ചെമ്പകം, തുടർക്കഥ ഭാഗം 27 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

അധികം വൈകാണ്ട് വീട്ടിലെത്തിയതും ക്ഷീണം കാരണം അമ്മ നേരെ റൂമിലേക്ക് പോയി… ഡോറ് ലോക്ക് ചെയ്ത് ഞാൻ കിച്ചേട്ടന് പിറകേ സ്റ്റെയറ് കയറിയതും പിന്നിൽ നിന്നും അമ്മേടെ വിളി വന്നു…… ഞാനും കിച്ചേട്ടനും അതുകേട്ട് ഒരുപോലെ അമ്മയ്ക്ക് നേരെ തിരിഞ്ഞു….

മോളേ ടെറസിൽ തുണിയുണങ്ങാനായി വല്ലതും ഇട്ടിട്ടുണ്ടേച്യാ എടുത്തോളൂട്ടോ…നല്ലൊരു മഴയ്ക്കുള്ള ലക്ഷണമുണ്ട്…

അതു കേട്ടപ്പോഴാ ടെറസില് വിരിച്ചിരുന്ന ബെഡ്ഷീറ്റിന്റെ കാര്യമോർത്തത്…. ഞാൻ തിടുക്കപ്പെട്ട് സ്റ്റെയറ് കയറി ടെറസിലേക്കോടീ…. ______________

എന്റെ കൂടെ നിന്ന അവള് പെട്ടന്നാ മുകളിലേക്ക് പാഞ്ഞോടിയത്..

കിച്ചാ നീ കൂടി അവിടേക്ക് ചെല്ല്….മോളെ ഒറ്റയ്ക്ക് വിടണ്ട…

അമ്മ അത് മുഴുവിക്കും മുന്നേ ഞാൻ ടെറസിലേക്ക് വച്ചു പിടിച്ചു…. അവിടെ ചെന്നപ്പോ അമ്മാളൂട്ടീ ഓരോ തുണിയും അയയിൽ നിന്നും തിടുക്കപ്പെട്ട് കൈയ്യിലേക്ക് പകർന്നോണ്ടിരിക്ക്യായിരുന്നു…. അതും ഉടുത്തിരുന്ന സാരിത്തുമ്പ് അരയിലേക്ക് തിരുകി വച്ചാ നില്പ്….

മഴയ്ക്ക് മുന്നേ തുണി മുഴുവൻ അയയിൽ നിന്നും എടുക്കാനായി പാടുപെടുകയായിരുന്നു കക്ഷി… നീളം കുറവായോണ്ട് കാൽ വിരൽ തറയിലൂന്നിയാ ഓരോ തുണിയും എത്തി എടുക്കണേ…ഞാനതൊരു കൗതുകത്തോടെ കണക്കിനാസ്വദിച്ച് നിന്നു…

പെട്ടെന്നാ മനസില് ചെറിയൊരു ഐഡിയ ഓടിയെത്തിയത്…അല്പം ഉയരത്തിൽ വിരിച്ചിരുന്ന ഒരു ബനിയൻ കൈയ്യെത്തി എടുക്കാനായി അവള് കിണഞ്ഞ് പരിശ്രമിച്ചതും ഞാൻ അയയുടെ റോപ്പ് ഒരു വശത്ത് നിന്നും മെല്ലെ ഉയർത്തിപ്പിടിച്ചു…

അവള് എന്നെയൊന്ന് തറപ്പിച്ചു നോക്കിയതും ഞാൻ പതിയെ റോപ്പ് താഴേക്ക് ചായ്ച്ചു കൊടുത്തു… വീണ്ടും അവള് എന്നിലെ നോട്ടം മാറ്റി തുണിയെത്തിയെടുക്കാനായി തുടങ്ങിയതും ഞാൻ വീണ്ടും അയ ചെറുതായി മുകളിലേക്ക് ഉയർത്തി…

കിച്ചേട്ടാ..കളിയ്ക്കല്ലേ…മഴയിപ്പോ പെയ്യും ട്ടോ…

പെയ്തോട്ടേ… നമുക്ക് ഒന്നിച്ച് നനയാം…ന്തേ..

ഞാനതും പറഞ്ഞ് റോപ്പിലേക്ക് ഓരോ പിടിവച്ച് അവൾക്കരികിലേക്ക് നടന്നു….

അവള് അതിനൊത്ത് കൈയ്യിൽ കരുതിയ തുണിയുമായി പിറകിലേക്കും നീങ്ങി.. പെട്ടെന്നാ നനുത്ത ഒരുതുള്ളി നെറ്റിയെ നനച്ച് മുഖത്തേക്ക് വീണത്….ഞാനത് കൈയ്യാലെ തൊട്ട് ആകാശത്തേക്ക് നോക്കിയതും അവള് തിടുക്കപ്പെട്ട് ബാക്കി തുണി കൂടി എത്തിയെടുത്ത് ടെറസിന്റെ ഒഴിഞ്ഞ portion ലെ ടേബിളിലേക്ക് കൊണ്ടു വച്ച് എനിക്ക് നേരെ തിരിഞ്ഞു….

കിച്ചേട്ടാ…വാ…മഴ പെയ്യും….!!!

അവളങ്ങനെ പറഞ്ഞതും ഒരു പുഞ്ചിരിയോടെ ഞാൻ അവൾക്കരികിലേക്ക് നടന്ന് ആ കൈയ്യിൽ പിടിച്ച് വലിച്ച് അവളെ എന്റെ നെഞ്ചിലേക്കിട്ടു… അപ്പോഴേക്കും മഴ ഒരു കുസൃതിച്ചിരിയോടെ ഞങ്ങളിലേക്ക് പെയ്തിറങ്ങി….

എന്താ… ഒരുമിച്ചു നനഞ്ഞാലോ…!!!😁😁

അവളുടെ താടി പിടിച്ചുയർത്തി ഞാനത് ചോദിച്ചതും അവള് അല്പം നാണമൊളിപ്പിച്ചൊന്ന് പുഞ്ചിരിച്ചു നിന്നു….

മുഖത്തേക്ക് നനഞ്ഞൊട്ടി ചേർന്ന അവളുടെ മുടിയിഴകളെ ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കി എന്റെ മുഖം അവളുടെ കാതോരം ചേർന്നതും നാണത്തോടെ അവളെന്നെ തള്ളിമാറ്റി പിന്നിലേക്കോടി… ഒരൂക്കോടെ ഞാനാ കൈ പിടിച്ചു വലിച്ചതും വീണ്ടും അവളെന്നിലേക്ക് തന്നെ ചേർന്നു… എന്റെനിശ്വാസം അവളുടെ പിൻകഴുത്തിലൂടെ താഴേക്ക് അരിച്ചിറങ്ങിയതും അവളാകെയൊന്ന് പിടഞ്ഞു….

എന്റെ കൈ മെല്ലെ നനഞ്ഞൊട്ടിച്ചേർന്ന സാരിയിഴകളെ വകഞ്ഞ് അവളുടെ അണിവയറിൽ സ്ഥാനം പിടിച്ചതും അവളൊന്ന് കുതറി എനിക്ക് നേരെ തിരിഞ്ഞു…

അവളുടെ നെറ്റിയിലേക്ക് പെയ്തിറങ്ങിയ മഴത്തുള്ളികളുടെ ദിശയിൽ ഞാനെന്റെ വിരലിനെ മുകളിൽ നിന്നും താഴേക്ക് ചലിപ്പിച്ചു… അവ ചെന്നു നിന്നത് നനുത്ത തുള്ളികളാൽ വിറകൊണ്ടിരുന്ന അവളുടെ അധരദളങ്ങളിലേക്കായിരുന്നു….

എന്റെ കണ്ണകൾ അവയെ ലക്ഷ്യം വച്ച് നീങ്ങിയതും എന്നിൽ അമർന്നിരുന്ന അവളുടെ കൈകൾ അവിടേക്ക് മുറുകാൻ തുടങ്ങി…

അധരങ്ങൾ തമ്മിലുള്ള അകലത്തെ പൂർണമായും ഇല്ലാതാക്കി ഞാനാ അധരദളങ്ങളെ നുകർന്നെടുത്തു….പനിനീർപ്പൂവിന്റെ നൈർമല്യമൂറുന്ന അവളുടെ കീഴ്ചുണ്ടിനെ ഞാൻ ആവേശത്തോടെ നുണഞ്ഞെടുക്കാൻ തുടങ്ങി…. മഴയിൽ കുതിർന്നിരുന്ന കീഴ്ചുണ്ടിനെ ചെറിയൊരു കുസൃതിയോടെ ഞാനൊന്ന് കടിച്ചെടുത്തതും അവളൊന്ന് പുളഞ്ഞ് എന്നോട് ചേർന്നു… എന്റെ ദന്തങ്ങളെ മെല്ലെ അവിടെ നിന്നും മോചിപ്പിച്ചുകൊണ്ട് ഞാനാ കീഴ്ചുണ്ടിനെ എന്റെ അധരങ്ങളാൽ താലോലിച്ച് അവളുടെ മേൽചുണ്ടിലേക്കും എന്റെ പ്രണയത്തെ ആളി പടർത്തി…. കൂമ്പിയടഞ്ഞ മിഴികളോടെ അവളാ പ്രണയത്തിന്റെ നോവും മധുരവും ഒരുപോലെ ഏറ്റുവാങ്ങി നിന്നു….ഒടുവിൽ ശ്വാസം വിലങ്ങി വന്നതും ഉമിനീരിൽ ലയിച്ചരക്തച്ചുവയുടെ സ്വാദോടെ ഒരു ദീർഘ ചുംബനത്തിന്റെ നിർവൃതിയിൽ ഞാനവളെ എന്നിൽനിന്നും മോചിപ്പിച്ചു….

ഒരു കിതപ്പോടും പാതിയടഞ്ഞ മിഴികളോടും അവളെന്റെ നെഞ്ചോരം ചേർന്നതും ഞാൻ ഒരുപാട് സ്നേഹത്തോടെ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി….

അമ്മാളൂട്ടീ…ഈ മഴപോലെ എനിക്ക് നിന്നിലേക്ക് പെയ്തിറങ്ങണം…കാലം തെറ്റിയെത്തിയ ഈ മഴപോലെ ആർത്തലച്ച് പെയ്യണം….❤️❤️

അവളതിന് നാണത്തോടെ പുഞ്ചിരിച്ചതും ഞാൻ ഇരുകൈയ്യാലെ അവളെ കോരിയെടുത്ത് റൂമിലേക്ക് നടന്നു….പാതി ചാരിയിരുന്ന ഡോറ് മെല്ലെ തുറന്നതും എന്റെ കണ്ണുകളിൽ നിന്നും ലക്ഷ്യം മാറ്റി അവള് റൂമിലേക്ക് ദൃഷ്ടി പായിച്ചു..

റൂമാകെ അലങ്കരിച്ചിരുന്ന candle lights ഉം ബെഡിൽ വിതറിയിരുന്ന പാതി വിടർന്ന മുല്ലമൊട്ടുകളും അവളുടെ കണ്ണുകളിൽ അത്ഭുതം നിറച്ചു….അവളെന്റെ മുഖത്തേക്ക് ആ അത്ഭുതത്തോടെ തന്നെ നോക്കി…

ഞാൻ ഇവിടേക്ക് വന്നിരുന്നു…എന്നിട്ടാ ക്ഷേത്രത്തിലേക്ക് തിരിച്ചത്…😜😜

അത് കേട്ടതും അവള് നാണത്തോടെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…🙈🙈

ഒരു പുഞ്ചിരിയെ മുഖത്ത് അവശേഷിപ്പിച്ച് അവളെ കൈയ്യിലേന്തി ഞാൻ ബെഡിനരികിലേക്ക് നടന്നു…അമ്മാളൂട്ടിയെ ബെഡിലേക്ക് കിടത്തി തിരികെ നടന്ന് ഡോറ് ലോക്ക് ചെയ്തതും റൂമാകെ candle lights ന്റെ അരണ്ട വെളിച്ചം മാത്രം അവശേഷിച്ചു….

എന്റെ ഉള്ളം അമ്മാളൂട്ടിയിലേക്ക് പാഞ്ഞു…ഹൃദയം അവൾക്ക് വേണ്ടി മാത്രം മിടിയ്ക്കുകയായിരുന്നു… എന്റെ അധരങ്ങൾ അവളുടെ നെറ്റിയിലേക്ക് പ്രണയ ചുംബനം അർപ്പിച്ച് താഴേക്ക് നീങ്ങി… ഇരുകവിളിനേയും തഴുകിയുണർത്തിയ അധരങ്ങൾ ഒടുവിൽ അവയുടെ ഇണയെ പ്രാപിച്ചതും ചെറിയ കുറുകലോടെ അവളാ പ്രണയത്തെ ഏറ്റുവാങ്ങി… അവയിൽ നിന്നും വിട്ടുമാറിയ അധരങ്ങൾ കഴുത്തടിയിലേക്ക് പൂഴ്ത്തിയതും അവളുടെ കൈകൾ എന്റെ ശരീരത്തിലേക്ക് അമർന്നിരുന്നു..അവ എന്നിൽ നഖചിത്രങ്ങൾ തീർത്തു കൊണ്ടിരുന്നു… അവളിലെ വശ്യമായ സുഗന്ധത്തെ എന്നിലേക്ക് ആവാഹിച്ചെടുത്ത് ഞാനവളിലേക്ക് ചേർന്നു….🌸 ഉടയാടകളുടെ ബന്ധനങ്ങളെ ഇല്ലാതാക്കി ഞാനവളിലേക്ക് ഒരു മഴയായി പെയ്തിറങ്ങിയതും അവളിലെ സ്ത്രീയെ പൂർണതയിലെത്തിച്ച നിർവൃതിയിൽ അവളുടെ കൺകോണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..

എന്നിലെ പ്രണയത്തെ പൂർണമായും അവളിലേക്ക് പകർന്ന് ഞാനാ നെഞ്ചിലേക്ക് തളർന്ന് വീഴുമ്പോഴും ആ കൈകൾ എന്റെ തലമുടിയിഴകളെ സ്നേഹത്തോടെ തലോടിയിഴയുന്നുണ്ടായിരുന്നു…

പുറത്ത് തകൃതിയായി പെയ്യുന്ന മഴയ്ക്ക് കാതോർത്ത് ഞാനെന്റെ നല്ല പാതിയെ നെഞ്ചോടടക്കി നിദ്രയെ പുൽകി….. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

തൊടിയിലെ കിളികളുടെ കലപില ശബ്ദങ്ങൾ കേട്ടാണ് രാവിലെ ഉറക്കമുണർന്നത്…അപ്പോഴും കിച്ചേട്ടന്റെ കരങ്ങൾ എന്നെ ചുറ്റി വരിഞ്ഞിരിക്ക്യായിരുന്നു….രോമാവൃതമായ ആ നെഞ്ചിനെ മെല്ലെയൊന്ന് മുത്തി ഞാൻ പതിയെ മുഖമുയർത്തി കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി…

ആളപ്പോഴും നല്ല ഉറക്കത്തിലായിരുന്നു…നെറ്റിയിലേക്ക് ചിതറിവീണു കിടന്ന തലമുടിയിഴകളെ മുകളിലേക്ക് ഒതുക്കി ഞാനെന്റെ കിച്ചേട്ടന്റെ നെറ്റിയെ ചെറുതായി ഒന്നു മുത്തി… ആളതൊന്നും അറിയുന്നേയുണ്ടായിരുന്നില്ല…

പിന്നെ ഒരുവിധത്തിൽ കിച്ചേട്ടനെ ഉണർത്താതെ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു.. ഷീറ്റിനാൽ ആകെയൊന്ന് പുതച്ച് ഞാൻ കിച്ചേട്ടന്റെ മുഖത്തേക്ക് ഒരു നാണത്തോടെ നോക്കി 🙈🙈🙈 ബാത്റൂമിലേക്ക് നടന്നു….

തലയിലേക്ക് വീണ തണുത്ത വെള്ളം സുഖമുള്ളൊരു നോവ് പടർത്തി ഒഴുകിയിറങ്ങിയതും അത് മനസിൽ രാത്രിയുടെ നിമിഷങ്ങളെ ഒന്നു കൂടി ഓർമ്മപ്പെടുത്തി ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിയിച്ചു….🙈🙈🙈

ഒരസ്സല് കുളിയൊക്കെ കഴിഞ്ഞ് അത്യാവശ്യം ഒരുക്കത്തിന് ശേഷം കിച്ചേട്ടനെ ഉണർത്താതെ തന്നെ ഞാൻ അടുക്കളയിലേക്ക് നടന്നു…. അമ്മ രാവിലെ അടുക്കളയിൽ കയറിയിട്ടുണ്ടായിരുന്നു….ഞാനും അമ്മയ്ക്കൊപ്പം കൂടി….

ഇന്നെന്തു പറ്റി അമ്മാളുവേ…താമസിച്ചൂല്ലോ….!!!

അത്…ഇന്നലെ…കിടന്നപ്പോ ലേറ്റായമ്മേ… അ…അതാ…

ഞാനാകെയൊന്ന് വിക്കാൻ തുടങ്ങി…

അമ്മ അതെല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് സ്ലാബിലിരുന്ന കപ്പിലേക്ക് ചായപകർന്നു…. അതിൽ നിന്നും ചൂട് പറക്കുന്ന രണ്ട് കപ്പ് ചായ എന്റെ കൈയ്യിലേക്ക് തന്നു….

ദാ….കിച്ചന് കൊടുക്ക്…!!! ഒരുപാട് നാളായില്ലേ ഇവിടുത്തെ ഭക്ഷണമൊക്കെ കഴിച്ചിട്ട്….ക്ഷീണമൊക്കെ മാറിയേച്യാ പെട്ടെന്ന് Breakfast കഴിയ്ക്കാൻ വരാൻ പറയൂ ആ ചെക്കനോട്….!!!!

ഞാനതു കേട്ട് അമ്മയ്ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ചായയുമായി റൂമിലേക്ക് നടന്നു… കിച്ചേട്ടൻ ബെഡിൽ ഉണ്ടായിരുന്നില്ല…ബാത്റൂമിൽ നിന്നും വെള്ളം വീഴണ ശബ്ദം കേട്ടപ്പോ മനസിലിയി ആള് കുളിയ്ക്കാണെന്ന്….പിന്നെ ആ നീരാട്ട് കഴിയും വരെ ഞാൻ റൂമിൽ തന്നെ wait ചെയ്തു…

പെട്ടെന്നാ കുളിയൊക്കെ കഴിഞ്ഞ് ഒരു ഷോട്സും ജിംവെസ്റ്റുമിട്ട് ടൗവ്വല് കൊണ്ട് തലതോർത്തി കിച്ചേട്ടൻ ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയത്… എന്നെ കണ്ടതും ആ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു….

പതിയെ ആ പുഞ്ചിരിയോടെ തന്നെ എനിക്കടുത്തേക്ക് നടന്നു വന്ന കിച്ചേട്ടനെ കണ്ടതും എന്റെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് വീശി…. എനിക്കടുത്ത് വന്നതും കിച്ചേട്ടൻ നനവാർന്ന മുടിയിഴകളെ ഒരൂക്കോടെ ഒന്നു കുടഞ്ഞു…

അവയിൽ നിന്നും ചിന്നിച്ചിതറിയ നനുത്ത തുള്ളികൾ എന്റെ മുഖത്തും കഴുത്തടിയിലുമായി ചിതറി വീണതും ഞാനെന്റെ മുഖം മെല്ലെ കിച്ചേട്ടനിൽ നിന്നും തിരിച്ചു നിന്നു….

അമ്മാളൂട്ടീ… ഇവിടേക്ക് നോക്കിയേ….😁😁

കിച്ചേട്ടൻ എന്റെ താടിയിൽ പിടിച്ചു എന്റെ മുഖം കിച്ചേട്ടന് നേരെ തിരിച്ചു….ഉള്ളിലടക്കിയ നാണത്തോടെ ഞാനാ പ്രണയാർദ്രമായ മിഴികളെ നേരിട്ടു….

ഇനീം നാണമാ….???

മ്മ്മ്മഹ്ഹ്ഹ്…🙈😁🙈

പിന്നെ എന്താ പറ്റിയേ ഈ കിച്ചന്റെ അമ്മാളൂട്ടിയ്ക്ക്….???

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ ഇടുപ്പിലേക്ക് കൈചേർത്ത് എന്നെ കിച്ചേട്ടനിലേക്ക് വലിച്ചടുപ്പിച്ചു… എന്റെ കൈ ആ നെഞ്ചിലേക്ക് ചേർന്നതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ ആ കൈയ്യിനെ നെഞ്ചിൽ നിന്നും അടർത്തിയെടുത്ത് ചുണ്ടോട് ചേർത്ത് ചെറുതായൊന്ന് മുത്തി….😘😘

ഞാനൊരു പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങി നിന്നു….

കിച്ചേട്ടാ അമ്മ പറഞ്ഞു breakfast റെഡിയായിട്ടുണ്ടെന്ന്… ഉണർന്നെങ്കിൽ അവിടേക്ക് ചെല്ലണേന്നും പറഞ്ഞു….!!!

Breakfast ഒക്കെ കഴിയ്ക്കാം അതിന് മുമ്പേ എനിക്ക് തരാനുള്ളതൊക്കെ വേഗം തന്നേ…. നാല് മാസത്തേത് pending ആണ്….!!!

ഞാനതു കേട്ട് നാണത്തോടെ മുഖം കുനിച്ചു…🙈🙈

അതേ…വേഗം വേണം…

കിച്ചേട്ടൻ എന്നെയൊന്ന് ഉലച്ചതും ഞാൻ പതിയെ മുഖമുയർത്തി കാൽ വിരൽ തറയിലൂന്നി മെല്ലെയൊന്നുയർന്ന് കിച്ചേട്ടന്റെ കവിളിൽ അമർത്തി ചുംബിച്ചു…

അത് വളരെ സന്തോഷം നിറഞ്ഞൊരു പുഞ്ചിരിയോടെ സ്വീകരിച്ച് നിൽക്ക്വായിരുന്നു കിച്ചേട്ടൻ… ഞാൻ മെല്ലെ അടർന്നു മാറിയതും കിച്ചേട്ടൻ ഒന്നുകൂടി എന്നെയൊന്നുലച്ച് കിച്ചേട്ടനിലേക്ക് അടുപ്പിച്ചു നിർത്തി…

ഇത്രേയുള്ളൂ….???

ബാക്കിയുള്ളത് ഞാൻ പതിയെ തന്ന് കടം വീട്ടിയ്ക്കോളാം… ഇപ്പോ ഇത് മതി….

ഞാനങ്ങനെ പറഞ്ഞതും കിച്ചേട്ടന്റെ കണ്ണുകൾ ഒരു കുസൃതിയോടെ എന്റെ അധരങ്ങളിലേക്ക് പാഞ്ഞു….ഞാനത് മനസിലാക്കിയതും ആ കണ്ണുകളുടെ നോട്ടം പിൻവലിച്ച് കിച്ചേട്ടൻ എന്നിലെ പിടി അയച്ചു…

വേണ്ട…ഇനീം വേദനിപ്പിക്കാൻ വയ്യ എനിക്കെന്റെ പൂച്ചക്കുട്ടിപ്പെണ്ണിനെ…അതോണ്ട് ആ ചായ ഇങ്ങ് എടുത്തേക്ക്…

കിച്ചേട്ടനങ്ങനെ പറഞ്ഞതും കിച്ചേട്ടനിൽ നിന്നും വിട്ടുമാറി ടേബിളിലിരുന്ന ചായയെടുത്ത് ഞാൻ കിച്ചേട്ടന് നേരെ നീട്ടി….

ആ ചായ വാങ്ങി എന്റെ കൈയ്യിലുള്ള കപ്പിലേക്ക് ചെറുതായി ഒന്ന് മുട്ടിച്ച് കിച്ചേട്ടൻ അതിൽ നിന്നും ഒരു കവിൾ കുടിച്ചു….

ചായ കുടിയൊക്കെ കഴിഞ്ഞതും കിച്ചേട്ടനൊപ്പം ഞാനും താഴേക്ക് നടന്നു….. അപ്പോഴേക്കും സതിയമ്മ ഭക്ഷണമൊക്കെ ടേബിളിൽ നിരത്തിയിരുന്നു… ഞങ്ങള് രണ്ടാളും ചെയറ് വലിച്ചിട്ടിരുന്നതും അമ്മ ഭക്ഷണമെല്ലാം പ്ലേറ്റിലേക്ക് പകർന്ന് വച്ച് ഞങ്ങൾക്കൊപ്പം കഴിയ്ക്കാനിരുന്നു….

കിച്ചാ ഒരുപാട് നാളായില്ലേ വീട്ടിലെ ആഹാരമൊക്കെ കഴിച്ചിട്ട്….നന്നായി കഴിയ്ക്കണേ…അമ്മ അതുകൊണ്ട് പ്രത്യേകം ഉണ്ടാക്കിയ ഇഡിയപ്പമാ….

അമ്മ അതും പറഞ്ഞ് കിച്ചേട്ടനെ കണക്കിന് കഴിപ്പിച്ചു കൊണ്ടിരുന്നു…. ഒടുവിൽ എല്ലാം കഴിച്ച് വയറ് നിറഞ്ഞതും കഴിപ്പ് മതിയാക്കി ഞാനും കിച്ചേട്ടനും എഴുന്നേറ്റു….

ഒരുപാട് നാള് വീട്ടിൽ നിന്നും വിട്ടുമാറി നിന്നോണ്ട് പിന്നെയുള്ള സമയമത്രയും കിച്ചേട്ടൻ എനിക്കും സതിയമ്മയ്ക്കും ഒപ്പം കൂടി… അടുക്കളയിൽ അത്യാവശ്യം പണിയുള്ളതുകൊണ്ട് ഞാനും സതിയമ്മയും തകൃതിയായി ഓരോ ജോലിയും ചെയ്തു തുടങ്ങി…കിച്ചേട്ടൻ അടുക്കള സ്ലാബിലിരുന്ന് ക്യാരറ്റൊക്കെ കഴിച്ചിരുന്ന് കത്തിയടിയും… ക്യാമ്പിന്റെ വിശേഷങ്ങളും നാട്ടിലെ കാര്യങ്ങളും പരസ്പരം പറഞ്ഞിരിയ്ക്കുമ്പോഴാ രാഘവമ്മാമേടെ മോള് അവിടേക്ക് വന്നത്…

ആഹാ…ആരിത് അനുധാരയോ…!!! കയറി വരണം….😁😁😁

കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും ഞാൻ അടുക്കള വാതിലിലേക്ക് ഒന്നെത്തി നോക്കി… മുമ്പ് കണ്ട പരിചയമുള്ളോണ്ട് ഞാനൊന്ന് ചിരിച്ച് കാണിച്ചെങ്കിലും ആ കുട്ടി അത് വക വയ്ക്ക്യ പോലും ചെയ്യാണ്ട് അകത്തേക്ക് കയറി….

ആ പ്രതികരണം എന്റെ മുഖത്തെ പുഞ്ചിരിയിൽ ചെറിയൊരു മങ്ങല് സൃഷ്ടിച്ചു…. മങ്ങിയ ചിരിയോടെ കിച്ചേട്ടന്റെ നോട്ടം എന്നിലേക്ക് എത്തിയത് ഒരു കണ്ണാലെ കണ്ടതും വീണ്ടും മുഖത്ത് സന്തോഷം നിറയ്ക്കാൻ ഞാൻ ശ്രമിച്ചു…

കിച്ചേട്ടാ… എപ്പോ വന്നു…???

അവൾടെ ആ വിളി കേട്ടതും ചെറിയൊരു ഞെട്ടലോടെ ചെയ്തു കൊണ്ടിരുന്ന ജോലി ഞാനൊന്ന് slow ചെയ്തു….

കിച്ചേട്ടൻ അതൊക്കെ നന്നായി ശ്രദ്ധിയ്ക്കുന്നുണ്ടെന്നറിഞ്ഞതും ഞാൻ വീണ്ടും ജോലി തുടർന്നു….കിച്ചേട്ടന്റെ ശ്രദ്ധ അപ്പോഴും എന്നിലേക്ക് തന്നെയായിരുന്നു….!!!

കിച്ചേട്ടാ….പറയ്… എപ്പോഴാ വന്നേ…???

അവള് കിച്ചേട്ടന്റെ കൈയ്യില് പിടിച്ചുലച്ചതും കിച്ചേട്ടൻ എന്നിൽ നിന്നും ശ്രദ്ധ തിരിച്ച് അവൾക്ക് മറുപടി നല്കി.. പക്ഷേ എനിക്കവൾടെ ആ വിളിയും കിച്ചേട്ടനോടുള്ള ഇടപഴകലും കണ്ടതും ആകെ കലിച്ച് കയറി വന്നു… ഞാനാ ദേഷ്യം മുഴുവൻ നുറുക്കിക്കൊണ്ടിരുന്ന പച്ചക്കറിയിൽ തീർത്തു…. കിച്ചേട്ടനതെല്ലാം ഒരു കുസൃതിച്ചിരിയോടെ നോക്കി കാണുന്നുണ്ടെന്ന് ഇടം കണ്ണാലെ ഞാൻ കണ്ടു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

തുടരും….

രചന: മിഖായേൽരചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *