വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 18 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

ഒറ്റയ്ക്കിരുന്നു കേക്ക് തിന്നിട്ട് എന്നെ കളിയാക്കിയ പ്രണവേട്ടനെ തൂക്കിയെടുത്ത് വെളിയിലിടാൻ എനിക്ക് തോന്നി..

എന്തു ചെയ്യാം കെട്ടിയോനായി പോയില്ലേ….

സഹിക്കുക തന്നെ…

അങ്ങനെ ഒാരോന്നോർത്ത് കോണിപ്പടി കയറി മുറിയിലെത്തിയപ്പോളാണ് ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്…

ഒാടി പോയി ഫോൺ എടുത്തു നോക്കിയപ്പോൾ മുംതു…..!!!

ഈശ്വരാ..ഹോസ്റ്റലിൽ 7 മണിയാകുമ്പോൾ എത്താമെന്ന് പറഞ്ഞതാ…

സമയമിപ്പോൾ 8:30…

പ്രണവേട്ടൻ വന്ന കാര്യം അപ്പോഴെ വിളിച്ചു പറയണ്ടതായിരുന്നു..

പാവം ഒത്തിരി ടെൻഷനടിച്ചു കാണും…

ഞാൻ വേഗം തന്നെ കോൾ അറ്റെന്റ് ചെയ്തു…

ഞാൻ എന്തെങ്കിലും പറയുന്നതിനിപ്പുറം അവിടുന്ന് ചോദ്യങ്ങൾ വന്നിരുന്നു…

“ഹലോ,വെെശൂ..നീ ഇതെവിടാ…

എന്താ ഇത്രയും നേരമായിട്ട് നീ വരാത്തത്..

ഹലോ..വെെശൂ..

നീ കേൾക്കുന്നുണ്ടോ..??”

കരച്ചിലിന്റെ വക്കോളമെത്തിയിരുന്നൂ അവൾ…അടുത്തു തന്നെയായി കീർത്തുവും മരിയയും ഉണ്ടെന്ന് എനിക്ക് മനസ്സിലായി..

അവരെ ടെൻഷൻ അടിപ്പിച്ചതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി….

ഞാൻ അവരോട് സോറി പറഞ്ഞതിന് ശേഷം സംഭവിച്ചതെല്ലാം പറഞ്ഞു…

എല്ലാവർക്കും ആശ്വാസമായെങ്കിലും അവരെന്നെ നല്ലതു പോലെ ചീത്ത പറഞ്ഞു…

അത് ഞാൻ അർഹിക്കുന്നതായത് കൊണ്ട് മിണ്ടാതെ എല്ലാം കേട്ടു നിന്നു…

കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഞാൻ ഫോൺ വെച്ചു…

അപ്പോളാണ് വാതിൽക്കൽ എന്നെ നോക്കി കെെ കെട്ടി നിൽക്കുന്ന പ്രണവേട്ടനെ കണ്ടത്…

ഞാൻ ഒന്നും മിണ്ടാതെ കട്ടിലിൽ കേറി പുതച്ചു കിടന്നു…

എന്തുക്കൊണ്ടോ എന്റെ കണ്ണിൽ നിന്നും നീർത്തുളളികൾ അടർന്നു വീണു..

അപ്പോളും ഞാൻ മനസ്സിൽ എന്നെ ശാസിച്ചു കൊണ്ടിരുന്നൂ..

“എന്റെ വെെശൂ,നീ ഇപ്പോൾ കരഞ്ഞാൽ കേക്ക് കിട്ടാത്തതിലുളള വിഷമമാണെന്ന് കരുതൂ…ചിൽ വെെശൂ..ചിൽ…”

പക്ഷേ, സ്വയം ആശ്വസിപ്പിച്ചത് കൊണ്ടോ വിശപ്പിന്റെ വിളി വന്നത് കൊണ്ടോ എന്തോ എന്റെ കരച്ചിലിന് ആക്കം കൂട്ടിയതെ ഉളളൂ…

പതിയെ പ്രണവേട്ടൻ എന്റെ അടുത്തായി വന്നിരിക്കുന്നതറിഞ്ഞ് ഞാൻ തിരിഞ്ഞു കിടന്നു…

പക്ഷേ, പ്രണവേട്ടൻ എന്നെ ബലമായി പിടിച്ചു നേരെ കിടത്തി…

അറിയാതെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൊരുത്തു…

ആ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞതും ഞാൻ ചമ്മൽ മറയ്ക്കാനായി ദേഷ്യപ്പെട്ടു ഏറ്റിരുന്നു…

പക്ഷേ, അതിന് മുൻപ് പ്രണവേട്ടൻ എന്റെ രണ്ട് കണ്ണുകളും പൊത്തി…

ബലം പിടിച്ച് നിന്ന എന്നെ ബലമായി തന്നെ പ്രണവേട്ടൻ എങ്ങോട്ടോ നടത്തിച്ചു…

കോണി കേറുന്നതിനാൽ ടെറസ്സിലേക്കാണെന്ന് എനിക്ക് തോന്നി..

കുറെ ദൂരം നടന്നതിന് ശേഷം പ്രണവേട്ടൻ എന്റെ കണ്ണിൽ നിന്നും കെെകൾ എടുത്തു…

കണ്ണടച്ചിരുന്നതിനാൽ മുന്നിലെ കാഴ്ച്ചകൾ തെളിയാൻ കുറച്ചു നേരം വേണ്ടി വന്നു…

മനോഹരമായി അലംങ്കരിച്ച ഒരു ടേബിൾ…

അതിന് നടുക്കായി മൂന്ന് മെഴുകുതിരികൾ കത്തിച്ചു വെച്ചിരിക്കുന്നൂ…

അതിന് ചുറ്റും വിവിധതരം വിഭവങ്ങൾ…

എനിക്ക് പെട്ടെന്ന് ഒരുപാട് സന്തോഷം തോന്നി…

അറിയാതെ ഞാൻ തുളളിച്ചാടി പോയി…

എന്റെ സന്തോഷം കണ്ട് ഒരു ചെറുചിരിയോടെ നിൽക്കുന്ന പ്രണവേട്ടനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നിയെങ്കിലും ഞാൻ സ്വയം അടക്കി…

ടേബിളിലെ പ്രധാന ആകർഷണം,ഒരൂ ഡോൾ കേക്കായിരുന്നു…

എന്നെ ചെയറിലിരുത്തി പ്രണവേട്ടൻ തന്നെ എനിക്ക് ഒരു പീസ് കേക്ക് മുറിച്ചു തന്നു…

ചിക്കൻ നൃൂഡിൽസൂം ചിക്കൻ ടിക്കയും വെജ് പനീർ മസാലയും അൽഫാമും ഞങ്ങൾ ഷെയർ ചെയ്തു കഴിച്ചു…

കഴിച്ചതിന് ശേഷം ഞങ്ങൾ ഒരുമ്മിച്ച് തന്നെ അവിടം ക്ലീനാക്കി…

ടെറസ്സിൽ കാറ്റു കൊണ്ട് നിൽക്കുമ്പോളാണ് അപ്രീതിക്ഷിതമായി പ്രണവേട്ടൻ എന്നെ ചേർത്തു പിടിച്ചത്…

പേടിച്ച് ഞാൻ പ്രണവേട്ടന് നേരെ നോക്കിയതും പ്രണവേട്ടൻ ഒരു സെൽഫിയെടുത്തിരുന്നു….

പെട്ടെന്നുളള അമ്പരപ്പ് മാറിയതിന് ശേഷം ഞാനും പ്രണവേട്ടനും ഒന്ന് രണ്ട് ഫോട്ടോസ് കൂടിയെടുത്തു…

അപ്പോൾ തന്നെ ഞാൻ പ്രണവേട്ടനെ നിർബന്ധിച്ച് അതെന്റെ ഫോണിലേക്ക് സെന്റ് ചെയ്യിച്ചു…

ഏകദേശം ഒരു മണി വരെ ഞങ്ങൾ ഒന്നും മിണ്ടാതെ ആ ടെറസിൽ വെറുതെയിരുന്നു…

എപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു…

രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ കട്ടിലിലായിരുന്നു…

സമയം 6 മണിയായതെ ഉളളൂ…

ഞാൻ ഫോണെടുത്ത് ലച്ചുവിനെ വിളിച്ചു…

അവൾ സുരക്ഷിതയായി വീട്ടിൽ എത്തിയെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി…

ഞാൻ വെറുതെ ഫോണെടുത്ത് നെറ്റ് ഒാണാക്കിയപ്പോളാണ് ഇന്നലെ പ്രണവേട്ടൻ അയച്ച ഫോട്ടോസെല്ലാം വന്നത് കണ്ടത്…

ഞാൻ അതെല്ലാം എടുത്ത് നോക്കി…

ഞങ്ങൾ തമ്മിൽ നല്ല ചേർച്ചയുളളത് എനിക്ക് ഒരുപാട് സന്തോഷം തോന്നി…

പിന്നെയാണ് ഞാൻ ശ്രദ്ധിച്ചത് പ്രണവേട്ടന്റെ dpയും ഞങ്ങൾ ഇന്നലെയെടുത്ത ഫോട്ടോകളിലൊന്നാണ്…

എന്തുക്കൊണ്ടോ ഈ ലോകം വെട്ടിപിടിച്ച സന്തോഷം എനിക്കുണ്ടായി…

എന്റെ dpയും അത് തന്നെയാക്കിയതിന് ശേഷം ഞാൻ ഫോണിലെ പ്രണവേട്ടന്റെ ഫോട്ടോയ്ക്ക് ഒരു ഉമ്മ കൊടുത്തതിന് ശേഷം ഫ്രഷായി അടുക്കളയിൽ കയറി..

ഇൻസ്റ്റന്റ് ചപ്പാത്തിയും പനീ്റും ഫ്രീഡ്ജിലിരിക്കുന്ന കണ്ട് ഞാൻ ചപ്പാത്തി എടുത്തു ചുട്ടെടുത്ത് പനീർ ബട്ടർ മസാലയും ഉണ്ടാക്കി…

ചായയ്ക്ക് വെളളം വെച്ചപ്പോളാണ് ജോഗിങ് വേഷത്തിൽ പ്രണവേട്ടൻ പെട്ടെന്ന് കയറി വന്നത്…

പെട്ടെന്ന് തന്നെ ഞാൻ ചായ ഇട്ട് കൊടുത്തു…

സമയം പോയതിനാൽ ഞാൻ ഒാടി പോയി കുളിച്ചൊരുങ്ങി…

കമ്പനിയിലേക്കായത് കൊണ്ട് ഞാൻ ഒരു കരീനീല ടോപ്പും അതിന് ചേരുന്ന ഒരു പാന്റും ഷാളുമാണ് ധരിച്ചത്..

കരീനില കളറിലുളള ഒരു സ്റ്റോൺ സ്റ്റഡും താലി മാലയും,കെെയ്യിൽ അതേ കളർ കല്ലു വെച്ച രണ്ട് വളകളുമിട്ട്…മുടി അഴിച്ച് കുളി പിന്നലിട്ട്,കണ്ണുമെഴുതി കറുത്ത വട്ട പൊട്ടും തൊട്ട് ഞാൻ കണ്ണാടിയിൽ നോക്കി..

സ്വയം ഒരു ഉമ്മ കൊടുത്ത് തിരിഞ്ഞപ്പോളാണ് പ്രണവേട്ടൻ കുളിച്ചു ഇറങ്ങിയത്..

പണ്ടത്തെ കളിയാക്കൽ ഒാർമ്മ വന്നത് കൊണ്ട് ഞാൻ അപ്പോഴെ ഇറങ്ങി ഒാടി…

ഞാൻ ഭക്ഷണം എടുത്തു വെച്ചപ്പോളാണ് ലെെറ്റ് ബ്ലൂ കളർ ഷർട്ട് ഇട്ട് എക്സിക്യൂട്ടിവ് ലൂക്കിൽ പ്രണവേട്ടൻ ഇറങ്ങി വരുന്നത് ഞാൻ കണ്ടത്…

എന്റെ നോട്ടം കണ്ടിട്ടാവണം പ്രണവേട്ടൻ പറഞ്ഞു…

“ഒരു ഒഫിഷ്യൽ മീറ്റിങുണ്ട് അതാ…!!”

പെട്ടെന്ന് തന്നെ ഞങ്ങൾ ഭക്ഷണം കഴിച്ചിറങ്ങി..

വണ്ടി ഓടിച്ചത് പ്രണവേട്ടൻ തന്നെയായിരുന്നു…

ഡ്രെെവർ വെെകീട്ട് വരുമെന്നും നാട്ടിലേക്ക് പോകുന്നതിനാൽ നെെറ്റ് വണ്ടിയോടിക്കേണ്ടത് കൊണ്ട് പകൽ റെസ്റ്റെടുക്കാൻ പൊയതാണെന്നും പറഞ്ഞപ്പോൾ ഞാൻ തലക്കുലുക്കി…

പ്രണവേട്ടൻ തന്നെ എന്നെ കമ്പനിക്ക് മുന്നിൽ ഇറക്കി…

വെെകീട്ട് തിരക്കാണെന്നും ഒരു ഒാട്ടോ പിടിച്ച് വീട്ടിലേക്ക് വരാനും പറഞ്ഞു പ്രണവേട്ടൻ പോയതും ഞാൻ കണ്ടു എന്നെ നോക്കി ദഹിപ്പിക്കുന്ന കൂട്ടുക്കാരികളെ….!!!

അവളുമാർ എന്റെ ഡിപി കൂടി കണ്ടിട്ട് ഉളള വരവയാതിനാൽ ശരിക്കും കളിയാക്കി പൊരിച്ചു…

പക്ഷേ, ഇന്ന് ഒരു ബുക്കിങ് ഡെലിവെറി ഉളളതിനാൽ ഉച്ചയ്ക്ക് ചോറുണ്ണാൻ പോലും കഴിക്കാൻ പറ്റാത്തത്ര കൊണ്ടു പിടിച്ച തിരക്കായിരുന്നു…

വെെകീട്ട് അവരോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ നെഞ്ചു വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു…

ഇനി താൻ ഇവിടെ വരുന്നത് വെറും ഒരാഴ്ച്ചത്തെ അറ്റെൻഡൻസിന് മാത്രമായിരിക്കും…

അവളുമാരും നല്ല വിഷമത്തിലായിരുന്നു..

നിന്നു പോയാൽ കരഞ്ഞു പോകുമെന്നുറപ്പളളത് കൊണ്ട് ഞാൻ വേഗം ഒരു ഒാട്ടോ പിടിച്ച് പ്രണവേട്ടന്റെ ഗസ്റ്റ് ഹൗസിലേക്ക് പോയി…

ചെന്നിറങ്ങിയപ്പോളാണ് ഞാൻ കാണുന്നത് എന്നെ ഫോളോ ചെയ്ത് വന്നത് പോലെ ഒരു ബ്ലാക്ക് സുമോ പുറകിൽ വന്നു നിന്നത്…

ആ വണ്ടി പെട്ടെന്ന് മുന്നോട്ടെടുക്കുന്നത് കണ്ടതും ഞാൻ വേഗം അകത്തേക്ക് കയറി…

പുറത്ത് പ്രണവേട്ടന്റെ വണ്ടി കണ്ടതും ഞാൻ ഗേറ്റ് കടന്ന് അകത്തേക്ക് ഒാടി…

എല്ലാം പ്രണവേട്ടനോട് തുറന്നു പറഞ്ഞു ധ്രുവിനെ കണ്ടെത്താൻ ഒപ്പം നിൽക്കണമെന്നോക്കെ ഒാർത്തു അകത്തേക്ക് ചെന്നപ്പോളാണ് സോഫയിൽ പ്രണവേട്ടന്റെ ഒപ്പം ഒരു പെൺക്കുട്ടിയിരിക്കുന്നത് ഞാൻ കാണുന്നത്…

ഒരു നിമിഷം കൊണ്ട് തന്നെ എന്റെ സന്തോഷമെല്ലാം ആവിയായി പോയി…

എന്നെ കണ്ടതും അവർ പെട്ടെന്ന് സംസാരം നിർത്തി..

പ്രണവേട്ടന്റെ പരിഭ്രമം കണ്ടപ്പോളാണ് ശരിക്കൂം എനിക്ക് വിഷമം തോന്നിയത്…

പെട്ടെന്ന് തന്നെ പ്രണവേട്ടൻ അവളെ എനിക്ക് പരിചയപ്പെടുത്തി…

“വെെശാഖ…ഇത് അച്ചു….

സോറി അർച്ചന…എന്റെ ചങ്കത്തി..

“എന്റെ വായാടി….”

പ്രണവേട്ടൻ പറഞ്ഞു നിർത്തിയതും എന്റെ നെഞ്ചു വിങ്ങി…

അപ്പോൾ ഇവളാണ് പ്രണവേട്ടന്റെ വായാടി…!!!!

തൊണ്ടക്കൂഴിയിൽ ഒരു കരച്ചിൽ വിങ്ങുന്നത് ഞാൻ അറിഞ്ഞു..

ലൈക്ക് കമന്റ് ചെയ്യണേ…

(തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *