ചെമ്പകം നോവൽ ഭാഗം 16 വായിക്കൂ…

ഹോം

രചന: മിഖായേൽ

അടങ്ങാത്ത ദേഷ്യത്തോടെ പുറംകൈകൊണ്ട് തന്നെ വാതിൽ കൊട്ടിയടച്ച് എന്റെ മുഖത്തേക്ക് നോക്കി തന്നെ അയാൾ വാതിലിന് കുറ്റിയിട്ടു….ഒരു തരം പരിഭ്രാന്തിയോടെ ഞാൻ നാല് പാടും പരതുമ്പോഴും ശരീരമാകെ പേടിയോടെ വിറകൊള്ളുകയായിരുന്നു….പ്രവീണേട്ടൻ എന്റെ നേർക്ക് ഓരോ ചുവട് വയ്ക്കുമ്പോഴും എന്റെ കണ്ണുകൾ ഇരുവശങ്ങളിലേക്കും പാഞ്ഞുകൊണ്ടിരുന്നു… അനിയന്ത്രിതമായ ശ്വാസഗതിയിൽ ഞാൻ വിറകൊണ്ടു….

പ്രവീണേട്ടൻ എന്താ ഈ കാണിക്കുന്നേ..എന്തിനാ വാതില് കുറ്റിയിട്ടത്…??? മര്യാദയ്ക്ക് വാതില് തുറക്ക്… അല്ലെങ്കിൽ ഞാൻ ആളെ വിളിച്ചു കൂട്ടും….

തൂണിലുള്ള പിടിമുറുക്കി അല്പം ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞതും അയാൾ വീണ്ടും എനിക്ക് നേരെ അടുത്തു…

അമ്മാളൂട്ടീ..നീ എന്നെ മനസിലാക്കണം… നിന്നെ ഞാനിപ്പോ ഒന്നും ചെയ്യില്ല… വെറുതെ വിട്ടേക്കാം… പക്ഷേ നീ ഈ വിവാഹത്തിൽ നിന്നും പിന്മാറണം…. എനിക്കറിയാം നിന്നെ…നിനക്കങ്ങനെ ഒരിഷ്ടവും ഉണ്ടാവില്ല… ഇതെന്റച്ഛന്റെ നിർബന്ധം മാത്രമാണ്… അത് നീ എന്നിൽ നിന്നും മറയ്ക്കുന്നൂന്ന് മാത്രം…

പ്രവീണേട്ടാ പ്ലീസ്… ഞാൻ പറയണത് വിശ്വസിയ്ക്ക്.. ഞാൻ പ്രവീണേട്ടനെ സ്വന്തം ഏട്ടന്റെ സ്ഥാനത്താ കണ്ടേക്കണേ…!! അതിനപ്പുറം മറ്റൊരു കണ്ണിലും സങ്കല്പിക്കാൻ കഴിയില്ല എനിക്ക്…

ഞാനെന്റെ കിച്ചുവേട്ടന്റെ പെണ്ണാ…❤️❤️ എനിക്ക് കിച്ചുവേട്ടനെ അല്ലാതെ ഈ ജന്മം ആരെയും മനസ് കൊണ്ട് സ്വീകരിക്കാൻ കഴിയില്ല… പ്ലീസ്…വാതില് തുറക്ക്….😢😢

ഞാൻ വിങ്ങലോടെ പറഞ്ഞതും പ്രവീണേട്ടന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി…

ആരാ…ആരാ അവൻ… നീ…നീ മനസ് കൊണ്ട് സ്വീകരിച്ച അവനാരാ… പറയെടീ…..😠😠😠 അയാൾ അതും പറഞ്ഞ് എന്റെ മുഖത്തിന് സമീപമുണ്ടായിരുന്ന തൂണിന്റെ portion ൽ കൈകൊണ്ട് ആഞ്ഞിടിച്ചു….പെട്ടന്നുള്ള ആ പ്രവർത്തിയിൽ ഞാൻ ഞെട്ടിപ്പിടഞ്ഞു….കണ്ണുകൾ പരിഭ്രാന്തിയോടെ ഇമവെട്ടിത്തുറന്നു….ഉമിനീരിനെ തടഞ്ഞ് നിർത്തി തൊണ്ട വരളാൻ തുടങ്ങിയിരുന്നു….

പ്രവീണേട്ടൻ വാതില് തുറക്ക്… അല്ലെങ്കിൽ ഞാൻ മാഷിനോട് പറയും…

മാഷ്… നിന്റെ മാഷ് ഒറ്റ ഒരാളാ നിന്നെ എന്നിൽ നിന്നും അകറ്റിക്കോണ്ടിരിയ്ക്കുന്നത്… എത്ര തവണ ഞാൻ ശ്രമിച്ചതാണെന്നറിയ്വോ നിന്നോട് എന്റെയുള്ളൊന്ന് തുറന്നു കാട്ടാൻ…അന്നെല്ലാം എനിക്ക് തടസം ഈ മാഷ് തന്നെയായിരുന്നു….

കുഞ്ഞുംനാളിൽ നീ എനിക്കൊരു കൗതുകമായിരുന്നു…ഓരോ പ്രായം കൂടും തോറും ആ കൗതുകം എന്നിലേക്ക് ആഴത്തിൽ പടർന്നു കയറാൻ തുടങ്ങി…കൗമാരപ്രായത്തിലാ അതിനെ പ്രണയമെന്ന വികാരമാക്കി ഞാൻ മാറ്റിയത്…. അല്ല…ഞാനതിനെ അങ്ങനെ അറിഞ്ഞു തുടങ്ങിയത്… അന്നു മുതൽ ഇന്നുവരെ ഈ നെഞ്ചില് താഴിട്ട് പൂട്ടി വച്ചിരിക്ക്യായിരുന്നു നിന്നെ ഞാൻ… അതിനി ഒന്നിന്റെ പേരിലും എനിക്ക് വിട്ടുകളായാനോ,മറ്റൊരുത്തന് വിട്ടുകൊടുക്കാനോ കഴിയില്ല……

നിനക്ക് വേണ്ടി മാത്രമാ ഞാൻ ജീവിയ്ക്കുന്നത്…. ആ നീ നിന്റെ മനസ് മറ്റൊരുത്തന് കൊടുത്തൂന്ന് പറഞ്ഞാൽ എനിക്ക് സഹിയ്ക്ക്വോ അമ്മാളൂട്ടീ…

അയാളതും പറഞ്ഞ് എന്റെ കവിളിലേക്ക് മെല്ലെ കൈ നീട്ടി വന്നു….

തൊട്ടുപോവരുതെന്നെ….!!!😠😠 മാഷിന്റെ മോനാണല്ലോ..ഒരു സ്കൂൾ മാഷാണല്ലോ എന്ന റെസ്പെക്ട് ആവോളം തന്നിട്ടുണ്ട് ഞാൻ… അതുകൊണ്ട് മാത്രമാ ഇത്രയും നാളും നിങ്ങളോട് ഞാൻ സംസാരിച്ചിട്ടുള്ളതും, ഇടപഴകിയിട്ടുള്ളതുമൊക്കെ…അതിന്റെ പേരിൽ എന്നോട് എന്ത് സ്വാതന്ത്ര്യവും എടുക്കാമെന്ന് കരുതരുത്…

ഇത്രയും നാളും എന്നോട് മിണ്ടീട്ടുള്ള പ്രവീണേട്ടനല്ല ഇപ്പോ എന്റെ മുന്നിൽ നിൽക്കുന്നത്…ഈ നിൽക്കുന്ന ആളെ എനിക്ക് പേടിയാണ്…. മര്യാദയ്ക്ക് വാതില് തുറക്ക്… അല്ലെങ്കിൽ ഞാൻ ഇപ്പോ വിളിച്ചു കൂവി എല്ലാരേം അറിയിക്കും…

നീ വിളിച്ചു കൂവിയാൽ ആരും കേൾക്കാൻ പോകുന്നില്ല അമ്മാളൂട്ടീ….

അയാൾ ഞാൻ പറഞ്ഞതിനെ ഒന്ന് പുച്ഛിച്ചു തള്ളി വീണ്ടും എന്റെ നേർക്ക് നടന്നടുത്തു….

പെട്ടെന്നാ എന്റെ മൊബൈൽ റിംഗ് ചെയ്തത്..തൂണിന് തൊട്ടരികിലായുള്ള ടേബിളിലായിരുന്നു മൊബൈലിരുന്നത്…ഡിസ്പ്ലേയിൽ കിച്ചേട്ടന്റെ പേരും ഫോട്ടോയും തെളിഞ്ഞതും പ്രവീണേട്ടന്റെ ശ്രദ്ധ ഫോണിലേക്ക് തിരിഞ്ഞു… വീണു കിട്ടിയ ആ സമയം മുതലെടുത്ത് അയാളെ സകല ശകാതിയുമെടുത്ത് തളത്തിലേക്ക് തള്ളിമാറ്റി ഞാൻ വെപ്രാളപ്പെട്ട് വാതിൽ തുറന്ന് പുറത്തേക്കോടി…ചെന്നു തെറിച്ചത് മാഷിന്റെ നെഞ്ചിലേക്കായിരുന്നു….. മാഷ് ഒരു ഞെട്ടലോടെ എന്റെ മുഖം മെല്ലെ ഉയർത്തി എന്നെ മാഷിൽ നിന്നും അടർത്തി മാറ്റി…

ഞാൻ ഒരു കിതപ്പോടും ഉള്ളിൽ നിറഞ്ഞ പേടിയോടും മാഷിന്റെ മുഖത്തേക്ക് നോക്കിയതും പ്രവീണേട്ടൻ അകത്തു നിന്നും ഓടി ഞങ്ങൾക്കരികിലേക്ക് വന്നു…മാഷിനെ കണ്ടതും ഒരു ഞെട്ടലോടെ വാതിലിനരികെ തന്നെ ഒന്നറച്ച് നിന്നു…

അത് കണ്ടതും മാഷ് ഏറെക്കുറേ കാര്യങ്ങൾ മനസിലാക്കിയ മട്ടിൽ എന്നെ പതിയെ ഒരു വശത്തേക്ക് മാറ്റി നിർത്തി പ്രവീണേട്ടനടുത്തേക്ക് നടന്നു….

അച്ഛാ ഞാൻ….!!!

പ്രവീണേട്ടൻ പറഞ്ഞ് മുഴുവിക്കും മുൻപ് മാഷിന്റെ കൈ പ്രവീണേട്ടന്റെ കരണത്തേക്ക് വീണിരുന്നു…!!! മാഷിന്റെ ഉള്ളിലുണ്ടായിരുന്ന മുഴുവൻ ദേഷ്യവും ആ അടിയിൽ പ്രതിഫലിച്ചിരുന്നു….. എനിക്കതൊരു ഞെട്ടലായി തോന്നിയെങ്കിലും പ്രവീണേട്ടൻ ചെയ്ത് തെറ്റിന് അതിൽ കുറഞ്ഞതൊന്നും കിട്ടാനില്ലായിരുന്നു….

നീ എന്താ ചെയ്തേന്ന് വല്ല ബോധ്യവുമുണ്ടോടാ നിനക്ക്….സ്വന്തം അനിയത്തി കുട്ടിയായി കാണേണ്ട ഇതിനെ നീ….ഛേ…എന്റെ മകനാണ് നീ എന്നു പറയാൻ കൂടി അറയ്ക്കുന്നു…..😠😠😠

അതിനും വേണ്ടി തെറ്റായി ഒന്നും ഞാൻ ചെയ്തിട്ടില്ല…. എനിക്കിവളെ ഇഷ്ടാ… മറക്കാൻ കഴിയില്ല ഒരിക്കലും… ഇത്രയും നാളും എന്നിൽ നിന്ന് മറച്ചു പിടിച്ചു കൊണ്ടിരുന്നു… ഇപ്പോ എന്നെന്നേക്കുമായി എന്നിൽ നിന്നും അടർത്തി മാറ്റാൻ നോക്ക്വാ ല്ലേ… എനിക്കറിയാം ഇതെല്ലാം അച്ഛന്റെ പ്ലാനാണെന്ന്… ഇവൾക്ക് ഒരിക്കലും എന്നെ മറന്ന് മറ്റൊരാളെ സ്വീകരിക്കാൻ കഴിയില്ല….

ഞാനതു കേട്ട് ഞെട്ടി പ്രവീണേട്ടന്റെ മുഖത്തേക്ക് നോക്കി….

എന്നിൽ ഇങ്ങനെ ഒരിഷ്ടമുണ്ടെന്ന് ഞാൻ നേരിട്ട് പറഞ്ഞിട്ടില്ല… പക്ഷേ ഞാൻ കൈമാറിയിട്ടുള്ള ഓരോ പുസ്തകങ്ങളിലും ഞാൻ എന്റെ ചോര കൊണ്ടടയാളം വെച്ചിരുന്നു….അതെന്റെ ഹൃദയത്തിൽ നിന്നും കിനിഞ്ഞ ചുവപ്പാണ്…. ആ വരികളെ വായിച്ചറിഞ്ഞ ഇവൾക്ക് എന്നെ മറക്കാൻ കഴിയില്ല….

അത് കേട്ടിട്ടും മാഷിന് പ്രത്യേകിച്ചൊന്നും തോന്നീല്ല…കാരണം എന്റെ മനസിൽ പ്രവീണേട്ടന് ഞാൻ കല്പിച്ചിട്ടുള്ള സ്ഥാനം മറ്റാരേക്കാളും മാഷിനറിയാം…അതിനുമപ്പുറം എന്റെ കിച്ചേട്ടൻ എനിക്കാരാണെന്നും…..❤️

ഇപ്പോ ഇറങ്ങണം നീ ഇവിടെ നിന്നും… ഇനി ഈ പടി കയറി വരരുത് നീ… മാഷല്ലേ നീ….പഠിപ്പിച്ച കാര്യങ്ങൾ ബ്ലാക്ക് ബോർഡിൽ നിന്നും മായ്ച്ച് കളയും വിധം മായ്ച്ച് കളയണം ഇവളെ നിന്റെ മനസിൽ നിന്നും…. ഇനി നിന്റെ മനസിൽ ഇവൾക്ക് ഒരു സഹോദരിയുടെ സ്ഥാനം മാത്രം മതി… കാരണം ഇവൾടെ ഹൃദയവും ജീവിതവും നിനക്കവകാശപ്പെട്ടതല്ല…അതിന്റെ അവകാശി അധികം വൈകാണ്ട് ഇവളുടെ കഴുത്തിൽ താലി ചാർത്തും…

ആ മുഹൂർത്തം നിനക്ക് കൺകുളിർക്കെ കാണാം..അനുഗ്രഹം നല്കാം… അതിനപ്പുറം ഒരു സ്വപ്നങ്ങളും മനസില് നെയ്തു കൂട്ടണ്ട…നടത്തി തരില്ല ഞാൻ…ഒരിയ്ക്കലും… ഇറങ്ങ്…..😠😠😠

മാഷ് ദേഷ്യത്തിൽ നിന്ന് വിറയ്ക്ക്യായിരുന്നു..പ്രവീണേട്ടൻ അതെല്ലാം തലകുനിച്ച് നിന്ന് കേട്ടു…

ഇറങ്ങാൻ….😠😠😠 മാഷ് ഒന്നുകൂടി ശബ്ദമുയർത്തിയതും പ്രവീണേട്ടൻ എന്നെയും മാഷിനേയും ഒന്ന് നോക്കി പടിയിറങ്ങി നടന്നു….

പിന്നെ മാഷ് പരമാവധി എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്ക്വായിരുന്നു… എല്ലാം ഒന്നുകൂടി ഓർത്തെടുത്തതും എനിക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. ഞാൻ മാഷിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു….

കുട്ടിയിങ്ങനെ കരയാണ്ടിരിയ്ക്കൂ…അരുതാത്തതൊന്നും സംഭവിച്ചില്ലല്ലോ… അതോർത്ത് സമാധാനിയ്ക്ക്…!!!

ഞാനതു കേട്ട് പതിയെ മാഷിൽ നിന്നും അടർന്നു മാറി കണ്ണുകൾ മെല്ലെ തുടച്ചു….

മാഷേ…പ്രവീണേട്ടൻ…. പ്രവീണേട്ടൻ എന്നെ അങ്ങനെയൊക്കെ കാണുംന്ന് മനസിൽ കരുതിയതല്ല… എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…ചന്തു എന്തൊക്കെയോ അർത്ഥം വച്ച് പറയുമ്പോഴും ഞാനതിനെയെല്ലാം എതിർപ്പോടെയാ കണ്ടിരുന്നത്…. എന്നിട്ടിപ്പോ…പ്രവീണേട്ടന്റെ മനസിൽ അങ്ങനെ തന്നെയായിരുന്നെന്ന് അറിഞ്ഞപ്പോ… എനിക്ക്…. എനിക്കത് സഹിക്കാൻ കഴിയുന്നില്ല മാഷേ…..😢😢😢

കുട്ടിയിങ്ങനെ വിഷമിക്കാതെ ഇക്കാര്യത്തിൽ നിന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലല്ലോ…മോള് അകത്തേക്ക് ചെല്ലൂ…ഞാനവനോട് കാര്യമായി ഒന്നു സംസാരിയ്ക്കാം… എല്ലാം ഞാൻ പറഞ്ഞ് മനസിലാക്കിക്കോളാം…മോള് ചെല്ല്…

മാഷെന്നെ അകത്തേക്ക് പറഞ്ഞയച്ചു…

ആര് വന്ന് വാതിൽ മുട്ടിയാലും തുറക്കണ്ട…വാതിലൊക്കെ കുറ്റിയിട്ട് കിടന്നോ ട്ടോ….

ഞാനതെല്ലാം തലയാട്ടി കേട്ട് വാതിൽ അടച്ച് കുറ്റിയിട്ടു…. റൂമിലേക്ക് നടക്കും മുമ്പ് ടേബിളിലിരുന്ന മൊബൈൽ എടുത്ത് നോക്കിയതും അതിൽ കിച്ചേട്ടന്റെ മിസ്ഡ് കോൾസ് ഉണ്ടായിരുന്നു…..

മനസിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ആശ്വാസമായിരുന്നു അപ്പോ തോന്നിയത്… ഞാൻ വെപ്രാളപ്പെട്ട് ഫോണിൽ കിച്ചേട്ടന് കോൾ ചെയ്തു….കുറേനേരം ബെല്ലടിച്ചെങ്കിലും respond ചെയ്തില്ല…. ചിലപ്പോ കിച്ചേട്ടൻ വിളിച്ചിട്ട് കോൾ അറ്റൻഡ് ചെയ്യാത്തതിന്റെ ദേഷ്യമാവുംന്ന് കരുതി ഞാൻ ബെഡിലേക്ക് ചെന്നു കിടന്നു…

വീണ്ടും ഓരോന്നായി മനസിലേക്ക് തികട്ടി വരാൻ തുടങ്ങി….കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് കിടക്കുമ്പോഴാ വീണ്ടും കിച്ചേട്ടന്റെ കോള് വന്നത്…. ഞാൻ തിടുക്കപ്പെട്ട് കോൾ അറ്റൻഡ് ചെയ്തെങ്കിലും കുറേ നേരത്തേക്ക് ഒന്നും സംസാരിയ്ക്കാൻ കഴിഞ്ഞില്ല… ഞാൻ ഫോൺ ചെവിയോട് ചേർത്ത് കുറേനേരം അങ്ങനെ ഇരുന്ന് പോയി…..

ഹലോ….അമ്മാളുവമ്മാൾ… ഞാൻ ക്യാബിനില് വച്ച് ദേഷ്യപ്പെട്ടതിന്റെ പിണക്കത്തിലാണോ….??? ങേ….. എന്താ ഒന്നും മിണ്ടാത്തേ ഊഅമ്മാളൂട്ടീ….

അതോ നാട്ടില് ചെന്നപ്പോ ഈ പാവം ഡോക്ടറിനെ മറന്നോ….???

അത് കേട്ടതും ഞാൻ പൊട്ടിക്കരഞ്ഞു പോയി….😢😢😢

ഹലോ…അമ്മാളൂട്ടീ… എന്താ… എന്താ പറ്റിയേ….???

അതുവരെയും ചിരിയോടെ സംസാരിച്ചിരുന്ന കിച്ചേട്ടന്റെ ശബ്ദത്തിൽ ഒരു പതർച്ചയും പരിഭ്രാന്തിയും നിറഞ്ഞു…..

ഞാൻ ഫോൺ മറച്ചു വച്ച് മതിയാവോളം കരഞ്ഞ് വീണ്ടും ചെവിയോട് ചേർത്തു….

അമ്മാളൂട്ടീ….Are you there…. എന്താ പറ്റിയേ…ഇങ്ങനെ കരയാതെ കാര്യം പറയ്…Are you ok….???

ഏയ്…ഒന്നുമില്ല കിച്ചേട്ടാ…കിച്ചേട്ടൻ അങ്ങനെയൊക്കെ പറഞ്ഞപ്പോ…. എനിക്ക് കിച്ചേട്ടനെ വല്ലാണ്ട് മിസ് ചെയ്യുന്ന പോലെ…..

എന്നെ പേടിപ്പിച്ച് കളഞ്ഞല്ലോ നീ…. ഒറ്റ സെക്കൻഡിൽ ഞാനെന്ത് മാത്രം ടെൻഷനായീന്നറിയ്വോ അമ്മാളൂട്ടീ… നീ ശരിയ്ക്കും ഓക്കെയല്ലേ… എന്തെങ്കിലും പ്രോബ്ലമുണ്ടോ അവിടെ…????

ഏയ്…ഇല്ല കിച്ചേട്ടാ.. എനിക്ക് കിച്ചേട്ടനെ കാണാൻ തോന്നുന്നു…😢😢 ഞാൻ വീണ്ടും വിങ്ങിക്കരയാൻ തുടങ്ങി….

അമ്മാളൂട്ടീ ഞാൻ… ഞാൻ ഹോസ്പിറ്റലിലാടീ…. നമ്മുടെ patient ദേവകിയമ്മയെ അറിയില്ലേ നീ… ഒരു sudden Bp change… surgery fix ചെയ്തിരിക്ക്യയല്ലേ…. അതിന്റെ ടെൻഷനാവും.. എന്റെ അമ്മാളൂട്ടി ആദ്യമായി എന്റെ presence ഇത്രയധികം ആഗ്രഹിച്ചിട്ട് അതെനിക്ക്….

കിച്ചേട്ടൻ അല്പം നിരാശയിലും അതിലുപരി ടെൻഷനിലും സംസാരിച്ചതും ഞാൻ പതിയെ എന്റെ വിഷമങ്ങളെ മനസിൽ നിന്നും കുറച്ചെടുക്കാൻ ശ്രമിച്ചു….

എന്റെയുള്ളിലെ ടെൻഷൻ മാറ്റിയെടുക്കാൻ കിച്ചേട്ടൻ ഒരു കൊച്ചുകുട്ടിയോടെന്ന പോലെ എന്നോട് സംസാരിക്കാൻ തുടങ്ങി…ചെറിയ കുസൃതികളും കുറുമ്പുകളും പറഞ്ഞ് ആ ഫോൺ കോൾ നീണ്ടു…അതിനിടയിൽ എന്റെയുള്ളിൽ നിറഞ്ഞു കൂടിയ എല്ലാ ടെൻഷനുകളും കിച്ചേട്ടൻ നിഷ്പ്രയാസം ഇല്ലാണ്ടാക്കി എന്നുവേണം പറയാൻ…

അമ്മാളൂട്ടീ…നാളെ എനിക്ക് എന്താ സ്പെഷ്യൽ ആയി തരുന്നത്… ഞാൻ ആദ്യമായി നിന്റെ നാട്ടിലേക്കും, വീട്ടിലേക്കുമൊക്കെ വരികയല്ലേ…!!

എന്താ കിച്ചേട്ടന് ഇഷ്ടാവണേന്ന് പറഞ്ഞാ ഞാനത് തരാം…

എനിക്ക്…നാളെ ഞാൻ ഇങ്ങ് തിരികെ കൂട്ടീട്ട് വരട്ടെ നിന്നെ…. ഇവിടെ ആകെയൊരു വല്ലാതെ… എന്റെ കൂടെ വര്വോ നാളെ…നമുക്കൊന്നിച്ച് പോരാം….

കിച്ചേട്ടാ അത്… വീട്ടിൽ സമ്മതിക്കില്ല..അത് മാത്രമല്ല..അങ്ങനെയൊന്നും പാടില്ലാന്നല്ലേ…

എന്റാമ്മാളൂട്ടീ…ഞാനാ കഴുത്തിൽ താലി കെട്ടണതോടെ നിന്റെയുള്ളിലുള്ള ഇത്തരം restrictions മുഴുവനും മനസീന്നെടുത്ത് കളയണേ… അല്ലെങ്കിൽ ഞാൻ കുറേ ബുദ്ധിമുട്ടേണ്ടി വരും…!!!

നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞ് തുടങ്ങില്ലേ കിച്ചേട്ടാ..അതല്ലേ ഞാനങ്ങനെ…അതുമല്ല അവരൊക്കെ പഴയ ആൾക്കാരല്ലേ…. ഇപ്പോഴുള്ള ശീലങ്ങളൊന്നും ഇഷ്ടാവില്ല…

ന്മ്മ്മ്…ശരി…ശരി…ഇനി അതിന്റെ പേരിലൊരു ടെൻഷൻ വേണ്ട… ഞാൻ താലികെട്ടി എല്ലാ അധികാരത്തോടും എന്റെ കൂടെ കൂട്ടിക്കോളാം… പോരേ…. അതുകൊണ്ട് നാട്ടുകാരും വീട്ടുകാരും ആരും അറിയാണ്ട് ഒരു ഗിഫ്റ്റ് ഇപ്പോ തന്നേ… എനിക്കത് കിട്ടീട്ട് വേണം വാർഡിലേക്ക് പോകാൻ….

എന്ത് ഗിഫ്റ്റ്….?? ഞാനൊന്നും അറിയാത്ത മട്ടിൽ ചോദിച്ചു…

ദേ.അമ്മാളൂട്ടീ കളിയ്ക്കല്ലേ നീ…. മര്യാദയ്ക്ക് താടീ….

ഹോ… ദേഷ്യപ്പെടണ്ട…ഉമ്മമ്മമ്മ…..😘😘😘😘 മതിയോ…. ഞാൻ മൊബൈൽ ചുണ്ടോട് ചേർത്തു മുത്തി…

മതിയോന്ന് ചോദിച്ചാൽ….. ന്മ്മ്മ്… ഇനിയിപ്പോ ഇതല്ലേ പറ്റൂ…നാളെ നേരിട്ട് കാണുമ്പോ ഇതും കൂടി പരിഹരിച്ച് ഒന്ന് തന്നാൽ മതി… അപ്പോ എന്റാമ്മാളൂട്ടി വയറ് നിറയെ ഫുഡൊക്കെ കഴിച്ച് എന്നെയും സ്വപ്നം കണ്ട് ചാച്ചിക്കോട്ടോ… എനിക്ക് ഡ്യൂട്ടിയ്ക്ക് time ആയി….

അയ്യോ… അപ്പോ ഇന്ന് ഉറക്കമില്ലേ… എങ്കില് ഞാനും ഉറങ്ങണില്ല…

ദേ…കളിയ്ക്കല്ലേ അമ്മാളൂട്ടീ…ഇതെന്റെ ജോലീടെ ഭാഗമാ… അതിന് നീയെന്തിനാ ഉറക്കമിളച്ചിരിക്കണേ….

കിച്ചേട്ടന് ഞാൻ കൂട്ട് തരാം…

അത്ര വലിയ സാഹസത്തിനൊന്നും എന്റെ മോള് മുതിരണ്ട…പോയി ഫുഡ് കഴിച്ച് കിടന്നേ… 15 minutes കഴിയുമ്പോ ഞാൻ വിളിയ്ക്കും അപ്പൊഴേക്കും ഫുഡ് കഴിച്ചു കിടന്നൂന്ന് വേണം കേൾക്കാൻ…അല്ലാണ്ട് ഉറക്കമിളച്ച് കൺപോളയും വീർപ്പിച്ച് എന്റെ മുന്നിലെങ്ങാനും വന്നു നിന്നാലുണ്ടല്ലോ…. ഇതിന്റെ ബാക്കി അപ്പോ തരും ഞാൻ….😡😡

കിച്ചേട്ടൻ കലിപ്പ് മോഡ് ഓൺ ചെയ്തതും ഞാൻ ഫോണും കട്ട് ചെയ്ത് കഴിയ്ക്കാനായി പോയി… പിന്നെ കഴിച്ച് വന്ന് ഉറക്കമാവും വരെ കിച്ചേട്ടനുമായി ഓരോന്നും പറഞ്ഞിരുന്നു….

പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ ഉറക്കമുണർന്ന് വീട്ടിലെ പണികളെല്ലാം ഒരുവിധം ഒതുക്കി കുളിച്ച് വന്നു.. കിച്ചേട്ടൻ വരുന്നത് പ്രമാണിച്ച് നല്ല കടും ചുവപ്പ് നിറത്തിലുള്ള സാരിയും അതിന് മാച്ചാവുന്ന ചുവപ്പ് ബ്ലൗസുമായിരുന്നു എന്റെ വേഷം… സാരിയിൽ നല്ല വീതിയിൽ കസവിന്റെ ബോർഡറ് വച്ചിരുന്നു…..

മുടിതുവർത്തി വന്ന് കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഒരുങ്ങാൻ തുടങ്ങി…കരിമഷി കൺതടത്തിലേക്ക് പടർത്തി എഴുതി നെറ്റിയിലേക്ക് ഒരു കുഞ്ഞിപ്പൊട്ടും വച്ചപ്പോഴേ ഒരുവിധം ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു… പിന്നെ വാര്യത്തെ തൊടീന്ന് ഇറുത്തെടുത്ത മുല്ലപ്പൂവ് മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു…വിടർത്തിയിട്ട മുടി ചെറുതായി ഒന്നയച്ച് കെട്ടി മുല്ലപ്പൂവ് കൊരുത്തെടുത്ത് മുടിയിലേക്ക് ചൂടി….

അങ്ങനെ എല്ലാം കഴിഞ്ഞ് കണ്ണാടിയില് ഒന്നുകൂടിയൊന്ന് ഭംഗി നോക്കി നിന്നതും മുറ്റത്ത് കിച്ചേട്ടന്റെ കാറ് വന്നു നിന്നു… ഞാൻ ജനൽപ്പാളിയിലൂടെ പുറത്തേക്കൊന്ന് എത്തി നോക്കിയതും കിച്ചേട്ടൻ ഡോറ് തുറന്ന് പുറത്തേക്കിറങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്…

മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു… മാഷ് ഉമ്മറത്തേക്ക് കിച്ചേട്ടനെ കൂട്ടിപോകുന്നതുവരെ ഞാൻ ജനൽപ്പാളിയ്ക്കരികിൽ തന്നെ നിന്നു…

പിന്നെ പതിയെ അടുക്കളയിലേക്ക് ചെന്ന് ഒരുഗ്രൻ ചായ ഇട്ട് കപ്പുകളിലേക്ക് പകർന്നു.. ഞാൻ മാത്രമല്ലേയുള്ളൂ എല്ലാറ്റിനും… എല്ലാം കഴിഞ്ഞപ്പോഴേക്കും മാഷിന്റെ വിളി വന്നു.. ഞാനതു കേട്ട് മാഷ് പറഞ്ഞേൽപ്പിച്ച പോലെ ഉമ്മറത്തേക്ക് നടന്നു…

ചെറിയൊരു നാണക്കേടൊക്കെ തോന്നിയിരുന്നു അപ്പോ…അങ്ങനെ പതിയെ നടന്ന് കിച്ചേട്ടന് മുന്നിൽ വന്ന് ട്രേ കിച്ചേട്ടന് നേർക്ക് നീട്ടി…കിച്ചേട്ടൻ എന്റെ മുഖത്തേക്ക് നോക്കി തന്നെ അതിൽ നിന്നും ഒരു കപ്പ് ചായ എടുത്തു.. പക്ഷേ ആ കണ്ണുകൾക്ക് എന്നോട് എന്തൊക്കെയോ പറയാനായി വെമ്പൽ കൊള്ളും പോലെ തോന്നി….

ചായയും കൊടുത്ത് തിരിയും വരെ മാഷിനോട് കാര്യം പറയുന്നുണ്ടെങ്കിലും കിച്ചേട്ടന്റെ കണ്ണ് എന്നിലേക്ക് തന്നെ പാളി വീണുകൊണ്ടിരുന്നു….

മാഷ് എല്ലാം കിച്ചേട്ടനോട് തുറന്നു പറയും എന്ന ആശ്വാസത്തിൽ ഞാൻ അകത്തേക്ക് തിരികെ നടന്നു.. പക്ഷേ ഏറെനേരം സംസാരിച്ചെങ്കിലും എന്നോട് വാക്ക് പറഞ്ഞിരുന്ന പോലെയുള്ള സംസ്കാരത്തിലേക്ക് കടക്കുന്നേ ഉണ്ടായിരുന്നില്ല…

ഒടുവിൽ ഞങ്ങൾക്ക് പരസ്പരം സംസാരിക്കാനുള്ള സമയം അനുവദിച്ച് മാഷ് കിച്ചേട്ടനെ റൂമിലേക്ക് പറഞ്ഞ് വിട്ടു… വീടിന്റെ എഴികളിലും, അകത്തളത്തിലെ തൂണുകളേയും തലോടി എനിക്ക് പിറകേ കിച്ചേട്ടൻ നടന്നു വന്നു….

റൂമിലേക്ക് കയറി ഞാൻ നേരെ കട്ടിലിന്റെ മേൽപ്പടിയിൽ പിടിമുറുക്കി നിന്നു… എല്ലാം ഓർത്തപ്പോ ഹൃദയം അനിയന്ത്രിതമായി മിടിയ്ക്കാൻ തുടങ്ങി…ശ്വാസം നീട്ടിയെടുത്ത് ഞാനൊന്ന് റിലാക്സ് ചെയ്ത് നിന്നപ്പോഴാ വാതിലടയണ ശബ്ദം കേട്ടത്… ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കിയതും കിച്ചേട്ടൻ ഒരു കള്ളച്ചിരിയോടെ വാതിലിന് കുറ്റിയിട്ട് തിരിയണതാ കണ്ടത്….

ആ ഒരോറ്റ രംഗം കണ്ടപ്പോഴേ മനസിലുണ്ടായിരുന്ന ആകെയുള്ള ധൈര്യം കൂടി പോയിക്കിട്ടി… ഞാൻ ഒരു വിറയലോടെ കട്ടിലിലുള്ള പിടി ഒന്നുകൂടി മുറുക്കി നിന്നുതും കിച്ചേട്ടൻ എന്നിലേക്ക് അടുക്കും പോലെ തോന്നി…

കിച്ചേട്ടന്റെ നിശ്വാസം എന്റെ പിൻകഴുത്തിലേക്ക് പതിച്ചത് ഉയർന്ന ശ്വാസഗതിയോടെ ഞാൻ അറിഞ്ഞു തുടങ്ങി…പിൻ കഴുത്തിൽ നിന്നും ആ മുഖം പതിയെ എന്റെ കാതോരം ചേർത്ത് ഒരുകൈ ഇടുപ്പിലൂടെ തെന്നിനീക്കി എന്റെ അണിവയറിലേക്ക് അമർന്നു…. പെട്ടെന്ന് ഞാനൊരു പിടച്ചിലോടെ കിച്ചേട്ടന് നേരെ തിരിഞ്ഞുനിന്നു….

അടുത്ത part ൽ story യുടെ ഫ്ലാഷ് ബാക്ക് അവസാനിപ്പിക്ക്വാണ്….ഇനി മുതൽ past tense അല്ലാട്ടാ present ആ present…. എന്തൊക്കെയാ നടക്കാൻ പോകുന്നേന്ന് wait ചെയ്യൂ… സപ്പോർട്ട് ചെയ്യൂ…. ലൈക്ക് കമന്റ് ചെയ്യണേ… തുടരും…..

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *