വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 27 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

“അർച്ചനയെ സംശയിക്കാനുളള കാരണങ്ങൾ മൂന്ന് ആണ്….

ഒന്ന്,വസുന്ധരാ ദേവിയുടെയും ധ്രുവിന്റെയും മൊഴി അനുസരിച്ച് നാട്ടിൽ വന്നതിൽ പിന്നെ വസുന്ധരാ ദേവി എനിക്ക് എതിരെ ഒന്നും ചെയ്തിട്ടില്ല…

അർച്ചന ഒാസ്ട്രേലിയയിൽ നിന്നും വന്നതിന് ശേഷമാണ് എനിക്ക് എതിരെ മർഡർ അറ്റെംപ്ന്റ് നടന്നത്…

അതിന് പിന്നിലുളളവരെ കണ്ടെത്താത്തിടത്തോളം കാലം സംശയത്തിന്റെ നിഴലുകൾ അർച്ചനയ്ക്ക് നേരെയും നീളാം…

രണ്ട്, അന്ന് ഹോസ്പിറ്റലിൽ വെച്ച് അച്ഛനോട് എന്തോ പറയാൻ തുടങ്ങിയ പ്രണവേട്ടനെ അർച്ചന നിർബന്ധിച്ചാണ് പുറത്തേക്ക് കൊണ്ട് പോയത്…!!!

മറ്റൊരു കാരണം കൂടിയുണ്ട്…അത് എന്റെ ഒബ്സേർവേഷനിലൂടെ മനസ്സിലായതാണ്..

ഇപ്പോൾ ജെറിൻ പറഞ്ഞത് പോലെ ജിത്തുവിനെ അർച്ചന സ്നേഹിച്ചിരുന്നെങ്കിൽ ജിത്തുവിന്റെ മരണത്തിൽ അവൾക്ക് അല്പം എങ്കിലും വേദന തോന്നേണ്ടതല്ലേ…??

ഞാൻ അവളെ കണ്ടപ്പോൾ ഒക്കെ അവൾക്കൊരു സങ്കടമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല…

അത്യാവശ്യം മേക്ക്അപ്പ് ചെയ്തതിന് ശേഷമാണ് ഇന്നും നമ്മൾ അവൾ കണ്ടത്…?

ശരിയല്ലേ…??”

ജെറിനും ആകാശും ശരിയാണല്ലോ എന്ന് പറഞ്ഞു…

ഞാൻ തുടർന്നു…

“താലി കെട്ടിയതിന് ശേഷമാണ് ഞാൻ പ്രണവേട്ടനെ സ്നേഹിക്കാൻ തുടങ്ങിയത്…

പക്ഷേ, പ്രണവേട്ടൻ എന്നിൽ നിന്നും അകന്നതിന് ശേഷം ഒരിക്കലും ഒരുങ്ങി നടക്കാൻ എനിക്ക് തോന്നിയിട്ടില്ല…

ഒരുങ്ങിയിട്ടുണ്ടെങ്കിൽ തന്നെ അത് മറ്റുളളവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ്…

വർഷങ്ങളായി ഞാൻ എന്റെ ഈ നീണ്ട തലമുടിക്ക് വേണ്ടി ഞാൻ ധാരാളം പ്രൊഡക്ട്സ് യൂസ് ചെയ്യുന്നുണ്ട്…

പക്ഷേ, പ്രണവേട്ടന്റെ അകൽച്ചയ്ക്ക് ശേഷം ഞാൻ എന്റെ തലമുടിയിൽ ഷാമ്പൂ പോലും ഉപയോഗിച്ചിട്ടില്ല….

കാരണം, സ്ത്രീകൾ പൊതുവെ ഒരുങ്ങി നടക്കുന്നത് അവൾ സ്നേഹിക്കുന്നവനെ ആകർഷിക്കാനും ആ കണ്ണുകളിൽ താൻ നിറയുന്നതിനുമാണ്..

അതുകൊണ്ടാണ് ഭർത്താവ് മരിച്ച മിക്ക സ്ത്രീകളും ഒരുങ്ങി നടക്കാത്തത്…

കാരണം,അവരുടെ സ്വപ്നങ്ങളെ നിറമണിയിക്കുന്നത് സ്നേഹിക്കുന്ന പുരുഷന്റെ കണ്ണുകളാണ്…!!!

പക്ഷേ, അർച്ചനയെ ആദ്യം കണ്ട അന്ന് അവളെ എന്നെ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ തലമുടിയിൽ നിന്നും കുത്തുന്ന ഹെയർ സ്പ്രേയുടെ മണം എനിക്ക് അനുഭവപ്പെട്ടിരുന്നു…!!!

ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന പുരുഷന്റെ മരണ ശേഷം ഏത് പെണ്ണാണ് തലയിൽ ഹെയർ സ്പ്രേ അടിക്കുന്നത്…?

അങ്ങനെ ചെയ്യുന്നവൾക്ക് അവന്റെ മരണത്തിൽ ദുഃഖം ഉണ്ടാകുമോ…??””

അല്പ നേരത്തെ ആലോചനയ്ക്ക് ശേഷം ആകാശും ജെറിനും എന്റെ നിഗമനങ്ങളോട് യോജിച്ചു…

“എന്റെ വെെശൂ…നീ എന്റെ ചേട്ടന്റെ കൂടെ കൂടിക്കോ…?

നിനക്ക് നല്ല ഒബ്സേർവേഷൻ സ്കിൽ ഉണ്ട്..

നിന്നിൽ ഞാൻ ഒരു എഫിഷ്യന്റ് പോലീസ് ഒാഫിസറെ കാണുന്നു…!!”

ആകാശ് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് അവന് മറുപടി നൽകി…

“ഭർത്താവിന് വേണ്ടി മിഥുലാപുരി കത്തിച്ചു ചാമ്പലാക്കിയ ഒരു സ്ത്രീയുണ്ട് പുരാണത്തിൽ…

കണ്ണകി….!!

ഭർത്താവിനെ രക്ഷിക്കാനായി ദുർഗ്ഗയായി മാറിയവരുമുണ്ട് ഈ ലോകത്ത്..

താലി കെട്ടിയവളെ ജീവിത കാലം മുഴുവൻ സംരക്ഷിക്കുമെന്ന് ഭർത്താവ് വാക്ക് കൊടുക്കുമ്പോൾ,

ഭർത്താവിന്റെ നന്മയ്ക്കായി സ്വന്തം ജീവൻ പോലും കൊടുക്കുന്നവളാണ് ഭാര്യ…!!!

പ്രണവേട്ടൻ എവിടെയാണെന്ന് പോലും അറിയാതെ എന്റെ നെഞ്ചുരുകയാണ്..

താലിക്കെട്ടിയവന്റെ ജീവനായി ഞാൻ എന്നെ തന്നെ ബലി കൊടുക്കൂം…!!!”

ആ വാക്കുകളിലൂടെ ആകാശിന് വെെശാഖയുടെ ഹൃദയത്തിൽ പ്രണവിനുളള സ്ഥാനം മനസ്സിലായി…!!!!!

❄️❄️❄️❄️❄️❄️

“വെെശൂ,ഇന്ത്യയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് US ലുളള നിയമങ്ങൾ…

അവിടെ എയർപ്പോർട്ടിൽ നിന്നും വിവരങ്ങൾ പരിചയമുളളവരുണ്ടെങ്കിൽ ലഭിക്കുമെങ്കിലും ഇവിടെ നമ്മുക്ക് എത്ര പരിചയമുണ്ടെങ്കിലും അങ്ങനെ ഒരു ആവശ്യം നടക്കില്ല…

പക്ഷേ,ഇവിടെ അവിടെത്തെതിലും സ്മൂത്താണ് കാര്യങ്ങൾ…

നമ്മുക്ക് ആദ്യം ഇവിടുത്തെ എയർപ്പോർട്ട് കമ്മിറ്റിയുടെ മെയിലിലേക്ക് ഒരു ഫ്ലെെയിങ് ചാർട്ട് വേണമെന്നുളള റിക്വസ്റ്റ് ഇടണം,

വിവിധ രാജ്യക്കാരുടെ വിവരങ്ങൾ സപേറേറ്റ് ആയി ശേഖരിക്കുന്നത് കൊണ്ട് നമ്മുക്ക് ഒത്തിരി സേർച്ച് ചെയ്യേണ്ട കാര്യമില്ല…

എനിക്ക് ഇവിടെ ” C” card ഉളളത് കൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായിട്ടുണ്ട്..

ഞാൻ എന്റെ മെയിലിൽ നിന്നും റിക്വസ്റ്റ് അയച്ചിട്ടുണ്ട്…

3 മണിക്കൂറിനുളളിൽ വിവരങ്ങൾ എന്റെ മെയിലിൽ ലഭിക്കും..!!”

ജെറിൻ അങ്ങനെ പറഞ്ഞപ്പോൾ അടുത്ത മൂന്നു മണിക്കൂറുകൾ കൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടെതെന്ന് ആലോചിക്കുകയായിരുന്നു ഞാൻ…

കാർത്തൂ ചേച്ചിയുടെ സഹായത്തോടെ പ്രണവേട്ടന്റെ അടുത്ത സുഹൃത്തുക്കളുടെ നമ്പർ സംഘടിപ്പിച്ച് ഞാൻ അവരെ കോൺടാക്റ്റ് ചെയ്തു പ്രണവേട്ടനെ പറ്റി തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം…!!!

അവസാനമായി എനിക്ക് സനീഷേട്ടനെയും വിളിക്കേണ്ടി വന്നു…

സനീഷേട്ടനും കൂട്ടുക്കാരും പ്രണവേട്ടനെ പറ്റി അപ്പോളേക്കും തിരക്കി തുടങ്ങിയിരുന്നു…

അവരുടെ അന്വേഷണത്തിൽ നിന്നും പ്രണവേട്ടൻ ഇന്ത്യ വിട്ട് പുറത്തെക്ക് പോയിട്ടില്ലെന്ന് അറിയാൻ സാധിച്ചു…

വീട്ടുക്കാരെ വിഷമിപ്പിക്കണ്ട എന്നോർത്ത് അവർ അറിയാതെ ഞാൻ ആദർശേട്ടന്റെ നിർദ്ദേശ പ്രകാരം സനീഷേട്ടനെ കൊണ്ട് പോലീസിൽ പ്രണവേട്ടന്റെ മിസ്സിങ്ങ് കേസ് ഫയൽ ചെയ്തു…!!

ഇതിനോടകം തന്നെ US airport authority യുടെ കീഴിൽ നിന്നും ഫ്ലെെയിങ് ചാർട്ട് മെയിൽ ആയി ജെറിന് ലഭിച്ചിരുന്നു…

അത് ചെക്ക് ചെയ്തിന് ശേഷം ജെറിൻ പറഞ്ഞത് കേട്ട് ഞാനും ആകാശും ഞെട്ടി…

“അർച്ചനാ കല്യാൺ ഇന്ന് ഉച്ചയ്ക്കത്തെ തഞ്ചാവൂർ പിളളയാർ പേട്ട് എന്ന സ്ഥലത്തേക്കുളള ഫ്ലെെറ്റിൽ യാത്ര ചെയ്തിട്ടുണ്ട്….!!”

അത് കേട്ടതും ആകാശ് പറഞ്ഞു…

“പ്രണവിന്റെ മൊബെെൽ ഫോൺ കാണിച്ച അവസാന ടവർ ലോക്കേഷനും തഞ്ചാവൂർ ആണല്ലോ..??

ഒരു പക്ഷേ, പ്രണവിനെ കാണാനായിട്ടാണോ അർച്ചന അങ്ങോട്ട് പോയേക്കുന്നത്..???”

“വൺ മിനിറ്റ് ആകാശ്…ഞാൻ എന്താ ഈ കാര്യം വിട്ട് പോയത്..?””

ആകാശ് പറഞ്ഞു നിർത്തിയതും ജെറിൻ പെട്ടെന്ന് പറഞ്ഞു…

ജെറിൻ എന്താണ് പറയുന്നതറിയാൻ ഞാനും ആകാശും അവനെ തന്നെ നോക്കി…

“ജിത്തുവിന്റെ വീട് തഞ്ചാവൂരിലാണ്…

ഗംഗെെ കോണ്ട പുരം…തഞ്ചാവൂർ…!!”

ജെറിൻ പറഞ്ഞു നിർത്തിയതും ഞാനും ആകാശും പുതിയൊരു മാർഗ്ഗം തുറന്നു കിട്ടിയതിൽ ദെെവത്തിന് നന്ദി പറഞ്ഞു….

❄️❄️❄️❄️❄️❄️

തഞ്ചാവൂരിലേക്കുളള യാത്രയിൽ എന്റെ മനസ്സിൽ പൂർത്തിയാക്കാത്ത ഒരു പസിൽ ചുറ്റി കറങ്ങുകയായിരുന്നു…

കഴുത്തിലുളള പ്രണവേട്ടൻ കെട്ടിയ താലിയിൽ കെെ അമരുമ്പോഴൊക്കെ മനസ്സിൽ ഒരു ശാന്തിയും ഒപ്പം വല്ലാത്തൊരു ഭീതിയും നിറയുന്നുണ്ടായിരുന്നു…

ഇടയ്ക്കിടയ്ക്ക് എന്റെ കെെകൾ ചേർത്തു പിടിച്ച് ജെസ്ന എനിക്ക് ധെെര്യം പകരുന്നുണ്ടായിരുന്നു..

ഇന്നലെ അർച്ചന തഞ്ചാവൂരിലേക്കാണ് പോയതെന്നറിഞ്ഞപ്പോൾ രാത്രിയിൽ തന്നെയുളള മധുരയിലേക്കുളള ഫ്ലെെറ്റിന് ആകാശ് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ കൂടെ ജെറിനും ടിക്കറ്റ് ബുക്ക് ചെയ്ത് ഞങ്ങൾക്കൊപ്പം പ്രണവേട്ടനെ തിരക്കാൻ അവനും ഇറങ്ങി തിരിച്ചു …!!

ഇന്ന് രാവിലെ മധുരയിൽ ഫ്ലെറ്റ് ഇറങ്ങിയപ്പോൾ ആദർശേട്ടന്റെ നിർദ്ദേശ പ്രകാരം ഒരു ഇന്നോവയുമായി ധ്രുവും ജെസ്നയും എയർപോർട്ടിലെത്തിയിരുന്നു…

ലച്ചു നാട്ടിൽ ഇല്ലാത്തതിനാൽ എനിക്ക് ഒരു കൂട്ടിന് ജെറിന്റെ നിർദ്ദേശ പ്രകാരം ധ്രുവ് കൂട്ടിക്കൊണ്ട് വന്നതാണ് ജെസ്നയെ…

ചാരനിറ കണ്ണുകളും വെളുത്ത നിറവും ചുരുണ്ട മുടിയുമുളള ഒരു കൊച്ചു മാലാഖയായിരുന്നു അവൾ…!!!

പേരു കേട്ട വെെദ്യനായ അവളുടെ അപ്പച്ചനെ ആരോക്കെയോ ചേർന്ന് കളള കേസിൽ പെടുത്തിയതിൽ മനം നൊന്ത് അപ്പച്ചനും അമ്മച്ചിയും ആത്മഹത്യ ചെയ്തപ്പോൾ ഒറ്റയ്ക്കായി പോയ ഒരു അനാഥ…!!

സ്വന്തം മാനത്തിന് ആളുകൾ വില പറയാൻ തുടങ്ങിയപ്പോൾ ജീവിതം അവസാനിപ്പിക്കാൻ പോയ അവളെ ജെറിന്റെ അമ്മച്ചി വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു…

അപ്പച്ചന്റെ കഴിവ് ഏറെ കുറെ ലഭിച്ചിട്ടുളളതിൽ ആളും ചെറിയ രീതിയിൽ ചികിത്സയോക്കെ നടത്തും…!!

പഞ്ചപാവമാണ്…

എപ്പോഴും ചിരിയോട് കൂടി കെെയ്യിലുളള കൊന്തയിൽ തെരുപിടിച്ച് പ്രാർത്ഥിക്കുന്ന അവൾ ഈ യാത്രയിൽ എനിക്ക് ഒരു ആശ്വാസമായിരുന്നു…

ധ്രുവായിരുന്നു വണ്ടി ഒാടിച്ചിരുന്നത്…

പണ്ടൊരിക്കൽ ജിത്തുവിന്റെ വീട്ടിൽ വന്നിട്ടുളളതിനാൽ വഴി പറഞ്ഞു കൊടുക്കുന്നത് ജെറിനായിരുന്നു…

ആകാശ് ഇടയ്ക്കിടയ്ക്ക് ആദർശേട്ടനെ വിളിക്കുകയും ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ടായിരുന്നു…

ആകാശിന്റെയും ജെസ്നയുടെയും നടുക്കായിട്ടായിരുന്നു ഞാൻ ഇരുന്നത്…

ഇടയ്ക്കിടയ്ക്ക് ലച്ചു വിളിക്കുന്നുണ്ടായിരുന്നെങ്കിലും വല്ലാത്തൊരു ബുദ്ധിമുട്ട് നെഞ്ചിൽ നിറഞ്ഞതിനാൽ അവളോട് ഒന്നും സംസാരിക്കാൻ എനിക്ക് കഴിയുന്നില്ലായിരുന്നു…

ജെസ്ന ആത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ കെെയ്യിൽ കരുതിയിരുന്നെങ്കിലും ആരും ഒന്നും കഴിച്ചില്ല…

ഞാൻ എന്റെ ചുറ്റിനുമുളള മനുഷ്യരെ ശ്രദ്ധിച്ചു…

ധ്രുവ്…

ഒരിക്കൽ എന്നെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം ഇഷ്ടങ്ങളെല്ലാം ത്യജിക്കാൻ തയ്യാറായവൻ…

ഇന്നും എനിക്ക് ഒരു ആവശ്യം വന്നപ്പോൾ ഒന്നും ആലോചിക്കാതെ കൂടെ വന്നിരിക്കുന്നു…!!!!

പിന്നെയുളളത് ജെറിനും ജെസ്നയും..

പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് അവർ തമ്മിൽ കാണുന്നത്…

എന്നിട്ടും അവരുടെ നല്ല നിമിഷങ്ങളൊക്കെ എനിക്ക് വേണ്ടി മാറ്റി വെച്ച് എനിക്ക് വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്നു…

ജെറിൻ ആരാണ്..?

അച്ഛന്റെ ഒാഫീസിലെ ഒരു എംപ്ലോയ്..

പരിചയപ്പെടുന്നത് തന്നെ രണ്ട് ദിവസം മുൻപ്…!!

എന്നിട്ടും എനിക്ക് വേണ്ടി എന്റെ കാര്യത്തിനായി ജെസ്നയെയും കൂട്ടി വന്നിരിക്കുന്നു..!!!

ജെസ്ന…

ആദ്യമായി കണ്ട തന്റെ പ്രാണന്റെ പാതിയെക്കാൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവൾ..!!

അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…!!!

പിന്നെ ആകാശ്…

ഞാൻ പോലും അറിയാതെ എന്നെ ഒരിക്കൽ സ്നേഹിച്ചവൻ..!!

സൗഹൃദത്താൽ എന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചവൻ…

ഇന്നും ഒരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ എന്റെ ഭർത്താവിനെ തിരക്കാൻ എനിക്കായി എന്റെ കൂടെ വരുന്നു…

ഇന്നലെ രാത്രിയിൽ ഞാൻ ഉറങ്ങാതെ ഇരുന്നപ്പോൾ അവനും ഒരു പോള കണ്ണടയ്ക്കാതെ എനിക്ക് കാവാലായി ഇരുന്നിട്ട് ഇന്ന് വീണ്ടും എനിക്ക് വേണ്ടി എന്തൊക്കെയോ തിരക്കുന്നു…

എത്രയോ നല്ല ആൾക്കാരെയാണ് ദെെവം എന്റെ ചുറ്റിനും അയച്ചിരിക്കുന്നത്…?

ദെെവത്തിനോടുളള എന്റെ നന്ദി ഞാൻ എന്റെ കണ്ണീരിലൂടെ പറഞ്ഞപ്പോൾ, അപ്പോളും ആകാശ് എന്നെ ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു…

“ഇപ്പോൾ നീ ഞങ്ങളെ ആരെ പറ്റിയും ചിന്തിക്കണ്ട…

നീ പ്രണവിനെ പറ്റി മാത്രം ഒാർത്ത് ധെെര്യമായി ഇരിക്ക് പെണ്ണേ…!!

പിന്നെ ഞങ്ങളുടെ ഒക്കെ ഈ സ്നേഹം തിരിച്ചു നൽകാൻ നാളെ പല അവസരങ്ങൾ ദെെവം നിന്റെ മുന്നിലെത്തിക്കും..

അന്ന് മുഖം നോക്കാതെ മുന്നിലെത്തുന്നവരെ കൂടെ നിർത്തിയാൽ മാത്രം മതി കേട്ടോ..!!!”

അവൻ അങ്ങനെ പറഞ്ഞപ്പോളും ഞാൻ അത്ഭൂതപ്പെട്ടൂ…

ഞാൻ പറയാതെ എന്റെ മനസ്സ് വായിക്കാൻ പോലും അവന് കഴിയുന്നു…!!

അവന്റെ തോളിൽ ചാരി കണ്ണുകൾ അടയ്ക്കുമ്പോളും ജെസ്നയുടെ കെെകളിൽ എന്റെ വലത് കെെ ഭദ്രമായിരുന്നു….!!

❄️❄️❄️❄️❄️❄️

“ദേ ആ കാണുന്നതാണ് ജിത്തുവിന്റെ വീട്..!!!”

വണ്ടി നിർത്തി പാലക്കാടുളള അഗ്രഹാരത്തിന് സമാനമായ എന്നാൽ ഉമ്മറത്ത് പട്ടു തറികളുളള കുറച്ച് വീടുകൾ താണ്ടി ഏറ്റവും അറ്റത്തായുളള എല്ലാ വീടുകളെക്കാളും സാമാന്യം നല്ല വലുപ്പമുളള ഒരു വീട് ചൂണ്ടി ജെറിൻ അത് പറയുമ്പോൾ ഒരു ധെെര്യത്തിനായി ഞാൻ ജെസ്നയുടെ കെെകളിൽ മുറുകെ പിടിച്ചു….

ധ്രുവ് ഞങ്ങളെ എല്ലാവരെയും ഒന്നു നോക്കിയതിന് ശേഷം ചെരുപ്പഴിച്ച് വാതിലിൽ തന്നെ ഘടിപ്പിച്ചിരുന്ന മണി മുഴക്കി അകത്തേക്ക് വിളിച്ചു ചോദിച്ചു…

“ഇവിടാരും ഇല്ലേ..?”

അപ്പോൾ ഞങ്ങളെ എല്ലാവരെയും കണ്ട് അടുത്തു വീട്ടിൽ നിന്നും തറിയിൽ പട്ടു നെയ്തു കൊണ്ടിരുന്ന ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു…

“നിങ്കാ യാര്…??”

അയാൾക്ക് മറുപടി കൊടുക്കാനായി ആകാശ് തിരിഞ്ഞതും വാതിൽ തുറന്ന് അർച്ചന പുറത്തേക്ക് വന്നു…!!!

ഞങ്ങളെ കണ്ട് അവളുടെ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായെങ്കിലും അത് മറച്ചു വെച്ച് ഒരു ഭാവഭേദവുമില്ലാതെ അവൾ ഞങ്ങളെ അകത്തേക്ക് വിളിച്ചു…

അവളുടെ ഒപ്പം ജെറിൻ അകത്തേക്ക് കയറിയതും ആകാശും ധ്രുവും തമ്മിൽ കണ്ണുകൾ കൊണ്ട് എന്തോ പറയുന്നത് ഞാൻ ശ്രദ്ധിച്ചു,ആകാശ് ഇടുപ്പിലേക്ക് തട്ടി കെെ കൊണ്ട് ‘okay’ എന്ന് കാണിച്ചപ്പോൾ അവർ ഒരു ആക്രമണത്തിന് പോലും സജ്ജരായിട്ടാണ് വന്നതെന്ന് എനിക്ക് മനസ്സിലായി…

പെട്ടെന്ന് തന്നെ ആകാശ് അകത്തേക്ക് കയറി…

അവിടെയുളള വാതിലിന് അല്പം ഉയര കുറവ് ഉളളതിനാൽ ജെറിനും ആകാശും തലക്കുനിച്ചാണ് അകത്തേക്ക് കയറിയത്..

ആകാശിന് പിന്നാലെ ഞാനും ജെസ്നയും ഏറ്റവും പിറകിലായി ധ്രുവും അകത്തേക്ക് കയറി…

അകത്തേക്ക് കടന്നതും ഒരു നടു മുറ്റത്തേക്കാണ് ഞങ്ങൾ ചെന്നത്..

ഒരു ഇടനാഴിയിലൂടെ അർച്ചനയ്ക്ക് പുറകിലായി ഞങ്ങൾ നടന്നതും ചുമരിൽ തൂക്കിയിരിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്റെ ചിത്രത്തിൽ എന്റെ ശ്രദ്ധ പതിഞ്ഞു…

ആ ചിത്രത്തിൽ നോക്കി ജെറിൻ കണ്ണുകൾ തുടയ്ക്കുന്നത് കണ്ടു അത് ജിത്തുവാണെന്ന് എനിക്ക് മനസ്സിലായി…

പല പോസിലുളള ആ ചിത്രങ്ങളിലെല്ലാം ചിരിയോടെ നിൽക്കുന്ന ജിത്തു…!!

എല്ലാത്തിനും ജീവൻ ഉളളത് പോലെ തോന്നുന്നു…

ഇടയ്ക്ക് ജിത്തുവിന്റെ അച്ഛനും അമ്മയും എന്നു തോന്നിപ്പിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു…!!

ഇടനാഴി ചെന്ന് അവസാനിച്ചത് ഒരു ഇരുട്ട് മൂടിയ മുറിയിലേക്കായിരുന്നു….

വെളിച്ചത്തിൽ നിന്നും പെട്ടെന്ന് ഇരുട്ടിലേക്ക് കടന്നപ്പോൾ മുറിയിലുളളതൊക്കെ വ്യക്തമാകാൻ കുറച്ചു സമയമെടുത്തു…

പെട്ടെന്നാണ് ഞാൻ ആ കാഴ്ച്ച കണ്ടത്…

വീൽ ചെയറിലിരിക്കുന്ന ഒരു സ്ത്രീയുടെ കാൽ ചുവട്ടിലായി ഭ്രാന്തനെ പോലെ ഇരിക്കുന്ന പ്രണവേട്ടൻ…!!!!

ഒറ്റനോട്ടത്തിൽ തന്നെ അത് ഫോട്ടോയിലുളള സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായി…

പെട്ടെന്ന് ഞാൻ പ്രണവേട്ടനെ നോക്കി….

മുഷിഞ്ഞ വസ്ത്രങ്ങളും വളർന്നു നിൽക്കുന്ന മുടിയുമൊക്കെ പ്രണവേട്ടന്റെ രൂപത്തെ വല്ലാതെ മാറ്റിയിരുന്നു…!!

അവശനായിരുന്നു പ്രണവേട്ടൻ…

ഞങ്ങൾ വന്നതറിഞ്ഞിട്ടും മുഖം തരാതെ തലക്കുനിച്ചിരികുന്ന പ്രണവേട്ടന് അരികിലേക്ക് ഞാൻ ഒാടി ചെന്നു…

അടുത്ത് ചെന്നിരുന്നു ആ മുഖം പിടിച്ചുയർത്തിയതും നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടു എന്റെ ചങ്കു പിടഞ്ഞു…

പ്രണവേട്ടന്റെ മുന്നിൽ ഞാനും കരഞ്ഞു പോയി…

അപ്പോളേക്കും പ്രണവേട്ടൻ എന്നെ വലിച്ചു നെഞ്ചോടു ചേർത്തു പിടിച്ചു…

പൊട്ടി കരഞ്ഞു പോയ എന്റെ കരച്ചിൽ ഒന്ന് അടങ്ങിയപ്പോളേക്കും പ്രണവേട്ടന്റെ ചുണ്ടുകൾ പതിയെ എന്തോ മന്ത്രിച്ചു..

കേട്ടത് സത്യമാകരുതെ എന്ന് പ്രാർത്ഥിച്ചു പ്രണവേട്ടനിൽ നിന്നും അകന്നു മാറിയതും എന്റെ കെെകൾ രണ്ടും കൂട്ടി പിടിച്ച് അതിൽ തല ചേർത്തു പ്രണവേട്ടൻ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു….

“ഞാൻ ഒരു കൊലപാതകിയാണ് വെെശൂ….

എന്റെ ജിത്തുവിനെ കൊന്നത് ഞാനാ….

ഈ ഞാൻ…!!!!”

പ്രണവേട്ടൻ പറഞ്ഞത് കേട്ട് ഒന്നും പറയാനാകാതെ ഞാൻ നിലത്തേക്കൂർന്നിരുന്നു പോയി…

(തുടരും) സ്റ്റോറി ബോർ ആയത് കൊണ്ടാണോ കമന്റ്സ് കുറയുന്നത്…?? ഇഷ്ടമായില്ലെങ്കിലും അഭിപ്രായം പറയണേ…..

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *