ഒരു പെൺകുട്ടി പ്രതികരിക്കുമ്പോൾ അതിന് പിന്നിൽ ശക്തമായ ഒരു കാരണം ഉണ്ടാവും…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ബിജി ശിവാനന്ദ്

നിഷാ …. നിഷാ .. പ്രിയ ആ കൊച്ചുകുടിലിന്റെ മുറ്റത്തുനിന്നും അകത്തേക്ക് നോക്കി വിളിച്ചു..

ആരാ.. അത് എന്ന ചോദ്യത്തിനു പുറമെ 45 വയസ്സ് തോന്നിക്കുന്ന ഒരു മെലിഞ്ഞ സ്ത്രീ പുറത്തേക്ക് വന്നു..ജീവിതത്തിന്റെ കഷ്ടപ്പാട് ആമുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു

ഒരു നിമിഷം ഒന്നും പത റിയെങ്കിലും ധൈര്യം സംഭരിച്ച് പ്രിയ പറഞ്ഞു ഞാൻ നിഷയുടെ ഒരു കൂട്ടുകാരിയാണ്… അവളെ ഒന്ന് കാണാൻ വന്നതാണ്..

ഓള് ഇവിടെയുണ്ടായിരുന്നു ഇസ്കൂൾ ഇല്ലാത്തതുകൊണ്ട് മടിപിടിച്ചു ഇവിടെ തന്നെ കിടക്കുകയാണ്…

അത് കേട്ട് എന്റെ ഉള്ള ഒന്നു ഞെട്ടി.. സ്കൂളിൽ വരാത്ത എന്താണ് ചോദിക്കാൻ വന്നതാണ് ഞാൻ…അപ്പോൾ ഇവർ പറയുന്നു സ്കൂൾ ഇല്ലാന്ന്.

എന്തിനായിരിക്കും അവൾ അമ്മയോട് കള്ളം പറഞ്ഞത്… എന്റെ ഉള്ളിൽ സംശയം ഉയർന്നു… എങ്കിലും അത് ഈ പാവം സ്ത്രീയോട് പറയാൻ തോന്നിയില്ല… നിഷ എന്നെക്കാൾ മൂന്നു വയസ്സിന് ഇളയതാണ്.. പത്താം ക്ലാസിലാണ് പഠിക്കുന്നത്…

അവൾക്ക് അച്ഛനില്ല അമ്മ മാത്രമേ ഉള്ളൂ… പുറമ്പോക്കിലെ ഒരു കൊച്ചു കുടിലിലാണ് രണ്ടുപേരുടെയും താമസം… അടുത്തുള്ള വീടുകളിൽ എന്തെങ്കിലും ജോലിക്കു പോയാണ് അവർ കഴിയുന്നത്..

മിടുക്കിയായ കുട്ടിയാണ് നിഷ നന്നായി പഠിക്കും.. ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്.. അടുത്ത കുറച്ചു ദിവസമായി അവളെ കാണാൻ ഇല്ലായിരുന്നു… എന്തെങ്കിലും അസുഖം ആണെന്ന് കരുതിയിരുന്നത്..

പരീക്ഷ ആയതുകൊണ്ട് ധാരാളം പഠിക്കാൻ ഉണ്ടായിരുന്നു അതു കൊണ്ട് എനിക്ക് ഇടയ്ക്ക് വന്ന് ചോദിക്കാനും പറ്റിയില്ല.. ഇന്ന് ഞായറാഴ്ച ആയതുകൊണ്ടാണ് അവളെ ഒന്നു കാണാൻ വച്ച് ഇറങ്ങിയത്…

അമ്മേ എനിക്ക് നിഷയെ ഒന്ന് കാണണം.

ഡീ നിഷെ… നിന്നെ ഒരു കുട്ടി കാണാൻ വന്നിരിക്കുന്നു,.. അവർ അകത്തേക്ക് നോക്കി വിളിച്ചു പക്ഷേ അതിനു മറുപടി ഒന്നും ഉണ്ടായില്ല..

കുറച്ചു ദിവസമായി അവൾ ഇങ്ങനെയാണ് ആരോടും മിണ്ടാട്ടമില്ല ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരിക്കും.. സ്കൂളിൽ വരാൻ കഴിയാത്തത് കൊണ്ടായിരിക്കും ചിലപ്പോൾ കൂട്ടുകാരെ കാണാഞ്ഞുള്ള വിഷമമാകും…

ഞാൻ മെല്ലെ ഒന്നും മൂളി..

അവൾ പുഴക്കരുകിൽ കാണും മോളെ ഞാൻ പോയി വിളിച്ചിട്ട് വരാം..

വേണ്ട അമ്മേ… ഞാൻ അങ്ങോട്ട്‌ പൊയ് കണ്ടോളാം….

പ്രിയ ചെല്ലുമ്പോൾ പുഴയുടെ പാതി ആഴങ്ങളിലേക്കിറങ്ങി നിൽക്കുകയായിരുന്നു നിഷ അവളുടെ നെഞ്ചോപ്പം വെള്ളം ഉണ്ടായിരുന്നു.. പ്രിയ അത് കണ്ടു പരിഭ്രമിച്ചു…

നിഷാ നീ എന്താണ് ചെയ്യുന്നത് ഇങ്ങോട്ട് കയറി വരൂ….

നിഷ ഞെട്ടി ഒന്ന് പിന്തിരിഞ്ഞു നോക്കി..പ്രിയയെ കണ്ടു അവൾ ഒരു ചുവടുകൂടി മുന്നോട്ട് വെച്ചു…

പ്രിയ പിന്നെ ഒന്നും ആലോചിച്ചില്ല അവളും പുഴയിലേക്ക് ഇറങ്ങി … അപ്പോഴേക്കും നിഷ ആഴമില്ലാത്ത ഭാഗത്തേക്ക്.. നീങ്ങി പോയിരുന്നു… പ്രിയ നീന്തി അവളുടെ അടുത്തെത്തി നിഷയുടെ മുടിയിൽ പിടികിട്ടി അവളെ വലിച്ചു കൊണ്ട് തിരികെ വന്നു…

രണ്ടു പേരും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു… പ്രിയക്ക് ഓർത്തപ്പോൾ വല്ലാത്ത ഭയം തോന്നി ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ.. ഇപ്പോൾ നിഷയെ ജീവനോടെ കാണാൻ പറ്റുമായിരുന്നുവോ?…

എന്താണ് അവർക്ക് പറ്റിയത് അറിയണം പ്രിയ മനസ്സിലുറച്ചു… കുറച്ചു നിമിഷത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല..

പതിയെ പ്രിയ സംസാരിച്ചുതുടങ്ങി എന്താണ് നിനക്ക് പറ്റിയത് എന്തിനാണ് നീ ഇങ്ങനെ ചെയ്യാൻ പോയത്.. എന്തുതന്നെയായാലും നീ തുറന്നു പറ… ഒരു നിമിഷം കൊണ്ട് നീ നിന്റെ ജീവിതം അവസാനിപ്പിക്കാൻ നോക്കിയാൽ നിന്റെ വീട്ടിൽ നിന്നെ കാത്തിരിക്കുന്ന അമ്മയ്ക്ക് വേറെ ആരാ ഉള്ളത്… എന്തിനാ മോളെ ഇത് ചെയ്തത് എന്നോട് പറ…

നിഷ…. പൊട്ടിക്കരഞ്ഞു എന്റെ അമ്മയെ ഓർത്തു തന്നെ ചേച്ചി ഞാൻ ഇതു ചെയ്തത്… എന്തിനാ ഇങ്ങനെ ആൾക്കാരുടെ പരിഹാസം ഏറ്റുവാങ്ങാൻ ഒരു ജീവിതം….

നീ കാര്യം എന്താന്ന് വെച്ചാൽ തുറന്നു പറ.. എന്താ നീ ഒരാഴ്ചയായി സ്കൂളിൽ വരാഞ്ഞത്… നിന്റെ അമ്മയോട് പഠിത്തം ഇല്ല എന്നും പറഞ്ഞു എന്തിനാ മടിച്ചു വീട്ടിൽ ഇരുന്നത്… എനിക്കറിയണം അറിയാതെ ഞാൻ ഇവിടുന്ന് പോകില്ല

പറഞ്ഞില്ലെങ്കിൽ നിന്റെ അമ്മയോട് ഞാൻ എല്ലാ കാര്യവും പറയും… നിന്റെ അമ്മ അറിയട്ടെ നീ ഇത്രയും ദിവസം പഠിത്തം ഇല്ലെന്നും പറഞ്ഞു ആ പാവത്തിനെ പറ്റിക്കുകയായിരുന്നു.

ഞാൻ സ്കൂളിൽ വരാതിരുന്നത് ആ രണ്ടു ദിവസങ്ങളിൽ എന്താണ് സംഭവിച്ചത് നിനക്ക് എന്താണ് പറ്റിയത് എന്നോട് പറ..

ഞാൻ പറയാം ചേച്ചി… ചേച്ചി വരാതിരുന്ന ആദിവസം ഞാൻ തനിച്ചാണ് സ്കൂളിലേക്ക് പോയത്.. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു, ഞാൻ ബസ്സിൽ കയറിയ നിമിഷം മുതൽ അതിലെ കണ്ടക്ടർ എന്നോട് മോശമായി പെരുമാറാൻ തുടങ്ങി…

ഏതോ നികൃഷ്ട ജീവിയെ കാണും പോലെ കാണുമ്പോലെ അയാളെന്റെ നേർക്കു ആക്രോഷിച്ചു.. മുന്നിൽ നിന്നിരുന്ന എന്നെ അയാൾ പിന്നിലേയ്കാക്കി.. കുറച്ചു കഴിഞ്ഞ് അയാൾ എന്റെ പിന്നിലായ് വന്നുനിന്ന്.. എന്നോട് മോശമായി പെരുമാറാൻ തുടങ്ങി…

മോശമായി എന്നുവെച്ചാൽ പ്രിയ ചോദിച്ചു…

അയാളുടെ ദേഹം എന്റെ ദ്ദേഹത്തോട് ചേർത്തമർത്തി.. എന്റെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചു.. ഞാൻ അകന്നു നിന്നപ്പോൾ അയാൾ വീണ്ടും എന്നിലേക്ക് അടുത്തുനിന്നു.. അതുതന്നെ ആവർത്തിച്ചു..

എന്നിട്ട് നീ ഒന്നും പ്രതികരിച്ചില്ലേ..

എന്റെ ദേഹത്തിനീ തൊട്ടു പോകരുതെന്ന് ഞാൻ തെല്ലു ഉറക്കെ പറഞ്ഞു..

ആദ്യം അയാൾ ഒന്നു വിരണ്ടെങ്കിലും പിന്നെ അയാൾ പെട്ടെന്ന് പറഞ്ഞു.. ആരും മുട്ടാതെ യാത്ര ചെയ്യണമെങ്കിൽ മോള് സ്വന്തം കാറിലും യാത്ര ചെയ്യണം.. ഇത് ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് ഉള്ള വണ്ടിയാ അപ്പോൾ ഒന്ന് തട്ടിയെന്നും മുട്ടിയെന്നും വരും…

അത് കേട്ട് ബസ്സിലുണ്ടായിരുന്ന എല്ലാവരും ഉറക്കെ ചിരിച്ചു…

അത് അയാൾക്ക് എനിക്കെതിരെ പ്രയോഗിക്കാനുള്ള ആവേശമായി.. അവളുടെ ജാട കണ്ടാൽ അംബാനിയുടെ മോളാണെന്ന് അഭാവം… കഞ്ഞിക്ക് വകയില്ലാത്ത ചെറ്റക്കുടിലിൽന്ന് വരുവാ അവള്.. തന്ത ആരാണെന്ന് പോലും അറിയാൻ വയ്യാത്ത അവിടെയൊക്കെ നെഗളിപ്പ്…

അതും കൂടെ കേട്ടപ്പോഴേക്കും ആൾക്കാർ… പൊട്ടിച്ചിരിച്ചു…

അല്ലേലും ഇങ്ങനെയുള്ളവർക്ക.. ജാഡ… ആരോ ഒരാൾ കമന്റ് പറഞ്ഞു…എല്ലാ കണ്ണുകളും എന്റെ നേർക്ക് പരിഹാസത്തോടെ നോക്കുന്നുണ്ടായിരുന്നു

എല്ലാവർക്കും മുൻപിൽ പരിഹാസ യായി ഞാൻ നിന്നു… ആ നിമിഷം മരിച്ചുപോയെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി ചേച്ചി… ഒരു പെൺകുട്ടി പ്രതികരിക്കുന്നത് എന്തിനാണെന്ന് പോലും ചോദിക്കാതെ അവരെല്ലാം കൂടി എന്നെ കുറ്റക്കാരിയായി അപഹസിച്ചു..

അതെല്ലാം ഞാൻ മറന്നു എന്റെ പഠിക്കാനുള്ള ആഗ്രഹത്തിനും എന്റെ അമ്മയുടെ മുഖവും ഓർത്ത്… പിറ്റേ ദിവസവും ഞാൻ ബസിലേക്ക് ചെന്നപ്പോഴേക്കും… എല്ലാ മുഖങ്ങളും പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു… അംബാനിയുടെ മോൾ വന്നല്ലോ എന്ന് ആരുടെയോ കമന്റ്…

കണ്ടക്ടർ വക പതിവ് ഉപദ്രവം വീണ്ടും.. ഞാൻ ഒതുങ്ങി നിൽക്കും തോറും അയാളെന്നെ അപഹസിച്ചു കൊണ്ടേയിരുന്നു.. മറ്റുള്ളവർക്ക് മുൻപിൽ ഒരു പരിഹാസ പാത്രമായി ഞാൻ നിന്നുരുകി..അവിടെനിന്നും എവിടേക്കെങ്കിലും ഓടി ഒളിക്കാൻ ഞാൻ കൊതിച്ചു..

രാത്രിയിൽ ഉറങ്ങുമ്പോഴും എനിക്ക് അയാളുടെ ആ വൃത്തികെട്ട മുഖവും പ്രവർത്തിയും എന്റെ മനസ്സിലേക്ക് വന്നു… പഠിക്കാൻ കഴിയുന്നില്ല ചേച്ചി…

പിന്നെയും ഞാൻ ആ ബസ്സിൽ തന്നെ അല്ലേ പോകേണ്ടത് അതുകൊണ്ട് ഞാൻ സ്കൂളിൽ പോകുന്നത് നിർത്തിയത്… സ്കൂളിൽ എന്ന് ഞാൻ അമ്മയോട് കള്ളം പറഞ്ഞു…

ജീവിക്കേണ്ട എന്ന് തോന്നിയിട്ട് ആണ് ഞാൻ ഇന്ന് പുഴയിൽ ചാടി മരിക്കാൻ തീരുമാനിച്ചത്…

നീ മരിച്ച നിനക്ക് ഉണ്ടായ അപമാനം മാറുമോ… ആൾക്കാർക്ക് പറഞ്ഞു നടക്കാൻ വേറൊരു കഥകൂടി… പാവം നിന്റെ അമ്മ ഇതെല്ലാം സഹിക്കേണ്ട…

പിന്നെ ഞാൻ എന്താ ചയേണ്ടു ചേച്ചി…

പ്രതികരിക്കണം… പെണ്ണ് എന്താണെന്ന് അയാളെ പോലെയുള്ള ചെറ്റകൾ അറിയണം…

എന്നോട് ഒക്കെ എന്ത് ചെയ്താലും ചോദിക്കാൻ ആരാ ചേച്ചി.. അച്ഛനെ കണ്ട ഓർമ്മ പോലും എനിക്കില്ല… ഒരു പാവം അമ്മ മാത്രമേ ഉള്ളൂ… അമ്മയെ കൊണ്ട് ആരെയും എതിരിടാൻ കഴിയുകയില്ല..

ആരു പറഞ്ഞു കഴിയില്ലെന്ന്… നിനക്ക് ആരുമില്ലെങ്കിലും നിനക്ക് നീ ഇല്ലേ… നിനക്ക് പ്ര തികരിക്കാൻ കഴിയും… നിനക്ക് നേരെ വിരൽ ചൂണ്ടിയ വരെ പരിഹസിച്ച് വരെ… നിശബ്ദ യാക്കാൻ കഴിയണം… അല്ലാതെ ഭീരുവിനെപ്പോലെ തോറ്റു ആത്മഹത്യയിലേക്ക് എത്തുക അല്ല വേണ്ടത്…

നിനക്ക് ഞാൻ പറയുന്നത് വിശ്വാസമുണ്ടോ.. എന്റെ വാക്കുകളെ അനുസരിക്കാൻ തയ്യാറാണെങ്കിൽ നീ എനിക്ക് വാക്ക് താ നാളെ മുതൽ സ്കൂളിൽ വരാമെന്ന്…

നിഷ ഒരു നിമിഷം മൗനം പൂണ്ടു..

നീ പേടിക്കണ്ട നിനക്ക് എന്തുവന്നാലും നിനക്കൊപ്പം ഞാനുമുണ്ട്… എന്നെ വിശ്വാസമുണ്ടെങ്കിൽ നാളെ ഞാൻ വരുമ്പോൾ നീ സ്കൂളിൽ പോകാൻ റെഡി ആയിരിക്കണം..

നിഷ മെല്ലെ തലയാട്ടി…എങ്കിൽ ഞാൻ പോവാ അപ്പോൾ പറഞ്ഞതുപോലെ നാളെ കാണാം… പ്രിയ യാത്ര പറഞ്ഞു.. നടന്നു നീങ്ങി…

പിറ്റേദിവസം പതിവ് സ്ഥലത്ത് പ്രിയ കാത്തുനിന്നു. ബസ്സ് വരാനുള്ള സമയം ആകാറായിട്ടും നിഷയെ കാണാഞ്ഞപ്പോൾ പ്രിയ ഒന്ന് ശങ്കിച്ചു ഇനി അവൾ വരില്ലേ…

അവൾ പ്രതീക്ഷയോടെ നിഷ വരാറുള്ള വഴിയിലേക്ക് നോക്കി അതാ അവൾ മെല്ലെ നടന്നുവരുന്നു.. അടുത്തുവന്നപ്പോൾ പ്രിയ കണ്ടു ഒട്ടും പ്രസന്നമല്ലാത്ത അവളുടെ മുഖം.. ഒരു വാടിയ പൂവ് പോലെ..

ഞാൻ കരുതി നീ വരില്ലെന്ന് എന്തായാലും നീ വന്നല്ലോ… ചേച്ചി പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ വരുന്നത്…

നീ പേടിക്കേണ്ട… ഇനി നിന്നെ അയാൾ ഒന്നും പറയില്ല… നിന്നെ നല്ല ഒരു പെണ്ണിനോടും ഇനി അയാൾ മോശമായി പറയുകയില്ല… അതിനു വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്..

പ്രിയയുടെ മുഖത്തെ ആത്മവിശ്വാസം കണ്ടപ്പോൾ നിശയ്ക്ക് അല്പം ധൈര്യം തോന്നി..

അകലെനിന്നും ബസ് വരുന്ന കണ്ടപ്പോൾ നിഷയ്ക്ക് വല്ലാത്ത നെഞ്ചിടിപ്പ് കൂടി… അവൾ പ്രിയയുടെ കൈയിൽ അമർത്തിപ്പിടിച്ചു…

അയാൾ എന്തെങ്കിലും കളിയാക്കിയാൽ മോള് കരയാൻ നിൽക്കരുത് അയാൾക്കുള്ള പണി ഇന്ന് ബസ് ഇറങ്ങുന്നതിനു മുമ്പ് നമ്മൾ കൊടുത്തിരിക്കും…

അവൾ മെല്ലെ തലയാട്ടി…

ബസ്റ്റോപ്പിൽ വന്നുനിന്നു ഉറങ്ങാൻ ഉള്ള ആളുകൾ ഇറങ്ങി കഴിഞ്ഞപ്പോൾ അവർ രണ്ടു പേരും അകത്തേക്ക് കയറി.. സീറ്റുകൾ നിറഞ്ഞിട്ടുണ്ട്… കുറച്ചുപേർ സീറ്റ് കിട്ടാതെ നിൽക്കുന്നുണ്ട്..

നിഷയെ കണ്ടപ്പോഴേ കണ്ടക്ടറുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിയുന്നത് പ്രിയ ശ്രദ്ധിച്ചു…

അല്പം കഴിഞ്ഞ്… ടിക്കറ്റ് കൊടുക്കാൻ വന്ന അയാൾ നിഷയ്ക്ക് നേരെ ഒരു വഷളൻ ചിരി ചിരിച്ചു… പ്രിയയ്ക്ക് ദേഷ്യം ഇരച്ചു കയറി… അവൾ രണ്ടുപേരുടെയും കാശുകൊടുത്ത് ടിക്കറ്റ് വാങ്ങി…

ഇന്നെന്താ അംബാനിയുടെ മോൾക്ക് കാശിലെ ടിക്കറ്റ് വാങ്ങാൻ… അയാൾ പരിഹസിക്കും പോലും ചോദിച്ചു

ആരു വാങ്ങിയാലും തനിക്ക് കാശ് കിട്ടിയാൽ പോരെ.. വലിയ ഭാരിച്ച കാര്യമൊന്നും താൻ അന്വേഷിക്കേണ്ട…ടിക്കറ്റ് തന്നെങ്കിൽ ടിക്കറ്റ് കൊടുത്തിട്ട് തന്റെ കാര്യം നോക്കി പോടോ..

പ്രിയയുടെ പെട്ടെന്നുള്ള പ്രതികരണം… അയാളെ ഒന്ന് ചൊടിപ്പിച്ചു… എടി പെണ്ണെ എന്നെ മര്യാദ പഠിപ്പിക്കാൻ വരരുത്…

തിരിച്ച് ഇങ്ങോട്ടും വേണ്ട തന്റെ മര്യാദ വിട്ടുള്ള പെരുമാറ്റം…

അവളുടെ അപ്പോഴത്തെ ഭാവം കണ്ട് അയാൾ അല്പം പതറി.. ഇവളോട് ഇടഞ്ഞാൽ ശരിയാകില്ലെന്ന് മനസ്സിൽ പറഞ്ഞുവെങ്കിലും ആ ഭാവം അയാൾ പുറമേ കാണിച്ചില്ല..

രാവിലെ മനുഷ്യനെ മെനക്കെടുത്താൻ ആയി ഓരോന്ന് കെട്ടി എഴുന്നള്ളി വന്നോളും..

ഡോ തന്നോട് മര്യാദയ്ക്ക് സംസാരിക്കാൻ പറഞ്ഞു.. തന്റെ ഇമ്മാതിരി ഡയലോഗ് വീട്ടിൽ ഉള്ള ആരോടെങ്കിലും പോയി പറ.. ഇത് ഞങ്ങൾ സാധാരണക്കാർക്കുള്ള വാഹനമാണ്… ചുമ്മാതല്ല യാത്രചെയ്യുന്നത് കാശ് തന്നിട്ട് തന്നെയാണ്.. അപ്പോൾ ആ മര്യാദ ഞങ്ങളോടും തിരിച്ചു കാട്ടണം….

താൻ വെറും ഒരു കൂലിക്കാരൻ മാത്രമാണ് ഈ ബസ്സിലെ… പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയാൽ അറിയാമോ ശിക്ഷ എന്താണെന്ന്…

അയാൾ ശബ്ദമില്ലാതെ പിറുപിറുത്തു കൊണ്ട് പിന്നിലേക്കു പോയി.. പ്രിയ നിഷയ്ക്ക് പിന്നിലായി കുറച്ച് അകന്നുനിന്നു…

കുറച്ചുനേരങ്ങൾക്ക്ശേഷം പിന്നിലേക്ക് പോയ അയാൾ… തിരികെ വന്നു നിഷയ്ക്ക് പിന്നിൽ അനിൽ ഉറപ്പിച്ചു… ബസിന്ടെ മുന്നോട്ടുള്ള യാത്രയ്ക്കിടയിലെ ഉലച്ചിലിൽ… അയാളറിയാതെ എന്നപോലെ നിഷയുടെ ദേഹത്ത് തട്ടുന്നുണ്ടായിരുന്നു…

അവൾ മുന്നോട്ടു നീങ്ങും തോറും അതനുസരിച്ച് അയാളും അവൾക്കൊപ്പം നീങ്ങിക്കൊണ്ടിരുന്നു…വീഴാതിരിക്കാൻ ബസിന്ടെ മുകളിൽ പിടിച്ചിരുന്ന.. നിഷയുടെ കൈകൾക്കു മേലെ അയാൾ അയാളുടെ കരങ്ങൾ ചേർത്ത് അമർത്തി പിടിച്ചു…

വേദനകൊണ്ട് ഞെരുങ്ങിയ നിഷ ദയനീയമായി പ്രിയേ തിരിഞ്ഞുനോക്കി… അവരെ തന്നെ നോക്കിനിരുന്ന് അവളുടെ കണ്ണുകൾ അപ്പോഴാണ് മുകളിലെ അയാളുടെ.. ക്രൂ രതയിൽ ഉടക്കിയത്…

അവൾക്ക്… ദേഷ്യം അടക്കാൻ വയ്യാതെയായി… കൈയിലെ ബാഗ് അടുത്ത സീറ്റിലിരുന്ന ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചു അവൾ മുന്നോട്ടു കയറിനിന്നു…

ടോ.. വിടടോ അവളുടെ കൈയിൽനിന്നും.. ആ നിമിഷം അവളുടെ മുഖം കോപം കൊണ്ട് ജ്വലിക്കുയായിരുന്നു…

ആ ഭാവം അയാളെ അല്പം പതറിയെങ്കിലും.. അയാൾ അവൾക്കു നേരെ തട്ടി കയറി… നിനക്കു എന്താടി കൊച്ചേ… രാവിലെ തുടങ്ങിയത് ആണല്ലോ നിന്റെ നെഗളിപ്പ്…. ഇതൊക്കെ വീട്ടിൽ വെച്ചിട്ട് വേണം പുറത്തേക്കിറങ്ങാൻ… അല്ലാതെ എന്റെ മെക്കിട്ട് കയറാൻ വന്നാൽ ഉണ്ടല്ലോ…

തന്റെ മെക്കട്ട് കേറാൻ ആരു വരുന്നു… ഇങ്ങോട്ടു മര്യാദയ്ക്ക് പെരുമാറിയാൽ തിരിച്ചും അതേ പോലെ അങ്ങോട്ടും പെരുമാറും… തന്റെ വീട്ടിൽ നടക്കേണ്ട കാര്യം ഈ ബസ്സിൽ വന്നു.. ഇതിൽ കേറുന്ന പെൺകുട്ടികളോട് അല്ല കാണിക്കേണ്ടത്…

കൈയ്യെടുക്കടാ അവിടെ കയ്യിൽനിന്നും…

ഇല്ലെങ്കിൽ നീ എന്നെ എന്ത് ചെയ്യും…ഞാൻ നിന്നെ ഒന്ന് കേറി പിടിച്ചല്ലോ നിന്നെ കേറി പിടിക്കുമ്പോൾ നീ പ്രതികരിച്ചാൽ മതി… അവൾ ഒരു ഝാൻസിറാണി വന്നേക്കുന്നു…

അയാൾ പറഞ്ഞുതീർന്നതും പ്രിയയുടെ കൈ അയാളുടെ കവിളത്ത് ആഞ്ഞുപതിച്ചു ..

ആ ബസ്സിലെ… എല്ലാ മുഖങ്ങളും ഒരു നിമിഷം സ്തംഭിച്ചു… പുറകിലെ സീറ്റിൽ നിന്നും ആരൊക്കെയോ എഴുന്നേൽക്കുന്നത്… നിഷ പേടിയോടെ കണ്ടു..

എന്തു നിഷേധിത്തരമാ ഈ കുട്ടി കാണിച്ചത് ആണൊരുത്തന്റെ മുഖത്തടിക്കുകയോ… ഇതാണോ കുട്ടി നിന്റെ വീട്ടിൽ പഠിപ്പിച്ച മര്യാദ… അടുത്തിരുന്ന ഒരു പ്രായമായ സ്ത്രീ ചോദിച്ചു

എന്റെ വീട്ടിൽ മര്യാദയ്ക്ക് തന്നെ വളർത്തിയതിന്റെ ഫലമാണ് ഇപ്പോൾ ഇവന്റെ കവിളത്തു വീണ ഈ അടി …

അമ്മ..എന്തറിഞ്ഞിട്ടാണ് പറയുന്നത് ഇതിനൊക്കെ പെണ്ണുങ്ങളെ കണ്ടാൽ എന്താ ഇത്ര സൂക്കേട്… ഇവന്റെ വീട്ടിലും പെണ്ണുങ്ങൾ ഇല്ലേ…. തൊടാനും പിടിക്കാനും കൊതി ഉണ്ടെങ്കിൽ രാവിലെ വരുമ്പോൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ഒന്നിനെ ഇതിൽ നിർത്തണം.. അല്ലാതെ നാട്ടിലുള്ള പെണ്ണുങ്ങളെ അല്ല….

തിരക്കുള്ള ബസ് ആകുമ്പോൾ ഒന്ന് അല്പം മുട്ടിന്നൊക്കെ വരും അതിനു കുട്ടി അയാളുടെ മുഖത്തടിച്ചു എന്തിനാ… ഒന്നുമില്ലെങ്കിലും നിന്റെ ചേട്ടന്റെ പ്രായം ഇല്ലേ…

എങ്കിൽ അമ്മച്ചിയുടെ മോളെ രാവിലെ ഒരുക്കി ഇതിന് അതുകൊണ്ട് നിർത്ത. .. അല്ലേ ഇവന് കെട്ടിച്ചുകൊടുക്കു..

ഈ കൊച്ചിന് ഇത്തിരി എല്ല് കൂടുതലാ നോക്കിക്കേ… മറ്റുള്ളവരോട് പ്രായം പോലും നോക്കാതെ തട്ടി കയറുന്നു…

അവരുടെ സപ്പോർട്ട് കിട്ടിയപ്പോൾ തന്നെ അയാൾക്ക് കുറച്ച് ധൈര്യമായി… ഇവളെയൊക്കെ ചെകിടടിച്ചു പൊളിക്കാൻ ആളില്ലാഞ്ഞിട്ടാ.. കൈ നിവർത്തി ഒന്ന് കൊടുത്താൽ അതോടെ തീരും ഇവിടെയൊക്കെ പെടപ്പ്…

ചുണയുണ്ടെങ്കിൽ താൻ എന്നെയൊന്നു തല്ലെടോ..

അതിന് തന്നെയാടി പോകുന്നത്… അയാൾ അവക്കു നേരെ നീങ്ങിയതും… അയാളെ ആരോ പിന്നിലേയ്ക് വലിച്ചു..

പേടിയോടെ നോക്കിയ നിഷ കണ്ടു അയാളുടെ ഷർട്ട് കോളർ പിടിച്ച പിന്നോട്ടു വലിക്കുന്ന കുറച്ചു ആൺക്കുട്ടികൾ.. അതിൽ പ്രിയയുടെ ആങ്ങള പ്രസാദിന്റെ മുഖവും അവൾ കണ്ടു…

എന്റെ പെങ്ങളുടെ നേരെ നീ കൈ ഉയർത്തും ഇല്ലെടാ… എന്ന് പറഞ്ഞ് പ്രസാദ് അയാൾ പിന്നിലേക്ക് വലിച്ചു തന്റെ ദേഹത്തോട് ചേർത്ത്… നേരത്തെ എഴുന്നേറ്റു നിന്ന് ആൺകുട്ടികൾ അയാൾക്ക് ചുറ്റും കൂടി…. അതിലൊരുത്തൻ..അവന്റെ കവിളത്ത് ആഞ്ഞ ടിച്ചു…

നീ എന്താടാ കരുതിയത് ഈ ബസ്സിൽ കയറുന്ന പെൺകുട്ടികളെ എന്തും ചെയ്യാമെന്നോ… നീ രാവിലെ മുതൽ ഇതിൽ നടത്തിയ പ്രകടനം നിങ്ങൾ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ് ഞങ്ങൾ ഇതിനകത്ത്…

അയ്യോ ഞാൻ ഒന്നും ചെയ്തില്ല എന്നെ വെറുതെ വിടൂ ഈ കുട്ടി ചുമ്മാ കള്ളം പറയുകയാണ്..

വെറുതേ പറയുവല്ല അതിനൊക്കെ തെളിവുണ്ട്…എടാ ബിനീഷേ മൊബൈൽ ഓണാക്കി കാണിക്കെടാ ഇവനെ.. അത് കേട്ടപ്പോൾ തന്നെ ഒരുത്തൻ ഫോൺ ഓണാക്കി അയാളുടെ മുന്നിലേക്ക് വെച്ച് കൊടുത്തു… അതിലെ രംഗങ്ങൾ കണ്ട് അയാൾ നിന്നു വിയർത്തു..

ഇനി നേരത്തെ മര്യാദ പഠിപ്പിക്കാൻ വന്ന ആ അമ്മച്ചിയെ കൂടി കാണിച്ചു കൊടുക്കു ഇവന്റെ തനി സ്വഭാവം.. ബിനീഷ് ഫോണുമായി. ആ സ്ത്രീയുടെ അടുത്തേക്ക് പോയി…

ഫോണിലെ ചിത്രങ്ങൾ കണ്ടു അവർ ദേഷ്യം കൊണ്ട് ചാടി എഴുന്നേറ്റു.ഇവൻ ഇത്തരകാരനായിരുന്നോ.. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത പട്ടി..ഇവനെ വെറുതെ വിടരുത് അടിച്ചു ശെരിയാക്കെടാ മക്കളേ..

ഇതാ അമ്മച്ചി പറയുന്നത്..കാര്യമറിയാതെ ആരെയും കുറ്റം പറയരുതെന്ന്… ഒരു പെൺകുട്ടി പ്രതികരിക്കുമ്പോൾ അതിന് പിന്നിൽ ശക്തമായ ഒരു കാരണം ഉണ്ടാവും എന്ന് ആദ്യം മനസ്സിലാക്കണം… അവളെ സപ്പോർട്ട് ചെയ്യുന്നതിന് പകരം അപമാനിക്കരുത്..

അന്ന് ഈ കുട്ടിയെ ബസിൽവച്ച് അപമാനിച്ചപ്പോൾ ഞാനും ഒരു കാഴ്ചക്കാരനായി ഇരുന്നതേയുള്ളൂ… പക്ഷേ എന്റെ ഈ പെങ്ങളാണ് എന്റെ കണ്ണു തുറപ്പിച്ചത്..ഇവളെന്നോട് ചോദിച്ചു ആ കുട്ടീടെ സ്ഥാനത്തു ഞാനായിരുന്നുവെങ്കിലോ ഏട്ടാ എന്ന്.

നമ്മളെല്ലാം അന്ന് ഈ കുട്ടിയെ അപമാനിക്കുന്നത് കണ്ടു ചിരിച്ചു.. പക്ഷേ ഈ കുട്ടിയുടെ മനസ്സിൽ ഉണ്ടായ മുറിവ് ആരും കണ്ടില്ല… അതല്ലെങ്കിലും മറ്റുള്ളവരുടെ വേദന അറിയണമെങ്കിൽ. നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ആ വേദന ഉണ്ടാകണം

എന്റെ പെങ്ങൾ ഇവളെ അന്വേഷിച്ചു അന്നവിടെ ചെന്നില്ലായിരുന്നെങ്കിൽ.. ഇന്നിവളെ നമുക്കിവിടെ കാണാൻ കഴിയുമായിരുന്നില്ല… മരിക്കാൻ തുടങ്ങിയ അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് എന്റെ പെങ്ങളാണ് അവർക്ക് ജീവിക്കാനുള്ള ധൈര്യം നൽകി കൂടെ നിർത്തി..

ഇനിയും നമ്മളെ പോലുള്ള സ്വാർത്ഥൻമാർ കാരണം ഈ കുട്ടിയുടെ ജീവന് അപകടം ഉണ്ടാകാൻ പാടില്ല…പണം ഇല്ലാത്തവർക്കും ഈ സമൂഹത്തിൽ ജീവിക്കണം…

ഇവനെ എന്താ ചെയ്യേണ്ടത് നിങ്ങൾ … പറ ഇവനെയൊക്കെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുക ആണ് ചെയ്യേണ്ടത്…വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടൂ.ആരോ ഉറക്കെ വിളിച്ചു പറഞ്ഞു… അതെ അത് തന്നെയാണ് വേണ്ടത് ബസ്സിൽ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു..

അയ്യോ സാറേ എന്നെ പോലീസിൽ ഏൽപ്പിക്കരുത്…എനിക്ക് ഒരു കുടുംബം ഉണ്ട് എന്റെ ഭാര്യയും മക്കളും ഉണ്ട്…അവർ.. അവർ അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കില്ല… എന്നോട് കരുണ കാണിക്കണം സാർ ഇനിയൊരിക്കലും ഞാൻ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറില്ല.. അയാൾ കൈകൾ കൂപ്പി കൊണ്ട് അപേക്ഷിച്ചു…

നീ ഞങ്ങളോട് ഇത് പറഞ്ഞിട്ട് കാര്യമില്ല നീ അപമാനിച്ച് ഒരു കുട്ടി ഇല്ലേ… ഇവൾ നിന്റെ മോളുടെ പ്രായം അല്ലേ ഉള്ളടാ ഇവളൾക്കും.. എന്നിട്ടും എങ്ങനെ തോന്നിയത് ഈ കൊച്ചിനോട് നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ…

പെണ്ണിന്റെ മാനം എടുക്കുന്നവൻ അല്ലടാ… പെണ്ണിന്റെ മാനം സംരക്ഷിക്കുന്നവൻ ആകണം ആണ്… അവൾക്കു ചുറ്റും എന്നും ശക്തമായ ഒരു സുരക്ഷിതത്തിന്റെ കവചമായി മാറാൻ കഴിയണം … നിന്നെപ്പോലെയുള്ള കുറച്ചു പിഴച്ചവൻ മാരാണ് ആൺ വർഗത്തിന് മൊത്തത്തിൽ മാനക്കേട്..

നിന്നെ ഇന്ന് പോലീസിൽ ഏൽപ്പിച്ച നാളെ നിന്റെ മോളും ഇതേപോലെ അപമാനിതയായ വേണ്ടിവരും… ഇവൾക്ക് അച്ഛനില്ല എന്നേയുള്ളൂ.. പക്ഷേ നിന്റെ മോൾ അനുഭവിക്കേണ്ടി വരുന്നത്… ഒരു വൃത്തികെട്ടവന്റെ മകൾ എന്ന ലേബൽ ആയിരിക്കും..

അതുകൊണ്ട്‌ വിധി ഇവൾ നിർണയകട്ടെ നിഷയെ നോക്കിക്കൊണ്ട് പ്രസാദ് പറഞ്ഞു.. പറ മോളേ ഇവനെ എന്താ ചെയ്യേണ്ടത്..

വെറുതെ വിട്ടേക്ക് ചേട്ടാ…അയാൾക്കും എന്റെ പ്രായമുള്ള കുട്ടികൾ ഉണ്ടന്നല്ലേ പറഞ്ഞത്.. അപ്പോൾ ഞാൻ അനുഭവിച്ച അപമാനത്തെക്കാൾ ഇരട്ടി ആയിരിക്കും അവർക്ക് ഉണ്ടാകുന്നത്…

ഞാൻ മരിക്കാൻ ശ്രമിച്ച പോലെ അവരും ശ്രമിച്ചാൽ നഷ്ടമാകുന്നത് ഒന്നല്ല..മൂന്നു ജീവനുകളായിരിക്കും.. ഞാൻ അച്ഛനില്ലാത്ത വേദന അനുഭവിച്ച പോലെ അവരും അനുഭവിക്കേണ്ടിവരും… അതുകൊണ്ട് എനിക്ക് എന്താ സന്തോഷം ലഭിക്കുക…

ഇയാളെ വെറുതെ വിട്ടേക്ക് പൊയ്ക്കോട്ടെ ഇനി ഒരിക്കലും ഒരു പെൺകുട്ടിയോടും ഇതുപോലെ ചെയ്യാൻ ഇയാൾക്ക് തോന്നരുത്… അതല്ലേ ശരി പ്രിയ ചേച്ചി,..

അതെ ഇനിയുള്ള അയാളുടെ ജീവിതം മോള് നൽകിയ ഭിക്ഷയാണെന്ന് ജീവിക്കുന്ന ഓരോ നിമിഷവും അയാൾ ഓർക്കണം… നിന്നെ ഒന്നുമില്ലാത്തവർ എന്ന് പറഞ്ഞ് അപമാനിച്ചതിന് അയാൾക്ക് ദൈവം കൊടുത്ത ശിക്ഷയാണിത്… അത് അങ്ങനെ തന്നെ അനുഭവിച്ച് തീരട്ടെ…

കണ്ടോടോ താൻ അംബാനിയുടെ മോളെ എന്നും പറഞ്ഞ് ആക്ഷേപിച്ച അവരുടെ ദയ… അതേടോ അവൾ സമ്പന്നയായ… നല്ല മനസ്സുകൊണ്ട്…… സ്നേഹം കൊണ്ട്…… ക്ഷമിക്കാൻ ഉള്ള… ഈ മനസ്സുകൊണ്ട്..

പ്രിയ അടുത്തിരുന്ന സ്ത്രീയുടെ കൈയിൽ കൊടുത്ത് അവളുടെ ബാഗ് വാങ്ങി തോളത്തിട്ടു… മറ്റേ കൈയിൽ നിഷയുടെ കൈ പിടിച്ച് ബസിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു…

നീയെന്താ തലകുമ്പിട്ട് നടക്കുന്നത്…ഇനിയൊരിക്കലും നിന്റെ തല. ആരുടെ മുന്നിൽ കുനിയാൻ പാടില്ല… തെറ്റ് ചെയ്തെങ്കിൽ മാത്രം തലകുനിയ്ക്കേണ്ട കാര്യമുള്ളൂ.. ഇത് എന്റെ അച്ഛൻ പഠിപ്പിച്ച പാഠങ്ങൾ ആണ്… എന്റെ അച്ഛൻ ഏകിയ ധൈര്യമാണ്… അതുകൊണ്ട് നീയും തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് നടക്ക്..

ആ നിമിഷം നിഷയ്ക്ക് തോന്നി ഇത് ഒരുപാട് മുതിർന്ന അറിവുള്ള ഒരു സ്ത്രീയാണെന്ന്… ആ കരുത്ത് അവളുടെ കൈയ്യുടെസ്പർശനത്തിലൂടെ…അറിയുന്നുണ്ട് അവൾ തലയുയർത്തിപ്പിടിച്ച് തന്നെ… മുന്നോട് നടന്നു..

ജീവിതത്തിൽ ഉടനീളം നിഷയ്ക്ക് ആ കൈയുടെ കരുത്ത് താങ്ങായിരുന്നു… ജീവിതത്തിന്റെ ഓരോ പടവ് ചവിട്ടി കയറുമ്പോഴും… കാലിടറാതെ മുന്നോട്ടു നടത്തിയ.. കൈക്കരുത്ത്…

ഫോൺ ബെല്ലടി കേട്ട് ഞെട്ടിയുണർന്നു… ഡിസ്പ്ലേയിൽ… പ്രിയ എന്ന് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ഫോൺ ഓണാക്കി കാതോട് ചേർത്തു..

ഹലോ ഐ പി എസുകാരിയായി ഇരുന്നു സ്വപ്നം കാണുവാണോ.. ഇന്ന് നാല് മണിക്കാണ്… പെണ്ണിന്റെ സുരക്ഷ എന്ന് ആ പ്രോഗ്രാം.. വേഗം എഴുന്നേറ്റ് പോകാൻ നോക്ക്…

ഉത്തരവു പോലെ ആയിക്കോട്ടെ ഐഎഎസ് കാരി… സത്യത്തിൽ ചേച്ചിക്ക് ആയിരുന്നു ഐപിഎസ് കിട്ടേണ്ടത്…

ആ മതി മതി മോളെ എഴുന്നേറ്റ് പോകാൻ നോക്ക് എനിക്കറിയാം നീ ഇവിടെ ഇരുന്നു സ്വപ്നം കാണുന്നു…പിന്നെ ഒരു സന്തോഷ വാർത്തയുണ്ട്…സ്വപ്നം അങ്ങോട്ട് നീട്ടി കൊണ്ടു പോകേണ്ട എന്ന് ഞങ്ങൾ അങ്ങ് തീരുമാനിച്ചു..

എന്താ ചേച്ചി…

ഡോക്ടർ പ്രസാദ് എന്ന എന്റെ ആങ്ങള അമേരിക്കയിൽ നിന്നും ഉപരിപഠനം കഴിഞ്ഞ് വരുന്നുണ്ട്… ഈ ഐപിഎസുകാരിയായ അറസ്റ്റ് ചെയ്ത് തടങ്കിലാക്കാൻ… ഇനിയും നിന്നെ തനിച്ച് വിടാൻ താല്പര്യമില്ല ഞങ്ങൾക്ക്… വേഗം എന്റെ വീട്ടിലേക്ക് വരാൻ ഒരുങ്ങിക്കോളൂ മോളെ…

അതു കേട്ട് നിഷ ഉള്ളിൽ സന്തോഷം നിറഞ്ഞു ഒപ്പം മിഴികളും.. അന്നത്തെ ആ സംഭവത്തിന് ശേഷം ചേച്ചി എല്ലാ അർത്ഥത്തിലും എനിക്ക് താങ്ങും തണലും ആവുകയായിരുന്നു… പിന്നീട് അമ്മയെ നഷ്ടപ്പെട്ട് ജീവിതം അനാഥമായി പോയപ്പോൾ… എന്നും താങ്ങും തണലായും എന്നെ താങ്ങി നിർത്തിയത് പ്രിയേച്ചിയും കുടുംബവും ആയിരുന്നു..

സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി…പ്രിയ ചേച്ചിടെ അച്ഛനും, അമ്മയും. അവരുടെ മക്കൾ അനുഭവിക്കുന്ന എല്ലാ സുഖങ്ങളും സൗകര്യങ്ങളും എനിക്കായി നീക്കിവെച്ചു.. പഠിപ്പിച്ചു ഐപിഎസ് കാരി യാക്കി…. ഒടുവിൽ സ്വന്തം മകനെ തന്നെ ജീവന്റെ പാതയായി തന്നു…

പ്രിയ ചേച്ചിയുടെ ആവശ്യ പ്രകാരമായിരുന്നു ആ കല്യാണലോചന. ഒരു ഡോക്ടർ ആയിട്ടും.. സ്വന്തം നിലയ്ക്ക് അനുസരിച്ചുള്ള ഒരു പെണ്ണിനെ കിട്ടുമായിരുന്നിട്ടും.. പ്രസാദേട്ടൻ സ്വന്തം പെങ്ങളുടെയും അച്ഛന്റെ അമ്മയുടെ ആഗ്രഹപ്രകാരം എന്നെ വിവാഹം കഴിക്കാൻ തയ്യാറായി.. അനാഥയായ ഒരു പെണ്ണിന് ഇതിലും കൂടിയ സംരക്ഷണം എന്താണ് വേണ്ടത്..

ഹലോ ഐപിഎസ് കാരി അവിടെ ഇരുന്നു കരയുകയാണോ… എനിക്കറിയാം നീ കരയും ആണെന്ന്…

തൽക്കാലം ചിന്തകളൊക്കെ മാറ്റിവെച്ച് മോള് വേഗം… ഈവനിംഗ് നടക്കാനുള്ള പ്രോഗ്രാമിനെ കുറിച്ചോർക്കു…അതിനു വേണ്ട തയ്യാറെടുപ്പ് നടത്തു ഞാൻ കോൾ കട്ട് ചെയ്യുകയാണ്… അപ്പോൾ ഈവനിംഗ് കാണാം… പ്രിയ ഫോൺ കട്ട് ചെയ്തു..

നിഷ മുന്നിലിരുന്ന് നെയിം ബോർഡ് എടുത്തുനോക്കി… നിഷ. I P S.. സത്യത്തിൽ ഒരു പെണ്ണിന്റെ സംരക്ഷണം അവരുടെ തന്നെ കൈകളിൽ അല്ലേ… അതെ അവളുടെ സംരക്ഷണവും കരുത്തും അവൾ തന്നെയാകണം…. എന്നിട്ടു മാത്രമേ ചുറ്റുമുള്ളവർലേക്ക് വിരൽചൂണ്ടാവു.. എന്റെ ജീവിതം എനിക്ക് പഠിപ്പിച്ചു തന്ന പാഠംമാണിത്…

നിഷ ചെറുപുഞ്ചിരിയോടെ തൊപ്പി എടുത്ത് തലയിൽ വെച്ചു… ഉറച്ച ചുവടുവയ്പ്പുകളൊടെ തല ഉയർത്തി പിടിച്ചു തന്നെ പുറത്തേക്ക് നടന്നു. പെൺകരുത്തിന്റെ പുത്തൻ ചുവടുകളുമായി …….. ലൈക്ക് കമന്റ് ചെയ്യണേ…

Thanks for …

രചന: ബിജി ശിവാനന്ദ്

Leave a Reply

Your email address will not be published. Required fields are marked *