംഭരിച്ച് ഡോറില് Knock ചെയ്ത് അനുവാദം വാങ്ങി…

Yes…

ഞാൻ ഡോറ് തുറന്ന് ഉള്ളിലേക്ക് കയറിയതും വെങ്കി ഒരു വഷളൻ ചിരിയോടെ ഇരിക്ക്യായിരുന്നു…

എന്താ രേവതീ…എന്നും ഇങ്ങനെ ലേറ്റായി വരാനാ ഉദ്ദേശം…???

അത്… ഡോക്ടർ..സോറീ…അല്പം…

ഹോ വിവാഹം കഴിഞ്ഞപ്പോഴാണല്ലോ താനിത്ര punctual അല്ലാതെ ആയത്…ഇയാൾടെ ഡോക്ടറാണോ അതിന് കാരണം…😁😁

അയാളൊരു വല്ലാത്ത മട്ടില് പറഞ്ഞു ചിരിച്ചതും എനിക്ക് ദേഷ്യം ഇരച്ചു കയറി…

സോറീ ഡോക്ടർ…ഇനി ആവർത്തിക്കില്ല…!!😡

നവനീതിനെ പോലെ തന്നെ ഇയാളും short tempered ആണല്ലേ… പക്ഷേ ഈ മുഖത്തെ ദേഷ്യം കാണാൻ ഒരു പ്രത്യേക സുഖമുണ്ട്… വെറുതേ അല്ല ഡോക്ടർ നവനീത് വീണു പോയത്….. ഭാഗ്യവാൻ…..!!!!😌😌😌

എന്റെ മുഖം അതുകേട്ട് അറപ്പോടെ ചുളിഞ്ഞതും പെട്ടെന്ന് ക്യാബിന്റെ ഡോറ് ഓപ്പൺ ചെയ്യണ ശബ്ദം കേട്ടു…. ഞാൻ തിരിഞ്ഞു നോക്കും മുമ്പ് ഡോറ് തുറന്ന ആളെ കണ്ട വെങ്കീടെ മുഖത്തെ പേടിയാണ് ആദ്യം കണ്ടത്…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *