വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 19 വായിക്കൂ…

ഹോം

രചന: സാന്ദ്ര ഗുൽമോഹർ

ഞാൻ അവളെ സൂക്ഷിച്ച് നോക്കി…

പിങ്ക് കളർ ടെെറ്റ് ബനിയനും അതിന് പുറത്ത് ഒരു ജാക്കറ്റും നീല കളർ ജീൻസുമാണ് വേഷം…

ചുണ്ടിൽ കടും ചുവപ്പ് കളർ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്,നല്ല വെളുത്ത നിറമായതിനാലായിരിക്കാം അധികം പുട്ടിയൊന്നും ഇട്ടിട്ടില്ല…

ഭംഗിയായി ഷേപ്പ് ചെയ്ത നേർത്ത പുരികങ്ങൾ….

തോളൊപ്പം പോലും നീളമില്ലാത്ത രീതിയിൽ വെട്ടിയിട്ട മുടിയാണെങ്കിൽ സ്ട്രെയിറ്റ് ചെയ്തു ഭംഗിയിൽ ഇട്ടിരിക്കുന്നു…

പെട്ടെന്ന് അവളുടെ മുന്നിൽ ഞാൻ ചെറുതായത് പോലെ എനിക്ക് തോന്നി…

ചുരിദാറും ധരിച്ച് അരയൊപ്പം മുടി വളർത്തിയ ഞാൻ ഒരു പട്ടിക്കാടാന്നു അവൾ ഒാർത്ത് കാണും..

പക്ഷേ, എന്നെ ഏറ്റവും വേദനിപ്പിച്ചത് അവളെ ചേർത്ത് പിടിച്ചിരിക്കുന്ന പ്രണവേട്ടന്റെ കെെകളും സന്തോഷം തുളുമ്പുന്ന ആ മുഖവുമായിരുന്നു…

ഇതിന് മുൻപ് ഞാൻ ഇത്രയും സന്തോഷിച്ച് പ്രണവേട്ടനെ കണ്ടിട്ടുണ്ടോ എന്നൂ പോലും സംശയമാണ്…

ഞാൻ അങ്ങനെ ചിന്തിച്ചതും പെട്ടെന്ന് അവൾ മുന്നോട്ട് വന്നെന്നെ കെട്ടിപിടിച്ചു…

ഞാനും അവൾക്ക് ഒരു ചിരി സമ്മാനിച്ചു..

അപ്പോളാണ് പ്രണവേട്ടൻ പറയുന്നത്…

“വെെശാഖ..അച്ചുവിന് കഴിക്കാൻ എന്തെങ്കിലും എടുക്ക്…

വന്നിട്ട് ഇതുവരെ ഒന്നും കൊടുത്തില്ല….!!!”

പ്രണവേട്ടൻ പറഞ്ഞു നിർത്തിയതും ഞാൻ അടുക്കളയിലേക്ക് നടന്നു…

“ഹൂം പ്രണവേട്ടൻ പോലും…

കാലമാടൻ…!!!!

സ്വന്തം ഭാര്യയേ മുഴുവൻ പേരും വിളിച്ചിട്ട് ചങ്കത്തിയെ കുച്ചുന്നു വിളിക്കുന്നു..

നാണമില്ലേ ഇങ്ങേർക്ക്..

ചായ വേണം പോലും..

അവൾക്കുളള ചായയിൽ ഞാൻ വല്ല വിമ്മും കലക്കും നോക്കിക്കോ…!!”

പക്ഷേ, അങ്ങനെ ഒക്കെ മനസ്സിൽ പറഞ്ഞെങ്കിലും എന്റെ മാസ്റ്റർപീസായ ഏലയ്ക്ക ചായ തന്നെ ഞാൻ ഉണ്ടാക്കി…

സോസ്പാനിൽ നിന്നും ചായ കപ്പിലേക്ക് ഒഴിക്കുമ്പോളാണ് പ്രണവേട്ടൻ ധൃതിയിൽ അടുക്കളയിലേക്ക് വന്നിട്ട് പറഞ്ഞത്…

“ചായ എടുക്കണ്ട കേട്ടോ…ഞാനും അച്ചുവും കൂടി ഒന്നു പുറത്തേക്ക് പോകുവാ…

നീ റെഡിയായി ഇരുന്നോ…

7 മണിയാകുമ്പോഴേക്കൂം തോമസ് അങ്കിൾ വണ്ടിയായിട്ട് വരും…

ഞാൻ വഴിയിൽ നിന്നും കേറിക്കോളാം…

നമ്മൾ ഒരുമ്മിച്ച് ചെന്നില്ലെങ്കിൽ അവർക്ക് സംശയമാകും…

അപ്പോൾ നീ റെഡിയായിരുന്നോ…

Okay…bye..”

ഇത്രയും പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും നിൽക്കാതെ പ്രണവേട്ടൻ പുറത്തേക്ക് പോയി…

കുറച്ചു നിമിഷങ്ങൾ ഞാൻ അവിടെ തന്നെ നിന്നു പോയി…

പെട്ടെന്ന് ഞാൻ ഒാടി മുറത്തെത്തിയപ്പോളേക്കും കാർ ഗേറ്റ് കടന്നു പോയിരുന്നു…

ആ വലിയ വീട്ടിൽ ഇപ്പോൾ ഞാനും ഗേറ്റിലിരിക്കുന്ന വയസ്സൻ അപ്പുപ്പനും മാത്രമെ ഉളളൂവെന്ന് ഒാർത്തപ്പോൾ സങ്കടം വിങ്ങി ഞാൻ അകത്തേക്കോടി…

കതകടച്ചു ഹാളിലെ സോഫയിൽ കിടന്നു കുറെ കരഞ്ഞു….

എന്തിനാണെന്ന് പോലും അറിയാത്തത്ര വിഷമം അപ്പോളേക്കും നെഞ്ചിൻക്കുഴിയിൽ കിടന്നു വിങ്ങി പൊട്ടിയിരുന്നു….

കരഞ്ഞു കരഞ്ഞു എപ്പോളോ ഞാൻ മയങ്ങി പോയിരുന്നു…

ഫോൺ ബെല്ലടിക്കുന്ന ഒച്ച കേട്ടിട്ടാണ് ഞാൻ ഉണർന്നത്…

ലച്ചുവായിരുന്നു…

എന്റെ ശബ്ദം കേട്ടാൽ അവൾക്ക് എല്ലാം മനസ്സിലാകുമെന്നറിയാവുന്നത് കൊണ്ട് കോൾ കട്ട് ചെയ്തിട്ട് വണ്ടിയിലാണെന്ന് മെസ്സേജ് അയച്ചു…

അപ്പോളാണ് സമയം ശ്രദ്ധിച്ചത്… 6:46….

പെട്ടെന്ന് തന്നെ ഏഴുന്നേറ്റു മേലു കഴുകി ഡ്രസ്സ് മാറി…

ഒരു മെറുൺ കളർ ജ്യൂട്ടിന്റെ ടോപ്പും ഒരു ആങ്കലെറ്റ് പാന്റൂം ഒരു സ്കാർഫും ധരിച്ച് മുടി വെറുതെ ഉരുട്ടിക്കെട്ടി വെച്ചു…

ബാഗീൽ എല്ലാം പാക്ക് ചെയ്തു താഴെ വന്നിട്ടും വണ്ടി വരാത്തതിനാൽ ഞാൻ അടുക്കളയിലേക്ക് ചെന്നു…

രാവിലെ കഴിച്ചതാണ് പിന്നെ ഇതു വരെ വെളളം പോലും കുടിച്ചിട്ടില്ല…

ഞാൻ ഒരു ചായ ഇട്ടു കുടിച്ചു…

മനസ്സിൽ വിഷമം നിറയാതിരിക്കാൻ ഞാൻ നാളത്തെ ലച്ചുവിന്റെ പെണ്ണുകാണലിനെ പറ്റി മാത്രം ചിന്തിച്ചു…

അതിനടുത്ത ദിവസം തന്നെ ആദർശ് രഘുവരനെ കാണണമെന്നും മനസ്സിൽ ഉറപ്പിച്ചു…

അപ്പോളെക്കും ഹോണടി മുഴങ്ങി…

ഞാൻ പെട്ടെന്ന് തന്നെ ഇറങ്ങി,ഗേറ്റിലിരിക്കുന്ന അപ്പുപ്പൻ വന്നു വീട് പൂട്ടി,അപ്പുപ്പനോട് യാത്ര പറഞ്ഞു ഞാൻ വണ്ടിക്കടുത്തേക്ക് ചെന്നു…

അതൊരു വെെറ്റ് കളർ മോബീലിയോ ആയിരുന്നൂ…

സംശയത്തോടെ നോക്കിയപ്പോൾ പ്രണവേട്ടന്റെ ഡ്രെെവർ തന്നെയാണ് വണ്ടിക്കകത്തെന്ന് മനസ്സിലായി…

അങ്കിൾ വന്ന് എന്റെ ബാഗ് മേടിച്ച് ഡിക്കിക്ക് അകത്തു വെച്ചു…

ഞാനും അങ്കിളിനൊപ്പം ഫ്രണ്ടിൽ തന്നെ കയറി…

അങ്കിളിനൊരു പുഞ്ചിരീ സമ്മാനിച്ചപ്പോൾ അങ്കിൾ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു..

“പ്രണവ് മോൻ കോതമംഗലത്ത് നിന്നും കയറിക്കോളാന്നു പറഞ്ഞിട്ടുണ്ട്…

എങ്കിൽ വണ്ടിയെടുക്കട്ടെ മോളേ…???”

ഹൃദയം കൊളുത്തി വലിക്കുന്നൊരു വേദന തോന്നിയെങ്കിലും ഞാൻ അങ്കിളിന് ഒരു ചിരി സമ്മാനിച്ചു…

എന്നിട്ട് കണ്ണു നിറയുന്നത് അങ്കിൾ കാണാതിരിക്കാൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു….

ഇടയ്ക്ക് രണ്ട് സ്ഥലത്ത് നിർത്തി അങ്കിൾ ചായ കുടിച്ചെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു വണ്ടിക്കുളളിൽ തന്നെ ഇരുന്നു…

ഏകദ്ദേശം മൂന്നു മണിയോടടുത്തപ്പോൾ ഞങ്ങൾ കോതമംഗലത്ത് എത്തി…

പ്രണവേട്ടൻ വരാനായി ഞങ്ങൾ വണ്ടി ചെക്ക് പോസ്റ്റിനടുത്തായി കുറച്ചു നേരം നിർത്തിയിട്ടു….

കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ മറ്റൊരു കാറിൽ പ്രണവേട്ടനും അർച്ചനയും വന്നിറങ്ങി…

അർച്ചനയും ഞങ്ങളുടെ ഒപ്പം വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ഉറങ്ങുന്ന പോലെ കണ്ണുകളടച്ചു കിടന്നു..

അവർ പിറകിലത്തെ സീറ്റിൽ കയറിയിട്ട് എന്നെ വിളിക്കുകയും അങ്കിളിനോട് എന്തോക്കെയോ ചോദിക്കുന്നതും കേട്ടെങ്കീലും ഞാൻ ഉറക്കം നടിച്ചു കിടന്നു….

നേരം പുലരറായപ്പോൾ ഞങ്ങൾ നാട് അടുത്തു…

ആ സമയത്ത് തന്നെ എന്റെ ഫോണീലേക്ക് പപ്പ വിളിച്ചു…

“ഹലോ മോളേ…

എവിടായി…”

“ഞങ്ങൾ കട്ടപ്പന അടുത്തു പപ്പ…

പപ്പ വഴിയിൽ വന്ന് നിൽക്കാമോ….??”

പെട്ടെന്ന് എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്…

“പ്രണവില്ലേ മോളേ കൂടെ..??”

പപ്പയുടെ ശബ്ദത്തിലെ പരിഭ്രമം കേട്ടപ്പോഴാണ് അങ്ങനെ ചോദിക്കേണ്ടായിരുന്നു എന്ന് തോന്നിയത്…

“അയ്യോ പപ്പ ഉണ്ട്…

ഞാൻ നിങ്ങളെ കാണാനുളള കൊതി കൊണ്ട് പെട്ടെന്ന് പറഞ്ഞതാ…

ഞാൻ പ്രണവേട്ടന്റെ വീട്ടിൽ പോയിട്ട് അങ്ങോട്ട് വരാം…”

“ശരി മോളെ…എങ്കിൽ ഞാൻ വെക്കുവാ…”

“ശരി പപ്പ….”

പപ്പ ഫോൺ വെച്ചു കഴിഞ്ഞപ്പോളാണ് അർച്ചനയോടൊപ്പം ആ വീട്ടിൽ ചെന്നു കയറണ്ട അവസ്ഥയെ കുറിച്ച് എനിക്ക് ഒാർമ വന്നത്….

ഞാൻ ടെൻഷൻ അടിച്ചിരിക്കുമ്പോളും പിറകിൽ പ്രണവേട്ടന്റെ ചുമലിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു അവൾ…!!!

വീട് എത്താറായപ്പോൾ ഞാൻ തന്നെ അവരെ വിളിച്ചുണർത്തി…

മുഖം തുടച്ചു മുഖത്തൊരു ചിരി ഒട്ടിച്ചു ഞാൻ തന്നെ ആദ്യം ഇറങ്ങി…

മുറ്റത്താരും ഇല്ലാത്തതിനാൽ അവർ ഒരുമ്മിച്ച് ഇറങ്ങുന്നത് ആരും കാണില്ലലോ എന്ന് ഞാൻ ആശ്വസിച്ചു…

അവർ ഇറങ്ങുന്നതിന് മുൻപ് തന്നെ ഞാൻ അകത്തേക്ക് കയറി…

കാറിന്റെ ഒച്ച കേട്ടിട്ടാവണം എല്ലാവരൂം ഹാളിലേക്കെത്തിയിരുന്നു…

അമ്മയും കീർത്തൂ ചേച്ചിയും വന്നെന്നെ കെട്ടീപിടിച്ചു, പ്രസാദേട്ടൻ എന്റെ തലയ്ക്കിട്ടൊരു കൊട്ടും തന്നു…

അച്ഛൻ എന്റെ കവിളിൽ പിടിച്ചു വലിച്ചപ്പോളാണ് പ്രണവേട്ടനും അർച്ചനയും കൂടി അകത്തേക്ക് വന്നത്….

അവളെ കണ്ട് എല്ലാവരുടെയും മുഖം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു….

അപ്പോൾ തന്നെ അമ്മ എന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി….

പ്രണവേട്ടനെ ഭയന്ന് ഞാൻ കിടന്ന ആ റൂമിലേക്ക് ആയിരുന്നു അമ്മ എന്നെ കൊണ്ടു പോയത്…

അമ്മ എന്തോ ചോദിക്കാൻ വന്നതും കീർത്തു ചേച്ചിയും പ്രസാദേട്ടനും കൂടി അകത്തേക്ക് ധൃതിയിൽ വന്നു…

പ്രസാദേട്ടൻ അമ്മയോട് കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചതും അമ്മ പറയാൻ വന്നത് വിഴുങ്ങി…

അർച്ചനയെ പറ്റിയായിരിക്കും അമ്മ പറയാൻ വന്നതെന്നു ഞാൻ ഊഹിച്ചു…

അപ്പോഴേക്കും എന്റെ പപ്പയുടെ വിളി വന്നിരുന്നു…

പിന്നെ ഞാൻ പെട്ടെന്ന് തന്നെ അമ്മയോടും അച്ഛനോടും അനുവാദം ചോദിച്ചിട്ട് എന്റെ വീട്ടിലേക്കോടീ…

മീനു മോളോട് വരെ ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞെങ്കിലും പ്രണവേട്ടനെയോ അർച്ചനെയോ ഞാൻ ശ്രദ്ധിച്ചത് പോലുമില്ല…

കെെയ്യിൽ ഫോൺ മാത്രം എടുത്താണ് ഞാൻ വീട്ടിലേക്ക് ചെന്നത്…പക്ഷേ, വീട് പൂട്ടിയിരിക്കുന്നത് കണ്ടപ്പോളെ എനിക്ക് മനസ്സിലായി എല്ലാവരും അമ്മാവന്റെ വീട്ടിലായിരിക്കുമെന്നു…

നേരം ഒരു മാതിരി വെളുത്തെങ്കിലും മഞ്ഞു കാരണം സൂര്യൻ പുറത്തേക്ക് വന്നിട്ടുണ്ടായിരുന്നില്ല….

.ഞാൻ പറമ്പിലൂടെ വേഗം ഒാടി അമ്മാവന്റെ വീട്ടിലെത്തി…

പാതിരാത്രി പോലും എനിക്ക് അങ്ങോട് എളുപ്പത്തിൽ പോകാൻ കഴിയും അത്രയ്ക്ക് മനപാഠമാണ് ആ വഴി….!!!

അമ്മാവന്റെ വീടിന് മുന്നിലെത്തിയതും എന്നെ കാത്തെന്ന പോലെ എല്ലാവരും ഉമ്മറത്തുണ്ടായിരുന്നു….

എല്ലാവരും എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞു…

എന്റെ എല്ലാ ദുഃഖങ്ങളും അലിഞ്ഞില്ലാതാകുന്നത് ഞാൻ അറിഞ്ഞു….

എല്ലാവരും കൂടി ഒരുമ്മിച്ചിരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിച്ചു…

11 മണിക്കെത്തുമെന്ന് ആദ്യം പറഞ്ഞിരുന്ന അവർ പത്തിന് തന്നെ വരൂമെന്നുളളതിനാലാണ് ഞങ്ങൾ നേരത്തെ കഴിച്ചത്…

പിന്നെ ഞാൻ വന്നതിലുളള സന്തോഷവും ഉണ്ട്….!!!

പെട്ടെന്ന് തന്നെ കഴിച്ചിട്ട് ഞാൻ ലച്ചുവിനെയും കൂട്ടി അകത്തേക്ക് പോയി….

രണ്ട് ദിവസം കൊണ്ട് അവളാകെ വാടി കരിഞ്ഞിരുന്നു…

അവളെ ഞാൻ ആശ്വസിപ്പിച്ചു…

എന്റെ വാക്കുകളെ അവൾക്ക് വിശ്വാസമായിരുന്നൂ..

ഞാൻ അവൾക്ക് എന്തെങ്കിലും കൊടുക്കൂമെന്ന് പറഞ്ഞാൽ എന്തു ചെയ്തിട്ടാണെങ്കിലും അത് അവളുടെ മുന്നിലെത്തിക്കുമെന്ന് അവൾക്ക് അറിയാം…

പ്രണവേട്ടന്റെ കാര്യത്തിൽ മാത്രമാണ് അത് തെറ്റി പോയത്…!!!

അമ്മായി അവൾക്ക് ഉടുക്കാൻ ഒരു ബനാറസി സിൽക്ക് സാരിയും ഒരു പാലയ്ക്ക സെറ്റും എടുത്തു വെച്ചിരുന്നു…

കുളിച്ചു നിൽക്കുകയായിരുന്ന അവളെ ഞാൻ തന്നെയാണ് സാരി ഉടൂപ്പിച്ച് ഒരുക്കിയത്…

പട്ടു സാരിയുടുത്ത് പാലയ്ക്ക മാലയും വളയും കമ്മലും വളയുമിട്ട് കണ്ണെഴുതി പൊട്ടു തൊടുവിച്ച് ഞാൻ അവൾക്ക് തലയിൽ അല്പം പൂവും കൂടി വെച്ചു കൊടുത്തു…

ഒരുങ്ങി കഴിഞ്ഞ അവളെ കണ്ട് എന്റെ കണ്ണു നിറഞ്ഞു…

ആരുടെയും കണ്ണ് തട്ടാതിരിക്കാൻ ഞാൻ തന്നെ അവളുടെ കഴുത്തിൽ ഒരു കാക്ക പുളളി തൊട്ട് കൊടുത്തു…

എന്നിട്ട് എല്ലാവരെയും കാറി കൂവി വിളിച്ചു…

എന്റെ വിളീ കേട്ട് ഒാടി വന്ന എല്ലാവർക്കും ലച്ചുവിനെ കണ്ടു സന്തോഷമായി…

പെട്ടെന്നാണ് പോരാളി കുളിക്കുക പോലും ചെയ്യാത്ത(NB:പല്ലും തേച്ചിട്ടില്ല) എന്നെ കണ്ടത്…

ആ തണുപ്പത്ത് കുളിക്കാൻ മടിയായ എന്നെ രണ്ടെണ്ണം പറഞ്ഞു അമ്മ കുളിക്കാൻ കയറ്റി…

കാക്ക കുളി കഴിഞ്ഞ് ഇറങ്ങിയ എനിക്കായി അമ്മായി ഒരു പുതിയ സെറ്റൂ മുണ്ടും എടുത്തു വെച്ചിട്ടുണ്ടായിരുന്നൂ…

സുമഗലികൾ എപ്പോളും ഒരുങ്ങി നടക്കണം പോലും…

അമ്മായി അങ്ങനെ പറഞ്ഞപ്പോൾ എന്റെ മാംഗല്യം ഒാർത്തെനിക്ക് ദേഷ്യം ഇരച്ചു കയറിയെങ്കിലും അമ്മായിക്ക് വിഷമമാകാതീരിക്കാൻ ഞാൻ സെറ്റ് മുണ്ടും ധരിച്ചു…

ഗോൾഡൻ കളർ കരയുളള സെറ്റും മുണ്ടീനൊപ്പം മെറൂൺ കളറിലുളള ബ്ലൗസ്സും ധരിച്ച എന്നെ നിർബന്ധിച്ച് ലച്ചു കണ്ണെഴുതിച്ചു പൊട്ടും തൊടിപ്പിച്ചു…

മുടിയിൽ അല്പം പൂവും ചൂടിയപ്പോൾ ഒട്ടും കുറയ്ക്കണ്ടെന്നു കരുതി ഞാൻ കഴുത്തിലെ താലി മാല ഊരീ ലച്ചുവിന്റെ ഒരു സിംപിൾ പിച്ചി മാലയും കമ്മലുമിട്ടു…

താലി ഊരിയപ്പോൾ എനിക്ക് വിഷമമായി,ഞാൻ ലച്ചുവിന്റെ ഒരു ചെറിയ മാലയിൽ താലി കോർത്ത് പിച്ചി മാലയ്ക്ക് താഴെയായി ഇട്ടു…

തിരിച്ച് ഹാളിലേക്ക് ചെന്ന് എല്ലാവരോടും എങ്ങനെയുണ്ടെന്ന് ചോദിച്ചെങ്കിലും ആരും മെെന്റ് പോലും ചെയ്തില്ല…

അത് മാത്രമല്ല പെട്ടെന്ന് തന്നെ അടുത്ത നിർദ്ദേശവും വന്നു…

അമ്പലത്തിൽ പോയി വരാൻ…!!

വെറെ നിവർത്തി ഇല്ലാത്തതിനാൽ ലച്ചുവിനെയും കൂട്ടി ആ തണുപ്പത്ത് അമ്പലത്തിലേക്ക് നടന്നൂ….

മൂഡ് ഒൗട്ടായിരിക്കുന്ന ലച്ചുവിന്റെ മെെൻഡ് റെഡിയാകാൻ ഞാൻ അവളെ ചിരിപ്പിക്കാൻ ഒാരോന്നു പറഞ്ഞു കൊണ്ടിരുന്നൂ….

അമ്പലത്തിലെത്തിയതും ഞാൻ മനസ്സ് തുറന്നു ലച്ചുവിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു….

അധികം ആരുമില്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് പുഷ്പാജ്ജാലി കഴിച്ച് കിട്ടി…

വീടിനടുത്തായി എത്തിയപ്പോളാണ് ഞങ്ങളുടെ വാനാരപ്പടയെ വഴിയിൽ വെച്ച് കണ്ടത്…

ഞങ്ങളുടെ തന്നെ മറ്റോരു അമ്മാവനായ സുദർശനൻ അമ്മാവന്റെ മക്കളായ രാധൂവും ഗീതുവാണ് അവർ…

അവർ ലച്ചുവിനെ കളിയാക്കിയപ്പോൾ അവൾ ദേഷ്യപ്പെട്ട് അകത്തേക്ക് പോയി…

അത് കണ്ടു എനിക്ക് ചിരി പൊട്ടിയെങ്കിലും ഞാൻ അത് കൺട്രോൾ ചെയ്ത് മുറ്റത്ത് നിൽക്കുന്ന അച്ഛന്റെയും അമ്മാവന്റെയും നെറ്റിയിൽ ചന്ദനം തൊട്ട് തിരിയുമ്പോഴാണ് തൊട്ട് പിറകിൽ നിൽക്കുന്ന പ്രണവേട്ടനെ കണ്ടത്…

ചുറ്റിനൂം ഞാൻ മറ്റവളെ നോക്കിയെങ്കിലും കാണാത്തത് കൊണ്ട് ഒറ്റയ്ക്കാണ് വരവെന്ന് എനിക്ക് മനസ്സിലായി…

എന്നെ അടിമുടിയൊന്ന് നോക്കിയതിന് ശേഷം പ്രണവേട്ടൻ പപ്പയോടായി പറഞ്ഞു…

“ഇവൾ എന്തിനാ അങ്കിളേ ഇത്രയും ഒരുങ്ങിയേക്കുന്നേ…???

ഇവളെ കാണാൻ അല്ലലോ ലച്ചുവിനെ കാണാൻ അല്ലേ അവർ വരുന്നത്…???”

പ്രണവേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഒരു ലോഡ് പുച്ഛം തിരിച്ചു കൊടുത്തിട്ട് അകത്തേക്ക് പോകാൻ തുടങ്ങിയപ്പോളാണ് ആ കുട്ടിപിശാചുക്കൾ പ്രണവേട്ടനും ചന്ദനം തൊട്ട് കൊടുക്കാൻ പറഞ്ഞു കളിയാക്കിയത്…

അവരെ രൂക്ഷമായി നോക്കി പേടിപ്പീച്ചെങ്കിലും അച്ഛനും അമ്മാവനും എന്നെ തന്നെ നോക്കിനിൽക്കുന്നത് കൊണ്ട് ഞാൻ ചന്ദനം തൊട്ട് കൊടുക്കാൻ നിർബന്ധിതയായി….

മുണ്ടും ഷർട്ടും ധരിച്ച് ഇയാൾ ആരുടെ കല്യാണം കൂടാൻ പോകുവാണെന്ന് മനസ്സിൽ പറഞ്ഞു ഞാൻ നെറ്റിയിൽ വലിയൊരു ചന്ദനക്കുറി തൊട്ട് കൊടുത്തു…

അതിന് പകരമായി പുളളി എനിക്ക് നേരെയും ഒരു പുച്ഛമെറിഞ്ഞു….

ആ സമയത്ത് തന്നെയാണ് രണ്ട് വണ്ടികൾ മുറ്റത്തേക്ക് വന്നത്…

അകത്തേക്ക് കയറി പോകാനുളള ഗ്യാപ്പ് കിട്ടാത്തതിനാൽ ഞാൻ മുറ്റത്ത് തന്നെ നിന്നു പോയി…

ആദ്യത്തെ വണ്ടിയിൽ നിന്നും സുന്ദരനായ ഒരു ചെറുപ്പക്കാരനും ഒരു മധ്യവയസ്സ്ക്കനും ഇറങ്ങി…

ഇതായിരിക്കും പയ്യനെന്ന് ഞാൻ ഒാർത്തപ്പോളേക്കും അയാളുടെ കണ്ണുകൾ എന്നിൽ തന്നെ തറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു…

“ഈശ്വരാ..ഇയാൾ തെറ്റിദ്ധരിച്ചു കാണുമോ…??”

അങ്ങനെ ഒാർത്ത് തിരിഞ്ഞതും രണ്ടാമത്തെ വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് എന്റെ കിളി പോയി….

ആദർശ് രഘുവരൻ…!!!!!

ആദർശിനെ ചുണ്ടി നേരത്തെ കണ്ട മധ്യവയസ്സ്ക്കൻ

“ഇതാണ് ചെറുക്കൻ”

എന്ന് പറഞ്ഞതും എന്റെ മനസ്സിൽ പൂത്തിരി കത്തി…!!!

ഈ സന്തോഷം ലച്ചുവിനെ അറിയിക്കാൻ ഞാൻ ധൃതിയിൽ അകത്തേക്ക് ഒാടിയതൂം കല്ലിൽ തട്ടി ഞാൻ താഴേക്ക് വീഴാൻ പോയി…

പക്ഷേ,വീഴുന്നതിന് മുൻപ് തന്നെ ആദ്യം കണ്ട ചെറുപ്പക്കാരൻ എന്നെ താങ്ങിപിടിച്ചിരുന്നൂ..

ഒരു നിമിഷം ഞാൻ ആ മുഖത്തേക്ക് നോക്കി…

പ്രണയപൂർവ്വമുളള ആ നോട്ടം കണ്ട് എന്റെ കിളികളെല്ലാം പറന്ന് പോയിരുന്നു……!!!!!

വലിയ പാർട്ട് ആണേ ,കമന്റ് വേണം വലിയ കമന്റ്… കമന്റ് ചെയ്ത് അഭിപ്രായം പറയാതെ ആരും പോകരുത്…….. തുടരും…

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *