നല്ല ഫ്രണ്ട്ഷിപ് ഉള്ളിടത്തു ഒരു പ്രണയം തുടങ്ങിയാൽ അത് തുറന്നു പറയാൻ പാട് ആണ്….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചനകടപ്പാട്: Ajith Vp

“എന്റെ പൊന്നു റിൻസി ഇങ്ങനെ വരല്ലേ…”

“അതെന്താ ഞാൻ ഇങ്ങനെ വന്നാൽ….”

“എടി ഇപ്പൊ തന്നെ രണ്ടു പേര് ആയി…. ഇനി മൂന്നാമത് ഒന്നുടെ ഉടനെ വേണോ….”

“ഇങ്ങള് പോയെ…. ഉടനെ വേണ്ട… ഞാൻ പോയി ഇത് മാറി വേറെ ഇട്ടോളാം….”

“അയ്യോ വേണ്ട…. എന്റെ മുത്ത് ഇങ്ങോട്ട് വന്നേ…. നമുക്ക് ഒന്ന് സ്നേഹിക്കാം…”

“പൊക്കോ അവിടുന്ന്…. രണ്ടു പിള്ളേര് ആയി അപ്പോഴാ ഇങ്ങക്ക് റൊമാൻസ്….’

“എടി എത്ര പിള്ളേര് ആയാലും… എത്ര വയസ്സ് ആയാലും…. പ്രണയം അത് അങ്ങനെ തന്നെ ഉണ്ടാവും… എല്ലാവരുടെയും ഉള്ളിൽ….”

പ്രവാസ ജീവിതത്തിന്റെ ഇടയിൽ ഒട്ടും പ്രേതീക്ഷിക്കാതെ പരിചയപ്പെട്ടതാണ് റിൻസിയെ …. രണ്ട് പേരും തമ്മിൽ എന്തൊക്കെയോ സാമ്യം ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് അടുത്തതും…. നല്ല ഫ്രണ്ട്‌സ് ആയതും….അങ്ങനെ ഞങ്ങളുടെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാത്തതായി ഒന്നും ഇല്ലാതെ ആയി….

രാവിലെ മുതൽ വൈകിട്ട് വരെ നടക്കുന്ന എല്ലാ കാര്യങ്ങൾ ഞാനും…. അതേപോലെ അവൾ ഇങ്ങോട്ടും സംസാരിക്കുകയും…. അങ്ങനെ ഞങ്ങളുടെ ഇടയിൽ അകലം കുറഞ്ഞു കുറഞ്ഞു വന്നു…. അടുപ്പം കൂടി കൊണ്ടേ ഇരുന്നു….

അവളോടുള്ള എന്റെ അടുപ്പം കൂടുംതോറും…. അതേപോലെ…. അവൾ എന്റെ എല്ലാകാര്യത്തിലും ഇടപെട്ടു…. നല്ല കാര്യങ്ങളിൽ സപ്പോർട്ട് ചെയുകയും…. ഞാൻ ചെയുന്ന എന്തെകിലും കാര്യം ശെരിയാവില്ല എന്ന് തോന്നിയാൽ….

“എടാ അത് നമുക്ക് വേണ്ട എന്ന് പറഞ്ഞു” വിലക്കുകയും…. ചെയ്തു… നല്ല ആത്മാർത്ഥമായി കൂടെ നിന്നപ്പോൾ…

എന്റെ മനസ്സിൽ അവളോട് തോന്നിയ ആ ഒരു ഇഷ്ടം…. അത് ഞാൻ തുറന്നു പറയാൻ തന്നെ തീരുമാനിച്ചു…. പക്ഷെ എങ്കിലും… ഞാൻ എന്റെ ഈ ഇഷ്ടം പറഞ്ഞാൽ…. ഉള്ള ഫ്രണ്ട്ഷിപ് പോകുമോ എന്ന് പോലും പേടിച്ചു…. എങ്കിലും അവളെപോലെ ഒരു പെണ്ണ് കൂടെ ഉണ്ടായാൽ ജീവിതം എപ്പോഴും ഹാപ്പി ആയിരിക്കും…. എന്ന് ഉറപ്പ് ഉള്ളതുകൊണ്ട്….ആ ഫ്രണ്ട്ഷിപ് പോകാത്ത രീതിയിൽ അവളോട് ഇത് അവതരിപ്പിക്കാൻ തീരുമാനിച്ചു….

അവളോട്

“എടി എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്ന്” പറഞ്ഞപ്പോൾ….

“നിനക്ക് എന്നെ ഇഷ്ടം ആണെന്ന് അല്ലേ എന്ന്”

അവൾ ചോദിച്ചത്…

“അത് നിനക്ക് എങ്ങനെ മനസിലായി”

എന്ന് ഞാൻ ചോദിച്ചപ്പോൾ

“എടാ ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ… അപ്പൊ കുറച്ചു ദിവസം ആയിട്ട് ഉള്ള നിന്റെ വിറയലും… ടെൻഷൻ എല്ലാം കണ്ടപ്പോൾ എനിക്ക് മനസിലായി… നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന്….”

“അത് നീ ഇങ്ങനെ പറയാതെ നീട്ടികൊണ്ട് പോയപ്പോൾ മനസിലായി… അത് എന്നോട് ഇഷ്ടം ആണെന്ന് പറയാൻ ആവും എന്ന്”..

. കാരണം നല്ല ഫ്രണ്ട്ഷിപ് ഉള്ളിടത്തു ഒരു പ്രണയം തുടങ്ങിയാൽ അത് തുറന്നു പറയാൻ പാട് ആണ്…. കാരണം ആ ഫ്രണ്ട്ഷിപ് പോകുമോ എന്നൊരു പേടി ഉണ്ടാവും

“അതല്ലേ നിനക്കും ഇപ്പൊ ഉണ്ടായത്….”

“അതേടി സത്യം”

എന്ന് അവളോട് പറഞ്ഞപ്പോൾ….

“എടാ ഞാനും നീയും രണ്ടു ജാതി അല്ലേ”

“അപ്പൊ നമ്മൾ കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിക്കുമോ….”

എന്ന് അവൾ ചോദിച്ചപ്പോൾ എനിക്കും മനസിലായി… അവൾക്കും എന്നെ ഇഷ്ടമാണെന്ന്…

എടി വീട്ടുകാർ ഏതിരു കാണിച്ചാലും…. നമ്മൾ ഉടനെ ഒന്നും നാട്ടിലോട്ട് പോകുന്നില്ലല്ലോ…. അപ്പൊ നമുക്ക് കല്യാണം കഴിച്ചു ഇവിടെ കൂടാം…. പിന്നെ എന്നെകിലും നാട്ടിൽ പോകുമ്പോൾ അല്ലേ…. അപ്പൊ ഒരു കുട്ടി എല്ലാം ആയിട്ട്…. നമ്മൾ കല്യാണം കഴിച്ചു എന്ന് പറഞ്ഞു ചെന്നാൽ…. അത് എന്ന് പോകാൻ പറ്റുമെന്ന് അറിയില്ല…. എന്നാലും അന്ന്… നാട്ടിൽ ചെന്നാൽ ഒരിക്കലും രണ്ടു വീട്ടുകാരും എതിർക്കില്ല…. അതുകൊണ്ട് എങ്ങനെ നമുക്ക് ഒന്നിച്ചാലോ എന്ന് ചോദിച്ചപ്പോൾ….

“അതൊന്നും ശെരിയാവില്ല…. വീട്ടുകാർ അറിയാതെ കല്യാണം കഴിക്കാനോ…. അതൊന്നും ഒരിക്കലും പറ്റില്ല”….

എന്ന് അവൾ പറഞ്ഞപ്പോൾ…

. “എടി ഈ കൊ റോണ മാറിയിട്ട് ഉടനെ എങ്ങാനും നാട്ടിൽ പോകാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ”. എന്ന് ചോദിച്ചപ്പോൾ…. “അതും ശെരിയാണ് എന്ന് അവൾ പറഞ്ഞത്”..

പിന്നെയാണ് ഞങ്ങൾ രണ്ടു വീട്ടിൽ വിളിച്ചു ചോദിച്ചത്…. പക്ഷെ അവരുടെ ഭാഗത്തു നിന്നും ഒരു അനുകൂല തീരുമാനം കിട്ടാത്തതുകൊണ്ടാണ്….. ഞങ്ങൾ ശെരിക്കും ആലോചിച്ചു ഒരു തീരുമാനം എടുത്തത്…. ഒന്നിച്ചു ജീവിക്കാം എന്നുള്ള തീരുമാനം….

പക്ഷെ കല്യാണം കഴിഞ്ഞ് കൊ റോണ എല്ലാം മാറിയിട്ട്….ഒരു കുട്ടി ആയിട്ട് നാട്ടിൽ പോകണം എന്നായിരുന്നു ആഗ്രഹം…. പക്ഷെ ആ ഫിലിമിൽ പറയുന്ന പോലെ…. എന്റെ കൂട്ടുകാരെ…. അവൾ വൈകിട്ട് ഒരു വെള്ള നൈറ്റ്‌ ഗൗൺ ഇട്ട് വരും…. അത് കണ്ടാൽ പിന്നെ വേറെ ഒന്നും കാണാൻ പറ്റില്ല…. അങ്ങനെ അത് കണ്ടു കണ്ടു ഇപ്പൊ തന്നെ രണ്ടു കുട്ടി ആയി…..

ഇന്നും അവൾ അതും ഇട്ടോണ്ട് വന്നിട്ട് ഉണ്ട്…. എങ്ങനെ ആകുമോ എന്തോ… കൂടുതൽ കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ

രചനകടപ്പാട്: Ajith Vp

Leave a Reply

Your email address will not be published. Required fields are marked *