ചെമ്പകം തുടർക്കഥ ഭാഗം 26 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

കണ്ണുകൾ പതിയെ തുറന്ന് വിഗ്രഹത്തെ അടുത്ത് നിന്ന് കണ്ട് എന്റെ പ്രാർത്ഥനകളെ ഭഗവാനിൽ അർപ്പിച്ച് ഞാൻ ശ്രീകോവിലിനെ വലം വച്ച് വന്നു…..

ഓരോ തവണ പ്രദക്ഷിണം വയ്ക്കുമ്പോഴും കിച്ചേട്ടന്റെ അകൽച്ചയുടെ കാരണം എന്താണെന്ന് മാത്രമായിരുന്നു ഉള്ള് നീറ്റിയിരുന്നത്…. ഒടുവിൽ എല്ലാം കഴിഞ്ഞ് കിച്ചേട്ടന്റെ പേരിൽ നടത്തിയ പുഷ്പാഞ്ജലി കൈനീട്ടി വാങ്ങി അതിൽ നിന്നും പ്രസാദം നെറ്റിയിലേക്ക് തൊട്ട് ഒരു തുളസിക്കതിരും,അരളിപ്പൂവും തലയിലേക്ക് തിരുകി പുറത്തേക്കിറങ്ങി…..

എല്ലാ വിങ്ങലുകളും, മനസിനെ മഥിച്ചുകൊണ്ടിരുന്ന ചിന്തകളും ഭഗവാന് മുന്നിൽ സമർപ്പിച്ചപ്പോ നേരിയ മനരശാന്തി തോന്നിയിരുന്നു….

ഇപ്പോ ഒരു മനസ്സമാധാനം തോന്നണില്യേ അമ്മാളുവേ….???

അമ്മ അങ്ങനെ ചോദിച്ചതും ഞാനതിനൊന്ന് തലയാട്ടി കൊടുത്ത് നടന്നു… പെട്ടെന്ന് പുറത്ത് കിച്ചേട്ടനെപ്പോലെ തോന്നിക്കണ ഒരു മുഖം ഞാൻ ഒറ്റ നോട്ടത്താലെ കണ്ടു….അതിനെ മനസിലേക്ക് കൊണ്ടു വന്നതും ഞാൻ തിടുക്കപ്പെട്ട് വീണ്ടും പുറത്തേക്ക് ദൃഷ്ടി പതിപ്പിച്ചു…. പക്ഷേ അതെന്റെ തോന്നലായിരുന്നൂന്ന് അവിടെയുണ്ടായിരുന്ന ശൂന്യത എന്നെ ബോധ്യപ്പെടുത്തി..

ഞാൻ വീണ്ടും അമ്മയുടെ സംസാരത്തിന് കാതോർത്ത് പിറകെ നടന്നു…

ക്ഷേത്രം വകയുള്ള സ്റ്റോറിൽ നിന്നും കുറേ ചന്ദനത്തിരിയും, മുല്ലപ്പൂക്കളും കരിവളകളും അമ്മ എന്റെ കൈയ്യിലേക്ക് വാങ്ങി തന്നു….

ഇതെന്തിനാ അമ്മേ….???

ഇതോ…!!!നാഗത്തറ അറിയില്ലേ മോൾക്ക്…അവിടെയീ ചന്ദനത്തിരി വയ്ക്കണം… പിന്നെ അതിനപ്പുറത്തെ ഭദ്രാ ദേവീടെ മുന്നില് ഈ മുല്ലപ്പൂക്കളും നൽകണം….അതിനടുത്ത് യക്ഷിയാ…അവിടെ ദേ ഈ കരിവളയും വച്ച് വാ…

ഇതൊക്കെ എന്തിനുള്ള നേർച്ചയാമ്മേ…!!!!

ഇതൊക്കെ കല്യാണം കഴിഞ്ഞ പെൺകുട്ട്യോള് ചെയ്യേണ്ട നേർച്ചയാണെന്ന് കൂട്ടിയ്ക്കോ… ഇതിനൊക്കെ ഓരോ അർത്ഥങ്ങളുണ്ടെന്റെ അമ്മാളുവേ….മോള് വെച്ച് തൊഴുത് വാ…😁😁

ഞാനതു കേട്ട് അവിടേക്ക് നടക്കാനാഞ്ഞതും അകത്തളത്തിൽ നിന്നും തിരുമേനി പുറത്തേക്ക് എത്തിനോക്കിയിട്ട് വിളക്ക് കത്തിച്ചു തുടങ്ങാൻ അമ്മയോട് പറഞ്ഞു… ചിറപ്പ് ഞങ്ങടെയായോണ്ട് അമ്മ നിരത്തി വച്ചിരുന്ന വിളക്കിന്റെയെല്ലാം തിരശ്ശീല എണ്ണയിൽ മുക്കി പിഴിഞ്ഞ് വച്ചു….

അമ്മാളൂ…മോള് ദേ ഈ വിളക്ക് കൊളുത്താൻ അമ്മയെ ഒന്ന് സഹായിക്ക്വോ…നല്ല കാറ്റ്… ഒരു മഴയ്ക്കുള്ള ലക്ഷണം കാണണുണ്ട്.. അതിന് മുമ്പേ വിളക്കങ്ങ് തെളിയിക്കാല്ലോ… അവിടേക്ക് ഇത് കഴിഞ്ഞ് പോകാം…

അത് കേട്ട് ഞാനും അമ്മയ്ക്കൊപ്പം കൂടി….പടിക്കെട്ടില് നിരനിരയായി വച്ചിരുന്ന ഓരോ വിളക്കിലേക്കും ഞാൻ അഗ്നി പകർന്നു…അതെല്ലാം ഒരു പോലെ ജ്വലിച്ചു നിന്നത് കാണാൻ ശരിയ്ക്കും നല്ല ഭംഗിയായിരുന്നു… ഇടയ്ക്കിടെ വീശുന്ന കാറ്റിൽ അവ ഒന്നിച്ച് ഒരേ ദിശയിലേക്ക് ചരിഞ്ഞ് പ്രകാശിച്ചു….

ആ കാറ്റിന് പോലും എണ്ണയുടേയും, പാതിയെരിഞ്ഞ തിരശ്ശീലയുടേയും, ചന്ദനത്തിരിയുടേയുമെല്ലാം സമ്മിശ്ര ഗന്ധമായിരുന്നു…..പടിക്കെട്ടിലെ തിരികളെല്ലാം കത്തിച്ച് വച്ച ശേഷം നടപ്പന്തലിലെ വിളക്ക് കൊളുത്താൻ തുടങ്ങി….

കാക്കവിളക്കുകളെല്ലാം തെളിയിച്ച് എഴുന്നേറ്റതും ഒരു വിളക്ക് മാത്രം കാറ്റിന്റെ ശക്തിയിൽ അണയാൻ തുടങ്ങി…. ഞാൻ എഴുന്നേറ്റ അതേപടി അവിടേക്കിരുന്ന് ആ ദീപത്തെ ഇരുകൈയ്യാലെ മറച്ചു പിടിച്ചതും മറ്റ് രണ്ട് കരങ്ങൾ എന്റെ കൈയ്യിനെ പൊതിഞ്ഞ് പിടിച്ച് വിളക്കിന് മറ തീർത്തു….

ഇടത് വിരലിൽ കിടന്ന എന്റെ പേര് കൊത്തിയ മോതിരം ചുറ്റുമുള്ള ദീപങ്ങളുടെ പ്രകാശ രശ്മികൾ തട്ടി തെറിച്ച് തിളങ്ങുന്നുണ്ടായിരുന്നു…. എന്റെ കൈകളെ ചേർത്ത് പൊതിഞ്ഞിരുന്ന ആ കൈകളിൽ നിന്നും എന്റെ കണ്ണുകൾ തിടുക്കപ്പെട്ട് പാഞ്ഞത് ആ മുഖത്തേക്കായിരുന്നു…

ഒരു നിറഞ്ഞ പുഞ്ചിരി മുഖത്ത് വിരിയിച്ച് എന്നിലേക്ക് തന്നെ നോട്ടം പായിച്ച് മുന്നിലിരുന്ന കിച്ചേട്ടനെ ഞാൻ കണ്ണും മിഴിച്ച് നോക്കി ഇരുന്നു പോയി….😳😳😳

സൗഖ്യമാ പൊണ്ടാട്ടീ….!!!????😁😁😁

ഒരു കള്ളച്ചിരിയൊളിപ്പിച്ച ആ നുണക്കുഴി കവിളുകളെ ഒരുപാട് നാളുകൾക്കു ശേഷം ഞാൻ അടുത്ത് കണ്ടു….പഴയതുപോലെ തന്നെ മുഖത്തെ ചിരിയ്ക്കൊന്നും ഒരു കുറവുമില്ല…എന്നോട് ഒന്നു സംസാരിക്കാൻ പോലും കൂട്ടാക്കാതെ ഫോൺ കട്ട് ചെയ്ത ഗൗരവക്കാരനാണ് മുന്നിലിരിക്കുന്നതെന്ന് കണ്ടാൽ പറയില്ല…

ഞാൻ അതേ ഇരുപ്പിൽ തന്നെ ആ മുഖത്തേക്ക് ഇമചിമ്മാണ്ട് നോക്കി ഇരുന്നു പോയി…. ഒരുനിമിഷം നടക്കുന്നത് സ്വപ്നമാണോന്ന് കൂടി ചിന്തിച്ചു പോയി… പെട്ടെന്നാ വിളക്കിലെ തീ ചെറുതായി കൈയ്യിലേക്കൊന്ന് തട്ടിയത്…..

ആആആ😫😫😫

ഞാൻ കൈ ഒരൂക്കോടെ കുടഞ്ഞെടുത്തു….

എന്താ അമ്മാളൂട്ടീ….കാണട്ടേ….!!!😲😲😳

കിച്ചേട്ടൻ വെപ്രാളപ്പെട്ട് എന്റെ കൈ വാങ്ങി അതിലേക്ക് മെല്ലെ ഊതിതന്നു….ആ നിശ്വാസം എന്റെ ശരീരത്തെ ആകെ തഴുകിയുണർത്തും പോലെ തോന്നി….കൈയ്യിലെ നീറ്റലിനെ കുറച്ചു കൊണ്ട് കിച്ചേട്ടന്റെ കൈപ്പദം തീപ്പാടിലൂടെ തെന്നി നീങ്ങി….ഞാനാ മുഖത്തേക്ക് തന്നെ നോട്ടമിട്ടിരിക്ക്യായിരുന്നു….

അപ്പോ ഇതൊന്നും സ്വപ്നമായിരുന്നില്ല…(ആത്മ)

ചെമ്പ് നിറം കലർന്ന തലമുടിയിഴകൾ കിച്ചേട്ടന്റെ നെറ്റിയിലേക്ക് ചിതറിവീണ് കിടക്ക്വായിരുന്നു…അവ കാറ്റിൽ അലകൾ തീർത്ത് പാറിപറക്കുന്നുണ്ട്…. ബ്ലാക്ക് കളർ ഷർട്ടും അതിന് യോജിച്ച കരയുള്ള മുണ്ടുമായിരുന്നു വേഷം….

ഇപ്പോ വേദന മാറിയോ അമ്മാളൂട്ടീ….???

കിച്ചേട്ടൻ അല്പം തിടുക്കപ്പെട്ട് ചോദിച്ചപ്പോഴാ ഞാൻ അതിനു മുന്നേ നടന്ന സംഭവങ്ങളെല്ലാം ഒന്ന് rewind ചെയ്തത്…എന്നോട് ഇത്രേം നാളും മിണ്ടാൻ പോലും കൂട്ടാക്കാതിരുന്ന ആള് ഇപ്പോ സുഖ വിവരങ്ങൾ അന്വേഷിക്കാൻ വന്നിരിക്കുന്നു….😏😏😏(ആത്മ)

ഞാൻ ഒരൂക്കോടെ കിച്ചേട്ടനിൽ നിന്നും കൈ പിൻവലിച്ചെടുത്തു…🥺🥺🥺🥺 എന്നിട്ട് കുറച്ച് കലിപ്പ് മോഡ് മുഖത്ത് ഫിറ്റ് ചെയ്ത് എഴുന്നേറ്റു….😡😡

കിച്ചേട്ടൻ അതേ പോലെ തന്നെ എന്നെ അവിടേക്ക് പിടിച്ചിരുത്തി…

sorryyyyyyyyyyy….😁😁😁 ഇങ്ങനെ ദേഷ്യപ്പെടല്ലേ… ഞാൻ വന്നില്ലേ.. പിന്നെ എന്താ….???

ഞാനതിന് മറുപടിയൊന്നും കൊടുക്കാൻ നിൽക്കാണ്ട് കിച്ചേട്ടന്റെ പിടി വിടുവിച്ച് എഴുന്നേറ്റ് നടന്നു…കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എനിക്ക് പിറകേയും…..

ഞാൻ വലിയ mind ഒന്നും കാട്ടാതെ ശ്രീകോവിലിന് ചുറ്റുമുള്ള തൂക്ക് വിളക്ക് തെളിയിക്കാൻ തുടങ്ങിയതും കിച്ചേട്ടനും എനിക്കടുത്തായ് തന്നെയുള്ള വിളക്ക് തെളിയിച്ചു നിന്നു…

ഒരു കള്ളനൊട്ടം എന്നിലേക്ക് പായിച്ചായിരുന്നു തിരി തെളിയിച്ചത്…. ഇടയ്ക്ക് ദയനീയമായി എന്നെ നോക്കി സോറിയൊക്കെ പറഞ്ഞെങ്കിലും ഞാനതിന് നിഷ്കരുണം മുഖം വെട്ടിത്തിരിച്ചു നിന്നു കാണിച്ചു….. ഒടുവിൽ തൂക്കുവിളക്കെല്ലാം തെളിയിച്ചു കഴിഞ്ഞതും ഞാൻ അമ്മേടെ അരികിലേക്ക് ചെന്നു നിന്നു…..

അപ്പോഴാണ് കിച്ചേട്ടനെ അമ്മ കാണുന്നത്…!!

കള്ള കിച്ചാ…നാളെയേ വരൂന്ന് പറഞ്ഞിട്ട്….!!

അമ്മ അതും പറഞ്ഞ് കിച്ചേട്ടന്റെ കവിളിലേക്ക് കൈചേർത്തു…. ഞാൻ അമ്മയേയും,മോനേം ഒരുപോലെ ഞെട്ടി നോക്കി…കാരണം ആ കാര്യം പോലും അമ്മ എന്നോട് പറഞ്ഞിരുന്നില്ല….

കിച്ചേട്ടനും അമ്മയ്ക്കും എന്റെ ഞെട്ടലിന്റെ കാര്യം ശരിയ്ക്കും ബോധ്യമായി….രണ്ടാളും എന്നിലേക്ക് ലുക്ക് വിട്ടായിരുന്നു നില്പ്….

നാളെ വരും എന്ന് പറഞ്ഞത് ചെറിയൊരു ചാൻസ് ആയിരുന്നു.. conform ആയിരുന്നില്ല…. എന്റെ ഡ്യൂട്ടി extend ചെയ്ത് ഇത്രേം നാള് വർക്ക് ചെയ്തതുകൊണ്ട് ഇനീം തുടരാൻ കഴിയില്ലാന്ന് ഞാൻ MD യ്ക്ക് mail ചെയ്തിരുന്നു….വെങ്കി ഡോക്ടർ അതിനെതിരെ കുറേ കളിച്ചെങ്കിലും എന്റെ mail approved ചെയ്ത് ഉച്ചയോടെ MD reply അയച്ചു…. അത് കിട്ടിയ പാടേ ഞാനിങ്ങ് പോണു…. ഇവിടെ ചിലര് എന്നെ കാത്തിരിക്ക്വാണെന്ന് അമ്മ പറഞ്ഞിട്ട് അങ്ങനെ ആരേം ഞാനിവിടെ ഇതുവരെ കണ്ടില്ല….🙄😌

അവസാനത്തെ ഡയലോഗ് മുകളിലേക്കൊക്കെ ലുക്ക് വിട്ട് എന്നെ ആക്കിയ മട്ടിലാ പറഞ്ഞത്.. ഞാനതു കേട്ട് അമ്മയേയും കിച്ചേട്ടനേയും ഒരുപോലെ ഒന്ന് തറപ്പിച്ച് നോക്കി തിരിഞ്ഞു നടന്നു… പെട്ടെന്ന് അമ്മ ഒരു ചിരിയോടെ എന്റെ കൈപിടിച്ച് വച്ചു….

അമ്മാളുവേ… അമ്മയോടും ദേഷ്യപ്പെടല്ലേ…!!! ദേ ഈ ചെക്കൻ പറഞ്ഞിട്ടാ ഞാനൊന്നും പറയാണ്ടിരുന്നേ….!!!നാളെ വരുമെന്ന് പറഞ്ഞ് രണ്ടീസം മുന്നേ വിളിച്ചിരുന്നു…മോളോട് പറയല്ലേന്നും പറഞ്ഞു…!!!

ഞാനതു കേട്ട് കിച്ചേട്ടന്റെ മുഖത്തേക്ക് കലിപ്പിച്ചൊന്ന് നോക്കി.. പിന്നെ അമ്മ പറഞ്ഞതെല്ലാം കേട്ട് നിന്നു…കിച്ചേട്ടൻ അപ്പോഴും എന്നെ നോക്കി ഒരു കുസൃതിച്ചിരിയുമായി നിൽക്ക്വായിരുന്നു….

എന്റെ മോളെ പറ്റിച്ചതല്ല അമ്മ… ഒരുപാട് വിഷമിക്കണ കണ്ടപ്പോ ശരിയ്ക്കും സങ്കടം വന്നു…അപ്പോഴൊന്നും എന്ന് വരുംന്ന് പോലും ഈ കള്ള കിച്ചൻ പറഞ്ഞില്ല എന്നോട്….!!! ന്നിട്ട് നിന്ന് ചിരിയ്ക്കണ കണ്ടില്ലേ….

അമ്മ അതും പറഞ്ഞ് കിച്ചേട്ടന്റെ തോളിലേക്ക് ചെറുതായ് ഒരടി വച്ചു കൊടുത്തു….

എനിക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല…എനിക്കറിയാം അമ്മേ…. എന്നുവച്ച് വേറെ ആരോടും ഞാൻ ഒരക്ഷരം മിണ്ടാൻ പോകുന്നില്ല….😏😏😏😏😏

ഞാൻ അതും പറഞ്ഞ് മുഖം തിരിച്ചതും അമ്മ അല്പം ദയനീയതയോടെ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി.. പക്ഷേ കിച്ചേട്ടൻ ഒരു കുലുക്കവും ഇല്ലാത്ത മട്ടിൽ ആ പുഞ്ചിരിയോടെ തന്നെ നിൽക്ക്വായിരുന്നു… അതിന്റെ കൂടെ ഒന്നുല്ലാന്ന് കൈവച്ച് ആക്ഷ്നിട്ടത് ഞാൻ ഇടംകണ്ണാലെ കണ്ടു…..കിച്ചേട്ടന്റെ ആ ആക്ഷ്ൻ കണ്ടതോടെ അമ്മ സമാധാനത്തിൽ ഒന്ന് ചിരിച്ചിട്ട് ബാക്കി വിളക്ക് തെളിയിക്കാനായി പോയി….അമ്മ പോയതും ഞാനും ഒരേ സ്പീഡിൽ നാഗത്തറയ്ക്കടുത്തേക്ക് നടന്നു….കിച്ചേട്ടൻ അത് കണ്ടതും എന്റെ പിറകേ തിടുക്കപ്പെട്ട് വന്ന് എന്റെ കൈയ്യിൽ പിടിച്ച് നിർത്തി….

അമ്മാളൂട്ടീ….ഞാനൊന്ന് പറഞ്ഞോട്ടേ….😁😁

കിച്ചേട്ടന്റെ ശബ്ദത്തിൽ ഒരു ചിരി കലർന്നിരുന്നു…. അത് കേട്ടതും ഞാൻ കിച്ചേട്ടന്റെ കൈ ദേഷ്യത്തിൽ അടർത്തി മാറ്റി വീണ്ടും മുന്നോട്ട് നടന്നു….മുണ്ടിന്റെ കരപിടിച്ച് ആ ചിരിയോടെ തന്നെ കിച്ചേട്ടൻ എനിക്ക് പിറകെ കൂടി….

ഞാൻ നടന്ന് ക്ഷേത്രത്തിന് മറുവശത്തായുള്ള നാഗത്തറയ്ക്കരികിലെത്തി ചന്ദനത്തിരി അവിടേക്ക് വച്ച് തൊഴുത് നിന്നു….കണ്ണ് തുറന്ന് നോക്കിയതും എനിക്ക് തൊട്ടരികിൽ കിച്ചേട്ടനും കണ്ണടച്ച് നിന്ന് ഭയങ്കര പ്രാർത്ഥനയിലായിരുന്നു…. ഇടയ്ക്ക് ഒരു കണ്ണ് കള്ള ലക്ഷണത്തിൽ തുറന്ന് എന്നെയൊന്ന് നോക്കി….

ഞാനത് mind ആക്കാതെ ഭദ്രാദേവിയ്ക്ക് മുന്നിലേക്ക് നടന്നു…കിച്ചേട്ടൻ വീണ്ടും തിടുക്കപ്പെട്ട് എനിക്ക് പിറകെ കൂടി…. ഇടയ്ക്കിടെയുള്ള അമ്മാളൂട്ടീന്നുള്ള വിളിയൊക്കൊരു കുറവുമില്ലായിരുന്നു….

ഞാനതിനെയെല്ലാം നിഷ്കരുണം അവഗണിച്ച് ഭദ്രാദേവിയ്ക്ക് മുന്നില് മുല്ലപ്പൂവ് വച്ച് പ്രാർത്ഥിച്ചു…… അപ്പോഴേക്കും ചെറിയ മിന്നലും ഇടിയനക്കങ്ങളും ചുറ്റും കേട്ടു തുടങ്ങി….

പിന്നെയുള്ളത് യക്ഷിയ്ക്ക് മുന്നില് കരിവള വച്ച് തൊഴുവണതാ… ഞാൻ യക്ഷിക്കാവിന് മുന്നിലേക്ക് നടന്നെങ്കിലും ഉള്ളില് ചെറിയൊരു പേടി തോന്നിയിരുന്നു… ചുറ്റും നന്നായി ഇരുട്ട് പരന്നിട്ടുള്ളതും അതിന്റെ കൂടെ ഇടയ്ക്കിടെയുള്ള ഇടിമുഴക്കവും മിന്നലും എന്റെ പേടിയുടെ തോത് കൂട്ടി….ചെറിയൊരു വിറയല് കൈയ്യിലും കാലിലും പടരാൻ തുടങ്ങി… പിന്നെ കിച്ചേട്ടൻ പിറകെ ഉണ്ടല്ലോ എന്ന ധൈര്യത്തിന് ഞാനവിടേക്ക് നടന്നു…

അതേ അമ്മാളൂട്ടീ…ഇത് കുറച്ച് പ്രശ്നബാധിത മേഖലയാണേ…!!! അല്പം സൂക്ഷിച്ചു വേണം അവിടേക്ക് പോകാൻ.. ഏത് നേരമാ യക്ഷി അവിടെ നിന്നും കൂടെ പോരുന്നതെന്ന് പറയാൻ പറ്റില്ല….😁😁

കിച്ചേട്ടൻ അങ്ങനെ പറഞ്ഞതും മുന്നോട്ടാഞ്ഞ കാല് ഞാൻ മെല്ലെ പിന്നിലേക്ക് വലിച്ചു… പേടി കാരണം സാരിയിലെ പിടിമുറുക്കി അവിടെ തന്നെ നിന്നു…തിരിഞ്ഞു നോക്കാനോ കിച്ചേട്ടനോട് compromise ന് മുതിരാനോ ഉള്ളിലെ വാശി അനുവദിച്ചില്ല….

രണ്ടും കല്പിച്ചു വീണ്ടും മുന്നോട്ട് തന്നെ കാല് വച്ചു നടന്നു…നടന്നടുത്തത് ക്ഷേത്രത്തിലെ യക്ഷിത്തറയ്ക്ക് മുന്നിലെ ആകാശം മുട്ടെ നീണ്ടു നിന്ന ഒറ്റപ്പനയ്ക്കരികിലായിരുന്നു….

ചുറ്റും ആരും ഉണ്ടായിരുന്നില്ല… പക്ഷേ കിച്ചേട്ടന്റെ കാൽപ്പെരുമാറ്റം അടുത്ത് കേട്ടതുകൊണ്ട് ഉള്ളിലെ ധൈര്യത്തെ കൈവിടാതെ വീണ്ടും മുന്നോട്ട് തന്നെ ചുവട് വച്ചു…

മുന്നോട്ട് നടക്കും തോറും യക്ഷിത്തറയില് വച്ചിരുന്ന പാലപ്പൂവിന്റേയും, പാരിജാതത്തിന്റേയും,മുല്ലപ്പൂവിന്റേയുമെല്ലാം ഗന്ധം നാസികയിലേക്ക് ഇരച്ചുകയറി… അതിന്റെ കൂടെ ഉടുത്തിരുന്ന സാരിയുടെ മുന്താണിത്തുമ്പിനേയും, മുടിയിഴകളേയും പാറിപ്പറത്തിക്കൊണ്ടൊരു തണുത്ത കാറ്റും….

ന്മ്മ്മ്…യക്ഷി വരാറായിട്ടോ അമ്മാളൂട്ടീ….!!! യക്ഷികൾക്ക് നിന്നേപ്പോലെ ചുന്ദരിയായിട്ടുള്ള പെൺകുട്ട്യോളെയാ ഇഷ്ടം…. ഞാൻ സേഫാ…..😌😁😁😀😀

അതും കൂടി ആയതും എന്റെ പേടി ഒന്നുകൂടി ഇരട്ടിച്ചു…. ഞാൻ ചുറ്റുമൊന്ന് കാതോർത്തതും ഇടിമുഴക്കങ്ങളും ചീവീടിന്റെ ശബ്ദവുമെല്ലാം ഒന്നുയർന്ന് കേട്ടു… ഞാൻ പേടിയോടെ ഉമിനീരിറക്കി അവിടെ തന്നെ നിന്നു പോയി….. പിന്നെ എന്തും വരട്ടേന്ന് കരുതി സകല ധൈര്യവും സംഭരിച്ച് മുന്നോട്ടൊരടി വച്ചതും വലിയ ശബ്ദത്തോടെ ഒരിടിയും മിന്നലും ഒന്നിച്ച് ഭൂമിയിലേക്ക് പതിച്ചതും ഒന്നിച്ചായിരുന്നു….

മിന്നൽ വെളിച്ചം മുന്നിൽ നിന്ന ഒറ്റപ്പനയിലേക്ക് ആഞ്ഞടിച്ചതും ഞാൻ പേടിയോടെ തിരിഞ്ഞോടി കിച്ചേട്ടന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി നിന്നു…. ആ സമയം എന്നിലെ വാശിയേയും ദേഷ്യത്തേയും എന്റെ ഉള്ളില് നിറഞ്ഞ പേടി അപ്പാടെ വിഴുങ്ങിയിരുന്നു…ഒന്ന് കണ്ണ് ചിമ്മി തുറക്ക്വ പോലും ചെയ്യാതെ ഞാനാ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് നിന്നു…

ഞാനാ നെഞ്ചോരം ഒന്ന് ചേരാൻ കാത്തിരുന്ന പോലെ കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്നേം ചുറ്റിവരഞ്ഞ് പുണർന്നു നിന്നു…നെറ്റിയിൽ ആ ചുണ്ടുകൾ സ്നേഹം ചുംബനം അർപ്പിച്ചപ്പോഴാണ് ഉള്ളിലുണ്ടായിരുന്ന തീരുമാനങ്ങളുടെ കാര്യം പെട്ടെന്ന് ഓർമ്മ വന്നത്….

ഞാൻ കിച്ചേട്ടനിൽ നിന്നും കുതറി അടർന്നു മാറി നിന്നു….

എന്താ അമ്മാളൂട്ടീ ഇത്….സോറി പറഞ്ഞില്ലേ ഞാൻ…..!!!

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ കവിളിലേക്ക് കൈ ചേർക്കാനായി വന്നു.. ഞാൻ പെട്ടെന്ന് പിന്നോട്ട് ആഞ്ഞ് അതിനെ തടുത്തു….

വേണ്ട….എന്നോടാരും മിണ്ടാൻ വരണ്ട….!!!😡😡 ഇത്രേം നാളും ഓർത്തില്ലല്ലോ…!!!മിണ്ടീല്ലല്ലോ…!!! എന്നോട് ദേഷ്യായിട്ടല്ലേ…എന്നെ വേണ്ടാഞ്ഞിട്ടല്ലേ…!! ഇനി വേണ്ട…. എന്നോട് മിണ്ടാൻ വരണ്ട….!!!😢😭😭

ഞാനത് പറഞ്ഞതും എന്റെ കണ്ണ് നിറഞ്ഞൊഴുകി…😢😢

അയ്യേ…എന്റമ്മാളൂട്ടി കരയ്വാ…അതും ഞാനിവിടെ മുന്നിലുള്ളപ്പോ…!!!

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ കണ്ണീരൊപ്പാൻ ശ്രമിച്ചതും ഞാനാ കൈ തട്ടിമാറ്റി നിന്നു….

അപ്പോ അത്രയ്ക്ക് ദേഷ്യമാ എന്നോട്… കഷ്ടപ്പെട്ട് എന്റെ ഭാര്യേ കാണാൻ ഓടി വന്നിട്ട് ഇപ്പോ എന്നോട് മിണ്ടാൻ കൂടി വയ്യ ല്ലേ…ഓക്കെ ഞാനെങ്കി തിരിച്ചു പൊയ്ക്കോളാം..

കിച്ചേട്ടൻ അതും പറഞ്ഞ് തിരിഞ്ഞതും ഞാനാ ഷർട്ടിൽ പിടിച്ച് കിച്ചേട്ടനെ എനിക്ക് നേരെ തിരിച്ചു നിർത്തി….

ന്മ്മ്മ്….!!!!

കിച്ചേട്ടൻ എന്താന്നുള്ള മട്ടില് നിന്നതും ഞാനൊരു പുഞ്ചിരിയോടെ ആ നെഞ്ചിലേക്ക് ചേർന്നു….ഉള്ളിലൊതുക്കിയിരുന്ന മുഴുവൻ സ്നേഹത്തോടും ഞാൻ കിച്ചേട്ടനെ മുറുകെ കെട്ടിപ്പിടിച്ചതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്നെ ചുറ്റിവരിഞ്ഞ് അതേപടി പുണർന്നു തന്നെ എടുത്തുയർത്തി…

എന്റെ മുഖം ആ കഴുത്തിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൂഴ്ത്തിയിരിക്ക്യായിരുന്നു…. ഞാൻ മെല്ലെ മുഖമുയർത്തി കിച്ചേട്ടന്റെ മുഖത്തെ വളരെ അടുത്ത് കണ്ടു….

ഇനീം പോക്വോ എന്നെയിട്ടിട്ട്….!!! ഞാനെന്ത് ടെൻഷനായീന്നറിയ്വോ…ങേ…..???

കിച്ചേട്ടൻ അതെല്ലാം കേട്ട് പുഞ്ചിരിയ്ക്ക്വായിരുന്നു.. ഞാൻ ഓരോന്ന് പറയുമ്പോഴും കണ്ണീര് കവിളിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു….!!! പക്ഷേ ആ കണ്ണീരിന് വിരഹത്തിന്റെ ഉപ്പിനേക്കാൾ പ്രണയത്തിന്റെ മധുരമായിരുന്നു

ഞാൻ വന്നില്ലേ…ഇനി എവിടേക്കും പോവില്ല…!! എവിടേക്കും….പോരേ….!!!😁😁😁

കിച്ചേട്ടൻ അങ്ങനെ പറഞ്ഞതും ഉള്ളില് തോന്നിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു…. ക്ഷേത്ര പരിസരമാണെന്ന് ഓർക്ക്വ പോലും ചെയ്യാതെ ഞാനാ മുഖത്തും നെറ്റിയിലുമെല്ലാം തുരുതുരെ ചുംബനങ്ങൾ കൊണ്ട് മൂടി…..😘😘😘

കിച്ചേട്ടൻ അതെല്ലാം ഒരു പുഞ്ചിരിയോടെ സ്വീകരിച്ച് നിൽക്ക്വായിരുന്നു….. ഒടുവിൽ എന്നിലെ ആനന്ദങ്ങളെ കിച്ചേട്ടനിലേക്ക് മതിയാവോളം പകർന്ന് ഞാൻ താഴേക്ക് ഊർന്നിറങ്ങി…. കിച്ചേട്ടന്റെ കണ്ണുകൾ അപ്പോഴും എന്റെ കണ്ണുകളെ കോർത്ത് തന്നെയായിരുന്നു….

താഴേക്ക് നിലയുറപ്പിച്ചു നിന്നതും കിച്ചേട്ടൻ മൊബൈൽ പോക്കറ്റിൽ നിന്നും മെല്ലെ എടുത്ത് അത് ഓൺ ചെയ്ത് എന്നെ കേൾപ്പിച്ചു….

എന്റെ ശബ്ദമായിരുന്നു അതിൽ നിന്നും ഉയർന്നു കേട്ടത്….കിച്ചേട്ടന് ഞാനയച്ച വോയിസ് മെസേജ് ആയിരുന്നു അത്… ഞാൻ പൊട്ടിക്കരഞ്ഞു പറയുന്ന വാക്കുകൾ കേട്ട് അല്പം സങ്കടത്തോടെ കിച്ചേട്ടൻ എന്റെ മുഖത്തേക്ക് നോക്കി….

ഇങ്ങനെ കേൾക്കാൻ മനസനുവദിച്ചില്ല…അതാ ഞാൻ കോൾ അറ്റൻഡ് ചെയ്യാതിരുന്നത്… നാല് മാസം തന്നെ തള്ളിവിടാൻ നീ കഷ്ടപ്പെടുമ്പോ അതിനിടയ്ക്ക് പിന്നെ എങ്ങനെയാ ക്യാമ്പ് extend ചെയ്തൂന്നും കൂടി പറയണേ….

ഓരോ ദിവസവും തള്ളിനീക്കിയ പാട് എനിക്ക് മാത്രേ അറിയൂ അമ്മാളൂട്ടീ…കൺമുന്നിലെല്ലാം നിന്റെ മുഖം മാത്രാ…❤️❤️❤️ കഴിയ്ക്കാൻ തോന്നീല്ല, ശരിയ്ക്കൊന്നുറങ്ങാൻ തോന്നീല്ല… അതിനിടയില് നിന്റെ ഈ ശബ്ദം കൂടി ഇങ്ങനെ കേട്ട് കഴിഞ്ഞാൽ ഒരു സ്വസ്ഥതയും തോന്നില്ല… അത് കൊണ്ട് മാത്രാ അമ്മാളൂട്ടീ….അല്ലാണ്ട് വേണ്ടാന്ന് വച്ചതോ,മറന്നതോ അല്ല….

ഓരോ വട്ടം വിളിയ്ക്കുമ്പോഴും പ്രാർത്ഥിയ്ക്കും കോളെടുക്കുന്നത് നീയാവല്ലേന്ന്…!!! എനിക്കറിയാം ഞാനിങ്ങനെ അടുത്തുണ്ടാവാതെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും നിന്റെ സങ്കടം മാറില്ലാന്ന്…..അതല്ലേ ഞാനിങ്ങ് ഓടി വന്നത്….

അതും പറഞ്ഞ് കിച്ചേട്ടനെന്നെ ആ നെഞ്ചോരം ചേർത്തു…ആ നെഞ്ചിൽ ചുണ്ടുകൾ ചേർത്ത് ഞാൻ അമർത്തി ചുംബിച്ച് മുഖമുയർത്തി കിച്ചേട്ടന്റെ മുഖത്തേക്കൊന്ന് നോക്കി…..!!!

എന്താടീ പൂച്ചക്കുട്ടി നോക്കണേ….!!!

എന്റെ കൂടെ യക്ഷി വന്നാലോ കിച്ചേട്ടാ….???😁😁

ആ യക്ഷിയെ ഓടിയ്ക്കാൻ എനിക്കറിയാം മോളേ…. കിച്ചേട്ടൻ അതും പറഞ്ഞ് ചിരിച്ച് എന്നിലെ പിടി ഒന്നുകൂടി മുറുക്കി….

ആട്ടേ…സതിയമ്മേടെ മോളെന്തിനാ ഇപ്പോ യക്ഷിത്തറയിലേക്ക് വന്നത്…???

എന്റെ തലമുടിയിഴകളിലൂടെ മെല്ലെ വിരലോടിച്ചു കൊണ്ട് കിച്ചേട്ടൻ ചോദിച്ചു….

അത്…ഈ..ഈ കരിവളകള് അവിടെ വച്ച് തൊഴാൻ പറഞ്ഞു…!!!

ആഹാ…അപ്പോ കരിവളയൊക്കെ വച്ച് തൊഴേണ്ട time ആയി ല്ലേ…

കിച്ചേട്ടൻ ഒരു ചിരിയൊതുക്കി പറഞ്ഞതും ഞാൻ തിടുക്കപ്പെട്ട് കിച്ചേട്ടനിൽ നിന്നും അടർന്നു മാറി…

എന്താ പറഞ്ഞേ….????

അല്ല ഈ കരിവളയും തൊട്ടിലുമൊക്കെ ഇവിടുത്തെ special നേർച്ചകളാ… ഉറപ്പായും ഉടനെ തന്നെ ഫലം നല്കും…😁😁😁

ക്ഷേത്ര പരിസരത്ത് വച്ചിട്ടാണോ കിച്ചേട്ടാ ഇങ്ങനെയൊക്കെ പറയണേ…..🙈🙈🙈🙈

അതിനെന്താ…???? നമ്മുടെ ലൈഫിന്റെ കാര്യാല്ലേ അമ്മാളൂട്ടീ….

കിച്ചേട്ടനതും പറഞ്ഞ് എന്റെ ഇടുപ്പിലേക്ക് കൈചേർത്ത് എന്നെ കിച്ചേട്ടനിലേക്ക് ചേർത്തു…

അതൊക്കെ വീട്ടില് ചെന്നിട്ട് തീരുമാനിച്ചാ മതി…. ഡോക്ടറിനെ ഇനിയും ഇങ്ങനെ പ്രോത്സാഹിപ്പിച്ചാ ശരിയാവില്ല….അതോണ്ട് നമുക്ക് ഇവിടുന്ന് പോകാം….

ഞാൻ ഓരോന്നും പറഞ്ഞ് കിച്ചേട്ടന്റെ കൈ എന്റെ ഇടുപ്പിൽ നിന്നും അയച്ചെടുത്തു…അപ്പോഴും ഒരു കള്ളച്ചിരിയോടെ നിൽക്ക്വായിരുന്നു എന്റെ ഡോക്ടർ…❤️❤️❤️

പിന്നെ ക്ഷേത്രത്തിലെ ഭജന തുടങ്ങണതും കണ്ട് അത്താഴ സദ്യയും കഴിച്ചിട്ടാണ് വീട്ടിലേക്ക് തിരിച്ചത്…കാറിലിരിയ്ക്കുമ്പോഴും ഇടയ്ക്കിടെ ചെറിയ ഇടിമുഴക്കങ്ങളും മിന്നലുമെല്ലാം ചുറ്റിലും പ്രകാശം തീർക്കുന്നുണ്ടായിരുന്നു….ക്യാമ്പിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞാണ് കിച്ചേട്ടൻ കാറ് ഡ്രൈവ് ചെയ്തത്….അമ്മയും ഞാനും അതെല്ലാം കേട്ടിരുന്നു….

അധികം വൈകാണ്ട് വീട്ടിലെത്തിയതും ക്ഷീണം കാരണം അമ്മ നേരെ റൂമിലേക്ക് പോയി… ഡോറ് ലോക്ക് ചെയ്ത് ഞാൻ കിച്ചേട്ടന് പിറകേ സ്റ്റെയറ് കയറിയതും പിന്നിൽ നിന്നും അമ്മേടെ വിളി വന്നു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

തുടരും

Leave a Reply

Your email address will not be published. Required fields are marked *