വെെശാഖം, ഒരു താലിയുടെ കഥ തുടർക്കഥ ഭാഗം 22 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

സ്വന്തം തലയിൽ കെെ വെച്ച് ആകാശ് കുറച്ചു നേരം മുന്നിൽ കണ്ട കസേരയിലിരുന്നു…

ചെവിയും കെെയ്യുമെല്ലാം ചുവന്നിരുന്നു…

കെെ കൊണ്ട് മുഖം മറച്ചിരുന്നതിനാൽ എനിക്ക് ആകാശിന്റെ മുഖഭാവം വ്യക്തമായിരുന്നില്ല…

ആകാശിന്റെ പെട്ടെന്നുളള ഭാവമാറ്റം കണ്ട് ഞാൻ ആകെ പേടിച്ചിരുന്നു…

ലച്ചു പെട്ടെന്ന് വന്നിരുന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു…

ഞാൻ ഡോറിന്റെ ഭാഗത്തേക്കും ആകാശിനെയും മാറി മാറി നോക്കി…

ഇടയ്ക്ക് എന്റെ നോട്ടം ആകാശിൽ തന്നെ തറഞ്ഞു..

മുഖം പൊത്തി പിടിച്ചിരിക്കുന്ന കെെ വിരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ…!!

എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി…

ഞാൻ കാരണം എത്ര പേരാണ് സങ്കടപ്പെടുന്നത്..?

ആകാശിന് എന്നോട് പ്രണയമായിരുന്നോ…?

ഞാൻ കാരണം ധ്രുവിന് എല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നു…

പ്രണവേട്ടന്റെ ജീവിതവും….?????

ഇപ്പോൾ ആകാശിനും…??

ഇല്ല, ഒരിക്കലും അതിന് അനുവദിച്ചു കൂടാ…

ഞാൻ ഒരു വിധത്തിൽ ഏഴുന്നേറ്റു ആകാശിന്റെ അടുത്തേക്ക് ചെന്നു…

പതിയെ അയാളുടെ ചുമലിൽ കെെ വെച്ചതും കരച്ചിലടക്കുന്ന വിങ്ങൽ എനിക്ക് അനുഭവിക്കാനായി…

പെട്ടെന്ന് തന്നെ മുഖം അമർത്തി തുടച്ചു ആകാശ് എന്നെ നോക്കി…

“I am sorry വെെശാഖ…

പെട്ടെന്ന് ഞാൻ എന്തോ ഇമോഷണലായി…

സോറീ….”

പെട്ടെന്ന് തന്നെ ആകാശ് നോർമലായി …

“എന്തിനാ ഏഴുന്നേറ്റത്…?.

ഇവിടെ ഇരിക്ക്…!!”

ഇങ്ങനെ പറഞ്ഞു ആകാശ് എന്നെ ബെഡിൽ പിടിച്ചിരുത്തിയിട്ട് തട്ടി മറിച്ചിട്ടതെല്ലാം എടുത്തു വെച്ചു…

ഗ്ലൂക്കോസ് കുപ്പി പൊട്ടിയതിനാൽ അതൊരു പ്ലാസ്റ്റിക്കിൽ കെട്ടി വെച്ചു…

അപ്പോഴൊക്കെ ആകാശിന്റെ പ്രവൃത്തികളിൽ വല്ലാത്തൊരു വിറയലോ അങ്കലാപ്പോ ഉണ്ടായിരുന്നൂ…

ഒരുപാട് വട്ടം ശ്രമിച്ചിട്ടാണ് അയാൾക്ക് പ്ലാസ്റ്റിക്ക് ഒന്നു കെട്ടാൻ തന്നെ സാധിച്ചത്…

അത്രത്തോളം അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു….

എനിക്ക് പരമാവധി മുഖം തരാതെ ഒഴിഞ്ഞു മാറി നിൽക്കുകയായിരുന്ന ആകാശ് എന്റെ മുന്നിലൂടെ പോയപ്പോൾ ഞാൻ അയാളുടെ കെെയ്യിൽ പിടിച്ച് അടുത്തുളള കസേരയിൽ ഇരുത്തി…

മുഖമാകെ ചുമന്ന്,കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്ന ആകാശിന്റെ രൂപം കണ്ട് എനിക്ക് ബുദ്ധിമുട്ട് തോന്നി…

തലക്കുനിച്ചിരിക്കുന്ന ആകാശിന് ഞാൻ മേശപ്പുറത്തിരുന്ന മിനറൽ വാട്ടർ എടുത്തു കൊടുത്തു…

അടപ്പ് തുറന്നു കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ഒരു കവിൾ വെളളം മാത്രം കുടിച്ചിട്ട് ആ കുപ്പി വെറുതെ കെെയ്യിൽ പിടിച്ച് കൊണ്ട് നിലത്തേക്ക് ദൃഷ്ടിയൂന്നി ഇരിക്കുന്ന ആകാശിനെ കണ്ടിട്ട് എനിക്ക് സഹതാപം തോന്നി…

വെറും രണ്ട് ദിവസത്തെ പരിചയമുളള എന്നോട്,എന്റെ രൂപത്തോട് തോന്നിയ ഒരു ആകർഷണത്തിൽ തോന്നിയ സ്നേഹത്തിൽ നിരാശനായ അയളോട് എനിക്ക് മറ്റെന്തു വികാരമാണ് തോന്നേണ്ടത്…???

കുറച്ചു നിമിഷങ്ങൾ മൗനമായി തന്നെ കടന്നു പോയി….

അല്പ സമയത്തിനുളളിൽ തന്നെ കെെയ്യിൽ കുറച്ചു മരുന്നുകളുമായി ലച്ചു വന്നു…

ലച്ചുവിനെ കണ്ട ഉടനെ ആകാശ് യാത്ര പറഞ്ഞിറങ്ങി…

ലച്ചുവിന്റെ മുഖവും മ്ലാനമായിരുന്നു…

ഒരു പക്ഷേ,സാനിയയുടെ തനിസ്വരൂപം മനസ്സിലായത് കൊണ്ടായിരിക്കാം…

പതിയെ അവൾ എന്റെ അടുത്തായി വന്നിരുന്നു…

എന്റെ തോളിലേക്ക് തലചായ്ച്ചിരുന്ന അവളുടെ ദേഹത്ത് ഞാൻ മൃദുവായി തഴുകി…

അവൾക്കെന്തോ പറയാനുണ്ടെന്ന് എനിക്ക് മനസ്സിലായി…

അവൾ തന്നെ തുറന്നു പറയുമെന്ന് അറിയാവുന്നതിനാൽ ഞാൻ മൗനം പാലിച്ചു…

അധികം വെെകാതെ തന്നെ അവൾ പറഞ്ഞു തുടങ്ങി…

“വെെശൂ…..”

“നീ പറ ലച്ചു….”

“ആദർശേട്ടനും ആകാശിനും നമ്മളെ നേരത്തെ അറിയാം…!!”

അവൾ പറയാൻ പോകുന്നതെന്താണെന്ന ആകാംക്ഷയിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

“ശരിക്കൂം ആകാശ് ആണ് നമ്മളെ ആദ്യമായി കാണുന്നത്…

നീ ഒാർക്കുന്നുണ്ടോ മൂന്ന് വർഷം മുൻപുളള ശിവരാത്രി…?

നീ അന്ന് ഒരു ഭക്തിഗാനം ആലപിച്ചത്…?”

ഞാൻ “ഉണ്ട്” എന്ന അർത്ഥത്തിൽ തലക്കുലുക്കി…

അവിടെ വെച്ചാണ് ആകാശ് നിന്നെ ആദ്യമായി കാണുന്നത്…!!!

കണ്ട അന്ന് മുതൽ ആ പാവം നിന്നെ ഇഷ്ടപ്പെട്ടിരുന്നു…

നിനക്ക് എന്നോടുളള സ്നേഹം കണ്ടിട്ട് തമ്മിൽ നമ്മളെ പിരിക്കാതിരിക്കാനാണ് ആദർശേട്ടന്റെ മനസ്സിലേക്ക് എന്നോടുളള സ്നേഹം അദ്ദേഹം നിറച്ചത്…!!!

പിന്നീട്,നമ്മൾ അറിയാതെ പലപ്പോഴും അവർ നമ്മളെ വന്ന് കണ്ടിട്ടുണ്ട്…

നിനക്ക് വേണ്ടിയാണത്രേ ആകാശ് ഈ ചെറിയ പ്രായത്തിൽ ജോലി വാങ്ങിച്ചത്…!!

അന്ന് എന്നെ ബാംഗ്ലൂരിൽ വെച്ച് യാദൃശ്ചികമായാണ് ആദർശേട്ടൻ കണ്ടത്…

പിന്നെ നടന്നതെല്ലാം നിനക്ക് അറിയാമല്ലോ..?

നിനക്ക് അറിയാമോ പ്രണവേട്ടനും ആദർശേട്ടനും തമ്മിലുളള ബന്ധം?

നിന്നെ പറ്റി അറിയാനാണ് ആകാശ് പ്രണവേട്ടനുമായി സഹൃദത്തിലേർപ്പെട്ടത് തന്നെ…

ആകാശമായുളള സൗഹൃദം മൂലമാണ് ആദർശേട്ടനുമായി പ്രണവേട്ടന് പരിചയം…

പക്ഷേ, ആ പ്രണവേട്ടൻ തന്നെ നിന്നെ വിവാഹം ചെയ്തുവെന്ന് അറിഞ്ഞ് ആദർശേട്ടൻ ആകെ വിഷമത്തിലാണ്..

ആകാശ് ഇത് എങ്ങനെ എടുക്കുമെന്നും അറിയില്ല…

നിനക്കറിയാല്ലോ ഇവിടുന്ന് ഏകദേശം 30 കിലോ മീറ്ററോളം ഉണ്ട് അവരുടെ സ്ഥലത്തേക്ക്…

നിന്റെ വിവാഹം എന്നൊരു ആലോചന പോലും അവർക്കുണ്ടായില്ല…

കാരണം,എനിക്ക് നിന്നേക്കാൾ ഒരു വയസ്സ് കൂടുതൽ ഉളള കൊണ്ട് എന്റെ വിവാഹമായിരിക്കും ആദ്യം നടക്കുന്നതെന്ന് അവർ വിചാരിച്ചു…

ഇന്ന് ധ്രുവ് നിന്റെ വിവാഹം മുടക്കി എന്നറിഞ്ഞപ്പോളാണ് ആദർശേട്ടൻ എന്നോട് കാര്യങ്ങളെല്ലാം ചോദിച്ചത്…

നിന്റെ വിവാഹം കഴിഞ്ഞുവെന്ന് അറിഞ്ഞ് ആദർശേട്ടൻ തന്നെ തകർന്നു പോയി…

ആദർശേട്ടന് ഈ ലോകത്ത് ഏറ്റവും വലുത് ആകാശാണ്…!!

ആകാശിന് നീ കഴിഞ്ഞെ ഉളളൂ ആരും…!!

അപ്പോൾ ആകാശിന്റെ അവസ്ഥ എന്തിയിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ കൂടി കഴിയില്ല…!!”

ലച്ചു പറഞ്ഞു നിർത്തിയപ്പോളും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…

ഒരുപാട് വിഷമങ്ങൾ ഏറ്റു വാങ്ങി അവസാനം ഇപ്പോൾ എന്ത് ദുഃഖമുണ്ടായാലും മനസ്സിന് ഒരു ലാഘവത്വം മാത്രമാണ് ഉളളത്…!!

പക്ഷേ, ലച്ചു ആകെ വിഷമത്തിലാണ്…

ഇനി ഇത് കൊണ്ട് അവൾക്കൊരു വിഷമം ഉണ്ടാകരുതെന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു…

പെട്ടെന്നാണ് പ്രണവേട്ടൻ ഒാടി കിതച്ചു റൂമിലേക്ക് കയറി വന്നത്…

ഞാൻ ആശൂപത്രിയിലാണെന്ന വിവരം അറിഞ്ഞിട്ടായിരിക്കാം ഈ പ്രഹസനം…!!

കൂടെ തന്നെ ആ ‘കുച്ചുവും’ ഉളളത് കണ്ട് എനിക്ക് കാൽ വിരലിൽ നിന്നും ഒരു പെരുപ്പ് ദേഹത്തേക്ക് അരിച്ചു കയറി…

ഞാൻ ഒരു വശത്തേക്ക് മുഖം തിരിച്ചു…

പ്രണവേട്ടനെ കണ്ടു ലച്ചു എന്റെ അടുത്ത് നിന്നും ഏഴുന്നേറ്റു മാറി നിന്നു…

പെട്ടെന്ന് തന്നെ പ്രണവേട്ടൻ എന്റെ അടുത്തായി വന്നിരുന്നു…

പ്രണവേട്ടൻ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് തന്നെ ഞാൻ അങ്ങോട്ട് ചോദിച്ചു…

“പ്രണവേട്ടൻ ഇത്രയും നേരം എവിടെയായിരുന്നു…?”

പ്രണവേട്ടന്റെ കണ്ണുകൾ ഉടനെ അർച്ചനയ്ക്ക് നേരെ പോകുന്നത് കണ്ട് എനിക്ക് വീണ്ടും ദേഷ്യം വന്നു..

ബലമായി ഷർട്ടിൽ പിടിച്ച് എന്റെ നേരെ തിരിച്ച് ഞാൻ വീണ്ടും ചോദിച്ചു…

“എന്തിനാ അവളെ നോക്കുന്നത്…

പ്രണവേട്ടൻ ഇത്രയും നേരം എവിടെയായിരുന്നു…?

പ്രണവേട്ടനോട് പറഞ്ഞിട്ടല്ലേ ഞാൻ പോയത്..?.

അപ്പോൾ ആ മര്യാദ എന്നോടും കാണിക്കണ്ടേ..?

പറ….എവിടെ പോയതാ…??”

പ്രണവേട്ടൻ ഉത്തരം പറയാനായി ബുദ്ധിമുട്ടുണ്ടെന്ന് എനിക്ക് തോന്നി…

“അത് വെെശൂ…ഞാൻ അച്ചുവിന്റെ കൂടെ അവളുടെ വീട്ടിൽ പോയതാ…..”

പ്രണവേട്ടന്റെ മറുപടി കേട്ട് എന്റെ തല പെരുത്തു…

“എന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഇവളുടെ കൂടെ പോകാൻ മാത്രം നിങ്ങളുടെ ആരാ ഇവൾ…?

എനിക്കിപ്പോൾ അറിയണം..!!!”

ഇതു വരെ സംഭവിച്ചതെല്ലാം കൂടി എന്നെ ഭ്രാന്തമായൊരു അവസ്ഥയിലേക്ക് എത്തിച്ചിരുന്നു…

അത് കൊണ്ട് തന്നെ പ്രണവേട്ടന് നേരെ ഞാൻ അലറുകയായിരുന്നു…

പക്ഷേ, കുറച്ചു നേരത്തെ മൗനത്തിന് ശേഷമുളള പ്രണവേട്ടന്റെ മറുപടി എന്റെ സപ്തനാഡികളും തളർത്തി….

“അച്ചു എന്റെ ജീവനാണ്….!!!”

നിറഞ്ഞ കണ്ണുകളോടെ ഞാൻ തലക്കുനിച്ചു….

ഇത്രയും കേട്ടാൽ മതി…

ഇനി ഒന്നും അറിയാനില്ല….

ഒരു മാസത്തെ ദാമ്പത്യത്തിന് അന്ത്യമായി…!!

സങ്കടം സഹിക്കാനാകാതെ ഞാൻ ലച്ചുവിന്റെ തോളിൽ തല ചായ്ച്ചു പൊ ട്ടി കരഞ്ഞു….

ഇഷ്ടമായെങ്കിൽ രണ്ട് വാക്ക്… ലൈക്ക് ഷെയർ ചെയ്യണേ… (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *