ചെമ്പകം തുടർക്കഥ ഭാഗം 24 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ദേ…ഇന്നത്തോടെ എല്ലാം അവസാനിപ്പിച്ച് നേരത്തെ റൂമിലേക്ക് വന്നേക്കണം… അല്ലാണ്ട് ക്ഷേത്രത്തിലെ programs ഉം കണ്ട് അമ്മയോടൊപ്പം ഒതുങ്ങിക്കൂടാനാണ് പ്ലാനെങ്കിൽ…..!!!! ബാക്കി അപ്പോ…. ഇന്നത്തോടെ മോൾടെ freedom അവസാനിയ്ക്ക്വാ….എന്റേത് തുടങ്ങാനും….😁😁😁

കിച്ചേട്ടനത്രയും പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് എന്റെ വായിൽ പൊത്തിയിരുന്ന കൈ അയച്ചെടുത്തു…ഞാനാ ഞെട്ടലിൽ തന്നെ നിന്നതും കിച്ചേട്ടൻ എന്റെ കണ്ണിന് മുന്നിലേക്ക് വിരല് ഞൊടിച്ചുണർത്തി….

ഹലോ…!!! പറഞ്ഞത് വല്ലതും കേട്ടോ…!!! വിളക്കെടുത്ത് കഴിഞ്ഞാൽ ഉടനെ എന്റെ കൂടെ പോരണംന്ന്….അല്ലാണ്ട് അവിടെയെങ്ങും ചുറ്റിത്തിരിയണ്ടാന്ന് സാരം….!!!

ന്മ്മ്മ്…ശരി…ഞാനെവിടെയും ചുറ്റിത്തിരിയില്ല…കിച്ചേട്ടന്റെ കൂടെ വന്നോളാം പോരേ..!!!

ഞാനങ്ങനെ പറഞ്ഞതും ആ മുഖം ആകെയൊന്ന് തിളങ്ങി….!!!

ഉച്ചയ്ക്കും ഊണ് പാടില്ലായിരുന്നു..വിളക്കെടുപ്പ് കഴിഞ്ഞേ ജലപാനം പോലും പാടുള്ളൂ…വൈകുന്നേരമായതോടെ വിളക്കും പൂവും തട്ടവുമെല്ലാം റെഡിയാക്കി വച്ചു…. സന്ധ്യയ്ക്കാണ് വിളക്കെടുപ്പ്…അമ്മ മുമ്പ് നടന്നിട്ടുള്ള വിളക്കെടുപ്പിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞ് തിരശ്ശീല തെറുത്തെടുത്തു…. ഞാനും അതിന് വെറുതെ സഹായിച്ചിരുന്നു.. കിച്ചേട്ടന് തൊടിയില് ചെറിയൊരു പണി കൊടുത്തിട്ടാ ഞങ്ങടെ കത്തിയടി…

കുറേനേരം കഴിഞ്ഞപ്പൊ ഏൽപ്പിച്ച പണി ഭംഗിയായി ചെയ്ത് ആള് ചാവടിയില് ഹാജരായി… കവുങ്ങിന്റെ പൂക്കുലയ്ക്കായിരുന്നു പറഞ്ഞു വിട്ടത്..തൊടിയില് കവുങ്ങ് ഒരുപാടുള്ളതുകൊണ്ട് പെട്ടെന്ന് തന്നെ ആള് ജോലി തീർത്ത് വന്നു….

കൈയ്യില് കരുതിയ പൂക്കുല ഉടയാതെ തന്നെ എന്റെ കേയ്യിലേക്ക് തന്ന് കിച്ചേട്ടൻ ചാവടിയിലെ നീണ്ട സ്ലാബിലേക്കിരുന്നു…

ക്ഷീണിച്ചോ കിച്ചാ…കുറേ നാളായി ഈ മരത്തില് കയറ്റം ഒന്നും പതിവില്ലാതിരുന്നതല്ലേ….!!!

ക്ഷീണമൊന്നും തോന്നീല്ലെന്റെ സതിയമ്മേ….!!! കിച്ചേട്ടൻ അതും പറഞ്ഞ് ഷർട്ടൊക്കെ നന്നായൊന്ന് ഉലച്ചിട്ടു….

കിച്ചേട്ടന് മരത്തില് കയറാനൊക്കെ അറിയ്വോ…?? എങ്ങനെ പഠിച്ചു ഇതൊക്കെ…???

അതോ…5yrs MBBS ൽ house surgency യ്ക്കൊപ്പം മരത്തിൽ കയറ്റം കൂടി പഠിക്കാനുണ്ട്… അങ്ങനെ പഠിച്ചതാ…😀😀😀

കിച്ചേട്ടൻ അങ്ങനെ പറഞ്ഞതും അമ്മയിരുന്ന് ചിരിയ്ക്കാൻ തുടങ്ങി…എന്റെ തറപ്പിച്ചുള്ള നോട്ടം കിച്ചേട്ടനിലേക്ക് നീണ്ടതും അമ്മേടേം മോന്റേം ചിരി ഒരുപോലെ ഉയർന്നു കേട്ടു… പിന്നെ ഞാനധികം സംശയങ്ങളൊന്നും ചോദിക്കാൻ പോവാണ്ട് നല്ല കുട്ടിയായിരുന്നു കൊടുത്തു…

സന്ധ്യയോടടുത്തതും ക്ഷേത്രത്തിലേക്ക് പോകാനായി ഞങ്ങളെല്ലാവരും തയ്യാറായി…കസവിന്റെ കരയുള്ള സെറ്റും മെറൂൺ കളർ ബ്ലൗസുമായിരുന്നു എന്റെ വേഷം…കിച്ചേട്ടൻ അതിന് മാച്ചാവണ മെറൂൺ കളർ വെൽവെറ്റ് ഷെയ്ഡുള്ള ഷർട്ടും കസവ് കരയുള്ള മുണ്ടുമായിരുന്നു…

ഒരുവിധപ്പെട്ട ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് റെഡിയായി ഇറങ്ങിയതും ക്ഷേത്രത്തിലെ announcement ഉയർന്നു കേട്ടു…. പെട്ടെന്ന് തന്നെ ക്ഷേത്രത്തിൽ എത്തിയെങ്കിലും അവിടെയും വിളക്കെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങണേയുണ്ടായിരുന്നുള്ളൂ….

സമയമാകും വരെ അമ്മ എന്നെ അടുത്തിരുത്തി അവിടുത്തെ ഐതീഹ്യങ്ങളും വിശ്വാസങ്ങളും പഴയ കഥകളുമെല്ലാം പറഞ്ഞു തന്നു…കിച്ചേട്ടൻ പഴയ കൂട്ടുകാരോടും പരിചയക്കാരോടും സൗഹൃദം പുതുക്കുന്ന തിരക്കിലുമായിരുന്നു…

ഇടയ്ക്കിടയ്ക്ക് ചിലരൊക്കെ എന്നെ വന്ന് കണ്ടും വിശേഷങ്ങൾ തിരക്കിയും പോകുന്നുണ്ടായിരുന്നു…അവരുടെ എല്ലാം പേരും വീട്ടുപേരും സകല ഡീറ്റെയിൽസും അമ്മ എനിക്ക് വിശദമാക്കി തന്നോണ്ടിരുന്നു….

അങ്ങനെ പതിയെ ചുറ്റും ഇരുട്ട് പരന്ന് തുടങ്ങിയതും ഒരുവിധപ്പെട്ട എല്ലാവരും വിളക്കെടുക്കാൻ തയ്യാറായി നിരന്നു… എനിക്ക് ശ്രീകോവിലിന് മുന്നിൽ തന്നെ സ്ഥലം തരായി കിട്ടി.. അതുകൊണ്ട് ആദ്യത്തെ ദീപം ശ്രീകോവിലിൽ നിന്നും പകർന്നു തന്നത് എന്റെ വിളക്കിലേക്കായിരുന്നു….

നിറഞ്ഞ പ്രാർത്ഥനയോടും തികഞ്ഞ ശ്രദ്ധയോടും ആ ദീപം അണയാണ്ട് ഞാൻ ഏറ്റുവാങ്ങി എന്റെ തട്ടത്തിലെ വിളക്കിന്റെ തിരശ്ശീലയിലേക്ക് പകർന്നു…ഒരു തെളിമ പരത്തി ജ്വലിച്ചു നിന്ന ആ ദീപത്തെ കൈയ്യിലേന്തി മനമുരുകി ഞാൻ പ്രാർത്ഥിച്ചു നിന്നു…

ഒരുപാട് ദുരന്തങ്ങൾ പേറിയ എന്റെ ജീവിതത്തിൽ ഭഗവാൻ നൽകിയ വെളിച്ചമായിരുന്നു എന്റെ കിച്ചേട്ടൻ…ഒരു ഭർത്താവായും, നല്ല friend ആയും എപ്പോഴും എന്നെ ചേർത്ത് നിർത്തുന്ന ആ വെളിച്ചം എനിക്കെന്നും പ്രദാനം ചെയ്യണേന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന….. ആയുസ്സും ആരോഗ്യവും എന്നെന്നും എന്റെ കിച്ചേട്ടനിലും സതിയമ്മയിലും ആവോളം കടാക്ഷിക്കണേന്ന് മനസറിഞ്ഞ് പ്രാർത്ഥിച്ചു…

എന്റെ പ്രാർത്ഥനകൾ അവരിലേക്ക് മാത്രം ഒതുങ്ങിക്കൂടി…..അപ്പോഴും എല്ലാം അറിയുമ്പോഴുള്ള കിച്ചേട്ടന്റെ പ്രതികരണം എങ്ങനെയാവുമെന്നുള്ള വ്യാകുലതകൾ എന്നെ അലട്ടുന്നുണ്ടായിരുന്നു..

ശ്രീകോവിലിനുള്ളിലെ പൂജയും ദീപാരാധാനയും കഴിയും വരെയാണ് വിളക്കെടുപ്പ് അത് കഴിഞ്ഞാൽ ക്ഷേത്രക്കുളത്തിലേക്ക് താലത്തോടൊപ്പം വിളക്കിനെ ജലത്തിലേക്ക് സമർപ്പിക്കണം…..അങ്ങനെയാണ് ചടങ്ങ് അവസാനിപ്പിക്കേണ്ടത്….

ദീപാരാധന കഴിഞ്ഞതും ഞാനും അമ്മയും താലവുമായി കുളക്കരയിലേക്ക് നടന്നു….തിരക്കിനിടയിലൂടെ കിച്ചേട്ടന്റെ കൈപിടിച്ച് അമ്മ കിച്ചേട്ടനെ എനിക്കരികിലേക്ക് നിർത്തി….

ന്മ്മ്മ്….ഇനി രണ്ടാളും ഒന്നിച്ചു വിളക്ക് സമർപ്പിയ്ക്ക്….

അമ്മ ഒരു ചിരിയോടെ പറഞ്ഞ് പോയതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി…ആ കൈകൾ എന്റെ കൈയ്യെ പൊതിഞ്ഞു പിടിച്ചതും ഞങ്ങൾ രണ്ടാളും പടിക്കെട്ടിലേക്ക് മെല്ലേ ഇരുന്ന് താലത്തെ ജലത്തിലേക്ക് സമർപ്പിച്ചു….

ഞങ്ങളുടെ കൈകളിൽ നിന്നും വിട്ടുമാറി ഒഴുകിയ താലത്തിനെ വെള്ളത്തിന്റെ ഓളങ്ങളിലേക്ക് ഞങ്ങളൊരുപോലെ പതിയെ തേവി വിട്ടു…. ചുറ്റും തെളിയുന്ന പ്രകാശ രശ്മികൾ അപ്പോഴും ഞങ്ങളിലേക്ക് തട്ടിത്തെറിച്ച് പോകുന്നുണ്ടായിരുന്നു….കിച്ചേട്ടന്റെ കണ്ണുകൾ എന്നിലേക്ക് തന്നെ നീളുന്നത് ഉള്ളിലടക്കിയ നാണത്തോടെ ഞാനറിയുന്നുണ്ടായിരുന്നു…. എങ്കിലും അതിന് ശ്രദ്ധ കൊടുക്കാതെ കൈകളാൽ വെള്ളത്തിൽ അലകൾ തീർത്ത് ഞാനിരുന്നു….

എന്റെ പ്രാർത്ഥനയെ ഭഗവാനിലർപ്പിച്ച് ഞങ്ങൾ രണ്ടാളും അവിടെ നിന്നും എഴുന്നേറ്റു… തിരികെ നടക്കുമ്പോൾ കിച്ചേട്ടന്റെ സുഹൃത്തുക്കൾക്കളെ കിച്ചേട്ടൻ തന്നെ എനിക്ക് പരിചയപ്പെടുത്തി തന്നു….

സതിയമ്മ അമ്മേടെ കൂട്ടുകാരുമായി പരിചയം പുതുക്കുന്നതിന്റെ തിരക്കിലും… ക്ഷേത്രത്തില് വിളക്ക് പ്രമാണിച്ച് എന്തൊക്കെയോ പ്രോഗ്രാംസ് ഉണ്ടായിരുന്നു….സതിയമ്മ അത് കാണാനായി എന്നെ നിർബന്ധിച്ചെങ്കിലും കിച്ചേട്ടന് ദേഷ്യാവണ്ടാന്ന് കരുതി ഞാൻ അമ്മയോട് പറഞ്ഞൊഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു….

അമ്മ രാഘവമ്മാമേടെ ഭാര്യ സുമംഗല ആന്റിയ്ക്കൊപ്പം വന്നോളാംന്ന് പറഞ്ഞതുകൊണ്ട് ഞാനും കിച്ചേട്ടനും മാത്രമാണ് വീട്ടിലേക്ക് പോയത്….!!! കാറിലിരിക്കുമ്പോ ഡോക്ടറിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരിയൊക്കെ തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു…!!!!

എന്താ ഡോക്ടറേ മുഖത്ത് പതിവില്ലാത്തൊരു ചിരിയൊക്കെ….???

നീയെന്നെ എത്ര നാളായെന്നറിയ്വോ ഇങ്ങനെ വിളിച്ചിട്ട്… ഒരുപാട് നാള് കൂടി കേട്ടിട്ടാവും ആ വിളിയ്ക്ക് ഒരു പ്രത്യേക സുഖം…!!!🥰🥰🥰

അത്രയ്ക്ക് ഇഷ്ടായെങ്കി ഇനി എന്നും ഞാനങ്ങനെ വിളിച്ചോളാം…

അത് വേണ്ട…മരുഭൂമിയിലെ മഴ പോലെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മതി….അതിനൊരു പ്രത്യേക ഫീലാ അമ്മാളൂട്ടീ….!!!!അല്ലാത്തപ്പോ നീയെന്നെ കിച്ചേട്ടാന്ന് തന്നെ വിളിച്ചാൽ മതി….

ഞാനതു കേട്ട് കിച്ചേട്ടന്റെ കൈയ്യിലേക്ക് മുറുകെ പിടിച്ച് ആ തോളിലേക്ക് തലചായ്ച്ച് കിടന്നു…..

കിച്ചേട്ടാ…ഈ സ്നേഹം എന്നും എന്നോട് ഉണ്ടാക്വോ….??? അതോ….!!!

അതെന്താ അമ്മാളൂട്ടീ അങ്ങനെയൊരു ചോദ്യം…?? വിശ്വാസമില്ലേ എന്നെ നിനക്ക്….!!! ജീവനാണെന്ന് പറഞ്ഞിട്ടില്ലേ ഞാൻ നിന്നോട്…അത് വെറും വാക്കാണെന്നാ ഇപ്പോഴും മനസിൽ…..!!!!

അല്ല കിച്ചേട്ടാ…അങ്ങനെയല്ല… എനിക്ക് ചിലപ്പോഴൊക്കെ ഭയങ്കര പേടിയാ…കിച്ചേട്ടനിൽ നിന്നും അകലേണ്ടി വരുമോന്ന്…

നീ എന്നിൽ നിന്നും അകന്ന് എവിടെ പോകാനാ അമ്മാളൂട്ടീ….!! നിനക്ക് എന്നിൽ നിന്നും, എന്റെ സ്നേഹത്തിൽ നിന്നും ഒരിക്കലും ഒരു മോചനം ഉണ്ടാവില്ല….

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ നെറ്റിയിലെ മുടിയിഴകളിലേക്ക് ചെറുതായൊന്ന് മുത്തി… ഞാൻ ഒന്നുകൂടി കിച്ചേട്ടനിലേക്ക് പറ്റിച്ചേർന്നിരുന്നു…. അധികം വൈകാതെ കാറ് വീടിന് മുന്നിൽ എത്തിയിരുന്നു….

കാറിൽ നിന്നും ഇറങ്ങി ചാവടിയിലേക്ക് കയറിയപ്പോഴേക്കും കിച്ചേട്ടൻ വണ്ടി പാർക്ക് ചെയ്ത് വന്നു…വാതില് തുറന്ന് അകത്ത് കയറിയതും പിന്നിലൂടെ രണ്ട് കൈകൾ എന്റെ വയറിലേക്ക് വരിഞ്ഞു മുറുക്കി ആ മുഖം എന്റെ കാതോരം ചേർന്നു….

വൃതം കഴിഞ്ഞ സ്ഥിതിക്ക് ഇനി എനിക്ക് ഇങ്ങനെയൊക്കെ ആവാല്ലോ….!!!!😁😁😁😜

ആ പറച്ചിലും കള്ളച്ചിരിയും എന്റെ നാണത്തിന്റെ മാറ്റ് കൂട്ടി…ഉള്ളിൽ ചിരിച്ച് നിന്നിട്ട് പതിയെ അല്പം ഗൗരവം ഫിറ്റ് ചെയ്ത് ഞാൻ കിച്ചേട്ടന് നേരെ തിരിഞ്ഞു….കിച്ചേട്ടന്റെ കൈകൾ എന്റെ അരക്കെട്ടിനെ താങ്ങി നിർത്തിയിരിക്ക്യായിരുന്നു… ഞാൻ എന്റെ കൈകളാൽ മെല്ലെ ആ നെഞ്ചിനെ തടുത്ത് വച്ചു….

അമ്മ….. ഒരിയ്ക്കൽ വൃതത്തിനെ കുറിച്ച് പറഞ്ഞിരുന്നു…ഞാനതിനെ കുറിച്ചുള്ള ആലോചനയിലാ….

ഞാനതും പറഞ്ഞ് ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച് പിന്നിലേക്ക് വളരെ പാടുപെട്ട് ഓരോ അടിയും വച്ചു നീങ്ങി….കൈ അപ്പോഴും കിച്ചേട്ടന്റെ നെഞ്ചിനെ തടുത്തു വച്ചിരിക്ക്യായിരുന്നു…. അരക്കെട്ടിലമർന്നിരുന്ന കിച്ചേട്ടന്റെ കൈകൾ അവിടെ നിന്നും സാരിയെ വകഞ്ഞ് ഇടുപ്പിനെ ചുറ്റിവരിഞ്ഞ് എന്റെ നേർക്ക് ഒരു പുഞ്ചിരിയോടും വര്വായിരുന്നു….സാരിയുടെ ഫ്ലീറ്റിന്റെ മറനീക്കി തെളിഞ്ഞു കണ്ട വയറിനെ തഴുകി കിച്ചേട്ടന്റെ കൈകൾ പാഞ്ഞതും ഞാനൊന്ന് ഇക്കിളിപൂണ്ട് ഭിത്തിയിലേക്ക് തട്ടി നിന്നു…..

ഇപ്പോ പറഞ്ഞ കാര്യം ഇനി ഒന്നുകൂടി പറഞ്ഞേ….???😁😁😁

അതേ… ഞാൻ ഇനി നാളെ ഒരിക്കൽ വൃതം എടുത്താലോന്ന് വിചാരിയ്ക്ക്യാന്ന്….

ആഹാ….!!!! എന്റമ്മാളൂട്ടീ അടുത്ത പ്ലാനും മനസില് തീരുമാനിച്ചു ല്ലേ……. അപ്പോ എന്റെ തീരുമാനം എന്താന്നറിയണ്ടേ….

അതും പറഞ്ഞ് നിമിഷ നേരം കൊണ്ട് കിച്ചേട്ടനെന്നെ ഇരുകൈയ്യാലെ കോരിയെടുത്തു…ഞാനാ കൈയ്യിലിരുന്നൊന്ന് കുതറിയെങ്കിലും കിച്ചേട്ടൻ പുഞ്ചിരിയൊട്ടും ചോരാതെ എന്നേം എടുത്ത് ഡൈനിംഗ് ഹാളിലേക്ക് നടന്നു…. ഞാൻ കിച്ചേട്ടന്റെ കഴുത്തിലേക്ക് കൈ ചേർത്ത് ആ കൈകളിൽ സേഫായി കിടക്ക്വായിരുന്നു….

ടേബിളിനരികിലായുള്ള ഒരു ചെയറിൽ എന്നെ ഇരുത്തി ഒരു പ്ലേറ്റെടുത്ത് എനിക്ക് മുന്നിലേക്ക് വച്ച് തന്നു….കിച്ചേട്ടൻ തന്നെയാണ് അതിലേക്ക് ഭക്ഷണം വിളമ്പി വച്ചതും….ഒരു ഗ്ലാസിൽ നിറയെ വെള്ളം പകർന്ന് എന്റെ ചുണ്ടോട് ചേർത്തതും ഞാൻ കണ്ണ് ചിമ്മാണ്ട് കിച്ചേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..

കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എനിക്കരികിലായുള്ള ചെയർ വലിച്ചിട്ടിരുന്ന് വീണ്ടും ഗ്ലാസ് എന്റെ ചുണ്ടോട് ചേർത്തു….

കുടിയ്ക്ക്… നമുക്ക് വൃതം അവസാനിപ്പിക്കണ്ടേ…!!😁😁😁

ഞാനതു കേട്ട് കിച്ചേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി ആ വെള്ളം മുത്തിക്കുടിച്ചു…. എന്റെ വൃതം അവസാനിപ്പിച്ചതും കിച്ചേട്ടൻ ഗ്ലാസ് ടേബിളിലേക്ക് വച്ച് കോപ്പയിലെ വെള്ളത്തിൽ കൈകഴുകിയെടുത്ത് പ്ലേറ്റിലിരുന്ന ഭക്ഷണം ഉരുളയായി ഉരുട്ടിയെടുത്തു…..

ഒരു കൈയ്യുടെ മറയാൽ തീർത്ത ആ ഉരുള എന്റെ വായ്ക്ക് നേരെ നീട്ടിയതും ഞാനാ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു പോയി….

കഴിയ്ക്കമ്മാളൂട്ടീ….❤️❤️

ഞാൻ നിറഞ്ഞ് തുളുമ്പിയ കണ്ണുകളോടെ ആ ഉരുള വായിലേക്ക് ഏറ്റുവാങ്ങി…അതിനെ നുണഞ്ഞിറക്കുമ്പോ കണ്ണീര് കവിൾത്തടത്തിലേക്ക് അടർന്നു വീഴുന്നുണ്ടായിരുന്നു…..

ഇതെന്താ അമ്മാളൂട്ടീ…കഴിയ്ക്കുമ്പോ കരയാൻ പാടില്ല….!!!🤫

കിച്ചേട്ടൻ മറുകൈയ്യാലെ എന്റെ കവിളിലേക്ക് പറ്റിച്ചേർന്ന കണ്ണീർകണത്തെ തുടച്ചു മാറ്റി…. ഞാനാ കൈയ്യിനെ എന്റെ കൈയ്യാലെ ചേർത്ത് പിടിച്ച് മെല്ലെ ചുണ്ടോട് ചേർത്ത് മുത്തിയതും കിച്ചേട്ടന്റെ കണ്ണുകളിലെ പ്രകാശം ഒന്നിരട്ടിച്ചു…

ന്മ്മ്മ്…ഇതും കൂടി കഴിയ്ക്ക് …..കുറേ നാളായി കഴിപ്പില്ലാണ്ടിരുന്നതല്ലേ…!!!

അത് കേട്ടതും കോപ്പയിലെ വെള്ളത്തിൽ കൈകഴുകി ഞാനും ഒരു ഉരുള ചോറ് കൈയ്യിലെടുത്ത് കിച്ചേട്ടന്റെ വായിന് നേരെ വച്ചു നീട്ടി….കിച്ചേട്ടൻ എന്താന്നുള്ള മട്ടില് എന്നെ നോക്കി ഇരിക്ക്യായിരുന്നു….

ഞാൻ മാത്രമല്ലല്ലോ…കിച്ചേട്ടനും ഇത്രയും നാളും നന്നായി ഒന്നും കഴിച്ചിട്ടില്ലല്ലോ…!!!

അത് കേട്ടതും കിച്ചേട്ടന്റെ നുണക്കുഴി കവിളുകളിൽ ഒരു ചിരി മൊട്ടിട്ടു…ആ ചിരിയോടെ തന്നെ എന്റെ കൈയ്യിലെ ഉരുള കിച്ചേട്ടൻ മെല്ലെ നുണഞ്ഞെടുത്തു…. അങ്ങനെ പരസ്പരം ഭക്ഷണം പങ്കുവെച്ച് ഞങ്ങൾ രണ്ടാളും അന്നു വരെയുണ്ടായിരുന്ന വൃതം അവസാനിപ്പിച്ചു…..

അടുക്കളയിലെ ജോലിയെല്ലാം ഒരുവിധം ഒതുക്കി വച്ച് റൂമിലേക്ക് ചെന്നപ്പോ കിച്ചേട്ടൻ ബാൽക്കണിയില് കാര്യമായ ഫോൺ കോളിലായിരുന്നു….. ആകെ വിയർത്തു മുഷിഞ്ഞതു കൊണ്ട് ഞാൻ ബാത്റൂമിൽ കയറിയൊന്ന് ഫ്രഷായി ഇറങ്ങി….

തലമുടി ഫ്രണ്ടിലേക്കിട്ട് ടൗവ്വല് കൊണ്ട് തോർത്തി വന്ന് കണ്ണാടിയ്ക്ക് മുന്നില് നിന്നതും ഡോറില് ലോക്ക് വീഴുന്ന ശബ്ദം കേട്ടു…. ഞാൻ കണ്ണാടിയിൽ നിന്നും ശ്രദ്ധ തിരിച്ച് പിന്നിലേക്ക് നോക്കിയതും എന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന കിച്ചേട്ടനെയാ കണ്ടത്…..

കിച്ചേട്ടന്റെ ഓരോ നോട്ടവും സ്വീകരിച്ച എന്റെ മുഖം നാണത്താൽ ചുവന്നു തുടുക്കാൻ തുടങ്ങി… ഉയർന്ന ശ്വാസഗതിയോടും ഉള്ളിൽ അലതല്ലിയ നാണത്തോടും ഞാൻ വീണ്ടും കണ്ണാടിയിലേക്ക് ശ്രദ്ധ തിരിച്ചു നിന്നു…..

കിച്ചേട്ടന്റെ സാന്നിധ്യം അടുത്തറിയാൻ തുടങ്ങിയതും ചുണ്ടിൽ നാണത്തിന്റെ അലയൊലികൾ തീർത്തു…കിച്ചേട്ടന്റെ കൈകൾ എന്റെ മുടിയിഴകളെ മുന്നിലേക്ക് വകഞ്ഞിട്ടതും ആ ചുടു നിശ്വാസം എന്റെ പിൻകഴുത്തിൽ പതിച്ചു….

എന്റെ പിൻകഴുത്തിലേക്ക് എന്തൊക്കെയോ പരതിനീങ്ങിയ ആ ചുണ്ടുകൾ എന്റെ താലിമാലയെ ചെറുതായൊന്ന് മുത്തിയിഴഞ്ഞു നടന്നു….അവയുടെ സഞ്ചാരം ഗതിമാറി കാതോരം ചേർന്നതും അതെന്നെയൊന്ന് ഇക്കിളിപ്പെടുത്തി.. ഞാൻ മെല്ലെ ഒരു വശത്തേക്ക് തലചലിപ്പിച്ചൊന്ന് പുളഞ്ഞതും ഡ്രസിംഗ് ടേബിളിൽ ഇടം പിടിച്ചിരുന്ന എന്റെ കൈയ്യേ കിച്ചേട്ടന്റെ കൈകളാൽ പൊതിഞ്ഞു പിടിച്ചു…..മറുകൈ എന്റെ ഇടുപ്പിലേക്ക് ചേർന്നതും ഞാൻ മെല്ലെ കിച്ചേട്ടന് നേരെ തിരിഞ്ഞ് നിന്നു…..

എന്റെ മുഖം താഴേക്ക് ശ്രദ്ധതിരിച്ചതും അവയ്ക്ക് കൂട്ടായി മിഴിയിണകളും താഴേക്ക് കൂമ്പിയടഞ്ഞു… കിച്ചേട്ടന്റെ കൈകളാൽ എന്റെ താടി പിടിച്ചുയർത്തിയതും ഞാനൊരു ചെറിയ പരിഭ്രമത്തോടും അതിലൊളിപ്പിച്ച നാണത്തോടും കണ്ണുകൾ മെല്ലെ തുറന്നു…

ആ കണ്ണുകളിലെ നോട്ടത്തിന്റെ വശ്യതയിൽ ഞാൻ ശരിയ്ക്കും ഇല്ലാതായി തീരുകയായിരുന്നു… മുഖത്തേക്ക് നനഞ്ഞൊട്ടി ചേർന്ന മുടിയിഴകളെ കാതിലേക്ക് ചേർത്ത് വച്ച് കിച്ചേട്ടന്റെ ചുണ്ടുകൾ അവിടെ മൃദുവായി ചുംബിച്ചു…

കാതോരവും കഴുത്തടിയിലുമായി തെന്നിനീങ്ങിയ ചുണ്ടുകൾ എന്റെ ശരീരത്തെ തഴുകിയുണർത്തുകയായിരുന്നു….ഞാനതിൽ വിവശയായി കിച്ചേട്ടനിലുള്ള പിടിമുറുക്കി…ആ തലമുടിയിഴകളിലേക്കെന്റെ വിരലുകൾ പരതി നടന്നു….

ഷർട്ടിന്റെ കോളറിനുള്ളിലൂടെ കഴുത്തിൽ പൂഴ്ത്തിയ അധരങ്ങൾ അവിടെ സ്നേഹ ചുംബനം നല്കിയതും ശരീരത്തിലേക്ക് ഒരു മിന്നൽപ്പിണർ ഇരച്ചു കയറി…എന്നിൽ നിന്നും ഉതിർന്ന ബലത്തിന്റെ ഏറ്റക്കുറച്ചിലുകൾ കിച്ചേട്ടനിൽ പുതിയൊരു ഉണർവ് സൃഷ്ടിക്കാൻ തുടങ്ങി….

കിച്ചേട്ടൻ ഒരു കുസൃതിയോടെ ആ ദന്തങ്ങൾ അവിടേക്കാഴ്ത്തിയതും ഞാൻ ആകെയൊന്ന് പിടഞ്ഞു പൊങ്ങി…. എന്നിലേക്ക് പകർന്ന വേദനയെ ഇരിട്ടിയാക്കും വിധം ആ ദന്തങ്ങൾ ഒരിക്കൽ കൂടി അവിടേക്കാഴ്ന്നതും എന്നിൽ നിന്നും ചെറിയ കുറുകലുകൾ ഉടലെടുക്കാൻ തുടങ്ങി….

എനിക്ക് പകർന്ന വേദനയിൽ ആനന്ദം കണ്ടെത്തി ആ മുഖം പതിയെ അവിടെ നിന്നും ഉയർന്നു… എന്റെ കണ്ണുകളിലേക്ക് കണ്ണുകളെ കോർത്ത് അവ വീണ്ടും എന്നിലേക്ക് അടുത്തു വന്നു….

ആ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രതയെ എന്റെ മിഴികളിലേക്ക് പായിച്ച് ആ അധരങ്ങൾ എന്റെ ഇരുകണ്ണുകളേയും പുരികക്കൊടികളേയും മാറിമാറി ചുംബിച്ചു കൊണ്ടിരുന്നു….ഞാനാ പ്രണയത്തെ സ്വീകരിച്ച് നിശബ്ദയായി നിന്നു…

ഇരുകവിളുകളേയും തഴുകിയുണർത്തിയ ആ അധരങ്ങൾ വിശ്രമമില്ലാതെ എന്നിലേക്ക് ചുംബനങ്ങൾ വർഷിക്കാൻ തുടങ്ങി….. ഒടുവിൽ ആ അധരങ്ങൾ അവയുടെ ഇണയിലേക്ക് തന്നെ ഒന്നിച്ചു ചേർന്നു…. ആ ദന്തങ്ങളാൽ എന്റെ കിഴ്ച്ചുണ്ടിനെ ചെറുതായൊന്ന് കടിച്ചെടുത്തു….

സ്സ്സ്സ്……

ഞാൻ എരിവ് വലിച്ചെടുത്തതും ആ കണ്ണുകളിൽ ഒരു കുസൃതി മൊട്ടിട്ടു…ഇരു കവിളുകളെയും കൈകുമ്പിളിലെടുത്ത് കിച്ചേട്ടൻ എന്റെ അധരങ്ങളെ താലോലിക്കാൻ തുടങ്ങിയിരുന്നു….

കീഴ്ചുണ്ടിൽ നിന്നും പൊടിഞ്ഞ രക്തച്ചുവ ഉമിനീരിൽ ലയിച്ചതും ആ അധരങ്ങൾ അവയെ വീണ്ടും തഴുകിയുണർത്തി അവയിലെ തേൻ നുകർന്നു…എന്നിലെ ശബ്ദങ്ങളെ ഇല്ലാതാക്കി അവ അധരങ്ങളിലും നാവിലും ബന്ധനം തീർത്തു…

ഒരുവേള ആ കൈകൾ കവിളിൽ നിന്നും കൈകളിലൂടെ താണിറങ്ങി എന്റെ ഇടുപ്പിലേക്ക് മുറുകി എന്നെ ഒന്നെടുത്തുയർത്തി ഡ്രസിംഗ് ടേബിളിലേക്കിരുത്തി….അപ്പോഴും എന്റെ അധരങ്ങൾക്ക് മോചനം നൽകാതെ ആ ചുണ്ടുകൾ ആ ഗാഢ ചുംബനത്തിന്റെ പൂർണതയെ തേടുകയായിരുന്നു…. എന്നിലേക്ക് പടരുന്ന നോവിനെ സ്വീകരിച്ച് ഞാനെന്റെ കിച്ചേട്ടനിലേക്ക് ചേർന്നു….

ഒടുവിൽ ശ്വാസം വിലങ്ങി വന്നതും ആ ദീർഘ ചുംബനത്തിൽ നിന്നും കിച്ചേട്ടനെന്നെ പതിയെ മോചിപ്പിച്ചു….ഞാനൊരു കിതപ്പോടെ കിച്ചേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞ് ആ ഹൃദയതാളത്തിന് കാതോർത്തു കിടന്നു…

അമ്മാളൂട്ടീ….ഇനീം വേണോ വൃതം….???

കിച്ചേട്ടനങ്ങനെ ചോദിച്ചതും ഞാൻ പതിയെ ആ നെഞ്ചിൽ നിന്നും മുഖമുയർത്തി കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി…

എന്താ നോക്കണേ…ഇനീം വൃതം വേണോ… അതോ എന്നെ വേണോന്ന്….!!!!

കിച്ചേട്ടന്റെ ആ ചോദ്യം കേട്ടതും ചോരപൊടിഞ്ഞ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു… ഞാൻ എന്റെ കൈകൾ കിച്ചേട്ടന്റെ കഴുത്തിലൂടെ ചുറ്റി കോർത്തു പിടിച്ചു..

എനിക്കെന്റെ ഡോക്ടറെ മതി….❤️❤️❤️

ഞാനങ്ങനെ പറഞ്ഞതും കിച്ചേട്ടന്റെ കൈകൾ മെല്ലെ എന്റെ ഷർട്ടിന്റെ കോളറിലേക്ക് പിടുത്തമിട്ടു….അവ പതിയെ കോളറിൽ നിന്നും താഴേക്ക് നീങ്ങിയതും ഞാനൊരു ഞെട്ടലോടെ കിച്ചേട്ടന്റെ മുഖത്ത് നിന്നും കണ്ണെടുത്ത് ഷർട്ടിലേക്കൊന്ന് നോക്കി….

ആദ്യത്തെ ബട്ടനിൽ ആ കൈകൾ ചേർന്നതും കഴുത്തിൽ കോർത്തിരുന്ന എന്റെ കൈ അയച്ച് ഞാൻ കിച്ചേട്ടന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് പതിയെ വേണ്ടാന്ന് തലചലിപ്പിച്ചു….

വേണം അമ്മാളൂട്ടീ……!!!! ഇപ്പോ നീ എന്നെ കൊതിയ്ക്കുന്നുണ്ട്…എന്നിലെ പ്രണയത്തെ കൊതിയ്ക്കുന്നുണ്ട്…!!! അതെനിക്ക് നിന്നിലേക്ക് പകരണം….

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ കൈകളെ അവിടെ നിന്നും അയച്ചെടുത്ത് കിച്ചേട്ടന്റെ തോളിലേക്ക് തന്നെ വച്ച് വീണ്ടും ബട്ടൻസിലേക്ക് കൈ ചേർത്തു…നിമിഷ നേരം കൊണ്ട് രണ്ടാമത്തെ ബട്ടനും അഴിഞ്ഞു…. പിന്നീടുള്ള ബന്ധനങ്ങളെ കിച്ചേട്ടന്റെ കൈകളാൽ അയച്ചെടുക്കുമ്പോൾ എന്റെ കൈ കിച്ചേട്ടന്റെ തോളിൽ അമരാൻ തുടങ്ങി….

ശരീരത്തിലേക്ക് അരിച്ചിറങ്ങിയ തണുപ്പിനെ പോലും അവഗണിച്ച് ചെന്നയിലും നെറ്റിത്തടത്തിലും വിയർപ്പ് കണങ്ങൾ പൊടിഞ്ഞു… എന്നിലേക്ക് വീഴുന്ന കിച്ചേട്ടന്റെ ഓരോ നോട്ടത്തേയും നേരിടാനാവാതെ നാണത്തോടെ ഞാനാ നെഞ്ചിലേക്ക് അഭയം തേടിയതും ഉള്ളിലടക്കിയ പുഞ്ചിരിയോടെ കിച്ചേട്ടനെന്നെ ഇരുകൈയ്യാലെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി….

കിച്ചേട്ടനിട്ടിരുന്ന ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ച് അതിനെ ആ ശരീരത്തിൽ നിന്നും വേർപ്പെടുത്തി ഒരു കള്ളച്ചിരിയോടെ കിച്ചേട്ടൻ എന്നിലേക്ക് ചേർന്നു….

സീമന്ദരേഖയിലെ ചുവപ്പിനെ അമർത്തി ചുംബിച്ച് ആ മുഖവും അധരവും താഴേക്ക് നീങ്ങി…പുരികക്കൊടിയും കണ്ണുകളും കവിൾത്തടവും ചുംബനങ്ങളാൽ മൂടി അവ താഴേക്ക് സഞ്ചരിച്ചു….എന്റെ മൂക്കിൻ തുമ്പിലെത്തിയ ചുണ്ടുകൾ അവിടെ ചെറുതായൊന്ന് മുത്തി അതിന്റെ കൂടെ സുഖമുള്ളൊരു വേദന എന്നിലേക്ക് പകർന്ന് ആ ദന്തങ്ങൾ അവിടേക്കാഴ്ത്തി…

കി…ച്ചേട്ടാ… എന്റെ നാവുകൾ വേദനയോടെ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചതും കിച്ചേട്ടൻ ദന്തങ്ങളെ അവിടെ നിന്നും മോചിപ്പിച്ചുയർന്നു….

ആ കണ്ണുകൾ പാതി അയഞ്ഞുമാറിയ എന്റെ ഷർട്ടിലേക്കായിരുന്നു..അവയെ മെല്ലെ എന്നിൽ നിന്നും അടർത്തി മാറ്റി കിച്ചേട്ടന്റെ ശരീരം പൂർണമായും എന്നിലേക്ക് ചേരാൻ വെമ്പൽ കൊള്ളുന്നത് ഒരു കിതപ്പോടെ ഞാനറിഞ്ഞു….

എന്റെ മാത്രം ചെക്കന്റെ മുഖം ഞാൻ അടുത്ത് കണ്ട് കിടന്നതും വികാരാവേശങ്ങളോടെ കിച്ചേട്ടൻ എന്നിലേക്ക് ചേർന്നു….

പെട്ടെന്നാ കിച്ചേട്ടന്റെ മൊബൈൽ റിംഗ് ചെയ്തത്… എന്റെ കഴുത്തടിയിലേക്ക് ചേർന്ന മുഖമുയർത്തി എന്റെ മുഖത്തേക്കൊന്ന് നോക്കിയ ശേഷം കിച്ചേട്ടൻ എന്നിൽ നിന്നും അടർന്നു മാറി…. ആ മുഖം അപ്പോ ദേഷ്യം കൊണ്ട് ചുവന്നിരുന്നു….🤭🤭🤭

ബെഡിലേക്ക് എഴുന്നേറ്റിരുന്ന് പല്ലിറുമ്മി കിച്ചേട്ടൻ മൊബൈൽ കൈയ്യെത്തിയെടുത്തു…. അപ്പോഴേക്കും ഞാൻ ഷർട്ട് നന്നായി എടുത്തിട്ട് ബെഡില് എഴുന്നേറ്റിരുന്നു…..

കിച്ചേട്ടൻ കാര്യമായ സംസാരത്തിലായിരുന്നു… എന്തോ emergency situation ആണെന്ന് സംഭാഷണത്തിൽ നിന്നും ഏറെക്കുറേ വ്യക്തമായി…. പെട്ടെന്ന് കോൾ കട്ട് ചെയ്ത് മൊബൈൽ ടേബിളിലേക്ക് വച്ച് കിച്ചേട്ടൻ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ആഞ്ഞതും ഞാനാ കൈ പിടിച്ചു വച്ചു….

എന്താ കിച്ചേട്ടാ….എന്താ പറ്റിയേ….!!!

അത് കേട്ടതും ആ മുഖത്ത് ദേഷ്യവും നിരാശയും ഒരുപോലെ തെളിഞ്ഞു വന്നു…. പതിയെ ബെഡിലേക്ക് തന്നെയിരുന്നു….

എനിക്ക്….എനിക്കത്യാവശ്യമായി ഹോസ്പിറ്റലിൽ പോണം അമ്മാളൂട്ടീ….!!

എന്താ കിച്ചേട്ടാ…… ഇപ്പോ എന്തിന് പോണത്…???

അത്….ഒരു emergencyയുണ്ട്.. pediatric ward ലെ ഒരു patient ന് അല്പം സീരിയസ് ആണ്….pain കൂടുതലാണെന്ന്… sedation നുള്ള injunction നല്കീട്ടും ഫലമില്ലാന്ന് മീരയാ വിളിച്ചത്..!!!!

എങ്കില് കിച്ചേട്ടൻ പെട്ടെന്ന് ചെല്ല്…. എന്തെങ്കിലും സംഭവിച്ചാലോ…!!കൊച്ചുകുട്ടിയല്ലേ കിച്ചേട്ടാ അധികം വേദനിപ്പിയ്ക്കണ്ട…. പെട്ടെന്ന് ചെല്ല് കിച്ചേട്ടാ….

കിച്ചേട്ടന്റെ മനസ് എന്നില് മാത്രം ഒതുങ്ങിയതുകൊണ്ടാവും ആ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു… ഞാൻ കിച്ചേട്ടന്റെ മുഖം പതിയെ കൈകുമ്പിളിലെടുത്ത് ആ നെറ്റിയിലേക്ക് മെല്ലെയൊന്ന് മുത്തി….കിച്ചേട്ടൻ എന്നിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചിരിക്ക്യായിരുന്നു…

ദേ….എന്റെ ഡോക്ടർ നല്ല കുട്ടിയായി പെട്ടെന്ന് ചെല്ലാൻ നോക്ക്….അവിടെ അത്ര അത്യാവശ്യം ഉണ്ടായിട്ടല്ലേ വിളിയ്ക്കണേ… നമുക്കിനിയും ഒരുപാട് ദിനങ്ങളല്ലേ മുന്നിലുള്ളത്… ഞാൻ കിച്ചേട്ടന്റയല്ലേ….കിച്ചേട്ടന്റെ മാത്രമല്ലേ….❤️❤️❤️❤️

ഞാനിവിടെ കിച്ചേട്ടൻ വരണതും കാത്തിരുന്നോളാം…. പെട്ടെന്ന് പോയിട്ട് വാ….

ഞാൻ ഒരു കൊച്ചു കുട്ടിയോടെന്ന പോലെ പറഞ്ഞ് കിച്ചേട്ടന്റെ നെറ്റിയിലേക്ക് വീണു കിടന്ന തലമുടി ഒന്നുലച്ചിട്ടതും കിച്ചേട്ടൻ വളരെ പ്രയാസപ്പെട്ട് മുഖത്തൊരു ചിരി വരുത്തി എഴുന്നേറ്റു….

പിന്നെ വളരെ പെട്ടെന്ന് തന്നെ കിച്ചേട്ടൻ ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി.. വാച്ചും, സ്റ്റെത്തും എല്ലാം ഞാൻ തന്നെയാ എടുത്ത് കൊടുത്തത്…. റൂമിൽ നിന്നും വളരെ വേഗത്തിൽ താഴേക്ക് നടന്നതും അമ്മ ക്ഷേത്രത്തിൽ നിന്നും എത്തിയിരുന്നു….

കിച്ചാ..നീ എവിടേക്കാ ഈ സമയത്ത്…???

അത്… ഹോസ്പിറ്റലിൽ ഒരു emergency യുണ്ട് അമ്മേ…

അതേയോ…കിച്ചാ നീ ലീവിലല്ലേ അപ്പോ മറ്റാരോടെങ്കിലും നോക്കാൻ പറയരുതോ…!!

അത് പറ്റില്ലമ്മേ…ഇത് എന്റെ patient ആ… അതല്ലേ….

കിച്ചേട്ടൻ അല്പം തിടുക്കപ്പെട്ട് പറഞ്ഞ് കാറിലേക്ക് കയറി…കാറ് സ്റ്റാർട്ട് ചെയ്ത് പോകും മുമ്പ് എന്നെയൊന്ന് തിരിഞ്ഞു നോക്കിയതും ഞാൻ ഒരു ഫ്ലൈയിംഗ് കിസ്സ് കൊടുത്ത് ടാറ്റ പറഞ്ഞു..

അത് കൈയ്യെത്തി വാങ്ങി നെഞ്ചിലേക്ക് വച്ച് കിച്ചേട്ടനും എനിക്ക് കൈവീശി കാണിച്ചു…..

പിന്നെ കിച്ചേട്ടൻ വരും വരെ ഞാൻ ബെഡില് തന്നെ ചാഞ്ഞിരുന്നു…… ഇടയ്ക്കിടയ്ക്കെപ്പോഴോ കണ്ണുകളിലേക്ക് മയക്കം വന്നു മൂടിയതും ഞാൻ ഇരുന്ന ഇരുപ്പിൽ തന്നെ നിദ്രയെ പുൽകി…. _____________

ഹോസ്പിറ്റലിൽ എത്തി patient ന്റെ current situation വിലയിരുത്തി ടാബ്ലെറ്റിന് prescribe ചെയ്തു….ആ മരുന്നിന്റെ effect ല് ആ മോൾടെ situation ൽ പതിയെ ചേഞ്ചുണ്ടായി തുടങ്ങി… situation normalised ആകും വരെ ഞാൻ ഹോസ്പിറ്റലിൽ തന്നെ കഴിച്ചു കൂട്ടി….

നാലരയോടടുത്തതും ഞാൻ ഹോസ്പിറ്റൽ വിട്ട് വീട്ടിലേക്ക് തിരിച്ചു….പോർച്ചിൽ കാറ് നിന്നതും ഞാൻ ക്ഷീണത്തോടെ സ്റ്റിയറിംഗിലേക്ക് തലചായ്ച്ച് കിടന്നു….കൺപോളകളിൽ പോലും ക്ഷീണത്തിന്റെ ഭാരം ഏറിയിരുന്നു… അവയിലേക്ക് അരിച്ചിറങ്ങിയ ചൂട് അസഹ്യമായ തലവേദന സൃഷ്ടിയ്ക്കാൻ തുടങ്ങി….

പെട്ടെന്നാ ഡോറിലെ ഗ്ലാസിൽ ആരോ മുട്ടി വിളിച്ചത്…. മുഖമുയർത്തി നോക്കുമ്പോ മുന്നില് അമ്മാളൂട്ടിയായിരുന്നു…

അവള് തന്നെ ഡോറ് തുറന്നതും ഞാനല്പം ക്ഷീണത്തോടെ പുറത്തേക്കിറങ്ങി.. കോട്ടും സ്റ്റെത്തും അവൾടെ തോളിലേക്കിട്ട് അവളെ ചേർത്ത് പിടിച്ച് ഞങ്ങൾ റൂമിലേക്ക് നടന്നു….

എങ്ങനെയുണ്ട് കിച്ചേട്ടാ….??? ഭേദമായോ…???

ന്മ്മ്മ്.. ഇപ്പോ problem ഒന്നുമില്ല….സെഡേഷൻ ഓവർ ഡോസായി.. അതിന്റെ ഒരു breathing problem ഉം പിന്നെ slight pulse rate increasing ഉം….

ഞാനതും പറഞ്ഞ് ബെഡിലേക്ക് ചാഞ്ഞതും അമ്മാളൂട്ടി ഡോറ് ലോക്ക് ചെയ്ത് എന്റെ നെഞ്ചോരം വന്ന് ചേർന്നു…. ഞാനാ മുടിയിഴകളെ മെല്ലെ തലോടി കിടന്നു….

നമ്മുടെ നല്ലൊരു നിമിഷമാ ഒറ്റയടിക്ക് ഇല്ലാണ്ടായത്….!!! അതിന്റെ വിഷമം എന്നെ ഇപ്പോഴും നന്നായിട്ട് affect ചെയ്യണുണ്ട് ട്ടോ അമ്മാളൂട്ടീ….

അവളതു കേട്ട് എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി ചിരിച്ചു..

ചിരിയ്ക്ക്വാ നീ…..

അതിന് ഞാനൊന്നും ചെയ്തതല്ലല്ലോ…!!! ഹോസ്പിറ്റൽ അത്യാവശ്യം അല്ലേ… എനിക്കതിലെന്താ റോള്….!!!!

ഒരു റോളും ഇല്ല….!!! MGR ഉം ശിവാജിയും എല്ലാം ഞാനായിരുന്നു….എന്താ പോരെ…

അവളത് കേട്ട് ചിരിയോടെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്ക്വായിരുന്നു…

അതേ അമ്മാളൂട്ടീ…. അധികം ചിരിയ്ക്കണ്ട…ഒരു സർപ്രൈസ് ഗിഫ്റ്റുണ്ട്…. ഞാൻ പറഞ്ഞിരുന്നില്ലേ ഒരു ക്യാമ്പിനെപ്പറ്റി…. അതിന്റെ ഫൈനൽ ലിസ്റ്റ് conform ആയി…. എനിക്കാണ് മെയിൻ ഡ്യൂട്ടി…..

അത് കേട്ടതും അവൾടെ ചിരിയൊക്കെ മങ്ങി പതിയെ മുഖമുയർത്തി എഴുന്നേറ്റിരുന്നു….

വേണ്ട കിച്ചേട്ടാ…കിച്ചേട്ടൻ പോവണ്ട….

ഞാൻ പറഞ്ഞില്ലേ അമ്മാളൂട്ടീ… എനിക്ക് ഇഷ്ടമുണ്ടായിട്ടാണോ ഇതെല്ലാം… മെയിൽ already send ചെയ്തു കഴിഞ്ഞു…. ഞാൻ joint ചെയ്യാൻ കഴിയില്ലാന്നും പകരം അർജ്ജൂന്റെ പേരും mail ചെയ്തിരുന്നതാ… പക്ഷേ….

അവളതു കേട്ട് വീണ്ടും എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു…

നാല് മാസമൊക്കെ കിച്ചേട്ടനെ കാണാണ്ട് എനിക്ക് പറ്റില്ല… ഓർക്കാൻ കൂടി വയ്യ കിച്ചേട്ടാ…☹️😢😢

അമ്മാളൂട്ടീ….അയ്യേ…കരയ്വാ… നിന്നെ ഇങ്ങനെ കണ്ടിട്ട് ഞാനെങ്ങനെയാ അമ്മാളൂട്ടീ പോക്വാ… ദേ എന്നെ നോക്കിയേ…പരമാവധി നേരത്തെ എല്ലാം തീർത്ത് ഞാനിങ്ങ് തിരികെ വരാം…

ഞാനവൾടെ മുഖം കൈക്കുമ്പിളിലെടുത്തു…

അവിടെയുള്ള patients നോട് പറയാം ഇവിടെ ഒരു പൂച്ചക്കുട്ടി പെണ്ണ് എന്നേം കാത്തിരിപ്പുണ്ടെന്ന്…അതോണ്ട് എനിക്ക് എത്രേം പെട്ടെന്ന് ഇവിടേക്ക് തിരികെ വരണംന്നും പറയാം….

അതൊക്കെ വെറുതെ…എന്നെ പറ്റിയ്ക്കാൻ…

ഏയ്…ഇല്ല…നാല് മാസമൊന്നും ഞാൻ നില്ക്കില്ല..മാക്സിമം two… അതിനുള്ളിൽ ഞാനിങ്ങെത്തും….

promise….☹️

ന്മ്മ്മ് promise…. ഞാനവൾടെ കൈയ്യിലേക്ക് കൈ ചേർത്തും അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു… ഒരുപാട് സ്നേഹത്തോടെ ഞാനും അവളെ ഇറുകെ പുണർന്ന് ബെഡിലേക്ക് കിടന്നു.. പതിയെ ഞങ്ങൾ നിദ്രയെ പുൽകിയിരുന്നു…. _________ ഉച്ചയോടടുത്തപ്പോ തന്നെ കിച്ചേട്ടൻ ക്യാമ്പിന് പോകാനായി തയ്യാറായി…ആകെ പത്ത് പേരടങ്ങുന്ന ടീമായിരുന്നു….. ഹോസ്പിറ്റൽ തന്നെ ഏർപ്പെടുത്തിയ വണ്ടിയിലാണ് പോകുന്നത്….

എല്ലാം റെഡിയാക്കി വച്ച് ബാഗും പായ്ക്ക് ചെയ്ത് കൊടുത്തപ്പോ കണ്ണ് അറിയാതെ നിറഞ്ഞു തുളുമ്പി…

എന്താ ഇത് അമ്മാളൂട്ടീ…. ഇങ്ങനെ കരയല്ലേ….!!!

കിച്ചേട്ടൻ എന്റെ കവിളിൽ മെല്ലെ കൈ ചേർത്തതും ഞാൻ കിച്ചേട്ടനെ വട്ടം പിടിച്ചു തേങ്ങിക്കരഞ്ഞു….

അമ്മാളൂട്ടീ….അ…. കിച്ചേട്ടന്റെ വാക്കുകൾ മുറിഞ്ഞു തുടങ്ങി…. ഞാൻ ഉടനെ വരാം…..കരയല്ലേ….. പ്ലീസ് അമ്മാളൂട്ടീ… ഞാൻ പറയണതൊന്ന് കേൾക്ക്….

കിച്ചേട്ടനും എന്നേക്കാളേറെ വിഷമിക്കുന്നുണ്ടെന്നറിഞ്ഞതും ഞാൻ കിച്ചേട്ടനിൽ നിന്നും മെല്ലെ അടർന്നു മാറി…മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു….

പെട്ടെന്ന് വരണേട്ടോ…!!! പെട്ടെന്നെന്ന് പറഞ്ഞാ വളരെ പെട്ടെന്ന്….!!!😢

ഞാനങ്ങനെ പറഞ്ഞതും കിച്ചേട്ടൻ തലയാട്ടി സമ്മതം മൂളി…എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ച് തിടുക്കപ്പെട്ട് എന്നിൽ നിന്നും അടർന്നു മാറി ഒരു നോട്ടം പോലും തരാണ്ട് റൂമിൽ നിന്നും താഴേക്ക് പോയി….

അമ്മയോട് യാത്ര പറയണ കൂട്ടത്തിലും എന്റെ മുഖത്തേക്കൊന്ന് നോക്കാൻ പോലും കിച്ചേട്ടൻ കൂട്ടാക്കിയില്ല…വണ്ടി സ്റ്റാർട്ടായതും ഒരു വിങ്ങലോടെ ഞാൻ റൂമിലേക്കോടീ….. ലൈക്ക് കമന്റ് ചെയ്യണേ…

തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *