വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 21 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

എന്നെ നോക്കി ചിരിക്കുന്ന ധ്രുവിന്റെ കണ്ണുകളിൽ തെളിയുന്ന ഭാവം പരിഹാസമാണോ..?

അല്ല; തികഞ്ഞ ശാന്തതയായിരുന്നു ആ മുഖത്ത് പ്രതിഫലിച്ചത്….

അയാളുടെ ആ ഭാവം ഇത് വരെ ഞാൻ കൂട്ടിവെച്ച എന്റെ പക ഇല്ലാതാക്കുന്നത് ഞാൻ അറിഞ്ഞു..

അയാൾ പരിഭ്രമിക്കുകയോ ഒാടിയൊളിക്കാൻ ശ്രമിക്കുകയോ ചെയ്യൂകയായിരുന്നെങ്കിൽ പിടിച്ചു നിർത്തി ഒരെണ്ണം കൊടുത്തിട്ട് തന്നെ ചോദിച്ചു തുടങ്ങാമായിരുന്നു…

പക്ഷേ, ഇതിപ്പിപ്പോൾ ഇവരുടെയൊക്കെ വേഷവും ഭാവവുമൊക്കെ കണ്ടിട്ട് എന്താണ് സംഭവിച്ചതെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല…

ലച്ചുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…

ആദർശേട്ടന്റെയും ആകാശിന്റെയും ടാർഗെറ്റ് വസുന്ധരാ ദേവി ആയതിനാൽ അവരുടെ ശദ്ധ്ര വസുന്ധരാ ദേവിയിലും പരിസരം നീരിക്ഷിക്കുന്നതിലും മാത്രം ആയിരുന്നു….!!!

“നീ എന്നെ തേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു വെെശൂ…

നിനക്കായ് ഞാൻ ചിലതൊക്കെ കരുതിവെച്ചിട്ടുണ്ട്…!!”

എന്നെ നോക്കി ധ്രുവ് അങ്ങനെ പറഞ്ഞതും എന്നിലെ അമ്പരപ്പ് കൂടി…..!!!!!

****

“നമ്മൾ ആദ്യം കണ്ടത് എങ്ങനെയാണെന്ന് നിനക്കോർമ്മയുണ്ടോ…??

ഫ്രഷേഴ്സ് ഡേയ്ക്ക് ഒാടി വന്നു നിന്നെ ഞാൻ ഇടിച്ചിട്ടു…

ദേഷ്യപ്പെടാൻ ഏഴുന്നേറ്റ ഞാൻ കാണുന്നത് നിന്റെ ഈ നീണ്ട കണ്ണുകളും വില്ലു പോലുളള പുരികക്കൊടികളുമാണ്….

പിന്നെ കണ്ണടച്ചാലും തുറന്നാലും നിന്റെ ഈ കണ്ണുകൾ…

അവ എന്നെ വിടാതെ പിന്തുടർന്നു…

ഒട്ടും പറ്റുന്നില്ല എന്ന് മനസ്സിലായപ്പോളാണ് നിന്നെ പറ്റി ഞാൻ തിരക്കിയത്…

എന്റെ അച്ഛന്റെ ബദ്ധശത്രുവായ മാധവൻ മേനോന്റെ ഒരേ ഒരു മകളായ വെെശാഖ മേനോൻ ആണ് നീ എന്ന് അറിഞ്ഞപ്പോൾ തന്നെ നിന്നെ മറക്കാൻ ഞാൻ ശ്രമിച്ചതാണ്…

പക്ഷേ, അതിന് എനിക്ക് കഴിഞ്ഞില്ല…

എന്റെ ഏറ്റവും നല്ല സുഹൃത്തായ അച്ഛനോട് തന്നെ ഞാൻ നിന്നെ പറ്റി പറഞ്ഞു…

അച്ഛൻ നിന്റെ വീട്ടുക്കാരുമായുളള ശത്രുത അവസാനിപ്പിച്ച് ഇങ്ങനെയൊരു ബന്ധത്തിന് മുൻകെെ എടുക്കാമെന്ന് ഉറപ്പ് തന്നപ്പോഴാണ് ഞാൻ നിന്റെ പിറകെ നടക്കാൻ തുടങ്ങിയത്….!!

പിടി തരാതെ കുതറി മാറുന്ന നിന്നെ പിന്തുടർന്ന് തന്നെ ഞാൻ സ്നേഹിച്ചു…

“ധ്രുവ് ദേവദത്തൻ” എന്ന എന്റെ പേര് മാറ്റി പറഞ്ഞത്,വീട്ടുക്കാർ അടുക്കന്നതിന് മുൻപ് ഞാൻ ആരാണെന്നറിഞ്ഞാൽ നീ എന്നെ വെറുക്കുമോ എന്ന് ഭയന്നിട്ടാണ്…

അവസാനം എല്ലാവരുടെയും പൂർണ്ണ സമ്മതത്തോടെ നമ്മുടെ വിവാഹം ഉറപ്പിച്ചു…

വെെശൂ…നിന്റെ വിരലിൽ ആ മോതീരം അണിയിച്ചപ്പോളാണ് ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്…

അത്രയേറെ ഞാൻ നിന്നെ സ്നേഹിച്ചിരിന്നു…

നീയായിരുന്നു എന്റെ ഏറ്റവും വലിയ ഡ്രീം….

വിവാഹ ദിവസം രാവിലെ ഒരുങ്ങി ഇറങ്ങുന്നത് വരെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവനായ വ്യക്തിയായിരുന്നു ഞാൻ…

വീട്ടിൽ നിന്നും ഞാൻ ഒറ്റയ്ക്കാണ് കാറിൽ കയറിയത്…

വഴിയിൽ വെച്ചാണ് എനിക്ക് ഒരു കോൾ വരുന്നത്…

‘ഈ വിവാഹത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ വെെശാഖയുടെ ഒരു നഗ്ന വീഡിയോ നെറ്റിൽ പ്രചരിപ്പിക്കുമെന്നും.. 20 മിനിറ്റിനുളളിൽ അത് യൂട്യുബിൽ അപ് ലോഡാക്കും എന്നും,എത്രയും വേഗം ഈ വാഹനത്തിൽ നിന്നും ഇറങ്ങി എത്രയും പെട്ടെന്ന് പിറകിൽ വരുന്ന വാനിൽ കയറാനും’ പറഞ്ഞായിരുന്നു ആ ഫോൺ കോൾ…

പെട്ടെന്ന് തന്നെ നിന്റെ ഒരു മോശം വീഡിയോയൂം അത് അപ് ലോഡിങിന് കൊടുത്തെക്കുന്ന ഒരു ഫോട്ടോയും എനിക്ക് വാട്ട്സ് അപ്പിൽ മെസ്സേജായി കിട്ടി….!!”

ധ്രുവ് പറഞ്ഞത് കേട്ട് എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി…

എന്റെ അങ്ങനെയുളള ഒരു വിഡീയോ ഒരിക്കലും വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു…

പക്ഷേ,…

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

“കരയരുത് വെെശൂ…

നീ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ വെെശൂ…

ജീവനായി കണ്ട് സ്നേഹിക്കുന്ന പെൺക്കുട്ടി…

കാത്തിരുന്ന് അവളെ താലി ചാർത്താനായി വരുന്ന ആ ദിവസം…

എനിക്കറിയാമായിരുന്നു അതൊരു ചതിയാണെന്ന്..പക്ഷേ, അങ്ങനെ ഒരു വിഡീയോ ലീക്കായാലുളള നിന്റെ അവസ്ഥ..

വീട്ടുക്കാരുടെ മാനത്തെക്കാളും എനിക്ക് വലുത് നിന്റെ മാനസികാവസ്ഥയായിരുന്നു…

കല്യാണം മുടങ്ങിയാൽ നീ സഹിക്കും… പക്ഷേ,ഇങ്ങനെ ഒരു വീഡിയോ വന്നെന്നറിഞ്ഞാൽ നിനക്ക് താങ്ങാൻ പറ്റില്ലെന്ന് എനിക്കറിയാം…

എനിക്ക് ഏറ്റവും വലുത് നീയായിരുന്നൂ വെെശൂ..

അത് കൊണ്ട് തന്നെ ഞാൻ എന്റെ കാർ നിർത്തി,അവർ പറഞ്ഞത് പോലെ പിറകിൽ വന്ന വണ്ടിയിൽ കയറി…

വണ്ടിയിൽ കയറിയതും ആരോ എന്നെ ബോധം കെടുത്തി…

പിന്നെ ഞാൻ കണ്ണുകൾ തുറക്കുമ്പോൾ കണ്ണുന്നത്..

ഈ നികൃഷ്ട ജീവികളെയാണ്…!!!

The great വസുന്ധരാ ദേവി and her daughter സാനിയ കശ്യപ്…

നിനക്കറിയാമോ വെെശൂ?

നിന്റെ ആ വീഡീയോ നീ കുളിക്കുമ്പോൾ നീ അറിയാതെ പകർത്തിയത് നിന്റെ ഈ കൂട്ടുക്കാരിയാണ്…!!!”

ധ്രുവ് പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി പോയി…

തലക്കുനിച്ചു നിൽക്കുന്ന സാനിയയെ കണ്ടതും ധ്രുവ് പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്ക് ബോധ്യമായീ…

ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചു പോകുന്നത് പോലെ എനിക്ക് തോന്നി…

“തീർന്നില്ല… ഞാൻ സാനിയയെ വിവാഹം കഴിച്ചില്ലെങ്കിൽ ഈ വീഡിയോ പുറത്തു വിടുമെന്ന് ഇവർ ഭീഷണിപ്പെടുത്തി…

മൂന്ന് ദിവസത്തോളം ഇവരുടെ അപ്പാർട്ട്മെൻ്റിൽ ഇവർ എന്നെ തടവിലാക്കി…

ഇവൾക്ക് എന്നോട് പ്രേമമായിരുന്നെങ്കിൽ…

ദേ,ഈ നിൽക്കുന്ന ആ സ്ത്രീക്ക് എന്റെ കോടിക്കണക്കിന് വരുന്ന സ്വത്തിനോടായിരുന്നു പ്രേമം…

നിന്നെ ഇല്ലാതാക്കാൻ പോലും ഈ സ്ത്രീ മടിക്കില്ലെന്ന് മനസ്സിലായ എനിക്ക് നിന്നെ രക്ഷിക്കാനായി ഇവരുടെ മകളെ കല്യാണം കഴിക്കേണ്ടി വന്നു…

അതു വഴി എനിക്ക് ഇവരിൽ നിന്നും നിന്റെ ആ പ്രെെവറ്റ് വീഡീയോ ഡീലിറ്റ് ആക്കാൻ സാധിച്ചു..

മാത്രമല്ല; നിനക്ക് ബാംഗ്ലൂരിൽ വെച്ച് വിക്രം എന്നൊരാളിൽ നിന്നും ആക്രമണം ഉണ്ടായതും ഇവരുടെ പ്ലാൻ ആണ്..

പക്ഷേ, ആക്രമണം കഴിഞ്ഞതിന് ശേഷമാണ് എനിക്ക് ആ വിവരം ലഭിച്ചത്..

അത് കൊണ്ട് എനിക്ക് നിന്നെ രക്ഷിക്കാനായില്ല..

പക്ഷേ, ഇവർക്കെതിരെയുളള എല്ലാ തെളിവും എന്റെ പക്കൽ ഉണ്ട്…”

ഇത്രയും പറഞ്ഞതിന് ശേഷം അമ്പരന്ന് നിന്ന എനിക്ക് നേരെ ധ്രുവ് ഒരു ഫയൽ നീട്ടി…

അത് കെെ നീട്ടി വാങ്ങുവാൻ പോലുമൂളള ത്രാണി എനിക്കില്ലായിരുന്നു..

ധ്രുവിന്റെ കെെയ്യിൽ നിന്നും ആ ഫയൽ വാങ്ങി ആദർശേട്ടൻ പരിശോധിച്ചു…

ഇതിനിടയിൽ ഞാൻ വീണ്ടും ധ്രുവിന്റെ മുഖത്തേക്ക് നോക്കി…

എനിക്ക് വേണ്ടി സ്വന്തം ജീവിതം പോലും വേണ്ടെന്ന് വെച്ച ആ മനുഷ്യന്റെ കാലിൽ വീണു തെറ്റിദ്ധരിച്ചതിന് ക്ഷമ ചോദിക്കാൻ എനിക്ക് തോന്നി…

അത് മനസ്സിലാക്കിയതെന്ന് പോലെ ധ്രുവ് പറഞ്ഞു…

“നിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാകും വെെശാഖ…

ഇതിൽ നമ്മുടെ രണ്ട് പേരുടെയും ഭാഗത്ത് ഒരു തെറ്റുമില്ല…

പക്ഷേ, തെറ്റ് ചെയ്യതവർ അതിന്റെ ശിക്ഷ അനുഭവിച്ചേ മതിയാകൂ…

ഇവരുടെ തെറ്റിനുളള ചില ശിക്ഷകൾ ഞാൻ കൊടുത്തിട്ടുണ്ട്…

എന്റെ സ്വത്ത് കണ്ടിട്ടാണ് ഇവർ മകൾക്കായി എന്നെ നേടിക്കൊടുത്തത്…

ഇവരുടെ പേരിലുളള എല്ലാ സ്വത്തുവകകളും ഞാൻ എന്റെ പേരിൽ എഴുതി വാങ്ങിച്ചു..

സാനിയയക്ക് എന്നോടുളള അമിത സ്നേഹം കൊണ്ട് അത് എനിക്ക് വളരെ എളുപ്പമായിരുന്നു…

പിന്നെ ഒരു അണ പോലും ബാക്കി വെയ്ക്കാതെ ഇവർ ചതികളിലൂടെ നേടിയെടുത്തെതെല്ലാം അനാഥാലയത്തിന് എഴുതി കൊടുത്തു…

ഇവർ ചെയ്തു കൂട്ടിയതീന്റെയൊക്കെ തെളിവ് ഞാൻ ശേഖരിച്ചിട്ടുണ്ട്…

ശിഷ്ടകാലം മുഴുവൻ ജയിലിൽ കിടക്കാനുളളതൊക്കെ അതിലുണ്ട്…

പിന്നെ, ദേ ഇവൾക്കുളള ശിക്ഷ…

സ്വന്തം സൂഹൃത്തിനെ അമ്മയുടെ നിർദ്ദേശ പ്രകാരമാണെങ്കിലും ചതിച്ചതിനുളള തെറ്റായി,ഇനി ഈ കുടിലിൽ എന്റെ ഭാര്യയായി മാത്രം ഇവൾ ജീവിക്കും….!!!”

യാതൊരു വിധ ആഢംബരങ്ങളും ഇവൾക്ക് ഇനി ഉണ്ടാകുകയില്ല…

സത്യത്തിൽ ഇവൾ ഒരു പാവമാണ്…

ഇവരുടെ വയറ്റിൽ പിറന്നത് കൊണ്ട് മാത്രം ഇങ്ങനെയായി പോയി…

ഇവൾക്ക് എന്നോടുളള സ്നേഹം സത്യമാണെന്ന് എനിക്ക് ബോധ്യമായി…

ഇവളോട് നീ ക്ഷമിക്കണം വെെശൂ..

നിനക്ക് വേണമെങ്കിൽ എന്റെ മുന്നിൽ വെച്ച് ഇവൾക്കിട്ട് രണ്ട് പൊട്ടിക്കാം..

പക്ഷേ, ഇവളെ ഞാൻ കെെ വിടില്ല…

കാരണം,ഇന്ന് ഇവൾ എന്റെ ഭാര്യയാണ്…!!

ഇവൾ ഈ ജന്മം മുഴുവൻ എന്റെ സംരക്ഷണം അർഹിക്കുന്നവളാണ്…

എന്റെ ജീവൻ പോകുന്നത് വരെ ഇവളെ ഒരിക്കലും ഞാൻ വിട്ടിട്ട് പോകില്ല…

പിന്നെ, എന്റെ കോടിക്കണക്കിന് സ്വത്തുക്കൾ കണ്ടാണ് ഇവർ എന്നെ ഇഷ്ടപ്പെട്ടത്,

അന്ന് ആ കല്യാണം മൂടക്കിയെന്നറിഞ്ഞപ്പോൾ അപമാനിതനായ എന്റെ അച്ഛന്റെ മുന്നിലേക്ക് ഞാൻ ഇനി ഒരിക്കലും പോകില്ല…

ആ സ്വത്തുക്കളൊന്നും അത് കൊണ്ട് തന്നെ എനിക്ക് വേണ്ട…

ഞാൻ അദ്ധ്വാനിക്കുന്നത് കൊണ്ട് ഞാനും എന്റെ ഭാര്യയും സുഖമായി ജീവിക്കും…!!!

താലിക്കെട്ടിയ പെണ്ണിന്റെ അമ്മയെ സ്വന്തം പോലെ കരുതണമല്ലോ…അത് കൊണ്ട് ഈ സ്ത്രീക്ക് വേണ്ട ശിക്ഷ നിങ്ങൾ തന്നെ കൊടുക്കണം അതിന് വേണ്ടിയാണ് ഞാൻ ഇത്രയും നാൾ വെറുതെ ഇരുന്നത്…

അതിന് വേണ്ട തെളിവുകൾ എല്ലാം അതിലുണ്ട്…!!”

ധ്രുവ് അങ്ങനെ പറഞ്ഞു നിർത്തീയതും ഞാൻ കരഞ്ഞു പോയി…

ആദ്യമായി ധ്രുവിന് വേണ്ടി എന്റെ ഹൃദയത്തിൽ ഒരു ഇടമുണ്ടായി….

ഇത്രയും നല്ലൊരു മനുഷ്യനെയാണ് ഞാൻ ഇത്രയും കാലം മനസ്സിലാകാതെ അകറ്റി നിർത്തിയതെന്ന് ഒാർത്ത് എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി…

ധ്രുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

എന്തോക്കെയാണ് വിധി നമ്മുക്കായി കരുതി വെയ്യ്ക്കുന്നത്…??

കെെപിടിയിലാകുന്നതിനെ വരെ തട്ടിതെറിപ്പിച്ച്,വേദനിപ്പിച്ച് മറ്റെന്തിനോ വേണ്ടി നമ്മളെ വീണ്ടും മുന്നോട്ട് കൊണ്ടു പോകും…

ഈ പ്രതിസന്ധികളെല്ലാം നല്ലതിനാണ്…

സാനിയക്ക് ധ്രുവിനെ അത്രയും ഇഷ്ടമായിരിക്കും…

സ്നേഹിക്കുന്ന പുരുഷൻ മറ്റൊരു പെണ്ണിനോട് മിണ്ടുന്നത് പോലും ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല…

ഇപ്പോൾ,എനിക്ക് സാനിയയെ മനസ്സിലാകും….

അവളോട് എനിക്ക് ഒരു ദേഷ്യവും തോന്നുന്നില്ല….

ധ്രുവിന് എന്നെക്കാൾ ചേരുന്നത് സാനിയയാണ്…

അവൾക്ക് മാത്രമെ ഈ ലോകത്ത് അവനെ ഇത്രത്തോളം സ്നഹിക്കാൻ കഴിയൂ….!!!

ചില സമയത്ത് സ്നേഹം സ്വാർത്ഥമാണ്….!!!!!

****

ആദർശേട്ടന്റെ നിർദ്ദേശ പ്രകാരം അടുത്ത സ്റ്റേഷനിൽ നിന്നും പോലീസെത്തി വസുന്ധരാ ദേവിയെ കസ്റ്റഡിയിലെടുത്തു…

എന്നെ കൊല്ലാൻ ശ്രമിച്ചതടക്കം നൂറു കണക്കിന് കേസുകൾ അവരുടെ പേരിലുണ്ടായിരുന്നു…

എല്ലാത്തിനുമുളള തെളിവുകൾ ധ്രുവ് നൽകിയതിനാൽ പോലീസിന് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു…

ഒരിക്കൽ അമ്മയെ പോലെ കണ്ട് സ്നേഹിച്ചിരുന്നതിനാൽ അവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു…

അതിനാൽ ഞാൻ ലച്ചുവിനൊപ്പം കാറിൽ കയറി ഇരുന്നു…

അമ്മയെ കൊണ്ട് പോകുന്നത് കണ്ട് കരയുന്ന സാനിയയെ കണ്ടപ്പോൾ എനിക്ക് വേദന തോന്നി….

പക്ഷേ, ലച്ചു അവളുടെ കരച്ചിൽ കണ്ടിട്ട് ദേഷ്യം വന്നിട്ടാകണം ഡോർ തുറന്നു പുറത്തേക്കിറങ്ങി…

ഞാൻ അവളെ തടയാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ അവളുടെ കെെ സാനിയയുടെ മുഖത്ത് പതിച്ചിരുന്നു…

വീണു കിടന്ന അവളെ നോക്കി ദേഷ്യം തീരാതെ എന്തൊക്കെയോ പറഞ്ഞ ലച്ചുവും അവസാനം കരഞ്ഞു പോയിരുന്നു…

എന്റെ ഹൃദയവും വിങ്ങി…

സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടവൾ എന്നെ ചതിച്ചത് ഒാർക്കുന്തോറും എനിക്ക് തല പൊട്ടിപിളരുന്നത് പോലെ തോന്നി…

*****

ബോധം തെളിയുമ്പോൾ ഞാൻ ഹോസ്പിറ്റലാലായിരുന്നു…

എന്റെ തൊട്ടടുത്തായി ഇരിക്കുന്ന ആളെ കണ്ടതും ഞാൻ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു…

ആകാശ് ആയിരുന്നു അത്…!!!

“ഏഴുന്നേൽക്കണ്ടാ വെെശൂ…

തലയ്ക്ക് നല്ല സ്ട്രെയിൻ കൊടുത്തത് കൊണ്ട് ഇൻടേണൽ ബ്ലീഡിങ് ആയതാണ്…

ഇപ്പോൾ താൻ okay ആണ്..

പേടിക്കണ്ട..

ലക്ഷ്മി എടത്തി ഡോക്ടറെ കാണാൻ പോയിരിക്കുകയാണ്…

ഇപ്പോൾ വരും താൻ പേടിക്കണ്ട…!!”

സ്നേഹത്തോടെയും കരുതലോടെയും ആകാശ് അത് പറയുമ്പോൾ എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് ഉണ്ടായി…

ആകാശിന്റെ കണ്ണുകളിൽ തെളിയുന്ന ആ ഒരു പ്രേമഭാവം ഭർതൃമതിയായ എന്നെ കൂടുതൽ വേവലാതിപ്പെടുത്തി…

അത് കൊണ്ട് തന്നെ ആകാശ് പറഞ്ഞത് കാര്യമാക്കാതെ ഞാൻ ഏഴുന്നേൽക്കാൻ ശ്രമിച്ചു…

ഇയർ ബാലൻസ് ഇല്ലാത്തതിനാലാവാം ഞാൻ ഏഴുന്നേറ്റതും കുനിഞ്ഞു താഴേക്ക് വീഴാൻ പോയി…

പക്ഷേ, പെട്ടെന്ന് തന്നെ ആകാശ് എന്നെ താങ്ങി ബെഡിലേക്കിരുത്തി…

പെട്ടെന്നാണ് ആകാശിന്റെ നോട്ടം എന്നിൽ തന്നെ തറഞ്ഞു നിൽക്കുന്നത് ഞാൻ കാണുന്നത്…

വല്ലാത്തൊരു അരോചകത്വത്തോടെ ഞാൻ ആകാശിനെ വിളിച്ചു…

പക്ഷേ, വിറയ്ക്കുന്ന ശബ്ദത്തോടെയായിരുന്നു അവൻ സംസാരിച്ചത്…

“ഈ താലി…ഇത് ഇങ്ങനെ…

വെെശാഖ മാര്യേഡാണോ…?”

വല്ലാത്തൊരു ഭാവത്തോടെ എന്നോട് ആകാശ് അങ്ങനെ ചോദിച്ചപ്പോൾ ഒട്ടൊരു പേടിയോടെ ഞാൻ ‘അതെ’ എന്ന് രീതിയിൽ തലയാട്ടി…..

“Nooooo…..!!,”

ഉറക്കെ അലറി കൊണ്ട് ആകാശ് മേശപ്പുറത്തിരുന്ന സാധനങ്ങൾ എല്ലാം തട്ടി മറിച്ചു ഇട്ടു…

മേശയിലിരുന്ന ഗ്ലൂക്കോസ് കുപ്പിയും മരുന്നുകളും വല്ലാത്തൊരു ശബ്ദത്തോടെ താഴെ വീണു ഉടയൂന്നത് ഭീതിയോടെ ഞാൻ കണ്ടു…

പെട്ടെന്നുളള ആകാശിന്റെ ഭാവം കണ്ടു എന്നിൽ പേടി നിറഞ്ഞു….!!!!

ധ്രുവിന്റെ സത്യങ്ങളെല്ലാം പുറത്ത് കൊണ്ടു വന്നിട്ടുണ്ട് കേട്ടോ…..

ഇനി അധികം വെെകാതെ ബാക്കിയെല്ലാം പുറത്ത് വരും… സപ്പോർട്ടിനു നന്ദി പലരും കുപ്പിവള പേജ് ലൈക്ക് ചെയ്യാതെ ആണ് സ്റ്റോറി വായിക്കുന്നത്, പോസ്റ്റുകൾ കൃത്യമായി കിട്ടാൻ പേജ് ലൈക്ക് ചെയ്യുക… (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *