ചെമ്പകം, തുടർക്കഥ ഭാഗം 22 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

റൂമിലേക്ക് കാലെടുത്ത് വയ്ക്കുമ്പോഴും ഹൃദയം അനിയന്ത്രിതമായി മിടിക്കുന്നുണ്ടായിരുന്നു.. ചുറ്റുമൊന്ന് കണ്ണോടിച്ചതും കിച്ചേട്ടനെ അവിടെയെങ്ങും കണ്ടില്ല….ആ ആശ്വാസത്തിൽ ധൈര്യമായി ബെഡിനരികിലേക്ക് നടന്നതും പെട്ടെന്ന് ഡോറ് ലോക്ക് ചെയ്ത ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു… എന്റെ ഹൃദയതാളത്തിന്റെ ഗതിയെ തെറ്റിച്ചുകൊണ്ട് എന്നിലേക്ക് നോട്ടം പായിച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു ❤️എന്റെ പാവം ഡോക്ടർ…..❤️😁

ഞാൻ നിന്നിടത്ത് നിന്നൊന്ന് പരുങ്ങിക്കളിച്ചതും അത് കണ്ട് കിച്ചേട്ടൻ ഒരു നിറഞ്ഞ പുഞ്ചിരിയോടെ എന്റടുത്തേക്ക് നടന്നടുത്തു….

എവിടെയായിരുന്നു ഇതുവരെ…എന്നെ മറഞ്ഞ് നടന്നതാ…???🤨🤨😁

അല്ല… ഞാൻ…….അങ്ങനെയല്ല…😟😥

എങ്ങനെയല്ല…..???😁😁

ഞാൻ കിച്ചേട്ടന്റെ നോട്ടത്തെ നേരിടാനാവാതെ ചുറ്റും ഒരു പരിഭ്രമത്തോടെ കണ്ണോടിച്ച് പിന്നോട്ട് നടന്നു….കിച്ചേട്ടൻ ഓരോരോ അടിവച്ച് എനിക്ക് നേരെയും…

കിച്ചേട്ടാ…അത്…!!!

ഏത്….???😁😁

എന്റെ ഓരോ വാക്കിലും ചോദ്യങ്ങൾ കണ്ടെത്തി കിച്ചേട്ടൻ ഉള്ളിൽ പുഞ്ചിരിക്ക്യയായിരുന്നു…

ഞാൻ…..കിച്ചേട്ടനെ മറഞ്ഞ് നടന്നതൊന്നുമല്ല…!!!

പിന്നെ….!!!

ഞാൻ… ഞാൻ… അത്രയും പറഞ്ഞതും ഞാൻ കട്ടിലിന്റെ മേൽപ്പടിയിൽ ഇടിച്ചു നിന്നു…. പെട്ടെന്ന് തിരിഞ്ഞൊന്നു നോക്കിയതും ഇനി പിന്നോട്ട് പോകാൻ സ്ഥലമില്ലാന്ന് ഞാനറിഞ്ഞു…. മുന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചതും എനിക്കഭിമുഖമായി വളരെ അടുത്ത് കിച്ചേട്ടന്റെ മുഖം ഞാൻ കണ്ടു….

പറ… പിന്നെ എന്താന്ന്…???

അതും പറഞ്ഞ് എന്റെ പുരികക്കൊടികളിലേക്ക് വീണുകിടന്ന തലമുടിയിഴകളെ കിച്ചേട്ടൻ മെല്ലെ കൈകൊണ്ട് മാടിയൊതുക്കി വച്ചു….

ഞാൻ ഇടത് വശത്തേക്കൊന്ന് ചലിച്ചതും കിച്ചേട്ടന്റെ വലതു കൈ കട്ടിലിന്റെ മേൽപ്പടിയിൽ മുറുകി….വലത് ഭാഗത്തേക്കൊന്ന് നോട്ടമിട്ടതും എന്റെ നോട്ടത്തെ പിന്തുടർന്ന് ആ കണ്ണുകൾ എനിക്കൊപ്പം പാഞ്ഞ് അവിടെയും ബന്ധനം തീർത്തു…..

ന്മ്മ്മ്..ഇനി പറഞ്ഞോ…!!!

ഞാനാകെയൊന്ന് വെട്ടിവിയർത്തു….തൊണ്ടയിൽ നിന്നും ഉമനീര് പോലും വിലങ്ങി തുടങ്ങി….

കിച്ചേട്ടാ… അടുക്കളയില്….കുറച്ച് ജോലിയുണ്ടായിരുന്നു….അതാ ഞാൻ…

ഓഹോ… എന്നിട്ട് കഴിഞ്ഞോ എല്ലാം…???!!😁😁

ന്മ്മ്മ്…

അപ്പോ ഇനി നമുക്ക് ശല്യമായി ഒന്നുമില്ലല്ലോ….!!!😁😁

ഞാനതിന് ഒന്നും മിണ്ടാതെ നിന്നതും കിച്ചേട്ടൻ എന്റെ അരക്കെട്ടോട് ചേർത്ത് എന്നെ ഉയർത്തി കട്ടിലിന്റെ അല്പം ഉയരമുള്ള മേൽപ്പടിയിലേക്കിരുത്തി…..ഞാനാകെയൊന്ന് പിടഞ്ഞതും കിച്ചേട്ടന്റെ കൈകൾ അരക്കെട്ടിൽ നിന്നും മെല്ലെ ഉയർന്ന് എന്റെ കൈകളിലേക്കും അവിടെ നിന്നും മെല്ലെ ഞാനിട്ടിരുന്ന ഷർട്ടിന്റെ കോളറിലേക്കും പിടിമുറുക്കി…

എന്റെ ഷർട്ടിന്റെ ബട്ടൻസിലേക്ക് കിച്ചേട്ടന്റെ വിരലുകൾ ചേർന്നതും ഞാനൊരു ഞെട്ടലോടെ ആ മുഖത്തേക്കും എന്റെ ഷർട്ടിലേക്കും നോക്കി…😲😲😲😲 ആദ്യത്തെ ബട്ടനഴിച്ച് വിരലുകൾ അടുത്തതിലേക്ക് താണിറങ്ങി നിമിഷ നേരം കൊണ്ട് അതുമഴിച്ചെടുത്തു…

ഞാനൊരു കിതപ്പോടെ കണ്ണുകൾ ഇറുകെ അടച്ചതും ആ മുഖം എന്റെ കഴുത്തടിയോട് ചേർത്ത് എന്നിലെ സുഗന്ധത്തെ നാസികയിലേക്ക് ആവാഹിച്ചെടുത്തു….

എന്ത് സുഗന്ധാ അമ്മാളൂട്ടീ നിനക്ക്… ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് പരിചിതമായ വശ്യമായ ഒരു തരം സുഗന്ധം….❤️❤️ എനിക്ക് ഈ ഗന്ധത്തെ മുഴുവനായി എന്നിലേക്ക് ആവാഹിച്ചെടുക്കണം…!!!!

അതും പറഞ്ഞ് മേൽപ്പടിയിലിരുന്ന എന്നെ കിച്ചേട്ടൻ ഇരുകൈയ്യാലെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി….കിച്ചേട്ടനും എനിക്കൊപ്പം ബെഡിലേക്ക് ചാഞ്ഞു വന്നു….

അനിയന്ത്രിതമായ ഹൃദയമിടിപ്പും ശ്വാസഗതിയും എന്നിലൊരു പരവേശമുണ്ടാക്കിക്കൊണ്ടിരുന്നു… നെറ്റിത്തടത്തിലും, കഴുത്തടിയിലും, ചെന്നയിലുമായി വിയർപ്പു കണങ്ങൾ പൊടിഞ്ഞു… എന്റെ കണ്ണിലെ പിടച്ചിലിന്റെ ചലനം പോലും ഏറി വന്നു….കിച്ചേട്ടന്റെ മുഖം എന്നിലേക്ക് കൂടുതലായി അടുത്തു വന്നതും എന്റെ കൈകൾ ബെഡിലേക്ക് പിടിമുറുക്കി….. ആ ശരീരം എന്നിലേക്കമരാൻ വെമ്പൽ കൊണ്ടതും ഞാൻ കണ്ണുകളെ ഇറുകെയടച്ച് നിശബ്ദയായി കിടന്നു….

കുറേനേരം കഴിഞ്ഞതും ചെറിയൊരു നിശ്വാസക്കാറ്റ് എന്റെ കണ്ണുകളെ മെല്ലെ തഴുകിയുണർത്തിയതും ഞാൻ ഇറുകെയടച്ച കണ്ണുകൾ മെല്ലെ ചിമ്മിതുറന്നു…എനിക്കഭിമുഖമായി കിച്ചേട്ടന്റെ തിളങ്ങുന്ന കണ്ണുകളും പുഞ്ചിരി മായാത്ത ആ മുഖവുമായിരുന്നു കണ്ടത്….

സമ്മതാണോ നമ്മുടെ ശാന്തി മുഹൂർത്തത്തിന്…!!!

കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു…😜😁😁

ന്മ്മ്മ്….. ഞാനെന്റെ മറുപടി വിറയൽ കലർന്ന ഒരു മൂളലിലൊതുക്കി…

അത് കേട്ടതും കിച്ചേട്ടൻ ഒരു പുഞ്ചിരിയോടെ എന്നിൽ നിന്നും പതിയെ വിട്ടുമാറി ബെഡിലേക്ക് കിടന്നു….

എങ്കിലേ… എനിക്ക് സമ്മതമല്ലാട്ടോ…!!!!😁😁

ഞാനതു കേട്ട് കിച്ചേട്ടന്റെ മുഖത്തേക്ക് ഒരത്ഭുതത്തോടെ നോക്കി….കിച്ചേട്ടൻ എന്റെ മുഖത്തേക്ക് തലചരിച്ച് നോക്കി ഒന്നു ചിരിച്ചു…

സത്യമാണെന്റെ അമ്മാളൂട്ടീ…ഈ ഡോക്ടറൊരു പാവമല്ലേ…!!! എന്റെയീ പൂച്ചക്കുട്ടി പെണ്ണ് നന്നായി പേടിച്ച് വിറച്ചിരിക്ക്യാ…ഞാനൊരു കളിയ്ക്ക് പറഞ്ഞതല്ലേ ഈ ശാന്തി മുഹൂർത്തംന്നൊക്കെ…

അതുകേട്ടതും അത്രയും നേരം ഉള്ളില് തിങ്ങിക്കൂടിയ വീർപ്പു മുട്ടലുകളെ ഒരു നിറഞ്ഞ പുഞ്ചിരിയാക്കി ഞാനാ നെഞ്ചിലേക്ക് പറ്റിച്ചേർന്നു… കിച്ചേട്ടൻ ഒരുപാട് സ്നേഹത്തോടെ എന്നെ മുറുകെ ചേർത്ത് പിടിച്ച് എന്റെ മുടിയിഴകളെ തലോടി കിടന്നു….

എന്തിനാ അമ്മാളൂട്ടീ നീ എന്നെയിങ്ങനെ പേടിയ്ക്കണേ…. നിന്റെ പൂർണ സമ്മതമില്ലാതെ ബലംപ്രയോഗിച്ച് സ്വന്തമാക്ക്വോ ഞാൻ നിന്നെ…. എന്നെ നിനക്ക് തീരെ വിശ്വാസമില്ലേ….

നേരിട്ട് കാണും മുമ്പേ നിന്നെ പ്രണയിച്ചു തുടങ്ങിയവനാ ഞാൻ….!!!❤️❤️ എന്നിട്ട് പോലും എന്റെയിഷ്ടം തുറന്ന് പറയും മുമ്പേ തെറ്റായ ഒരു പ്രവർത്തിയെങ്കിലും ഞാൻ നിന്നോട് കാട്ടീട്ടുണ്ടോ….???? കാരണം നീ എന്നെ മോശമായി കാണുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലാരുന്നു അമ്മാളൂട്ടീ….

ഞാനതു കേട്ട് അല്പം വിഷമത്തോടെ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി….😞

കിച്ചേട്ടാ….. ഞാൻ…..😞😞😞

വേണ്ട…എനിക്കറിയാം എന്റമ്മാളൂട്ടിയെ.. വിഷമിപ്പിക്കാൻ പറഞ്ഞതല്ല…!!! എനിക്ക് വേണം എന്റെ പെണ്ണിനെ…ഇപ്പോഴല്ല നിന്നിലെ പ്രണയത്തെ എന്നിലേക്ക് സമർപ്പിക്കാൻ നീ നിറഞ്ഞ മനസോടെ തയ്യാറെടുക്കുമ്പോ…. അന്നെനിയ്ക്ക് നിന്നിലെ പ്രണയത്തിന്റെ ആഴപ്പരപ്പിലേക്ക് മുങ്ങിയിറങ്ങണം…അതിന്റെ ഓരോ അണുവിനേയും എന്നിലേക്ക് ചേർക്കണം…!!!❤️❤️❤️

ഇപ്പോ എന്റമ്മാളൂട്ടിയ്ക്ക് കുറച്ച് time വേണം…!! എന്നെ സ്നേഹിച്ചു തുടങ്ങാനല്ല…അതീ നെഞ്ചിൽ ഒരുപാടുണ്ടെന്നറിയാം.. പക്ഷേ അതിനൊപ്പം ചെറിയൊരു പേടിയും കുടിയിരിപ്പുണ്ട്…. ഈ സ്നേഹവും പേടിയും ഒന്നിച്ചു മുന്നോട്ട് പോയാൽ ശരിയാവില്ല…..😁 അതുകൊണ്ട് എത്ര വേണമെങ്കിലും time എടുക്കാം… ഞാൻ നിർബന്ധിക്കില്ല…. എന്നിലേക്ക് ചേരാൻ നിന്റെ ഉള്ളം കൊതിയ്ക്കുമ്പോ ഈ ഹൃദയതാളത്തിൽ നിന്നും ഞാനതറിഞ്ഞോളാം… അതുവരെ ഞാൻ wait ചെയ്തോളാം..!!!എന്താ…

കിച്ചേട്ടൻ അത്രയും പറഞ്ഞതും ഈ ലോകത്തിലുള്ള മറ്റെന്തിനേക്കാളും വിലമതിയ്ക്കാനാവാത്ത നിധിയാണ് എനിക്ക് കിട്ടിയിരിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി…. ആ നെഞ്ചോരം ചേരുന്നതിലും വലിയ ഭാഗ്യമൊന്നും എനിക്കിനി കിട്ടാനില്ല…അത്രയും പാവമാണ് എന്റെ ഡോക്ടർ…..❤️❤️❤️

എന്റെ മുടിയിഴകളെ തഴുകിയിഴയുന്ന ആ കരങ്ങളെ ഞാൻ ചേർത്ത് പിടിച്ച് മെല്ലെയൊന്ന് മുത്തി…❤️❤️ എന്റെയുള്ളിൽ കിച്ചേട്ടനോട് തോന്നിയ പ്രണയത്തിന്റെ സ്നേഹ സമ്മാനമായിരുന്നു അത്….ആ ചുംബനത്തെ ഏറ്റുവാങ്ങി കിച്ചേട്ടൻ എന്നെ ഒന്നുകൂടിയൊന്ന് മുറുകെ പുണർന്ന് കിടന്നു….

ആ നെഞ്ചിൽ ചുംബനങ്ങളാൽ മൂടി അതിലെ ചൂടുപറ്റി ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു…..

രാവിലെ ഉറക്കമുണർന്നതും ഞാൻ ഞെട്ടിപ്പിടഞ്ഞ് കിച്ചേട്ടനിലെ പിടിവിട്ട് എഴുന്നേറ്റു….

എന്താ അമ്മാളൂട്ടീ…എന്തിനാ ഇത്ര തിടുക്കപ്പെട്ട് എഴുന്നേറ്റത്..

കിച്ചേട്ടൻ കണ്ണുതിരുമ്മി ഉറക്കച്ചടവോടെ പറഞ്ഞതും ഞാൻ അല്പം ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി…

കിച്ചേട്ടാ ഇന്നല്ലേ വൃതം തുടങ്ങേണ്ടത്..!!!

അതേ… കിച്ചേട്ടൻ കൂളായി പറഞ്ഞ് ബെഡ്ഷീറ്റ് മാറ്റി എഴുന്നേറ്റിരുന്നു…

ഒരു ദിവസം തുടങ്ങുന്നത് അർദ്ധരാത്രി 12 മണിമുതലല്ലേ…

അതേ…അതിനെന്താ…???

ഇന്നലെ ഞാൻ കിച്ചേട്ടനൊപ്പം ഒരു ബെഡിലല്ലേ കിടന്നത്….അതും….🙈

എന്റമ്മാളൂട്ടീ…നമ്മള് തമ്മിൽ വൃതത്തിന് തടസം വരണതൊന്നും നടന്നില്ലല്ലോ….😜😁 പിന്നെ എന്താ..?? അതുമല്ല അമ്മ കാലാകാലങ്ങളായി ക്ഷേത്രത്തിൽ പോയി തൊഴുത് വന്നാ വൃതം തുടങ്ങാറ്…. എല്ലാറ്റിനും ഭഗവാന്റെ നേരിട്ടുള്ള ഒരു കൈയ്യൊപ്പ് വേണ്ടേ… അല്ലാണ്ട് എന്റെയീ ഭാര്യ എനിക്ക് വേണ്ടി ഇവിടെയിരുന്ന് കഷ്ടപ്പെട്ട് വൃതമനുഷ്ഠിക്കുന്നുണ്ടെന്ന് ഭഗവാൻ എങ്ങനെയാ അറിയ്കാ…

ദേ കിച്ചേട്ടാ ഭഗവാനോട് കളിയ്ക്കല്ലേ….!!!

ഞാൻ ചെറിയൊരു താക്കീതായി പറഞ്ഞൊന്ന് പുഞ്ചിരിച്ച് ബെഡിൽ നിന്നും ഇറങ്ങി ബാത്റൂമിലേക്ക് നടന്നു…..നല്ലൊരു കുളിയൊക്കെ കഴിഞ്ഞ് സെറ്റും മുണ്ടുമൊക്കെ ചുറ്റി താഴേക്ക് ചെന്നതും അമ്മയും ക്ഷേത്രത്തിലേക്ക് പോകാൻ തയ്യാറായി നിൽക്ക്വായിരുന്നു…..

ആഹാ…മോള് റെഡിയായോ… ഇന്നലെ എല്ലാം പറഞ്ഞ് തരണംന്ന് കരുതിയതാ…ഞാനതങ്ങ് മറന്നു….

കിച്ചേട്ടൻ പറഞ്ഞു തന്നു അമ്മേ എല്ലാം…. അങ്ങനെയാ ഞാനിപ്പോ ഒരുങ്ങിയിറങ്ങിയേ….

ആര്…കിച്ചനോ…??? അവനിതൊക്കെ അറിയാമായിരുന്നോ…!!😁😁 ഞാൻ കരുതി അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലാന്ന്…..

ഞാനും അത് കേട്ടൊന്ന് ചിരിച്ചു….

എന്താണ് സതിയമ്മയും മോളും എന്റെ പേരും പറഞ്ഞൊരു ചിരിയൊക്കെ..!!!

കിച്ചേട്ടൻ ഷർട്ടിന്റെ സ്ലീവും മടക്കി സ്റ്റെയർ ഇറങ്ങി വന്നു…ഞാനും അമ്മയും ഒരുപോലെ കിച്ചേട്ടന്റെ മുഖത്തേക്കൊന്ന് നോക്കി നിന്നു….

ഒന്നുമില്ലേ ന്റെ കിച്ചാ…നേദ്യം തുടങ്ങും മുമ്പേ ക്ഷേത്രത്തിൽ എത്തണം.. പെട്ടെന്ന് വാ…

അമ്മ അതും പറഞ്ഞൊന്ന് ചിരിച്ച് മുമ്പേ നടന്നു… പിന്നെ സമയം കളയാണ്ട് ഞങ്ങളും കാറിൽ കയറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു….

ശ്രീകോവിലിന് മുന്നിൽ ചെന്ന് നിന്ന് നന്നായി ഒന്നു തൊഴുത് വഴിപാടും നടത്തിയാണ് തിരികെ വന്നത്….. ഒരുനേരം മാത്രമേ ആഹാരം പാടുള്ളൂ….

വൃതമുള്ളോണ്ട് വീട്ടിലെ ഒരു ജോലിയും അമ്മ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചില്ല…. complete rest എന്നുവേണം പറയാൻ… പിന്നെ ഞാൻ റൂമില് തന്നെ ഒതുങ്ങിക്കൂടി….ഡ്രസ് അയൺചെയ്തും മുറിയൊക്കെ ഒന്ന് വൃത്തിയാക്കിയും നിന്നപ്പോഴാ കിച്ചേട്ടൻ റൂമിലേക്ക് വന്നത്….

നീ എന്താ അമ്മാളൂട്ടീ ഈ കാണിക്കണേ…!!! ഇതൊക്കെ ചെയ്യാൻ ആര് പറഞ്ഞു….?? ഒന്നാമതേ വൃതവുമെടുത്തിരിക്കുന്നു… അതിന്റെ കൂടെ….

കിച്ചേട്ടൻ അതും പറഞ്ഞ് ഞാൻ അടുക്കിവച്ചുകൊണ്ടിരുന്ന ടെക്സ്റ്റ് എന്റെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി ഷെൽഫിലേക്ക് വച്ചു…..

അത് സാരല്യ കിച്ചേട്ടാ… ഞാൻ അടുക്കി വച്ചോളാം… എനിക്ക് കുഴപ്പമൊന്നുമില്ല…!! ഒന്നും ചെയ്യാണ്ടിരിക്കുമ്പോഴാ ക്ഷീണം തോന്നണേ..അമ്മയും എന്നെ ഒന്നും ചെയ്യാൻ അടുപ്പിക്കുന്നില്ല…കിച്ചേട്ടനും കൂടി ഇങ്ങനെ തുടങ്ങല്ലേ…!!!

കിച്ചേട്ടനും അങ്ങനെ തന്നെയേ തുടങ്ങൂ..എന്റെ മോള് ആ ബെഡില് ചെന്നിരുന്നേ… എന്നിട്ട് ചെറിയ എന്തെങ്കിലും bottle painting വല്ലതും ചെയ്തോ….

കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ ബെഡിലേക്കിരുത്തി ഒരു paint box നീട്ടി തന്നു… പിന്നെ വേറെ വഴിയില്ലാണ്ട് ഞാനതിൽ പണി തുടങ്ങി…കിച്ചേട്ടൻ എനിക്ക് തൊട്ടരികിലിരുന്ന് ലാപ്പില് ഭയങ്കര വർക്കും..

പെട്ടെന്നാ അമ്മ ഊണ് റെഡിയായീന്ന് പറഞ്ഞ് കിച്ചേട്ടനെ കഴിയ്ക്കാൻ വിളിച്ചത്….. കിച്ചേട്ടൻ ലാപ്പിൽ നിന്നും മുഖമുയർത്തി എന്നെയൊന്ന് നോക്കി പിന്നെ അമ്മയേയും…

മോൾക്ക് ഒരു നേരമേ പാടുള്ളൂ കിച്ചാ…!! അതല്ലേ ഞാൻ വിളിയ്ക്കാണ്ടിരുന്നത്…!!

കിച്ചേട്ടൻ അത് കേട്ടതും എന്നെ നിസ്സഹായനായി ഒന്നു നോക്കി പതിയെ ലാപ്പ് close ചെയ്തു വച്ചു…

അമ്മ കഴിച്ചോ… വിളമ്പി വച്ചിരുന്നാൽ മതി… ഞാൻ വന്ന് കഴിച്ചോളാം… എനിക്ക് ഒരിത്തിരി പണി കൂടിയുണ്ട്…!!!

അമ്മ അതുകേട്ട് താഴേക്ക് നടന്നു…

കിച്ചേട്ടാ പോയി കഴിയ്ക്ക്… ഇവിടെ എന്താ ഇനി പണിയുള്ളത്…!!!

അതൊക്കെ ഉണ്ടെന്റെ അമ്മാളൂട്ടീ….

കിച്ചേട്ടൻ അതും പറഞ്ഞ് ബെഡിൽ നിന്നും എഴുന്നേറ്റ് ഷെൽഫിലിരുന്ന ഏതൊക്കെയോ ടെക്സ്റ്റെടുത്ത് റെഫർ ചെയ്യാൻ തുടങ്ങി…. നേരം ഒരുപാട് വൈകീട്ടും കിച്ചേട്ടൻ ഭക്ഷണം കഴിയ്ക്കാൻ കൂട്ടാക്കിയില്ല…. അമ്മയോട് കഴിച്ചൂന്ന് കള്ളം പറഞ്ഞ് ഇടയ്ക്ക് ഫുഡ് വീട്ടിലെ കുറിഞ്ഞി പൂച്ചയ്ക്ക് കൊടുക്കണത് ഒരു കണ്ണാലെ ഞാൻ കണ്ടിരുന്നു…. എല്ലാം കഴിഞ്ഞ് അല്പം ഗൗരവവും മുഖത്ത് ഫിറ്റ് ചെയ്താ റൂമിലേക്ക് വന്നത്….

കിച്ചേട്ടാ…!!! എന്താ ആഹാരം കഴിയ്ക്കാണ്ടിരുന്നത്..??

ഞാൻ കിച്ചേട്ടനരികിലേക്ക് നടന്നു..

കഴിച്ചല്ലോ…!!!

എനിക്ക് മുഖം തരാതെയാ കിച്ചേട്ടനത് പറഞ്ഞത്…

എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞേ ഡോക്ടറേ… ഇവിടെ…എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞേ…!!!

ഞാനങ്ങനെ പറഞ്ഞതും കിച്ചേട്ടനെന്നെ ഞെട്ടിയൊന്ന് നോക്കി…. എന്നിട്ട് ഒരു കള്ളച്ചിരി മുഖത്തൊളിപ്പിച്ച് വാ പൊത്തി അത്ഭുതത്തോടെ നിന്നു….

എന്നോട് എന്റെ style തന്നെ ഭീഷണിയാ…!!! ഇപ്പോ എന്നോട് സംസാരിക്കാൻ ചെറിയ തോതിലൊരു ധൈര്യമൊക്കെ ആയി ല്ലേ.. ന്മ്മ്മ്… അതെനിക്ക് ഗുണം ചെയ്യും ട്ടോ അമ്മാളൂട്ടീ….

അതേ… subject ൽ നിന്നും escape ആവണ്ട.. ഞാനാകെയൊന്ന് പരുങ്ങി…. ഞാൻ കണ്ടു ആഹാരം മുഴുവനും പൂച്ചയ്ക്ക് കൊടുക്കണത്….

ഹോ…അതാണോ… കിച്ചേട്ടൻ അതും പറഞ്ഞ് ബെഡിലേക്ക് ചാരിയിരുന്നു….

കിച്ചേട്ടാ പോയി ഫുഡ് കഴിയ്ക്ക്….!!!

എനിക്ക് വേണ്ട അമ്മാളൂട്ടീ…നീ ഇവിടെ ഒന്നും കഴിയ്ക്കാണ്ടിരിക്കുമ്പോ തോന്നണില്ലെടീ…!!!

അതുകേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു… എങ്കിലും ഞാനതിനെ മറച്ച് കിച്ചേട്ടനരികിലേക്ക് നടന്നു…

അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഞാൻ വൃതമെടുക്ക്വല്ലേ… അതുകൊണ്ടല്ലേ ഒന്നും കഴിയ്ക്കാത്തത്…കിച്ചേട്ടനെന്തിനാ കഴിയ്ക്കാണ്ടിരിക്കണേ..!!!

ഞാനും വൃതമെടുക്ക്വാണെന്ന് കൂട്ടിയ്ക്കോ..!!!

കിച്ചേട്ടാ ദേ കളിയ്ക്കല്ലേ…!!!!

ഒരു കളിയും ഇല്ല…കാര്യാണ് അമ്മാളുവമ്മേ..!! 😁😁😁

പിന്നെ ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടും കിച്ചേട്ടൻ ഫുഡ് കഴിയ്ക്കാൻ കൂട്ടാക്കിയില്ല…രാത്രിയില് മാത്രമേ എനിക്ക് ആഹാരം കഴിയ്ക്കാൻ പാടുള്ളൂ…അതും വൈകുന്നേരത്തെ നേദ്യച്ചോറ് മാത്രം…

എനിക്കൊപ്പം കിച്ചേട്ടനും രാത്രി അത് മാത്രമാണ് കഴിച്ചത്..!!!പരാതികളോ പരിഭവങ്ങളോ കൂടാതെ കിച്ചേട്ടൻ ആഹാരം കഴിയ്ക്കുന്നത് കണ്ടതും ഉള്ളില് സങ്കടവും സന്തോഷവും ഒരുപോലെ നുരഞ്ഞു പൊങ്ങി…. ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് റൂമിലേക്ക് പോകാൻ തുടങ്ങുമ്പോഴാ അമ്മ പിന്നിൽ നിന്നും വിളിച്ചത്..

അമ്മാളൂ…മോളിന്ന് അമ്മേടെ റൂമില് കിടന്നാൽ മതി….

അമ്മ പറഞ്ഞത് കേട്ട് ഞാൻ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കിയതും കിച്ചേട്ടന്റെ മുഖത്ത് ഒരേ സമയം ദേഷ്യവും വിഷമവും എല്ലാം ഒരുപോലെ പ്രതിഫലിച്ചു.. ഞാനൊരു തരം നിസ്സഹായതയോടെ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കിയതും കിച്ചേട്ടൻ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ തിരിഞ്ഞു നടന്നു….

ആ ദേഷ്യത്തിന്റെ കാരണം എനിക്ക് വ്യക്തമായിരുന്നു…. ഞാൻ കിച്ചേട്ടൻ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു പോയി.. പിന്നെ പതിയെ അമ്മേടെ റൂമിലേക്ക് നടന്നു….

ബെഡിനരികില് വന്നിരുന്നതും അമ്മ പുതയ്ക്കാനുള്ള ഷീറ്റും പില്ലോയുമെല്ലാം എനിക്കായ് ഷെൽഫിൽ നിന്നും എടുത്തു തന്നു….ബെഡില് ഷീറ്റ് വിരിയ്ക്കുമ്പോ അമ്മ കാര്യമായി എന്തൊക്കെയോ എന്നോട് സംസാരിയ്ക്കുന്നുണ്ടായിരുന്നു…. പക്ഷേ എന്റെ മനസ് അവിടെയൊന്നുമായിരുന്നില്ല…. എല്ലാം തലയാട്ടി കേട്ടിരുന്നതല്ലാതെ തിരിച്ചൊന്നും പറയാൻ കൂടി മനസനുവദിച്ചില്ല….

ഒടുവിൽ പ്രാർത്ഥനയോടെ അമ്മ ബെഡിലേക്ക് കിടന്നതും മനസ് നിറഞ്ഞ പ്രാർത്ഥനയോടെ ഞാനും അതിന്റെ ഓരം ചേർന്ന് കിടന്നു… പില്ലോയ്ക്കരികിലിരുന്ന മൊബൈൽ എടുത്ത് കിച്ചേട്ടന് വെറുതേയൊന്ന് കോൾ ചെയ്തു…. but no response….

കുറേ ആയിട്ടും കോൾ അറ്റൻഡ് ചെയ്യാൻ കൂട്ടാക്കുന്നില്ല… പിന്നെ വേറെ വഴിയില്ലാതെ കോളെടുക്കാൻ WhatsApp ചെയ്തു…നിമിഷനേരത്തിനുള്ളിൽ സീൻ ചെയ്തു…പക്ഷേ അതിനും reply ഇല്ല… പിന്നെ message text ചെയ്തു…അതും ഫലം കാണാതെയായതും ഞാൻ മൊബൈൽ ഓഫ് ചെയ്ത് കിടന്നു…. ____________ (ഇനി ഡോക്ടർ ബാക്കിയുള്ള കഥ പറയട്ടേ…എന്താ…)

ആദ്യം തോന്നിയ ദേഷ്യത്തിന്റെ ചൂടിൽ കോൾ അറ്റൻഡ് ചെയ്തില്ലെങ്കിലും പിന്നെ അത് പതിയെ പതിയെ മനസിലൊരു വീർപ്പുമുട്ടലായി തുടങ്ങി…. മൊബൈൽ എടുത്ത് തിരികെ വിളിച്ചതും അമ്മാളൂന്റെ ഫോൺ switched off ആയിരുന്നു….

ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം പോയിട്ട് ഒന്ന് കണ്ണടയ്ക്കാൻ കൂടി കഴിയുന്നില്ല…. ഞാൻ ഒരൂക്കോടെ ബെഡിൽ എഴുന്നേറ്റിരുന്നു…

രണ്ട് തവണ വിളിച്ചിട്ട് എടുത്തില്ലാന്ന് വച്ച് ഉടനെയങ്ങ് സ്വിച്ച് ഓഫ് ചെയ്യ്വാ….!!!😡😡

എന്തൊക്കെ ആലോചിച്ചിട്ടും അവളെ കാണാണ്ടിരുന്നിട്ട് മനസിനൊരു സുഖവും തോന്നീല്ല… കണ്ടേ പറ്റൂന്നൊരു തോന്നൽ മനസില് മുറുകാൻ തുടങ്ങി….പിന്നെ അധികം ചിന്തിച്ചിരിക്കാണ്ട് ഞാൻ പതിയെ താഴേക്ക് നടന്നു… അമ്മേടെ റൂമിന് മുന്നിലെത്തി പതിയെ ഡോറിന്റെ ഹാന്റിൽ ലോക്കൊന്ന് തിരിച്ചു നോക്കി….

ഭാഗ്യം….!!! ലോക്ക്ഡ് ആയിരുന്നില്ല….!!!😜😜😜

പിന്നെ അധികം അമാന്തിച്ച് നിൽക്കാണ്ട് ശബ്ദമുണ്ടാക്കാതെ ഡോറ് മെല്ലെ അകത്തേക്ക് തള്ളി തുറന്ന് ഞാൻ ഉള്ളിലേക്ക് കടന്നു….

ലൈക്ക് കമന്റ് ചെയ്യണേ…

തുടരും…..

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *