വിവാഹം കഴിഞ്ഞു നാലാം മാസം അവൾ അമ്മയാകാൻ പോകുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അനിത രാജു

ഗൗരി മോളുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്. വിശക്കുന്നുണ്ടാകും പാവം, ഇന്നലെ അച്ഛമ്മക്ക് പനി ആയതു കൊണ്ട് എന്റെ കൂടെ ആണ് കിടത്തിയത്, ഇപ്പോൾ വയസ്സ് മുന്നര ആയി. അവളുമായി ഇരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല. കൊഞ്ചി കൊഞ്ചി ഉള്ള സംസാരം കേൾക്കാൻ എന്ത് രസമാണ്. ആദ്യം ആയി അച്ഛന്നു വിളിച്ച നിമിഷം എന്റെ ജീവിതത്തിൽ മറക്കാൻ കഴിയില്ല. എനിക്ക് ഓർത്തു സന്തോഷിക്കാൻ അതൊക്കെ അല്ലെ ഉള്ളു. അവൾ വളർന്നു വരും തോറും ഉള്ളിൽ ഒരു വിങ്ങൽ ആണ്, അവളുടെ അമ്മയുടെ പ്രവർത്തി അവളുടെ ജീവിതത്തെ ബാധിക്കുമോ എന്നു. സഹിക്കുക തന്നെ. മോളെ മടിയിൽ എടുത്തു ഇരുത്തി പാൽ കുടിപ്പിച്ചു. എന്റെ ഓർമ്മകൾ കടിഞ്ഞാൺ ഇല്ലാതെ പുറകോട്ടു പോയി. ശ്രീദേവി എന്റെ മാത്രം ശ്രീ എന്താ അവൾക്കു പറ്റിയത് അറിയില്ല. എത്ര സ്നേഹത്തോടെ ആയിരുന്നു ഞങ്ങൾ കഴ്ഞ്ഞത്.വീട്ടുകാർ തീരുമാനിച്ചു ഉറപ്പിച്ച വിവാഹം, പെണ്ണുകാണൽ ചടങ്ങിൽ പരസ്പരം ഇഷ്ട്ടം പറഞ്ഞു. വിവാഹത്തിന് മുൻപേ ഫോണിൽ ഞങ്ങൾ സംസാരിക്കും ആയിരുന്നു. പവിയേട്ടാ എന്ന് വിളിച്ചുള്ള അവളുടെ സംഭാഷണം എത്ര കേട്ടാലും മതി വരില്ല.

സുന്ദരി ആയിരുന്നു എന്റെ ശ്രീ, ഏക മകനായ എന്റെ അമ്മയെ കരുതലോടെ അവൾ നോക്കുമായിരുന്നു, അമ്മയുടെ പഴയ കഥകൾ കേട്ടു അമ്മയുടെ മടിയിൽ തലവെച്ച് കിടന്നവൾ, വിവാഹം കഴിഞ്ഞു നാലാം മാസം അവൾ അമ്മയാകാൻ പോകുന്നു എന്ന വാർത്ത വീട്ടിൽ ഉത്സവം തന്നെ ആയിരുന്നു. അമ്മ സ്വന്തം മകളെ പോലെ അവളെ പരിചരിച്ചു. ഞാൻ ഓഫീസിൽ നിന്ന് വന്നാൽ വിശേഷങ്ങൾ പറഞ്ഞു പിന്നാലെ ഉണ്ടാവും. പവിയേട്ടാ എന്ന് വിളിച്ചു എന്റെ നെഞ്ചിൽ ചേർന്ന് കിടന്നവൾ. കഷ്ടപ്പാടിൽ വളർന്ന അവളുടെ കണ്ണ് നിറയാൻ ഞാൻ അവസരം ഉണ്ടാക്കിട്ടില്ല. അവളുടെ ഇഷ്ട്ടങ്ങൾ എന്റെയും, അമ്മയുടേതും ആയി മാറി.

എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയo, സ്നേഹം അവൾ ആണ്. ഹൃദയം മുഴുവൻ അവൾക്കു നൽകി എന്നിട്ടും എന്തേ അവൾ എന്നോട്??

ഒരുവയസ്സുള്ള ഗൗരിയെയും എന്നെ യും ഉപേക്ഷിച്ചു മറ്റൊരു മരുപ്പച്ച തേടി പോയപ്പോൾ മറ്റൊരു വിവാഹത്തിന് എല്ലാവരും നിർബന്ധിച്ചു പക്ഷെ കഴിഞ്ഞില്ല, കഴിയില്ല അതാണ് സത്യം. അവളുടെ സ്ഥാനത്തു മറ്റൊരാൾ സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു.

താലി മാലക്കൊപ്പം അവൾ എഴുതി വെച്ചകത്തു വായിച്ചപ്പോൾ കണ്ണിൽ ഇരുട്ടു കയറി. “ഞാൻ പോകുന്നു എന്നെ സ്നേഹിക്കുന്ന ഒരാൾക്കൊപ്പം ” ഈ വരികൾ എങ്ങനെ മറക്കും. ശ്രീ അപ്പോൾ എന്റെ സ്നേഹം നീ കണ്ടില്ലേ?

“മോനെ ” എന്ന അമ്മയുടെ വിളികേട്ട് ഓർമയിൽ നിന്ന് ഉണർന്നു. അപ്പോഴേക്കും ഗൗരി കയ്യിൽ ഇരുന്നു വീണ്ടും ഉറക്കം തുടങ്ങി. മോളെ അമ്മയെ ഏൽപ്പിച്ചു ഓഫീസിൽ പോകാൻ തയ്യാർ ആയി. ദിവസങ്ങൾ കടന്നുപോയി മോളുടെ കുസൃതി കൂടിവരുന്നു. ഇന്ന് പാലക്കാട്‌ ഓഫീസിൽ പോകേണ്ട കാര്യം ഉണ്ടായിരുന്നു. കാര്യം കഴിഞ്ഞു വൈകുന്നേരത്തോടെ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ നിന്ന് ഇറങ്ങി നടന്നുവരവേ കുറച്ചു സ്ത്രീകൾ വഴിയോരത്തു നിരനിര ആയി ഇരുന്നു ഓരോ സാധനങ്ങൾ വിൽക്കുന്നു,. പഴങ്ങൾ, പൂവ്, പത്രങ്ങൾ അങ്ങനെ ഓരോന്നും നടന്നു നീങ്ങവേ ഒരു പരിചിത മുഖം ശ്രദ്ധയിൽ പെട്ടു, അച്ചാർ കച്ചവടക്കാരി, ഒന്നും കൂടെ ശ്രദ്ധിച്ചു നോക്കി ” അതെ ഇത് അവൾ തന്നെ ശ്രീ ”

എന്ത് കോലം, എണ്ണമയം ഇല്ലാതെ പാറി പറന്ന തലമുടി, ചുവന്നു തുടുത്ത കവിളുകൾ കുഴിഞ്ഞു, വിടർന്നു ഭംഗിയുള്ള കണ്ണുകൾക്ക് ചുറ്റും കറുപ്പ്, ഷീണിച്ചു അവശത തോന്നുന്ന ശരീരം, നിറം മങ്ങി, എപ്പോഴും ചിരിക്കുന്ന മുഖത്ത് ദുഃഖം നിഴലിക്കുന്നു. മുഷിഞ്ഞു അവിടവിടെ കീറി തുന്നി കൂട്ടിയ ചുരിദാർ.

അവൾ എന്നെ ദൂരെ നിന്ന് തന്നെ കണ്ടു അതാണ് തല കുമ്പിട്ടു ഇരിക്കുന്നത്.

അടുത്ത് ചെന്ന് ഞാൻ “ശ്രീ ” ശ്രീ അവൾ മുഖം ഉയർത്തി ഇല്ല പകരം ധാര ധാര ആയി അവളുടെ കൈകളിൽ കണ്ണുനീർ വീഴുന്നു. ദൂരെ നിന്ന് ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് വന്നു, കാലുകൾ നിലത്തു ഉറക്കുന്നില്ല, താടിയും മുടിയും എല്ലാം നീട്ടി വളർത്തി അലക്ഷ്യം ആയി വസ്ത്ര ധാരണo ചെയ്ത ഒരുത്തൻ. അവളുടെ അടുത്ത് വന്നു ഉച്ചത്തിൽ ചോദിക്കുന്നു ” ഏതാടി ഇവൻ പുതിയ കാമുകൻ ആണോ? എന്നെ കളഞ്ഞു ഇവന്റെ കൂടെ പോകുന്നോ? എന്നെ മടുത്തോടി നിനക്ക്? പോടീ നീ എവിടെങ്കിലും പോടീ ‘” ഇത്രയും പറഞ്ഞു വേച്ചു വേച്ചു അയാൾ നടന്നു പോയി. അവൾ അപ്പോഴും മുഖം ഉയർത്തി ഇല്ല.

ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ” വാ നമുക്ക് പോകാം ” “എന്റെ പവിയേട്ടാ ”

അവൾ എന്റെ നെഞ്ചിലേക്ക് തളർന്നു വീണു പൊട്ടിക്കരഞ്ഞു… ശ്രീ എന്റെ മോൾക്ക്‌ അവളുടെ അമ്മ വേണം. അവളെ കൈ ചേർത്ത് പിടിച്ചു നടന്നപ്പോൾ മനസ്സിൽ ഈ വരികൾ ഓർമ വന്നു..

” അങ്കുശം ഇല്ലാത്ത ചപ ല്യമേ നിന്നെ അംഗന എന്ന് വിളിക്കുന്നു…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: അനിത രാജു

Leave a Reply

Your email address will not be published. Required fields are marked *