ചെമ്പകം, നോവൽ ഭാഗം 23 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ചെമ്പകം, നോവൽ ഭാഗം 23 വായിക്കൂ…

അമ്മേടെ റൂമിന് മുന്നിലെത്തി പതിയെ ഡോറിന്റെ ഹാന്റിൽ ലോക്കൊന്ന് തിരിച്ചു നോക്കി….

ഭാഗ്യം….!!! ലോക്ക്ഡ് ആയിരുന്നില്ല….!!!😜😜😜

പിന്നെ അധികം അമാന്തിച്ച് നിൽക്കാണ്ട് ശബ്ദമുണ്ടാക്കാതെ ഡോറ് മെല്ലെ അകത്തേക്ക് തള്ളി തുറന്ന് ഞാൻ ഉള്ളിലേക്ക് കടന്നു….

റൂമില് dim light മാത്രമേയുണ്ടായിരുന്നുള്ളൂ… ബെഡിന്റെ ഒരു വശത്ത് അമ്മയും മറുവശത്തായി എന്റെ sweet വൈഫിയും കിടന്നുറങ്ങ്വായിരുന്നു… എന്നെ കാണാത്തതിന്റെ ചെറിയൊരു വിഷമം പോലുമില്ല…!!!😡😡

ഞാൻ പതിയെ നടന്ന് അവൾക്കരികിലേക്കെത്തിയതും അമ്മ കിടന്ന കിടപ്പിലൊന്ന് ചരിഞ്ഞു… അമ്മേടെ അനക്കം കേട്ടതും ഞാൻ ബെഡിനരികിലേക്ക് മറഞ്ഞിരുന്നു….

കുറച്ച് നേരം ആ ഇരുപ്പ് ഇരുന്നിട്ട് മെല്ലെ ഉയർന്ന് അമ്മയെ ഒന്നെത്തി നോക്കി…അമ്മ അപ്പൊഴേക്കും മറുവശത്തേക്ക് തിരിഞ്ഞു കിടന്നിരുന്നു…. ഞാൻ മെല്ലെ അമ്മാളുവിലേക്ക് ലുക്ക് വിട്ടതും ആ അരണ്ടവെളിച്ചത്തിലും ശോഭയോടെ ജ്വലിക്കുന്ന അവളുടെ മുഖമായിരുന്നു കണ്ടത്….

ആ നീലവെളിച്ചം അവളുടെ കവിളിലും ചെഞ്ചുണ്ടിലും പുതിയൊരു വർണവിസ്മയം തീർത്തിരുന്നു….അറിയാതെ ചുണ്ടിലൊരു പുഞ്ചിരി മൊട്ടിട്ടതും സ്വയം മറന്ന് ഞാനാ മുഖത്തേക്ക് തന്നെ നോക്കി ഇരുന്ന് പോയി…..

പെട്ടെന്നാ അവള് കണ്ണ്ചിമ്മി തുറന്നത്….ആദ്യം മെല്ലെ തുറന്ന കൺപോളകൾ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതും ഒരു പിടച്ചിലോടെ ചലിയ്ക്കാൻ തുടങ്ങി…. പേടിച്ച് ശബ്ദമൊന്നും പുറത്തേക്ക് വരാണ്ടിരിക്കാൻ ഞാനവളുടെ വായ തിടുക്കപ്പെട്ട് പൊത്തിപ്പിടിച്ചതും അവള് പതിയെ ആ പിടച്ചിലിൽ നിന്നും സാധാരണ ഗതിയിലായി….

ഞാൻ മെല്ലെ കൈ അയച്ചെടുത്തതും എന്റെ കൈയ്യിന്റെ മോചനം നേടിയ അവളുടെ കീഴ്ചുണ്ട് കൈപ്പിടിയിൽ നിന്നും അടർന്ന് മാറി…..

കിച്ചേട്ടാ….എന്താ ഇവിടെ….???😟🤫🤫

അവള് എന്റെ നേർക്ക് തിരിഞ്ഞു കിടന്ന് വളരെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു… അതുകേട്ട് എനിക്കാദ്യം ചിരിയാ വന്നത്….!!!

നീ അവിടേക്ക് വാ…!!! എനിക്ക് പറ്റുന്നില്ല…പ്ലീസ്….!!!

വേണ്ട…അമ്മ അറിയും.. കിച്ചേട്ടൻ പോ….

Noooooooooo ഞാൻ പോവില്ല… നീ അവിടെ കിടന്നാൽ മതി… ഞാൻ വിഴുങ്ങാനൊന്നും പോണില്ലല്ലോ..!! പിന്നെ എന്താ….???

ഹാ…വിഴുങ്ങിയാലും സഹിയ്ക്കാം…!!!

എന്താ…??

ഒന്നുമില്ല…കിച്ചേട്ടനിപ്പോ പോ…. നമുക്ക് നാളെ കാണാം… ഇപ്പോ അമ്മ ഉണരും… പ്ലീസ് നല്ല കിച്ചേട്ടനല്ലേ….!!!

ഞാനത്ര നല്ലതല്ല…ദേ അമ്മാളൂട്ടീ മര്യാദയ്ക്ക് വരാൻ നോക്ക് അല്ലെങ്കിൽ ഞാനിപ്പോ തൂക്കിയെടുത്തോണ്ട് പോകും നിന്നെ….!!!

കിച്ചേട്ടാ ഒന്നു പോ കിച്ചേട്ടാ…കഷ്ടമുണ്ട്ട്ടോ…!!!

ഒരു കഷ്ടവുമില്ല….ഇനി അധികം പറഞ്ഞാ ഞാൻ അമ്മയെ ഇപ്പോ വിളിച്ചുണർത്തും…

ഞാനതും പറഞ്ഞ് പതിയെ ഉയർന്ന് അമ്മയെ ഉണർത്താൻ തുടങ്ങിയതും അമ്മാളു ബെഡിൽ നിന്നും എഴുന്നേറ്റ് തിടുക്കപ്പെട്ട് എന്റെ കൈയ്യ് പിടിച്ച് വച്ചു…. അമ്മയെ വിളിയാക്കാനായി നാവ് ചലിപ്പിച്ചതും അവളെന്റെ വായ പോത്തിപ്പിടിച്ച് പേടിയോടെ അമ്മേടെ മുഖത്തേക്ക് നോക്കി…. പിന്നെ എന്നേം…എന്റെ കണ്ണുകളിൽ ഒരു ചിരിയൊളിപ്പിച്ച് ഞാനവളെ നോക്കി നിന്നു…

വേണ്ട…അമ്മയെ ഉണർത്തണ്ട… ഞാൻ…. ഞാൻ…..വരാം…😞

അവളത് പറഞ്ഞതും ഞാനാ കൈ എന്നിൽ നിന്നും അടർത്തി മാറ്റി….

promise….

ന്മ്മ്മ്… promise… ഇപ്പോ പുറത്തേക്ക് ചെന്ന് നിൽക്ക്… അമ്മയെ ഉണർത്താതെ ഡോറ് ചാരി ഞാൻ വന്നോളാം…

എന്നെ പറ്റിയ്ക്ക്വോ….????

ഇല്ല…. ഞാൻ വന്നോളാം….കിച്ചേട്ടനിപ്പോ പോ…!!!

ന്മ്മ്മ്…ok… പെട്ടെന്ന് വന്നേക്കണം… അല്ലെങ്കിൽ ഞാൻ വീണ്ടും വരുമേ….!!!

ഞാനതും പറഞ്ഞ് ഒന്ന് ചിരിച്ച് റൂമിന് പുറത്ത് wait ചെയ്തു….കുറച്ചു നേരം കഴിഞ്ഞപ്പോ അമ്മാളൂട്ടി പമ്മി പതുങ്ങി ഡോറ് close ചെയ്ത് ഒരാശ്വാസത്തിൽ ശ്വാസമെടുത്ത് നിൽക്കുന്നതാ കണ്ടത്…. ___________

അമ്മയെ ഉണർത്താണ്ട് പതിയെ നടന്ന് വന്ന് ഡോറും ചാരി ഒന്ന് നിവർന്ന് നിന്നതും എങ്ങു നിന്നോ ഒരു കൈ വന്ന് എന്റെ അരക്കെട്ടോട് ചേർത്തെന്നെ തൂക്കിയെടുത്തു….നിമിഷനേരങ്ങൾക്കുള്ളിൽ ഞാൻ നിലത്ത് നിന്നും മുകളിലേക്കുയർന്നു പൊങ്ങി…ആ കൈകളുടെ ഉടമ മറ്റാരുമായിരുന്നില്ല എന്റെ ഡോക്ടർ തന്നെ….!!!❤️

നേരത്തെ പറഞ്ഞത് വളരെ ശരിയാ എസ്കലേറ്റ് കലിപ്പ് കാണാൻ പറ്റീല്ലേലും ultimate romance unസഹിക്കബിൾ ആണ്….

കിച്ചേട്ടാ വിട് കിച്ചേട്ടാ….ദേ കളിയ്ക്കല്ലേ…. ഇങ്ങനാണേ ഞാൻ വരില്ലാട്ടോ..!!! കിച്ചേട്ടാ….

ഞാൻ പഠിച്ച പണി പതിനെട്ടും നോക്കീട്ടും ഭൂമിയെ ഒന്നു സ്പർശിക്കാൻ പോലും കഴിഞ്ഞില്ല…കിച്ചേട്ടൻ ഒരു കൈയ്യാലെ പുഷ്പം പോലെ എന്നെ തൂക്കിയെടുത്ത് റൂമിലേക്ക് നടന്നു…സ്റ്റെയർ കയറാൻ തുടങ്ങിയതും ആ കൈയ്യിൽ നിന്നും ഞാനൊന്ന് കുതറി അടർന്നു മാറി… പക്ഷേ താഴെ ഇറങ്ങിയ അതേ ഊക്കിൽ തന്നെ കിച്ചേട്ടനെന്നെ തോളിലേക്ക് എടുത്തിട്ട് മുകളിലേക്ക് നടന്നു….

ഇത് ശരിയല്ലാട്ടോ… ഞാൻ തനിയേ വന്നോളാം…ഇങ്ങനെയായിരുന്നേ ഞാൻ ഇറങ്ങി വരില്ലായിരുന്നു….

ഞാനവിടെ കിടന്നൊന്ന് പിടയുകേം കുതറുകേം ചെയ്തു നോക്കി…

ദേ…അമ്മാളൂട്ടീ കുതറി മാറാൻ നോക്കിയാ തന്ന വാക്കൊക്കെ ഞാനങ്ങ് മറക്കും ട്ടോ….എന്നെ അറിയാല്ലോ….!!! ഒന്നും വേണ്ടാങ്കി അടങ്ങിക്കിടന്നോ….!!!

അത് കേട്ടതും ഞാൻ പിന്നെ ഒരു പണിയ്ക്കും പോവാണ്ട് അനുസരണയോടെ കിടന്നു….റൂമിന്റെ ഡോറ് തുറന്ന് ഞാനുമായി ഉള്ളിലേക്ക് കയറിയതും കിച്ചേട്ടൻ ഡോറ് ലോക്ക് ചെയ്തു…

കിച്ചേട്ടാ…അമ്മ ഉണരുമ്പോ എന്നെ തിരക്കും… എനിക്ക് താഴേക്ക് പോകാനുള്ളതാ… ഡോറ് ലോക്ക് ചെയ്യണ്ട….

എന്റെ വാക്കുകൾക്ക് ഒരു വിലയും തരാതെ കിച്ചേട്ടനെന്നെ ബെഡിലേക്ക് കിടത്തി….

ഞാൻ വീണ്ടും അത് പറയാൻ വന്നതും എനിക്കരികിലേക്കിരുന്ന് കിച്ചേട്ടൻ എന്റെ വായ പൊത്തി പിടിച്ചു….മറുകൈകൊണ്ട് എന്റെ കൈയ്യും പിടിച്ച് വച്ചു….

ഇനി ഞാൻ പറയും എന്റാമ്മാളൂട്ടി അത് കേട്ടാൽ മതി….!!!

ഞാൻ അതുകേട്ട് കണ്ണുംമിഴിച്ച് കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കികിടന്നു…

ഇവിടെ ഈ ബെഡില് കിടന്നൂന്ന് കരുതി ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല….വൃതം മുടങ്ങുകേം ഇല്ല.. പിന്നെ എന്തിനാ അമ്മേടെ കൂടെ കിടക്കണേ..നാളെ രാവിലെ വേണമെങ്കി എഴുന്നേറ്റ് പൊയ്ക്കോ….അതുവരെ ഇവിടെ മതി..!!!

അത്രയും പറഞ്ഞ് കിച്ചേട്ടൻ എന്റെ വായിൽ പൊത്തിപ്പിടിച്ചിരുന്ന കൈ അയച്ചെടുത്തു…

കുറേനേരം ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല.. പിന്നെ എന്റെ ഡോക്ടർ പറഞ്ഞ ഒരേയൊരു ആഗ്രഹമല്ലേന്നോർത്ത് അവിടെ തന്നെ കിടക്കാൻ തീരുമാനിച്ചു…. എതിർപ്പൊന്നും കാട്ടാണ്ടിരുന്നതു കൊണ്ട് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് കൊണ്ട് കിച്ചേട്ടൻ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ബെഡിലേക്ക് വന്നു കിടന്നു….

കിച്ചേട്ടൻ എന്നോട് കുറച്ചടുത്ത് കിടന്നതും ഞാൻ പതിയെ പിറകിലേക്ക് ഒന്നു തെന്നിനീങ്ങി കിടന്നു… അതുകണ്ട് കിച്ചേട്ടൻ ചുണ്ടുകൾ കടിച്ചമർത്തി ചിരിയ്ക്കാൻ തുടങ്ങി….

എന്തിനാ ഇങ്ങനെ ചിരിയ്ക്കണേ…😬😡 അതിനും വേണ്ടി ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ….!!

അത് കേട്ടതും കിച്ചേട്ടൻ തലയ്ക്ക് കൈതാങ്ങി എനിക്കഭിമുഖമായി ചരിഞ്ഞ് കിടന്നു….

എനിക്ക് ചിരിയ്ക്കാൻ തോന്നി ചിരിച്ചു.. അതിനെന്താ..??എനിക്കെന്താ ചിരിയ്ക്കാനുള്ള അവകാശമില്ലേ….

എന്നെ നോക്കീട്ടെന്തിനാ കിച്ചേട്ടൻ ചിരിയ്ക്കണേ….???അതും കളിയാക്കി..!!

എന്നെ കാണുമ്പോ നീ എന്തിനാ ഇങ്ങനെ പേടിയ്ക്കണേ…അതും അടിമുടി വിറച്ച്…!!

അ…അ…അ..അത്… കിച്ചേട്ടനെന്നെ വെറുതെ പേടിപ്പിച്ച് നടക്കുന്നോണ്ടല്ലേ..അല്ലാണ്ട് എനിക്ക് ഒരു പേടിയുമില്ല…

ആര് 😀😀😀 ഞാൻ…. ഞാൻ പേടിപ്പിച്ചെന്നോ….!!!😀😀😀😆

ന്മ്മ്മ്…ആദ്യമായി കണ്ട അന്നുമുതലേ എന്നെ പേടിപ്പിച്ച് തുടങ്ങിയതല്ലേ കിച്ചേട്ടൻ….!!! അതിപ്പോഴും അങ്ങനെ തന്നെയാ….!! ഈ മുഖത്തെ ദേഷ്യവും സ്നേഹവും കാണുമ്പോഴേ എന്റെ ചങ്കിടിപ്പ് കൂടും…

ഹഹഹ….😀😀😀 ഹത് കൊള്ളാം….!!! ഇനി അപ്പോ എന്നും എന്നെയിങ്ങനെ പേടിച്ച് വൃതവും,ജപവും ,പൂജയുമായി നടക്കാനാ മോൾടെ പ്ലാൻ…..??? അങ്ങനെയാണേ പറഞ്ഞോ…നിന്നെ ഞാൻ വല്ല കാശിയിലോ, പഴനിയിലോ മറ്റോ ഭജനയ്ക്കിരുത്താം… എന്നിട്ട് ഞാൻ നല്ല വല്ല പെണ്ണിനേം കെട്ടിക്കോളാം…ന്തേ….

ഞാനത് കേട്ട് കിച്ചേട്ടനഭിമുഖമായി തലയ്ക്ക് കൈതാങ്ങി തിരിഞ്ഞു കിടന്നു….

അയ്യടാ… അപ്പോ ഇതാണല്ലേ മനസ്സിലിരുപ്പ്… ന്നിട്ടാ എന്നോട് പറയണേ അമ്മാളൂട്ടീ നീന്നെയെനിക്ക് വലിയ ഇഷ്ടമാണ്…ജീവനാണെന്നൊക്കെ….!!!

കിച്ചേട്ടൻ ഞാൻ പറയണതെല്ലാം രസിച്ചു കേൾക്ക്വായിരുന്നു…… ഇടയ്ക്കിടയ്ക്ക് ചുണ്ടില് ചിരിപൊട്ടുന്നുമുണ്ട്….

ഇഷ്ടം തോന്നിയ സമയത്തും കെട്ടിയ സമയത്തുമൊന്നും ഞാനറിഞ്ഞില്ലല്ലോ എന്റെ ഭാര്യ എന്നെ കാണുമ്പോഴേ നാടുവിട്ടോടണ കക്ഷിയാണെന്ന്….!!! വളരെ വൈകിയാ ഞാനെല്ലാം മനസിലാക്കിയത്… ഇനിയിപ്പോ എന്താ ചെയ്കാ…!!!

കിച്ചേട്ടൻ ഒരു കള്ളച്ചിരിയൊളിപ്പിച്ച് പറഞ്ഞു…

ഒരു കാര്യം ചെയ്യ് എന്നെയങ്ങ് divorce ചെയ്തിട്ട് ന…..ല്ല…..പെണ്ണിനെ അന്വേഷിച്ചു കെട്ടിയ്ക്കോ… അല്ലെങ്കിൽ തന്നെ എന്തിനാ അന്വേഷിക്കണേ…. പിറകെ നടപ്പില്ലേ ഒരെണ്ണം അതിനെ തന്നെ ആയിക്കോട്ടെ….!!!ഒരു ശ്രദ്ധ…!!!മ്മ്ഹ്….😏😏😏

ഞാൻ അല്പം കലിപ്പിച്ചതും കിച്ചേട്ടൻ ഭയങ്കര ചിരിയിലായി……

ശരിയാ…അങ്ങനെ ഒരു option ഉണ്ടല്ലോ… അതിനെക്കുറിച്ച് ഞാനിപ്പോഴാ ഓർത്തത്….

കിച്ചേട്ടൻ ഒരു ചിരിയൊളിപ്പിച്ച് പറഞ്ഞതും ഞാൻ ദേഷ്യത്തിൽ മുഖം തിരിച്ചു കിടന്നു….

ഹേയ്…അമ്മാളൂട്ടീ….പിണങ്ങിയോ… ദേ ഇങ്ങോട്ട് നോക്കിയേ…. ഞാൻ വെറുതെ പറഞ്ഞതല്ലേ….അമ്മാളൂട്ടീ…

കിച്ചേട്ടനെന്നെ പണിപ്പെട്ട് കിച്ചേട്ടന് നേരെ തിരിച്ചു കിടത്തി…

അമ്മാളൂട്ടീ…ദേ എന്നെയൊന്നു നോക്കിയേ…!!! ഞാൻ പറയണതൊന്ന് കേൾക്ക്.. ഞാൻ വെറുതെ പറഞ്ഞതല്ലേ…!!

അതുകേട്ട് ഞാൻ പതിയെ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി…

എടീ ബുദ്ദൂസേ….ആ ശ്രദ്ധയെ കെട്ടാനായിരുന്നേൽ എനിക്കത് നേരത്തെ ആകാമായിരുന്നില്ല…!!! എനിക്ക് വേണ്ടി മാത്രം ജനിച്ച ഈ പൂച്ചക്കുട്ടി പെണ്ണിനെ വിട്ട് എനിക്ക് ഈ ജന്മം മറ്റൊരു ജീവിതം ഉണ്ടാവില്ല.എന്റെ ജീവിതം അത് എന്നേക്കാളും ഉപരി നിനക്ക് വേണ്ടി മാത്രമാ…❤️❤️❤️

അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും എന്റെ ഡോക്ടർ പാവമാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു… എങ്കിലും എല്ലാ പെണ്ണിലുമുള്ള usual possessiveness എനിക്കും വർക്കൗട്ടായി അത്ര മാത്രമേയുള്ളൂ….(ആത്മ)

എന്നിട്ടാണോ പറഞ്ഞത് അങ്ങനെ option ഉണ്ടല്ലോന്ന്…!!!

ദേ അമ്മാളൂട്ടീ കളിയ്ക്കല്ലേ നീ….എന്നെ വെറുതെ rost ചെയ്ത് ഉള്ളില് നീ ചിരിയ്ക്കാണെന്ന് മനസിലാവുന്നുണ്ടെനിയ്ക്ക്…വൃതമായിപ്പോയി ഇല്ലെങ്കി എന്റെ പൊന്നുമോള് ഇതിനുള്ള പണി എന്റെ കൈയ്യീന്ന് വാങ്ങിയേനെ….

ന്മ്മ്മ്…ഈ ഒരാഴ്ച എനിക്ക് പൂർണ്ണ സ്വാതന്ത്ര്യമാണല്ലോ ഡോക്ടറേ…!!! ഞാനത് നന്നായി മുതലാക്കും…😁😁

അമ്മാളൂട്ടീ ഏഴ് ദിവസം….ഈ ഏഴ് ദിവസം ഒന്ന് കഴിഞ്ഞാൽ പിന്നെ ദേ ഈ ഡോക്ടറിന്റെ കൈയ്യീന്ന് ഒരു രക്ഷേം ഉണ്ടാവില്ല നിനക്ക്….

അതോടെ എന്റെ കാര്യത്തില് ഏതാണ്ട് തീരുമാനമായെന്ന് വ്യക്തമായി….!!!

കിച്ചേട്ടാ ദേ സമയം എന്തായീന്ന് നോക്കിയേ… എനിക്ക് ഉറങ്ങണം…!!!

എനിക്കും ഇതൊക്കെ ബാധകമല്ലേ…!!! അധികം സമയമൊന്നും ആയിട്ടില്ലല്ലോ…!! നമുക്ക് കുറച്ച് നേരം കൂടി സംസാരിക്കാടീ…!!

കിച്ചേട്ടൻ പറഞ്ഞോ…ഞാനിങ്ങനെ കേട്ട് കിടന്നോളാം…!!!😁😁

അമ്മാളൂട്ടീ എനിക്ക് കുറച്ച് സീരിയസായ കാര്യങ്ങൾ പറയാനുണ്ട്…. എനിക്ക് ഉടനെ ഒരു പണി കിട്ടാൻ chance ഉണ്ട്….അത് എന്നത്തേക്കാണെന്ന് മാത്രം അറിഞ്ഞാൽ മതി….

അതെന്താ കിച്ചേട്ടാ…അങ്ങനെയൊരു പണി…!!

എനിക്കൊരു ക്യാമ്പുണ്ട്….4 months.. അന്ന് ഒരാഴ്ച ഉണ്ടായിരുന്നില്ലേ..അതുപോലെ…!! ഇപ്പോ ഞാൻ one week ലീവിലല്ലേ… അതൊന്ന് extend ചെയ്യാൻ ഹോസ്പിറ്റലിലേക്ക് വിളിച്ചപ്പോഴാ വെങ്കി പറഞ്ഞത്….!!! but conform അല്ല….

നാല് മാസമോ…!!!😞😞😞 അത് വേണ്ടാന്ന് വയ്ക്കാൻ പറ്റ്വോ കിച്ചേട്ടാ…☹️☹️

അതെങ്ങനെയാ അമ്മാളൂട്ടീ…നിനക്കറിയില്ലേ ഹോസ്പിറ്റൽ റൂൾസൊക്കെ… എന്റെ പേരാണ് വെങ്കി mail ചെയ്തിരിയ്ക്കുന്നതെങ്കിൽ ഉറപ്പായും attend ചെയ്തേ പറ്റൂ…അവന്റെ സ്വഭാവം വച്ച് അതിന് 99.9% chance ഉം ഉണ്ട്…. ഞാൻ അർജ്ജൂനോട് attend ചെയ്യാൻ പറഞ്ഞിട്ടുണ്ട്…. ചിലപ്പോ അവനാകാനും ചാൻസുണ്ട്….

കിച്ചേട്ടൻ പറഞ്ഞതെല്ലാം കേട്ട് എനിക്കാകെ വിഷമമായി…. എന്റെ ആകെയുള്ള സന്തോഷം പോലും കെട്ടു….

അമ്മാളൂട്ടീ… ഇങ്ങനെ desp ആവല്ലേ… conform അല്ലല്ലോ… chance അല്ലേ….

എങ്കിലും വേണ്ട…കിച്ചേട്ടൻ പോവണ്ട…!!

ഇത്രേം വിഷമിക്കുന്നയാൾക്ക് ഞാൻ അടുത്തുള്ളപ്പോ എന്നെ വേണ്ടല്ലോ…!!! എന്നെ പേടിച്ച് നടക്ക്വല്ലേ….!!??

ഞാനിനി പേടിച്ചൊന്നും നടക്കില്ല…കിച്ചേട്ടൻ പോവണ്ട…!!!നാലു മാസം പോയിട്ട് നാല് മണിക്കൂറ് പോലും കിച്ചേട്ടനെ കാണാണ്ടിരിയ്ക്കാൻ എനിക്ക് പറ്റില്ല…!!!

ഞാൻ പറഞ്ഞില്ലേ അമ്മാളൂട്ടീ… എനിക്ക് ഇഷ്ടായിട്ടാണോ…

എങ്കില്…കിച്ചേട്ടൻ പോയാൽ ഞാനും വരട്ടേ കൂടെ….???

അതെങ്ങനെയാ അമ്മാളൂസേ…!! ക്യാമ്പാണ്… ഡോക്ടേർസും പിന്നെ രണ്ട് senior നഴ്സുമേ പാടുള്ളൂ….അതും പോകുന്നത് റൂറൽ ഏരിയയിലേക്കുമാ…..

വേണ്ട കിച്ചേട്ടാ പോവണ്ട…!!! അങ്ങനെയൊന്നുമുള്ള സ്ഥലത്തേക്കെങ്ങും പോവണ്ട….!!!

ഞാൻ മാക്സിമം ഒഴിയാൻ ശ്രമിക്കുന്നുണ്ട്… അഥവാ പോകേണ്ടി വന്നാൽ നീ ടെൻഷനാവല്ലേ…!! ഞാനുടനെ തിരിച്ചു വരും… അതുവരെ എന്റെ അമ്മാളൂട്ടീ എന്നേം ഓർത്ത്…ഓർത്ത്.. ഓർത്ത്… ഇവിടെ കാത്തിരിക്കണംട്ടോ….

പിന്നെ വെറുതെ ആണെങ്കിൽ കൂടി നേരത്തെ പറഞ്ഞതുപോലെ ഡിവോസ് എന്നൊന്നും പറഞ്ഞു കളയല്ലേ നീ….അങ്ങനെയൊന്നുമുള്ള വാക്ക് പോലും വേണ്ട നമ്മുടെയിടയിൽ….!!!

അതും പറഞ്ഞ് കിച്ചേട്ടനെന്റെ കൈ ചേർത്ത് പിടിച്ചു….ആ മുഖത്ത് ചെറിയൊരു വിഷമം വന്നു മൂടുന്നതായി എനിക്ക് തോന്നി….ആദ്യമായിട്ടാ അങ്ങനെയൊരു ഭാവത്തോടെ കിച്ചേട്ടനെ ഞാൻ കാണുന്നത്….

ഇല്ല…ഞാനിനി അങ്ങനെയൊന്നും പറയില്ല…!! അങ്ങനേന്നല്ല കിച്ചേട്ടന് വിഷമം തോന്നണ ഒന്നും പറയില്ല ഞാൻ….!!!

അത് കേട്ടതും കിച്ചേട്ടന്റെ മുഖത്ത് ആ പഴയ പുഞ്ചിരി തെളിഞ്ഞു…ആ കള്ളച്ചിരിയോടെ എന്റെ കൈ ചുണ്ടോടു ചേർക്കാൻ ശ്രമിച്ചതും ഞാൻ പാടില്ലാന്ന് തലചലിപ്പിച്ചു കാണിച്ചു….

അത് മനസിലാക്കി ഒരു പരിഭവത്തോടെ കൈ അതേപടി താഴേക്ക് വച്ച് കിടന്നു…അപ്പോഴും എന്റെ കൈകൾ ആ കൈപ്പിടിയിൽ ഒതുങ്ങിയിരിക്ക്യായിരുന്നു….!!!! പിന്നെയും പരസ്പരം ഓരോന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും മെല്ലെ മയക്കത്തിലേക്ക് വീണു…

രാവിലെ ഉറക്കമുണരുമ്പോഴും എന്റെ കൈ കിച്ചേട്ടന്റെ കൈപ്പിടിയിൽ മുറുകിയിരിക്ക്യായിരുന്നു…ഞാനത് അയച്ചെടുത്ത് പതിയെ എഴുന്നേറ്റു….സമയം നാലരയോടടുത്തിട്ടേയുണ്ടായിരുന്നുള്ളൂ….

കിച്ചേട്ടനെ ഉണർത്താതെ ബെഡിൽ നിന്നും ഇറങ്ങി തിടുക്കപ്പെട്ട് ഡോറ് തുറന്നു…അത് ചാരിയിറങ്ങും മുമ്പ് ഞാൻ ഒന്നുകൂടി കിച്ചേട്ടന്റെ മുഖത്തേക്കൊന്നു നോക്കി….പാവം…!!! നല്ല ഉറക്കത്തിലാണ്….!!!

ഞാൻ ഡോറ് ഹാന്റിൽ ലോക്കിട്ട് അമ്മേടെ റൂമിലേക്ക് നടന്നു….!!! റൂമിന് മുന്നില് വന്ന് നിന്ന് ഡോറ് തുറന്ന് ശബ്ദമുണ്ടാക്കാതെ മെല്ലെ അകത്തേക്ക് കയറി… അമ്മ പോയപ്പോ കിടന്ന അതേ പൊസിഷനിൽ തന്നെ കിടക്ക്വായിരുന്നു….

ഞാൻ അനങ്ങാണ്ട് നടന്ന് ബെഡിലേക്ക് ചെന്നു കിടന്നു… പിന്നെ ഒന്നും അറിയാത്ത മട്ടില് കണ്ണുമടച്ച് കിടന്നു….കുറേനേരം കഴിഞ്ഞപ്പോ അമ്മയുടെ ചെറിയ അനക്കങ്ങളൊക്കെ കേട്ട് ഞാൻ മെല്ലെ കണ്ണ് തുറന്നെഴുന്നേറ്റു….

മോള് കിടന്നോ….!!!ഇത്ര നേരത്തെ ഉണരണ്ട…!!

അത് സാരല്യ അമ്മേ…!!! ഞാനീ സമയത്തൊക്കെ ഉണരാറുണ്ട്..!!

ഇപ്പോ വൃതമല്ലേ… ഭക്ഷണമോ കഴിയ്ക്കാൻ കഴിയില്ല… ഉറക്കം കൂടി കിട്ടിയില്യാച്ചാ ക്ഷീണം കൂടും…!!!

അങ്ങനെയൊന്നുമില്യാന്നേ…!!!

ഞാൻ ബെഡ്ഷീറ്റ് മടക്കി വെച്ച് തലമുടിയൊക്കെ ഒന്നൊതുക്കി കെട്ടി വച്ചു…അമ്മ അപ്പോഴേക്കും ബാത്റൂമിലേക്ക് നടന്നു… പെട്ടെന്ന് എന്തോ ഓർത്തെടുത്ത മട്ടില് എനിക്ക് നേരെ തിരിഞ്ഞു…

മോൾടെ ഡ്രസ്സൊക്കെ റൂമിലല്ലേ…

അതേ അമ്മേ…ഞാനിവിടേക്ക് എടുത്തിട്ട് വരാം…!! അല്ലെങ്കിൽ പിന്നെ രാവിലെ കുളിയ്ക്കാൻ തുടങ്ങുമ്പോ ബുദ്ധിമുട്ടാവും…

അത് വേണ്ട അമ്മാളുവേ…!!! മോള് നിങ്ങടെ റൂമില് തന്നെ കിടന്നോളൂ… വെറുതേ ആ ചെക്കനെ രാത്രി ഇവിടേക്ക് നടത്തണ്ട…!!!😁😁😁

ഞാനതു കേട്ട് നിന്ന നില്പിലങ്ങ് ഇല്ലാണ്ടായി…!!! അമ്മേടെ മുഖത്തേക്ക് നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി പില്ലോ തട്ടിക്കുടയാൻ തുടങ്ങി…

അതൊന്നും സാരല്യ കുട്ടീ…മോള് പോയി കുളിച്ചു വാ…..😁😁

ഞാനതു കേട്ട് ഒന്നു പരുങ്ങി നിന്നിട്ട് അമ്മ ഡോറടച്ചതും റൂമിലേക്ക് വച്ചു പിടിച്ചു…. എന്റെ ഡോക്ടർ അപ്പോഴും സുഖശയനത്തിലായിരുന്നു…. ഞാൻ ഡോറ് ലോക്ക് ചെയ്തതും കിച്ചേട്ടൻ മെല്ലെ കണ്ണ് ചിമ്മി തുറന്നു…..

ഞാൻ തറപ്പിച്ചൊന്ന് നോക്കി നേരെ പോയി ഷെൽഫ് തുറന്നതും കിച്ചേട്ടൻ ബെഡ്ഷീറ്റ് മാറ്റി ബെഡിൽ എഴുന്നേറ്റിരുന്നു…

അപ്പൊഴേ പറഞ്ഞതാ വേണ്ടാന്ന്…കേട്ടില്ല… ഇപ്പോ ആകെ നാണം കെട്ടില്ലേ ഞാൻ…അതെങ്ങനെയാ romance ല് specialise ചെയ്യണ ഒരു ഡോക്ടറിനെയല്ലേ കെട്ടിയത്….!!!

ആരെയാ അമ്മാളൂട്ടീ ഈ രാവിലെ തന്നെ ഇത്ര കാര്യമായി ചീത്ത പറയണേ…??

എന്റെ ഭർത്താവിനെ തന്നെ…!!എന്തേ…!!

ഹോ…ആ വ്യക്തി ഞാനല്ലേ… ഇങ്ങനെയൊക്കെ പറയാൻ വേണ്ടി എന്ത് തെറ്റാണാവോ ഞാൻ ചെയ്തത്…??

ഞാൻ പറഞ്ഞതല്ലേ കിച്ചേട്ടനോട് ഞാനവിടെ കിടന്നോളാംന്ന്…. അപ്പോ കേട്ടില്ല…ഇന്നലെ ഞാൻ ഇവിടെയാ കിടന്നേന്ന് അമ്മ അറിഞ്ഞു…പുന്നാരമോൻ അവിടേക്ക് ഒളിച്ചു വന്നതും എന്നെ തൂക്കിയെടുത്തോണ്ട് പോന്നതും അമ്മ കണ്ടു…. ഇനി മുതൽ ഇവിടെ കിടന്നോളാൻ പറഞ്ഞു എന്നോട്….

അതാണ് എന്റെ അമ്മ….❤️❤️ ഞാൻ പറഞ്ഞിട്ടില്ലേ അമ്മ ഭയങ്കര advanced ആണെന്ന്…!!! അമ്മയോട് ഇക്കാര്യം പറയണംന്ന് കരുതിയതാ..!! അമ്മ ഒരുപടി മുന്നിൽ നടന്നൂന്ന് മാത്രം…!!

കിച്ചേട്ടന് തമാശ…ഞാനവിടെ നിന്ന് നാണംകെട്ട് ഇല്ലാണ്ടായി..അറിയ്വോ…

അതെന്തിനാ എന്റെ അമ്മാളൂട്ടീ…വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും തികയാത്ത ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ ഇങ്ങനെ പല സംഭവങ്ങളും ഉണ്ടാവും… That’s quiet natural….

പിന്നെ quite natural….!!! ഇനി അങ്ങനെ പറഞ്ഞാ മതി….!!!

ഞാനതും പറഞ്ഞ് ഉള്ളിൽ ചിരിച്ച് ബാത്റൂമിലേക്ക് കയറി… കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോഴാ മാഷിന്റെ കോള് വന്നത്…കിച്ചേട്ടൻ റൂമിലില്ലാത്തതു കൊണ്ട് ഞാൻ കോള് സമാധാനത്തോടെ അറ്റന്റ് ചെയ്തു….

വീട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞ് കോള് കട്ട് ചെയ്യുമ്പോഴാ കിച്ചേട്ടൻ റൂമിലേക്ക് കയറി വന്നത്…!!!

ആരോടാ കാര്യമായ ഫോൺ വിളി…???

മാഷായിരുന്നു കിച്ചേട്ടാ….!!

ഞാൻ മൊബൈൽ ടേബിളിലേക്ക് വച്ച് ഓർക്കാപ്പുറത്ത് പറഞ്ഞതും കിച്ചേട്ടന്റെ മുഖത്തൊരു സംശയ ഭാവം നിറഞ്ഞു….

മാഷോ…???അച്ഛനെ മാഷെന്നാ വിളിയ്ക്കണേ…

കിച്ചേട്ടന്റെ ആ ചോദ്യം കേട്ട് ഞാനാകെയൊന്ന് പതറി…

അ..അത്… ഞാൻ പണ്ടുമുതലേ അങ്ങനെയാ വിളിച്ചു ശീലിച്ചത്….

അതെന്ത് ശീലമാ അമ്മാളൂട്ടീ…അച്ഛനെ മാഷെന്നോ…അതെന്തായാലും കൊള്ളാം…!!!

കിച്ചേട്ടന് മുന്നിൽ ഒരു കുറ്റബോധത്തോടെയായിരുന്നു ഞാൻ നിന്നത്…!! വീണ്ടും വീണ്ടും ആ മുഖത്ത് നോക്കി കള്ളം പറയാൻ മനസനുവദിയ്ക്കാത്തോണ്ട് ഞാൻ താഴേക്ക് നടന്നു.. അടുക്കളയിൽ നിൽക്കുമ്പോഴും മനസാകെ കലങ്ങി മറിയുകയായിരുന്നു…. പിന്നെ എല്ലാം മാഷ് തന്നെ ഉടനെ കിച്ചേട്ടനോട് പറയും എന്നതോർത്ത് ഞാൻ സമാധാനം കണ്ടെത്താൻ ശ്രമിച്ചു….

മോളേ അമ്മാളൂ… വിവാഹം കഴിഞ്ഞ് രണ്ടാളും മോൾടെ വീട്ടിലേക്ക് വിരുന്ന് പോകുന്ന പതിവുണ്ടല്ലോ…. മോൾക്ക് വൃതമുള്ളോണ്ട് ഇവിടെ നിന്നും വിട്ടു നിൽക്കാൻ കഴിയില്ല… അതോണ്ട് വൃതം മാറിയിട്ട് നല്ലൊരു ദിവസം നോക്കി രണ്ടാളും ഒന്നിച്ചു പോയാൽ മതീട്ടോ… അതാ നല്ലത്…..

ഞാനതിന് തലയാട്ടി സമ്മതം മൂളി….!!!

പിന്നെ വൃതവും ഇടയ്ക്കുള്ള ക്ഷേത്ര ചടങ്ങുകളുമായി ദിവസങ്ങൾ കടന്നുപോയി….കിച്ചേട്ടനിൽ നിന്നും പരമാവധി അകലം പാലിച്ച് നടക്കുന്നതിന്റെ പരിഭവം ഡോക്ടറിന്റെ മനസിൽ മുറുകി വരുന്നുണ്ടായിരുന്നു… പക്ഷേ ആ പിണക്കമെല്ലാം വൃതം കഴിയുമ്പോഴേക്കും അവസാനിപ്പിക്കാൻ തന്നെ ഞാൻ മനസ്സിലുറപ്പിച്ചു….

അങ്ങനെ ആറു ദിവസങ്ങൾക്ക് ശേഷം വൃതത്തിന്റെ അവസാന ദിവസമായി… ഒരിക്കൽ വിളക്കെടുക്കണ ഏഴാം ദിവസം…. ഞാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി സാരിയൊക്കെ ചുറ്റി അടുക്കളയിലേക്ക് നടന്നു…

രാവിലെ Breakfast ഉണ്ടാക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ… കബോർഡിൽ ഇരുന്ന ടിൻ കൈയ്യെത്തി എടുക്കുമ്പോഴാ ഒരു കൈ എന്റെ അരക്കെട്ടിലേക്ക് ചുറ്റിപ്പടർന്നത്….. ഞാനൊരു പിടച്ചിലോടെ തിരിയാൻ തുടങ്ങിയതും ആ കൈകൾ വയറിനെ വരിഞ്ഞുമുറുക്കി എന്നെ ഉയർത്തി മറുകൈ എന്റെ വായയിൽ പൊത്തിപ്പിടിച്ച് എന്നെ അവിടെ നിന്നും kitchen ന്റെ ഒരൊഴിഞ്ഞ കോർണറിലേക്ക് കൊണ്ടു നിർത്തി…..

ഭിത്തിയോട് ചേർന്ന് നിന്നതും കുറേ നാളിന് ശേഷം ഞാനെന്റെ കിച്ചേട്ടന്റെ മുഖം അടുത്ത് കണ്ടു.. അപ്പോഴും ആ കൈകൾ എന്റെ വായ പൊത്തി മറച്ചിരിക്ക്യായിരുന്നു…മറുകൈ അരക്കെട്ടിലും..

ദേ…ഇന്നത്തോടെ എല്ലാം അവസാനിപ്പിച്ച് നേരത്തെ റൂമിലേക്ക് വന്നേക്കണം… അല്ലാണ്ട് ക്ഷേത്രത്തിലെ programs ഉം കണ്ട് അമ്മയോടൊപ്പം ഒതുങ്ങിക്കൂടാനാണ് പ്ലാനെങ്കിൽ…..!!!! ബാക്കി അപ്പോ…. ഇന്നത്തോടെ മോൾടെ freedom അവസാനിയ്ക്ക്വാ….എന്റേത് തുടങ്ങാനും….😁😁😁 ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *