വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 24 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

അന്ന് ആശൂപത്രിയിൽ വെച്ച് പ്രണവേട്ടൻ പറഞ്ഞ വാക്കുകൾ കേട്ട് എനിക്ക് സ്വയം ഇല്ലാതായത് പോലെ തോന്നി….

പ്രണവേട്ടൻ പറഞ്ഞ വാക്കുകൾ ചെവിയിൽ അലയടിച്ചുക്കൊണ്ടിരുന്നു…

“അച്ചു എന്റെ ജീവനാണ്…!!”

ഇനി ഒന്നും കേൾക്കാൻ വയ്യാതെ ലച്ചുവിന്റെ തോളിലേക്ക് തല ചായ്ച്ചു വിങ്ങി പൊട്ടുമ്പോളാണ് വാതിൽക്കൽ നിൽക്കുന്ന അച്ഛനെ കണ്ടത്…

നിറഞ്ഞ കണ്ണുകൾ കണ്ടപ്പോളെ എനിക്ക് മനസ്സിലായി അച്ഛൻ എല്ലാം കേട്ടു കഴിഞ്ഞുവെന്ന്…

ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയുടെ അവസ്ഥയിലായിരുന്നു താൻ അപ്പോൾ..

ഒാടി പോയി ഒരു ആശ്രയത്തിനായി ആ നെഞ്ചിലേക്ക് വീഴുമ്പോളും കുട്ടിക്കാലത്തെ എന്ന പോലെ എന്നെ നെഞ്ചോടടുക്കി പുറത്ത് ചെറുതായി തഴുകി അച്ഛൻ…!!

എന്റെ കരച്ചിൽ ഒന്നടങ്ങുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല…

അവസാനം കരയാൻ പോലും ശക്തിയില്ലാത്ത എന്നെ ചേർത്തു പിടിച്ച അച്ഛന്റെ മുന്നിലേക്ക് എന്തോ പറയാനായി പ്രണവേട്ടൻ വന്നു..

പക്ഷേ, രണ്ട് കെെയ്യും കൂപ്പി അച്ഛൻ പറഞ്ഞു..

“മോൻ ഞങ്ങളോട് ക്ഷമിക്കണം..

അന്ന് സമ്മതം പോലും ചോദിക്കാതെയാണ് ഈ വിവാഹത്തിലേക്ക് ഞങ്ങൾ മോനേ വലിച്ചിട്ടത്…

എല്ലാം ഞങ്ങളുടെ തെറ്റായിരുന്നു…

ഏക മകളുടെ വിവാഹം പന്തലിൽ വെച്ച് മുടങ്ങി പോയപ്പോൾ ഒന്നു പതറി…

അത് കൊണ്ടാണ് ഇങ്ങനെയൊരു അബന്ധം പറ്റിയത്..

കുട്ടിക്കാലം തൊട്ടെ തല്ലുക്കൂടി നടന്ന നിങ്ങളെ ഒരു വിവാഹത്തിലൂടെ ഒരുമ്മിപ്പിച്ച് രണ്ട് പേർക്കും ഒരുപാട് വേദനകൾ ഞാൻ നൽകി..

എന്നോട് ക്ഷമിക്കണം..

ഇനി ഒരിക്കലും എന്റെ മകൾ മോന് ഒരു ബാധ്യതയാകില്ല…!!”

കെെകൂപ്പി അച്ഛൻ അത്രയും പറഞ്ഞപ്പോളേക്കും ഞാൻ വീണ്ടും പൊട്ടിക്കരഞ്ഞു പോയി..

എന്തോ പറയാൻ വന്ന പ്രണവേട്ടനെ അർച്ചന പുറത്തേക്ക് കൂട്ടി കൊണ്ട് പോയി…

ഹോസ്പിറ്റലിൽ നിന്നും ഞാൻ തിരിച്ചു വന്നത് എന്റെ സ്വന്തം വീട്ടിലേക്ക് തന്നെയായിരുന്നു…

പ്രണവേട്ടന്റെ അച്ഛനും അമ്മയും ചേട്ടനും കീർത്തു ചേച്ചിയും ഒക്കെ എന്നെ കാണാൻ വന്നെങ്കിലും രണ്ട് വീട്ടുക്കാരുടെയും പെട്ടെന്നുളള തീരുമാനമാണ് എന്റെ ജീവിതം തകർത്തത് എന്ന കുറ്റബോധം മൂലമാകാം അവരൂം ഒന്നും പറഞ്ഞില്ല…

പ്രണവേട്ടൻ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞിട്ടും എന്റെ മനസ്സിൽ പ്രണവേട്ടനോടുളള സ്നേഹത്തിൽ ഒരു തരി പോലും മാറ്റമുണ്ടായില്ല…

ആശൂപത്രിയിൽ നിന്നും തിരിച്ചെത്തിയ ആ ഒരാഴ്ച്ച മുഴുവൻ പ്രണവേട്ടൻ എന്നെ തേടി വരുമെന്നുളള പ്രതീക്ഷയിൽ മുറിക്കകത്ത് തന്നെ ഇരുന്നു…

എന്റെ അവസ്ഥ കണ്ടു എല്ലാവരും വല്ലാതെ വിഷമിക്കുന്നുണ്ടെന്നറിഞ്ഞ് പതിയെ ഞാൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിച്ചു…

പകൽ എല്ലാവരോടൊപ്പവും ചെലവഴിച്ച് രാത്രിയിൽ എന്റെ താലിയുടെ ഉടമയെ ഒാർത്തു ഞാൻ നീറി…

അങ്ങനെ ഇരിക്കെ ഒരു ദിവസമാണ് പ്രണവേട്ടൻ എന്നെ കാണാൻ വരുന്നത്…

പ്രണവേട്ടൻ വന്നിട്ടുണ്ടെന്ന് ലച്ചു മുറിയിൽ വന്നു പറഞ്ഞപ്പോൾ ഞാൻ താഴേക്ക് ഒാടുകയായിരുന്നു..

ഒാടി കിതച്ചു മുന്നിലെത്തി ആ രൂപം കണ്ടപ്പോൾ എന്റെ ഹൃദയം പൊടിഞ്ഞു..

താടിയും മുടിയും വളർന്ന് ക്ഷീണിച്ചിരിക്കുന്നു…

ഒരു പക്ഷേ, എന്നെ ഒാർത്തുളള കുറ്റബോധം മൂലമാകാം…!!!

എന്നോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞു പ്രണവേട്ടൻ മുറ്റത്തേക്കിറങ്ങി…

എവിടെയോ എന്തോക്കെയോ പ്രതീക്ഷകൾ ബാക്കിയാക്കി ഞാനും പ്രണവേട്ടനോടൊപ്പം നടന്നു…

തെക്കെ അറ്റത്തായി ചെമ്പരത്തി കൊണ്ട് വേലി തീർത്ത അതിരിലേക്കായിരുന്നു പ്രണവേട്ടൻ പോയത്…

നിറയെ പൂക്കളാൽ ചുവന്നു നിറഞ്ഞു നിൽക്കുന്ന ആ ഒരു ഭാഗം മാത്രം വസന്തം പോയതറിഞ്ഞിട്ടും പിന്നെയും ആർക്കും വേണ്ടിയാകും ഇത്രയും പൂക്കൾ ബാക്കി വെച്ചത്…??

തന്റെ പ്രണയം ഇന്ന് മറ്റാർക്കോ സ്വന്തം ആണെന്നറിഞ്ഞിട്ടും ഇപ്പോളും കാത്തു നിൽക്കുന്ന എന്നെ പോലെ തന്നെയാവും ഈ ഭ്രാന്തി ചെമ്പരത്തിയും…!!!

വസന്തത്തിന്റെ മന്ദമാരുതൻ അവളെയെങ്കിലും ഒന്ന് പുണർന്നിരുന്നെങ്കിൽ….???

നിമിഷങ്ങൾ ഒാരോന്നായി കൊഴിഞ്ഞു വീണിട്ടും പ്രണവേട്ടൻ ഒന്നും പറഞ്ഞില്ല..

പെട്ടെന്ന് ആരോ ഫോൺ വിളിച്ചതും അത് ആരാണെന്ന് പോലും നോക്കാതെ കട്ടാക്കിയതിന് ശേഷം എന്റെ നേരെ തിരിഞ്ഞ്,എന്നാൽ കണ്ണിൽ നോക്കാതെ പ്രണവേട്ടൻ പറഞ്ഞു…

“ഞാൻ ഒാസ്ട്രേലിയക്ക് തിരിച്ചു പോകുകയാണ് വെെശൂ…!!!!

എനിക്ക് ഇനി ഇവിടെ നിൽക്കാൻ പറ്റില്ല..

വെെശൂ..നിനക്ക്..”

പ്രണവേട്ടൻ പറയാതെ തന്നെ ബാക്കി എനിക്ക് മനസ്സിലായി….

അത് കൊണ്ട് തന്നെ ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു…

“സാരമില്ല പ്രണവേട്ടാ..

പ്രണവേട്ടന്റെ അവസ്ഥ എനിക്ക് മനസ്സിലാകും…

പോയ്ക്കൊളളൂ…

പ്രണവേട്ടന്റെ ഇഷ്ടപ്രകാരം ഇനിയുളളതൊക്കെ നടക്കും…!!”

ഇങ്ങനെ പറഞ്ഞു ഞാൻ പിന്തിരിഞ്ഞു നടക്കുമ്പോളും ഒരു പിൻ വിളിക്കായി എന്റെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു…

പ്രണവേട്ടന്റെ നാവിൽ നിന്നും “പിരിയാം” എന്നുളള ഒരു വാക്ക് കേൾക്കാൻ എനിക്ക് കഴിയില്ലായിരുന്നു…

അത്രത്തോളം ഹൃദയത്തിൽ പ്രണവേട്ടൻ വേരൂറപ്പിച്ചിരുന്നു…

പ്രണവേട്ടൻ പോയതും ഞാൻ മുറിയടച്ചു കുറെ കരഞ്ഞു…

ആലോചിക്കുന്തോറും പ്രണവേട്ടന്റെ ഭാഗത്താണ് ശരിയെന്ന് എനിക്ക് മനസ്സിലായി…

പാവം…

പ്രണവേട്ടൻ പോയതിന്റെ ഷോക്കിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ട് വന്നത് ലച്ചുവും ആകാശും കൂടിയായിരുന്നു…

പ്രണവേട്ടൻ പോയി ഒരു മാസത്തിനകം തന്നെ ആകാശ് വാശി കേറ്റി ചെറുതാണെങ്കിലും പുതിയ കമ്പനി എന്നെ കൊണ്ട് തുടങ്ങിച്ചു…

എല്ലാ കാര്യത്തിലും അവൻ കൂടെയുണ്ടായിരുന്നു…

Boutique ന് വേണ്ടിയുളള പേപ്പർസ് ശരിയാക്കാനും ധ്രുവിന്റെ വീട്ടിൽ പോയി അവന്റെ മാതാപിതാക്കളോട് സംസാരിക്കാനും വസുന്ധരാ ദേവിയ്ക്കെതിരെ മൊഴി കൊടുക്കാൻ കോടതിയിൽ വന്നതുമൊക്കെ ആകാശ് ആയിരുന്നു…!!

ആദ്യമൊക്കെ അവന്റെ സാമീപ്യം എന്നിൽ അസ്വസ്ഥ ഉണ്ടാക്കിയെങ്കിലും അവന്റെ നിഷ്കളങ്കവും ലാഭേച്ഛ ഇല്ലാത്തതുമായ സ്നേഹവും കരുതലും എന്നെ അവനോട് അടുപ്പിച്ചു…

ഇന്ന് അവൻ എന്റെ ഏറ്റവും നല്ല സുഹൃത്താണ്…

ഒരിക്കലും ആ സൗഹൃദത്തിന് മങ്ങലേൽക്കാതിരിക്കട്ടെ…!!!

ആലോചനകൾ നീണ്ടു പോയത് കൊണ്ടാകാം എയർപോർട്ട് എത്തിയത് ഞാൻ അറിഞ്ഞില്ല….

എല്ലാവരുടെയും കൂടെ മാലിദ്വീപിൽ പോയിട്ടുണ്ടെന്നല്ലാതെ ഇന്ത്യ വിട്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകുന്നത് ഇത് ആദ്യമാണ്…

ലച്ചുവും കൂടെ ഇല്ലാത്തത് കൊണ്ടാകാം മനസ്സിന് വല്ലാത്തൊരു ബുദ്ധിമുട്ട്…

പക്ഷേ, എന്റെ സ്വപ്നങ്ങളെ കുറിച്ച് ഒാർത്തപ്പോൾ മുന്നോട്ട് പോകാൻ പുതിയൊരു ശക്തി ലഭിച്ചു…

തിരിച്ചു പോകാൻ ദൂരം അധികം ഉളളതിനാൽ എന്നെ ആകാശിനെ ഏൽപ്പിച്ച് അച്ഛൻ തിരിച്ച് പോയി…

ആകാശിന് ഫ്ലെെറ്റ് എടുത്ത് നല്ല പരിചയമുളളത് കൊണ്ട് അവൻ തന്നെ എല്ലാം ശരിയാക്കി…

ഒറ്റയ്ക്കായിരുന്നെങ്കിൽ ഇത്രയെറെ ഫോർമാലിറ്റീസ് ഒറ്റയ്ക്ക് തന്നെ ക്ലീയർ ചെയ്യേണ്ടി വരുമല്ലോ എന്നോർത്ത് ആകാശിനെ കൂടെ വിട്ടതിന് ഞാൻ അച്ഛന് മനസ്സ് കൊണ്ട് നന്ദി പറഞ്ഞു….

****

ഞങ്ങളുടെ ഫ്ലെെറ്റ് ഡയറക്ട് ന്യൂയോർക്കിലേക്കായിരുന്നു…

ഫ്ലെെറ്റ് ചാർട്ട് ചെയ്തതനുസരിച്ച് La Guandia ൽ ഫ്ലെെറ്റ് ഇറങ്ങിയപ്പോൾ പകൽ 12 മണിയോടടുത്തിരുന്നു…

US സമയം കാണിക്കാനായി ഞാൻ മറ്റൊരു വാച്ച് കെെയ്യിൽ കരുതിയിരുന്നു…

ലോബിയിൽ വെച്ച് തന്നെ ഞങ്ങൾ എന്നെ അസിസ്റ്റ് ചെയ്യാനെത്തിയ ജെറിനെ കണ്ടു…

ജെറിൻ ഞങ്ങളെ NYC ക്ക് അടുത്തുളള city feet official site apartmentൽ കൊണ്ട് പോയി…

അവിടെയായിരുന്നു ഞങ്ങൾക്കായുളള താമസം ഏർപ്പാടാക്കിയിരുന്നത്….

ഇവിടുത്തെ പോലെ തന്നെയുളള ഒരു ഫ്ലാറ്റ് പോലെ തോന്നിപ്പിക്കുമെങ്കിലും ശരിക്കും ഒരു സ്റ്റാർ ഹോട്ടലിന്റെ പ്രൗഢിയുണ്ടായിരുന്നു…

അവിടെ ഞങ്ങളുടെ അമേരിക്കൻ കമ്പനിയുടെ രണ്ട് സ്യൂട്ട് റൂമുകൾ ഉണ്ടായിരുന്നു…

ഒരുപാട് VVIPകൾ അവിടെ താമസിക്കുന്നുണ്ട്…

അടുത്തടുത്തുളള രണ്ട് റൂമുകൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു…

ഞങ്ങൾ ഒരുങ്ങാനായി മുറികളിലേക്ക് കയറി…

ഒരു റൂം തുറന്നാൽ ഒരു മുഴുവൻ ഫാമിലിക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു.. ഹാൾ,രണ്ട് ബെഡ്റൂം,കിച്ചൺ,ബാൽക്കണി…

അതിന് അകത്ത് തന്നെ ഒരു സ്വമ്മീങ് പൂളും ഒരുക്കിയിരുന്നു…!!!

സമയം അധികം ഇല്ലാത്തതിനാൽ ഞാൻ വേഗം ഫ്രഷായി,ഒരു ഗ്രേ കളർ സ്കർട്ടും,വെെറ്റ് ഷർട്ടും സ്കർട്ടിന്റെ അതെ കളറുളള കോട്ടും ധരിച്ച്,മുടി ബൺ ചെയ്തു വെച്ച് വേണ്ട ഡോക്യൂമെന്റ്സുമായി ഇറങ്ങിയപ്പോൾ പുറത്ത് ആകാശും ജെറിനും തമ്മിൽ സംസാരിക്കുന്നത് കണ്ടു..

എന്നെ കണ്ടതും അവർ സംസാരം നിർത്തി അടുത്തേക്ക് വന്നു…

ആകാശ് എന്നെ നോക്കി ‘സൂപ്പർ’ എന്ന് കാണിച്ചതും എനിക്ക് ആത്മവിശ്വാസം ലഭിച്ചു…

താഴെയുളള restaurantൽ നിന്നും ആഹാരം കഴിച്ച് ഞങ്ങൾ നേരെ ക്യാബിൽ മീറ്റീങ് സ്ഥലത്തേക്ക് പോയി…

****

പ്രോജ്ക്ട് പ്രെസേന്റേഷനും ഡീസെെൻ അനലെെസും കോൺട്രാക്ട് ഡിസ്കഷനും കഴിഞ്ഞ് ഡീൽ സെെൻ ചെയ്തപ്പോളേക്കും നീണ്ട 4 മണിക്കൂറുകൾ കഴിഞ്ഞിരുന്നു…

എല്ലാവരുടെയും മുന്നിൽ നല്ല രീതിയാൽ പ്രേസ്ന്റ് ചെയ്യാൻ എന്നെ സഹായിച്ചതിൽ ജെറിന്റെ ഹെൽപ്പിനെ പറ്റി പറയാതിരിക്കാൻ പറ്റില്ല…

മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോൾ എന്നെ കാത്തു ടെൻഷനടിച്ചു നിൽക്കുന്ന ആകാശിനെ കണ്ടതും പരിസരം മറന്നു ഞാൻ വിളിച്ചു കൂവി…

എന്റെ സന്തോഷം കണ്ടിട്ടായിരിക്കണം കെെ കെട്ടി എന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് അവൻ..

ഓടി പോയി അവന്റെ അടുത്തെത്തിയതും അവൻ കെെ കൊണ്ട് എന്നെ മാടി വിളിച്ചു..

ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

ഊഷ്മളമായ ആ കെട്ടിപിടുത്തതിന് ശേഷം പെട്ടെന്ന് ഞാൻ വല്ലാതെയായി..

അത് മനസ്സിലാക്കിയത് പോലെ ആകാശ് പറഞ്ഞു…

“എടീ പൊട്ടീകാളി കൂട്ടുക്കാരി…

You are my best friend…

മനസ്സിലായോ…??”

അവൻ അങ്ങനെ പറഞ്ഞതും വയറ്റിൽ ഒരു ഇടി കൊടുത്തിട്ട് അവൻ പറഞ്ഞ അതെ ടോണിൽ ഞാനും പറഞ്ഞു..

“ഇല്ലലോ…??””

പെട്ടെന്നാണ് ഞങ്ങളെ നോക്കി നിൽക്കുന്ന ജെറിനെ കണ്ടത്…

ജെറീനും നല്ല സന്തോഷത്തിലായിരുന്നു…

പെട്ടെന്ന് തന്നെ ജെറിൻ എനിക്ക് ഷേക്ക് ഹാന്റ് തന്ന് “കൺഗ്രാറ്റ്സ്” പറഞ്ഞു…

“മേഡം,എനിക്ക് ട്രീറ്റ് വേണം…”

“എനിക്കും”

ആകാശ് പറഞ്ഞത് കേട്ടു ജെറീനും പറഞ്ഞു…

“എന്തു വേണെലും ചെയ്യാം…but ഇന്ന് പറ്റില്ല…

ഇന്ന് രണ്ട് കാര്യങ്ങൾക്കാണ് പ്രിയോരിറ്റി…”

ഞാൻ പറഞ്ഞത് കേട്ടു ആകാശ് കൂടെ പറഞ്ഞു…

“ആദ്യം ആഹാരം..

പിന്നെ ഉറക്കം…!!!”

ഒരുമ്മിച്ചു ഞങ്ങൾ പറഞ്ഞു നിർത്തിയതും മൂവരിലും ചിരി പടർന്നു….

“Okay…ഇന്ന് വിട്ടേക്കുന്നു…പക്ഷേ, നാളെ വെളുപ്പിനെ തന്നെ ഞാൻ അങ്ങു വരും…!!”

ജെറിന്റെ പറച്ചിൽ കേട്ട് ഞാനും ആകാശും ഒരുമ്മിച്ചു പറഞ്ഞു…

“Always welcome….!!”

*****

ജെറീൻ എന്തോ ആവശ്യം പറഞ്ഞു അപ്പോൾ തന്നെ പോയതിനാൽ ഞാനും ആകാശും കൂടി അടുത്ത് കണ്ട restaurant ലേക്ക് പോയി…

അവിടെ നിന്നും ആഹാരം കഴിച്ചിട്ട് ഒരു ക്യാബ് വിളിച്ചു താമസസ്ഥലത്തേക്ക് പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു…

“Pic a zoo” എന്ന വിചിത്രമായ പേര് ഉളള,ഇന്ത്യയിലെ ചെറിയ ദാബ്ബയ്ക്ക് സമാനമായുളള ഒരു restaurant ആയിരുന്നു അത്…

ഒരു മ്യൂസീയം പോലെ തോന്നിപ്പിക്കുന്ന അന്തരീക്ഷം…

കരകൗശലവസ്തുക്കൾ പ്രദർശനത്തിനെന്ന പോലെ വെച്ചിട്ടുണ്ട്…

കൂടാതെ ഭിത്തിയിലാകെ വിവിധതരം ചിത്രങ്ങളും ഉണ്ട്…

ഏതോ പ്രത്യേക രീതിയിലുളള മടുപ്പിക്കാത്ത ഒരു മ്യൂസീകും പ്ലേ ചെയ്തിട്ടുണ്ടായിരുന്നു…!!!

രുചികരമായ, പേരറിയാത്ത കുറെ വിഭവങ്ങളും ആ അന്തരീക്ഷവും ഒക്കെ സുഖമുളള ഒരു ഒാർമ്മയായി ആ സയാഹ്നത്തെ മാറ്റി….

****

കണ്ണു തുറന്ന് സമയം നോക്കിയപ്പോൾ 9 മണി…

ഇന്നലെ restaurantൽ നിന്നും ഏകദ്ദേശം 8 മണിക്ക് റൂമിലെത്തിയതാണ്…

വന്നപ്പാടെ കട്ടിലിലേക്ക് വീണതാണ്,പിന്നെ ഇപ്പോളാണ് കണ്ണു തുറക്കുന്നത്…!!!

എത്രയോ ദിവസമായി ശരിക്ക് ഒന്ന് ഉറങ്ങിയിട്ട്…??

ആകാശും നല്ല ഉറക്കമായിരിക്കും…!!

ഏഴുന്നേറ്റു വന്ന് ഫ്രഷായിട്ട് ആദ്യം വീട്ടിലേക്ക് വിളിക്കാൻ ഒരുങ്ങിയെങ്കിലും റോമിങ് കാരണമാകും കോൾ കണക്ട് ആകുന്നില്ലായിരുന്നു…

പിന്നെ ഞാൻ കിച്ചണിലേക്ക് നടന്നു…

ആത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം അവിടെ ഒരുക്കിയിട്ടുണ്ടായിരൂന്നു…

ഞാൻ കുറച്ച് വെളളം കെറ്റിലിൽ വെച്ച് തിളപ്പിച്ച് ചായയുണ്ടാക്കി…

ആകാശിനെ വിളിച്ചുണർത്തി അവനൊപ്പം ചായ കുടിക്കാം എന്ന തോന്നലിൽ ഞാൻ ഒരു സ്കാർഫ് എടുത്തു ദേഹത്ത് ചുറ്റി കെറ്റിലുമെടുത്ത് പുറത്തിറങ്ങി…

ഡോർ അടച്ചു തിരിഞ്ഞപ്പോളാണ് elevator തുറന്ന് പുറത്തേക്ക് വന്ന ആളെ കാണുന്നത്…!!!

മറക്കാനാഗ്രഹിക്കുന്ന ആ മുഖം ഇതാ വീണ്ടും മുന്നിലെത്തിയിരിക്കുന്നു…!!!

(തുടരും)

ഇഷ്ടമായെങ്കിൽ രണ്ട് വാക്ക്…. ലൈക്ക് ചെയ്യണേ…

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *