ഹൃദയം കൊണ്ട് സ്നേഹിച്ചവർക്കു മാത്രമേ അതിന്റെ വിലയറിയൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അമൃത അനുശ്രീ

പ്ലസ്ടു വിനു പഠിക്കുമ്പോഴാണ് അവനെന്നെ ആദ്യമായിട്ട് പ്രൊപ്പോസ് ചെയ്യുന്നത്… ￰അന്നത്തെ ചിന്താഗതി വച്ച് മറ്റുപെൺകുട്ടികളെ പോലെ പ്രണയിക്കാൻ എനിക്കും ഇഷ്ടം ആയിരുന്നു. പക്ഷെ വീട്ടുകാരെ ഓർത്തു ഞാൻ അവനോട് താത്പര്യമില്ലെന്ന് പറഞ്ഞു. പിന്നീട് ഞാൻ വരുന്ന വഴിയിൽ കുത്തിയിരിപ്പു സമരം നടത്തിയും സ്കൂൾ വിടുന്ന നേരത്ത് ￶എന്റെ കൂടെ നടന്നും അവന്റെ ശല്യം സഹിക്കാൻ പറ്റാതായപ്പോ എന്റെ മനസ്സും ഏറെക്കുറെ അവനിലേക്ക് ചാഞ്ഞു.

അവനറിയാതെ, ഞാൻ പോലുമറിയാതെ അവനെ സ്‌നേഹിച്ച എന്റെ മനസ്സ് എന്നെ ചതിച്ചു. ആദ്യമൊന്നും ഞാൻ അവനെ സ്നേഹിച്ചിരുന്നില്ല. പക്ഷെ പിന്നെപ്പിന്നെ ഞാൻ പോലുമറിയാതെ അവനെ ഞാൻ സ്നേഹിച്ചു പോയി. അറിയാതെ എപ്പഴോ എന്റെ നാവിൽ നിന്നും വീണുപോയി ……

അവനെ എനിക്കും ഇഷ്ടമാണ് എന്നൊരു വാക്ക്.

മോഹിച്ചത് കീഴടക്കിയ സന്തോഷം അന്ന് ഞാൻ ആ മുഖത്ത് കണ്ടു. ഞാൻ സ്നേഹിച്ചത് തന്നെയാണല്ലോ എനിക്കും ലഭിച്ചതെന്ന് ഞാനും ദൈവത്തോട് നന്ദി പറഞ്ഞു………

അങ്ങനെ ഞങ്ങളുടെ സ്നേഹം വളർന്നു. എനിക്കവനെ മറക്കാൻ പറ്റാത്ത അവസ്ഥയിലെത്തി. ചിലപ്പോൾ ഇണങ്ങിയും ചിലപ്പോൾ എന്തിനോവേണ്ടി പിണങ്ങിയും ഞങ്ങൾ രണ്ടുപേരും ആ പ്രണയത്തെ ആസ്വദിച്ചു. അത് കണ്ടുനിന്നവരിലെല്ലാം അസൂയ ജനിപ്പിക്കും വിധത്തിലായിരുന്നു. അങ്ങനെയിരിക്കെ അവനിൽ പല മാറ്റങ്ങളും കണ്ടുതുടങ്ങി……..അവൻ എന്നെ പതിയെ പതിയെ ഒഴിവാക്കുന്നതായി എനിക്ക് തോന്നി…..

കാരണം അന്വേഷിച്ച എനിക്ക് ഇതിലും വലിയ തകർച്ച മറ്റൊന്നിനും നല്കാൻ കഴിയില്ലായിരുന്നു.

ഒരു നേരംപോക്കിന് മാത്രമായി എന്നെ സ്നേഹിച്ച ഒരുവന്റെ മുന്നിൽ കഥയറിയാതെ ആട്ടം ആടിയവളെപ്പോലെ ആയിരുന്നു ഞാനും………. ദേഷ്യവും സങ്കടവും എല്ലാം തലക്ക് മത്തുപിടിപ്പിച്ചപ്പോൾ സ്വയം അവസാനിച്ചാലോ എന്ന ചിന്ത ആ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികളെയും പോലെ എന്നെയും പിടികൂടി. ഒരുപാടു സ്വപ്‌നങ്ങൾ കൊണ്ട് ഞാൻ എന്റെ മനസ്സിൽ കെട്ടിപ്പൊക്കിയ കൊട്ടാരം ഒറ്റനിമിഷം കൊണ്ട് തകർന്നടിഞ്ഞു. അവനു വേണ്ടി കണ്ണീരൊഴുക്കാൻ മാത്രമേ എനിക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളൂ. പ്രതീക്ഷ കൈവിടാതെ ഞാൻ അവനുവേണ്ടി കൈവെടിഞ്ഞു. അങ്ങനെ അങ്ങനെ കുറെ നാളുകൾ. വ്യർത്ഥമായ ആഗ്രഹമാണ് എന്റെ മനസ്സിൽ എന്ന് മനസ്സിലാക്കാൻ എനിക്ക് ഒരുപാടു നാൾ വേണ്ടിവന്നില്ല.

അവസാനം ഞാൻ എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന കുടുംബത്തിന് വേണ്ടി ജീവിക്കാൻ തുടങ്ങി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു……… പതിയെ ഞാൻ അവനെ മറക്കാൻ ശ്രമിക്കുകയായിരുന്നു. കൊച്ചു കൊച്ചു കഥകളും കവിതകളും എല്ലാം എഴുതുന്ന ശീലം പണ്ടേ ഉപേക്ഷിച്ചതായിരുന്നു. എന്റെ ആ ശീലം വീണ്ടും തുടങ്ങാൻ കൂട്ടുകാർ നിർബന്ധിച്ചു. അവർ തന്നെ മുൻകൈ എടുത്ത് അത് ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തു……. ഇതെന്റെ ജീവിതത്തിലെ പുതിയ ഒരു വഴിത്തിരിവായി.

അങ്ങനെയിരിക്കെ ഒരു നാൾ ഇൻബോക്സിൽ ഒരു മെസ്സേജ് എന്റെ ശ്രദ്ധയിൽ പെട്ടു. പേര് രാഹുൽ……..തിരുവനന്തപുരം ആണ് വീട്. ശ്രദ്ധിച്ചു നോക്കിയപ്പോൾ മനസ്സിലായി…..കക്ഷി എന്റെ കഥകളുടെ സ്ഥിരം വായനക്കാരനും ഒപ്പം അതിനു അഭിപ്രായം കമന്റ് ആയി ഇടുന്ന ആളുകൂടി ആണ്. പ്രൊഫൈൽ ചെക്ക് ചെയ്തപ്പോൾ അല്പസ്വല്പം എഴുതുന്ന ആളാണെന്നും പിടികിട്ടി…..

ഇൻബോക്സ് തുറന്ന്‌ ഞാൻ മെസ്സേജ് വായിച്ചു.

” താൻ ഇന്നലെ എഴുതിയ കഥ വളരെ നന്നായിട്ടുണ്ട്. ഞാൻ അതിനു കമന്റ് ചെയ്തിട്ടുണ്ടായിരുന്നു . എങ്കിലും അത് നേരിട്ട് പറയണമെന്ന് തോന്നി.അതാ മെസ്സേജ് അയച്ചത് ”

ഞാൻ “വായനക്കു നന്ദി” എന്ന് റിപ്ലൈ കൊടുത്തു.

പിന്നീട് ഞങ്ങൾ ഫേസ്ബുക് കൂട്ടുകാരായി മാറി. ചാറ്റിങ്ങിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. അടുത്തറിഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കി ….. അദ്ദേഹം ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. എന്തോ കാരണത്താൽ അവൾ പിണങ്ങി…… ഇതുവരെ പിന്നീട് മിണ്ടിയിട്ടില്ലത്രെ. ഞാൻ ആൾക്ക് വിഷമം ആകണ്ടാന്നു കരുതി കൂടുതലൊന്നും ചോദിയ്ക്കാൻ പോയില്ല…എന്തായാലും ഞങ്ങൾ തുല്യ ദുഃഖിതർ ആയിരുന്നു.

എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ സംസാരിച്ചു…….വീട്ടുകാരും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പുസ്തകങ്ങളും പാട്ടുകളും എല്ലാം ഞങ്ങളുടെ സംസാരവിഷയമായി.

പതിയെപ്പതിയെ എനിക്ക് ആളോട് അതുവരെ തോന്നാത്ത എന്തോ ഒന്ന് അനുഭവപ്പെട്ടുതുടങ്ങി. അത് പ്രണയമായിരുന്നോ അതോ സൗഹൃദം മാത്രമാണോ എന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു.

നഷ്ടപ്പെട്ടുപോയ എന്തോ ഒന്ന് തിരികെക്കിട്ടുന്നതു പോലെ എനിക്ക് തോന്നി. ഞാൻ അയാളിൽ എന്നെത്തന്നെയാണ് കണ്ടത് . ഒരേ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും. മനസ്സെപ്പോഴോ കൊതിച്ചു ഒന്ന് നേരിട്ടുകാണാൻ …..

അങ്ങനെയാണ് ഒരുദിവസം രാഹുൽ ഓഫീസിൽ സംബന്ധമായ കാര്യത്തിന് തൃശ്ശൂരിലേക്ക് ( എന്റെ നാട്ടിലേക്ക് ) വരുന്നുണ്ടെന്നറിഞ്ഞത്. അതുവരെ ഇല്ലാത്ത സന്തോഷം എന്റെ മുഖത്തു വന്നു. ഞാൻ ഒരുപാട്‌ സന്തോഷിച്ചു. എന്നും ഇനി ആളെ കാണാല്ലോ. വിചാരിച്ചതുപോലെ തന്നെ ഞങ്ങൾ അവധി ദിവസങ്ങളിൽ കണ്ടുമുട്ടി. പലകാര്യങ്ങളും തമ്മിൽ തമ്മിൽ സംസാരിച്ചു. എനിക്ക് ആളോടു തോന്നുന്ന പോലെയുള്ള എന്തോ ഒന്ന് തിരിച്ച് എന്നോടും ആൾക്ക് ഉണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി. മിക്കവാറും ദിവസങ്ങൾ ഞങ്ങൾ കണ്ടുമുട്ടി ഒരുപാടു കാര്യങ്ങൾ സംസാരിച്ചു.സ്വപ്നങ്ങളും നെയ്തുകൂട്ടി.

ഒരു 5,6 ദിവസത്തിന് ശേഷം പെട്ടെന്ന് രാഹുലിനെ കാണാതായി. ഫോണിൽ വിളിച്ച് നോക്കി… കിട്ടിയില്ല. ഫേസ്ബുക്കിലും കണ്ടില്ല. ഒരു വിവരവും ഇല്ല….

ഞാൻ എല്ലാദിവസവും വിളിച്ചു…..ഒന്ന് റിങ് ചെയ്യണേ എന്ന് ഞാൻ പ്രാർത്ഥിച്ചു …… അങ്ങനെ ഒരുവട്ടം ഫോൺ എടുത്തെങ്കിലും ബിസി ആണെന്ന് പറഞ്ഞു……

കുറച്ചുകഴിഞ്ഞു തിരിച്ചു വിളിച്ചു….

“ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ്. തിരുവനന്തപുരത്ത്.”

“അതെന്താ ഒന്നും പറയാതെ പെട്ടെന്ന് പോയത്??” ഞാൻ ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു…..

“അത്‌……അത്‌…….അർച്ചന………”

കരയുകയാണോ എന്നുപോലും എനിക്ക് തോന്നിപ്പോയി.

അറിയാതെ എന്റെ കണ്ണിലും കണ്ണുനീര് നിറഞ്ഞിരുന്നു.

ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ എനിക്ക് എം.എസ്.സി ക്ക് സെക്കന്റ് റാങ്ക് കിട്ടിയ സന്തോഷം ഞാൻ അറിയിച്ചു. പക്ഷെ അത് കേട്ടിട്ടും തിരിച്ചൊന്നും മിണ്ടാതെ ഒരു സന്തോഷവും ഇല്ലാതെ നിൽക്കുന്ന രാഹുലിനോട് ഞാൻ ചോദിച്ചു.

“എന്താ മാഷെ പറ്റിയത് ??? കാര്യം പറയന്നേ…….വീട്ടുകാർക്ക് എല്ലാവര്ക്കും സുഖം തന്നെ അല്ലെ ”

“അതെ” രാഹുൽ പറഞ്ഞു….

“എന്താ ഫോൺ ഓഫ് ചെയ്തുവച്ചത് ?? എന്താ എന്നോടൊന്നും പറയാതെ പോയത്‌??”

“അർച്ചന ..നീ ഇത് സമാധാനത്തോടെ കേൾക്കണം . ഇനി നമ്മുടെ ഈ ബന്ധം ഉണ്ടാവില്ല. ” എന്റെ ഹൃദയം തകരുന്നതുപോലെ എനിക്ക് തോന്നി…..

അവൻ തുടർന്നു

” ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ മുൻപ് സ്നേഹിച്ച ഒരു കുട്ടിയെ പറ്റി…….അന്നവൾ പോയത് അവളുടെ ചികിത്സക്ക് വേണ്ടിയായിരുന്നു. കാൻസർ പേഷ്യന്റ് ആയ അവൾ മനഃപൂർവം എന്നിൽ നിന്നും അകലുകയായിരുന്നു. ഒരാഴ്ചമുമ്പ് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞാണ് ഈ സത്യങ്ങളെല്ലാം ഞാൻ അറിയുന്നത് …… ഈ നിമിഷം ഞാൻ അവളുടെ അടുത്താണ് നിൽക്കുന്നത് …..

ഇക്കണ്ട കാലമത്രയും അവൾ എന്നെയും മനസ്സിൽ കൊണ്ട് നടന്നു മരണത്തിനു അടിമയാകാൻ പോവുകയായിരുന്നു. പക്ഷെ എന്നെ കണ്ടതുമുതൽ അവളുടെ കണ്ടിഷൻ ഇത്തിരി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്…….അവൾക്ക് ജീവിതത്തിലേക്ക് മടങ്ങിവരണമെങ്കിൽ എന്റെ സഹായം കൂടിയേ തീരൂ ”

“അവൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ??” ഫോണിന്റെ ഇങ്ങേത്തലക്കൽ വിങ്ങിപ്പൊട്ടിയ മനസ്സുമായി ഞാൻ ചോദിച്ചു…..

പണ്ടത്തേക്കാൾ ഭേദമുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്…..

“അർച്ചന , താൻ എന്നോട് ക്ഷേമിക്കില്ലേ ?? ”

ഒരായിരംമുള്ളുകൾ കുത്തിത്തറക്കുന്ന വേദനയിലും പതറാതെ ഞാൻ അവനോടു പറഞ്ഞു……

“ഹൃദയം കൊണ്ട് സ്നേഹിച്ചവർക്കു മാത്രമേ അതിന്റെ വിലയറിയൂ …….രാഹുൽ ഭാഗ്യവാനാണ്. അവളെപ്പോലെ ഒരു കുട്ടിയെ കിട്ടിയതിൽ. നമ്മൾ വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല…….ദൈവം നിങ്ങൾക്ക് നല്ലൊരു ജീവിതം തരട്ടെ….. അവൾക്ക് വേഗം സുഖപ്പെടാൻ ഞാനും പ്രാർത്ഥിക്കാം ”

ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു.

ഒന്ന് ഉറക്കെ കരയാൻ പോലും എനിക്ക് പറ്റാത്തത് പോലെ തോന്നി……എനിക്ക് മാത്രം എന്തെ ഇങ്ങനൊക്കെ സംഭവിക്കുന്നു എന്നെനിക്ക് തോന്നി……… വീണ്ടും എഴുതണോ എന്ന് ഞാൻ ആലോചിച്ചു.

” മടിപിടിക്കുന്നു എഴുതുവാൻ………… മനസ്സിൽ ചിറകടി ശബ്ദം കേൾക്കുന്നുണ്ട് ……. എന്നിട്ടും എന്തോ……… വായിക്കാനും കേൾക്കാനും ആരും ഇല്ലാത്തതുപോലെ…… ” ലൈക്ക് കമന്റ് ചെയ്യണേ…

രചന: അമൃത അനുശ്രീ

Leave a Reply

Your email address will not be published. Required fields are marked *