രചന: സാന്ദ്ര ഗുൽമോഹർ
അയാളുടെ നോട്ടം കണ്ട് പെട്ടെന്ന് തന്നെ ഞാൻ അകന്ന് മാറിയതും അയാൾ എന്നോടായി ചോദിച്ചു….
“ഇയാൾ ലക്ഷ്മിയുടെ അനിയത്തി അല്ലേ….??”
ചുറ്റുമുളളവരുടെ നോട്ടം മുഴുവൻ എന്റെ മേലായിരിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ അതിന് മറുപടി പറയാൻ നിൽക്കാതെ അകത്തേക്ക് പാഞ്ഞു….
നേരെ മുകളിലേക്കോടിയ ഞാൻ ചെന്നു നിന്നത് ലച്ചുവിന്റെ മുറിയിലായിരുന്നു….
വണ്ടി വന്നതിന്റെ ഒച്ച കേട്ടിട്ടാവണം അവൾ ആകെ ടെൻഷനടിച്ചു കട്ടിലിൽ ഇരിക്കുകയായിരുന്നൂ….
മൂക്കും ചെവിയുമെല്ലാം ചുമന്ന്,ഞാൻ വന്നത് പോലും അറിയാതെ എന്തോ പിറുപിറുത്തുക്കൊണ്ടിരിക്കുന്ന അവളോട് എന്റെ വല്ലാത്തൊരു വാത്സല്യം തോന്നി….
പെട്ടെന്ന് അവൾ എന്നെ കണ്ട് അടുത്തേക്ക് വന്നതൂം ഞാൻ അവളെ ഇറുകെ പുണർന്നു….
എന്നിട്ട് അമ്പരന്നു നിൽക്കുന്ന അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി ഞാൻ പറഞ്ഞു….
“വന്നത് ആരാണെന്ന് അറിഞ്ഞാൽ എന്റെ ലച്ചൂട്ടിയിപ്പോൾ നാണം കൊണ്ട് വ്രീളാവിവശയാകും…..!!!!”
എന്റെ പറച്ചിൽ കേട്ട് അവൾ കണ്ണുകൾ കൂർപ്പിച്ചെന്നെ നോക്കിയതും എനിക്ക് ചിരി പൊട്ടി….
ഉറക്കെ പൊട്ടിച്ചിരിക്കുന്ന എന്നെ കണ്ട് അവൾ അമ്പരന്ന് നിൽക്കുമ്പോളാണ് അമ്മ വന്നു ഞങ്ങളെ താഴെക്ക് വിളിച്ചത്…
ആദർശ് സാറിനെ കാണുമ്പോൾ മാത്രം സസ്പെൻസ് പൊളിയട്ടെ എന്നോർത്ത് ലച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഞാൻ താഴെക്കോടി…..
ഒാടി ചെന്നു ഇടിച്ചു നിന്നത് അടുക്കളയിലേക്ക് വന്ന പ്രണവേട്ടന്റെ മുന്നിലേക്കായിരുന്നൂ….
എന്നെ നോക്കി ദഹിപ്പിക്കാൻ നിൽക്കുന്ന പ്രണവേട്ടനെ നോക്കി ഞാൻ എന്റെ മുന്നിലേക്ക് വീണു കിടക്കുന്ന മുടി പിറകിലോട്ടിട്ട് ഒരു ലോഡ് പുച്ഛമെറിഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു….
“ചുവന്ന ഷർട്ടും മുണ്ടുമുടുത്ത് വന്നപ്പോൾ ഋത്വീക് റോഷൻ ആയെന്നാ വിചാരം…!!”
മനസ്സിൽ അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിൽ ചെന്ന് ചായയെടുത്ത് കപ്പുകളിലേക്ക് പകർന്നു…
അമ്മയും അമ്മായിയും കൂടി ചേർന്നാണ് പലഹാരങ്ങളും ചായയും അവർക്ക് മുന്നിൽ വെച്ചത്…
പേടിച്ചു നടക്കാൻ പോലും വയ്യാതെ നിൽക്കുന്ന ലച്ചുവിനെ ഞാൻ തന്നെ ഹാളിലേക്ക് കൊണ്ടു വന്നു…
അവളെ കണ്ട് ആദർശ് സാറിന്റെ മുഖം വിടരുന്നത് കണ്ട് എനിക്ക് സന്തോഷം തോന്നി…
ആദർശ് സാർ,അച്ഛൻ,അമ്മ, ചെറിയച്ഛൻ,ചെറിയമ്മയും പിന്നെ ആ സുന്ദരനും ആയിരുന്നു വന്നിട്ടുളളത്…
അവരെല്ലാം പരസ്പരം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും ലച്ചു തലതാഴ്ത്തി തന്നെ നിൽക്കുകയായിരുന്നു…
ലച്ചു തല ഉയർത്തുന്ന ലക്ഷണം ഒന്നും കാണാഞ്ഞിട്ടാവണം..
നേരത്തെ കണ്ട ആ സുന്ദരൻ ലച്ചുവിനോടായി പറഞ്ഞു…
“ചേട്ടത്തി…
ഞാൻ ആകാശ് രഘുവരൻ…
ചേട്ടത്തി എന്റെ പാവം ഏട്ടനെ ഒന്നു നോക്കൂ…പ്ലീസ്സ്..
പാവം ആ പോലീസ്ക്കാരൻ കുറച്ചു നേരമായി ബലം പിടിച്ചിരിക്കുന്നൂ….!!!”
അയാൾ അങ്ങനെ പറഞ്ഞു നിർത്തിയതും പൊടുന്നനേ ലച്ചുവിന്റെ നോട്ടം ആദർശിൽ പതിച്ചു…
അമ്പരപ്പും കൗതുകവും സന്തോഷവും നാണവുമൊക്കെ അവളുടെ മുഖത്ത് മാറി മാറി വിരിയുന്നത് കണ്ട് എന്റെ മനസ്സ് നിറഞ്ഞു…
ആദർശ് സാറിന്റെ അവസ്ഥയും വിഭിന്നമായിരുന്നില്ല..
‘നിനക്കായാണ് ഈ കാതങ്ങൾ മുഴുവൻ ഞാൻ താണ്ടിയത്…
നിന്നിലലിഞ്ഞ് സ്വയം പുനർജനിക്കാനായാണ് ഞാൻ നിന്നെ പിന്തുടർന്ന് നിന്നരികിലെത്തിയത്..!!!’
കണ്ണുകളിലൂടെ അവർ പരസ്പരം അനുരാഗത്തിലാവുന്നതും ഒടുക്കം സൂര്യകിരണങ്ങളേറ്റ താമരപ്പൂവ് പോലെ ലച്ചുവിന്റെ മുഖം അരുണാഭമാകുന്നതും ഞാൻ കൗതുകത്തോടെ നോക്കി കണ്ടു…
ഞാൻ ചുറ്റുമുളള എല്ലാവരെയും നോക്കി…
അച്ഛനും അമ്മാവനും അമ്മായിയും അമ്മയുമൊക്കെ സന്തുഷ്ടരാണെന്ന് അവരുടെ ഒക്കെ മുഖഭാവത്തിലൂടെ എനിക്ക് വ്യക്തമായി…
പെട്ടെന്നാണ് ആരെയോ രൂക്ഷമായി നോക്കിയിരിക്കുന്ന പ്രണവേട്ടനെ കണ്ടത്…
പ്രണവേട്ടൻ ആരെയാണ് നോക്കുന്നതെന്നറിയാൻ ഞാൻ ആ ഭാഗത്തേക്ക് നോക്കിയതും എന്നെ തന്നെ നോക്കിയിരിക്കുന്ന യുവകോമളനായ ആകാശിനെയാണ് ഞാൻ കണ്ടത്…
ഞാൻ തിരിച്ചു നോക്കിയത് കണ്ടപ്പോൾ ആ ചുണ്ടിൽ എനിക്കായി ഒരു ചിരി വിരിഞ്ഞതറിഞ്ഞ് ഒരു വിളറിയ ചിരി തിരിച്ചു സമ്മാനിച്ചിട്ട് ഞാൻ പയ്യെ അകത്തേക്ക് വലിഞ്ഞു…
എന്റെ പിറകെ തന്നെ ലച്ചുവും പോന്നു…
സന്തോഷം കൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു…
അവളെ ദേഹത്ത് നിന്നും അടർത്തി മാറ്റി ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
ലജ്ജ കൊണ്ട് അവളുടെ മുഖമാകെ തുടുത്തിരുന്നൂ….!!
പെട്ടെന്ന് തന്നെ പതിവ് ചടങ്ങിനായി ആദർശ് സാർ അടുത്തേക്ക് വന്നു…
എന്നെ കണ്ട് ചിരിച്ച പുളളിക്ക് ഞാൻ തിരിച്ചു നന്നായി ഒന്ന് ആക്കി ചിരിച്ചു കൊടുത്തു…..
അവരുടെ ഇടയിൽ കട്ടുറുമ്പാകാതിരിക്കാൻ ഞാൻ പുറത്തേക്ക് വന്നതും പ്രണവേട്ടൻ ആരെയോ തിരഞ്ഞെന്ന പോലെ അകത്തേക്ക് വന്നു…
എന്നെ കണ്ടതും പുളളി എന്റെ കെെയ്യിൽ ബലമായി പിടിച്ചു തെക്കെ വശത്തെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി..
എന്നെ അകത്തേക്ക് വിട്ടിട്ട് പ്രണവേട്ടൻ ദേഷ്യത്തിൽ വന്നു പറഞ്ഞു…
“സാരി ഉടുക്കണമെങ്കിൽ അത് വൃത്തിയിൽ ഉടുത്തോണം അല്ലാതെ ഇത് പോലെ വയറും കാണിച്ചു ഉടുത്താൽ നിന്റെ തല ഞാൻ തല്ലി പൊളിക്കും…!!”
പ്രണവേട്ടൻ അങ്ങനെ പറഞ്ഞപ്പോളാണ് സ്ഥാനം മാറി കിടക്കുന്ന സാരി ഞാൻ ശ്രദ്ധിച്ചത്…
പെട്ടെന്ന് തന്നെ ഞാൻ അത് പിടിച്ചു നേരെയാക്കി….
എന്നെ രൂക്ഷമായി നോക്കിയിട്ട് പുറത്തേക്കിറങ്ങിയ പ്രണവേട്ടന്റെ പുറത്തിനിട്ട് അടിക്കാൻ ഞാൻ കെെ പൊക്കിയതും പുളളി തിരിഞ്ഞു നോക്കി…
കെെ ഉയർത്തി നിൽക്കുന്ന എന്നെ കണ്ട് പുളളി തിരിച്ചു കയറാൻ തുടങ്ങിയപ്പോളാണ് ഭാഗ്യത്തിന് അമ്മ എന്നെ വിളിച്ചത്…
ആ നിമിഷം തന്നെ ഞാൻ പുറത്തേക്കോടി…!!!
അല്ലെങ്കിൽ എന്റെ ശവം എടുക്കേണ്ടി വന്നെന്നേ….!!!
ഈ സമയം കൊണ്ട് തന്നെ പരസ്പരം ഹൃദയങ്ങൾ കെെമാറിയതിന് ശേഷം ലച്ചുവും ആദർശ് സാറും പുറത്തേക്ക് വന്നു…
എന്നെ കണ്ടതും ആദർശ് സാർ അടുത്തേക്ക് വിളിച്ചു…
മുഖഭാവം കണ്ട് എന്തോ ഗൗരവ്വമുളള വിഷയമാണെന്ന് എനിക്ക് മനസ്സിലായി…
ഞാൻ അടുത്തേക്ക് ചെന്നതും സാർ പതിയെ പറഞ്ഞു…
“ആ ലേഡിയെ പറ്റി കൃത്യമായ വിവരങ്ങൾ കിട്ടിയില്ലെങ്കിലും വെെശാഖയോട് ശത്രുതയുളള വെറെ ഒരാളുടെ ഹാങ്ങ് ഒൗട്ട്സ് കണ്ടെത്തിയിട്ടുണ്ട്..
നാളെ നമ്മുക്ക് അവരെ ഒന്നു ചെന്നു കാണാം ഇനി അഥവാ അവരല്ല ആ മർഡർ അറ്റെൻപ്ന്റിന് പിന്നില്ലെങ്കിൽ നമ്മുക്ക് കൂടുതൽ അന്വേഷിക്കാം…
മാത്രമല്ല,ഒഫിഷ്യലായി എനിക്ക് അവരെ പോയി കാണാൻ പറ്റാത്തത് കൊണ്ടാണ് വെെശാഖയും വരണമെന്ന് ഞാൻ പറഞ്ഞത്…!!
ഇവിടെ ആർക്കും ഒന്നും അറിയില്ലെന്ന് ലക്ഷ്മി ഇപ്പോൾ പറഞ്ഞു..
So, നിങ്ങൾ നാളെ എന്തെങ്കിലും പറഞ്ഞു കട്ടപ്പനയ്ക്ക് വരൂ…
അവിടെ നിന്നും ഞാൻ വന്നു നിങ്ങളെ പിക്ക് ചെയ്യാം…
ഇവിടെ അടുത്ത് തന്നെയാണ് അവരുടെ താമസം…!!”
സാർ അങ്ങനെ പറഞ്ഞതും ഞാൻ സാറിനോട് തിരിച്ചു ചോദീച്ചു…
“സാർ ആ ലേഡിയൂടെ പേര് വസുന്ധരാ ദേവി എന്നാണോ…??”
എന്റെ ചോദ്യം കേട്ട് ലച്ചു ഞെട്ടിയെങ്കിലും ആദർശ് സാറിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…
“അപ്പോൾ വെെശാഖാ സ്വന്തം ശത്രുക്കളെ പറ്റി ബോതേർഡാണ് അല്ലേ…??”
സാർ അങ്ങനെ ചോദിച്ചതൂം പ്രണവേട്ടനും അങ്ങോട്ട് വന്നു…
പെട്ടെന്ന് തന്നെ ആദർശ് സാറും പ്രണവേട്ടനും പരസ്പരം കെെ കൊടുത്തു…
പെട്ടെന്ന് സാർ പറഞ്ഞു…
“വെെശാഖാ പ്രണവിന്റെ ഫ്രണ്ട് ആണെന്ന് അറിയാവുന്നത് കൊണ്ട് ലക്ഷ്മിയ്ക്ക് വേണ്ടിയുളള പ്രൊപ്പോസൽ ഞാൻ പ്രണവ് വഴിയാണ് നടത്തിയത്…!!!”
അത് കേട്ട് ലച്ചു പ്രണവേട്ടന് ഹൃദ്യമായൊരു ചിരി സമ്മാനിച്ചെങ്കിലും, അപ്പോളും പ്രണവേട്ടൻ എന്നെ ഫ്രണ്ടായി തന്നെ നിർത്തിയതിലുളള വിഷമം എന്നിൽ നിറഞ്ഞു…!!!
****
കല്യാണം ഏകദേശം ഉറപ്പിച്ചതിന് ശേഷമാണ് അവർ പോയത്…
ഈ മാസം തന്നെ നിശ്ചയം നടത്തണമെന്നാണ് രണ്ട് വീട്ടുക്കാരുടെയും ആഗ്രഹം…
അവർ ഇറങ്ങിയ ഉടനെ പ്രണവേട്ടനും പോകാൻ തുടങ്ങീ…
ഞാൻ കുറച്ചു കഴിഞ്ഞെ പോകുന്നുളളുവെന്ന് പറഞ്ഞിട്ടും അമ്മ എന്നെ പ്രണവേട്ടനൊപ്പം നിർബന്ധിച്ച് പറഞ്ഞയച്ചു…
ഇറങ്ങിയ ഉടനെ പ്രണവേട്ടന്റെ ഫോണിലേക്ക് ഒരു കോൾ വന്നൂ…
“ലച്ചു” എന്നുളള വിളി കേട്ടതും എനിക്ക് മനസ്സിലായി, വിളിച്ചത് ആ പൂതനയാണെന്ന്…
“അങ്ങോട്ടേക്ക് തന്നെയല്ലേ പോകുന്നത് പിന്നെ എന്താ ഇത്ര സംസാരിക്കാൻ…??”
എന്നെ മെെന്റ് പോലും ചെയ്യാതെ ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുന്ന പ്രണവേട്ടനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു…
വീട്ടിൽ ചെന്നാൽ അവളെ വീണ്ടും ഫെയ്സ് ചെയ്യണമല്ലോ എന്നോർത്ത് ഞാൻ വളരെ സാവധാനമായിരുന്നു നടന്നത്…
ഇഷ്ടമില്ലാത്ത ഒരാളെ നോക്കി എങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കാൻ പറ്റും..?
അങ്ങനെ ചിന്തിച്ച് നടന്നു റോഡിൽ എത്തിയിരുന്നു ഞങ്ങൾ…
പ്രണവേട്ടൻ ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ വേഗം റോഡ് ക്രോസ് ചെയ്തു പോയി….
പ്രണവേട്ടനെക്കാൾ കുറച്ച് പിറകിലായതിനാൽ ഞാൻ അല്പം വെെകീയാണ് റോഡീലേക്ക് ഇറങ്ങിയത്…
പെട്ടെന്നാണ് എന്റെ നേരെ പാഞ്ഞു വരുന്ന ഒരു സുമോ ഞാൻ കണ്ടത്…
ഇത് ഇന്നലെ തന്നെ ബാംഗ്ലൂരിൽ വെച്ച് ഫോളോ ചെയ്ത അതെ വണ്ടിയാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി…
അനങ്ങാൻ പോലും പറ്റാതെ ഞാൻ തരിച്ചു നിൽക്കുമ്പോളും ആ വാഹനം എനിക്ക് നേരെ പാഞ്ഞു വരുകയായിരുന്നു….!!!!
(തുടരും)
ഇന്നലെ തന്ന കമന്റുകൾ എല്ലാം ഒരുപാട് സന്തോഷം നൽകി…
അടുത്ത പാർട്ട് മുതൽ സത്യങ്ങളെല്ലാം ചുരുളഴിയാൻ പോകുകയാണ്…
എല്ലാവരും ഇനിയും ഇതുപോലെ സപ്പോർട്ട് ചെയ്യണേേ…
രചന: സാന്ദ്ര ഗുൽമോഹർ