അവിടെയെന്നെ കാത്തിരിക്കുന്നത് ഒരുപെണ്ണും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഹരിപ്രിയ മാളു

മറ്റൊരു പെണ്ണിന്റെ മ ണവുമായ് വന്ന് തന്നിൽ കരുത്ത് തീർക്കുന്ന പുരുഷൻ ഏതൊരു പെണ്ണിനും ഒരു വേ-ദന തന്നെയാണ്… ഇവിടെ അത് തന്റെ ക ഴുത്തിൽ താലികെട്ടിയവനാണെന്നത് അവളെ ചു-ട്ടുപൊ-ള്ളിച്ചുകൊണ്ടിരിന്നു… വി-കാരങ്ങൾ കെ-ട്ടടങ്ങിയ നിമിഷങ്ങളിലെപ്പോഴോ അവളിലേക്ക് തളർന്നു വീണ അവന്റെ കവിളുകളിൽ അവളുടെ കണ്ണുനീർ നനവ് പടർത്തിയപ്പോളാണവൻ അവളെ ശ്രദ്ധിക്കുന്നത്….

എന്തുപറ്റിയടോ താൻ കരയുവാണോ… അവളിൽ നിന്നടർന്നുമാറി അവൻ ബെഡിലേക്ക് മ-ലർന്ന് കിടന്നു.. അവളെ വ-ലിച്ചവന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു … താൻ വി-ഷമിക്കാതെടോ ഒരു കുഞ്ഞ് അത് നമുക്കിടയിൽ ഇല്ലാത്തതിന്റെ സ-ങ്കടമാണ് തനിക്കെന്ന് എനിക്കുനന്നയി അറിയാം… നമ്മൾ സങ്കടപ്പെട്ടിരുന്നിട്ടെന്തു കാര്യം.. ദൈവം തരുന്നില്ലല്ലോ??

തരാത്തതാണോ അതോ വേണ്ടന്നു വെക്കുന്നതോ ??? അനിയേട്ട ഇതുനുമാത്രം എന്ത് തെ-റ്റാണ് അനിയേട്ടന്റെ ഇന്ദു ഏട്ടനോട് ചെയ്തത്… എന്തെങ്കിലും കുറവ്‌ ഞാൻ വരുത്തിയിട്ടുണ്ടോ ?? വേണ്ടതെല്ലാം ചെയ്തു തന്നിട്ടില്ലേ?? എന്തിനെങ്കിലും ഞാൻ പ-രാതി പറഞ്ഞിട്ടുണ്ടോ?? എന്നിട്ടും നിങ്ങളെന്നെ… അവളുടെ വാക്കുകൾ മു-റിഞ്ഞു തുടങ്ങിയിരുന്നു.. കിടപ്പറയിൽ സു-ഖം തരുന്ന ഒരു പെ-ണ്ണിനെമാത്രമാണ് നിങ്ങൾക്കാവശ്യം … നിങ്ങളുടെ കുഞ്ഞിന്റെ അമ്മയാകാൻ ഉള്ള യോഗ്യത എനിക്കില്ലന്നു എന്തുകൊണ്ട് നിങ്ങളെന്നോട് പറഞ്ഞില്ല…

എന്തൊക്കെയാ ഇന്ദു നീയീ പറയുന്നത്?? അവന്റെ ശബ്ദത്തിലെ പ-തർച്ച അവളറിഞ്ഞിരുന്നു … പറഞ്ഞു ബുദ്ധിമുട്ടേണ്ട അനിയേട്ട… എനിക്കെല്ലാം മനസ്സിലായി കഴിഞ്ഞിരിക്കുന്നു… ആദ്യത്തെ കുഞ്ഞ് അ-ബോ-ർഷൻ ആയപ്പോൾ ഞാൻ വിചാരിച്ചു അത് എന്റെ അ-ബദ്ധം കൊണ്ട് പറ്റിയതാണെന്ന് പക്ഷെ.. ഞാൻ വീ-ണിടത്ത് മനപ്പൂർവം ആരോ എണ്ണ ഒഴിച്ചിട്ടിരുന്നു എന്ന് വളരെ വൈകിയാണ് ഞാൻ മനസ്സ്സിലാക്കിയത്… അപ്പോളും സ്നേഹിച്ചു കൂടെ കൂട്ടിയ നിങ്ങളിൽ നിന്നങ്ങനൊരു നീക്കം എന്റെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല…

പിന്നീടങ്ങോട്ടുള്ള നിങ്ങളുടെ പരിച-രണവും സ്നേഹവും എന്നെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നു എന്ന് നിങ്ങൾക്കറിയുമോ?? പ-രിചര-ണത്തിന്റെ മറവിൽ ഇന്ന് രാത്രിപോലും നിങ്ങളെനിക്ക് നേരെ വച്ചുനീട്ടിയ പാലിൽ നിങ്ങളുടെ ബീ-ജം എന്നിൽ മു-ളപൊ-ട്ടാതിരിക്കാനുള്ള മരുന്ന് കല-ക്കിയിരുന്നില്ലേ???

ദൈവം എന്നൊരാളുണ്ട് അനിയേട്ട അതുകൊണ്ടാണ്… അന്നെനിക്ക് രാജിയുടെ കൂടെ ബീച്ചിൽ പോകാൻ തോന്നിയത്… എന്നെ പാടെയവഗണിച്ചു ബിസിനസ്സ് എന്നും ജോലിത്തിരക്കെന്നും പറഞ്ഞു നിങ്ങൾ നാടുചുറ്റിയപ്പോൾ എനിക്ക് വേണ്ടി ദൈവം അയച്ചുതന്നതാണ് അവളെയെന്നു ഞാൻ വിശ്വസിക്കുന്നു..

കുഞ്ഞിനെ നഷ്ട്ടപ്പെട്ടതോടെ മു-റിയിലടച്ചിരിക്കാൻ ആഗ്രഹിച്ചിരുന്ന എന്നെ നിർബന്ധിച്ചവൾ കൂടെ കൂട്ടിയപ്പോഴും അവിടെയെന്നെ കാത്തിരിക്കുന്നത് ഒരുപെ-ണ്ണും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച ആണെന്ന് ഞാനറിഞ്ഞിരുന്നില്ല…. ഓഫീസിൽ തിരക്കിട്ട് ജോലിയെടുക്കുന്നെന്നു ഞാൻ കരുതിയ എന്റെ ഭർത്താവ് മറ്റൊരുവളോടൊപ്പം കറങ്ങിനടക്കുകയും അ-ധരംപ-ങ്കുവെക്കുകയും ചെയ്യുന്നത് കാണുമ്പോൾ എനിക്കുണ്ടാകുന്ന വേ-ദന നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ???

അന്നുമുതൽ ഞാൻ നിങ്ങളെ പിന്തുടർന്ന് തുടങ്ങിയിരുന്നു… എന്റെ കൂടെയിരിക്കാനോ സംസാരിക്കാനോ സമയമില്ലാത്ത ഭർത്താവ് അന്യസ്ത്രീയുടെ കൂടെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കയറിയിറങ്ങി നടക്കുമ്പോൾ ……. അയാളെ പിന്തുടരേണ്ടിവരുന്ന ഭാര്യയുടെ മനോ-വ്യഥ നിങ്ങൾക്കറിയാമോ???അവളുമായുള്ള കാ-മലീ-ലകൾ ഫോണിൽ പകർത്തി അതുകണ്ട് സായൂജ്യമടഞ്ഞ് രാത്രിയിൽ ഭാര്യയെ പ്രാ-പിക്കുന്ന നിങ്ങൾക്ക് ഓരോ നിമിഷവും ഉരുകി തീരുന്ന എന്റെ മനസ്സ് വായിക്കാൻ സാധിക്കുമോ???

അന്നുമുതൽ ഇന്നുവരെ ഞാൻ ഒ-ഴുക്കുന്ന കണ്ണുനീരിന്റെ കണക്കറിയുമോ നിങ്ങൾക്ക്. രണ്ടാമത്തെ കുഞ്ഞും പോയന്നറിഞ്ഞപ്പോൾ നിങ്ങടെ കണ്ണിൽ തെളിഞ്ഞ സന്തോഷം ഇന്നും എന്റെ കണ്ണിലുണ്ട്… അന്നുമുതൽ കരുതി കൂട്ടി തന്നെ ഞാനാ പാൽ കുടിക്കാതിരുന്നത് നിങ്ങൾ അറിഞ്ഞിരുന്നില്ല…

നിന്റെ വേ-ദന…. എനിക്ക് സ്നേഹം വേണമായിരുന്നു??? നിനക്ക് സ്നേഹിക്കാൻ അറിയുമോ??? നീയെന്നെ വല്ലാതെ കു-റ്റം പറയുന്നുണ്ടല്ലോ ഇന്ദു… സമയാസമയം ആഹാരം വച്ചുവിളമ്പുന്നതും വാ-യടക്കാതെ വർത്താനം പറയുന്നതുമാണ് സ്നേഹമെന്നു നീ കരുതിയോ??? ഭാര്യയിൽ നിന്ന് ആഗ്രഹിക്കുന്നത് കിട്ടാതെ വരുമ്പോൾ ചിലപ്പോൾ കിട്ടുന്നിടത്തേക്ക് പോയെന്നിരിക്കും അത് എന്റെ കുറ്റമല്ല നിന്റെ കുറവാണ്… കുറ്റം പറയാൻ വല്ലാണ്ടങ് നാക്കുതരിക്കുമ്പോൾ അതുംകൂടി നീ ഓർക്കണം…

അതെ അനിയേട്ട എന്റെ തെ-റ്റാണ് ആരോരുമില്ലാതെ അമ്മാവന്റെ വീട്ടിൽ അ-ടിമപ്പണിയെടുത്ത് കഴിഞ്ഞുകൂടിയ പൊട്ടിപ്പെണ്ണിനെ പുറകെ നടന്ന് ഇഷ്ടമാണെന്നു നിങ്ങൾ പറഞ്ഞപ്പോൾ.. അതുവരെ സ്നേഹം എന്താണെന്നറിഞ്ഞിട്ടില്ലാത്ത ഞാനത് വിശ്വസിക്കാൻ പാടില്ലായിരുന്നു. പ്രണയം ചാ-ലിച്ചു നിങ്ങൾ പറഞ്ഞ ഓരോ വാക്കുകളും ഞാനെന്റെ ഹൃദയം കൊണ്ടായിരുന്നു ഏറ്റുവാങ്ങിയത് അതും എന്റെ തെ-റ്റാണ്…

നീയില്ലാതെ ജീവിക്കാൻ പറ്റില്ലെനിക്കെന്നു നാഴികക്ക് നാൽപ്പത് വട്ടം നിങ്ങൾ പറയുമ്പോഴും അതെല്ലാം സത്യമെന്ന് വിശ്വസിച്ചതും എന്റെ തെ-റ്റാണ്.. ഒടുവിൽ ഒരുപാതിരാത്രിക്ക് ഇറങ്ങിവരാൻ പറഞ്ഞെന്നെ വിളിച്ചപ്പോൾ ത-ല്ലുകൊണ്ട് തഴമ്പുവന്ന ക-വിൾത്ത;ടങ്ങളിൽ നിങ്ങൾ ത-ലോടിയപ്പോൾ ഇതാണെന്റെ സ്വർഗമെന്ന്‌ വിശ്വസിച്ചതും എന്റെ തെ-റ്റാണ്….

മറ്റൊരുവളുടെ ഗ-ന്ധവുമായ് നിങ്ങളെന്റെ ദേ-ഹത്ത് സ്-പർശിക്കുമ്പോളും പ്ര-തികരിക്കാതെ കിടന്നു തന്നതും എന്റെ തെ-റ്റ്‌… നിങ്ങൾ പറഞ്ഞത് ശരിയാണ് അനിയേട്ട എനിക്ക് സ്നേഹിക്കാൻ അറിയില്ല… സ്നേഹിക്കാനും സ്നേഹം തരാനും എനിക്കാരും ഉണ്ടായിരുന്നില്ല … അറിവ് വച്ചപ്പോൾ മുതൽ ന-ശിചജന്മമെന്നും അ-ധികപ്പറ്റെന്നും നാശമെന്നും മാത്രമാണ് ഞാൻ കേട്ടുവളർന്നത് … സ്നേഹത്തോടെ ഒരു വിളി ആദ്യമായി ഞാൻ കേട്ടത് അത് നിങ്ങളുടെ നാവിൽ നിന്നാണ് പക്ഷെ അതിന്റെ ആയുസ്സ് ഇത്രയേ ഉള്ളുവെന്ന് എനിക്കറിയില്ലായിരുന്നു..

സ്നേഹമില്ലാഞ്ഞിട്ടല്ല ഏങ്ങനെയാണെന്റെ സ്നേഹം നിങ്ങൾക്ക് പകർന്നുതരേണ്ടതെന്നറിയാഞ്ഞിട്ടാണ്… അതെന്റെ അറിവുകേട്‌ കൊണ്ടാണ് പക്ഷെ സ്നേഹമെന്തെന്നും സ്നേഹിക്കേണ്ടതെങ്ങനെയെന്നും അറിയുന്ന നിങ്ങളെന്നോട് കാണിക്കുന്നതോ??

ഇന്ദു പറ്റിപ്പോയടാ എങ്ങനെ നിന്നെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ല . ഒരു നിമിഷം എന്റെ മനസ്സ് കൈവിട്ടുപോയി ….. എന്നോട് ക്ഷമിക്കടാ… ഇതിനൊക്കെ എങ്ങനെയാണ് നിന്നോട് ക്ഷമ ചോതിക്കണ്ടതെന്നെനിക്കറിയില്ല…. എന്നോട് ക്ഷമിക്കുമോളെ…

അവന്റെ നെഞ്ചിലൂടെ എന്തോ ചൂടുള്ള ദ്രാവകം ഒഴുകിയിറങ്ങുന്നതറിഞ്ഞപ്പോളാണവൻ അവളുടെ മുഖത്തേക്ക് നോക്കിയത്… ര-ക്തം…. അവന്റെ നെഞ്ചോന്നു കാ ളി … ഇന്ദു എന്താടാ ഇത് ഞാൻ … ഞാൻ … അറിയാതെ … ഇനി ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ലടാ…. ഇന്ദു കണ്ണ് തുറക്കെടാ…

അവളുടെ മുഖത്തു ക്രൂ രമായൊരാനന്ദം ജനിച്ചിരുന്നു… നിങ്ങളില്ലാതെ ഒരു ജീവിതം അതീ ഇന്ദുവിനില്ല അനിയേട്ട നിങ്ങൾകിനിയെന്നെ വേണ്ട … എന്റെ വയറ്റിൽ വളരുന്ന നമ്മുടെ കുഞ്ഞിനേം… ഞങ്ങൾ പോകുവാ… അനിയേട്ടന് വേണ്ടാത്ത ഇന്ദുവിനെ ഈ ലോകത്ത് വേറെ ആർക്കും വേണ്ട എനിക്കും നമ്മുടെ കുഞ്ഞിനും നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

ഇന്ദു എന്നെ ഇങ്ങനെ ശി ക്ഷിക്കാതെടാ നീയില്ലാതെ……. നീയില്ലാതെനിക്ക് പറ്റില്ലടാ … ഇന്ദു എനിക്കൊരവസരം കൂടി താ…. നമ്മുടെ കുഞ്ഞ് … ഇന്ദു …. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ശബ്ദം തൊണ്ടയിൽ തടഞ്ഞുനിന്നു…

എന്റെ സ്നേഹം ഞാൻ നിങ്ങളിലേക്കൊഴുക്കിയിരുന്നത് നിശബ്ദമായാണ് …. പക്ഷെ നിങ്ങൾക്കത് മനസ്സിലാക്കാൻ കഴിയാതെ പോയി . എന്നാൽ ഞാനിന്നതെന്റെ മരണത്തിലൂടെ പകർന്നു നൽകുകയാണ്…. ഇതിലും തീ വ്രമായ് നിങ്ങളെ പ്രണയിക്കാൻ ആർക്കും കഴിയില്ല അനിയേട്ട… ഇതിലുമധികമായെന്റെ സ്നേഹം പ്രകടിപ്പിക്കാനും എനിക്കറിയില്ല … എനിക്ക് നിങ്ങളോടുള്ള സ്നേഹമാണെന്റെ ഉദരത്തിൽ തുടിക്കുന്ന ജീവൻ ഇന്ന് എന്നോടൊപ്പം അതും ഇല്ലാതാകട്ടെ…

അവളുടെ ശബ്ദം നേർത്തിരുന്നു…. ആ മുറിയാകെ തണുപ്പ് നിറഞ്ഞിരുന്നു അവന്റെ നെഞ്ചോടൊട്ടിയിരുന്ന അവളുടെ ശിരസ്സിനു ഭാരമേറിവന്നു …. ഒരിക്കലും തിരിച്ചെടുക്കാനാകാത്ത തണുപ്പിലേക്കവൾ വഴുതി വീണുകഴിഞ്ഞിരുന്നു…

രചന: ഹരിപ്രിയ മാളു

Leave a Reply

Your email address will not be published. Required fields are marked *