ചെമ്പകം നോവൽ ഭാഗം 25 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ച് തിടുക്കപ്പെട്ട് എന്നിൽ നിന്നും അടർന്നു മാറി ഒരു നോട്ടം പോലും തരാണ്ട് കിച്ചേട്ടൻ റൂമിൽ നിന്നും താഴേക്ക് പോയി….

അമ്മയോട് യാത്ര പറയണ കൂട്ടത്തിലും എന്റെ മുഖത്തേക്കൊന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല…വണ്ടി സ്റ്റാർട്ടായതും ഒരു വിങ്ങലോടെ ഞാൻ റൂമിലേക്കോടീ….. റൂമിലെത്തി ബെഡിലേക്ക് വീണ് പൊട്ടിക്കരയുമ്പോഴും ഉള്ളിൽ നിറയെ കിച്ചേട്ടന്റെ ഓർമ്മകൾ നുരഞ്ഞു പൊന്തുകയായിരുന്നു….

അന്നത്തെ പകൽ പോലും തള്ളി വിടാൻ എനിക്ക് ബുദ്ധിമുട്ടായി തുടങ്ങി…കിച്ചേട്ടന്റെ കുറവ് വീട്ടിലും എന്റെ മനസിലും ഒരുപോലെ ശൂന്യത നിറച്ചിരുന്നു…ശരിയ്ക്കൊന്നു മിണ്ടാൻ പോലും മനസനുവദിച്ചില്ല…അമ്മ ഓരോന്നും പറഞ്ഞ് സമാധാനിപ്പിക്കുമ്പോഴും ഞാൻ മുഖത്ത് വളരെ പ്രയാസപ്പെട്ടൊരു ചിരി വരുത്താൻ ശ്രമിച്ചു..

ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാനിരിയ്ക്കുമ്പോഴും കിച്ചേട്ടൻ എന്റെ വായിലേക്ക് വച്ചു തന്ന ഭക്ഷണത്തിന്റെ സ്വാദ് മനസിൽ ഓർമ്മകളുടെ തിരയിളക്കം സൃഷ്ടിച്ചു…. ഒരുപിടി ചോറ് കൈയ്യിലെടുത്തപ്പോഴും രണ്ട് തുള്ളി കണ്ണീർ അനിയന്ത്രിതമായി കവിളിനെ നനയിച്ച് ഒഴുകിയിറങ്ങി….

എന്താ മോളേ ഇത്… ഭക്ഷണത്തിന്റെ മുന്നിലിരുന്ന് കരയാൻ പാടില്ല…

അത് കേട്ടതും ഞാൻ അമ്മേടെ മുഖത്തേക്ക് ഒരത്ഭുതത്തോടെ നോക്കി….മനസിലപ്പോഴും കിച്ചേട്ടന്റെ ശബ്ദത്തിൽ അതേ വാക്കുകൾ പ്രതിധ്വനിച്ചു കൊണ്ടിരുന്നു….

എനിക്ക് വേണ്ടമ്മേ…വിശക്കണില്യ.. ഞാൻ പിന്നെ കഴിച്ചോളാം….!!!

കൈയ്യിലെടുത്ത ചോറ് കൂടി പ്ലേറ്റിലേക്ക് തന്നെ വച്ച് ഞാൻ മെല്ലെ എഴുന്നേറ്റു…അമ്മ എന്നെ വലുതായി നിർബന്ധിച്ചില്ല…കാരണം അമ്മയ്ക്ക് എന്റെ സങ്കടത്തിന്റെ ആഴം എത്രയാണെന്ന് ഞാൻ പറയാതെ തന്നെ അറിയാമായിരുന്നു…

പിന്നെയുള്ള സമയമത്രയും എന്നെ മാക്സിമം സന്തോഷിപ്പിക്കാൻ വേണ്ടി ഓരോന്ന് പറയുകയും, അടുക്കളയില് ഓരോ special പലഹാരങ്ങൾ തയ്യാറാക്കുകയും ചെയ്യുകയായിരുന്നു സതിയമ്മ… ഞാൻ അമ്മയ്ക്ക് കൂട്ടിന് അടുക്കളയിലെ സ്ലാബിൽ വെറുതേ ഇരുന്നു കൊടുത്തു….

പെട്ടെന്നാ വീട്ടിലെ ലാന്റ് ഫോണിൽ ഒരു ബെല്ല് ഉയർന്ന് കേട്ടത്….

കിച്ചനാവും…!!!! മോള് വിളിച്ചിട്ട് കിട്ടീല്ലാന്നല്ലേ പറഞ്ഞേ…ഇങ്ങട്ട് വിളിക്കണതാവും….

അമ്മ അടുപ്പത്തിരുന്ന ഉരുളിയിലെ ശ്രദ്ധ തിരിച്ച് എന്നോടങ്ങനെ പറയേണ്ട താമസം ഞാൻ ഇരുന്നിടത്ത് നിന്നും ഹാളിലേക്കൊരോട്ടമായിരുന്നു…

ഒരു കിതപ്പോടെ റിസീവർ ചെവിയോട് ചേർത്തതും കിച്ചേട്ടന്റെ ശബ്ദം കാതിലേക്ക് മുഴങ്ങി കേട്ടു….. ഞാൻ റിസീവർ ഇരുകൈയ്യാലെ മുറുകെ ചേർത്ത് നിന്ന് കരഞ്ഞു പോയി…

അമ്മാളൂട്ടീ….ഹലോ….!!!! കരയ്വാ നീ…അമ്മാളൂട്ടീ….!!!!

ആ വിളിയിൽ അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു പ്രത്യേക തരം അനുഭൂതി നിറഞ്ഞിരുന്നു…. ഞാൻ പെട്ടെന്ന് ഒരു പുഞ്ചിരിയോടെ ഇരുകണ്ണുകളും തിടുക്കപ്പെട്ട് തുടച്ചു… എന്നിട്ട് വീണ്ടും കിച്ചേട്ടന്റെ ശബ്ദത്തിന് കാതോർത്തു….

അമ്മാളൂട്ടീ….!!!❤️❤️❤️ ഒരു പതിഞ്ഞ സ്വരത്തിലായിരുന്നു കിച്ചേട്ടൻ അങ്ങനെ വിളിച്ചത്…..

ന്മ്മ്മ്…..

എന്തിനാ കരയണേ…..!!! എന്നെ വിഷമിപ്പിക്കാനാ….!!!!

മ്മ്ഹ്ഹ്…..

പിന്നെയോ…???നീ കരയുന്നത് എനിക്ക് ഇഷ്ടല്ലാന്ന് പറഞ്ഞിട്ടില്ലേ ഞാൻ….പിന്നേം എന്തിനാ..????

Sorry….😢😢

ദേ വീണ്ടും കരയുന്നു….അമ്മാളൂട്ടീ….!!!

ഞാനത് കേട്ട് കണ്ണീർ വീണ്ടും തുടച്ച് നിന്നു….

എന്നെ മിസ് ചെയ്യണുണ്ടല്ലേ…!!!

ന്മ്മ്മ്.. ഒരുപാടൊരുപാട്…..!!!! പെട്ടെന്ന് തിരിച്ച് വര്വോ കിച്ചേട്ടാ….

അതെങ്ങനെയാ ന്റെമ്മാളൂട്ടീ….!!!ഞാനിവിടെ ദേ ഇപ്പൊ എത്തീട്ടേയുള്ളൂ….ഒരു forest ഏരിയയാ.. റേഞ്ചൊക്കെ കുറവാണ്….കുടിലുകളും, ചെറിയ വീടുകളുമൊക്കെയുള്ള ഒരു സ്ഥലമാ..മുത്തങ്ങാ forestry ടെ ഭാഗമാണ്…. one week ഞാൻ പോയിരുന്നതിനേക്കാൾ കുറച്ച് ഉൾനാടൻ പ്രദേശമാണെന്നാ തോന്നുന്നത്…

അയ്യോ അപ്പോ അത് ബുദ്ധിമുട്ടാവില്ലേ കിച്ചേട്ടാ…???താമസവും,ആഹാരവുമൊക്കെ എങ്ങനെയാ…???

അതൊക്കെ ഇവിടെ ഏർപ്പെടാക്കിയിട്ടുണ്ട് അമ്മാളൂട്ടീ…ആകെയൊരു ബുദ്ധിമുട്ട് എന്റെ ഭാര്യേടെ absence ആ… ശരിയ്ക്കും miss ചെയ്യുന്നു…☹️❤️

കിച്ചേട്ടാ….

ഏയ്..വേണ്ട…കരയണ്ടാ.. ഞാൻ വരും വരെ കരയാനേ പാടില്ല.. ഇവിടെയുള്ള എല്ലാ ജോലിയും പെട്ടെന്ന് തീർത്ത് ഞാനങ്ങ് വരും… അതുവരെ എന്റമ്മാളൂട്ടീ എന്നേം കാത്ത്…കാത്ത്..കാത്ത് ഇരിയ്ക്കണം ട്ടോ…. എന്നെ ഒരുപാട് മിസ് ചെയ്യുമ്പോ ഞാൻ മുമ്പ് തന്ന ഒരു ഗിഫ്റ്റ് ഇല്ലേ…അതിനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിക്കോട്ടോ….!!!!

എല്ലാ പിണക്കങ്ങളും, പരിഭവങ്ങളും അതിനോട് പറഞ്ഞാൽ മതി…ട്ടോ…

ഞാനതെല്ലാം മൂളി കേട്ടു നിന്നു…

അമ്മയെവിടെ അമ്മാളൂട്ടീ…ഇതുവരെ ശബ്ദമൊന്നും കേട്ടില്ല…

അപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മ എനിക്കരികിലേക്ക് നടന്നു വന്നു….കൈയ്യൊക്കെ സെറ്റുമുണ്ടിന്റെ കരയാൽ തുടച്ചെടുത്ത് അമ്മ റിസീവർ വാങ്ങി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് സംസാരിച്ചു തുടങ്ങി….

കിച്ചാ…എത്തിയോ അവിടെ…??? കിച്ചേട്ടൻ അതിന് മറുപടി കൊടുക്കുന്നുണ്ടായിരുന്നു…

തീരെ മോശം ഏരിയ ആണെങ്കില് എന്റെ മോൻ അധികം അവിടെ നിൽക്കണ്ടാട്ടോ… ഇവിടേക്ക് തന്നെ തിരിച്ചു പോര്… നേരത്തെ ഇങ്ങനെയൊക്കെ പോയിട്ടുണ്ടെങ്കിലും ഇത്രേം നാൾ ആദ്യായിട്ടല്ലേ… അമ്മയ്ക്ക് ചെറിയൊരു പേടി….

അമ്മേടെ മുഖമൊന്ന് വാടിയതും കിച്ചേട്ടൻ എന്തൊക്കെയോ പറഞ്ഞ് അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

കിച്ചാ…നാല് മാസമൊന്നും വേണ്ടാട്ടോ… ഇവിടെയൊരാള് ആകെ വിഷമത്തിലാ…ഇതുവരേയ്ക്കും ഒന്നും കഴിച്ചിട്ട് കൂടിയില്ല… ഒരുപാട് നിർബന്ധിച്ച് നോക്കി… ഇനി നീ തന്നെ ഒന്ന് പറയ്… അല്ലെങ്കി നിന്റെയീ അമ്മാളൂട്ടി വല്ല അസുഖവും വരുത്തി വയ്ക്കും ട്ടോ കിച്ചാ……

അമ്മ അങ്ങനെ പറഞ്ഞ് എന്നെ നോക്കിയൊന്ന് ചിരിച്ചിട്ട് റിസീവർ എനിക്ക് നേരെ നീട്ടി…

ദേ..കിച്ചൻ നല്ല ദേഷ്യത്തിലാ… അമ്മാളൂട്ടീടെ കൈയ്യില് തരാൻ പറഞ്ഞു… 😁😁

അമ്മ അതും പറഞ്ഞ് ഒരു ചിരിയൊതുക്കി അടുക്കളയിലേക്ക് പോയി….

ഞാനത് വാങ്ങി ചെവിയോട് ചേർത്ത് അല്പം പേടിയോടെ സംസാരിച്ചു തുടങ്ങി…

ഹലോ കിച്ചേട്ടാ….

നീ എന്താ അവിടെ നിരാഹാരം ഇരിക്ക്യാ…!! വൃതം കഴിഞ്ഞില്ലേ…10 minutes നുള്ളിൽ പോയി ഫുഡ് കഴിച്ചില്ലെങ്കിൽ നാല് മാസംന്നുള്ളത് ഞാൻ extend ചെയ്ത് ഒരു വർഷമാക്കും…😡😡

കിച്ചേട്ടാ…😳😳

ഒരു കിച്ചേട്ടനുമില്ല…അമ്മാളൂട്ടീ ദേ കളിയ്ക്കാണ്ട് പോയി ഫുഡ് കഴിച്ചേ….ആ കുഞ്ഞി വയറിനെ വെറുതെ പട്ടിണിയ്ക്കിടല്ലേ…. നമുക്ക് വളരെ വളരെ ആവശ്യമുള്ളതാ പറഞ്ഞേക്കാം…😁😜😜

ചുമ്മാണ്ടിരിയ്ക്ക് കിച്ചേട്ടാ…☺️🤭🙉🙈🙈🙈🙈

സത്യമാടീ.. അതോണ്ട് പൊന്നുമോള് പോയി ഫുഡ് കഴിച്ചേ….!!! എന്നിട്ട് മതി ഇനി സംസാരം….

ഞാൻ കഴിച്ചോളാം കിച്ചേട്ടാ….!!

കഴിച്ചോളാംന്ന് വേണ്ട….. ഇപ്പോ കഴിയ്ക്കണം…

ന്മ്മ്മ്…ശരി..കഴിച്ചിട്ട് വരുമ്പോ വിളിയ്ക്ക്വോ…..

അക്കാര്യത്തിൽ ഉറപ്പില്ലല്ലോ അമ്മാളൂട്ടീ… ഇവിടെ ഏത് സമയം എങ്ങനെ റേഞ്ച് പോകുംന്ന് പറയാൻ പറ്റില്ല…ഇത് തന്നെ ഒരുപാട് ട്രൈ ചെയ്തിട്ട് കിട്ടിയതാ… ഇവിടുത്തെ climate ഉം അത്ര adjust ആവാൻ കഴിയുന്നില്ല…..

കിച്ചേട്ടൻ വല്ലതും കഴിച്ചോ….

മ്മ്ഹ്..കഴിയ്ക്കണം..!!! ആദ്യം നീ പോയി കഴിയ്ക്ക്… പറ്റിയാൽ നൈറ്റ് വിളിയ്ക്കാം…..അതുവരെ ഓർത്തിരിയ്ക്കാൻ എന്റെ അമ്മാളൂട്ടിയ്ക്ക് റ്റെറ്റ്…… ഹഗ്ഗില് ഒരു ഉമ്മമ്മ.. 😘😘😘😘😘😘😘 tension relief നേ…ഓർമ്മയില്ലേ…..!!!!

ന്മ്മ്മ്…ഓർമ്മയുണ്ട്…..🤭🙈🙈 😘😘😘😘😘 കിച്ചേട്ടൻ ഇനി പോയി കഴിച്ചോ..ഞാനും കഴിയ്ക്കാൻ പോക്വാ…!!?

ഞാനത് പറഞ്ഞതും പെട്ടെന്ന് കോള് കട്ടായി… രണ്ട് മൂന്ന് തവണ ഹലോന്നൊക്കെ പറഞ്ഞ് നോക്കിയെങ്കിലും ബീപ്പ് ശബ്ദം മാത്രമായിരുന്നു ഫലം…. പക്ഷേ അതുവരേയും തോന്നിയ സങ്കടത്തിന് കിച്ചേട്ടന്റെ ശബ്ദം കേട്ടതും ചെറിയൊരു ആശ്വാസം തോന്നിയിരുന്നു….

പിന്നെയുള്ള ദിവസങ്ങളെല്ലാം എനിക്കാകെ മടുപ്പായി തുടങ്ങി…. കാത്തിരിപ്പിന്റെ സുഖവും വേദനയും ഒരുപോലെ ഞാൻ അനുഭവിച്ചു തുടങ്ങി…ഉറക്കത്തിൽ നിന്നും ഉണരുന്നത് മുതൽ അന്നത്തെ ദിവസത്തിനവസാനം കുറച്ച് കിടക്കുമ്പോൾ വരെ ഞാൻ കിച്ചേട്ടന്റെ ഓർമ്മകളുടെ ലോകത്തിലേക്ക് ഒതുങ്ങിക്കൂടാൻ തുടങ്ങി….

ഇടയ്ക്കിടയ്ക്കിടയ്ക്കുള്ള കിച്ചേട്ടന്റെ കോളുകൾ ഒരേസമയം മനസിന് സന്തോഷവും അതുപോലെ തന്നെ വിഷമവും പടർത്തുന്നുണ്ടായിരുന്നു…. വീട്ടിൽ ആകെ വീർപ്പു മുട്ടലായി തുടങ്ങിയതു കൊണ്ട് കിച്ചേട്ടന്റേയും, അമ്മേടെയും തീരുമാന പ്രകാരം ഞാൻ വീണ്ടും ഹോസ്പിറ്റലിൽ പോയി തുടങ്ങി….

ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ഡ്യൂട്ടിയ്ക്ക് കയറി…അർജ്ജുൻ ഡോക്ടറിന്റെ ടീമിലായിരുന്നു ഞാൻ.. പക്ഷേ ഹോസ്പിറ്റലിന്റെ ഓരോ കോണിലും കിച്ചേട്ടനുമായി പങ്കിട്ടിട്ടുള്ള മുഹൂർത്തങ്ങൾ നിറഞ്ഞു നിന്നിരുന്നു….

ഒരുപാട് നാളുകൾക്ക് ശേഷം ജോലിയ്ക്ക് കയറിയതുകൊണ്ടാവും എല്ലാവരും അല്പം അത്ഭുതത്തോടെയായിരുന്നു എന്നെ വരവേറ്റത്… ചന്തുവും പിന്നെ കൂടെ വർക്ക് ചെയ്തിരുന്ന എന്റെ Friends ഉം എന്നെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷത്തിലായിരുന്നു… ചന്തു ഇടയ്ക്കിടെ കിട്ടുന്ന ഫ്രീ ടൈമിലെല്ലാം കിച്ചേട്ടനെപ്പറ്റിയും അമ്മയെ പറ്റിയും പിന്നെ വീട്ടിലെ ചുറ്റുപാടിനെ പറ്റിയുമെല്ലാം ചോദിച്ചറിഞ്ഞു….

എന്റെ കിച്ചേട്ടൻ എന്നുള്ള വിളിയിൽ എന്നേക്കാളും കൂടുതൽ നാണം തെളിഞ്ഞത് അവളുടെ മുഖത്തായിരുന്നു… നവനീത് ഡോക്ടർ കിച്ചേട്ടനോ…!!അവളങ്ങനേം ചോദിച്ച് ആദ്യം മുതൽ വായ പൊത്തി ചിരിയ്ക്ക്വായിരുന്നു… അവൾടെ ആ കളിയാക്കൽ കൂടി വന്നപ്പോൾ ഞാൻ അർജ്ജുൻ ഡോക്ടറിനൊപ്പം റൗണ്ട്സിന് ജോയിന്റ് ചെയ്ത് രക്ഷപ്പെടുന്നത് പതിവാക്കി…..

പക്ഷേ കിച്ചേട്ടന്റെ absence ൽ വെങ്കി സാറിന്റെ വല്ലാത്ത സംസാരവും ചില നോട്ടങ്ങളും എന്നെ ആകെ അസ്വസ്ഥയാക്കി തുടങ്ങി…അയാളുടെ അർത്ഥം വച്ച സംസാരങ്ങൾ പലപ്പോഴും എന്നിൽ അനാവശ്യ ഭയം സൃഷ്ടിക്കുന്നുണ്ടായിരുന്നു….

അങ്ങനെ ദിവസങ്ങൾ മാസങ്ങളായി കടന്നു പോയി…നാല് മാസം തികയാൻ വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കിയായി….രണ്ട് മാസം കൊണ്ട് ക്യാമ്പ് തീർത്ത് വരുംന്ന് വാക്ക് തന്ന് പോയ കിച്ചേട്ടന്റെ ഫോൺ കോൾ പോലും വിരളമായി തീർന്നു….

പകൽ മുഴുവനും ഹോസ്പിറ്റൽ ഡ്യൂട്ടിയും പിന്നെ തിരികെ വീട്ടിലേക്കുള്ള യാത്രയും കൂടി ആയതും ഞാനാകെ ക്ഷീണിച്ചു തുടങ്ങി…. അതുകൊണ്ട് സതിയമ്മ വക special ലേഹ്യം കഴിപ്പിക്കലും പതിവാക്കി തുടങ്ങി….അതിൽ നിന്നും രക്ഷപ്പെടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷേം ഉണ്ടായില്ല….

കിച്ചേട്ടൻ തിരികെ വീട്ടിലേക്ക് വരുന്ന നിമിഷവും കാത്ത് ഞാൻ ആ രണ്ട് ദിവസത്തെ വളരെ കഷ്ടപ്പെട്ട് തള്ളിനീക്കി…. അങ്ങനെ കിച്ചേട്ടൻ പോയിട്ട് നാല് മാസം പൂർത്തിയായി എന്നു വേണം പറയാൻ….

റേഞ്ച് കുറവായതുകൊണ്ട് ഫോൺ വിളി തീരെ ഇല്ലാണ്ടായി തുടങ്ങി..അഥവാ കോള് connect ആയാലും ചെറിയ ശബ്ദങ്ങളായി വാക്കുകൾ മുറിഞ്ഞു പോയിരുന്നു…കിച്ചേട്ടൻ വരുന്നത് പ്രമാണിച്ച് ഞാൻ അന്നത്തെ ദിവസം ലീവാക്കി…

കിച്ചേട്ടന് വേണ്ടി special items എല്ലാം തരാക്കി ഞാനും സതിയമ്മയും കാത്തിരുന്നു… പെട്ടെന്നാ ഒരു കോള് വന്നത്…. ഞാൻ ഓടിച്ചെന്ന് കോള് അറ്റന്റ് ചെയ്തെങ്കിലും മറുവശത്ത് നിന്നും response ഒന്നും ഉണ്ടായില്ല… ഞാൻ വീണ്ടും ഒരുപാട് തവണ സംസാരിച്ചു നോക്കീട്ടും അതേ അവസ്ഥ തന്നെ…..

രണ്ട് മൂന്ന് തവണ വീണ്ടും കോള് വന്നെങ്കിലും ഞാൻ അറ്റന്റ് ചെയ്യുമ്പോൾ കോൾ കട്ടായി തുടങ്ങി…. പിന്നെ ഒരുപാട് നേരം കാത്തിരുന്ന് വീണ്ടും കോള് വന്നപ്പോ അമ്മ കോള് അറ്റന്റ് ചെയ്തു……ഞാനതിന് ശ്രദ്ധ കൊടുത്ത് ആകാംഷയോടെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു….

ഹലോ…!!!കിച്ചാ…😀😀😀 അമ്മ അങ്ങനെ വിളിച്ചതും ഞാൻ ഓടിപ്പിടിച്ച് അമ്മയ്ക്കരികിലേക്ക് ചെന്നു നിന്നു….!!!

എവിടെയാ നീ…☹️😢😢😢 എത്ര നാളായി എന്റെ മോന്റെ ശബ്ദമൊന്നു കേട്ടിട്ട്….എപ്പൊഴാ വരിക….

കിച്ചേട്ടൻ അതിനെല്ലാം വളരെ ശാന്തമായ സ്വരത്തിൽ മറുപടി പറഞ്ഞു… പക്ഷേ അമ്മേടെ മുഖ ഭാവത്തിൽ നിന്നും എന്തൊക്കെയോ നിരാശയേറിയ കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായി…

കിച്ചേട്ടന്റെ ശബ്ദമൊന്ന് കേൾക്കാനുള്ള അടങ്ങാത്ത ആകാംഷ എന്നിൽ നിറഞ്ഞതും അത് മനസിലാക്കി അമ്മ എന്റെ കൈയ്യിലേക്ക് റിസീവർ തന്നു….. ഞാൻ തിടുക്കപ്പെട്ട് റിസീവർ ചെവിയോട് ചേർത്തു…

ഹ….ഹലോ കിച്ചേട്ടാ…..☹️😢

അമ്മാ…..ഇവിടെ കുറച്ച് തിരക്കുണ്ട്…ഓക്കെ ബൈ ഞാൻ പിന്നെ വിളിച്ചോളാം…..

എന്റെ ശബ്ദത്തിന് പോലും ശ്രദ്ധ നല്കാതെ അല്പം ഗൗരവമേറിയ സ്വരത്തിൽ അതും പറഞ്ഞ് കിച്ചേട്ടൻ തിടുക്കപ്പെട്ട് കോൾ കട്ട് ചെയ്തു…

ഹലോ..ഹലോ….!!! കിച്ചേട്ടാ…ഹലോ….

ഞാൻ വീണ്ടും വിളിച്ചെങ്കിലും കോള് connect ആയില്ല…ബീപ്പ് ശബ്ദത്തോടെ ആ കോള് കട്ടായിരുന്നു…… ഞാൻ നിറകണ്ണുകളോടെ റിസീവർ താഴേക്ക് വച്ച് തിരിഞ്ഞു….

എന്താ മോളേ…എന്താ പറ്റിയേ….???

കിച്ചേട്ടൻ…കിച്ചേട്ടൻ എന്നോടൊന്നും മിണ്ടീല്ല…കോള് കട്ട് ചെയ്തു…😢😢

ഞാൻ വിങ്ങിക്കരയാൻ തുടങ്ങിയതും അമ്മ എന്നെ ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു…..

അയ്യേ…അമ്മാളൂ…എന്താ ഇത്…?? കരയ്വാ…ആട്ടേ എന്തെങ്കിലും പറഞ്ഞോ അവൻ.. നീ ഹലോന്ന് പറഞ്ഞതെങ്കിലും കേട്ടോ…

മ്മ്ഹ്ഹ്…!!!😢😢😢

തിരക്കാവും മോളേ….അതിന്റെയാ…

അതൊന്നുമല്ല…കിച്ചേട്ടനോട് ഞാൻ എത്ര നാളായി ഒന്നു സംസാരിച്ചിട്ട്…. ഹോസ്പിറ്റലിൽ അർജ്ജുൻ ഡോക്ടറെ വിളിയ്ക്കും അതിനിടയിൽ എന്റെ കൈയ്യിലേക്ക് ഫോൺ തന്നാൽ അപ്പോ കോള് കട്ടാവും…. ഞാനിവിടെ ഇല്ലാത്ത സമയം നോക്കി മാത്രം വീട്ടിലേക്ക് വിളിയ്ക്കും….. ഇന്ന് വരുംന്ന് കഴിഞ്ഞ മാസം വാക്ക് തന്നിരുന്നതാ… എന്നിട്ട് ഇതുവരേയും അവിടുന്ന് തിരിച്ചിട്ടില്ല…. ഇപ്പോ……. ഇപ്പോ എന്നോടൊന്ന് മിണ്ടാൻ പോലും കൂട്ടാക്കാതെ കോള് കട്ടാക്ക്വേ ചെയ്തു….😢😢😢

എന്നെ കിച്ചേട്ടൻ മനഃപൂർവം avoid ചെയ്യ്വാ… എനിക്ക് മനസിലാവണുണ്ട്….😢😢😢

മോളേ…അങ്ങനെയൊന്നുമാകില്ല…പോട്ടേ… ന്റെ കുട്ടി കരയാതെ…ഇനീം ഇങ്ങനെ ആണെങ്കി അമ്മ ചോദിയ്ക്കാം അവനോട്….

അമ്മ അതും പറഞ്ഞ് എന്റെ കണ്ണീര് തുടച്ച് മാറ്റി…

കിച്ചേട്ടൻ…കിച്ചേട്ടനെന്താ പറഞ്ഞത്..??? ഇന്ന് എപ്പൊഴാ വരണേ….??

അത്…അവരുടെ ക്യാമ്പ് മറ്റൊരു ഏരിയയിലേക്ക് ഷിഫ്റ്റ് ചെയ്തൂന്ന്…കഴിഞ്ഞ ആഴ്ച മുതൽ പുതിയ സ്ഥലത്താ… അവിടുന്ന് മറ്റിടത്തേക്ക് contact ചെയ്യാൻ ഒരു വഴിയും ഇല്ലാന്നാ പറഞ്ഞേ…അതാ അവൻ ഇതുവരെയും ഇവിടേക്ക് വിളിയ്ക്കാണ്ടിരുന്നത്… പിന്നെ……!!!!

പിന്നെ….???? ഞാനല്പം ആകാംഷയോടെ ചോദിച്ചു…

കിച്ചൻ ഇന്ന് വരില്ല….

വരില്ലേ….☹️☹️☹️ അതെന്താ അങ്ങനെ….???

പത്ത് ദിവസം കൂടി അവിടെ തന്നെയാവുംന്നാ പറയണേ….!!! അവനാകെ വിഷമത്തിലാ….ശബ്ദം പോലും ശരിയ്ക്ക് വരണില്ല….!!!

എന്നിട്ട് കഴിഞ്ഞ മാസം വിളിച്ചപ്പോ പറഞ്ഞല്ലോ ഇന്ന് ഉറപ്പായും വരുംന്ന്…ഇതെന്താ ഇപ്പോ ഇങ്ങനെ….!!!!☹️😢😢

അറിയില്ല…ക്യാമ്പ് extend ചെയ്തു അമ്മേന്നാ ആദ്യം പറഞ്ഞത്…!!!

എന്നിട്ട് എന്നെ തിരക്കിയത് കൂടിയില്ലല്ലോ…!!

എനിക്കാകെ സങ്കടമായി…എന്റെയുള്ളിൽ ഒരു വലിയ ഭാരം ഉരുണ്ട് കൂടാൻ തുടങ്ങി…മനസിൽ കണക്ക് കൂട്ടി വച്ചിരുന്ന ദിനങ്ങളെ പാടുപെട്ട് തള്ളി നീക്കി കാത്തിരുന്നിട്ടും വീണ്ടും മനസിനെ കുത്തി നോവിച്ചു കൊണ്ട് വലിയൊരു കാലയളവും കൂടി….

ആ പത്ത് ദിവസങ്ങൾ പത്ത് വർഷങ്ങൾ പോലെ തോന്നി തുടങ്ങി….ഓരോ ദിവസത്തിന്റേയും പകലുകളെ ഞാൻ മനസ് കൊണ്ട് വെറുത്ത് തുടങ്ങി….രാത്രിയിൽ കിച്ചേട്ടൻ ഏൽപ്പിച്ച ആ സമ്മാനത്തെ നെഞ്ചോടടക്കി ഞാനെന്റെ പരാതികളുടേയും പരിഭവങ്ങളുടേയും കെട്ടഴിച്ചു…

ആ ദിനങ്ങളിലും പ്രത്യേക സമയ ക്രമങ്ങളില്ലാതെ കിച്ചേട്ടന്റെ ഫോൺകോളുകൾ വീട്ടിലേക്ക് എത്തുന്നുണ്ടിയിരുന്നു…എന്നെ പൂർണമായും ഒഴിവാക്കിയ മട്ടിലായിരുന്നു ആ കോളുകൾ അവസാനിക്കുന്നത്….അമ്മ അറ്റന്റ് ചെയ്യുമ്പോൾ മാത്രം മറുപടി…അങ്ങനെ ആ കുറഞ്ഞ സമയം കൊണ്ട് കിച്ചേട്ടൻ എന്നിൽ നിന്നും ഒരുപാട് അകന്നു പോകുന്നതു പോലെ…. ശരിയ്ക്കും എന്നെ അകറ്റി നിർത്തും പോലെ തോന്നി എനിക്ക്…

കിച്ചേട്ടന്റെ absence മനസിലുണ്ടാക്കുന്ന വിങ്ങലിനു പുറമേ അതും കൂടി ആയതും ഞാനാകെ തളർന്നു… പിന്നെ ഒരാശ്വാസം കണ്ടെത്താനായി മാഷിനെ തന്നെ വിളിയ്ക്കേണ്ടി വന്നു….

എന്താ കുട്ടീ…എന്താ ശബ്ദത്തിനൊരു വല്ലായ്മ പോലെ… നവനീതുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായോ….???

ഇല്ല മാഷേ…കിച്ചേട്ടൻ ക്യാമ്പിന് പോയിരിക്യയല്ലേ…!!!!

ഹോ….ഞാനതിന്റെ കാര്യമങ്ങ് മറന്നു… വരാറായില്ലേ ഇതുവരെ….???

ഇല്ല മാഷേ…നാല് മാസം ക്യാമ്പുണ്ടായിരുന്നു…അത് കഴിഞ്ഞപ്പോ പത്ത് ദിവസം കൂടി extend ചെയ്തു…. ഇപ്പോ പുതിയ ഒരു ഏരിയയിലാ ക്യാമ്പ് ഷിഫ്റ്റ് ചെയ്തത്…. അവിടെ റേഞ്ചുള്ള സ്ഥലമല്ല… അതോണ്ട് വിളിയും കുറവാ…

അതേയോ…എന്നത്തേക്ക് വരുംന്ന് വല്ലതും പറഞ്ഞോ….???

ഇല്ല മാഷേ…കിച്ചേട്ടൻ…കിച്ചേട്ടനിപ്പോ എന്നോട് സംസാരിക്കാറേ ഇല്ല ….😢😢😢 ഫോൺ വിളിയ്ക്കുമ്പോ എന്റെ ശബ്ദം കേട്ടാലേ കട്ട് ചെയ്യ്വാ…വീട്ടില് അമ്മയോട് മാത്രമേ സംസാരിക്കാറുള്ളൂ….

അതെന്താ അങ്ങനെ….???

അറിയില്ല..എനിക്കൊന്നും അറിയില്ല മാഷേ…😢😢 മാഷ് കിച്ചേട്ടനോട് വല്ലതും പറഞ്ഞിരുന്നോ…എന്റെ കാര്യങ്ങള് വല്ലതും മാഷ് എപ്പോഴെങ്കിലും….!!!

ഏയ്…ഇല്ല കുട്ടീ… ഞാൻ ഒന്നും പറഞ്ഞിട്ടില്ല… അതിനൊരു സന്ദർഭം വരട്ടേന്ന് കരുതി… നിങ്ങളിവിടേക്ക് വിരുന്ന് വന്നിട്ടില്ലല്ലോ…അപ്പോ ആകാംന്ന് കരുതി….

പക്ഷേ കിച്ചേട്ടന് ഇപ്പോ എന്നോട് എന്തോ ഒരകൽച്ചയുണ്ട് മാഷേ…എനിക്കത് സഹിക്കാൻ കഴിയണില്ല..ആ ശബ്ദം പോലും ഞാൻ കേട്ടിട്ട് എത്ര നാളായീന്നറിയ്വോ….മാഷൊന്ന് സംസാരിക്ക്വോ കിച്ചേട്ടനോട്…..!!!!

കുട്ടി കരയാണ്ടിരിയ്ക്ക്….നവനീത് ഒരു ഡോക്ടർ അല്ലേ….അതിന്റേതായ തിരക്കുണ്ടാവും…അല്ലാണ്ടൊന്നുമല്ല..

ഹോസ്പിറ്റലിലെ ശ്രദ്ധാന്ന് പറയണൊരു ഡോക്ടർ ഉണ്ട്… അവർക്ക് കിച്ചേട്ടൻ എന്നെ വിവാഹം കഴിച്ചത് അത്ര ഇഷ്ടായിട്ടില്ല… എനിക്കെന്തോ ഗിഫ്റ്റ് കരുതി വച്ചിട്ടുണ്ടെന്ന് എന്തോ മനസിൽ കരുതിയ മട്ടിൽ അവർ പറഞ്ഞിരുന്നതാ…ഇനി അവര് വല്ലതും…

കുട്ടി ആവശ്യമില്ലാത്ത കാര്യങ്ങൾ വെറുതെ ചിന്തിച്ചു കൂട്ടണ്ട….അതൊന്നും ആവില്ല… നല്ല സന്തോഷത്തോടെ ഇരിയ്ക്ക്…നവനീത് ഉടനെ വരും…അത് വരെ ഇങ്ങനെയുള്ള ചിന്തകളൊന്നും വേണ്ട…കേട്ടോ….

മാഷ് പിന്നെയും ഒരുപാട് കാര്യങ്ങൾ പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…. എല്ലാം കഴിഞ്ഞ് കോള് കട്ട് ചെയ്ത് ഞാൻ റൂമിലേക്ക് നടന്നു…. മൊബൈൽ എടുത്ത് വെറുതെ രണ്ട് മൂന്ന് തവണ കിച്ചേട്ടന് കോള് ചെയ്തു….

ബെല്ലുണ്ടെങ്കിലും കിച്ചേട്ടൻ കോളിന് respond ചെയ്തില്ല… ഒടുവിൽ WhatsApp ചെയ്തു നോക്കി…അതും ഫലം കണ്ടില്ല…അപ്പൊഴേക്കും ഞാൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു…. പിന്നെ വേറെ വഴിയില്ലാണ്ട് ഉള്ളിലുള്ളതെല്ലാം പറഞ്ഞ് ഞാൻ വോയ്സ് മെസേജ് അയച്ചു….

മെസേജിലുടനീളം ഞാൻ വിങ്ങി പൊട്ടി കര്വായിരുന്നു.. കോളെടുക്കാൻ ഒരുപാട് request ഞാൻ മെല്ലെ ബെഡിലേക്ക് ഊർന്ന് വീണു പോയി…. കിച്ചേട്ടന്റെ ഓർമ്മകളെ താലോലിച്ചാണ് ആ രാത്രിയും ഞാൻ തള്ളി വിട്ടത്….!!!

രാവിലെ എഴുന്നേറ്റ് ആദ്യം തിരഞ്ഞത് കിച്ചേട്ടന്റെ കോൾ വന്നിട്ടുണ്ടോന്നാണ്… പക്ഷേ നിരാശയായിരുന്നു ഫലം… പിന്നെ കുളിയൊക്കെ കഴിഞ്ഞ് എന്നത്തേയും പോലെ ഞാൻ അമ്മയോടൊപ്പം അടുക്കളയിൽ കൂടി….

ഉച്ചയാവും മുന്നേ ഒരുവിധപ്പെട്ട ജോലിയെല്ലാം തീർത്തു വച്ചു…. പിന്നെ എവിടേക്കും പോവാതെ റൂമിൽ തന്നെ ചടഞ്ഞ് കൂടി…അപ്പൊഴാ അമ്മേടെ വരവ്….

മോളെന്താ ഏത് നേരവും ഇങ്ങനെ റൂമില് തന്നെ ഒതുങ്ങിക്കൂടണേ…??? ഇങ്ങനെ എപ്പോഴും വിഷമിച്ചിരിയ്ക്കണ്ട…. നമുക്ക് ഇന്ന് ക്ഷേത്രത്തില് വരെയൊന്ന് പോയി വരാം… നമ്മുടെ ചിറപ്പല്ലേ ഇന്ന്…..

ഞാൻ വരണോ..അമ്മ പോയി വാ…!!! എനിക്ക് എന്തോ ഒരു വല്ലായ്മ…

ഒരു വല്ലായ്മയും ഇല്ല…ഇന്ന് നമ്മള് ക്ഷേത്രത്തില് പോകുന്നു…വെറുതേ ഇങ്ങനെ ഓരോന്നും ഓർത്ത് വിഷമിക്കാണ്ട് പെട്ടെന്ന് ഒരുങ്ങി നിൽക്കണംട്ടോ….കിച്ചനിന്ന് ഉറപ്പായും മോളെ വിളിയ്ക്കും നോക്കിക്കോ…അമ്മയാ പറയണേ…!!!

അമ്മ എന്നെ സമാധാനിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞ് റൂം വിട്ടിറങ്ങി… ഉച്ചയൂണും അടുക്കളയൊതുക്കലും എല്ലാം കഴിഞ്ഞ് നേരത്തെ തന്നെ ക്ഷേത്രത്തിലേക്ക് പോകാനായി ഞാനും അമ്മയും റെഡിയായി…

Dark green colour ബോർഡറിൽ ഗോൾഡൻ ഷെയ്ഡുള്ള സെറ്റും മുണ്ടും അതേ നിറത്തിലുള്ള ബ്ലൗസുമിയിരുന്നു എന്റെ വേഷം… അധികം ഒരുക്കങ്ങളില്ലാതെ റൂമിൽ നിന്നും ഇറങ്ങിയതും അമ്മ നിർബന്ധിച്ച് എന്നെ വീണ്ടും റൂമിലേക്ക് തന്നെ പറഞ്ഞു വിട്ടു..

ഞാൻ മടിച്ചു നിന്നതും അമ്മ തന്നെ ഒരുവിധം ഒരുക്കങ്ങളൊക്കെ നടത്തി മുടിയിലേക്ക് കോർത്തെടുത്ത മുല്ലപ്പൂവ് കൂടി ചൂടി തന്നു… അപ്പോഴും എന്റെ മുഖത്ത് ഒരു പ്രസന്നത തെളിഞ്ഞില്ല…

ചെറിയൊരു ഉത്സാഹക്കുറവോടെ തന്നെ ഞങ്ങൾ രണ്ടാളും ക്ഷേത്രത്തിലേക്ക് തിരിച്ചു…. കൽപ്പടിയിൽ തൊട്ട് മനമുരുകി പ്രാർത്ഥനയിൽ മുഴുകിയായിരുന്നു ഞാൻ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്… ശ്രീകോവിലിന്റെ മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോഴും കിച്ചേട്ടനുമൊത്ത് ഭഗവാനെ തൊഴുത് നിന്ന നിമിഷമായിരുന്നു മനസിൽ….

കണ്ണുകൾ പതിയെ തുറന്ന് വിഗ്രഹത്തെ അടുത്ത് നിന്ന് കണ്ട് എന്റെ പ്രാർത്ഥനകളെ ഭഗവാനിൽ അർപ്പിച്ച് ഞാൻ ശ്രീകോവിലിനെ വലം വച്ച് വന്നു…..

തുടരും….

ഡോക്ടറിന്റെ മനസിൽ ഉണ്ടായ അകൽച്ചയ്ക്ക് കാരണം നാളെ പറയാം…. ലൈക്ക് കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *