എന്റെ രാഹുലും ആയിട്ടുള്ള ചുറ്റിക്കളി വല്ലതും കണ്ടിട്ടുള്ള വരവാണോ ഇത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

vരചന: ജൂഡ്

💕വിവാഹലോചന💕

അതിരാവിലെ അപ്രതീക്ഷിതമായി കയറി വന്ന അമ്മാവനെ കണ്ടു ലെച്ചു അതിശയിച്ചു ഇനി എന്റെ രാഹുലും ആയിട്ടുള്ള ചുറ്റിക്കളി വല്ലതും കണ്ടിട്ടുള്ള വരവാണോ ഇത്…

“എടിയേ… അളിയൻ എന്തേ ഇല്ലേ…

“ഓഹ്… ഞാൻ ഇവിടെ ഉണ്ട് അളിയോ.. അല്ല എന്താ ഈ നേരത്ത് പതിവില്ലാതെ..

“ഉണ്ട് … ഒരു പ്രധാന കാര്യം ഉണ്ട് … കുറച്ചു നേരം ഞാൻ ഒന്നു ഇരിക്കട്ടെ അവൾ എവിടെ ലെച്ചു… അവളെ കൂടി ഇങ്ങോട്ട് വിളി …അവളെ കൂടി നിർത്തി കൊണ്ടു എനിക്ക് ചിലത് പറയാൻ ഉണ്ട്…

(ശോ.. അതുതന്നെ തീർന്നു എന്റെ കാര്യം ലെച്ചു മനസ്സിൽ വിചാരിച്ചു അമ്മാവന്റെ അടുത്ത് ചെന്നു നിന്നു.. )

“സത്യം പറഞ്ഞാൽ ഇവൾ ഇത്രയും വലുതായതായി എന്റെ മനസ്സിൽ ഇല്ലായിരുന്നു …. ഇന്നു രാവിലെ സഹദേവൻ ഒരു ഫോട്ടോയും കൊണ്ടു എന്റെ അടുത്ത് വന്നു ഇവളെ അയാളുടെ മകനു വേണ്ടി ആലോചികട്ടെ എന്നു ചോദിച്ചപ്പോൾ ആണ് ഞാനും ഇവളുടെ പ്രായത്തെ കുറിച്ച് ചിന്തിച്ചത്… ദാ ഈ ഫോട്ടോ ലെച്ചു മോൾ തന്നെ ആദ്യം നോക്കിക്കോ…

ഫോട്ടോ കൈയിൽ വാങ്ങി ലെച്ചു അതിൽ തന്നെ നോക്കി നിന്നു… അമ്മാവൻ അവനെ കുറിച്ച് പറഞ്ഞു തുടങ്ങി ലെച്ചു അതിന്റെ മറുപടി മനസ്സിലും പറഞ്ഞു നിന്നു…

“എങ്ങനെ ഉണ്ട് സുന്ദരൻ അല്ലേ….

“സുന്ദരൻ എന്നാണോ അളിയാ പയ്യന്റെ പേര്….

“ഹോ… അല്ല സന്ദീപ്‌… ഞാൻ അവന്റെ ഭംഗിയെ കുറിച്ച് ആണ് പറഞ്ഞത്…

“പിന്നെ കുടി ഇല്ലേ ഇല്ല.. ഉറപ്പ്..

(കണ്ടാലും പറയും വച്ചും കുടിയും ഇല്ലാത്ത വീട്ടിലെ ഉണ്ണി ആണെന്ന്…. ലെച്ചു )

“പിന്നെ.. വലി … അതും ഇല്ല… കട്ടായം…

(വലിപ്പിക്കൽ ആയിരിക്കും അപ്പോൾ പണി… ലെച്ചു )

“പത്തു തലമുറയ്ക്ക് ഇരുന്നു തിന്നുവാൻ ഉള്ളത് ഉണ്ട്…

(കാണും … ലെച്ചു )

“പിന്നെ … ഒരു കുറവ് .. അല്ല കുറവായിട്ട് ഒന്നും അല്ല സത്യത്തിൽ അത് കൂടുതൽ ആണ് എന്നേ പറയാൻ പറ്റു….

“അളിയൻ.. എന്തായാലും തെളിച്ചു പറ ഒന്ന് വേഗം..

“പറയുമ്പോൾ എല്ലാം പറയണമല്ലോ .. അതാണ് ചെറുക്കന് മറ്റുള്ളവരെകാൾ ഒന്നിനു ഒരു അര ഇഞ്ച് നീളം കൂടുതൽ ഉണ്ടെന്നേ ഉള്ളൂ …. അതാണ് ഞാൻ അത് ഒരു കുറവ് ആകേണ്ട എന്നു പറഞ്ഞെ…

(😲 ലെച്ചു )

“ഛെ… എന്നാലും. അളിയാ എങ്കിൽ വേണ്ടാ … അവൾക്കു അത്ര പ്രായം ഒന്നും ആയില്ലലോ കൊച്ചല്ലേ പഠിക്കട്ടെ പഠിച്ചു സ്വന്തം കാലിൽ നിൽക്കട്ടെ ആദ്യം.

“മുഴുവനും കേട്ടിട്ട് പറ അളിയോ… ഒരു കാലിന് മറ്റേ കാലിനെകാൾ അല്പം… കുറച്ചു നീളം കൂടുതൽ ഉണ്ട് അത്രയേ ഉള്ളു… പിന്നെ സ്വന്തം കാലിൽ അല്ലാതെ അളിയന്റെ കാലിൽ ആണോ ഇപ്പോൾ അവൾ നില്കുന്നത് അതിലൊന്നും ഒരു കാര്യവും ഇല്ല..

“അതായത് അവന്റെ ഒരു കാലിന് മറ്റേ കാലിനെക്കാൾ നീളം കുറവ്.. ഞൊണ്ടിയെ നടക്കാൻ പറ്റു .. അതല്ലേ പറഞ്ഞു വരുന്നത്..

“അതേ… എന്നാലും അവളുടെ ഭാവി ശോഭനം ആകും അത്രയേ ഞാനും വിചാരിച്ചുള്ളൂ… അവൾ എന്റെ കുട്ടി അല്ലേ…

“പഠിക്കട്ടെ അളിയാ അവൾ… പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങിക്കുമോ എന്നു നോക്കാം… ഇല്ലെങ്കിൽ അപ്പോൾ വരുന്ന ഏവന്റെ കൂടെ എങ്കിലും പറഞ്ഞയയ്ക്കാം അല്ലാതെ…

“പിന്നെ അളിയാ… രാഹുലിന് ഒരു പ്രേമം .. പെണ്ണിനും അവനെ തന്നെ മതി… നല്ല കുടുംബം അതു തന്നെ നടത്താം എന്നു നമ്മളും തീരുമാനിച്ചു … അതിനു മുൻപ് ഇവൾക്ക് കൂടി ഒരാളെ കണ്ടുപിടിച്ചാൽ എന്തെന്ന് ഞാൻ കരുതി..

(ഈശ്വരാ… അമ്മാവൻ വാൽ പോകുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായി രാഹുൽ വീട്ടിൽ പറഞ്ഞു അടി കൂടിയിട്ടുണ്ടാകും അതാണ് ഇപ്പോൾ എന്നെ വിളിക്കാത്തത് .. കാണാൻ വരാത്തത്…. ലെച്ചു )

“ഹാ… നല്ല ബന്ധം ആണെകിൽ രാഹുലിന്റെ ഉടനെ നടത്താം അളിയാ… അല്ല ആരാണ് ആ കുട്ടി…

“നമ്മുക്ക് എല്ലാവരും അറിയുന്ന കുട്ടി തന്നെയാണ് … ഗ്രീഷ്മ ഗായത്രിയുടെ മകൾ … അവർ തമ്മിൽ പിരിയാൻ പറ്റാത്ത രീതിയിൽ അടുത്തു പോയിരിക്കുന്നു… അവരുടെ ചില ചുറ്റികളികൾ ഗായത്രി നേരിട്ട് കാണുകയും ചെയ്തു ഇനി പേരുദോഷം ഉണ്ടാകുന്നതിനു മുൻപ് കെട്ടിച്ചു വിടാൻ ആണ് അവരുടെ തീരുമാനം….

ലെച്ചുവിന്റെ മനസ്സ് വൈബ്രേറ്റ് ചെയ്തു കൂടാതെ അരയിൽ ഒളിപ്പിച്ചു വച്ചിരുന്ന മൊബൈലും വൈബ്രേറ്റ് ചെയ്തു… അവൾ ഒന്നു ഞെട്ടി.. രാഹുൽ ആണ് വിളിക്കുന്നത്… മുറച്ചെറുക്കൻ ആദ്യമായി തന്റെ മാറിൽ അവൻ കൈതലം വച്ചപ്പോൾ വിലക്കിയതാണ് .. പിന്നെയും വച്ചപ്പോൾ അവനോട് ചോദിച്ചു … പറ്റിച്ചു പോകാനാണോ അതോ എന്നെ കല്യാണം കഴിക്കാൻ തന്നെ ആണോ ഉദ്ദേശം… “നിന്നെ അല്ലാതെ ആരെ ആണ് ഞാൻ സ്വന്തമാക്കാൻ എന്റെ ലെച്ചു…. അപ്പോൾ ആ വാക്കുകൾ … താൻ മനസ്സിൽ കുടിയിരുത്തിയ ആ പുരുഷബിംബം ഒരു നീച്ചന്റെ ആയിരുന്നോ…. അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു … അപ്പോഴും ഫോൺ മിടിച്ചു കൊണ്ടേയിരുന്നു

“എന്താ… ലെച്ചു നിനക്കു പെട്ടെന്ന് ഒരു പരവേശം.. എന്തു പറ്റി… അല്ല നിനക്ക് രാഹുലിന്റെയും ഗ്രീഷ്മയുടെയും കല്യാണത്തിനെ കുറിച്ച് എന്താണ് അഭിപ്രായം.. പറ മോളെ തുറന്നു പറഞ്ഞോ ..

ലെച്ചു .. പറഞ്ഞു തുടങ്ങി…” അതേ തെറ്റാണെങ്കിൽ വാസു മാമൻ എന്നോട് ക്ഷമിക്കണം… പിന്നെ ചുറ്റിക്കളി അവനു ഹരം ആണ് … കസേര ചുറ്റികളി പോലെ ഇരുന്ന കസേരകൾ മാറ്റി മാറ്റി അവസാനം അവൻ ഒരു കസേര തിരഞ്ഞെടുത്തു…. അതായത് അവന്റെ ചുറ്റികളിയിൽ ഞാനും ഒരു കസേര ആയിരുന്നു അവനെ ജീവനു തുല്യം സ്നേഹിച്ച ഒരു പാവം കസേര … ഇനി എന്റെ മേലിൽ ഇരിക്കാൻ അവൻ തുനിഞ്ഞാൽ എന്റെ മുൻപിൽ വന്നു നിന്നാൽ അവനെ ഞാൻ തുണ്ടിക്കും രണ്ടു കഷ്ണം ആയിട്ട് അതു കൂടി അവനോട് പറഞ്ഞേക്കണം….

ഒരു അഞ്ചു നിമിഷം എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു എന്നിട്ട് കൂട്ടച്ചിരി അവിടെ ഉണ്ടായി…. “അങ്ങനെ എല്ലാവർഷവും നമ്മളെ വിഡ്ഢി ആക്കി കൊണ്ടിരുന്ന ലെച്ചു ഇന്നു വിഡ്ഢി ആയി … മോളെ എന്നാലും നീ അല്ല നിങ്ങൾ ചുറ്റികളി ഓവർ ആകല്ലേ കാര്യം നമുക്ക് നേരത്തെ അറിയാമെങ്കിൽ തന്നെ അതൊക്കെ കല്യാണം കഴിഞ്ഞിട്ട് പോരേ…. അല്ലേ അളിയോ…

“അതേ… അതേ… ഇനി മോൾ പോയി ക്ഷീണം മാറ്റു കുറച്ചു നേരം… ആ ഫോട്ടോ ഇങ്ങു തന്നെ .. അച്ഛൻ ഒന്നു നോക്കട്ടെ…. അപ്പോൾ അളിയാ എങ്ങനെ രാഹുലിന്റെ പെണ്ണായിട്ട് ഇവളെ മതിയോ അതോ ഗ്രീഷ്മ വേണോ..

“അയ്യോ.. ആ പാവം ഗ്രീഷ്മ കൊച്ചു ഇതു അറിഞ്ഞിട്ട് കൂടി ഉണ്ടാവില്ല…. ഇവൾ മതി… ഇവളെ പറ്റു അവനു… ആ മരകഴുതയ്ക്ക്…

അവിടെ നിന്നും ചമ്മി ഇറങ്ങി നേരെ അവളുടെ മുറിയിൽ ചെന്നു ഇരുന്നു അരയിൽ നിന്നും ഫോൺ എടുത്തു.. പന്ത്രണ്ട് മിസ് കാൾ രാഹുലിന്റെ… തിരിച്ചു വിളിച്ചു.. “എടിയേ നീ അറിഞ്ഞോ എന്നെ ജിത്തു ജോസഫ് വിളിച്ചിരുന്നു രാവിലെ അടുത്ത സിനിമയിൽ ഒരു റോൾ തന്നാൽ അഭിനയിക്കുമോ എന്നു ചോദിച്ചു… ഞാൻ എന്ത് പറയണം എന്നു ആലോചിച്ചു ഇരിക്കയാ. 😪

“അതേ… ചേട്ടൻ പോകേണ്ട ചേട്ടനു അഭിനയിക്കാൻ അറിയില്ല ചേട്ടന്റെ അച്ഛനെ വിട്ടാൽ മതി രാവിലെ ഇറങ്ങിയിട്ടുണ്ട് കുടുംബം മൊത്തം മനുഷ്യനെ പറ്റിക്കാൻ വേണ്ടി… കള്ള ബടുവാസ്…. ഒന്നു ഫോൺ വച്ചിട്ട് പോയേ…

ലൈക്ക് ചെയ്യണേ… അഭിപ്രായങ്ങൾ അറിയിക്കണേ… രചന: ജൂഡ്

Leave a Reply

Your email address will not be published. Required fields are marked *