ചെമ്പകം തുടർക്കഥ ഭാഗം 19 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

അമ്മ തിരിച്ചും മറിച്ചും ആലോചിച്ച് വൃതത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കി…കിച്ചേട്ടൻ എല്ലാം കൂടി ആയതും എന്നെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി.. ഈ വർഷം എടുത്തില്ലെങ്കിലും problem ഒന്നുമില്ലല്ലോ അമ്മേ…എന്തിനാ വെറുതെ..!!

കിച്ചേട്ടൻ അമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചു… പക്ഷേ ഞാൻ പറഞ്ഞ കാര്യം അമ്മേടെ മനസില് ചെറിയൊരു പേടിയുണ്ടാക്കിയതു കൊണ്ട് അമ്മ ആകെ confusion ലായി…

അതിപ്പോ മുടക്കാൻ കഴിയില്ല കിച്ചാ… മോളെക്കൊണ്ട് എടുപ്പിക്കാനും പറ്റില്ല.. പിന്നെയുള്ളത് നീയാ… നിനക്ക് ഹോസ്പിറ്റലിൽ എങ്ങാനും വല്ല emergency യും വന്നാലോ…!! ഭക്ഷണം മുടക്കിയൊക്കെ ജോലിയ്ക്ക് പോകാൻ പറ്റ്വോ…. അതുകൊണ്ട് ഞാൻ തന്നെ വൃതമെടുത്തോളാം…സാരല്യ…

അത് വേണ്ടമ്മേ.. എനിക്ക് ബുദ്ധിമുട്ടൊന്നുമില്യാന്നേ… ഞാൻ തന്നെ വൃതമെടുത്തോളാം…മുടക്കില്ല ഞാൻ… ഒരാഴ്ചത്തേക്കല്ലേ…അത് സാരല്യ….

അത് കേട്ടതും ചെറിയൊരാശ്വാസത്തോടെയിരുന്ന കിച്ചേട്ടന്റെ മുഖത്ത് വീണ്ടും കലിപ്പ് മോഡ് ഓണായി…. പിന്നെ കഴിച്ചെന്ന് വരുത്തി കിച്ചേട്ടൻ എഴുന്നേറ്റു… കിച്ചേട്ടന് പിറകെ ഞാനും കൈകഴുകി റൂമിലേക്ക് നടന്നു… ഡോക്ടർ ആകെ ദേഷ്യത്തിലാ…റൂമിലെ ഷെൽഫിൽ നിന്നും എന്തൊക്കെയോ ടെക്സ്റ്റുകളെടുത്ത് റെഫർ ചെയ്യ്വാ….

ഞാൻ പിന്നിലൂടെ ചെന്നൊന്ന് മുരടനക്കി…!! അതുകേട്ട് എന്നെയൊന്ന് തിരിഞ്ഞു നോക്കി അതേപോലെ തന്നെ ടെക്സ്റ്റിലേക്ക് ലുക്ക് വിട്ടു…

കിച്ചേട്ടാ….!!! ഞാൻ അല്പം പേടിയോടെ വിളിച്ചു…

ന്മ്മ്മ്….!!!😡

ദേഷ്യമുണ്ടോ എന്നോട്….???

ആ…ഉണ്ട്…!!!😡😡

കിച്ചേട്ടൻ കടുത്ത സ്വരത്തിൽ പറഞ്ഞെങ്കിലും ശ്രദ്ധ ടെക്സ്റ്റിൽ തന്നെയാണ്….

അമ്മയ്ക്ക് വയ്യാത്തോണ്ടല്ലേ ഞാൻ… മുടക്കിയാൽ കിച്ചേട്ടനല്ലേ ദോഷം വര്വിക… അതാ ഞാൻ..അല്ലാണ്ട് കിച്ചേട്ടനോട് അനുസരണക്കേട് കാട്ടിയതല്ല…

അതുകേട്ടതും കിച്ചേട്ടൻ ടെക്സ്റ്റ് ഷെൽഫിലേക്ക് ദേഷ്യത്തിൽ വച്ച് എന്നെ തള്ളിമാറ്റി ടേബിളിന് പുറത്തിരുന്ന ലാപ്പുമായി ബെഡിലേക്ക് ചെന്നിരുന്നു….!!

ഞാനും കിച്ചേട്ടന് പിറകെ നടന്ന് ബെഡിലേക്ക് ചെന്നിരുന്നു..കിച്ചേട്ടൻ വളരെ സീരയസായി ലാപ്പില് എന്തൊക്കെയോ type ചെയ്യുവായിരുന്നു… ഞാൻ കുറേനേരം ദയനീയമായി ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു… പക്ഷേ ഒരു നോട്ടം പോലും എനിക്ക് തരാതെ ഭയങ്കര വർക്ക് തന്നെ…

കിച്ചേട്ടാ…ഞാൻ പറയുന്നതൊന്ന് കേൾക്ക്..പ്ലീസ്..!!

നോക്ക് അമ്മാളൂട്ടീ…എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്…. വെറുതെ എന്നോട് സംസാരിക്കാൻ വരണ്ട…!!നിനക്ക് അമ്മയെ സഹായിക്കാൻ വല്ലതുമുണ്ടെങ്കി പോയി അത് ചെയ്യാൻ നോക്ക്…

കിച്ചേട്ടാ ഇങ്ങനെയൊന്നും പറയല്ലേ… സോറീ…..

എന്തിനാ സോറീ… നിനക്ക് ഇഷ്ടമുള്ളത് നീ തീരുമാനിയ്ക്കുന്നു…അതിന് എന്നോടെന്തിനാ സോറി പറയണേ….!!

അങ്ങനെയൊന്നുമല്ല കിച്ചേട്ടാ….കിച്ചേട്ടനെ അനുസരിയ്ക്കാണ്ടിരുന്നതല്ല.. ഞാൻ പറഞ്ഞില്ലേ അമ്മയ്ക്ക് വയ്യാന്ന് പറഞ്ഞപ്പോ നേർച്ച മുടക്കണ്ടാന്ന് കരുതി അത്രേയുള്ളൂ….!!!

ന്മ്മ്മ്…ശരി…നീ അമ്മേടെ കാര്യം മാത്രം ചിന്തിച്ച് എല്ലാ കാര്യത്തിലും തീരുമാനമെടുത്താൽ മതി.. പിന്നെ എന്തിനാ എന്നോട് മിണ്ടാൻ വരുന്നേ… ഞാൻ പറഞ്ഞില്ലേ അമ്മ താഴെയുണ്ടെന്ന്… അവിടേക്ക് ചെല്ല്….!!! പിന്നെ എന്നെ നിനക്ക് വേണമെങ്കിൽ അനുസരിയ്ക്കാം അനുസരിയ്ക്കാതിരിയ്ക്കാം അതൊക്കെ സ്വന്തം ഇഷ്ടം പോലെ… ഞാനിനി ഒന്നും പറയാൻ വരില്ല പോരേ…!!!

അത്രയും കേട്ടതും എന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി..കവിളിലേക്ക് അടർന്നു വീണ കണ്ണീര് കൈകൊണ്ട് തുടച്ച് ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു…. പെട്ടെന്നാ ഞാൻ കരഞ്ഞതാണെന്ന് കിച്ചേട്ടൻ അറിഞ്ഞത്….

അമ്മാളൂട്ടീ…അവിടെ നിന്നേ….!!!😁

ഞാനപ്പൊഴേക്കും തിരിഞ്ഞ് നടന്നിരുന്നു….കിച്ചേട്ടൻ ചെറിയൊരു പുഞ്ചിരിയോടെ ലാപ് ബെഡിലേക്ക് തന്നെ വച്ച് എനിക്ക് പിറകെ പാഞ്ഞു വന്നു…. ഞാൻ വാതില് കടക്കാൻ തുടങ്ങിയതും കട്ടിളപ്പടിയിൽ കൈചേർത്ത് പിടിച്ച് കിച്ചേട്ടൻ എന്റെ പോക്ക് തടഞ്ഞു…

എനിക്ക് പോണം….!!! ഞാൻ തലകുനിച്ച് നിന്ന് പറഞ്ഞതും കിച്ചേട്ടനൊന്ന് ചിരിച്ചു… പക്ഷേ എനിക്കത് കണ്ടിട്ട് വലിയ ചിരിയൊന്നും വന്നില്ല….

എവിടേക്കാ പോവണ്ടേ…???😁😁

എനിക്ക് അടുക്കളയിലേക്ക് പോണം… മാറി നിന്നേ കിച്ചേട്ടാ…!!!

സൗകര്യപ്പെടില്ലെങ്കിലോ….???😁😁 അതും പറഞ്ഞ് പാതിചാരിയിട്ടിരുന്ന ഡോറ് കിച്ചേട്ടൻ ഹാന്റിൽ ലോക്കിട്ട് എനിക്ക് നേരെ തിരിഞ്ഞു….

കിച്ചേട്ടാ വാതില് തുറന്നേ… എനിക്ക് പോണം…!!

കിച്ചണിലേക്കല്ലേ…എന്റമ്മേ സഹായിക്കാനും കിച്ചണിലെ ജോലി നോക്കാനും വേണ്ടീട്ടാണെങ്കിൽ ഇവിടെയൊരു servant നെ വച്ചാൽ മതിയാരുന്നല്ലോ… നീ ഇവിടുത്തെ servant അല്ല…അമ്മ ഒരു typical serial അമ്മായിഅമ്മയുമല്ല… അതുകൊണ്ട് ഇപ്പോ നീ അവിടേക്ക് പോയില്ലെങ്കിലും അമ്മ നിന്നെ കുറ്റം പറയാനോ ഇവിടുന്ന് വിളിച്ചോണ്ട് പോകാനോ വരില്ല…..

ഇന്നലെ നമ്മുടെ വിവാഹം കഴിഞ്ഞതേയുള്ളൂ…അതിനിടയ്ക്ക് മറ്റന്നാൾ മുതൽ നീ വൃതമെടുത്ത് തുടങ്ങിയാൽ പിന്നെ നിന്നെ ഒന്നടുത്ത് കാണാൻ പോലും കിട്ടില്ല… അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത് വൃതമൊന്നും എടുക്കാൻ നിൽക്കണ്ടാന്ന്….!!!

കിച്ചേട്ടന്റെ ദേഷ്യം കാണുമ്പോ ശരിയ്ക്കും എനിക്ക് പേടിയാവണുണ്ട്…ഇന്ന് ആ സ്ത്രീ പറഞ്ഞതുപോലെയൊക്കെ നടക്ക്വോന്ന്… കിച്ചേട്ടനെ അനുസരിയ്ക്കില്ലാന്ന് കൂടി പറഞ്ഞില്ലേ ഇപ്പോ…😭😭

ഞാനവിടെ നിന്ന് പൊട്ടിക്കരഞ്ഞു പോയി….

അയ്യേ…അമ്മാളൂട്ടീ…നീയിപ്പോഴും അത് മനസീന്ന് കളഞ്ഞില്ലേ….. അവര് വെറുതേ പറഞ്ഞത് ഇപ്പോഴും നീ മനസില് കൊണ്ടു നടക്ക്വാ…

കിച്ചേട്ടൻ എന്റെ കണ്ണീര് തുടച്ച് എന്റെ മുഖം കൈക്കുമ്പിളിലെടുത്തു….

ദേ ഇങ്ങനെ ആ പേരും പറഞ്ഞ് എന്നെ blackmail ചെയ്യാൻ തുടങ്ങിയാൽ എനിക്ക് നിന്നോടൊന്ന് ദേഷ്യപ്പെടാൻ പോലും കഴിയില്ലല്ലോ എന്റാമ്മാളൂട്ടീ… ആ കാക്കാത്തിയോട് പോവാൻ പറ…നീ എന്റെ മാത്രം പൂച്ചക്കുട്ടി പെണ്ണല്ലേ….!!!❤️❤️ എനിക്ക് ദേഷ്യപ്പെടാനും, വഴക്ക് കൂടാനും, വാശി കാട്ടാനും എല്ലാം കഴിയുമ്പോ ഇങ്ങനെ അടുത്ത് നിർത്തി സ്നേഹിക്കാനും നീ മാത്രമല്ലേയുള്ളൂ…!!❤️❤️❤️

അതിനൊക്കെ ഇങ്ങനെ കരയാൻ തുടങ്ങിയാലെങ്ങനാ ന്റമ്മാളൂട്ടീ… അതുകൊണ്ട് എന്റെ മൂഡനുസരിച്ച് എന്നോട് അടുക്കാൻ വന്നാ മതി…എന്റെ എസ്കലേറ്റ് കലിപ്പും ultimate romance ഉം adjust ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും… തൽക്കാലം അതൊക്കെ എന്റെ മോളങ്ങ് സഹിച്ചോണം…😁😜 പിന്നെ പതിയെ ഞാൻ വന്ന് സോറി പറഞ്ഞോളാം…ന്തേ…!!!

കിച്ചേട്ടൻ അങ്ങനെ പറഞ്ഞതും ഞാൻ നാണത്തോടെ ഒന്നു പുഞ്ചിരിച്ച് ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…

കിച്ചേട്ടാ…. ഞാൻ ആ വൃതമെടുത്തോട്ടേ… അല്ലെങ്കില് അതിന്റെ പേരിൽ കിച്ചേട്ടന് എന്തെങ്കിലും ദോഷം വന്നാലോ… എനിക്ക് പേടിയായിട്ടാ കിച്ചേട്ടാ…പ്ലീസ്….!!!

കിച്ചേട്ടൻ കുറേ നേരം ഒന്നും മിണ്ടാതെ എന്നെ മുറുകെ ചേർത്ത് തലോടി നിൽക്ക്വായിരുന്നു… പിന്നെ എന്തൊക്കെയോ ഓർത്ത് കഴിഞ്ഞ് ഒരു സമ്മതം മൂളി….

ഞാൻ സമ്മതിച്ചൂന്ന് കരുതി ഇനി ഇത്തരം മനോഹരമായ ആചാരങ്ങളുമായി എന്റെ മുന്നിലേക്ക് വന്നേക്കരുത്…. അതിന്റെ പേരിൽ എനിക്ക് ദോഷം, നിനക്ക് ദോഷം അമ്മയ്ക്ക് ദോഷം എന്നൊന്നും കേൾക്കരുത് പിന്നെ….

ഇല്ല….ഇനി കിച്ചേട്ടനിഷ്ടല്ലാത്ത ഒരു തീരുമാനവും ഞാനെടുക്കില്ല…. promise… ഞാനതും പറഞ്ഞ് ഒന്നുകൂടി ആ നെഞ്ചോട് പറ്റിച്ചേർന്നു….

അതേ…അമ്മാളൂട്ടീ…വൃതത്തിന്റെ പേരില് എന്നെ പൂർണമായും അങ്ങ് avoid ചെയ്തു കളയല്ലേ…

ഞാനതു കേട്ട് പതിയെ മുഖമുയർത്തി കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി….

ഒരാഴ്ചയല്ലേയുള്ളൂ… പിന്നെ എന്താ…!!???

ഈ ഒരാഴ്ച എന്നു പറയുന്നത് ഒരു നീണ്ട കാലയളവാ…24 hours ഉള്ള ഏഴ് ദിവസമാ ഞാൻ തള്ളിവിടേണ്ടത്…അതറിയ്വോ നിനക്ക്..!!!

ആഹാ… ഡോക്ടർ ഹോസ്പിറ്റലിൽ ആണെന്ന് മനസിലങ്ങ് കരുതിയാ മതി… ഞാൻ ജോലിയ്ക്ക് വന്നിട്ടില്ലാന്നും… അപ്പോ എല്ലാം ശരിയായിക്കോളും… എന്താ… ഞാനതും പറഞ്ഞ് മെല്ലെ കിച്ചേട്ടനിൽ നിന്നും അടർന്നു മാറിയതും കിച്ചേട്ടൻ എന്നെ വീണ്ടും ആ നെഞ്ചിലേക്ക് തന്നെ പിടിച്ചിട്ടു…എന്റെ ഇരുകൈകളും ആ തോളിലേക്ക് വച്ച് കിച്ചേട്ടന്റെ ഇരു കൈകളേയും എന്റെ ഇടുപ്പിലേക്ക് ചേർത്തു… ആ കരതലം പതിയെ അവിടെ നിന്നും വയറിലേക്ക് ഇഴഞ്ഞ് നീങ്ങിയതും ഞാൻ ഇക്കളിപൂണ്ടൊന്ന് പിടഞ്ഞു….

അതേ നാളെ കഴിഞ്ഞാൽ പിന്നെ വൃതമല്ലേ… അതുകൊണ്ട് ഏഴുദിവസവും ഓർത്തിരിക്കാൻ എനിക്കൊരു ഗിഫ്റ്റ് തന്നേ…!!

ഗിഫ്റ്റോ…എന്ത് ഗിഫ്റ്റ്….???

എന്താണെന്നോ…???wait ഞാൻ ഡെമോ കാണിച്ചു തരാം…

അതും പറഞ്ഞ് ഒരു കള്ളച്ചിരി മുഖത്തൊളിപ്പിച്ച് എന്റെ ഒരു കവിളിലേക്ക് ആ ചുണ്ടുകൾ ചേർത്ത് അമർത്തി ചുംബിച്ചു…. എന്റെ കൈകൾ ആ തോളിലേക്ക് മുറുകെ പിടുത്തമിട്ടൊന്നു കുതറിയതും എന്റെ ഇടുപ്പിലും വയറിലുമായി പിടുത്തമിട്ടിരുന്ന കൈകൾ ബലമായി അവിടേക്കമരാൻ തുടങ്ങി… കിച്ചേട്ടൻ എന്നിലേക്ക് പ്രയോഗിച്ച ആ ബലത്തിൽ ഒന്നനങ്ങാൻ കൂടി പറ്റാണ്ട് ഞാനവിടെ നിശ്ചലയായി നിന്നു പോയി….

ഒരു കവിളിൽ നിന്നും മുഖമുയർത്തി അടുത്ത കവിളിനേയും ആ അധരങ്ങളാൽ താലോലിച്ച് പതിയെ മുഖമുയർത്തും വരെ വർധിച്ച ഹൃദയതാളത്തോടെ ഞാൻ കണ്ണുകൾ ഇറുകെ അടച്ച് നിന്നു….

ന്മ്മ്മ്…ഡെമോ കഴിഞ്ഞു… ഇപ്പോ എല്ലാം മനസിലായില്ലേ…ഇനി തിരികെ തന്നേ…വേഗം..വേഗം…

എന്നെ ഒന്നുകൂടി ഒന്നടുപ്പിച്ച് കിച്ചേട്ടൻ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.. അത് കേട്ടതും ഞാൻ കണ്ണുകൾ രണ്ടും ചിമ്മി തുറന്ന് കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി നിന്നു..

എന്നെ നോക്കി നിൽക്കാനല്ല പറഞ്ഞത്… ഗിഫ്റ്റ് തരാൻ…!!!

എനിക്ക്…എനിക്കറിയില്ല… പിന്നെ തരാം…

അത് കേട്ടതും ഇടുപ്പിലമർന്നിരുന്ന ഒരു കൈ അയച്ച് കിച്ചേട്ടൻ എന്റെ കീഴ്ചുണ്ടിനെ വിരലാൽ മുറുകെ ചേർത്തെടുത്തു പിടിച്ചു…

ഞാൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്കും ചുണ്ടിലേക്കും നോക്കി നിന്നു…ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു എനിക്ക്..

അമ്മാളൂട്ടീ…നീ ഇങ്ങനെ കള്ളം പറഞ്ഞാലേ ദേ നിന്റെയീ ചെഞ്ചുണ്ട് നിന്നെ ചതിച്ചു കളയും… ഇതിങ്ങനെ വിറയ്ക്കാൻ തുടങ്ങും… ദേ ഇപ്പോഴും പിടയ്ക്കുന്നത് കണ്ടോ…

കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ അതിലേക്ക് നോക്കി പറഞ്ഞതും ഞാനാകെയൊന്ന് വിറച്ചു…

അപ്പോഴേക്കും കിച്ചേട്ടന്റെ മുഖം എന്റെ മുഖത്തോട് കൂടുതലടുത്തു വന്നു…എന്റെ അധരങ്ങളെ ലക്ഷ്യം വച്ച് പാഞ്ഞ കണ്ണുകളെ നേരിടാനാവാതെ ഞാൻ മിഴികൾ കൂമ്പിയടച്ചതും കിച്ചേട്ടന്റെ നിശ്വാസം എന്റെ കഴുത്തടിയിലേക്ക് പതിച്ചത് ഞാനറിഞ്ഞു……

കഴുത്തടിയിലേക്ക് ഇഴഞ്ഞുനീങ്ങിയ ആ അധരങ്ങൾ അവിടമാകെ ചുംബനങ്ങളാൽ മൂടിക്കൊണ്ടിരുന്നു…. ഒടുവിൽ സുഖമുള്ള ഒരു വേദന എന്നിലേക്ക് പകർന്ന് കിച്ചേട്ടന്റെ ദന്തങ്ങളെ അവിടേക്കാഴ്ത്തിയതും ഞാനൊന്ന് പൊള്ളിപ്പിടഞ്ഞുയർന്നു….

കിച്ചേട്ടന്റെ മുഖം എന്നിൽ നിന്നും അടർന്നു മാറും വരെ ഞാനാ വേദനയെ ഏറ്റുവാങ്ങി നിൽക്ക്വായിരുന്നു….

ഇപ്പോ മനസ്സിലായോ…അതോ ഇപ്പോഴും അറിയില്ലേ എങ്ങനെയാണെന്ന്….!!!

അതുകേട്ടതും എന്റെ കവിളിലൂടെയുള്ള രക്തയോട്ടം പോലും കൂടി….ചെന്നയിൽ കൂടി അരിച്ചിറങ്ങിയ വിയർപ്പു തുള്ളികളും ഉമിനീരിറക്കാൻ പോലും കഴിയാതെ തൊണ്ടയിൽ കുടുങ്ങിയ ശ്വാസവും എന്റെയുള്ളിലെ പരിഭ്രമത്തെ എടുത്ത് കാട്ടി….

തരുന്നോ അതോ…!!!! ഞാൻ ഇനീം ഡെമോ കാണിക്കണോ…!!! കിച്ചേട്ടൻ അതും പറഞ്ഞ് ഒരു കുസൃതിച്ചിരിയിൽ എന്റെ മുഖത്തോട് വീണ്ടുമടുത്ത് വന്നു….

കി…ച്ചേട്ടാ…വേ..ണ്ട… ഞാൻ… ഞാൻ തരാം…!!!!

അത് കേട്ടതും കിച്ചേട്ടൻ ഒരു ചിരിയോടെ എന്റെ മുഖത്തിന് നേരെ നിന്ന് തന്നു…

ഞാൻ പതിയെ ആ മുഖത്തോട് അടുക്കും വരെ കിച്ചേട്ടൻ ആ നില്പ് തന്നെ നിന്നു…. ഞാൻ കണ്ണൊക്കെ ഇറുകെ അടച്ച് കിച്ചേട്ടന്റെ കവിളിനോട് അടുത്തതും കിച്ചേട്ടൻ എന്നിലെ പിടി പൂർണമായും അയച്ചു… ഞാൻ പെട്ടെന്ന് കണ്ണ് തുറന്നതും എന്റെ മുന്നിൽ ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു ആള്..

എന്റാമ്മാളൂട്ടിയ്ക്ക് എന്നോട് ഒരുപാട് സ്നേഹം തോന്നുമ്പോ ഞാൻ നിർബന്ധിക്കാണ്ട് തന്നാൽ മതീട്ടോ…അതിനാ ഒരു സുഖം… അതുവരെ ഞാൻ തന്നോളാം…😜😜 ഇപ്പോ എന്റമ്മാളൂട്ടി പൊയ്ക്കോ….!!!😁😁😁

അത് കേട്ടതും ഞാൻ കിച്ചേട്ടനിൽ നിന്നുള്ള പിടി അയച്ച് ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു… എനിക്കായ് ഡോറിന്റെ ഹാന്റിൽ ലോക്കഴിച്ച് ഡോറ് തുറന്നിട്ടതും ഞാൻ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് റൂം വിട്ടിറങ്ങി….

അതേ…ഇന്ന് വൈകിട്ട് party ഉള്ള കാര്യം മറക്കല്ലേ…. നേരത്തെ റെഡിയായി നിൽക്കണം അല്ലാതെ അമ്മേടെ കൂടെ ചുറ്റിപ്പറ്റി നിൽക്കരുത്..

ഞാനതിന് തലയാട്ടി സമ്മതം മൂളി താഴേക്ക് നടന്നു….അടുക്കളയില് അമ്മയ്ക്ക് ചെറിയ ചില സഹായങ്ങളൊക്കെ ചെയ്തു കൊടുത്ത് ഉച്ചയ്ക്കുള്ള ഊണൊക്കെ തയ്യാറാക്കി വച്ചു… ഉച്ചയൂണ് കഴിഞ്ഞ് വീടിനടുത്തുള്ള കിച്ചേട്ടന്റെ അടുത്ത ബന്ധുക്കളുടെ വീട്ടിലൊക്കെ പോയി വന്നു….എല്ലാവരും എനിക്ക് വട്ടം കൂടി വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരുന്നത് കാരണം സമയം ഒരുപാട് കടന്നു പോയി….

രാഘവമ്മാമേടെ (സതിയമ്മേടെ സഹോദരൻ) മകന്റെ മക്കളായ അച്ചുവും, അഭിയും ഞാനുമായി പെട്ടെന്നടുത്തു… പക്ഷേ രാഘവമ്മാമേടെ മോള് തീരെ അടുത്തില്ലാന്ന് മാത്രമല്ല എന്നെ കണ്ടപ്പോഴേ ദേഷ്യത്തോടെയുള്ള നോട്ടവും ഒരു തരം സംസാരവുമായിരുന്നു… അതൊഴികെ ബാക്കി എല്ലാം കൊണ്ടും ഞാൻ happy ആയിരുന്നു.

തിരികെ വീട്ടിലേക്ക് വന്ന് പാർട്ടിയ്ക്ക് വേണ്ടി റെഡിയായി….. dark green colour ൽ golden stones ഉള്ള ലാച്ചയായിരുന്നു എന്റെ വേഷം.. എനിക്ക് മാച്ചാവും വിധം dark green colour കുർത്തിയും golden പാന്റുമായിരുന്നു കിച്ചേട്ടന്റെ വേഷം…

ഡ്രസ്സിന് മാച്ചാവും വിധത്തിലുള്ള heavy stone കമ്മലും മാലയും വളകളുമായിരുന്നു ഞാനിട്ടിരുന്നത്… Rolex Cosmograph Daytona യുടെ black shade ൽ വലിയ strap ഉള്ള വാച്ചും കെട്ടി കിച്ചേട്ടനും റെഡിയായി…

colleagues ന് വേണ്ടിയുള്ള part ആയതുകൊണ്ട് ഒരുപാട് നിർബന്ധിച്ചിട്ടും അമ്മ വരാൻ കൂട്ടാക്കിയില്ല…. അതുകൊണ്ട് ഞങ്ങൾ രണ്ടാളും കൂടിയാ Party യ്ക്ക് പോയത്….

അധികം വൈകാതെ കാറ് ഹോട്ടൽ സാവരിയയ്ക്ക് മുന്നിലെത്തി…റെഡ്കാർപ്പെറ്റ് വിരിച്ച വീഥിയിലൂടെ കിച്ചേട്ടന്റെ കൈയ്യിലേക്ക് കൈ ചേർത്ത് പിടിച്ച് ഞാൻ കിച്ചേട്ടന്റെ കൂടെ നടന്നു….

പാർട്ടി അറേഞ്ച് ചെയ്തിരുന്ന ഹാളിൽ നിറയെ ഹോസ്പിറ്റലിലെ ജോലിക്കാരായിരുന്നു…എല്ലാവരും ഞങ്ങളെ രണ്ടാളെയും നോക്കി നിൽക്ക്വായിരുന്നു… വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്ത കുറവ് നികത്തി അർജ്ജുൻ ഡോക്ടറും ശ്രേയ ഡോക്ടറുമാണ് പാർട്ടി ഹോസ്റ്റ് ചെയ്യുന്നത്….

രണ്ടാളും പാർട്ടിവെയറിൽ നന്നായി ഒരുങ്ങിയാണ് നില്പ്…ഞങ്ങളെ ഡയസിലെ ചെയറിലേക്കിരുത്തി രണ്ടാളും പണി തുടങ്ങി…

ശ്രേയ ഡോക്ടർ ശരിയ്ക്കും രഞ്ജിനി ഹരിദാസിനേയും, നൈല ഉഷയേയും തോൽപ്പിക്കുന്ന പെർഫോർമൻസ് ആണ്…അർജ്ജുൻ ഡോക്ടറും ഒട്ടും മോശമല്ല..

എന്തൊക്കെയോ പ്ലാനുകൾ ഒരുക്കിയാണ് രണ്ടുപേരുടേയും നിൽപ്…. ഞാനും കിച്ചേട്ടനും എല്ലാം കണക്കിനാസ്വദിച്ചിരുന്നു… ലൈക്ക് ചെയ്യുക, കഥ കൃത്യമായി കിട്ടാൻ കുപ്പിവള എന്ന ഈ പേജ് ലൈക്ക് ചെയ്യുക… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *