ഒന്ന് രണ്ടു വർഷത്തോളം മറ്റാരുമറിയാതെ ആ ബന്ധം തുടർന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രുദ്ര പ്രിയ

സങ്കടമായിരുന്നില്ല…. നാണമായിരുന്നു…..

“ഏട്ടാ… ഒരു ദിവസം ഞൻ ഏട്ടനെ സ്വന്തമാക്കും. അന്ന് എനിക്ക് എന്റെ ഏട്ടന്റെ നെഞ്ചിൽ മുഖം അമർത്തി ഒന്ന് കിടക്കണം….. എന്നിട്ട് ഒന്ന് പൊട്ടി കരയണം…. എങ്കിലേ എന്റെ മനസിന്‌ സമാധാനം കിട്ടുള്ളു…. ”

“ഇല്ല പെണ്ണെ ഇല്ല… നിന്നെ എന്തിനു അനുവദിച്ചാലും കരയാൻ മാത്രം ഞൻ അനുവദിക്കില്ല.. ”

അവളുടെ phn call പെട്ടന്ന് cut ആയപ്പോൾ തന്നെ അവൻ അത് മനസ്സിൽ മന്ത്രിച്ചു. കാരണം അത് അവളോട്‌ പറയാൻ ഉള്ള സാവകാശം അവൾ നൽകിയില്ല.

അവളുടെ ആ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു ഒളിപ്പിച്ചുവച്ച ആ സ്നേഹവും കരുതലും സ്വപ്നങ്ങളും എല്ലാം…. അത് അവനു മനസിലാക്കാൻ കഴിഞ്ഞെങ്കിലും തിരിച്ചു ഒരു മറുപടി….. അത് സമയം അനുവദിച്ചില്ല. 💞💞💞💞

പ്രണവ്; അവനു അത്ര ഏറെ ഇഷ്ടമായിരുന്നു അഞ്ജുവിനെ. അവൾക്കു അതിനേക്കാൾ ഏറെ ആയിരുന്നു. ഒന്ന് രണ്ടു വർഷം മാത്രം പ്രായം ഉള്ള ഒരു കട്ട love. അത്രയേറെ ഇഷ്ടമാണ് രണ്ടുപേർക്കും.

അഞ്ജുവിനേക്കാൾ പത്തു വയസോളം മൂത്തതാണ് പ്രണവ്. ഒരേ നാട്ടുകാർ ആയിട്ടും അവൾ അവനെ ശെരിക്കും പരിചയപ്പെട്ടത് പോലും +1il പഠിക്കുമ്പോഴായിരുന്നു.

പിന്നീട് പരിചയം കൂടി അത് സൗഹൃദം ആവുകയും ചെയ്തു. പിന്നീട് അത് എപ്പോഴാണ് പ്രണയത്തിലേക്ക് വഴി മാറിയത് എന്ന് അറിയില്ല.

ആദ്യമേ ഇഷ്ടമായിരുന്നു രണ്ടാൾക്കും, പക്ഷെ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. അത് അറിയാവുന്നത് കൊണ്ട് ആദ്യം ഒന്നും പറഞ്ഞില്ല. പക്ഷെ പറയാതെ തന്നെ അവർ അത് ആറിന് തുടങ്ങിയിരുന്നു. ഒടുവിൽ അത് തുറന്നു പറഞ്ഞു രണ്ടാളും.

പിന്നീട് അങ്ങോട്ട്‌ ആരും അറിയാതെ വളരെ സ്വകാര്യമായി അത് നീങ്ങി. കുറച്ചു കാലം കഴിഞ്ഞ് അവന്റെ ചങ്കായ നാലഞ്ചു കൂട്ടുകാരും അവളുടെ ഒന്നുരണ്ടു കൂട്ടുകാരും അറിഞ്ഞു.

ഒന്ന് രണ്ടു വർഷത്തോളം മറ്റാരുമറിയാതെ ആ ബന്ധം തുടർന്നു. പിന്നീട് നാട്ടിൽ ആരൊക്കെയോ ഇക്കാര്യം അറിയുന്നുണ്ട് എന്നവർ മനസിലാക്കി. അത് ഇപ്പോൾ വേണമെങ്കിലും അഞ്ജുവിന്റെ വീട്ടിലും അറിയും എന്ന് ഉറപ്പായി. അവൾ പഠിക്കുകയാണ്. ഇക്കാര്യം വീട്ടിൽ അറിഞ്ഞാൽ അത് അവളുടെ പഠനത്തെ ബാധിക്കും എന്ന് അവർക്ക് അറിയാം. പ്രണവിന് പറയത്തക്ക ഒരു ജോലിയൊന്നും സ്ഥിരമായി എവിടെയും ഇല്ല എങ്കിലും സ്വന്തം അമ്മയെ നന്നായി ഒരു വിഷമവും അറിയിക്കാതെ നോക്കുന്നുണ്ട്. കൂടെ നല്ലൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുമുണ്ട്.

ജോലിയോ കാര്യമായ സാമ്പത്തിക സ്ഥിതിയോ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് അവളുടെ അച്ഛനും ആങ്ങളയും സമ്മതിച്ചു അവളെ അവന് കെട്ടാൻ പറ്റില്ല. അവൾക്കു ആണെങ്കിൽ വീട്ടുകാരെ അപ്പാടെ അങ്ങ് മറന്നു അവന്റെ കൂടെ ഇറങ്ങിവരാനും വയ്യാത്രെ.

അവൾക്കു ആ രണ്ടു സ്നേഹവും ഒന്നിച്ചു വേണമായിരുന്നു.

പിരിയാൻ വേണ്ടി അല്ല അവർ സ്നേഹിച്ചതെങ്കിലും അവളുടെ സാഹചര്യങ്ങൾ അവരെ പിരിച്ചു.

‘ഇത്രയും കാലം സ്നേഹിച്ചു വളർത്തിയ അച്ഛനമ്മമാരെ വേദനിപ്പിച്ചു നമുക്ക് ജീവിതം തുടങ്ങാനാവില്ല, അത്കൊണ്ട് നമുക്ക് പിരിയാം’ എന്നവൾ പറഞ്ഞു.

അത് കേട്ടോ കേട്ടവൻ തകർന്നു പോയെങ്കിലും അവന് അത് പുറത്തു കാണിച്ചില്ല. അവളെ തേപ്പുകാരി എന്ന് മുദ്രയും കുത്തിയില്ല. അവന് അവനവളെ അത്ര അധികം മനസിലാക്കിയിരു മനസിലാക്കിയിരുന്നു, അവളുടെ സാഹചര്യത്തെയും.

സ്വന്തം കൂട്ടുകാർ അവളെ തേപ്പുകാരിഎന്ന് വിളിക്കാതിരിക്കാൻ അവന് ആ പട്ടം സ്വയം ഏറ്റെടുത്തു. അവനാണ് എല്ലാം അവസാനിപ്പിക്കാം എന്ന് പറഞ്ഞത് എന്ന് പറഞ്ഞു അവൻ വിശ്വസിപ്പിച്ചു.

അവരെ രണ്ടാളെയും നന്നായി നന്നായറിയുന്ന കൂട്ടുകാരിൽ ഒരാൾ ഇതൊന്നും ഇതൊന്നും വിശ്വസിക്കാതെ സത്യം മനസിലാക്കി എടുത്തു.

ഒരുപാട് സ്നേഹവും ഓർമകളും, ഹൃദയം നുറുങ്ങുന്ന വേദനയും ഉള്ളിൽ ഒതുക്കിയാണ് അന്ന് അവൾ “പിരിയാം” എന്നവനോട് പറഞ്ഞത്.

എന്നാൽ എന്നും കൈകോർത്തു പിടിച്ചു നടന്ന ആ സൗഹൃദവും പ്രണയവും അത്ര പെട്ടന്ന് മറക്കാൻ പറ്റാത്തതായിരുന്നു, പെട്ടന്ന് എന്നല്ല ഒരിക്കലും മറക്കാൻ പറ്റാത്തതായിരുന്നു. അവളുടെ ആദ്യത്തെയും അവസാനത്തെയും പ്രണയമായിരുന്നു അവൻ. എന്നാൽ അവന്റെ അവന്റെ ആദ്യ പ്രണയം പ്രണയം അല്ല മറിച്ചു അവസാന പ്രണയം ആയിരുന്നു. ❤

പിരിയാൻ തീരുമാനിച്ച ശേഷം അവർ തമ്മിൽ കണ്ടില്ല, സംസാരിച്ചില്ല. പക്ഷെ ദിവസം കഴിയുംതോറും അത് അതവളുടെ മനസിന്‌ ഭാരം കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ അവൾ അവളാ സത്യം മനസിലാക്കി…… ❤❤തനിക്ക് ഒരിക്കലും അവനെ മറക്കാൻ കഴിയില്ല.

അവളുടെ ആത്മാവും മനസും എല്ലാം പണ്ടേ പണ്ടേ അവന് നൽകിയതാണ് അത് ഇനി ഒരിക്കലും കൂടി തന്റേത് മാത്രം ആക്കാൻ കഴിയില്ല എന്നവൾ തിരിച്ചറിഞ്ഞു

എത്രയൊക്കെ ആയാലും പ്രണവിന് അവളെ മറക്കുവാനോ വെറുക്കുവാനോ കഴിഞ്ഞില്ല. ഓർക്കും തോറും ഓരോ ഓർമകൾ മനസിനെ വേട്ടയാടി.

തന്റേതാവില്ല എന്നറിഞ്ഞിട്ടും ഇത്രയും അടുക്കേണ്ടിയിരുന്നില്ല. അവന് സ്വയം കുറ്റപ്പെടുത്തുകയായിരുന്നു പിന്നീടങ്ങോട്ട്.

അവന് എപ്പോഴൊക്കെ എപ്പോഴൊക്കെ അവളുടെ കൂടെ ഉണ്ടായിരുന്നോ അപ്പോഴൊക്കെ സ്വയം സുരക്ഷിതയാണ് സന്തോഷവതി ആണ് എന്നൊരു വിശ്വാസം അവൾക്ക് ഉണ്ടായിരുന്നു.

ഓരോ ഓർമകളും അവളുടെ മനസിനെ വിഷാദത്തിലേക്ക് നയിച്ചു അവൻ കൂടെ ഇല്ലെങ്കിൽ തന്റെ മനസിന്റെ താളം പോലും തെറ്റും എന്നവൾ തിരിച്ചറിഞ്ഞു.

ഒടുവിൽ അവളുടെ phn call അവനെ തേടി എത്തി. കരയുകയായിരുന്നു അവളപ്പോഴും. അത് സംസാരത്തെ നന്നായി ബാധിച്ചത് കൊണ്ട് ആണവൾ phn cut ചെയ്തത് 💝💝💝💝💝💝💝💝 * * * * * * * * * * *

എന്റെ ജീവന്റെയും ജീവിതത്തിന്റെയും പാതിയായി മാറി എന്റെ നഗ്നമായ നെഞ്ചിൽ മുഖം അമർത്തി കരയാൻ കറയാനാണവൾ അന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ ആഗ്രഹസഫലീകരണ സമയത്ത് അവളുടെ മുഖത്ത് ഞാൻ കണ്ടത് സങ്കടമായിരുന്നില്ല,മറിച്ചു അവളുടെ മുഖത്തിന്‌ ഒട്ടും ചേരാത്ത നാണമായിരുന്നു. ഇന്നവൾ എന്നെ ശകാ രിച്ചും സ്നേഹിച്ചും എനിക്ക് പുതുതായി കിട്ടിയ ജോലിയിൽ സഹായിച്ചും വഴക്ക് കൂടിയും എല്ലം എന്നെ ജീവിപ്പിക്കുകയാണ്. അവൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇല്ല ഇന്നീജീവിതം ഇങ്ങനെ ജീവിക്കില്ലായിരുന്നു. ഇല്ല ഇന്നവൾ എന്റെ ജീവനാണ്. അവൾക്ക് നൽകാൻ ഒരു ഒരു വാക്കേ ഉള്ളു……… “എന്നെ വിശ്വസിച്ചു എന്റെ കൂടെ എല്ലം ഉപേക്ഷിച്ചു വന്ന നിന്നെ ഇന്ന് മാത്രമല്ല… എന്റെ ഹൃദയതാളം നിലക്കുന്നത്രയും വരെ പൊന്നുപോലെ നോക്കും ഞാൻ……. സന്തോഷത്തോടെ…………

രചന: രുദ്ര പ്രിയ

Leave a Reply

Your email address will not be published. Required fields are marked *