ചെമ്പകം നോവൽ ഭാഗം 18 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എന്താണെന്റെ ഭാര്യേടെ മുഖത്ത് ആകെയൊരു ടെൻഷനും പതർച്ചയുമൊക്കെ…. അമ്മാളൂട്ടീ….Are you okay baby……😁😜😜😜😜

എന്റെ മുഖത്തിന് നേരെ തലകുനിച്ച് വിജയ് സേതുപതി style ൽ ചോദിച്ചതും ഞാനാ മുഖത്തേക്ക് ഒരു ഞെട്ടലോടെ നോക്കി നിന്നു പോയി…. കിച്ചേട്ടന്റെ മുഖത്ത് ആ ചിരി തന്നെയാ…

മ്മ്ഹ്…

അത് കണ്ടതും ഞാൻ പതിയെ തലകുനിച്ച് നിന്ന് പറഞ്ഞു…കൈപ്പിടിയിൽ ഇപ്പോഴും സാരിത്തുമ്പ് മുറുകെ ചേർത്തിരിക്ക്യാ….മാഷ് വാക്ക് തന്നതിന്റെ ധൈര്യമുള്ളതു കൊണ്ട് ആ കാര്യങ്ങളിൽ വലിയ ടെൻഷനില്ല.. പക്ഷേ കിച്ചേട്ടന്റെ മുന്നിലുള്ള ഈ നില്പ് ആ മുഖത്തിനെ നേരിടാനുള്ള ധൈര്യം അതിപ്പോ തീരെയില്ല…. അതിന്റെ കൂടെ ഒരുമാതിരിയൊരു ചിരിയും…

ഇത്രയും നാളും ഒരു താലീടെ പേരും പറഞ്ഞ് ഒഴിഞ്ഞു മാറി നടന്നു…ഇപ്പോ അത് എന്റെ കഴുത്തിൽ കിടന്ന് ഭദ്രമായി തിളങ്ങുന്നുമുണ്ട്…ഇനി ഈ ഡോക്ടറിന്റെ റോമാൻസിൽ നിന്നും ഒരു രക്ഷയും ഉണ്ടാവില്ല….😔😕

ഏയ്…അമ്മാളൂട്ടീ.. ഒരുപാട് കാത്തിരുന്ന് കിട്ടിയ ഈ നല്ല ദിവസം നിനക്കെന്താ ഇത്ര ആലോചിക്കാനുള്ളത്….??? കിച്ചേട്ടൻ എന്റെ ഇരുതോളിലും കൈ ചേർത്ത് എന്റെ മുഖത്തിന് നേരെ കുനിഞ്ഞു….

അത്… എല്ലാം…എല്ലാം സ്വപ്നമായി തോന്ന്വാ കിച്ചേട്ടാ…ഈ വിവാഹവും, കിച്ചേട്ടനെ പോലെ ഒരു ഭർത്താവും, അമ്മയും…. ഞാൻ ശരിയ്ക്കും ഇതിനൊക്കെ അർഹയാണോന്നൊരു തോന്നൽ…

ന്മ്മ്മ്…അത് വളരെ വളരെ ശരിയായ കാര്യമാ… നീ ഇതിനൊന്നും തീരെ അർഹയല്ല…!!! അതുകൊണ്ട് ഇപ്പോ തന്നെ ഇവിടുന്ന് ഇറങ്ങിക്കോ….!!!

കിച്ചേട്ടൻ കളിയായി പറഞ്ഞതാണെങ്കിലും ആ വാക്കുകൾ കുത്തിയിറങ്ങിയത് എന്റെ നെഞ്ചിലേക്കായിരുന്നു….ഞാനൊരു നിമിഷം കിച്ചേട്ടന് മുന്നിൽ തറഞ്ഞു നിന്നു പോയി… അത് കണ്ടതും കിച്ചേട്ടൻ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു… അതിലേക്ക് കണ്ണീര് ഉരുണ്ട് കൂടിയതും കിച്ചേട്ടന്റെ ചുണ്ടുകൾ അവയിലേക്ക് മാറി മാറി ചുംബിച്ചു….

പെട്ടെന്നുണ്ടായ ആ പ്രവർത്തിയിൽ ഞാൻ കണ്ണുകൾ ഇറുകെയടച്ച് നിന്നു പോയി….അതിന്റെ ഫലമെന്നോണം കിച്ചേട്ടൻ മുഖമുയർത്തിയതും ആ കണ്ണീർകണങ്ങൾ കൺതടങ്ങളിലേക്ക് പായാതെ ഒരു തണുപ്പ് സമ്മാനിച്ച് വറ്റിയിരുന്നു….

എന്തിനാ എന്റാമ്മാളൂട്ടീ നമ്മുടെ നല്ല നിമിഷങ്ങളില് നീയിങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്… ഞാൻ പറഞ്ഞിട്ടില്ലേ നിന്നെ എനിക്ക് ഒരുപാടിഷ്ടായിട്ടാ വിവാഹം കഴിച്ചതെന്ന്….!!!

ഇനി എങ്ങനെയാ എന്റെയുള്ള് നിന്റെ മുന്നിൽ ഞാൻ തുറന്നു കാട്ടുന്നത്….!!!

കിച്ചേട്ടാ ഞാൻ…. ഇങ്ങനെയൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…കിച്ചേട്ടനെ ആദ്യം കണ്ട നിമിഷവും അന്നത്തെ കിച്ചേട്ടനെയുമെല്ലാം ഞാനൊന്ന് ഓർത്തെടുത്തതാ….!!! അന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതീല്ല ഈ കൈകളായിരിക്കും എന്റെ കഴുത്തിലേക്ക് താലിചാർത്തുന്നതെന്ന്….!!!!

ഇപ്പോ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ നടന്നില്ലേ…. അന്ന് തീരെ പ്രതീക്ഷിക്കാതിരുന്ന ഈ ഡോക്ടർ തന്നെ കഴുത്തിൽ താലി കെട്ടീല്ലേ…. അതുകൊണ്ട് ഇനിയെന്റെ അമ്മാളൂട്ടി ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ഓർത്ത് വെറുതെ കരയരുത്… ഞാൻ നമ്മുടെ first meet ലേ പറഞ്ഞിട്ടില്ലേ എനിക്കീ കണ്ണീര് കാണുന്നതേ ഇഷ്ടമല്ലാന്ന്…. അതുകൊണ്ട് നല്ല കുട്ടിയായിട്ടൊന്ന് ചിരിച്ചേ…

എന്റെ മുഖത്തൊരു ചിരി വിരിയും വരെ കിച്ചേട്ടൻ എന്റെ മുഖത്ത് നിന്നും കണ്ണെടുത്തില്ല…

ന്മ്മ്മ്..ഇനി പറ ഇഷ്ടായോ ഈ വീടും എന്റമ്മയേയും….????

ന്മ്മ്മ്…ഇഷ്ടായി…ഒരുപാടിഷ്ടായി..!!!

ആഹാ…!!അമ്മയെ ഒരുപാടിഷ്ടായി…അപ്പോ ആ അമ്മേടെ മോനെയോ….???🤩🤩😜

ഞാനതു കേട്ട് തലകുനിച്ചു നിന്നതും കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ എന്റെ താടിയിൽ പിടിച്ചുയർത്തി… താഴേക്ക് പതിച്ചിരുന്ന കൺപോളകൾ മെല്ലെ മുകളിലേക്ക് ചലിപ്പിച്ചതും എന്നെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന കിച്ചേട്ടനെയാ കണ്ടത്….

ഇന്ന് എന്റെ അമ്മാളൂട്ടി എന്റേതായി തീർന്ന ദിവസമാ….ഈ ദിനം തന്നെ നിന്റെ വായിൽ നിന്നും എനിക്ക് കേൾക്കണം ഞാൻ ചോദിച്ചതിനുള്ള മറുപടി….

വളരെ പതിഞ്ഞ സ്വരത്തിൽ കിച്ചേട്ടനത് പറയുമ്പോ ഇരുകണ്ണുകളും എന്റെ കണ്ണുകളിലേക്ക് പ്രണയാർദ്രമായി മാറിമാറി പായുകയായിരുന്നു…..

ഇഷ്ടായി…ആ അമ്മേടെ മോനേം എനിക്ക് ഇഷ്ടായി….

ഉള്ളിലൊളിപ്പിച്ച നാണത്തോടെ അത് പറഞ്ഞതും കിച്ചേട്ടന്റെ കണ്ണുകൾ സന്തോഷത്തോടെ വിളങ്ങി…ആ നുണക്കുഴി കവിളുകളിലൊളിപ്പിച്ച കുസൃതി ചിരിയോടെ കിച്ചേട്ടനെന്നെ ഇരു കൈയ്യാലെ കോരിയെടുത്തു…

ഞാൻ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞ് ആ മുഖത്തേക്ക് നോട്ടമിട്ടതും എന്റെ കണ്ണുകളെ കോർത്തു തന്നെ എന്നിലേക്ക് നോട്ടം പായിച്ച് കിച്ചേട്ടനെന്നെ പതിയെ ബെഡിലേക്ക് കിടത്തി… ചുറ്റും അലങ്കരിച്ചിരുന്ന പാതിവിടർന്ന മുല്ലപ്പൂക്കളുടെ വശ്യമായ സുഗന്ധം ഞങ്ങൾക്ക് ചുറ്റും അലതല്ലിയൊഴുകി….

ബെഡിൽ വിതറിയിരുന്ന മുല്ലപ്പൂമൊട്ടുകളിലേക്ക് മെല്ലെ ചാഞ്ഞതും കിച്ചേട്ടനും എനിക്കൊപ്പം ബെഡിലേക്ക് കിടന്നു…..എന്നെ പൂർണമായും ബെഡിലേക്ക് കിടത്തിക്കൊണ്ട് കിച്ചേട്ടൻ എനിക്ക് മുകളിലായി കൈകുത്തി കിടന്നു…

എനിക്കഭിമുഖമായി വന്ന ആ കണ്ണുകൾ ആദ്യം പരതിയത് എന്റെ നെറ്റിയിൽ അടയാളം വച്ചിരുന്ന സിന്ദൂരത്തിലേക്കായിരുന്നു….കിച്ചേട്ടന്റെ മുഖം നെറ്റിയിലേക്ക് അടുത്ത് ആ സിന്ദൂരച്ചുവപ്പിനെ ചെറുതായൊന്ന് മുത്തി…കണ്ണുകൾ പാതിയടച്ച് ഒരു പുഞ്ചിരിയോടെ ഞാനാ ചുംബനത്തിനെ സ്വീകരിച്ചു..😍

എന്റെ സിന്ദൂരച്ചുവപ്പിന്റെ അവകാശി എനിക്കായ് നല്കുന്ന പ്രണയ ചുംബനമായിരുന്നു അത്…വീണ്ടും ആ കണ്ണുകൾ അവിടെ നിന്നും നെറ്റിത്തടത്തിലേക്ക് പാഞ്ഞു…. അവിടെയും ആ ചുണ്ടുകൾ അമർന്നതും ആ മുഖത്തെ ഞാനടുത്ത് കണ്ട് കിടന്നു….

അവിടെ നിന്നും താഴേക്ക് നീങ്ങിയ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രത കൂടിക്കൂടി വന്നത് ഞാനുയർന്ന ഹൃദയതാളത്തോടെ തിരിച്ചറിഞ്ഞു… നെറ്റിത്തടത്തിൽ നിന്നും ഉയർന്ന ചുണ്ടുകൾ എന്റെ കണ്ണുകളിലേക്കും പുരികക്കൊടികളിലേക്കും മാറിമാറി ചുംബിച്ചതും ശരീരത്തിലേക്കൊരു വിറയൽ പാഞ്ഞു കയറി….

ഇരുകവിളിനേയും തഴുകിയുണർത്തിയ ആ അധരങ്ങൾ അവയുടെ ഇണയെ തേടി പായാൻ തുടങ്ങിയതും എന്റെ ശ്വാസഗതിപോലും മാറി വന്നു…..ആ കണ്ണുകളിലെ നോട്ടങ്ങളെ നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തുന്നതിനനുസരിച്ച് കിച്ചേട്ടൻ എന്നിലേക്ക് പതിയെ അടുത്ത് വന്നു….

കി…കിച്ചേട്ടാ…വേ…ണ്ട….

എന്റെ സ്വരം ചെറിയ വാക്കുകളാൽ മുറിഞ്ഞു…

വേണം അമ്മാളൂട്ടി….

കിച്ചേട്ടന്റെ പുഞ്ചിരിയോടെയുള്ള ആ പറച്ചിൽ കേട്ടതും ഞാൻ ഷർട്ടിന്റെ കൊളറിൽ പിടുത്തമിട്ട് കിച്ചേട്ടനെ തടുക്കാൻ ശ്രമിച്ചു… പക്ഷേ അവയെ നിഷ്ഫലമാക്കി കിച്ചേട്ടന്റെ അധരങ്ങൾ അവയുടെ ഇണയെ കവർന്നെടുക്കാൻ തുടങ്ങി….

ചെറിയ കുറുകലോടും ഞരക്കങ്ങളോടും ഞാനൊന്ന് പുളഞ്ഞതും അതൊരു ലഹരിയായി മാറ്റി കിച്ചേട്ടൻ എന്റെ കിഴ്ചുണ്ടിനെ ആവേശത്തോടെ നുകർന്നെടുത്തു… എന്തൊക്കെയോ പറയാൻ വെമ്പൽ കൊണ്ട നാവിനെ ആ നാവാൽ ബന്ധനത്തിലാഴ്ത്തി പതിയെ മേൽചുണ്ടിലേക്കും ആ അധരങ്ങൾ പടർന്നു കയറി…

ഷർട്ടിന്റെ കോളറിലുള്ള പിടി പതിയെ നീങ്ങി കിച്ചേട്ടന്റെ മുടിയിഴകളെ ഞാൻ കോർത്ത് വലിയ്ക്കാൻ തുടങ്ങി…പാതിയടഞ്ഞ മിഴിയിണകളിൽ നിന്നും കണ്ണീർ നനഞ്ഞിറങ്ങി…കിച്ചേട്ടന്റെ ദന്തങ്ങളേൽപ്പിച്ച നോവേറ്റ് കണ്ണുകളെ ഇറുകെ അടച്ചൊന്ന് പിടഞ്ഞതും ചെറിയൊരു കുറുകൽ എന്നിൽ നിന്നും ഉടലെടുത്തു…. എന്റെ അധരദളങ്ങളെ മതിയാവോളം ആ അധരങ്ങളാൽ താലോലിച്ച് ഒടുവിൽ ഉമിനീരിൽ ലയിച്ച രക്തച്ചുവയെ നുകർന്നെടുത്ത് അവയെ മെല്ലെ മോചിപ്പിച്ചു…

ഒരു ഗാഢചുംബനത്തിന്റെ നിർവൃതിയിൽ കിച്ചേട്ടൻ മുഖമുയർത്തുമ്പോഴും അനിയന്ത്രിതമായ കിതപ്പോടും ഒരുതരം തളർച്ചയോടും ഞാനാ ശരീരത്തിൽ നിന്നുമുള്ള പിടി അയച്ചെടുത്തു….

നിന്റെ ഈ തേൻനുകർന്നെടുക്കാൻ തുടങ്ങിയാൽ മതിയാവില്ലമ്മാളൂട്ടീ എനിക്ക്…. അത്രയും മധുരമാ…❤️❤️❤️ നിന്റെ ഈ വശ്യമായ സുഗന്ധം…പാതി വിടർന്ന ഈ മുല്ലപ്പൂമൊട്ടുകളേപ്പോലും തോൽപ്പിക്കുന്നു അത്….

കിച്ചേട്ടൻ അതും പറഞ്ഞ് എന്റെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി…അഴിച്ചിട്ടിരുന്ന മുടിയിലേയും കഴുത്തടിയിലേയും സുഗന്ധത്തെ നാസികയിലേക്കാവാഹിച്ചെടുത്തു….

ആ ചുണ്ടുകൾ അവിടമാകെ ഇഴഞ്ഞു നടന്നു…. എന്റെ നെറ്റിത്തടത്തിലെ സിന്ദൂരപ്പൊട്ട് വിയർപ്പ് തുള്ളികളാൽ ലയിച്ച് തുടങ്ങിയിരുന്നു….അവയെ പുരികക്കൊടിയിലേക്ക് പടർത്തി കിച്ചേട്ടന്റെ മുഖം അവിടമാകെ തെന്നെ നീങ്ങാൻ തുടങ്ങി…. ഞാൻ അതിനനുസരിച്ച് മുഖം ചലിപ്പിച്ചതും കിച്ചേട്ടൻ എന്നിലേക്കമരാൻ വെമ്പൽ കൊള്ളുന്നതായി ഞാനറിഞ്ഞു…..

കിച്ചേട്ടാ…വേണ്ടാട്ടോ….അമ്മ.. അമ്മ ഒരുകാര്യം പറഞ്ഞിരുന്നു….!!! നാളെ…..കിച്ചേട്ടാ പ്ലീസ്…..

ഞാൻ വാക്കുകൾക്കായി പരതി…പലതും മുറിഞ്ഞുപോയിരുന്നു….

കിച്ചേട്ടൻ അതെല്ലാം കേട്ട് പതിയെ എന്നിൽ നിന്നും അടർന്നു മാറി മുഖമുയർത്തി… അപ്പോഴേക്കും ചെന്നയിലും നെറ്റിത്തടത്തിലും കഴുത്തടിയിലുമെല്ലാം വിയർപ്പു തുള്ളികൾ ചാല് തീർത്തൊഴുകിയിരുന്നു….

ന്മ്മ്മ്…എന്താ അമ്മ പറഞ്ഞത്….???

കിച്ചേട്ടൻ ഒരു പുഞ്ചിരി ഒളിപ്പിച്ച് ചോദിച്ചു….

അത്… ഇങ്ങനെയൊന്നും പാടില്ല കിച്ചേട്ടാ….

എന്നമ്മ പറഞ്ഞോ….!!!?😃😃😃

കിച്ചേട്ടന്റെ സ്വരത്തിൽ ഒരു ചിരിപൊട്ടി….

അല്ല…അങ്ങനെയല്ല…

പിന്നെ എങ്ങനെയാണ് മിസിസ് രേവതീ നവനീത്…. അതും പറഞ്ഞ് കിച്ചേട്ടൻ എന്റെ മുക്കിൻ തുമ്പിലേക്ക് കിച്ചേട്ടന്റെ മൂക്കിനാൽ പതിയെ ഉരസിയെടുത്തു….

അത്….നാളെ ക്ഷേത്രത്തില് പോയി തൊഴുതു വരണംന്ന് പറഞ്ഞിരുന്നു….

ഓഹോ….അങ്ങനെ അതിനെന്താ പോയി വരാല്ലോ…..!!!

അല്ല കിച്ചേട്ടാ…ഇങ്ങനെയൊന്നും പാടില്ല…!!!

ഞാനാകെ ഒന്നു വിയർത്തു…

അതിന് നമ്മള് തമ്മിൽ ഒന്നും നടന്നില്ലല്ലോ ന്റെ ഭാര്യേ….😃😃 അതും പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് കിച്ചേട്ടൻ ഒരു വശത്തേക്ക് കിടന്നു…. ഞാനതു കേട്ട് കിച്ചേട്ടനെ കലിപ്പിച്ചൊന്നു നോക്കി….

ദേ…നീ ഇങ്ങനെ നോക്കി എന്റെ ഉള്ള control കൂടി കളയല്ലേ അമ്മാളൂട്ടീ….. ഒന്നാമതേ നിന്റെ ഈ ചുണ്ടിപ്പോ വലിയ problem ആയി വര്വാ…. അതിന്റെ കൂടെ ഈ കൂർപ്പിച്ചുള്ള നോട്ടം കൂടിയായാൽ തീർന്നു….

ഞാനതു കേട്ട് കിച്ചേട്ടന് നേരെ ചരിഞ്ഞ് രണ്ട് കൈകൊണ്ടും കിച്ചേട്ടനെ ചെറുതായൊന്ന് തള്ളിമാറ്റി… പക്ഷേ തള്ളിയ അതേസ്പീഡിൽ തന്നെ കിച്ചേട്ടനെന്നെ ആ നെഞ്ചിലേക്ക് പിടിച്ചിട്ടു…

ഞാനാകെയൊന്ന് പുളഞ്ഞെങ്കിലും കിച്ചേട്ടന് വിടാൻ ഉദ്ദേശമില്ലായിരുന്നു…

എന്തിനാ എന്റാമ്മാളൂട്ടീ നീയിങ്ങനെ കുതറിയോടണേ…. നമുക്ക് ആകെയുള്ളൊരു first night ആയിട്ട് ഒരു kiss പോലും തരാണ്ടിരുന്നാ ഞാനൊരു unromantic മൂരാച്ചിയാണെന്ന് നീ കരുതില്ലേ…. അതുകൊണ്ട് ഒന്ന് വരവ് വച്ചൂന്നേയുള്ളൂ…..😜😜അല്ലാതെ ഒന്നും ചെയ്യില്ല ഞാൻ…

അങ്ങനെ പറഞ്ഞതും ഞാനാ നെഞ്ചിലേക്കൊന്നു ചേർന്നു കിടന്നു…കാരണം എന്റെ ഡോക്ടറിനെ എനിക്ക് അത്ര വിശ്വാസമാ…!!!!

അഴിഞ്ഞുലഞ്ഞ തലമുടിയിഴകളെ തലോടിക്കൊണ്ട് കിച്ചേട്ടനങ്ങനെ എന്നെ ചേർത്ത് പിടിച്ചു കിടന്നു…പകുതി ബട്ടൻസ് അഴിച്ചിട്ടിരുന്ന ഷർട്ടിന്റെ മറനീങ്ങിയുള്ള ആ രോമാവൃതമായ നെഞ്ചിൽ തലചായ്ച്ച് ഞാനും അങ്ങനെ കിടന്നു…

അമ്മാളൂട്ടീ…നിനക്ക് ശരിയ്ക്കും ഒരു പ്രത്യേക സുഗന്ധമാ കേട്ടോ….എന്നെ അത് ഒരുപാട് മോഹിപ്പിക്കുന്നുണ്ട്….എന്നിലെ വികാരങ്ങളെയെല്ലാം ഉണർത്തുന്നൊരു തരം വശ്യമായ സുഗന്ധമാ നിനക്ക്… എനിക്ക് ഏറെ പ്രീയപ്പെട്ട പരിചിതമായൊരു ഗന്ധം…!!!

കിച്ചേട്ടന്റെ വിരലുകൾ അപ്പോഴും എന്റെ തലമുടിയിഴകളിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു…. ഞാനാ നെഞ്ചിലെ ചൂടുപറ്റി ഒരു പുഞ്ചിരിയോടെ കിച്ചേട്ടന്റെ വാക്കുകൾക്ക് കാതോർത്തു….

ശരിയ്ക്കും ഞാൻ ഒരുപാടാഗ്രഹിച്ച മുഹൂർത്തമാ ഇത്…എന്റെ താലിയെ അടക്കിപ്പിടിച്ച് എന്റെ നെഞ്ചോരമിങ്ങനെ നിന്നെ ചേർത്ത് കിടത്തണംന്ന്…… അതുപോലെ എന്റെ നെഞ്ചിന്റെ ചൂട് നീയും കൊതിച്ചിരുന്നോ അമ്മാളൂട്ടീ….!!!

ഞാൻ കുറേനേരം അതിന് മറുപടിയൊന്നും കൊടുക്കാതെ കിടന്നു….

അമ്മാളൂട്ടീ… ഞാൻ ചോദിച്ചത് കേട്ടോ നീ… കിച്ചേട്ടനെന്നെ ചെറുതായൊന്നുലച്ചു…

കിച്ചേട്ടനറിയ്വോ….മാനത്തെ അമ്പിളി മാമന് വേണ്ടി മാത്രം വിടർന്ന ആമ്പലായിരുന്നു ഞാൻ….ഈ നെഞ്ചോരം ചേരാനും ഈ പ്രണയത്തിൽ മുങ്ങാനും കൊതിച്ചവളാ ഞാൻ…അത്രയും ജീവനാ എനിക്കെന്റെ കിച്ചേട്ടനെ….!!!

കണ്ട ആദ്യത്തെ ദിവസം തന്നെ ഇന്നുവരെ തോന്നീട്ടില്ലാത്ത ഹൃദയ താളങ്ങളിയിരുന്നു എന്റെയുള്ളിൽ…ഓരോ തവണയും അത് കൂടുന്നതല്ലാതെ ഒരു മിടിപ്പ് പോലും കുറഞ്ഞിട്ടില്ല… ഈ താലി എന്റേതായി ഇങ്ങനെ ചേർത്ത് പിടിയ്ക്കുമ്പോഴും ഈ നെഞ്ചിന്റെ ചൂടിൽ ഇങ്ങനെ കിടക്കുമ്പോഴും സ്വപ്നമായി തോന്ന്വാ കിച്ചേട്ടാ എല്ലാം…

ഒന്നു മാത്രമേ ഇപ്പോ മനസിലുള്ളൂ…എന്നും ഈ നെഞ്ചോരം ഇങ്ങനെ ചേരാനുള്ള ഭാഗ്യം തരണേന്ന്….ഈ മിടിപ്പുകൾ എന്നിലെ അവസാന ശ്വാസം വരെയും ഈ നെഞ്ചിലെ ഹൃദയത്തുടിപ്പുകളോട് ചേർന്നിരിക്കണേന്ന്….

ഞാനതും പറഞ്ഞ് ആ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നതും കിച്ചേട്ടനെന്നെ മുറുകെ ചേർത്ത് പിടിച്ചു കിടന്നു…സുഖമുള്ള സ്വപ്നങ്ങളിലേക്ക് മനസിനെ പായിച്ച് ഞങ്ങൾ രണ്ടുപേരും സുഷുപ്തിയിലാണ്ടു….

രാവിലെ ഉറക്കമുണർന്നപ്പോഴും കിച്ചേട്ടൻ ആ കരങ്ങളാൽ അടക്കിപ്പിടിച്ചിരിക്ക്യാരുന്നു എന്നെ…. മുഖമുയർത്തി ഞാനാ മുഖത്തേക്കൊന്ന് നോക്കി..എന്നെ ആ നെഞ്ചോരം മുറുകെ ചേർത്ത് നല്ല ഉറക്കത്തിലാണ് ആള്… ആ നെഞ്ചിലേക്ക് മെല്ലെയൊന്ന് മുത്തി പതിയെ ഞാനാ കൈകളെ അയച്ചെടുത്ത് ബെഡിലേക്ക് തന്നെ വച്ച് പതിയെ എഴുന്നേറ്റിരുന്നു….

അഴിഞ്ഞുലഞ്ഞ് മുഖത്തേക്ക് വീണുകിടന്ന തലമുടിയിഴകളെ മുഴുവനായും വാരിയൊതുക്കി കെട്ടി സാരി ഒന്നുകൂടി ഉലച്ചെടുത്ത് ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു…. ഷെൽഫിൽ നിന്നും ഡ്രസ്സെടുത്ത് ഡോറടച്ചു തിരിയുമ്പോഴാ ഡ്രസ്സിംഗ് ടേബിളിലുള്ള മിററിലേക്ക് ശ്രദ്ധ പോയത്…

പുരിക കൊടിയിലേക്ക് പടർന്നിറങ്ങിയ സിന്ദൂരത്തിൽ ഞാനൊന്ന് മെല്ലെ തലോടി മിററിലൂടെ കാണാൻ പറ്റുന്ന കിച്ചേട്ടന്റെ പ്രതിബിംബത്തിലേക്ക് നോക്കി….

ഈ ഡോക്ടർ ഇങ്ങനെ പോയാൽ ശരിയാവില്ല…!!! ആദ്യം കണ്ടപ്പോ മുതലേ വിചാരിച്ചത് ഏറെക്കുറെ ശരിയാണെന്നാ തോന്നുന്നേ… എങ്കിലും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…😔😁😁

ഒന്നു ചിരിച്ചിട്ട് ഞാൻ ബാത്റൂമിലേക്ക് നടന്നു… അസ്സലായി ഒരു കുളിയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും കിച്ചേട്ടൻ നല്ല ഉറക്കത്തിലായിരുന്നു…

പാവം വിവാഹത്തലേന്ന് പോലും ഹോസ്പിറ്റലിൽ ആകെ ബിസിയായിരുന്നതല്ലേ…ഉറങ്ങിക്കോട്ടേ…!!

കണ്ണാടിയ്ക്ക് മുന്നില് വന്നു നിന്ന് സിംപിളായൊന്ന് ഒരുങ്ങി സീമന്ദരേഖയിലേക്ക് ഒരു നുള്ള് സിന്ദൂരവും തൊട്ട് ഞാൻ നേരെ താഴേക്ക് നടന്നു…അമ്മ നേരത്തെ ഉറക്കമെഴുന്നേറ്റിട്ടുണ്ടായിരുന്നു… അടുക്കളയിലേക്ക് നടക്കുമ്പോഴേ ചെറിയ ചില തട്ടും മുട്ടുമൊക്കെ കേൾക്കാം….

അല്ല…മോളിത്ര രാവിലെ ഉണർന്നോ…??? എന്താ സ്ഥലം പരിചയമില്ലാഞ്ഞതുകൊണ്ട് നന്നായി ഉറക്കം കിട്ടീല്യേ….???

ഏയ്..അങ്ങനെയൊന്നുമില്ലമ്മേ… ഞാനെന്നും നേരത്തെ എഴുന്നേറ്റാ ശീലം…!!!

അതേയോ…നന്നായി..അതാ നല്ല പെൺകുട്ട്യോൾടെ ലക്ഷണം…കിച്ചന് പിന്നെ നേരത്തെ ഉറക്കമെഴുന്നേൽക്കുന്നത് നല്ല മടിയുള്ള കൂട്ടത്തിലാ… വെറുതെ അല്ലാട്ടോ..ചില ദിവസങ്ങളിൽ നൈറ്റും ആകെ തിരക്കായിരിക്കും..ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല..അതോണ്ട് ഞാനും കരുതും ഉറങ്ങിക്കോട്ടേന്ന്….

സതിയമ്മ പറഞ്ഞതെല്ലാം കേട്ട് ഞാൻ സ്ലാബിൽ ചാരി നിന്നു… പെട്ടെന്നാ ഒരിളം കാറ്റിൽ നല്ല ചെമ്പകപ്പൂക്കളുടെ സുഗന്ധം അവിടമാകെ ഒഴുകിയെത്തിയത്…ഞാനാ സുഗന്ധത്തെ നാസികയിലേക്ക് ആവാഹിച്ചെടുത്തു….

ഇവിടെ തൊടിയില് നിറയെ ചെമ്പകം പൂത്ത് നിൽക്ക്വാണല്ലോ അമ്മേ…എന്ത് സുഗന്ധമാ അതിന്….!!!

ന്മ്മ്മ്… അതെല്ലാം ഇവിടെ തൊടിയില് പണ്ട് മുതലേയുള്ളതാ….. എനിക്ക് വല്യ ഇഷ്ടാ ഇങ്ങനെയുള്ള സുഗന്ധമുള്ള പൂക്കളേ… തൊടീലെ ഒരു ഭാഗം നിറയെ മുല്ലവള്ളികളാ…പൂത്തുതുടങ്ങിയാ പിന്നെ ഇവിടെയാകെ അതിന്റെ സുഗന്ധമായിരിക്കും…

അമ്മയ്ക്കത്ര ഇഷ്ടാ..??? അപ്പോ കിച്ചേട്ടനോ…???

നിന്റെ കിച്ചേട്ടന് ഇഷ്ടമുള്ളതേതാണെന്ന് എന്നോടാ ചോദിക്കണേ…???അതവനോട് തന്നെ ചോദിയ്ക്ക് പറഞ്ഞു തരുമല്ലോ…!!!😁😁

അമ്മ അതും പറഞ്ഞൊന്ന് ചിരിച്ച് കൈയ്യിലിരുന്ന ചായ കപ്പുകളിലേക്ക് പകർന്നു വച്ചു…ചൂട് പറക്കുന്ന ഒരു കപ്പ് ചായ എന്റെ മുന്നിലേക്ക് നീട്ടിയതും ഞാൻ അത് കൈനീട്ടി വാങ്ങി…

ദാ മോള് കുടിയ്ക്ക്…!!! കിച്ചേട്ടന്…!!!

കിച്ചനുണരാറാവണേയുള്ളൂ…വീട്ടിലുള്ളപ്പോ ഈ സമയമൊക്കെ അവന്റെ sleeping time ആ…😁😁 മോളിത് കുടിയ്ക്ക്…കിച്ചനുള്ളത് അമ്മ എടുക്കാം..

അമ്മ പറഞ്ഞതുകേട്ട് ഞാൻ ചായ ചുണ്ടോട് ചേർത്ത് ഒരു കവിൾ കുടിച്ചു..

കിച്ചേട്ടൻ ഫ്ലാറ്റിലേക്ക് പോകുമ്പോ അമ്മയിവിടെ ഒറ്റയ്ക്കായിരിക്കില്ലേ….. ആരും സഹായത്തിന് കൂടിയില്ലാതെ… ബുദ്ധിമുട്ടായിരിക്കില്ലേ അമ്മയ്ക്ക്….!!

ബുദ്ധിമുട്ടാണോന്ന് ചോദിച്ചാ.. ഇല്ലാതില്ല.. പക്ഷേ അതും വിചാരിച്ചിരുന്നാ കാര്യം നടക്കില്ലല്ലോ…!!!പുറംനാട്ടില് പോയി ജോലി ചെയ്യണംന്ന് ആഗ്രഹിച്ച് നടന്ന ചെക്കനെ അതിനൊന്നും സമ്മതിക്കാണ്ട് ഇവിടെ പിടിച്ചു നിർത്തിയതല്ലേ…!! അപ്പോ ഇനി വീട്ടില് നിൽക്കണംന്ന് കൂടി പറഞ്ഞാലോ…!!!

പിന്നെ ഇതുപോലെ ആഴ്ചയിലൊരിക്കലുള്ള വരവുണ്ടല്ലോ…എനിക്കതു മതി…

ഇനി ഇവിടെ നിന്നും പോയി വര്യാണെന്നു പറഞ്ഞല്ലോ കിച്ചേട്ടൻ…അപ്പോ എന്നും കാണാല്ലോ മോനെ…!!

ന്മ്മ്മ്…അക്കാര്യത്തില് ഞാൻ വലിയ സന്തോഷത്തിലാ…ഇനി എന്നും ഇവിടെ ഉണ്ടാക്വല്ലോ രണ്ടാളും…

അമ്മ ഒറ്റയ്ക്ക് എല്ലാ ജോലിയും ചെയ്യണ്ടേ..അതോണ്ട് ഞാനിനി ജോലി continue ചെയ്യണോ…??

മോൾക്ക് ഒരുപാട് ആഗ്രഹിച്ച് കിട്ടിയ ജോലിയാണെന്നല്ലേ പറഞ്ഞത്… അപ്പോ വിഷമാവില്ലേ…അതോണ്ട് അമ്മയ്ക്ക് വേണ്ടി മോള് ജോലിയൊന്നും വേണ്ടാന്ന് വയ്ക്കണ്ട.. പിന്നെ അത്രയും ദൂരം ദിവസേന വന്നുപോകാൻ ബുദ്ധിമുട്ടാണെങ്കി മോളിനി ജോലി തുടരണ്ടാന്നേയുള്ളു…അല്ല കിച്ചനെന്താ പറഞ്ഞേ…??

കിച്ചേട്ടൻ ഒന്നും പറഞ്ഞിട്ടില്ല എന്നോട്… ഞാൻ ജോലി തുടരുന്നത് ഇഷ്ടാവ്വോ എന്തോ…?? ഇഷ്ടക്കേടാണേച്ച്യാ ഞാൻ പോവില്ല… സമ്മതം പറയുവാണെങ്കിൽ പോകാരുന്നു ല്ലേ അമ്മേ…

ന്മ്മ്മ്..അതാ നല്ലത്…!! ഇവിടെ എന്താ അതിനും വേണ്ടി പണിയുള്ളത്..കുറേനാള് കഴിയുമ്പോ മോൾക്കാകെ ബോറായി തുടങ്ങും…പെൺകുട്ട്യോൾക്ക് ഒരു ജോലിയുള്ളത് എന്തു കൊണ്ടും നല്ലതാ….

അമ്മ അങ്ങനെ പറഞ്ഞപ്പോ ചെറിയൊരാശ്വാസം തോന്നി…ചായ കുടിച്ച് കഴിഞ്ഞതും കിച്ചേട്ടനുള്ള ചായ അമ്മ കപ്പിൽ പകർന്ന് എന്റെ കൈയ്യിലേക്ക് നീട്ടിത്തന്നു… ഞാനതും വാങ്ങി അമ്മയ്ക്കൊരു പുഞ്ചിരിയും സമ്മാനിച്ച് റൂമിലേക്ക് നടന്നു….

ആഹാ…!! ഡോക്ടറിപ്പോഴും ഉറക്കത്തിലാ.. ഞാൻ ബെഡിനടുത്തേക്ക് നടന്നു…

കിച്ചേട്ടാ… എഴുന്നേറ്റേ… അതേ…കിച്ചേട്ടാ…. കുറേ തട്ടിവിളിച്ചപ്പോ ആള് കണ്ണൊക്കെ വളരെ പ്രയാസപ്പെട്ട് തുറന്നു….ഒരു മടിയോടെ മൂരിയൊക്കെ നിവർത്തി വിട്ട് എനിക്ക് നേരെ തിരിഞ്ഞു….

Good morning….!!!! ഞാൻ കപ്പ് ഉയർത്തികാട്ടി പറഞ്ഞ് ചായ ടേബിളിലേക്ക് വച്ചു….

Morningsss….!!😁😁

ഒരു പുഞ്ചിരിയോടെ അതും പറഞ്ഞ് കിച്ചേട്ടൻ എഴുന്നേറ്റിരുന്നു…ഷർട്ടിന്റെ കോളറിലും തലമുടിയിലുമെല്ലാം വാടിത്തുടങ്ങിയ മുല്ലമൊട്ടുകൾ പറ്റിയിരിപ്പുണ്ടായിരുന്നു….

രാവിലെ കുളിച്ച് കുറിയൊക്കെ തൊട്ടോ….!!! എനിക്ക് ഇത്ര നേരത്തെ എഴുന്നേറ്റ് പതിവൊന്നുമില്ലാട്ടോ അമ്മാളൂട്ടീ….!!!

കിച്ചേട്ടൻ അതും പറഞ്ഞ് അലസമായി ഇരുകണ്ണുകളും ഒന്ന് തിരുമ്മിയെടുത്തു…

അതൊക്കെ ഇനി ഞാൻ ശീലമാക്കി എടുത്തോളാം…ആദ്യം ന്റെ ഡോക്ടർ ചെന്ന് മുഖമൊക്കെ കഴുകി വാ…

മുട്ടുകുത്തി ഞാൻ പതിയെ ബെഡിലേക്കിരുന്ന് കിച്ചേട്ടന്റെ ഷർട്ടിലും മുടിയിലുമായി പറ്റിയിരുന്ന പൂവൊക്കെ എടുത്ത് കളഞ്ഞു…. നെറ്റിയിലേക്ക് അലസമായി വീണുകിടന്ന തലമുടിയെ ഒന്നുലച്ചതും ഒരു പുഞ്ചിരിയോടെ കിച്ചേട്ടൻ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്ക്യായിരുന്നു…

ചെല്ല്…പെട്ടന്നാവട്ടേ…ചായ തണുക്കും….!!

ഞാനത് പറഞ്ഞതും കിച്ചേട്ടൻ എന്റെ അരക്കെട്ടോട് ചേർത്ത് എന്നെ കിച്ചേട്ടനിലേക്കടുപ്പിച്ചു…

ചായ തണുത്തോട്ടേ…പകരം ചൂടോടെ ഒരു ഗിഫ്റ്റ് തന്നേ… Morning special….😜😜

അയ്യടാ…ഒരു special ഇല്ല… പെട്ടെന്ന് റെഡിയായി വന്നേ ക്ഷേത്രത്തില് പോകാനുള്ളതാ….

ആഹാ…രാവിലെ എവിടുന്ന് കിട്ടി ഇത്ര ധൈര്യം…ഇന്നലെ എന്റെ കൈയ്യിലിരുന്ന് വിറച്ച ആളല്ലല്ലോ ഇത്…രാവിലെ അമ്മ energy drink വല്ലതും കലക്കി തന്നോ…!!!

ഒരു ഡ്രിങ്കും തന്നില്ല.. എനിക്ക് അല്ലെങ്കിലും നല്ല ധൈര്യമൊക്കെയുണ്ട്… ഡോക്ടർ മര്യാദയ്ക്ക് ചെന്ന് റെഡിയായിട്ട് വാ… അപ്പോഴേക്കും ഞാൻ ഡ്രസ്സൊക്കെയിട്ട് ഒരുങ്ങി നിൽക്കാം….!!!

ഞാനതും പറഞ്ഞ് ഇടുപ്പിലമർന്നിരുന്ന കിച്ചേട്ടന്റെ കൈ വിടുവിച്ച് ബെഡിൽ നിന്നും പണിപ്പെട്ട് എഴുന്നേറ്റു…എന്റെ കൂടെ ഒരു പുഞ്ചിരിയോടെ കിച്ചേട്ടനും എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു…

കിച്ചേട്ടൻ ഫ്രഷാവുന്ന സമയം കൊണ്ട് ഞാൻ ഷെൽഫിൽ നിന്നും ചേഞ്ച് ചെയ്യാനുള്ള ഡ്രസ്സെടുത്ത് ഗസ്റ്റ് റൂമിലേക്ക് നടന്നു….

കറുത്ത കരയുള്ള സെറ്റും മുണ്ടുമുടുത്ത് മുടി അയച്ച് കെട്ടിവച്ചതും അമ്മ കോർത്തെടുത്ത മുല്ലപ്പൂവുമായി വന്നു…. അമ്മ തന്നെ അത് മുടിയിലേക്ക് ചൂടി തന്നതും ഞാനതിന് ഒരു പുഞ്ചിരിയോടെ നിന്നു കൊടുത്തു.. നെറ്റിയിൽ ചെറിയൊരു കറുത്ത വട്ടപ്പൊട്ടും വച്ച് കണ്ണില് കരിമഷി നീട്ടിയെഴുതിയതും എന്റെ ഒരുക്കം കഴിഞ്ഞിരുന്നു…

എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് റൂമിലേക്ക് ചെന്നു..അവിടെ കിച്ചേട്ടൻ ഷർട്ടിന്റെ സ്ലീവും മടക്കി നിൽക്കണേയുള്ളൂ…

ഞാൻ റെഡിയായിട്ട് പത്ത് മിനിറ്റ് കഴിഞ്ഞു…ഒരു പെണ്ണിനേക്കാളും ടൈം വേണോ ഒരുങ്ങാൻ..🤔🤔(ആത്മ)

ഞാൻ പതിയെ അകത്തേക്ക് നടന്നതും കിച്ചേട്ടൻ തിരിഞ്ഞെന്നെ നോക്കി….!!! ആ കണ്ണുകൾ ഒരുനിമിഷം എന്നിലേക്ക് തന്നെ തറഞ്ഞു നിന്നു….

ടേബിളിലിരുന്ന സിന്ദൂരച്ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്ത് കിച്ചേട്ടൻ എനിക്ക് നേരെ നടന്നു വന്നു….എന്റെ സീമന്ദ രേഖയെ ഒന്നുകൂടി നീട്ടിച്ചുവപ്പിച്ച് കിച്ചേട്ടന്റെ വിരൽ എന്റെ മുടിയിഴകളിലൂടെ തെന്നിനീങ്ങി…

ഇതെന്റെ മാത്രം അവകാശമാ…!!! എന്നും…എന്നും ഈ നെറ്റിയെ ഇങ്ങനെ നീട്ടിച്ചുവപ്പിക്കാനുള്ള അവകാശം എനിക്ക് മാത്രമാ…..❤️❤️❤️

അത് കേട്ടതും എന്റെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് വീശി…ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു… പക്ഷേ അതിനെ മറച്ച് ഞാൻ കിച്ചേട്ടനുമായി റൂം വിട്ടിറങ്ങി… അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു…

ക്ഷേത്രമാകെ അലങ്കരിച്ചിട്ടിരിക്ക്യായിരുന്നു…ചുറ്റും കച്ചവടക്കാരുടെ ബഹളവും…

ഇതെന്താ കിച്ചേട്ടാ ഇത്…ക്ഷേത്രത്താലെന്താ ഇത്ര ഒരുക്കങ്ങൾ…??വിശേഷിച്ചെന്തെങ്കിലുമുണ്ടോ…???

ന്മ്മ്മ്..അത് പറയാൻ മറന്നു…ക്ഷേത്രത്തിലൊരു ചടങ്ങുണ്ട് ഒരിയ്ക്കൽ വിളക്കെന്നു പറയും.. ഒരാഴ്ച നീണ്ട തയ്യാറെടുപ്പാ അതിന്…ഏഴാം ദിവസം വിളക്കുണ്ടാവും…അന്ന് വിളക്കെടുത്താൽ മനസിലാഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുംന്നാ അമ്മ പറയണേ… അമ്മയ്ക്ക് വലിയ വിശ്വാസമാ…!!!

അതേയോ…എന്ത് പ്രാർത്ഥിച്ചാലും നടക്ക്വോ…?? എങ്കില് ഞാനും വിളക്കെടുക്കട്ടേ കിച്ചേട്ടാ….???

അത് കേട്ടതും കിച്ചേട്ടൻ നടത്തം നിർത്തി എന്നെയൊന്നു നോക്കി…

നീ എടുക്കണ്ട… അതൊക്കെ അമ്മ എടുത്തോളും…

അതും പറഞ്ഞ് കിച്ചേട്ടൻ വീണ്ടും നടന്നു തുടങ്ങി…

അതെന്താ…?? എനിക്കും ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ വലിയ വിശ്വാസമാ കിച്ചേട്ടാ…

അത് ശരിയാവില്ല അമ്മാളൂട്ടീ…ഒരിയ്ക്കൽ വിളക്കിന് ചില specialities ഉണ്ട്… അതുകൊണ്ട് എന്റമ്മാളൂട്ടി ഇപ്പോ എന്റെ കൈയ്യില് മുറുകെ പിടിച്ച് ഇങ്ങനെ നടക്കാൻ നോക്ക്…

കിച്ചേട്ടൻ എന്റെ കൈ ചേർത്ത് പിടിച്ച് ക്ഷേത്രത്തിലേക്ക് നടന്നു…ശ്രീകോവിലിനു മുന്നിലെ കൽപ്പടവിലേക്കൊന്ന് തൊട്ടുതൊഴുത് ഞാൻ കിച്ചേട്ടന് പിറകേ നടന്നു…

കിച്ചേട്ടനരികെ നിൽക്കുമ്പോഴാ ശരിയ്ക്കും എനിക്ക് തീരെ height ഇല്ലാന്ന് മനസിലാകുന്നേ…കിച്ചേട്ടന്റെ തോളൊപ്പം വരെ കഷ്ടിയാ…ഇരു കൈയ്യും കൂപ്പി നിന്ന കിച്ചേട്ടനരികെ നിന്ന് ഞാനും ദൈവത്തിനെ മനസറിഞ്ഞ് പ്രാർത്ഥിച്ചു….

തിരുമേനി കൈയ്യിലേക്ക് തന്ന ഇലച്ചീന്തിൽ നിന്നും പ്രസാദമെടുത്ത് കിച്ചേട്ടന്റെ നെറ്റിയിലേക്ക് തൊട്ടുകൊടുത്ത് അതിന്റെ ബാക്കി ഞാനും നെറ്റിയിലേക്ക് തൊട്ടു…

എല്ലാ ദൈവങ്ങളേയും അവസാനമായി സർപ്പക്കാവിലും തൊഴുതിറങ്ങിയതും ചന്ദനവും,മഞ്ഞളും, ഹരിചന്ദനവും ,സിന്ദൂരവും ഭസ്മവും അങ്ങനെ എല്ലാമായി നെറ്റി മുഴുവൻ കളർഫുള്ളായി…

അങ്ങനെ ക്ഷേത്ര ദർശനവും കഴിഞ്ഞ് ഞങ്ങള് പുറത്തേക്ക് നടന്നു….വഴിയരികിൽ മുഴുവനും പലതരത്തിലുള്ള കച്ചവടങ്ങളായിരുന്നു… കുപ്പിവളകളിലേക്കും തിളങ്ങുന്ന ചമയങ്ങളിലേക്കും എന്റെ കണ്ണുകൾ പാഞ്ഞു…ഒരു കൗതുകത്തോടെ ഞാനതിലേക്ക് കണ്ണോടിച്ചു നടന്നതും കിച്ചേട്ടന്റെ കണ്ണ് എന്നിലേക്ക് പാളി വീണു….

ഞാൻ പെട്ടെന്ന് ശ്രദ്ധ തിരിച്ച് നേരെ നോക്കി നടന്നതും കിച്ചേട്ടൻ എന്റെ കൈയ്യിൽ പിടിച്ചു നിർത്തി… ഞാൻ പെട്ടെന്ന് കിച്ചേട്ടന് നേരെ മുഖം തിരിച്ചു നിന്നതും കിച്ചേട്ടൻ ആ കടകളിലേക്കൊന്ന് നോക്കി പിന്നെ എന്നേം…

അവിടെ നിന്നും എന്തെങ്കിലും വേണോ…???🤨🤨

ആ ചോദ്യം കേട്ട് ഞാൻ പെട്ടെന്ന് വേണ്ടാന്ന് തല ചലിപ്പിച്ചു… പക്ഷേ എന്റെ കണ്ണിൽ നിന്നും എല്ലാം വായിച്ചെടുത്ത പോലെ കിച്ചേട്ടനൊന്ന് പുഞ്ചിരിച്ച് എന്നേം കൂട്ടി ആദ്യം കണ്ട കടയിലേക്ക് നടന്നു…

ഞാനാകെ ഞെട്ടി ഒന്ന് നിന്നതും കിച്ചേട്ടൻ തന്നെ എല്ലാം സെലക്ട് ചെയ്ത് എന്റെ മുന്നിലേക്ക് നീട്ടി…

എന്റെ സാരിയ്ക്ക് മാച്ചാവും വിധം കറുത്ത കുപ്പിവളകളായിരുന്നു കിച്ചേട്ടൻ കൈയ്യിലേക്ക് തന്നത്…അത് വാങ്ങുമ്പോ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു മനസിൽ…. ഞാനത് കിട്ടിയ പാടെ കൈയ്യിലുണ്ടായിരുന്ന സ്വർണ വളയൂരി മറുകൈയ്യിലാക്കി ഒഴിഞ്ഞ കൈയ്യിലേക്ക് അത് കയറ്റിയിട്ട് മെല്ലെ ഒന്നുലച്ചു നോക്കി…

കിച്ചേട്ടന്റെ കണ്ണുകളിൽ ഒരു കൗതുകവും ചുണ്ടിൽ ഒരു പുഞ്ചിരിയും നിറഞ്ഞിരുന്നു… പിന്നെ എനിക്കിഷ്ടപ്പെട്ട ഓരോന്നും ചോദിച്ചറിഞ്ഞ് അതെല്ലാം കിച്ചേട്ടനെനിക്കായ് വാങ്ങി തരാൻ തുടങ്ങി…

വഴിയരികിൽ നിരത്തി വച്ചിരുന്ന കോർത്തെടുത്ത മുല്ലപ്പൂക്കളും ജമന്തിയും അരളിപ്പൂക്കളും അവിടമാകെ സുഗന്ധം പരത്തിക്കൊണ്ടിരുന്നു…

കിച്ചേട്ടാ..കിച്ചേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട പൂവേതാ…?? അമ്മയോട് ചോദിച്ചപ്പോ അമ്മ പറഞ്ഞു കിച്ചേട്ടനോട് തന്നെ ചോദിയ്ക്കാൻ…!!

അതെന്താപ്പോ ഇങ്ങനെയൊരു ചോദ്യം…??? ഇഷ്ടപ്പെട്ട പൂവൊക്കെ…എന്താ പൂവ് വേണോ..??

എനിക്ക് വേണംന്നല്ല..വെറുതേ ചോദിച്ചതാ…. ഇത് കണ്ടപ്പോ അങ്ങനെ തോന്നി…

ഹോ.. അങ്ങനെ…!!! എനിക്ക് fvrt ആയ പൂവ് ഏതാണെന്ന് ചോദിച്ചാൽ…!!! അങ്ങനെ ഒരു fvrt ഒന്നും തോന്നീട്ടില്ലായിരുന്നു… എല്ലാം പൂവിനും ഒരു പ്രത്യേക ഭംഗിയും സുഗന്ധവുമല്ലേ… പക്ഷേ ഇപ്പോ ഒരു പൂവിനോട് വല്ലാത്തൊരിഷ്ടമുണ്ട്….!!!

അതേതു പൂവാ…??? ഞാൻ കുറച്ച് excitement ഓടെ ചോദിച്ചു…

🌸ചെമ്പകം🌸….!!!!

അതെന്താ ഇപ്പോ അതിനോടിത്ര ഇഷ്ടം തോന്നാൻ…???

അത്… അതൊക്കെ ഞാൻ വഴിയേ പറഞ്ഞു തരാം..!! ഇപ്പോ എന്റാമ്മാളൂട്ടി നടക്കാൻ നോക്ക്.. കിച്ചേട്ടൻ എന്റെ കൈപിടിച്ച് നടന്നു…

പെട്ടെന്ന് വഴിയരികിലിരുന്നൊരു കൈനോട്ടക്കാരി ഞങ്ങളെ രണ്ടാളെയും കൈയ്യാട്ടി വിളിച്ചു…

കിച്ചേട്ടാ…എന്റെ കൈ നോക്കട്ടേ…!!!

അതൊന്നും വേണ്ട… എനിക്ക് അത്തരം അന്ധവിശ്വാസങ്ങളേ ഇഷ്ടമല്ല…!! complete തട്ടിപ്പാ… അതുകൊണ്ട് അതൊന്നും വേണ്ട….നീ വന്നേ…!!!

കിച്ചേട്ടാ പ്ലീസ്…

ഞാൻ കിച്ചേട്ടന്റെ കൈയ്യില് ഉലച്ചതും കരിവളകൾ തമ്മിൽ തട്ടി കിലുങ്ങാൻ തുടങ്ങി…

ഹോ…ശരി..ശരി..വാ നോക്കാം…. പക്ഷേ ഇനി ഇങ്ങനത്തെ പരിപാടിയേ വേണ്ടാട്ടോ അമ്മാളൂ… Last and final…

കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ അവർക്ക് മുന്നിലേക്കിരുത്തി.. ഞാൻ കിച്ചേട്ടനെ നോക്കി ഒന്നു പുഞ്ചിരിച്ച് അവർക്ക് നേരെ കൈനീട്ടി….

വെറ്റില ചവച്ച് ചുവപ്പിച്ച ചുണ്ടുകളാൽ ഒന്നു ചിരിച്ച് അവര് എന്റെ കൈയ്യിലേക്ക് നോക്കി…

ഭാഗ്യരേഖയാണ് മോൾടേത്… ബാല്യത്തിൽ ഒരുപാട് കഷ്ടതകളനുഭവിക്കേണ്ടി വന്നാലും വിവാഹ ശേഷം സൗഭാഗ്യങ്ങൾ മാത്രമായിരിക്കും..

ഞാനതു കേട്ട് കിച്ചേട്ടന്റെ മുഖത്തേക്കൊന്നു നോക്കി….

ഭർത്താവാല്ലേ…??

ഞാനതിന് അതേന്ന് തലയാട്ടി….!!

സാക്ഷാൽ പരമശിവനും പാർവ്വതിയും പോലെ, ശ്രീരാമനും,സീതയും പോലെ ഒന്നിനോടൊന്ന് ചേർന്നാവും ജീവിതം…അത്യുത്തമമായ ചേർച്ചയാണ്… എങ്കിൽക്കൂടിയും ചില ദോഷഫലങ്ങളും രേഖയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്… ദാമ്പത്യ സൗഖ്യം ലഭിക്കുമെങ്കിലും കാലക്രമേണ അകൽച്ചയാവും ഫലം..!!! അത് ചിലപ്പോൾ ഒരു കുറഞ്ഞ കാലയളവാവാം അല്ലെങ്കിൽ ചിലപ്പോ എന്നെന്നേക്കുമായൊരകൽച്ചയിലും കലാശിക്കാം… സാക്ഷാൽ ശ്രീരാമചന്ദ്രൻ പോലും സീതാദേവിയെ ഉപേക്ഷിക്കേണ്ടി വന്നില്ലേ….!!

അതുകേട്ടതും എന്റെ നെഞ്ച് കത്തിയെരിയാൻ തുടങ്ങി…കണ്ണുകൾ നിറഞ്ഞു തുളുമ്പി… ഹൃദയമിടിപ്പ് പോലും അനിയന്ത്രിതമായി ഉയർന്നു വന്നതും ഞാൻ ഒരു പതർച്ചയോടും വിറയലോടും കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി…

എനിക്ക് നേരെ കലിപ്പിച്ചൊരു നോട്ടവും തന്ന് അവരുടെ കൈയ്യില് കാശുമേൽപ്പിച്ച് കിച്ചേട്ടൻ എന്റെ കൈപിടിച്ച് കാറിനടുത്തേക്ക് നടന്നു…

കാറിൽ കയറുമ്പോഴും എന്റെ മനസാകെ കലുഷിതമായിരുന്നു…ഒരുതരം പേടിയും പരിഭ്രമവും എന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്നു…. ഡ്രൈവിംഗിനിടയിലും കിച്ചേട്ടൻ ഇടയ്ക്കിടേ എന്റെ മുഖത്തേക്ക് നോട്ടമിട്ടുകൊണ്ടിരുന്നു…

ഞാനപ്പൊഴേ പറഞ്ഞതാ അതൊന്നും വേണ്ടാന്ന്… അപ്പോ കേട്ടില്ല… ഇതിപ്പോ കാശ് കൊടുത്ത് കടിയ്ക്കണ പട്ടിയെ വാങ്ങിയ സ്ഥിതിയായില്ലേ…!!! സന്തോഷത്തോടെ എന്റെ കൂടെ വന്ന നിനക്ക് വല്ല ആവശ്യവുമുണ്ടായിരുന്നോ അമ്മാളൂട്ടീ…

കിച്ചേട്ടൻ ചിരിയോടെ പറഞ്ഞെങ്കിലും എന്റെയുള്ളിലെ ടെൻഷന് ഒരു കുറവും വന്നില്ല…!!

അമ്മാളൂട്ടീ…നീ ഇങ്ങനെ ടെൻഷനാവാതെടീ… ഞാനല്ലേ പറയുന്നേ…!!!

അതും കൂടി ആയതും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കവിളിലേക്ക് ഒലിച്ചിറങ്ങി…കൺകോണിൽ പടർന്നിറങ്ങിയ കണ്ണീര് കൈകൊണ്ട് മെല്ലെ തുടച്ച് ഞാനിരുന്നതും കിച്ചേട്ടൻ കാറ് നിർത്തി…..

അമ്മാളൂട്ടീ…നീ എന്തിനാ ഇങ്ങനെ കരയണേ…?? അവര് വായിൽ തോന്നിയത് എന്തോ പറഞ്ഞൂന്ന് വച്ച് നീ ഇങ്ങനെയിരുന്ന് കരയ്വാ…

കിച്ചേട്ടൻ ചോദിക്കുന്നതിനനുസരിച്ച് എന്റെ കവിളിലൂടെ കണ്ണീര് ചാലുതീർത്തൊഴുകാൻ തുടങ്ങി….

അമ്മാളൂട്ടീ… ഞാൻ പറയണത് കേൾക്ക്.. അമ്മാളൂട്ടീ…!!!

കണ്ണ് തുടയ്ക്കെടീ….😠😠

ആദ്യം കണ്ടപ്പോ ഇതുപോലെ ദേഷ്യപ്പെട്ടപ്പോ ഞാൻ ഞെട്ടി കണ്ണു തുടച്ചെങ്കിലും ഇന്നതുണ്ടായില്ല… ആ ദേഷ്യം കൂടി ആയതും ഞാൻ മുഖം പൊത്തി പൊട്ടിക്കരഞ്ഞു….

കിച്ചേട്ടൻ അത് കണ്ടതും പെട്ടെന്ന് സ്റ്റിയറിംഗിൽ നിന്നും കൈയ്യെടുത്ത് എന്റെ കൈ മുഖത്ത് നിന്നും താഴ്ത്തി വച്ചു..മെല്ലെ കണ്ണീര് തുടച്ച് എന്റെ മുഖം കൈക്കുമ്പിളിലെടുത്തു…

സോറീ…സോറീ…ദേഷ്യപ്പെടുമ്പോ അന്നത്തെപ്പോലെ കരച്ചില് നിർത്തുംന്ന് കരുതി.. ദേ.. എന്റെ മുഖത്തേക്ക് നോക്കിയേ…

ഞാനതു കേട്ട് പതിയെ മുഖമുയർത്തി ആ മുഖത്തേക്ക് നോക്കി….

ദേ.. ഇവിടേക്ക് എന്റെ കണ്ണിലേക്ക് നോക്കിയേ… നിന്നെ ഒരുപാടൊരുപാട് ഒരുപാട് ഇഷ്ടായിട്ടാ ഞാൻ വിവാഹം കഴിച്ചത്…. എന്റെ ജീവനാ നീ.. നമ്മുടെ വിവാഹം ഇന്നലെ കഴിഞ്ഞിട്ടേയുള്ളൂ… വഴിയരികിലിരുന്ന് ആരോ എന്തോ പറഞ്ഞൂന്ന് കരുതി നീ ഇങ്ങനെ കരഞ്ഞാലെങ്ങനെയാ അമ്മാളൂട്ടീ….!! ഞാനില്ലേ നിന്റെ കൂടെ….!!! ഞാനുണ്ടാവും എന്നും…!!!

അതുകേട്ടതും ഞാൻ കിച്ചേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞ് വീണ് കിച്ചേട്ടനെ ചുറ്റിപ്പിടിച്ചു…

അവര് പറഞ്ഞതു പോലെ എന്നെ ഉപേക്ഷിക്കല്ലേ കിച്ചേട്ടാ… കിച്ചേട്ടനല്ലാതെ എനിക്ക് മറ്റാരുമില്ല…!!! കിച്ചേട്ടനില്ലാതെ പറ്റില്ല എനിക്ക്… ഒന്നിന്റെ പേരിലും എന്നെ വെറുക്കല്ലേ കിച്ചേട്ടാ….😢😭😭😭😭😭

ഇല്ല..കരയണ്ട…ഞാനല്ലേ പറയുന്നേ… അങ്ങനെയൊന്നും ഉണ്ടാവില്ല… ഞാനതിനൊന്നും അനുവദിക്കില്ല… എനിക്ക് നീയില്ലാണ്ടും പറ്റില്ല അമ്മാളൂട്ടീ…. ഇങ്ങനെ കരയല്ലേ..!!!

ഞാനതു കേട്ട് കിച്ചേട്ടനിൽ നിന്നും പതിയെ അടർന്നു മാറിയിരുന്നു..കണ്ണീര് തുടച്ചൊരു പുഞ്ചിരി വരുത്തിയതും കിച്ചേട്ടൻ കാറ് വീണ്ടും സ്റ്റാർട്ടാക്കി.. പെട്ടെന്ന് തന്നെ വീടിനു മുന്നിൽ കാറ് വന്നു നിന്നു….

പുറത്തിറങ്ങി വീട്ടിലേക്ക് കയറിയതും അമ്മ ഉമ്മറത്തേക്ക് വന്നു…

എന്തുപറ്റി മുഖത്ത് ആകെയൊരു വാട്ടം…?? കിച്ചാ നീ എന്താ മോളെ വഴക്ക് പറഞ്ഞോ…???

അമ്മ എന്നെ ചേർത്ത് നിർത്തി എന്റെ താടികൈകുമ്പിളിലെടുത്ത് ചോദിച്ചതും കിച്ചേട്ടൻ എന്നെ നോക്കി നിന്നു ചിരിക്ക്യായിരുന്നു…

എന്താ കിച്ചാ…??എന്താ ഉണ്ടായേ…നീ മോളോട് എന്താ പറഞ്ഞേ…???

ഹോ…ഞാനൊന്നും ചെയ്തില്ലെന്റമ്മേ….അമ്മേടെ മോള് വഴീന്ന് പണി ഇരന്നു വാങ്ങി വന്നിരിക്ക്യാ…

വഴീന്ന് പണി ഇരന്നു വാങ്ങീന്നോ…??അതെന്താ…??

അതോ.. ക്ഷേത്രത്തീന്ന് തൊഴുതിറങ്ങും വഴി അവിടെ കണ്ട ഒരു കൈനോട്ടക്കാരിയെ കണ്ട് എന്നെം നിർബന്ധിച്ച് പോയി അവർക്ക് മുന്നിലിരുന്നതാ…അവരെന്തൊക്കെയോ പറഞ്ഞ് ടെൻഷനാക്കിയിരിക്യാ…അന്നേരം മുതലിരുന്ന് ഒരേ കരച്ചിലായിരുന്നു…

അയ്യേ…അതിനാണോ ന്റെ കുട്ടിയിങ്ങനെ കരയണേ… നിനക്ക് പറഞ്ഞൂടായിരുന്നോ കിച്ചാ അതൊന്നും വേണ്ടാന്ന്…വാ തുറന്നാ അവറ്റകള് കള്ളം മാത്രേ പറയൂ….!!!

ദേ ചോദിച്ചു നോക്ക് ഞാൻ പറഞ്ഞോന്ന്.. അപ്പോ ഒരേ നിർബന്ധം ആയിരുന്നു….!!! എന്നിട്ടിപ്പോ ദേ നിന്ന് കരയുന്നു…

മോളേ അതെല്ലാം വെറുതേയാ…!!! അവരങ്ങനെ പണം കിട്ടാൻ പലതും പറയും അതൊന്നും കാര്യാക്കണ്ടട്ടോ…!!! അമ്മ അതും പറഞ്ഞ് കുറേ ഉദാഹരണങ്ങൾ നിരത്തി എന്നെ സമാധാനിപ്പിച്ചു… കിച്ചേട്ടൻ അതെല്ലാം കണ്ട് ചിരിയ്ക്ക്യായിരുന്നു…

പിന്നെ എല്ലാം കഴിഞ്ഞപ്പോ breakfast കഴിയ്ക്കാനായി അമ്മ എല്ലാം വിളമ്പി വച്ചു…ഡ്രസ്സൊക്കെ ചേഞ്ച് ചെയ്ത് ഞങ്ങള് കഴിയ്ക്കാനിരുന്നു….

ഇവന് ഇടിയപ്പം വലിയ ഇഷ്ടാ…അതാ അമ്മ ഉണ്ടാക്കിയത്… മോൾക്ക് ഇഷ്ടാക്വോ…???

എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊന്നുമില്ല അമ്മേ… non veg കഴിയ്ക്കില്ലാന്നേയുള്ളൂ….!!

അതേയോ…ഞാനും കഴിയ്ക്കാറില്ല…

ഞാൻ അതുകേട്ടൊന്ന് പുഞ്ചിരിച്ചു കഴിച്ചു തുടങ്ങി….

അമ്മേ… ക്ഷേത്രത്തില് വിളക്കുണ്ടെന്ന് കിച്ചേട്ടൻ പറഞ്ഞു…ഞാനും എടുക്കട്ടേ…!!!

അതുകേട്ടതും കഴിച്ചോണ്ടിരുന്ന കിച്ചേട്ടൻ കഴിപ്പ് നിർത്തി എന്നെ തറപ്പിച്ചൊന്നു നോക്കി….

ഏയ്… അതൊന്നും വേണ്ട മോളേ…അമ്മ എല്ലാവർഷവും എടുക്കാറുണ്ട്…കിച്ചന് വേണ്ടിയുള്ള നേർച്ചയാ..തുടർച്ചയായി എടുക്കുന്നതാ…. പക്ഷേ ഈ വർഷം മുടക്കേണ്ടി വരും…

അതെന്താ…???

അതിന് ചിട്ടയായ വൃതമുണ്ട് മോളേ…ഒരിയ്ക്കൽ വിളക്കല്ലേ..ഏഴുദിവസത്തെ വൃതമനുഷ്ടിക്കണം.. അതും ഒരു നേരത്തെ ഭക്ഷണം മാത്രമേ പാടുള്ളൂ..!! എനിക്ക് ഇപ്പോ bp യൊക്കെ ഉള്ളതുകൊണ്ട് ഭക്ഷണം കഴിയ്ക്കാണ്ടിരുന്നാൽ bp low ആവും… പക്ഷേ മുടക്കാനും മനസ് വരണില്ല….

അത് സാരല്യ അമ്മേ കിച്ചേട്ടന് വേണ്ടിയല്ലേ ഞാനെടുക്കാം വൃതം…!!! നേർച്ച മുടക്കണ്ട….

കിച്ചേട്ടൻ അതുകേട്ടിരുന്ന് കലിപ്പിച്ച് നോക്കാൻ തുടങ്ങി….

അത് വേണ്ട മോളെ…!!! അത് ശരിയാവില്ല… മറ്റന്നാൾ മുതൽ വൃതം തുടങ്ങിയാ പിന്നെ അത് ഏഴ് ദിവസം വരെ തുടരേണ്ടി വരും… മുടക്കാൻ പാടില്ല… ഇപ്പോ മോള് വൃതമൊന്നും എടുക്കാൻ നിൽക്കണ്ട…

അത് കേട്ടതും കിച്ചേട്ടന്റെ മുഖം ആശ്വാസത്തോടെ തിളങ്ങി….

അത് സാരല്യമ്മേ… എനിക്ക് കുഴപ്പമൊന്നുമില്ല.. ഇത്രേം വർഷം എടുത്തിട്ട് പെട്ടെന്ന് മുടക്കിയാൽ വല്ല ദോഷവും ഉണ്ടായാൽ….

അതും ശരിയാ….!!! മോൾക്ക് അതില് നല്ല വിശ്വാസമുണ്ടെങ്കിൽ ശരി മുടക്കണ്ട…കിച്ചന് പണ്ടൊരു അപകടം പറ്റിയപ്പോ ഞാൻ നേർന്നതാ…മോള് പറഞ്ഞതുപോലെ മുടക്കം വന്നാൽ എന്തെങ്കിലും ദോഷം ഉണ്ടായാലോ…??? എനിക്കും ചെറിയൊരു പേടി തോന്നണുണ്ട്….

അമ്മ തിരിച്ചും മറിച്ചും ആലോചിച്ച് വൃതത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കി…കിച്ചേട്ടൻ എല്ലാം കൂടി ആയതും എന്നെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി..

ലൈക്ക് കമന്റ് ചെയ്യണേ

തുടരും…..

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *