അഴിഞ്ഞ് വീണാ സാരിത്തുമ്പ് എടുത്തവൾ എന്നെ നോക്കിയിരിപ്പാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“ഇവിടെ ആരും വരില്ലാ…. നീ പേടിക്കണ്ടാ……..”

അവൾ വീണ്ടും എന്റെ കൈ അവളുടെ അരക്കെട്ടിൽ ചേർക്കുന്നുണ്ട്…. കൺപീലി തുണ്ടുകൾ മോഹിപ്പിക്കുന്നുണ്ട്.. ഉള്ളിൽ ഒരു ഭീതിയും ഉണ്ട്…

“ഇവിടെവരുന്നവരെ…പേടിയില്ലായിരുന്നു… പക്ഷെ…. ഇപ്പോൾ പേടി തോന്നുന്നു.. നിന്റെ ശരീരത്തിൽ കൈ തൊടുമ്പോൾ….”

മുറിച്ചുണ്ട് പതിയെ കടിച്ച്… അഴിഞ്ഞ് വീണാ സാരിത്തുമ്പ് എടുത്തവൾ എന്നെ നോക്കിയിരിപ്പാണ്…

“എനിക്കി തോന്നി… എന്നെ തേടിവരുവുള്ളാ.. പലരുടെയും കണ്ണുകളിൽ എന്റെ മുഖം പതിയാറില്ലാ…. പക്ഷെ നിന്നിൽ എന്തോ വ്യത്യസ്തയുണ്ട്…. ”

” ഞാൻ ചോദിക്കുന്നത് കൊണ്ട് വിഷമം ആവുമോ….”

” അത് എന്താന്ന് പോലും അറിയില്ലാടോ… പറഞ്ഞോ…”

“എന്തിനാ… ഇങ്ങനെ…. വേറെന്തങ്കിലും ചെയ്യതൂടെ..”

കുറെ നേരം… ചിരിയായിരുന്നു നിർത്താതെ…. പതിയെ എന്റെ കൈകൾ തലോടി.. ഇരുട്ടിൽ നിശബ്ദതയിൽ അവളുടെ കൊലുസിന്റെ താളം മുഴങ്ങി കേൾക്കുന്നുണ്ട് കാതിൽ…

” ഇതിനെക്കാൾ നല്ലൊരു പണിയില്ലാല്ലോ…. പിന്നെ കാലം ചാർത്തിതന്ന് ഒരു പേര് ഉണ്ട് അത് മായില്ലാ… ഒരു പക്ഷെ ആ വിളി കേൾക്കാനും… ഒരു സുഖ…. പുതിയതായി നമ്മൾ എന്ത് കാണുമ്പോൾ ആദ്യം ഒരു പേടി ഉണ്ടാവും.. പിന്നെ.. പിന്നെ അത് ഒന്നും അല്ലാതായി തീരും…. നീ ഇവിടെ വന്നതും അങ്ങനെ തന്നെയാടോ…..”

തിരിച്ച് പറയാൻ മറുപടിയൊന്നും ഇല്ലായിരുന്നു… എനിക്കി…. സഹജര്യങ്ങൾ.. അല്ലെങ്കിൽ ഞാൻ അടക്കം ഉള്ളാ ഒരു സമൂഹമാണ് ഇതുപോലുള്ളവരെ സൃഷിട്ടിച്ച് വേശീയെന്ന് നാമം നൽകി സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നത്…..അവളെ ഭോഗിക്കാൻ വന്ന് എന്റെ കൈകൾക്ക് ബലം നഷ്ടമായിരുന്നു അവളെ ഒന്നു സ്പർശിക്കുവാൻ… സ്വന്തം അച്ഛൻ പഠിപ്പിച്ചതാണ്ത്ര ശരീരസുഖങ്ങളെ…. നിറഞ്ഞ് പോയിരുന്നു കണ്ണ്… കീറി മുറുഞ്ഞിരുന്നു മനസ്സ്.. തിരിച്ച് ഇറങ്ങുമ്പോഴും അവളുടെ മിഴികളിൽ എന്തോക്കയോ…. ബാക്കിയാവുന്നുണ്ട് തിരിച്ചുവരുവാൻ……. അവളുടെ ശരീരത്തെ തേടിയല്ലാ.. മറിച്ച് ആ ആരും കാണാതെ പോയ മനസ്സ് നോവുന്നുണ്ടോന്ന് അറിയാൻ… ഇന്നും യാത്രകളിൽ തിരയാറുണ്ട്.. ആ പൂച്ചക്കണ്ണുള്ള പെണ്ണിനെ…. കിടപ്പറയിൽ.. നിന്ന് കിടപ്പറയിലെക്ക് മാറുമ്പോഴും….മനസ്സ് പങ്കുവയ്ക്കുവാൻ എനിക്കായ് കാത്തിരിക്കുന്നവളെ.. ശരീരം ഇല്ലാതെ ആത്മാവ് ആയാവളെ…. നിന്റെ ഭാഷയിൽ പറഞ്ഞാൽ വേശീയെ….!!!

ലൈക്ക് കമന്റ് ചെയ്യണേ…

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *