വീട്ടിൽ കല്യാണ ആലോചന നടക്കുവാണ് പിന്നെ ഇത് ഇന്ന് ചോദിക്കാതെ പോയാൽ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“മാഷേ ഒന്നു സൈയഡ് തരുമോ…”

ആതിര അതാണ് ആ കുറുമ്പിയുടെ പേര്… ആദ്യമായി അമ്മയുടെ കൂടെ അമ്പലത്തിൽ വന്നപ്പോൾ തൊഴുത് നിന്നാപ്പോൾ… അറിയാതെ ഒന്നു കണ്ണപാളിയപ്പോൾ… കല്ല് വിളക്കൻ അടുത്ത് ഒരു ശീൽപ്പം പോലെ നിന്നവൾ… എന്നും കണ്ടുമടങ്ങുന്നാ കാഴ്ചപോലെ അവളെയും മറക്കും എന്നു കരുതി… പക്ഷെ ആ കരിമഷികണ്ണിൽ നിന്ന് എന്തോ എന്ന് എന്റെ നെഞ്ചിൽ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു… പിന്നിട് കുറെ നടന്നു നിഴപ്പോലെ … പക്ഷെ ഇതുവരെ അവളുടെ പേര് അല്ലാതെ ഒന്നും അറിവില്ലാ എന്നാണ് സത്യം… പക്ഷെ ഇന്ന് ഒന്നു ചോദിക്കണം എന്നെ ഇഷ്ടമണോ.. വീട്ടിൽ കല്യാണ ആലോചന നടക്കുവാണ് പിന്നെ ഇത് ഇന്ന് ചോദിക്കാതെ പോയാൽ അത് ഒരു വേദനയാ കിടക്കും നെഞ്ചിൽ..

” ആതിരെ… ഒന്നു നിക്കാമോ ഒരു കാര്യം പറയാൻ ഉണ്ട്…”

കരിമഷി കണ്ണിൽ നിറഞ്ഞ് നിൽപ്പാണ് എന്റെ മുഖം.. ചന്ദന തണുപ്പ് മാറാത്ത നെറ്റിയും…

”….എന്താ ചേട്ടാ…”

”ഞാൻ കുറെയായ് നിന്റെ പിറകെ നടക്കുന്നു … നിന്നെ ശല്യം ചെയരുത് എന്ന് വിചാരിച്ചിട്ടാ.. നിന്റെ മുമ്പിൽ വരാതെ ഇരുന്നത്… എനിക്ക് അപ്പനും അമ്മയും മാത്രമാണ് ഉള്ളത്.. പക്ഷെ നിന്റെ പേര് അല്ലാതെ ഒന്നും എനിക്ക് അറിയില്ലാ ഒരു പക്ഷെ സ്വന്തം കാമുകിയെ കുറിച്ച് ഒന്നും അറിയാത്ത ലോകത്തിലെ ആദ്യത്തെ ആൾ ഞാനായിരിക്കും… എങ്കിലും ചോദിക്കുവാ ഇഷ്ടമണോ എന്നെ കൂടെ കൂട്ടിക്കോട്ടെ നിന്നെ ഞാൻ എന്റെ പെണ്ണ് ആയിട്ട്…. ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലാ എങ്കിൽ ഉള്ളിൽ ഒരു വിഷമായി കിടക്കും അതാ…”

കാറ്റ് പാറിവന്ന് മുടിയിഴകൾ മെല്ലെ ആ വിരലിനാൽ തഴുകി മാറ്റുന്നുണ്ടായിരുന്നു.. കണ്ണുകൾക്ക് തിളക്കം കൂടുന്നുണ്ടായിരുന്നു…

” എന്താ ഒന്നും മിണ്ടാത്തെ.. ഞാൻ ഇത് ചോദിക്കാൻ പാടില്ലായിരുന്നു അല്ലെ…”

” ഇല്ലാ നീ ചോദിച്ചില്ലാങ്കിൽ എനിക്ക് വിഷമം ആയെനെ… നീ എന്നെ പിന്തുടരുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞിട്ട് തന്നെയ അവഗണിച്ചത്… എന്നെ കുറിച്ച് ഒന്നും അറിയാത്തത് നന്നായി… ചിലപ്പോ അറിഞ്ഞാൽ പിറകെ വരില്ലായിരുന്നു… പക്ഷെ ഒരുപാട് നന്ദിയുണ്ട് ഇത്രയും കാലം പിറകെ നടന്ന് സുരക്ഷ ഒരുക്കിയതിന്… എന്റെ ഇഷ്ടങ്ങൾ പോലും ഞാൻ അല്ലാ തീരുമാനിക്കുന്നത് അതുകൊണ്ട് എന്നെ വിട്ടേക്ക്… മാഷേ എന്നോട് തോന്നിയ ഇഷ്ടം സത്യമാണ് എങ്കിൽ നീ എന്നെ വെറുതെ വിടണം.. ”

അതും പറഞ്ഞ് അവൾ അങ്ങ് പോയപ്പോൾ … ഇത്തിരി കനലായിരുന്നു അവളുടെ പ്രണയം എന്നിൽ ആളികത്തുവായിരുന്നു… അപ്പനും അമ്മയും തന്ന് ലാസ്റ്റ് സമയവും കഴിഞ്ഞു.. ഇനി അവരുടെ ഇഷ്ടങ്ങളാണ്.. ഇനി അവളെ തിരക്കുന്നത് ചിലപ്പോ അവൾക്ക് ഒരു ബുദ്ധിമുട്ടാവും… എങ്കിലും ഇഷ്ടമായിരുന്നു ഒരുപാട് പക്ഷെ വാശീപ്പിടിച്ച് നേടുവാൻ ഉള്ളത് അല്ലല്ലോ സ്നേഹം… തിരിച്ചു നടന്നു വിട്ടിലോട്ട് ഉമ്മറപ്പടിയിൽ ഇരിപ്പുണ്ട് അമ്മയും അപ്പനും..

” എന്തായി ഒരു നിരാശകാമുെന്റ മുഖാമാണ് അല്ലോ മേനെ.. ”

“ഒന്നു പോ അപ്പാ… കളിപറയാതെ ഇനി നിങ്ങൾ പറയുന്നവളെ കൊട്ടാം ഞാൻ റെഡിയാ ”

” അത് എന്ത് പറ്റിയാടാ മേനെ ഇത്ര പെട്ടന്ന് മനം മ റ്റാൻ… എന്തായലും അമ്മയോട് പറ…”

” അത് എങ്ങനെ പറയുമെടി ഒരു അമ്മുടെ മുഖത്ത് നോക്കി അവൾ ഇഷ്ടം അല്ലാന്ന് പറഞ്ഞു എന്ന്…”

” അപ്പാ… എനിക്ക് ദേഷ്യം വരുന്നുണ്ടെ… മിണ്ടാതെ ഇരുന്നോ.. ”

” നീ തല്ലിക്കോടാ മോനെ.. എന്നാലും നിന്നെക്കാൾ മുമ്പ് സുലൈമാനി ഞാനും ഇത്തിരി കുടിച്ചത് അല്ലാ ടാ… അതു കൊണ്ട് പറ.. ”

ഒരു ആവേശത്തിൽ പറഞ്ഞതാണ എങ്കിലും അമ്മ മുഖം കറിപ്പിച്ച തുടങ്ങി..

“ദോ മനുഷ്യ ഇത് ഏപ്പോ.. സുലൈമാനി മാത്ര ഉള്ളു അതോ…. ”

” ടീ പോത്തെ ഏതൊരു മനുഷ്യനും കാണും ഒരു പ്രണയം ഒക്കെ.. അന്ന് ആ കുടിച്ച് സുലൈമാനിയുടെ സ്വാദ് ഇപ്പോഴും കിടപ്പുണ്ട് ഇടെ നെഞ്ചിൽ നല്ല അസ്സൽ കടുപ്പത്തിൽ..”

“നിങ്ങൾ ഒന്നുമിണ്ടാതെ ഇരുന്നെ…. നിങ്ങൾക്ക് ഉള്ളത് തരുന്നുണ്ട് ഞാൻ പിന്നെ… നീ പറയാടാ അവൾ എന്തു പറഞ്ഞു… ”

” അവളു പറഞ്ഞു അവളുടെ ഇഷ്ടങ്ങൾ തീരുമാനിക്കുന്നത് അവൾ അല്ലാത്ര… പക്ഷെ അവളുടെ ആ കണ്ണുകൾ പറയുന്നുണ്ട്.. എന്നെ ഇഷ്ടമാണ് പക്ഷെ എന്തോ മറയ്ക്കുന്നുണ്ട്.. ”

പതിയെ എന്റെ തലയിൽ തലോടുന്നുണ്ട് അമ്മയുടെ വിരലുകൾ… അച്ഛൻ കാവലായി കലിൽ തലോടുന്നും ഉണ്ട്…

” നമ്മുക്ക് ഒന്ന് ആലോചിച്ചലോ… അവളെ തേടി പേയലോ മോനെ… ”

” വേണ്ടാടാ മോനെ അവള പറഞ്ഞിലെ ഇത്തിരി സ്നേഹം ഉണ്ടെങ്കിൽ അനേക്ഷണിക്കണ്ടാന്ന്… ഇല്ലെ’… ”

” എന്താ അപ്പാ ഒരു കട്ട തേപ്പ് മണക്കുന്നുണ്ട് അല്ലോ…”

” നീ പോടാ പട്ടീ… നാളെ പെണ്ണ് കാണാൻ പോവൻ റെഡിയാക്കോ മോനെ കുറച്ച് ദിവസം കാണം ആ ഒരു വേദന … ”

“പിന്നെ.. ”

“പിന്നെ… പിന്നെ ശീലമായിക്കോളം.. മറക്കാൻ നോക്കരുത് നടക്കില്ലാ.. പിറന്ന് വീണ് കൊച്ച്നെ ‘ പോലെയ പ്രണയം… എത്ര വെറുത്താലും മറക്കാൻ പറ്റില്ലാ മോനെ… ”

“അമ്മേ അപ്പൻ ഒരു കള്ള കാമുകനായ് കാര്യം ഒന്നു പറഞ്ഞില്ലായിരുന്നോ…”

” എവിടെ കിട്ടുമോടാ ഇതുപോലെത്തെ അപ്പനയും അമ്മയും… നീ ഇങ്ങനെ എനിക്ക് പരയും പണിത് നടന്നോ… ഞാൻ കിടക്കാൻ പോവാ നീയാ നിന്റെ അമ്മായ്.”

“അമ്മാ നാളെ എവിടെയാ… ചായകുടി .. ”

” അത് ഒരു അനാഥലായത്തിലാ…”

” എവിടെ… ഈ അമ്മയ്ക്കും അപ്പനും വട്ടയോ.. അതിന് ഓക്കെ കുറെ പ്രശ്നങ്ങൾ ഉണ്ടട്ടോ..”

”അത് ഓക്കെ നിന്റെ അപ്പൻ നോക്കികോളം നീ ഒന്നു വന്നാൽമതി… ”

” ഇത് എന്താ ഇപ്പോ ഇങ്ങനെ ഒരു ചിന്താ.. ”

“കുറെ ആയി ഒരു പെൺകുട്ടിയെ ദത്ത എടുക്കണം എന്നു വിചാരിക്കുന്നു.. പീന്നിട് ചിന്തിച്ചപ്പോൾ തോന്നി അതിനെക്കാൾ എന്റെ മകന്റെ പെണ്ണായിട്ടു കൊണ്ടുവരുന്നതാണ് എന്ന് തോന്നി എന്നിട്ട് ഒരു അമ്മയുടെ വത്സല്യം അത്രയും പകർന്ന് നൽകണം..വഴക്കിട്ട് പിണങ്ങുമ്പോൾ അവളുടെ കൂടെ നിന്ന് ആശ്വാസം പകരണം … രാവിലെ കണ്ണ് എഴുതിക്കണം അവൾക്ക് പിറന്ന് അപ്പോൾ നഷ്ടമായത് എല്ലാം സൗഭാഗ്യങ്ങളും തിരിച്ച് നൽകണം… ”

അമ്മയുടെ വാക്കുകൾ എന്നിൽലേക്ക് എത്തുമ്പോഴു ഉള്ളിൽ മായാതെ കിടക്കുന്നുണ്ട് അവൾ പറഞ്ഞ് തീർത്താ വാക്കുകൾ… കുളിച്ച് പുറപ്പിട്ട് റെഡിയാ ഇറങ്ങി.. മനസ്സില്ലാ മനസ്സോടെ… വഴികളിൽ എല്ലാം തിരയുന്നുണ്ടായിരുന്നു അവളെ എൻ മിഴികൾ… അറിയാതെ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു എന്റെ മിഴികൾ… പാതിയിൽ തിരിച്ച് പോകാം എന്ന് പറയുന്നുണ്ടായിരുന്നു അമ്മ എന്റെ സങ്കടം സഹിക്കാതെ… പതിയെ ആ അനാഥമന്ദിരിത്തിന്റെ പടിയിൽ എത്തി അകത്തേക്ക് കയറുമ്പോഴും ഒരു നീറ്റൽ ഉണ്ടായിരുന്നു… പതിയെ അപ്പൻ കാതിൽ പറയുന്നുണ്ട്..

” നിന്റെ ഇഷ്ടമാണ് ജീവിതമാണ് നന്നായി ആലോചിച്ചിട്ട്മതി എന്ന്.. ”

പക്ഷെ അവിടെ അവളെ ചായുമായി കണ്ടാപ്പോൾ… സങ്കടവും സന്തോഷവും ഒരുമിച്ച് അറിഞ്ഞാ ഒരു ഫീലാ ഇപ്പോ തന്നെ കൂടെ കുട്ടിയലോ.. എന്ന് .സംസാരിക്കാൻ പറഞ്ഞപ്പോൾ രണ്ടെണ്ണം കൊടുത്തലോ തോന്നി പക്ഷെ അവളുടെ അവസ്ഥ കാണുമ്പോൾ കൈ പൊങ്ങുന്നില്ലാ..

” എന്നെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ലെന്ന് വിചാരിക്കുന്നു… ഇഷ്ടമായിരുന്നോ എന്നെ.. നിന്റെ ഭൂതകാലം ഒന്നും എനിക്കറിയണ്ടോ.. ഇന്നലെ ഒരു പോള കണ്ണടഞ്ഞിട്ടില്ലാ നിന്നെ ഓർത്ത് പക്ഷെ … എന്റെ അമ്മയുടെ പ്രാർത്ഥനയാവും എന്നെ ഇവിടെ എത്തിച്ചത്.. ഇതുവരെ ഞാൻ ഒന്നും തീരുമാനിച്ചിട്ടല്ലാ പക്ഷെ നിന്നെ ഇവിടെ ഇങ്ങനെ കണ്ടാത് മുതൽ മനസ്സിൽ ഉറപ്പിച്ചതാ നീ എന്റെ പെണ്ണാണ് എന്ന്.. ഇഷ്ടമാണോ.. ”

” ഇഷ്ടമായിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടമായിരുന്നു ഒരു പാട് പക്ഷെ പേടിയായിരുന്നു .എന്റെ എല്ലാത്തിനും ലിമിറ്റ്ഷേൻ ഉണ്ടായിരുന്നു… പോരാഞ്ഞ് ഞാൻ ഇഷ്ടമാണ് എന്ന് പറയാഞ്ഞാൽ നീ എന്നെ കെട്ടും അത് നിനക്ക് ഒരു ബുദ്ധിമുട്ടാവും കുടുoബത്തിൽ പ്രശ്നങ്ങൾവരും അത് ഓക്കെ നോക്കിയപ്പോ അടുക്കാതിരിക്കുന്നതാ നല്ലത് എന്നു വിചാരിച്ചു അതാ .. പക്ഷെ ഇപ്പോ ഒരു പാട് ഇഷ്ടം തോന്നുന്നു ആരെക്കയോ ഉണ്ട്ന്ന് ഒരു തോന്നൽ..”

” ഞാൻ ഇന്ന് ഇവിടെ വരില്ലായിരുന്നു.. പക്ഷെ അമ്മയുടെ നിർബന്ധം ആയിരുന്നു ഒരു അനാഥ പെൺകുട്ടിയെ കെട്ടണം എന്ന്… പക്ഷെ ഇനി കണ്ട് മുട്ടും എന്ന് പ്രതീക്ഷിച്ചിരുന്നോ.. ”

” ഇല്ലാ.. പക്ഷെ ഒരു എട്ടാനായി നിഴൽ പോലെ കൂടെ ഉണ്ടാവും എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു… എന്നെ കൂടെ കൊണ്ടു പോകാമോ… ആ അമ്മയുടെ മകളയിട്ടു അപ്പന്റെ കുറുമ്പിയായിട്ട് നിന്റെ പെണ്ണൊയിട്ടു.. ”

” എന്നാ മോളെ പുളിമാങ്ങ തിന്നാൻ റെഡിയായിക്കോ… ട്ടോ.. ഞാൻ അടുത്തവരവിന് ഒരു താലിയുമായിട്ട് വരവേ..”

” ഞാൻ കാത്തിരിക്കുന്നു… നിന്റെ മുറ്റത്തെ ആ പുളിമാവ് കായ്ക്കും നാൾവരെ… ”

ഒരു നാണം മാത്രമായിരുന്നു മറുപടി.. ഒരു താലി ചരടൽ അവളെ നെഞ്ചോട് ചേർത്തപ്പോൾ സ്വന്തമാക്കിയത് ഒരു പ്രണയത്തെ മാത്രമല്ലായിരുന്നു… എല്ലാം നഷ്ടപ്പെട്ടവൾക്ക് സുരക്ഷതം നൽകുവായിരുന്നു ഒരു അമ്മയും അച്ഛനും നൽകി കൊണ്ട്…വത്സല്യം സ്നോഹവും കൊണ്ട് അവളെ വീർപ്പ മുട്ടിക്കുവാണ് അവർ … ഇന്ന് അവളുടെ ഇഷ്ടങ്ങൾ തീരുമാനിക്കുന്നത് അവളാണ് അത് മത്സരിച്ച് നടത്തി കൊടുക്കാൻ ഒരു അച്ഛൻ ഉണ്ട് അമ്മയുണ്ട്.. കൂടെപ്പിറന്നവർ മാത്രമല്ലാ കൂടെ പിറപ്പുകൾ …. മനുഷ്യനാണ് എന്ന് തിരിച്ചറിവ്മതി എല്ലാവരെയും സ്നേഹിക്കാൻ…വാരിതരാനും കാലിടറുമ്പോൾ കൈതരാനും എല്ലാത്തിനും കൂടെ നിഴൽ പോലെ ആളു ഉള്ളവർക്ക് അറിയില്ലാ .തുണയായ് നിഴപോലും ഇല്ലാത്തവരുടെ വേദന…

“ടാ.. എന്തിനാടാ എന്റെ കൊച്ചനെ കരയിച്ചത്..”

” ഞാൻ ഒന്നും ചെയ്തിട്ടില്ലാ അമ്മാ… അവൾ ഛർദിപ്പോൾ കരഞ്ഞാതാ…”

“എന്ത്… ഓഹോ.. മോനെ റെഡിയിക്കെ ഒരു അപ്പൻ ആവാൻ ഓ അവന്റെ ഒരു നാണം കണ്ടില്ലെ…”

അവൾ കണ്ണ് നിറച്ച് എന്റെ മറോട് ചേർന്ന് കിടപ്പാണ്

“നീയന്താനാ പെണ്ണെ ഇങ്ങനെ കരയുന്നത്..”

” ഞാൻ കുറെ ശപിച്ചിട്ടുണ്ട് ദൈവത്തെ എന്നെ ഒറ്റയ്ക്ക് ആക്കിയതിന്… പക്ഷെ ഇപ്പോ തോന്നുവാ അവകാശികൾ ഇല്ലാതെ പിറന്നത് കൊണ്ടാവാം ഞാൻ ഇപ്പോ ഇവിടെ … ഉദരത്തിൽ പിറന്ന് മകനെക്കാൾ സ്നേഹം തന്നരുന്നുണ്ട് ആ അമ്മ എനിക്ക്… നിനക്ക് അസൂയ ഉണ്ടോ…”

” ഇത്രയും കാലം ഞാൻ അനുഭവിച്ചത് അല്ലെ.. ഇനി നീ അനുഭവിച്ചോ ഇത്തിരി എന്റെ മോനെ കൂടി കെടുക്കണെ”

ഒരു കുഞ്ഞ് നാണത്തോടെ… നെഞ്ചോട് ചേർന്ന് നിൽപ്പാണ് അവൾ…

[ പ്രണയാണ് അത് മനസ്സിലാക്കാൻ കഴിവ് ഉള്ളാ ഒരു അപ്പനും അമ്മയും ഉണ്ടെങ്കിൽ അതാണ് …. ഈ ലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യം.. തുറന്ന് പറയാൻ മടിക്കരുത് പ്രണയമാണ് എങ്കിൽ കാരണം നഷ്ട പ്രണയത്തെക്കാൾ വേദനയാവും ചില നേരങ്ങളിൽ… പക്ഷെ മറക്കില്ല മ രിച്ചാലും ആ പ്രണയവും ഓർമ്മകളയും എത്ര കുഴിച്ച് മുടിയാലും ഒരു തുള്ളികണ്ണിരോടെ മനുഷ്യനാണ് എങ്കിൽ…]

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *