സ്വന്തം വീട്ടിൽ റാണിയെ പോലെ അല്ലെങ്കിലും സന്തോഷത്തോടെ കഴിഞ്ഞവളാണ് സുമിത്ര…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ജാനകി കുട്ടി ജാനു

എടാ നീ അവളോട് ആ മുറ്റം ഒന്ന് അടിച്ചു വരാൻ പറ. അവളുടെ കയ്യിലെ വളയൊന്നും ഊരി പോകില്ല. ശോ എന്തൊരു കഷ്ടമാണ് നടുവേദന വേദനിച്ചിട്ട് അല്പം വിശ്രമിക്കാൻ സമയമില്ല. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമാവുന്നു. ഒരുപാട് പഠിച്ചിട്ടുണ്ട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു ജോലിക്കും പോകാതെ വീട്ടിൽ ഇരിക്കുമ്പോൾ പിന്നെന്താ ചെയ്യാം, ജോലി കിട്ടാൻ പ്രയാസമില്ല പക്ഷെ ഒരു ബസ് പോലും നേരായ നേരത്തില്ലാത്ത ഇവിടുന്നു പോകുക എന്ന് പറയുന്നത് തന്നെ കഷ്ടമാണ്. അതെന്തെലുമാവട്ടേന്നു ചിന്തിച്ചവൾ രമേശന്റെ അടുത്തെത്തി അതെ അവളുടെ കെട്ട്യോൻ തന്നെ രമേശ്‌. രമേശന്റെ വീട്ടിൽ അമ്മയും പെങ്ങളും അടങ്ങുന്നതായിരുന്നു സുമിത്രയുടെ കുടുംബം. പെങ്ങള് കല്യാണം കഴിഞ്ഞ് പോയി. എന്നാലും ഇടയ്ക്കു വരും അന്ന് സുമിത്രയ്ക്ക് ശിവരാത്രിയാണ്. കുട്ടികളുടെ ബഹളം അമ്മായി അമ്മക്ക് മോളോടുള്ള കൊഞ്ചിക്കലുകൾ, കൂടെ അന്ന് ഒരു പണിയും ചെയ്യുകയും ഇല്ല സുമിത്രയെ കുറ്റം പറയാനും മറക്കില്ല. ഓടി നടന്നു ഓരോന്ന് ചെയ്ത് തളരും. ഒരു സഹായത്തിനു പെങ്ങളോ അമ്മയോ വരില്ല. രമേശേട്ടൻ ആണെങ്കിലോ അവരോട് സംസാരിച്ചിരിക്കും.എന്നിട്ട് ഒരു വിധം എല്ലാം കഴിഞ്ഞ് ഉറങ്ങിയാൽ രാവിലെ വീണ്ടും എഴുന്നേൽറ്റ് പണി തുടങ്ങണം.

സ്വന്തം വീട്ടിൽ റാണിയെ പോലെ അല്ലെങ്കിലും സന്തോഷത്തോടെ കഴിഞ്ഞവളാണ് സുമിത്ര. ഒരു ഗവണ്മെന്റ് ജോലിക്കാരന്റെ ആലോചന വന്നു എല്ലാവർക്കും താല്പര്യം അവൾ എതിർത്തൊന്നും പറഞ്ഞില്ല. അതിനിടയിൽ പെട്ട് സുമിത്രയുടെ പ്രണയം തകർന്നു പോയി. 4 വർഷം നീണ്ട പ്രണയം. അതെ സുമിയുടെ ഉണ്ണിയേട്ടൻ. മറ്റൊരു ജാതിയാണ്, പ്രൈവറ്റ് ജോലിയാണെന്നും പറഞ്ഞു എല്ലാരും കൂടി ഒഴിവാക്കിയ ഉണ്ണിയേട്ടൻ.അന്ന് അവസാനമായി ഉണ്ണിഏട്ടൻ എന്നെ കണ്ടപ്പോൾ പറഞ്ഞത്. നീ നന്നായിരിക്കണം നീ സന്തോഷിക്കണം അത് കൊണ്ട് എന്നോട് ഒരു തെറ്റ് ചെയ്‌തെന്ന കുറ്റബോധം നിനക്ക് വേണ്ട. കാരണം നീ കഷ്ടപ്പെട്ടത് വളർന്നു വന്ന സാഹചര്യം എല്ലാം എനിക്കറിയാം. ഇതിലൂടെ ചിലപ്പോൾ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും. നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി. അതും പറഞ്ഞു ഉണ്ണിയേട്ടൻ തിരിഞ്ഞു നടന്നപ്പോൾ മനസ്സിൽ ഇങ്ങനെ എങ്ങനെ എന്നോട് സംസാരിക്കാൻ കഴിയുന്നുവെന്ന് സുമിത്ര ചിന്തിച്ചു പോയി. അതിനു ശേഷം ഒരിക്കലും സുമിത്ര ഉണ്ണിയെയോ ഉണ്ണി സുമിത്രയെയോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.ആലോചിച്ച് നിൽക്കാൻ സമയമില്ല നാളെ നേരത്തെ എഴുന്നേൽക്കണമെന്നും പറഞ്ഞു സുമിത്ര കിടന്നു. അതിനിടയിലാണ് രമേശൻ സുമിത്രയെ അരയിലൂടെ കെട്ടിപിടിച്ചത്. അവൾ അവനോട് ചേർന്ന് കിടന്നെങ്കിലും നിങ്ങൾ ഉദ്ദേശിച്ച കാര്യം ഇന്ന് നടക്കില്ലെന്നവൾ തീർത്തു പറഞ്ഞു. രാത്രിയിൽ മാത്രമുള്ള കെയറിങ്ങും സ്നേഹവും തനിക്കു വേണ്ടന്നവൾ പറഞ്ഞു തിരിഞ്ഞു കിടന്നു. നേരം വെളുത്തു സുമിത്ര ഒരുവിധം പണികളൊക്കെ തീർത്തു.അപ്പോഴാണ് ഡിന്നർ ടേബിളിൽ ഇരുന്ന് രമേഷനും പെങ്ങളും അമ്മയും സുമിത്രയ്ക്കും രമേശനും കുഞ്ഞുങ്ങളുണ്ടാവാത്തതിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് സുമിത്ര കേട്ടത്. 2 വർഷായില്ലേ ഇനിയും ഇങ്ങനെ നീട്ടണ്ട ഒരു ഡോക്ടറെ പോയി കാണു ആർക്കാണ് കുഴപ്പമെന്ന് അറിയാലോ. രമേശൻ തലയാട്ടി. സുമിത്രക്കെന്തൊ പെട്ടന്ന് വല്ലാണ്ടായി. കല്യാണം കഴിഞ്ഞു 2 വർഷമായി രമേശനും സുമിത്രയും ചെറിയ വഴക്കുകൾ ഒഴിച്ചാൽ നല്ല പോലെയാണ് ജീവിച്ചത്. പക്ഷെ രമേശനു എന്നും തന്റെ വീട്ടുകാരും ഇഷ്ടങ്ങളും കഴിഞ്ഞേ സുമിത്രയ്ക്ക് സ്ഥാനം നല്കിയിരുന്നുള്ളു. എന്നാലും സുമിത്രക്ക് ജീവനായിരുന്നു രമേഷിനെ, അവനെ കാണാതിരിക്കാൻ വയ്യാത്തത് കൊണ്ട് സ്വന്തം വീട്ടിൽ പോലും സുമിത്ര അതികം പോയി നിൽക്കാറില്ലായിരുന്നു .

സുമിത്രേ… രമേശിന്റെ വിളിയാണ് ഒന്നിങ്ങോട്ട് വാ നമുക്ക് ഇന്ന് തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകണം. ഞങ്ങൾ അതാ പറഞ്ഞോണ്ടിരുന്നത് സുമിത്ര തലയാട്ടി. അപ്പൊ തന്നെ ടൗണിലെ ഒരു ഹോസ്പിറ്റലിൽ വിളിച്ചു ബുക്ക്‌ ചെയ്തു. വൈകുന്നേരം അവർ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ രണ്ടു പേരെയും പരിശോധിച്ചു. ഒരു ടെസ്റ്റ്‌ ഉണ്ട് രണ്ടാൾക്കും റിസൾട്ട്‌ നാളെ വന്നു വാങ്ങിക്കോളുന്നു പറഞ്ഞു. ശരിയെന്നു പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി. അന്ന് രാത്രി സുമിത്രയ്ക്കു ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു കുഴപ്പവും ഉണ്ടാവില്ലെന്നവൾ പ്രാർത്ഥിച്ചു. പിറ്റേന്ന് രമേശിന് ഡ്യൂട്ടി ഉള്ളതിനാൽ റിസൾട്ട്‌ വാങ്ങാൻ സുമിത്ര തന്നെ പോയി. ഡോക്ടർ പറഞ്ഞത് കേട്ടു സുമിത്ര ഞെട്ടി “രമേശിന് ചെറിയ കുഴപ്പമുണ്ട്, ചെറിയ എന്ന് പറഞ്ഞാൽ റയർ കേസ് ആണ് മെഡിസിൻ കഴിച്ചു നോക്കാം വിഷമിക്കാതിരിക്കെന്ന്” ഡോക്ടർ പറഞ്ഞു. വൈകുന്നേരം രമേശൻ വീട്ടിൽ വന്നപ്പോൾ അവൾ എന്താ പറയണ്ടെന്നു ആലോചിച് വീർപ്പു മുട്ടി. സുമിത്രേ… രമേശേട്ടന്റെ വിളിയാണ് രണ്ടും കല്പിച്ചു സുമിത്ര അകത്തേക്ക് ചെന്നു… അല്ല സുമിത്രേ എന്തായി ലാബ് റിസൾട്ട്‌.. “അത് പിന്നെ”.. “നീ പറ “രമേശൻ തുടർന്നു. “അത് പിന്നെ രമേഷേട്ടാ ചെറിയ കുഴപ്പമുണ്ട്. എനിക്കാ കുഴപ്പം, അത് കേട്ടു രമേശൻ ഞെട്ടി. അവളെ കെട്ടിപ്പിടിച്ചു. അന്നവർ പരസ്പരം ഒന്നും സംസാരില്ലാതെ വളരെ വൈകിയാണ് ഉറങ്ങിയത്. പിറ്റേന്ന് രാവിലെ രമേശൻ സുമിത്രയോട് മെഡിസിൻ കഴിക്കുന്ന കാര്യത്തിനെക്കുറിച്ച് സൂചിപ്പിച്ചു. വർഷം 2 വീണ്ടും കഴിഞ്ഞു.. രമേശന്റെ വീട്ടുകാർ സുമിത്രയേ ഒരു ഭാരം പോലെ കാണാൻ തുടങ്ങി. രമേശനോട് അവളെ ഒഴിവാക്കി വേറെ ആരേലും കെട്ടിക്കൂടെന്ന് അമ്മയും പെങ്ങളും മാറി മാറി ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. അങ്ങനെ ഒരു ദിവസം രമേശന്റെ അമ്മ രണ്ടും കല്പ്പിച്ചു സുമിത്രയോട് തന്റെ മകന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. സുമിത്ര ഒരു ഞെട്ടലോടെയാണ് അത് കേട്ടത് എന്ത് ചെയ്യണമെന്നവൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ അവൾ അതിനെക്കുറിച് ആലോചിച്ചു. രമേശേട്ടനും തന്നോടുള്ള സമീപനം മാറിയിട്ടുണ്ട്. രമേശേട്ടനാണ് പ്രശ്നമെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു പക്ഷെ, ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മരിതരാമെന്ന് പറഞ്ഞപ്പോൾ രമേശൻ ഒന്നും മിണ്ടാതെ മൗനമായി നിന്നു സമ്മതം മൂളിയത് അവളെ അത് പറയുന്നതിൽ നിന്നും വിലക്കി. ഇത്രയേ ഉണ്ടായിരുന്നുള്ളു എന്നോടുള്ള സ്നേഹമെന്ന മനസിലാക്കിയപ്പോ ഒരു സങ്കടവും കൂടാതെ സുമിത്ര ആ വീടിന്റെ പടിയിറങ്ങി. തിരിച്ചു സ്വന്തം വീട്ടിലെത്തിയ സുമിത്ര ഏറെ കഷ്ടപ്പെട്ടാണ് മനസിനെ പറഞ്ഞു മനസിലാക്കിയത്. ഒരു ദിവസം അടുത്തുള്ള വീട്ടിലെ ശാരദ ചേച്ചി അമ്മയോട് വന്നു പറയണ കേട്ടു, “രമേശൻ വീണ്ടും കെട്ടാൻ പോണൂന്നു “. സുമിത്രയുടെ ഹൃദയം പിളർന്നു രണ്ടായ പോലെ തോന്നി അവൾക്ക്. താമസിയാതെ രമേശൻ മറ്റൊരാളെ വിവാഹം ചെയ്തു. സുമിത്ര അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചറായി ജോലിക്ക് കയറി. അവൾ പതിയെ എല്ലാം മറന്നു തുടങ്ങുകയായിരുന്നു… അപ്പോഴാണ് അപ്രതീക്ഷിതമായി ഉണ്ണിയുമായി കണ്ടു മുട്ടൽ. “സുമീ എല്ലാം ഞാൻ അറിഞ്ഞു സാരമില്ല ”

“എനിക്ക് വിഷമമൊന്നും ഇല്ല, പക്ഷെ ഉണ്ണിയേട്ടൻ അവസാനമായി കണ്ടപ്പോൾ പറഞ്ഞത് വെറും വാക്കായി പോയല്ലോ, എന്റെ ജീവിതം നന്നാവാൻ ആഗ്രഹിച്ചു എന്നെ മറന്നിട്ട് ഒടുക്കം…” സുമിത്ര പറഞ്ഞു മുഴുകിച്ചില്ല

“നീ പൊയ്ക്കോ പിന്നെ സംസാരിക്കാം “ഉണ്ണി ബൈക്ക് സ്റ്റാർട്ട്‌ ആക്കി.

അവരുടെ കണ്ടു മുട്ടൽ തുടർന്നു, ഒരിക്കൽ ഉണ്ണി സുമിത്രയോട് ചോദിച്ചു എന്നോട് ആ പഴയ ഇഷ്ടം ഇപ്പോഴും ഉണ്ടോ? എന്റെ ഒരു കുഞ്ഞിനെ നിനക്ക് തരാൻ സാധിക്കാത്തത് എനിക്ക് ഒരു കുറവായിട്ട് കാണുന്നില്ല. എനിക്ക് നീ ഉണ്ടായിരുന്നാൽ മതി. പണം കൊണ്ട് മൂടിയില്ലേലും സ്നേഹം കൊണ്ട് നിന്നെ മൂടാൻ എനിക്ക് സാധിക്കും.

“അരുത് ഉണ്ണിയേട്ടാ ഇങ്ങനെ പറയരുത്.. ഇപ്പൊ പറഞ്ഞ ഈ വാക്കുകൾ എന്നിൽ വല്ലാതെ കുറ്റബോധം ഉണ്ടാക്കുന്നു. അന്നത്തെ പോലെ അല്ല ഞാനിന്നു മറ്റൊരാളുടെ കൂടെ കഴിഞ്ഞ പെണ്ണാണ്”.

“ഞാൻ അന്നും ഇന്നും നിന്റെ ശരീരത്തെ അല്ല മനസിനെ ആണ് പ്രണയിച്ചത്,പിന്നെ എന്റെ അമ്മക്ക് എന്നെ മനസിലാകും, അമ്മ നിന്നെ ഇപ്പഴും സ്വീകരിക്കാൻ തയ്യാറാണ്. ഇനിയെങ്കിലും നീ എന്റേതാകണം, ഈശ്വരൻ പോലും അതാഗ്രഹിക്കുന്നു. അതാ ഇന്ന് നമ്മളിങ്ങനെ ”

“നേരം വൈകി ഞാൻ പോകുന്നു ഉണ്ണിയേട്ടാ ”

“സുമീ ഞാൻ….. ” സുമിത്ര തിരിഞ്ഞു നടന്നു. വീട്ടിലെത്തും വരെ അവൾ. ഉണ്ണിയുമായുള്ള ദിനങ്ങൾ ഓർത്തെടുത്തു. അടുത്ത ദിവസം ഉണ്ണിയെ കണ്ടപ്പോൾ സുമിത്ര അവനോട് പറഞ്ഞു “നാളെ വീട്ടിൽ വന്നു അച്ഛനോട് സംസാരിക്കൂ ഇന്നലെ പറഞ്ഞ കാര്യം ”

“സുമീ സത്യമാണോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ”

“അതെ ഉണ്ണിയേട്ടാ ”

ദിവസങ്ങൾ കഴിഞ്ഞ് സുമിത്രയും ഉണ്ണിയും തമ്മിലുള്ള വിവാഹം ഒരു പ്രശ്നവും ഇല്ലാതെ നടന്നു.

അന്ന് രാത്രിയിൽ സുമിത്ര ഉണ്ണിയുടെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് തന്റെ കഴിഞ്ഞ് പോയ ജീവിതത്തിലെ രഹസ്യം ഉണ്ണിയോട് പറഞ്ഞു. “അതെ എനിക്കല്ല കുഞ്ഞുങ്ങൾ ഉണ്ടാകാൻ കുഴപ്പം, ” പറഞ്ഞു തീരും മുൻപേ ഉണ്ണി അവളെ മുറുക്കെ കെട്ടി പിടിച്ചു.

“സുമീ എന്റെ പ്രണയം സത്യമായിരുന്നു അതാ വീണ്ടും നിന്നെ എനിക്ക് കിട്ടിയത്, നമുക്ക് ജീവിക്കണം. ” അവർ പരസ്പരം ചുംബനങ്ങളേകി പരസ്പരം ഒരുമിക്കുമ്പോൾ സുമിത്രയുടെ മനസ്സിൽ തന്റെ തകർന്ന ജീവിതത്തിൽ തിരി തെളിഞ്ഞു വരുന്ന പോലെ തോന്നി അവൾക്ക് . പിന്നീട് സുമിത്രയുടെ നാളുകൾ സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു.

കുറച്ചു വർഷങ്ങൾക്ക് ശേഷം ഒരു അമ്പലത്തിൽ വെച്ച് സുമിത്ര രമേശനെ കണ്ടു. സുമിത്രയെ കണ്ടയുടനെ രമേശൻ അടുത്ത് വന്നു അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“സുമിത്രേ എനിക്കല്പം സംസാരിക്കാനുണ്ട്, ഞാൻ ഇന്ന് എല്ലാം മനസിലാക്കുന്നു, നിനക്കല്ല എനിക്കായിരുന്നു പ്രശ്നം, അതെ എന്റെ ഇപ്പോഴത്തെ ഭാര്യ എന്നെ വിട്ട് പോയി. അന്ന് നീ അനുഭവിച്ച അതെ വേദന ഇന്ന് ഞാൻ അറിയുന്നു. നിനക്ക് പറയായിരുന്നില്ലേ, എനിക്കാണ് കുഴപ്പമെന്നു.,

സുമിത്ര ഒരു ചെറു പുഞ്ചിരിയോടെ രമേശനോട് പറഞ്ഞു,, അന്ന് ഞാനത് മറച്ചു വച്ചത് കൊണ്ട് നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എനിക്ക് മനസിലായി.ഇന്ന് നിങ്ങൾക്കീ അവസ്ഥ വന്നിട്ടുണ്ടെങ്കിൽ അതിനു ഉത്തരവാദി നിങ്ങൾ മാത്രമാണ്. ”

“ഞാനിന്ന് ഒറ്റക്കാണ് നീ എന്റെ കൂടെ ഉണ്ടാകണം.ഞാൻ നിന്നെ പൊന്നു പോലെ നോക്കാം , ” രമേശൻ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

സുമിത്രയുടെ കണ്ണുകൾ നിറഞ്ഞു, അവൾ രമേശന്റെ കയ്യും പിടിച്ചു അയാളെ കുറച്ചു അപ്പുറത്തേക്ക് മാറ്റി നിർത്തി കൊണ്ട് പറഞ്ഞു.

“രമേശേട്ടാ ഞാൻ കൂടെ വരാം,…

പക്ഷെ നാളെ എനിക്ക് വല്ല മാറാ രോഗവും വന്നാൽ എന്ത് ചെയ്യും? വീണ്ടും എന്നെ ഉപേക്ഷിക്കില്ലേ?

സുമിത്ര ദൂരെ നിന്നും നടന്നു വരുന്ന ഉണ്ണിയെ കാട്ടി കൊണ്ട് പറഞ്ഞു ” ആ വരുന്നത് ആരെന്നറിയുവോ നിങ്ങളെന്നെ വേണ്ടന്ന് പറഞ്ഞു വലിച്ചെറിഞ്ഞപ്പോ ഒരു കുഞ്ഞുണ്ടാകില്ലെന്ന് അറിഞ്ഞു കൊണ്ടും എന്നെ ചേർത്ത് പിടിച്ച ആളാണ്. ഇന്ന് ആ മനുഷ്യന്റെ കുഞ്ഞു എന്റെ വയറ്റിൽ ഉണ്ട്, കാലം എനിക്ക് തന്ന സമ്മാനം.. ” ഇത് നേടാൻ നിങ്ങളൊരു കാരണമായി അതിനാൽ എനിക്ക് നിങ്ങളോട് ഒരു ദേഷ്യവുമില്ല. അതും പറഞ്ഞു സുമിത്ര ഉണ്ണിയുടെ കയ്യും പിടിച്ചു അമ്പലത്തിനു പുറത്തേക്ക് നടന്നു പോയി… “ഡീ സുമീ നീ അങ്ങേരെ കരയിപ്പിച്ചോ ”

“ഒന്ന് പോ ഉണ്ണിയേട്ടാ ഉള്ളിലുണ്ടാരുന്ന അമർഷം ഞാൻ ഒറ്റവാക്കിലങ്ങു പറഞ്ഞു തീർത്തുന്നെ ”

“ഇന്ന് നിന്നെ കാണാൻ ഒരു പ്രേത്യേക ഭംഗി ഉണ്ടല്ലോ പെണ്ണെ ”

“അത് പിന്നെ എപ്പഴും ഉണ്ടാകുമല്ലോ ”

“വീട്ടിലെത്തട്ടെ നിന്നെ ഞാൻ…. “സുമിത്ര ഉണ്ണിയുടെ വാ പൊത്തി..

കൊച്ചു വരാത്തമങ്ങളും കുസൃതികളുമായി അവർ ദൂരേക്ക് ദൂരേക്ക് നടന്നകന്നു….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ജാനകി കുട്ടി ജാനു

Leave a Reply

Your email address will not be published. Required fields are marked *