മാഡം സാരി ഉടുക്കുമ്പോൾ നീ ശ്രദ്ധിച്ചിട്ടുണ്ടോ ഹോ എന്തൊരു ഭംഗിയാ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ലിജിയ ഷാനവാസ്

വിതച്ചതേ കൊയ്യൂ ……

ഡാ .. വിനൂ … നോക്ക്യേടാ നമ്മടെ പുഷ്പമാഡത്തിനെ .. എന്തൊരു ഫിഗറാല്ലേ ? ശ്യാം വിനായകനോടായ് പതിയെ പറഞ്ഞു .

പുഷ്പ ഓഫീസിലെ സീനിയർ അക്കൗണ്ടന്റ് ആണ് . ഭർത്താവ് ഗൾഫിൽ 2 പെൺകുട്ടികൾ 35 വയസ്സിന് മുകളിൽ പ്രായം . സുന്ദരി . ആരു കണ്ടാലും ഒന്നു നോക്കും . മാന്യമായ പെരുമാറ്റം എല്ലാരോടും സ്നേഹം ..

ശ്യാം ഒന്നുടെ വിനു വിനോട് ചേർന്ന് ഇരുന്നു . ഡാ .. ഇടയ്ക്ക് മാഡം സാരി ഉടുക്കുമ്പോൾ നീ ശ്രദ്ധിച്ചിട്ടുണ്ടോ ? ഹോ എന്തൊരു ഭംഗിയാ ? എന്താ ബോ ഡി ഷേപ്പ് . കടഞ്ഞെടുത്ത പോലെ . നോക്കി നിന്നു പോകും . അവരുടെ ഭർത്താവ് എന്തൊരു മണ്ടനാ ? ഇത്രേം സുന്ദരിയായ ഭാര്യയുള്ളപ്പോ എങ്ങനെ അന്യനാട്ടിൽ മനസ്സമാധാനത്തോടെ കഴിയാൻ പറ്റും?

2 പെൺമക്കൾ അല്ലേടാ ശ്യാമേ അവർക്ക് കെട്ടിച്ചു വിടണ്ടേ ? ഇന്നത്തെ കാലത്ത് നല്ലോണം സമ്പാധിക്കാതെ പറ്റോ ? വിനു ന്യായം പറഞ്ഞു .

ഉം .. ഭർത്താവ് അവിടെ കിടന്ന് സമ്പാധിക്കുന്നു . ഭാര്യ ഇവിടെ നമ്മുടെയൊക്കെ ഉറക്കം കളയുന്നു . ഇവര് ഇത്രേം സുന്ദരിയായി ഒരുങ്ങിക്കെട്ടി വരുന്നത് തന്നെ മറ്റുള്ളവരെ ആകർഷിക്കാനല്ലാന്ന് ആർക്കറിയാം .. ഇത്രേം പറഞ്ഞ് ശ്യാം തന്റെ സീറ്റിലേക്ക് പോയി . വിനു ഒന്നു നെടുവീർപ്പെട്ടു ..

വൈകിട്ട് അവർ കാന്റീനിൽ ചായ കുടിച്ചിരുന്നപ്പോൾ കൂടെ ജോലി ചെയ്യുന്ന മനു അവിടെയ്ക്ക് വന്നു . പെങ്ങളുടെ കല്യാണം പ്രമാണിച്ച് ഒരാഴ്ചയായ് മനു ലീവിൽ ആയിരുന്നു .

ഹായ് ശ്യാം ഹായ് വിനു .. സുഖല്ലേ ??

ഹാ സുഖം സുഖം . കല്യാണമൊക്കെ ഉഷാറായില്ലേ ? ഗുരുവായൂര് വച്ചായതോണ്ട് വരാൻ പറ്റീല്ലാ . സോറി …ശ്യാം പറഞ്ഞു .

സാരല്യാ Reception വെക്കുന്നുണ്ട് ഞായറാഴ്ച്ച അതു ക്ഷണിക്കാനാ ഞാൻ വന്നത് . അന്ന് തീർച്ചയായും വരണം എല്ലാരും .. മനു ക്ഷണിച്ചു .

ഓ sure ഞങ്ങൾ എത്തിക്കോളാം . വിനു സമ്മതം മൂളി .

ഹാ .. അത് പറഞ്ഞപ്പോഴാ ഓർത്തത് . Belated Wedding Anniversary wishes ശ്യാം .. കല്യാണത്തിരക്കിൽ പറയാൻ വിട്ടു . ഇന്നലെ FB യിൽ ഫോട്ടോ കണ്ടപ്പോഴാ ഓർത്തത് . എത്ര വർഷമായെടാ ? മനു തിരക്കി .

7 yrs .. 2 കുട്ടികൾ . ശ്യാം പറഞ്ഞു ..

ആഹാ .. But വൈഫിനെ കണ്ടാൽ പറയില്ലാട്ടോ .. ഒരു കൊച്ചു സുന്ദരി തന്നെ . എന്തൊരു shape ആ ഫോട്ടോയിൽ കണ്ടിട്ട് . ഹാ അപ്പോ നേരിട്ട് എന്താകും . എന്റെമ്മോ .

ഛീ .. എന്തു പറഞ്ഞെടാ .. ശ്യാം ചീറി കൊണ്ട് മനുവിന് നേരേ ചെന്നു . നാണമില്ലേ നിനക്ക് മറ്റൊരാൾടെ ഭാര്യയെ ഇങ്ങനെ നോക്കി വെള്ളമിറക്കാൻ . നിനക്ക് വീട്ടിൽ ഒരുത്തി ഉണ്ടല്ലോ അവളെ പോയി നോക്കടാ .. ശ്യാം മനുവിനോട് കയർത്തു . ഡാ .. മതി ആളുകൾ ശ്രദ്ധിക്കുന്നു . വിനു ശ്യാമിനെ പിടിച്ചു മാറ്റി .

സോറി ശ്യാം ഞാൻ ഒരു തമാശ പറഞ്ഞതാ . നിനക്ക് ഫീല് ചെയ്യുമെന്ന് കരുതീലാ . I am really sorry .. ഇത്രേം പറഞ്ഞ് മനു തിരികെ നടന്നു .

ശ്യാം അസ്വസ്ഥനായി കസേരയിൽ ഇരുന്നു . വ്യത്തികെട്ടവൻ . ഇവനെ ഒക്കെ നല്ല പത്തല് വെട്ടി അടിക്കണം ശ്യാം പിറുപിറുത്തു .

അപ്പോ നിന്നെയോ .. വിനു ശ്യാമിനോടായ് പറഞ്ഞു .

ശ്യാം ചോദ്യഭാവത്തിൽ വിനുവിനെ നോക്കി ….

അവൻ നിന്റെ ഭാര്യയെ കുറിച്ച് പറഞ്ഞതിലും മോശമായല്ലേ നീ രാവിലെ പുഷ്പമാഡത്തെ കുറിച്ച് സംസാരിച്ചത് . അപ്പോ നീയും അവനും തമ്മിൽ എന്ത് വ്യത്യാസം ?? ഡാ … നമുക്ക് മറ്റുള്ളവരെ എന്തും പറയാം നമ്മളെ ആരും ഒന്നും പറയരുത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും ? നിന്റെ ഭാര്യയെ പറഞ്ഞപ്പോ നിനക്ക് നൊന്തു . അപ്പോ നീ മാഡത്തെ കുറിച്ച് പറഞ്ഞപ്പോ അവർക്കും ഇല്ലേ നിന്നെ പോലെ ഒരു ഭർത്താവ് . എന്റെ സ്ഥാനത്ത് അയാൾ ആയിരുന്നേൽ നിന്റെ പല്ല് അടിച്ച് തെറുപ്പിച്ചേനേ ?

ഞാൻ നീ അത് പറഞ്ഞപ്പോ നിന്നെ എതിർത്ത് സംസാരിച്ചിരുന്നേൽ നാളെ നീ പറഞ്ഞേനേ ഞാനും ആ സ്ത്രീയും തമ്മിൽ ബന്ധമുണ്ടെന്ന് . അത് അറിയാവുന്നത് കൊണ്ട് തന്നെയാ ഞാൻ മിണ്ടാണ്ടിരുന്നത് .

നിന്റെ ഭാര്യയൊയോ അമ്മയെയോ സഹോദരിയേയോ ഏതെലും ഒരുത്തൻ അനാവശ്യം പറഞ്ഞാൽ നിനക്ക് പൊള്ളുന്ന പോലെ തന്നെയാ നീ മറ്റൊരുത്തന്റെ ഭാര്യയെയോ അമ്മയേയോ സഹോദരിയേയോ പറ്റി പറയുമ്പോ അവർക്കും പൊള്ളുന്നത് . സ്വന്തം കണ്ണിലെ കരട് ആദ്യം എടുക്ക് എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നോക്ക് . ഒരു പെണ്ണിനെ നോക്കി അനാവശ്യം വിളിച്ച് പറയുമ്പോ നൂറുവട്ടം ചിന്തിക്കണം ഞാൻ ഒരു പെണ്ണിനെ പറയുമ്പോൾ എന്റെ വീട്ടിലെ പെണ്ണിനെ പറ്റി നൂറുപേര് പറയുന്നുണ്ടാകുമെന്ന് . അന്യ സ്ത്രീകളെ ബഹുമാനിക്കുന്നവനെ സ്വന്തം കുടുംബത്തിലെ സ്ത്രീകൾ ബഹുമാനിക്കപ്പെടണമെന്ന് വാശിപ്പിടിക്കുവാനുള്ള അവകാശമുള്ളൂ .

ഇത് നിന്നെ പോലെയുള്ളവൻമാർക്ക് ഒരു പാഠമായിരിക്കട്ടേ .. ഇത്രേം പറഞ്ഞ് വിനു സ്വന്തം സീറ്റിലേക്ക് പോയി ..

ശ്യാമിന് തന്റെ തെറ്റുബോധ്യമായി . അവൻ പതിയെ എഴുന്നേറ്റ് തന്റെ ഇരിപ്പിടത്തിലേക്ക് നടന്നു . അപ്പോൾ എതിരെ പുഷ്പമാഡം കാന്റീനിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു .

എന്താ ശ്യാം .. Anything wrong . മാഡം തിരക്കി .

Nothing മാം … ശ്യാം പുഞ്ചിരിച്ചു മറുപടി നൽകി ..

ഇത്തവണ അവർ അവനെ കടന്ന് പോയശേഷം പതിവായ് അവൻ ചെയ്യാറുള്ളത് പോലെ അവരെ പിൻതിരിഞ്ഞ് നോക്കിയതേ ഇല്ല .

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ലിജിയ ഷാനവാസ്

Leave a Reply

Your email address will not be published. Required fields are marked *