ചെമ്പകം തുടർക്കഥ ഭാഗം 21 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

കൈകൊണ്ട് വെള്ളത്തിലടിച്ച് പാട്ടൊക്കെ പാടി അതിനൊത്ത് ഡാൻസൊക്കെയായി ഒന്നു മുങ്ങി നിവർന്നു… മുഖത്തേക്ക് വീണു കിടന്ന നനവാർന്ന മുടി മുകളിലേക്ക് വകഞ്ഞ് വച്ച് കണ്ണ് തുറന്നതും നെഞ്ചിന് മീതെ കൈകെട്ടി വച്ച് ഒരു പുഞ്ചിരിയോടെ എന്നേം നോക്കി നിൽക്കുന്ന കിച്ചേട്ടന്റെ മുഖമാ കണ്ടത്….😲😲😲

കിച്ചേട്ടനെ കണ്ടപാടെ ആദ്യമൊരു ഞെട്ടലാ തോന്നിയത്…കിച്ചേട്ടന്റെ കണ്ണുകൾ ഒരു കള്ളച്ചിരിയോടെ എന്നിലേക്ക് തന്നെയാ…. ഞാനാകെയൊന്ന് വിറച്ചു നിന്നുപോയി…. തോളിലേക്ക് വീണു കിടന്ന നനവാർന്ന തലമുടിയിഴകൾക്ക് കച്ചചുറ്റിയിരുന്ന എന്റെ ശരീരത്തെ പൂർണമായും മറയ്ക്കാൻ കഴിഞ്ഞില്ല… ഞാൻ പെട്ടെന്ന് ഇരു കൈകളും നെഞ്ചിലേക്ക് പിണച്ചു കെട്ടി വെള്ളത്തിലേക്ക് കുറച്ചു കൂടി താണിറങ്ങി നിന്നു…

കിച്ചേട്ടൻ ആ കാഴ്ച കണ്ടതും നടുവിന് കൈ താങ്ങി അവിടെ നിന്ന് എന്നെ കളിയാക്കണ മട്ടിലൊന്ന് ചിരിച്ചു….😁😀😀 ഞാനത് കണ്ട് കിച്ചേട്ടനെ തറപ്പിച്ചൊന്നു നോക്കിയതും ചിരിയടക്കിപിടിച്ച് എന്റെ മുഖത്തേക്ക് നോക്കി തന്നെ കിച്ചേട്ടൻ ഇട്ടിരുന്ന ക്രീം കളർ ബനിയൻ തലവഴിയൂരി പടിക്കെട്ടിലേക്ക് വച്ച് വെള്ളത്തിലേക്കിറങ്ങി….

കിച്ചേട്ടൻ വെള്ളത്തെ വകഞ്ഞ് മാറ്റി എന്നിലേക്ക് അടുക്കും തോറും എന്റെ ഹൃദയതാളം ഉയർന്നു വന്നു…. ഞാൻ ചെറുതായി പിന്നിലേക്ക് നീങ്ങാൻ തുടങ്ങി… പക്ഷേ കിച്ചേട്ടന്റെ കൈകൾ വെള്ളത്തെ വകഞ്ഞ് നീക്കി എന്നെ അരക്കെട്ടോട് ചേർത്ത് കിച്ചേട്ടനിലേക്ക് വലിച്ചടുപ്പിച്ചു നിർത്തി….

ആ മുഖത്തെ അടുത്ത് കാണും തോറും എന്നിലെ ശ്വാസഗതിപോലും അനിയന്ത്രിതമായി ഉയരാൻ തുടങ്ങി….ഒരു തരം വിറയൽ ശരീരമാകെ വന്നു മൂടി…..

നെഞ്ചോടടക്കിപ്പിടിച്ചിരുന്ന എന്റെ കൈകളെ കിച്ചേട്ടൻ ഒരു കൈയ്യാലെ എടുത്ത് മാറ്റിയതും ശരീരത്തിലേക്ക് ഒരു മിന്നൽപ്പിണർ അരിച്ചിറങ്ങി….

എന്റടുത്തെന്തിനാ അമ്മാളൂട്ടീ ഈ പേടിയൊക്കെ…!!! നീ എന്റേതല്ലേ….!!! പിന്നെ എന്തിനാ ഈ മറയൊക്കെ….!!! എല്ലാം എനിക്കവകാശപ്പെട്ടതാ…. എനിക്ക് മാത്രം…❤️❤️❤️

കിച്ചേട്ടൻ പതിഞ്ഞ സ്വരത്തോടെ അങ്ങനെ പറഞ്ഞതും എന്റെ ഹൃദയമിടിപ്പ് പോലും ഉയർന്നു…പേടിയോടെ ചലിച്ചുകൊണ്ടിരുന്ന എന്റെ കാതിലേക്ക് കിച്ചേട്ടന്റെ കുസൃതികണ്ണുകൾ പാഞ്ഞു…

ആ മുഖം എന്റെ കാതോരം ചേർന്ന് അവിടെ മൃദുവായി ചുംബിച്ചു….ഞാനൊരു പിടച്ചിലോടെ കണ്ണുകൾ മുറുകെ അടച്ചു നിന്നതും മാർദ്ദവമേറിയ കാതിന്റെ തണ്ടയിലേക്ക് കിച്ചേട്ടൻ ചെറുതായി ഒന്നു കടിച്ചു… ഞാൻ എരിവ് വലിച്ചു വിട്ട് കണ്ണ് ചിമ്മി തുറന്നതും കിച്ചേട്ടന്റെ കണ്ണുകൾ പ്രണയാർദ്രമായി എന്നിലേക്ക് ആഴ്ന്നിറങ്ങ്വായിരുന്നു……

കാതോരം ചേർന്ന ചുണ്ടുകൾ അവിടെ നിന്നും പതിയെ കഴുത്തടിയിലേക്ക് പൂഴ്ത്തിയതും ആ മീശയും കുറ്റിത്താടിയും എന്നെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു….. എന്റെ മുടിയിഴകളിലെ സുഗന്ധത്തെ നാസികയിലേക്കാവാഹിച്ചെടുത്ത് ആ അധരങ്ങളാൽ എന്റെ നെഞ്ചോരവും കഴുത്തടിയിലും ചുംബനങ്ങളാൽ മൂടി…… എന്റെ വിരലുകൾ കിച്ചേട്ടന്റെ പിൻകഴുത്തിലും മുടിയിഴകൾക്കുള്ളിലേക്കും പരതി നടന്നു….

കഴുത്തടിയിൽ നിന്നും മെല്ലെ ഉയർന്ന മുഖവും അധരങ്ങളും എന്റെ കവിളിണയെ തഴുകിയുണർത്തി ഇഴഞ്ഞു നീങ്ങി…. മുഖത്തേക്ക് നനഞ്ഞൊട്ടി ചേർന്ന മുടിയിഴകളെ കൈകളാൽ ചെവിക്കുടയിലേക്കൊതുക്കി വച്ച് ആ അധരങ്ങൾ അവയുടെ ഇണയെ പ്രണയിക്കാൻ തുടങ്ങിയിരുന്നു….

ആ നിശ്വാസത്തിന്റെ ചൂടും പ്രണയത്തിന്റെ മധുരവും എന്നിലേക്ക് പകർന്ന് എന്റെ അധര ദളങ്ങളെ ആവേശത്തോടെ നുകരാൻ തുടങ്ങി… എന്റെ കൈകൾ വിറയലോടെ ആ ശരീരത്തിലേക്കമർന്നു….അവ പതിയെ പിൻകഴുത്തിൽ നിന്നും മുടിയിഴകളിലേക്ക് നീണ്ട് അവയെ കോർത്ത് വലിയ്ക്കാൻ തുടങ്ങി…

ആ ദന്തങ്ങളേൽപ്പിക്കുന്ന നോവുകളെ ഇല്ലാതാക്കി അധരങ്ങൾ അവയെ മതിയാവോളം താലോലിച്ചുകൊണ്ടിരുന്നു…… ഒരു പിടച്ചിലോടെ ഞാനൊന്നുയർന്നതും എന്നിലെ ആ അനക്കങ്ങൾ കിച്ചേട്ടനിലെ വികാരാവേശങ്ങളിൽ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു…ഒടുവിൽ ശ്വാസം വിലങ്ങി വന്നതും കിച്ചേട്ടൻ എന്നെ ആ ദീർഘ ചുംബനത്തിൽ നിന്നും മോചിപ്പിച്ചു…!!!

വർധിച്ച കിതപ്പോടെ ഞാൻ ഇരുകണ്ണുകളും അടച്ചു നിന്നുതും കിച്ചേട്ടൻ എന്റെ കണ്ണുകളിലേക്ക് മെല്ലെ ഊതി എന്നെയുണർത്തി….

അമ്മാളൂട്ടീ.. ഞാൻ പറഞ്ഞിട്ടില്ലേ….എത്ര നുകർന്നെടുത്താലും മതിയാവില്ല നിന്നിലെ ഈ മധുരം….❤️❤️ വീണ്ടും.. വീണ്ടും…അതെന്നെ വലിച്ചടുപ്പിക്ക്വാ…

കിച്ചേട്ടൻ അങ്ങനെ പറഞ്ഞ് ഒന്നുകൂടി അരക്കെട്ടിലെ പിടിയൊന്നു മുറുക്കി…. ഞാൻ ഒന്നു പിടഞ്ഞ് ആ നെഞ്ചിലേക്ക് കൈ ചേർത്ത് നിന്നു… അപ്പോഴും അനിയന്ത്രിതമായ ശ്വാസഗതിയുടെ കെട്ടുപാടിലായിരുന്നു ഞാൻ….

വൃതം നാളെ മുതലല്ലേ….അപ്പോഴും ഇവിടെ തന്നെയാ കുളിയ്ക്കാൻ വരണേ….!!!!

കിച്ചേട്ടൻ ഒരു കള്ളച്ചിരിയൊളിപ്പിച്ച് പറഞ്ഞതും ഞാനൊന്ന് തറപ്പിച്ചു നോക്കി ആ പിടിയിൽ നിന്നും ഒന്നു വിട്ടു മാറി നിന്നു….

ദേ…വൃതം തുടങ്ങിയാ ഇതുപോലെ ഒന്നിനും വരല്ലേ കിച്ചേട്ടാ…അതിന്റെ ദോഷം വേറെയാ… എനിക്ക് പേടിയാ അതൊക്കെ…!!!☹️☹️😟

ഞാൻ പറഞ്ഞത് കേട്ട് കിച്ചേട്ടൻ ഭയങ്കര ചിരിയോടെ നിൽക്ക്വായിരുന്നു….

എന്റമ്മാളൂട്ടീ….നീ ഇങ്ങനെ പാവമാവരുത് കേട്ടോ…!!! അന്ന് ലിഫ്റ്റില് വച്ച് ആ പേന പ്രയോഗമൊക്കെ നടത്തിയപ്പോ നീ ഭയങ്കര bold ആകുംന്നാ ഞാൻ കരുതിയത്….എവിടുന്ന്…എല്ലാം എന്റെ വെറും തെറ്റിദ്ധാരണയായിപ്പോയി….

ഹോ…തെറ്റിദ്ധാരണയൊന്നുമല്ല…. ഞാൻ ശരിയ്ക്കും bold തന്നെയാ….മാറിയ്ക്കേ അങ്ങോട്ട്…

ഞാൻ കിച്ചേട്ടനെ മുന്നിൽ നിന്നും തള്ളിമാറ്റി വെള്ളം വകഞ്ഞ് നടന്നതും കിച്ചേട്ടൻ എന്റെ തോളിൽ പിടിച്ച് തിരിച്ചു നിർത്തി…. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കും മുമ്പ് നിമിഷം നേരം കൊണ്ട് കിച്ചേട്ടനെന്നെ നിഷ്പ്രയാസം ഇരുകൈയ്യാലെ കോരിയെടുത്തു….. ഞാനാ കൈയ്യിലിരുന്ന് കാലിട്ടടിച്ചൊന്ന് കുതറി…..വെള്ളത്തിൽ എന്റെ പാദവും അവയോട് പറ്റിച്ചേർന്നു കിടന്ന സ്വർണ പാദസരവും പൊങ്ങിത്താണ് അലകൾ തീർക്കുന്നത് കിച്ചേട്ടൻ ഒരു കൗതുകത്തോടെ നോക്കി….പതിയെ ആ കണ്ണുകൾ എന്റെ മുഖത്തേക്ക് പാഞ്ഞു….

ഞാൻ കിച്ചേട്ടന്റെ കഴുത്തിലൂടെ കൈചേർത്ത് ആ കൈകളിൽ കിടക്ക്വായിരുന്നു…..

Bold ആയ ആള് എന്റെ കൈയ്യീന്നൊന്ന് പോയിക്കാണിച്ചേ….നോക്കട്ടേ…😁😁

ഇങ്ങനെ എടുത്ത് പൊക്കിപ്പിടിച്ച് നിന്നാ ഞാനെങ്ങനെയാ പോണേ…???😟😟😔

അപ്പോ പോകാൻ പറ്റില്ലാന്ന് സാരം…അതോണ്ട് എന്റമ്മാളൂട്ടി ഈ കിച്ചേട്ടന്റടുത്ത് അധികം bold ആവാൻ നില്ക്കണ്ടാട്ടോ…. എനിക്കേ…… എന്നെ കാണുമ്പോ വിറച്ച് നിൽക്കുന്ന എന്റെ ആ പൂച്ചക്കുട്ടിപെണ്ണിനെ മതി….

കിച്ചേട്ടാ വിട് കിച്ചേട്ടാ…. പ്ലീസ്…. അമ്മ കാണും……😞😞😞 ഞാൻ പൊയ്ക്കോട്ടേ… പ്ലീസ്….

അമ്മയ്ക്കറിയാം ഞാനിവിടെ ഉണ്ടാകുംന്ന്…എന്റമ്മ അല്പം advanced ആ… അതോണ്ട് ഈ വഴിയ്ക്ക് അടൂക്കില്ല…. അതുകൊണ്ട് നമുക്ക് വിസ്തരിച്ചൊന്ന് നീരാടീട്ട് പോയാൽ മതി….

അതും പറഞ്ഞ് കിച്ചേട്ടനെന്നെ ആ വെള്ളത്തിലേക്കൊന്നു ചുറ്റിച്ചു….ആ കൈയ്യിലിരുന്നൊന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഒരു ഫലവുമില്ലായിരുന്നു……അതുപോലെ ചേർത്ത് പിടിച്ചിരിക്ക്യായിരുന്നു ന്റെ ഡോക്ടറെന്നെ….🙈🙈🙈❤️❤️

ഓരോ തവണ ചുറ്റിയ്ക്കുമ്പോഴും ഞാനൊരു പേടിയോടെ ആ കഴുത്തിലേക്കുള്ള പിടി മുറുക്കി ആ നെഞ്ചോരം പറ്റിച്ചേർന്നു കിടന്നു…..

എല്ലാം കഴിഞ്ഞ് പതിയെ എന്നെ താഴേക്കിറക്കി നിർത്തിയതും ഞാൻ ആ ശരീരത്തിൽ നിന്നും മെല്ലെ കൈ അയച്ചെടുത്ത് നിന്നു…. ആ കണ്ണുകൾ അപ്പോഴും എന്നെ വലയം വയ്ക്കുന്നുണ്ടായിരുന്നു…..

എന്നിലേക്ക് വീഴുന്ന ഓരോ നോട്ടത്തേയും നേരിട്ട് ഞാൻ പതിയെ പതിയെ വെള്ളത്തിൽ നിന്നും ഓരോ അടിവച്ച് വിട്ടുമാറി പിറകിലേക്ക് നടന്നു…. അതിനനുസരിച്ച് കിച്ചേട്ടൻ എന്നിലേക്ക് അടുത്തു കൊണ്ടിരുന്നു….

അവസാന ചുവട് പടിക്കെട്ടിലേക്ക് പതിച്ചതും ഞാൻ മെല്ലെ ഇടംകണ്ണിട്ട് പിന്നിലേക്കൊന്നു നോക്കി….🤨പടിക്കെട്ട് കണ്ടതും മുന്നിൽ മുട്ടോളം വെള്ളത്തിൽ നിന്ന കിച്ചേട്ടനെ ഞാനൊരു ചിരിയോടെ വെള്ളത്തിലേക്ക് തന്നെ തള്ളിയിട്ട് തിരിഞ്ഞോടീ…മുകളിലെ പടിക്കെട്ടിൽ വച്ചിരുന്ന ഡ്രസ് നെഞ്ചോടടക്കി ഞാൻ തിരിഞ്ഞു നോക്കി ഒന്നു പൊട്ടിച്ചിരിച്ചതും കിച്ചേട്ടൻ വെള്ളത്തെ വകഞ്ഞു മാറ്റി ഉയർന്നു വന്നു…..

നെറ്റിയിലേക്ക് വീണുകിടന്ന തലമുടി മുകളിലേക്ക് കോരിയെടുത്ത് അരയ്ക്കൊപ്പം വെള്ളത്തിൽ നിൽക്ക്വായിരുന്നു ആള്…

അമ്മാളൂട്ടീ…നീ രക്ഷപെട്ടൂന്ന് കരുതണ്ട…!!! ഇതിനെല്ലാം ചേർത്ത് തരണുണ്ട് ഞാൻ…. എന്റെ മോള് കാത്തിരുന്നോട്ടോ…..!!!!!❤️❤️

കിച്ചേട്ടൻ അങ്ങനെ പറഞ്ഞ് ഒരൂക്കോടെ വെള്ളത്തിലേക്ക് തന്നെ വീണ് മലർന്ന് നീന്തിത്തുടിച്ചു….. പക്ഷേ ആ വാക്കുകള് കേട്ട് ശരിയ്ക്കും പെട്ടത് ഞാനാ…😲😲😲 ഒരു പണി ഇരുന്നു വാങ്ങിയ ഫീലോടെ ഞാൻ ഡ്രസുമായി കുളത്തിനരികിലുള്ള മറപ്പുരയിലേക്ക് നടന്നു…..😔😞😞

ഡ്രസ് ചേഞ്ച് ചെയ്യുമ്പോഴും കിച്ചേട്ടനുമായുള്ള നിമിഷങ്ങളോർത്ത് വെറുതേ പുഞ്ചിരിക്ക്യായിരുന്നു ഞാൻ….😁🙊🙈 കണ്ണാടിയിലൂടെ നോക്കിയപ്പോൾ ചുണ്ടിൽ നിന്നും തെന്നിമാറിയ മുറിപ്പാടും അതിലേക്ക് ചെറുതായി പൊടിഞ്ഞ് നിൽക്കുന്ന രക്തച്ചുവപ്പും എന്റെ നാണത്തിന്റെ മാറ്റ് കൂട്ടി…🙈🙈🙈🙈 മുഖം ചുവന്നു തുടുക്കാൻ തുടങ്ങി….☺️😊🥰

ടൗവ്വല് കൊണ്ട് പതിയെ മുടിയിഴ തോർത്തിയെടുത്ത് ഡ്രസ്സൊക്കെ ചേഞ്ച് ചെയ്തു….മുടി ഒന്നുകൂടി കൈകൊണ്ട് തന്നെ ചീകിയൊതുക്കി വിടർത്തിയിട്ട് വീണ്ടും കുളപ്പടവിലേക്ക് ചെന്നു…

കിച്ചേട്ടൻ നീരാട്ടൊക്കെ കഴിഞ്ഞ് മുടിയൊക്കെ കൈകൊണ്ടൊതുക്കി പടിക്കെട്ടിലേക്ക് കയറി വരികയായിരുന്നു….

ദാ…ടൗവ്വല് തോർത്തി വാ….

ഞാനത് വച്ചു നീട്ടിയതും കിച്ചേട്ടൻ അത് വാങ്ങാൻ കൂട്ടാക്കാതെ എന്റെ മുന്നിലേക്ക് വന്നു നിന്നു…

ഞാൻ എന്താന്ന് ചോദിക്കും മുമ്പേ എനിക്ക് മുന്നിലേക്ക് തലകുനിച്ച് നിന്നു തന്നു…ഞാനൊരു ചിരിയൊതുക്കി ടൗവ്വല് തലയിലേക്കിട്ട് നന്നായി ഒന്നുലച്ച് തോർത്തിയെടുത്തു… ടൗവ്വല് തലയിൽ നിന്നും എടുത്തു മാറ്റുമ്പോ തലമുടിയാകെ അലങ്കോലമായി നെറ്റിയിലേക്ക് ചിതറിത്തെറിച്ച് കിടക്ക്വായിരുന്നു…..!!

പക്ഷേ കിച്ചേട്ടനെ അപ്പോ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു….തലമുടിയിഴകൾ തെറിച്ചു വീണു കിടക്കുന്ന ആ കണ്ണുകൾ കുസൃതിയോടും പ്രണയത്തോടും വിളങ്ങുന്നുണ്ടായിരുന്നു….

രാസ്നാദി ശീലമുണ്ടോ കിച്ചേട്ടന്….!!!!

പിന്നേ…..രാവിലെ തിടുക്കപ്പെട്ട് ഹോസ്പിറ്റലിലേക്ക് ഓടുമ്പോഴല്ലേ രാസ്നാദി…..!!!

ഞാനും ആ ഹോസ്പിറ്റലിലേക്ക് തന്നെയല്ലേ വരണേ… എന്നിട്ട് ഞാനെന്നും രാസ്നാദി തേയ്ക്കുമല്ലോ…!!!!

ന്മ്മ്മ്….നന്നായി നടക്കുന്ന ഈ പാവം പയ്യനെ വഴിതെറ്റിക്കാൻ വേണ്ടീട്ടല്ലേ നീ രാസ്നാദിയും, കാച്ചെണ്ണയും, അതും പോരാത്തതിന് ഇടയ്ക്കിടയ്ക്ക് മുടിയില് തുളസിക്കതിരും മുല്ലമൊട്ടും എല്ലാം തിരുകി വച്ച് നടക്കണേ….

അയ്യോടാ…ഒരു പാവം പയ്യൻ…ഉറക്കത്തില് പോലും കിച്ചേട്ടൻ പാവമല്ല…!!!

അതെന്താടീ…. അത്രയ്ക്ക് ഭീകരനാണോ ഞാൻ……!!!

പിന്നെ അല്ലാതെ….!!!! ആദ്യം കണ്ടപ്പോ തോന്നി നല്ല പാവം ഡോക്ടറാണെന്ന്…. I Love you പറഞ്ഞ് കഴിഞ്ഞേപ്പിന്നെ ആ പാവം ഡോക്ടറിനെ ഞാൻ കണ്ടിട്ടേയില്ല….!!!!

അച്ചോടാ…🤗എന്റാമ്മാളൂട്ടിയ്ക്ക് പാവം ഡോക്ടറിനെ മതിയായിരുന്നോ…ഇനി മാക്സിമം ശ്രമിക്കാംട്ടോ ആ പാവം ഡോക്ടറാവാൻ… പക്ഷേ നീ ഇങ്ങനെ വന്ന് മുന്നില് നില്ക്കുമ്പോഴേ എല്ലാം കൈയ്യീന്ന് പോവും അമ്മാളൂട്ടീ…എന്ത് ചെയ്യാനാ…????

ഞാനതു കേട്ടൊന്ന് ചിരിച്ചു….

അധികം ചിരിയും കളിയുമൊന്നും വേണ്ട…നാളെ മുതൽ വൃതം തുടങ്ങുന്നേന്റെ സന്തോഷത്തിലാ നീയെന്ന് നിന്റെ മുഖം കണ്ടാലെ അറിയാം…. അതുകൊണ്ട് അധികം വച്ച് താമസിപ്പിക്കാതെ നമ്മുടെ ശാന്തിമുഹൂർത്തം ഇന്ന് രാത്രി നടത്താൻ ഞാൻ തീരുമാനിച്ചിരിക്ക്വാ…. എന്താണ് ഇക്കാര്യത്തിൽ എന്റമ്മാളുവമ്മേടെ അഭിപ്രായം….

ഞാനതു കേട്ട് ഒരു യമണ്ടൻ ഞെട്ടലോടെ കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി…

കിച്ചേട്ടൻ തലമുടിയൊക്കെ കൈകൊണ്ട് തന്നെ ഒന്നൊതുക്കി വച്ച് ബനിയനെടുത്തിട്ടു….!!!

എന്താ മനസിലായില്ലേ ഞാൻ പറഞ്ഞതിന്റെ അർത്ഥം…???😁😁😁

ആയി….😔😟😞

ഞാനല്പം ഒന്നു പരുങ്ങിയതും കിച്ചേട്ടൻ എനിക്കരികിലേക്ക് നടക്കാൻ തുടങ്ങി…. ഞാൻ പതിയെ പിന്നിലേക്കും… കുളക്കരയിലെ കൽ ഭിത്തിയിൽ തട്ടി നിന്നതും കിച്ചേട്ടൻ ഒരു കൈ ഭിത്തിയിലൂന്നി എന്റെ മുഖത്തോടടുത്ത് വന്നു….

അപ്പോ എങ്ങനാ… ഞാൻ പറഞ്ഞത് സമ്മതിച്ചോ…????😁😁😁

ഇല്ല….☹️☹️☹️

ങേ….🤨🤨🤨

വേ…ണ്ട….!!!☹️☹️ ഇന്ന് വേണ്ട കിച്ചേട്ടാ…!!!!

അത് പറഞ്ഞാൽ പറ്റില്ലല്ലോ എന്റാമ്മാളൂട്ടീ…😁 എന്നോട് പറഞ്ഞതല്ലേ….. വാക്ക് തന്നതല്ലേ താലി കെട്ടി കഴിഞ്ഞാൽ ഞാൻ പറയുന്നത് എന്തും അനുസരിച്ചോളാംന്ന്…..!!!! എന്നോടങ്ങനെ പറഞ്ഞപ്പോഴേ ഞാൻ അനുസരിച്ചല്ലോ..ഇപ്പോ എനിക്ക് തന്ന വാക്ക് തെറ്റിയ്ക്കാൻ പോക്വാ….. എങ്കിൽ ഓക്കെ ഞാനായി ഇനി ഒന്നും….🤐

കിച്ചേട്ടൻ അങ്ങനെ പറയാൻ വന്നതും ഞാൻ ആ ചുണ്ടിലേക്ക് കൈ ചേർത്ത് പറയാൻ വന്നതിനെ തടഞ്ഞു….

വേണ്ട…അങ്ങനെ പറയണ്ട….. കിച്ചേട്ടൻ പറയുന്നത് ഞാൻ അനുസരിച്ചോളാം…😞😞😞

പെട്ടെന്ന് കിച്ചേട്ടന്റെ മുഖത്ത് ഒരു കള്ളച്ചിരി വന്നു…😁 ആ കണ്ണുകളിലെ തിളക്കം ഇരട്ടിച്ചു…. എന്റെ കൈകൾ പതിയെ ആ ചുണ്ടുകളിൽ നിന്നും അടർത്തി മാറ്റി….

very good…. അപ്പോ ഇന്ന് നമ്മുടെ sweet first night ആണ്….😜😜😜😜 അന്നത്തെ പോലെ പാലും പഴവും ഒന്നും വേണ്ട.. പറ്റുമെങ്കി സെറ്റുസാരിയുടുത്തോ… നിന്നെ ആ വേഷത്തിൽ കാണാനാ എനിക്കിഷ്ടം…..❤️❤️❤️

കിച്ചേട്ടൻ പറഞ്ഞതെല്ലാം ഞാൻ തലകുനിച്ച് നിന്ന് തലയാട്ടി കേട്ടു …. എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോ കിച്ചേട്ടൻ ഭിത്തിയിൽ നിന്നും കൈ പതിയെ അയച്ചെടുത്തു…..

അമ്മാളൂട്ടീ…. അപ്പോ റെഡിയായിരുന്നോ നമ്മുടെ ശാന്തി മുഹൂർത്തത്തിന് വേണ്ടി..😜😜 ഒരു കള്ളച്ചിരിയോടെ അത്രേം പറഞ്ഞ് എന്നേം കൂട്ടി കിച്ചേട്ടൻ വീട്ടിലേക്ക് നടന്നു…..

വീടെത്തും വരെ തൊടിയിലേയും പറമ്പിലേയുമൊക്കെ സവിശേഷതകളും പിന്നെ അവിടെ വെച്ച് കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള കുസൃതികളുമെല്ലാം കിച്ചേട്ടൻ വാതോരാതെ പറഞ്ഞു…. പക്ഷേ എല്ലാം തലയാട്ടി കേൾക്കുന്നുണ്ടെങ്കിലും എന്റെ മനസിൽ കിച്ചേട്ടൻ പറഞ്ഞതെല്ലാം ഓർത്തുള്ള ടെൻഷനാണ്…

അങ്ങനെ ഒരുവിധം നടന്ന് വീട്ടിലെത്തിയപ്പോഴേക്കും അമ്മ breakfast ഒക്കെ തയ്യാറാക്കി വച്ചിരുന്നു….റൂമില് ചെന്ന് ടൗവ്വലൊക്കെ വിരിച്ച് ഞങ്ങള് രണ്ടാളും അമ്മയ്ക്കൊപ്പം കഴിയ്ക്കാനിരുന്നു….

നല്ല ചൂട് പറക്കുന്ന ഇഡ്ഡ്ലിയും അമ്മേടെ special സാമ്പാറും അതിലേക്ക് മുങ്ങിക്കിടന്ന ചട്നിയും കൂടിയായപ്പോഴേ അറിയാതെ വിശപ്പിന്റെ വിളി വന്നു തുടങ്ങി…കിച്ചേട്ടൻ പറഞ്ഞതുപോലെ അമ്മ വളരെ advanced ആയോണ്ട് കഴിപ്പിനിടയിൽ വലിയ ചോദ്യങ്ങളൊന്നും ഉണ്ടായില്ല….

അമ്മേ….നമ്മുടെ ക്ഷേത്രത്തിലെ ‘ശാന്തി’ ആരാ ഇപ്പോ….???

കിച്ചേട്ടൻ ശാന്തിയിൽ ഒന്നു stress കൊടുത്തു പറഞ്ഞതും കഴിച്ചോണ്ടിരുന്നത് ശിരസ്സിൽ കയറി ഞാൻ ചുമയ്ക്കാൻ തുടങ്ങി…..അല്ലേലും കിച്ചേട്ടന് ഇങ്ങനെ ഒരു ശീലമുള്ളതാ…

അയ്യോ…!!!! എന്ത് പറ്റി മോളേ….

അമ്മ തലയിൽ ചെറുതായി തട്ടി തന്നതും കിച്ചേട്ടൻ ഒരു കള്ളച്ചിരിയൊളിപ്പിച്ച് ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് ഗ്ലാസിലേക്ക് പകർന്ന് എനിക്ക് നേരെ നീട്ടി…..

ഞാനത് വാങ്ങി തിടുക്കപ്പെട്ട് കുടിയ്ക്കുന്നത് കുസൃതിക്കണ്ണാലെ കിച്ചേട്ടൻ കണ്ട് രസിക്ക്യായിരുന്നു….

എന്താ പറ്റിയേ മോൾക്ക്….സംസാരിച്ചതൊന്നുമില്ലല്ലോ…!!! ചിലപ്പോ ഉമിനീര് വിലങ്ങിയതാവും….

ഞാനതിന് ഒന്ന് ദയനീയമായി ചിരിച്ചു കാണിച്ചു… കിച്ചേട്ടനപ്പോഴും ആ പുഞ്ചിരി തന്നെയാ…. എന്റെ മുഖത്തേക്ക് തന്നെ കണ്ണ് പായിച്ച് ഓരോ കഷ്ണവും മുറിച്ച് വായിലേക്ക് വയ്ക്കുന്നുമുണ്ട്… ആ ചിരിയിൽ തന്നെ എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടാലേ അറിയാം….

ഞാൻ ഗ്ലാസ് താഴെ വച്ച് വീണ്ടും കഴിച്ചു തുടങ്ങി… പക്ഷേ ആദ്യത്തെ ആവേശമൊന്നും പിന്നെയുള്ള കഴിപ്പിൽ ഇല്ലായിരുന്നു…അമ്മ അപ്പൊഴേക്കും കഴിച്ചെഴുന്നേറ്റിരുന്നു…. പെട്ടെന്ന് എന്തോ ഓർത്ത മട്ടിൽ അമ്മ ഞങ്ങൾക്ക് നേരെ തിരിഞ്ഞു…

അല്ല കിച്ചാ നീയെന്തോ ചോദിച്ചല്ലോ എന്നോട്…!! എന്തായിരുന്നു അത്….????

അത് കേട്ടതും ഞാൻ വായിൽ വച്ചത് വിഴുങ്ങാതെ കണ്ണും മിഴിച്ച് അതുപോലെ തന്നെ ഇരുന്ന് പോയി….

അതോ…😁😁😁 അത് നമ്മുടെ ക്ഷേത്രത്തിലെ ‘ശാന്തി’ ആരാണെന്നാ അമ്മേ….!!

ഒരു ചിരിയൊതുക്കി എന്റെ മുഖത്തേക്ക് ലുക്ക് വിട്ടാണ് കിച്ചേട്ടൻ അമ്മയോടത് പറഞ്ഞത്….

അത് നിനക്കറിയില്ലേ മേലാറ്റൂരെ സുബ്രഹ്മണ്യൻ നമ്പൂതിരിയാണെന്ന്… പിന്നെ എന്താ ഇത്ര ചോദിക്കാൻ…. അമ്മ അതും പറഞ്ഞ് തിരിഞ്ഞു നടന്നു….

അതും കൂടി ആയതും എന്റെ ഉള്ള വിശപ്പ് കൂടി കെട്ടു…. ഞാൻ കഴിപ്പ് മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങിയതും കിച്ചേട്ടൻ ചിരിയൊക്കെ മാറ്റി തിടുക്കപ്പെട്ട് എന്നെ അവിടേക്ക് തന്നെ പിടിച്ചിരുത്തി…. പക്ഷേ കിച്ചേട്ടന് മുന്നിൽ അല്പം പരിഭവത്തോടെയാ ഞാനാ ചെയറിൽ ഇരുന്നത്….

എന്തുപറ്റി എന്റാമ്മാളൂട്ടിയ്ക്ക്……??? നേരത്തെ ഞാൻ പറഞ്ഞതോർത്താണോ ഇത്ര ടെൻഷൻ…!!!

ഞാനതിനൊന്നും മറുപടി കൊടുത്തില്ല… കിച്ചേട്ടൻ എന്നെ നോക്കിയൊന്ന് ചിരിച്ചിട്ട് പ്ലേറ്റിൽ നിന്നും ഇഡ്ലി ഓരോ പീസായി മുറിച്ചെടുത്ത് സാമ്പാറിൽ മുക്കി എന്റെ ചുണ്ടിനു നേരെ വച്ചു തന്നു…ഞാനതിലും കിച്ചേട്ടന്റെ മുഖത്തും മാറിമാറി നോക്കി….

എനി..ക്ക് വേണ്ട….😞

അത് പറഞ്ഞാൽ പറ്റില്ല…ഞാനല്ലേ തരണേ…..കഴിയ്ക്ക്..

അതും പറഞ്ഞ് ഇഡ്ലി എന്റെ ചുണ്ടോട് ചേർത്തതും ചുണ്ടിലെ മുറിപ്പാടിൽ തട്ടിയ നീറ്റലിൽ ഞാൻ എരിവ് വലിച്ചു വിട്ടു….

സോറീ…… ഞാൻ ഓർത്തില്ല….!!!വേദനയുണ്ടോ ന്റമ്മാളൂട്ടിയ്ക്ക്…..????

കിച്ചേട്ടൻ എന്റെ മുഖത്തോടടുത്ത് വന്ന് ഒരു പതിഞ്ഞ സ്വരത്തിൽ അങ്ങനെ ചോദിച്ചതും എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു…. കവിളിൽ നാണത്തിന്റെ ചുവപ്പ് വീശി….🙈🙈 ഞാൻ പതിയെ ഇല്ലാന്ന് തലയാട്ടി കിച്ചേട്ടൻ നീട്ടി വച്ചിരുന്ന ഭക്ഷണം ആ മുഖത്തേക്ക് നോക്കി കഴിച്ചു…..

ടെൻഷനൊന്നും വേണ്ടാട്ടോ…!! ഞാനെന്റേ അമ്മാളുട്ടീടെ പാവം ഡോക്ടർ അല്ലേ…!! പിന്നെ എന്താ..??? അതുകൊണ്ട് വലിയ വലിയ കാര്യങ്ങളൊക്കെ ചിന്തിച്ച് ഈ കുഞ്ഞി heart നെ ഇങ്ങനെ വർക്കെടുപ്പിയ്ക്കാണ്ട് നല്ല happy ആയി ഇരിയ്ക്കണം ട്ടോ…!!

കിച്ചേട്ടൻ അതും പറഞ്ഞ് വീണ്ടും ഓരോരോ കഷ്ണങ്ങളായി വായിലേക്ക് മുറിച്ചു വച്ചു തന്നു കൊണ്ടിരുന്നു… ഒരുപാടായപ്പോ മതീന്ന് പറഞ്ഞ് ഞാനൊഴിഞ്ഞു…. എനിക്കൊപ്പം കിച്ചേട്ടനും കൈകഴുകി വന്നു….

പക്ഷേ പിന്നീടുള്ള സമയമത്രയും കിച്ചേട്ടനെ നേരിടാതെ ഞാൻ ഒഴിഞ്ഞു മാറി നടന്നു…അടുക്കളയിലും പൂജാമുറിയിലുമായി ഞാൻ ഒതുങ്ങിക്കൂടി…. ഞാൻ മനപൂർവ്വം കിച്ചേട്ടനെ ഒളിച്ചു നടക്ക്വാണെന്ന് ആൾക്ക് പതിയെ കത്തി തുടങ്ങി….

ഉച്ചയൂണ് സമയവും സതിയമ്മേ ചുറ്റിപ്പറ്റി നിന്ന് ആഹാരം വിളമ്പുന്ന ജോലിയും ഞാനേറ്റെടുത്തു…. പിന്നെയുള്ള സമയമത്രയും തൊടിയിലും പരിസരത്തുമായി അച്ചൂനും, അഭിയ്ക്കുമൊപ്പം കറങ്ങി നടക്കലായിരുന്നു പണി…

സന്ധ്യയായതും ഒരസ്സല് കുളിയൊക്കെ പാസാക്കി പൂജാമുറിയിലെ വിളക്ക് കത്തിച്ച് പ്രാർത്ഥനയിൽ മുഴുകി… പിന്നെ വീട്ടില് പ്രത്യേകിച്ച് പണിയൊന്നും ഇല്ലായിരുന്നു… എങ്കിലും കിച്ചേട്ടന് മുന്നിൽ പെടാണ്ടിരിക്കാൻ സതിയമ്മയ്ക്കൊപ്പം ടീവിയ്ക്ക് മുന്നില് ഇടംപിടിച്ചു…..

എന്നും സീരിയല് മാത്രം കാണുന്ന സതിയമ്മ ഒരുനാളും പതിവില്ലാത്ത പോലെ മേലേപറമ്പിൽ ആൺവീട് മൂവി തകർത്തു കാണാൻ തുടങ്ങി…. ആ സമയത്താ ഹാളിലേക്കുള്ള കിച്ചേട്ടന്റെ entry… അതിലെ ഡയലോഗും കൂടെ ആയപ്പോ കിച്ചേട്ടന്റെ മുഖത്ത് പാൽപ്പായസം കുടിച്ച സന്തോഷവും ഒരു കള്ളച്ചിരിയും തത്തിക്കളിയ്ക്കാൻ തുടങ്ങി…. ഞാനത് ഇടംകണ്ണിട്ട് നോക്കി പതിയെ ഒന്നുമിനീരിറക്കിയിരുന്നതും കിച്ചേട്ടൻ മനസിൽ എന്തൊക്കെയോ മെനഞ്ഞെടുത്തൊന്ന് പുഞ്ചിരിച്ച് അവിടെ നിന്നും റൂമിലേക്ക് നടന്നു….

സമയം ഒരുപാടായല്ലോ അമ്മാളുവേ….മോള് പോയി കിടന്നോ… ഉറക്കമിളച്ചിരിക്ക്യണ്ട… ചെല്ല്….കിച്ചൻ പോയല്ലോ..!!!

ഞാനതു കേട്ട് വളരെ കഷ്ടപ്പെട്ട് അമ്മയ്ക്കൊരു പുഞ്ചിരിയും കൊടുത്ത് റൂമിലേക്ക് നടന്നു…. ഓരോ പടിയും വയ്ക്കുമ്പോ അതുവരെയും പതിവില്ലാതിരുന്ന ഒരു വിറയലും പരിഭ്രമവുമായിരുന്നു എനിക്ക്…..

റൂമിലേക്ക് കാലെടുത്ത് വയ്ക്കുമ്പോഴും ഹൃദയം അനിയന്ത്രിതമായി മിടിക്കുന്നുണ്ടായിരുന്നു.. ചുറ്റുമൊന്ന് കണ്ണോടിച്ചതും കിച്ചേട്ടനെ അവിടെയെങ്ങും കണ്ടില്ല….ആ ആശ്വാസത്തിൽ ധൈര്യമായി ബെഡിനരികിലേക്ക് നടന്നതും പെട്ടെന്ന് ഡോറ് ലോക്ക് ചെയ്ത ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു… എന്റെ ഹൃദയതാളത്തിന്റെ ഗതിയെ തെറ്റിച്ചുകൊണ്ട് എന്നിലേക്ക് നോട്ടം പായിച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു ❤️എന്റെ പാവം ഡോക്ടർ…..❤️😁

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *