മേഘദൂതൻ നോവൽ അവസാനഭാഗം വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അപർണ്ണ ഷാജി

“ആ ഒരു സംഭത്തോടെ , ഞാനാകെ മാറി , ആരോടും സംസാരിക്കില്ല , എല്ലാവരോടും ദേഷ്യമായി … സ്കൂളിൽ പോകില്ലെന്ന് വാശിപിടിച്ചെങ്കിലും അച്ചന്റെ സ്നേഹത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു… അങ്ങനെ പുതിയ സ്ഥലത്ത് , പുതിയ സ്കൂളിൽ പോയി തുടങ്ങി… അമ്മയും അവിടെ തന്നെ ജോയിൻ ചെയ്തു… അവിടെ വച്ചാണ് റയാനെ കാണുന്നത്….” അത്രയും പറഞ്ഞവൾ നോക്കിയപ്പോൾ അയാളെ കാണുന്നില്ല…. അവൾ ചുറ്റിനും നോക്കി.. അയാൾ അവിടില്ലെന്ന സത്യം അവൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു… അപരിചിതമായ ഒരു വേദന മനസ്സിനെ മൂടി…. ദിശയറിയതെ അലക്ഷ്യമായി നീങ്ങുന്ന കാലുകൾ ,, എന്തിനെയോ തിരഞ്ഞു…. മിഴികൾ നിറയാൻ വെമ്പൽ കൊണ്ടു …..

” എനിക്കുവേണ്ടിയാണോ ഈ മിഴികൾ നിറഞ്ഞത്…. ??? ” അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് കൊണ്ടവൻ ചോദിച്ചു…. നന്ദ അവനെ നോക്കാതെ നടക്കാൻ തുടങ്ങിയതും , അവന്റെ കൈകകൾ അവളിലെ പിടിമുറുക്കി , ഒരു വലിയാലെ ആ നെഞ്ചോടു ചേർത്തപ്പോൾ നന്ദ മിഴികൾ ഉയർത്തി അവനെ നോക്കി… പരസ്പരം കോർത്ത മിഴികളെ വേർപെടുത്താനാവാതെ അവൾ നന്നേ ബുദ്ധിമുട്ടി….. അധരങ്ങൾ തമ്മിലുള്ള അകലം കുറയുംതോറും അവളുടെ ഹൃദയമിടിപ്പ്‌ ഉയർന്നു…..

” നന്ദേ …..” അവളുടെ മുഖം വിരൽ തുമ്പാൽ ഉയർത്തി ….നിറഞ്ഞിരുന്ന ആ മിഴികൾ തുടച്ചു….

” ഇനി കരയരുത്…. നീ കരയുമ്പോൾ നിന്നെക്കാൾ വേദനിക്കുന്നതെനിക്കാണ് .. അത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നു…. നിന്നെക്കാളേറെ നീ വെറുക്കുന്ന ഈ ശരീരത്തെയും… ” അത്രയും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ ,, കണ്ണും മിഴിച്ചു നിൽക്കുന്ന അവളുടെ അധരങ്ങളിൽ , ചുണ്ടുകൾ ചേർത്തു… അവനെ തള്ളി മാറ്റി ആ നെഞ്ചിൽ അവൾ ഇടിച്ചു…. ദേഷ്യത്തേക്കാൾ അവളിൽ കുറുമ്പ് നിറഞ്ഞു….

” റാസ്ക്കൽ …. ” ചുണ്ടിലൊളിപ്പിച്ച ചിരിയോടെ നന്ദ പറഞ്ഞു…

” താങ്ക്സ്…..” ” അപ്പോൾ പറയ്യ്‌ , റയാനെക്കുറിച്ച്… എന്റെ നന്ദയെ ഒരു ഹെർട്ട്ലെസ്സ് ഫെലോ ആക്കിയത് അവനാണോ….”

” മനസ്സിലായില്ല….. അവൾ നെറ്റിചുളിച്ചു… ”

” ഈ നന്ദ ഹൃദയമില്ലാത്തവൾ ആകാൻ കാരണം റയാൻ ആണോന്ന്…. സത്യം പറ പുള്ളി അടിച്ചു മാറ്റിയില്ലേ തന്റെ ഹൃദയം…?? ” നിറയുന്ന ആ മിഴികൾ അവനിൽ നിന്ന് മറക്കാൻ നന്ദ ബുദ്ധിമുട്ടി…

” ആരാ റയാൻ….?? ” അൽപ്പസമയത്തെ മൗനത്തിന് ശേഷമവൻ ചോദിച്ചു…

” മൈ ബെസ്റ്റ് ഫ്രണ്ട് , റോൾ മോഡൽ , കമ്പാനിയൺ (companion ) അങ്ങനെ അങ്ങനെ ആ ലിസ്റ്റ് നീണ്ടു പോകും…. ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ളൊരാൾ… എന്തിനും ഏതിനും വഴക്കിടുന്ന എനിക്ക് കിട്ടിയ ക്രൈം പാർട്ണർ അതായിരുന്നു ആദ്യം റയാൻ എനിക്ക്… നന്നായി പഠിക്കും , നന്നായി ചിത്രം വരക്കും… എന്നാൽ അത്‌പോലെ തന്നെ കുരുത്തക്കേടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു… എപ്പോഴും ചിരിച്ചുകൊണ്ട് വളരെ ഫ്രണ്ട്ലിയായി സംസാരിക്കുന്ന റയാനെ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായിരുന്നു… നല്ല ക്യൂട്ട് ലുക്കിങ് , അവന്റെ ചിരിയിൽ ആരും വീണു പോകും… ആദ്യം കണ്ടപ്പോൾ ലവൻ ഭയങ്കര പവമാകുമെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു….. വഴക്കിടുന്ന കാര്യത്തിൽ ഞങ്ങൾ ഒരേ wave length ആയോണ്ട് പെട്ടെന്ന് കമ്പനിയായി…. മുടിയിലെ ക്ലിപ് ഊരി കൊണ്ട് പോകുക , തല വഴി വെള്ളം ഒഴിക്കുക , റൂമിൽ ലോക്ക് ചെയ്തിടുക തുടങ്ങിയവയൊക്കെ റയാന്റെ ഹോബികളിൽ ചിലത് മാത്രമായിരുന്നു അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ഫുൾ ടൈം വഴക്കായിരുന്നു… എത്ര വഴകിട്ടാലും ഒരു സോറിയിൽ അതവസാനിപ്പിച്ച് ,, അടുത്ത വഴക്കിനുള്ള കാരണം തിരയും….

ഞങ്ങൾ ക്ലാസ്‌മേറ്റ്സ് മാത്രമായിരുന്നില്ല , neighbors കൂടെയായിരുന്നു…. അതുകൊണ്ട് തന്നെ റയാനേക്കാൾ അവന്റെ പപ്പയും മമ്മിയും ആയിട്ടായിരുന്നു ഞാൻ കൂട്ട്….. റയാൻ സിംഗിൾ ചൈൽഡ് ആയിട്ടും ഒരിക്കൽ പോലും ആ ലോൺലിനെസ്സ് ( loneliness ) അവന് ഫീൽ ചെയ്തിട്ടില്ല , അത്രക്ക് ഫ്രണ്ട്ലിയാണ് അവന്റെ parents.. ആ ഒരു കാര്യത്തിൽ മാത്രമാണ് അവനോടു അസൂയ തോന്നിയിട്ടുള്ളത്… ”

” ഇതിൽ എവിടാഡോ ലൗ…? ” അവൻ

” അതിന് ഞാൻ ലൗ സ്റ്റോറി ആണെന്ന് പറഞ്ഞില്ലല്ലോ.. ”

” ഇങ്ങനെ ഒക്കെ ആയിരുന്നു ഞങ്ങൾ , റയാൻ എന്നെ പ്രൊപ്പോസ് ചെയ്യുന്നത് വരെ… അതോടെ ഞങ്ങൾ തമ്മിൽ സംസാരിക്കാതെയായി , കാണാതെയായി…. ”

” തന്നെക്കുറിച്ച് റയാന് അറിയുമോ…? ”

” Each and every thing … അവന് മാത്രമല്ല പപ്പക്കും മമ്മക്കും എല്ലാവർക്കും അറിയാം…. ഇടക്ക് ഞാൻ ഡെസ്പ് ആവുമ്പോൾ എന്നെ ഏറ്റവും കൂടുതൽ മോട്ടീവേറ്റ് ചെയ്യുന്നത് മമ്മയാണ്… (റയാന്റെ അമ്മ) ”

” പിന്നെന്തിനാ അയാളെ റീജക്റ്റ്…? ”

” Because I love him… എന്നെക്കാൾ ബെറ്ററായിട്ടുള്ളൊരാളെ അവന് കിട്ടും എന്നൊരു തോന്നൽ… പിന്നെ ആ എയ്ജിൽ എല്ലാവർക്കും തോന്നുന്നൊരു ക്രഷ് , അവനോടു തോന്നിയ ഇഷ്ട്ടത്തെ അങ്ങനെ കരുതിയുള്ളൂ ….. ബട്ട് ആ ക്യാരക്ടറിനോട് തോന്നിയ ഇഷ്ട്ടം അങ്ങനെ ഒന്നും മറക്കാൻ പറ്റില്ലെന്ന് പിന്നീടാണ് മനസ്സിലായത്…. ”

” അപ്പോൾ , ഇപ്പോഴും ഇഷ്ട്ടമാണോ അയാളെ…? ”

” ആ ഇഷ്ട്ടം എന്നും ഉണ്ടാകും….. ”

” അയാൾക്കും ,, തന്നെ ഇപ്പോഴും ഇഷ്ടമാണെങ്കിലോ..? ”

” ചാൻസെ ഇല്ല …”

” Why…? ”

” അത്രക്ക് ഞാൻ ഇൻസൾട്ട് ചെയ്തിട്ടുണ്ട്… ” അത് കേട്ടവൻ ചിരിച്ചു…

” അയാൾക്ക് തന്നെ ഇപ്പോഴും ഇഷ്ട്ടം ആഡോ….” നന്ദക്ക് തന്റെ ശരീരം തളരും പോലെ തോന്നി… ദേഹമാകെ ഒരു വേദന പടർന്നതും ആ മിഴികൾ കൂമ്പിയടഞ്ഞു….

°°°°°°°°°°°°°°°°°°°°° ” ഡോക്ടർ.. എ..ന്റെ മോൾക്ക് …? ” ആ അച്ഛൻ വാക്കുകൾക്ക് വേണ്ടി പരതി..

” ആ കുട്ടി ഇടക്കൊന്ന് കോൻഷിയ്‌സ് ആയി….ഇതൊരു പോസിറ്റീവ് സൈൻ ആയിട്ട് എടുക്കാം…. ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട് … Lets hope for the best…” അയാളുടെ തോളിൽ തട്ടി അത്രയും പറഞ്ഞിട്ട് ഡോക്ടർ പോയി…

(മറ്റൊരിടത്ത് )

” നീതു…നീതു..”

” എന്തിനാ മനുഷ്യാ വിളിച്ചു കൂവുന്നത്….”

” ജീവൻ എവിടെ ? ” അയാൾ അക്ഷമനായി ചോദിച്ചു..

” റൂമിൽ ഉണ്ട് … ആഗ്നേയക്ക് ബോധം വന്നല്ലേ ? ”

” നീ ഇത് എങ്ങനെ അറിഞ്ഞു ? ”

” ജീവൻ പറഞ്ഞു … അവനതിന്റെ സന്തോഷത്തിലാ.. ”

” പിന്നെന്തിനാ അവൻ പെട്ടെന്ന് ,, ഹോസ്പിറ്റലിൽ നിന്ന് പോന്നത്…? ”

” അറിയില്ല…. എന്തായാലും , പഴയ ദേഷ്യം ഒക്കെ ഒത്തിരി കുറഞ്ഞു… ആ കുട്ടിടെ കാര്യം പറഞ്ഞു അവനെ ഇനി വിഷമിപ്പിക്കേണ്ട… ” അത്രയും പറഞ്ഞവൾ കിച്ചണിലേക്ക് പോയി…

” ജീവാ…”

” ഏട്ടൻ ഇന്ന് നേരത്തെ വന്നോ ….” ലാപ്പിൽ നിന്ന് മുഖമുയർത്തി അയാളെ നോക്കി ജീവൻ ചെറിയൊരു ചിരി സമ്മാനിച്ചു…

” മ്.. നീയെന്താ നേരത്തെ പോന്നത്…? ” ജീവൻ അതിന് മറുപടിയൊന്നും നൽകിയില്ല….

” ജീവാ ,,നീ ആഗ്നേയയെ കണ്ടോ… ? ”

” ഇല്ല… ” അതും പറഞ്ഞവൻ വീണ്ടും ലാപ്പിലേക്ക് ലുക്ക് കൊടുത്തു…ജീവന് സംസാരിക്കാൻ താല്പര്യമില്ലെന്ന് മനസ്സിലായതും അവനെ കൂടുതൽ നിർബന്ധിക്കാതെ അയാൾ തിരികെ പോയി..

°°°°°°°°°°°

” ആഗ്നേയ ,, ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ? ” അപരിചിതമായ ആ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്.. തലക്ക് വല്ലാത്തൊരു ഭാരം തോന്നി .. ശരീരത്തിൽ എല്ലാം അപരിചിതമായ എന്തൊക്കെയോ വേദന അനുഭപ്പെടാൻ തുടങ്ങി….കണ്ണ് തുറന്നു ചുറ്റിനും നോക്കി ഹോസ്പിറ്റലിലാണ്….

” ആഗ്നേയ …” മധ്യവയസ്സ്‌കനായ ഒരു ഡോക്ടർ ചിരിച്ചു കൊണ്ട് ചോദിച്ചു.. അടുത്ത് മറ്റ് രണ്ട് ഡോക്ടർസും ഒരു നഴ്സും നിൽപ്പുണ്ട്.. ഞാൻ മറുപടി പറയാത്തതുകൊണ്ടാവും അയാളുടെ ചിരി മാറി ഒരു പരിഭ്രമം നിഴലിച്ചു… അത് കണ്ടപ്പോൾ ഞാൻ ചിരിക്കാൻ ഒരു ശ്രമം നടത്തി… പക്ഷേ അസഹ്യമായ വേദന കാരണം ആ ചിരിയിൽ മങ്ങൽ വീണിരുന്നു..

” ഡോക്ടർ , ഇനി മെമ്മറിക്ക് എന്തെങ്കിലും…” അവർ പരസ്പരം നോക്കി..

” മോള് , കഴിഞ്ഞതൊക്കെ ഓർക്കുന്നുണ്ടോ ? ”

അപ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് ആ മുഖമായിരുന്നു.. പേരറിയാത്ത അയാളുടെ ചിരിക്കുന്ന മുഖവും , സംസാരവുമെല്ലാം മനസ്സിന് കുളിരേകി.. എല്ലാം ഒരു തോന്നൽ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു….ബോധം വരേണ്ടിയിരുന്നില്ലെന്ന് തോന്നിപോകുന്നു.. ശരീരത്തെ വരിഞ്ഞുമുറുക്കുന്ന വേദനയിലും ഒരാശ്വാസമായി ആ മുഖം മനസ്സിൽ നിറഞ്ഞു നിന്നു….

” ആഗ്നേയ ,,മോൾക്ക് അച്ഛനേയും , അമ്മയെ ഒക്കെ കാണണ്ടേ …. ”

” വേണം..”

” ഇന്ന് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പറ്റില്ല , ICU വിസിറ്റേഴ്‌സ് allowed അല്ല ,അതുകൊണ്ട് ജസ്റ്റ് അവരെ ഒന്ന് കാണിക്കാം…. പിന്നെ ഒത്തിരി സംസാരിക്കേണ്ട.. സ്റ്റിച്ചിട്ടിരിക്കുന്ന കൊണ്ട് pain കാണും.. ഹെഡ് ഇഞ്ചുറി ഉള്ളതുകൊണ്ട് തല അനക്കരുത്…. പിന്നെ റൈറ്റ് ഹാന്ഡിലും , ലെഗ്ഗിലും ഫ്രാച്ചറുണ്ട്.. വേറെ ഇപ്പോൾ പറയത്തക്ക പ്രോബ്ലെം ഒന്നുമില്ല…. നാളെ റൂമിലേക്ക് മാറ്റും …..” ഡോക്ടർ എന്നെ നോക്കി വീണ്ടുമൊന്നു ചിരിച്ചു.. നഴ്സിനോട് എന്തോ പറഞ്ഞു അവർ പുറത്ത് പോയി..

” ഞാൻ , Dr.. ആര്യൻ ഗൈനക്കോളജിസ്റ്റ് ആണ്…. ” അവർ പുറത്തേക്ക് പോയതും വേറൊരു ഡോക്ടർ വന്നു…

ഇതിപ്പോൾ എന്തിനാകും എന്നോട് പറഞ്ഞത് , എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല…. അത് മനസ്സിലായിട്ടാകും ഡോക്ടർ തന്നെ പറഞ്ഞു തുടങ്ങി…

” എന്റെ അനിയന്റെ കാർ ആണ് തന്നെ ഇടിച്ചത്…. ആദ്യം തന്നെ അവന് വേണ്ടി ക്ഷമ ചോദിക്കുന്നു.. ” എന്തോ അതുകേട്ടപ്പോൾ ദേഷ്യമൊന്നും തോന്നിയില്ല…. സന്തോഷം തോന്നുകയും ചെയ്തു….

” എന്റെ mistake ആണ് ഡോക്ടർ.. ഞാനാ ശ്രദ്ധിക്കാതെ വന്നത്‌.. ” ” അങ്ങനെ വരാൻ വഴിയില്ല… ”

അതെന്താ ഡോക്ടർ അങ്ങനെ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല…. ഇനി ഇങ്ങേരുടെ അനിയനും എന്നെപോലെ അബ്നോർമൽ ആണോ..

” ഞാൻ ഇടക്ക് വരാം…. എന്റെ വൈഫും ഇവിടെ ഡോക്ടറാണ്.. താൻ rest എടുത്തോ..” അതും പറഞ്ഞു ആ ഡോക്ടറും പോയി… ഇനി ഇവിടെ കിടക്കുക അല്ലാതെ വേറെ വഴിയില്ലല്ലോ….

പിന്നെ ,അച്ചൻ , അമ്മ ഓരോരുത്തരായി വന്ന് എന്തൊക്കെയോ വന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു ഒന്ന് മാത്രം എനിക്ക് മനസ്സിലായി ഞാൻ ബോധമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് 4 ദിവസമായിന്ന്… എല്ലാം കേൾക്കും തോറും തലയുടെ വേദന കൂടി കൂടി വന്നു.. അറിയാതെ മിഴികൾ ആർക്കോ വേണ്ടി തിരിഞ്ഞു….. നിരാശയോടെ അവ നിറഞ്ഞൊഴുകി…. നിറഞ്ഞൊഴുകിയ തന്റെ മിഴികളെ തുടച്ചത് ആരാകും , ഇനി ഞാൻ അയാളെ കാണുമോ.. മനസ്സ് ചോദ്യങ്ങളുമായി മല്ലിടുന്നതിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു…

പിറ്റേ ദിവസം ,,റൂമിലേക്ക് മാറ്റിയപ്പോൾ തൊട്ട് ഓരോരുത്തർ മാറി മാറി വരാൻ തുടങ്ങി… എനിക്ക് ബോധം വന്നു എന്ന് കേട്ടതോടെ അമ്മയുടെയും അച്ഛന്റെയും സങ്കടം കുറഞ്ഞു.. രണ്ട് പേരും കയ്യിലും തലയിലും എല്ലാം ചെറുതായി തലോടും ,, എപ്പോഴും വേദന ഉണ്ടോന്ന് ചോദിക്കും…. ഇല്ലെന്ന് പറഞ്ഞാലും വിശ്വസിക്കില്ല.. പിന്നെ ഞാൻ എന്തെങ്കിലും മണ്ടത്തരം ഒക്കെ പറഞ്ഞു തുടങ്ങുമ്പോൾ അവർ വീണ്ടും ചിരിക്കും..

എനിക്ക് ബോധം വന്നതിൽ ഉണ്ണിക്ക് ചെറിയ സങ്കടം ഉണ്ടോന്ന് ഒരു സംശയമില്ലാതില്ല…

മാലാഖമാർ ഇടക്കിടെ സൂചിയുമായി വരുമ്പോൾ മാത്രമാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് ഓർക്കുന്നത്.. എല്ലാവരുമായി പെട്ടെന്ന് അടുത്തു.. ആര്യൻ ഡോക്ടറും നീതു ഡോക്ടറും എല്ലാം എന്റെ നല്ല സുഹൃത്തുക്കളായി മാറി , അവരോടൊപ്പം മുഖം കണ്ടിട്ടില്ലാത്ത ഞാൻ ഇവിടെ കിടക്കാൻ കാരണക്കാരനായ ജീവനും… ആ മുതലിനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിച്ചെങ്കിലും , പുള്ളി ആ പരിസരത്ത് കൂടി പോലും വന്നില്ല…..

ഞാൻ എന്റെയും സിദ്ധുവിന്റെ അല്ല ഞാൻ സിദ്ധു എന്ന് വിളിച്ച പേരറിയാത്ത ആ റോമിയോടെ കഥയൊക്കെ ആര്യൻ ഡോക്ടറോട് പറഞ്ഞു.. പറഞ്ഞു കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി.. അതുപോലെ ഡോക്ടർ കളിയാക്കാൻ തുടങ്ങി…. എങ്ങനെ എനിക്ക് സിവിൽ സർവ്വീസ് കിട്ടിന്ന് അവരും ചോദിച്ചു… കുത്തിയിരുന്നു പഠിച്ചിട്ടാണെന്ന് എനിക്കല്ലേ അറിയൂ…

എന്റെ കഥ കേട്ടിട്ട് ഡോക്ടറും ഇതുപോലെ കുറെ കഥകൾ പറഞ്ഞു തന്നു.. അബോധവസ്ഥിയിൽ , sub conscious മൈൻഡിൽ ഇങ്ങനെ പലതും കാണുമെന്നും…. പിന്നെ അതുമായി കുറെ തിയറികളും … സയന്റിഫിക് എക്സ്പ്ലാനേഷനും എല്ലാം പറഞ്ഞു തന്നു… അപ്പോൾ എനിക്ക് വട്ടില്ല ആ കാര്യം ഞാൻ ഉറപ്പിച്ചു..

പിന്നെ ഡോക്ടർ ഒരു കാര്യം കൂടി പറഞ്ഞു…. ഞാൻ കണ്ട ആ മുഖം , എവിടെയെങ്കിലും ഞാൻ കണ്ടു മറന്ന ഒരാളുടെ ആയിരിക്കുമെന്ന്…. ഞാൻ പോലുമറിയാതെ എന്റെ ഹൃദയത്തെ സ്പര്ശിച്ച ഒരാൾ ആയിരിക്കുമെന്നും….അങ്ങനെ ഒരാൾ അത് റയാൻ മാത്രമാണ്.. ബട്ട് ഞാൻ കണ്ട മുഖം അത് എന്നിൽ നിന്ന് മാഞ്ഞു തുടങ്ങിയിരുന്നു… അതോടൊപ്പം അയാളെ കാണാനുള്ള ആഗ്രഹവും….. °°°°°°°°° ” നന്ദ engaged ആണെന്നാ ഞങ്ങൾ ആദ്യം കരുതിയത് , എന്തായാലും താൻ ഭയങ്കര ലക്കിയാ … ”

പിന്നെ ഭയങ്കര ലക്ക് ആണ് , ആര്യൻ ഡോക്ടർ പറഞ്ഞത് കേട്ട് പുച്ഛമാണ് തോന്നിയത്..

” ഇവൾ കാവേരിയെ പോലെ തന്നെ ഉണ്ടല്ലേ…? ” നീതു , ആര്യനെ നോക്കി ചോദിച്ചു…

” അതാര കാവേരി…? ” എന്റെ ചോദ്യം കേട്ടവർ പരസ്പരം നോക്കി …

” ജീവന്റെ ലൗവറായിരുന്നു … 3 വർഷം മുൻപ് ഒരു ആക്സിഡന്റിൽ മരിച്ചു പോയി….. ” എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഒന്നും ചോദിച്ചില്ല….

അങ്ങനെ ആശുപത്രിവാസം കഴിഞ്ഞു വീട്ടിൽ എത്തി.. കയ്യ് ഒക്കെ ഒടിഞ്ഞ കൊണ്ട് 60 ദിവസം rest പറഞ്ഞു.. പുറമെ സങ്കടം കാട്ടിയെങ്കിലും മനസ്സിൽ ഞാൻ സന്തോഷിച്ചു…. ജോബിന്റെ സ്ട്രെസ്സ് ഇല്ലാതെ ഫ്രീ ആയിട്ട് ഇരിക്കാല്ലോ… ഒരു പണിയും എടുക്കാതെ 60 ദിവസം വീട്ടിൽ തന്നെ….സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി പക്ഷേ അനങ്ങാൻ പോലും പറ്റില്ല എന്ന് മാത്രം…..

ദിവസങ്ങൾ കൊഴിഞ്ഞു പോയി.. ഫുഡ് അഡി ,ഉറക്കം , tv , ഫോൺ , netflix അങ്ങനെ ഓരോദിവസവും പെട്ടെന്ന് പോയി.. അമ്മയുടെ വഴക്ക് കേൾക്കാതെ ഉണ്ണിയോട് തല്ല് കൂടാതെ 60 ദിവസം…. ഈ അറുപത് ദിവസവും ഞാൻ ആലോചിച്ചത് രണ്ട് പേരെക്കുറിച്ചായിരുന്നു ഒന്ന് റയാൻ മറ്റൊന്ന് ആ അപരിചിതൻ…. രണ്ട് പേരെയും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു… കാണാൻ ആഗ്രഹിച്ചവരുടെ കൂടെ മറ്റൊരു മുഖം കൂടെ ഉണ്ടായിരുന്നു Dr.ജീവൻ.. അങ്ങേരേക്കുറിച്ചു അറിഞ്ഞപ്പോൾ മുതൽ ഉള്ള ക്യൂരിയോസിറ്റിയാണ്…. അപ്പോഴേക്കും ആ വെറുതെ ഇരിപ്പ് ഞാൻ മടുത്തു തുടങ്ങിയിരുന്നു…..

അതിനിടക്ക് എന്നിലെ കാലകാരിയെ ഒന്ന് ഉണർത്തി , ആ മുഖം ക്യാൻവാസിലേക്ക് പകർത്തി..അതുകണ്ട് എല്ലാവരും മൂക്കത്ത് വിരൽ വച്ചു അതോടെ ഞാൻ തന്നെ കീറി കളഞ്ഞു… ഞാൻ പറഞ്ഞു പറഞ്ഞു എല്ലാവർക്കും സിദ്ധുവിനെ കാണാൻ ആഗ്രഹമുണ്ടെങ്കിലും പതിയെ പതിയെ ആ മുഖം എന്നിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി… അതിന് കാരണം ആര്യൻ ഡോക്ടർ ആയിരുന്നു….എനിക്ക് അങ്ങനെ ഒക്കെ കാണാൻ കഴിഞ്ഞത് എന്റെ മനസ്സിന്റെ നന്മകൊണ്ടാന്നും അല്ലെങ്കിൽ വേദന എടുത്തു കരയേണ്ട ടൈമിൽ എല്ലാം ഞാൻ ബോധമില്ലാതെ കിടക്കുവായിരുന്നു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ സന്തോഷം തോന്നി…. പിന്നെ എല്ലാം എന്റെ മനസ്സിന്റെ തോന്നൽ മാത്രമായിരുന്നു എന്നോർക്കുമ്പോൾ ചെറിയ സങ്കടം ഉണ്ട്.. എന്നാലും ആ കാഴ്ച്ചകൾ ഒന്നും മനസ്സിൽ നിന്ന് മാഞ്ഞു പോകല്ലേ എന്ന് പ്രാർത്ഥിച്ചു… അങ്ങനെ ഒക്കെ കാണാൻ കാരണം ചിലപ്പോൾ ഞാൻ വായിച്ച ഏതെങ്കിലും ബുക്കുകളോ , സിനിമയോ എവിടെ എങ്കിലും കണ്ട എന്തെങ്കിലും ആവാം എന്ന തിരിച്ചറിഞ്ഞില്ലായിരുന്നു എങ്കിൽ ,, ഒരുപക്ഷേ ഞാൻ അയാളെ തേടിയേനെ. വിശ്രമകാലം കഴിഞ്ഞപ്പോൾ അതെല്ലാം എനിക്ക് സുഖമുള്ള ഒരു ഓർമ മാത്രമായിരുന്നു…

ഇടയ്ക്കുള്ള ഹോസ്പിറ്റൽ വിസിറ്റിങിനിടയിൽ ഒരു ദിവസം ജീവൻ ഡോക്ടറെ കണ്ടു…. ആദ്യമൊക്കെ സംസാരിക്കാൻ ഡോക്ടർക്ക് മടിയായിരുന്നെങ്കിലും പിന്നീട് സംസാരിച്ചു തുടങ്ങി.. എങ്കിലും ഒത്തിരി സംസാരിക്കില്ല…. ഒരു ദിവസം ഒത്തിരി നിർബന്ധിച്ചപ്പോൾ കവേരിയുടെ ഫോട്ടോ കാണിച്ചു , എനിക്കൊരു ട്വിൻ സിസ്റ്റർ ഉണ്ടായിരുന്നു എങ്കിൽ അതുപോലെ ഇരുന്നേനെ… ഞങ്ങൾ തമ്മിൽ അത്രയും സിമിലാരിറ്റി ഉണ്ടായിരുന്നു… അന്ന് എന്നെ കണ്ട് ഷോക്കായിയാണ് , ആക്സിഡന്റ് ഉണ്ടായത് എന്ന് ആര്യൻ ഡോക്ടർ നേരത്തെ പറഞ്ഞിരുന്നു.. അന്നത് അത്ര കാര്യമായി എടുത്തില്ല , ബട്ട് കവേരിയുടെ ഫോട്ടോ കണ്ടപ്പോൾ ജീവനെ കുറ്റം പറയാൻ പറ്റില്ല എന്ന് തോന്നി….

” ആഹ് പിന്നെ ,, ആ ടൈമിലെ എന്റെ പ്രധാന ഹോബി നിനക്ക് മെസ്സേജ് ടൈപ്പ് ചെയ്യൽ ആയിരുന്നു ….ടൈപ്പ് ചെയ്‌തത്‌ ഒന്നും send ചെയ്യാൻ എന്റെ ഈഗോ അനുവദിച്ചില്ല എന്നതാണ് സത്യം…” തന്നെ നെഞ്ചോട് ചേർത്ത് പിടിച്ച റയാന്റെ കൈകളിലൂടെ വിരൽ ഓടിച്ചു കൊണ്ട് നന്ദ പറഞ്ഞു….

” റിച്ചാ എന്നെ പോലെ നിനക്കും ഭ്രാന്ത് ഉണ്ടോ… ? ഇത്രയും നാൾ ഒക്കെ ഒരാൾക്ക്‌ വേണ്ടി ആരെങ്കിലും കാത്തിരിക്കുമോ….? ”

” അതേ ഈ അഗ്നി എന്ന ഭ്രാന്ത്…. പിന്നെ എനിക്ക് തന്നൊടുള്ള ഇഷ്ട്ടം ” സൗഹൃദത്തിൽ നിന്ന് തുടങ്ങിയ പ്രണയമല്ല , പ്രണയത്തിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ്…” ” ഈ Love at first എന്നൊക്കെ പറയില്ലേ ,അതിൽ എന്തെങ്കിലും ഉണ്ടോന്ന് എനിക്കറിയില്ല… പക്ഷേ ആദ്യമായി തന്നെ കണ്ടപ്പോഴേ തീരുമാനിച്ചതാ , കെട്ടുന്നെങ്കിൽ അത്‌ തന്നെ അല്ലെങ്കിൽ …”

” അല്ലെങ്കിൽ… ? ”

” അല്ലെങ്കിൽ ദിവ്യ പ്രേമത്തിന്റെ പേരിൽ സന്യസിക്കാൻ ഒന്നും പോകില്ല… പുതിയ മേച്ചിൽ പുറങ്ങൾ തേടിയേനെ…” റയാൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞതും നന്ദ അവന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു…

“എനിക്ക് ഇഷ്ട്ടമാണെന്ന് എങ്ങനാ അറിഞ്ഞത്… ”

” അങ്കിള് പറഞ്ഞു…”

” അച്ഛനോ…? “നന്ദ സംശയത്തോടെ ചോദിച്ചു…

തന്നെ ഇഷ്ട്ടമാണെന്ന് ഞാൻ ആദ്യം പറഞ്ഞത് മമ്മയോട് ആയിരുന്നു…. നീ NO പറയും എന്ന് അപ്പോഴേ മമ്മ പറഞ്ഞു.. അത്‌പോലെ തന്നെ താൻ NO പറഞ്ഞു…സ്വാഭാവികമായും എനിക്ക് സങ്കടമായി…. അങ്ങനെ ഒരു ദിവസം നിരാശ കാമുകനായി വീട്ടിൽ ഇരുക്കുമ്പോഴാണ് തന്റെ ബെസ്റ്റ് ഫ്രണ്ടായ അങ്കിൾ പറഞ്ഞത് ഇയാൾക് എന്നെ ഇഷ്ട്ടം ആന്ന്…. അത് തുടർന്നും ഉണ്ടെങ്കിൽ നമുക്ക് അപ്പോൾ ആലോചിക്കാം എന്ന്.. അത്രയും മതിയായിരുന്നു എനിക്ക് …. വേറെ ആരും കൊണ്ടുപോകില്ല എന്ന് ഉറപ്പുള്ള കൊണ്ടല്ലേ ഞാൻ ശല്യം ചെയ്യാൻ വരാത്തെതും ലക്‌നൗവിലേക്ക് പോയതും , അല്ലാതെ തന്നെ മറന്നതല്ല…. ”

” ചതിയൻ അച്ചൻ.. ഞാൻ വച്ചിട്ടുണ്ട്… ”

” ആ സിദ്ധുവിനെ കണ്ടിരുന്നേൽ ഞാൻ നിന്നെ കല്യാണം കഴിക്കില്ലായിരുന്നു…” നന്ദ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു..

” Seriously.. അയാളെ വേണേൽ ഞാൻ കണ്ടു പിടിച്ചു തരാം….”

” വേണ്ട .. നിക്ക് ഈ അച്ചായനെ മതി ….” എന്നെങ്കിലും ഒരിക്കൽ തമ്മിൽ കണ്ടുമുട്ടും എന്ന പ്രതീക്ഷയോടെ , അവനെ ഇറുകെ പുണർന്നു കൊണ്ടവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു….

അവസാനിച്ചു…..

Last part ഇത്തിരി സ്പീഡിലാണ് പോയത് , തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…. അഭിപ്രായം positive or negative ഏതായാലും ,ഒരു രണ്ടു വരിയിൽ കുറിക്കണേ…

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *