മേഘദൂതൻ, തുടർക്കഥ ഭാഗം 4 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അപർണ്ണ ഷാജി

” ആഹ് ഇലയിട്ട് നോക്കിയിരുന്നോ.. ഇപ്പോൾ തരാം… ”

” അതെന്താ ഇയാൾക്ക് വേറെ ആരെയെങ്കിലും ഇഷ്ട്ടാമാണോ… ? ” മറുപടിയൊന്നും വരാത്തതും അവനവളെ നോക്കി….. വെള്ളിത്തിൽ , അവളുടെ കാലിനരികിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ കൗതുകത്തോടെ നോക്കിയിരിക്കുന്ന ആ പെണ്ണിനെ കണ്ടപ്പോൾ അവന് അത്ഭുതം തോന്നി…..

” മ് …. എന്താ ഇങ്ങനെ നോക്കുന്നെ..” അവന്റെ നോട്ടം കണ്ടവൾ ചുണ്ടുകൂർപ്പിച്ചു ചോദിച്ചു… അതുകണ്ട് ചിരിയോടെയവൻ മുഖം തിരിച്ചു…

” ആഗ്നേയ…. ”

” എന്നെ എല്ലാവരും നന്ദുന്നാ വിളിക്കുന്നെ….. ഇയാളും അങ്ങനെ വിളിച്ചാൽ മതി …. ” അവൻ പറയുന്നതിനിടയിൽ കയറി പറഞ്ഞു….

” അവരൊക്കെ തനിക്ക് പ്രിയപ്പെട്ടവരും , അല്ലെങ്കിൽ തന്നെ ഇഷ്ട്ടപ്പെടുന്നവരുമല്ലേ…. നമ്മൾ തമ്മിൽ അങ്ങനെ അല്ലല്ലോ…. അവിചാരിതമായി കണ്ടുമുട്ടിയവർ , എപ്പോൾ വേണമെങ്കിലും പിരിയേണ്ടവർ …. ആ നമുക്കിടയിൽ ഇങ്ങനെ ഒരു ഡിസ്റ്റൻസ് നല്ലതല്ലേ.. ”

” unexpected ആയിട്ട് കണ്ട , ഒരുപരിച്ചയാവുമില്ലാത്ത എന്നെ ഇയാൾക്ക് കിസ്സ് ചെയ്യാം , നന്ദുന്ന് വിളിക്കാൻ പറ്റില്ലല്ലോ… താനാള് കൊള്ളാല്ലോ…. ” കുറുമ്പ് നിറയുന്ന മിഴികളോടെ നന്ദു അവനെ നോക്കി കണ്ണുരുട്ടി …

” ഞാൻ തന്നപ്പോൾ എന്തിനാ വാങ്ങിയത്.. ഇഷ്ട്ടായില്ലെങ്കിൽ തിരിച്ചു തന്നേക്ക്…” കുസൃതി നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു…അതേ കുസൃതി ചിരിയോടെ നന്ദ അവന്റെ കൈ ചുണ്ടോടുചേർത്തു.. സംശയത്തോടെ അവളെ നോക്കിയിരുന്ന അവന്റെ കണ്ണുകൾ വേദന കൊണ്ട് നിറഞ്ഞു… അവളുടെ ദന്തങ്ങൾ ആ കയ്യിൽ ആഴ്ന്നിറങ്ങി… വേദനയോടെയവൻ കൈ വലിച്ചു… കയ്യിലെ ചുവന്ന പാടിലേക്കും അവളെയും മാറി മാറി ദയനീയമായി നോക്കി…

” എന്നെ കിസ് ചെയ്തപ്പോൾ തന്നെ ഒരടി തരണമെന്ന് വിചാരിച്ചതാ , പക്ഷേ ഈ മുഖത്തേക്ക് നോക്കുമ്പോൾ തരാൻ തോന്നില്ലാന്നേ….. അതുകൊണ്ട് മോൻ ,, ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യണേ… ”

” ആഹ് പിന്നെ ഞാൻ നിങ്ങളെ പോലെ അത്ര ദുഷ്ട്ടയല്ല ,, തന്നതൊന്നും തിരികെ ചോദിക്കില്ല… ഇഷ്ട്ടമായലും ഇല്ലെങ്കിലും താൻ തന്നെ വച്ചോട്ടോ….. ” ചെറുചിരിയോടെ തന്നെയവൾ പറഞ്ഞു…..അത്രയും നേരം സങ്കടത്തോടെ കയ്യിലേക്ക് നോക്കിയിരുന്നവൻ അതുകേട്ടതും നന്ദയെ തറപ്പിച്ചൊന്നു നോക്കി…. അത് കണ്ടവൾ വീണ്ടും ചിരിച്ചു….

” ഇത്രയും നേരം കരുതിയത് താനൊരു പവമാണെന്നാ… അത് ഒക്കെ വെറും തോന്നലായിരുന്നുന്നെന്ന് പെട്ടെന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് താങ്ക്സ്… അല്ലെങ്കിൽ ഞാൻ കുറെ തല്ല് വാങ്ങിയേനെ …. താൻ അത്രക്ക് ലുക്ക് ആഡോ… ” അത് കേട്ടപ്പോൾ അവളുടെ മുഖത്ത് സന്തോഷതത്തേക്കാൾ ഏറെ സങ്കടം നിഴലിച്ചു…

” എന്തിനും ഏതിനും കരയുന്ന ആ നന്ദയെക്കാൾ , പ്രതികരിക്കുന്ന ഈ അഗ്നിയെ എനിക്ക് ഒരുപാടിഷ്ട്ടായി….പിന്നെ ഇത് കൊണ്ടൊന്നും ഞാൻ നന്നായി എന്ന് താൻ കരുതേണ്ടാട്ടോ……” അവൾ ഒന്നും മിണ്ടിയില്ല….. അവൻ പറയുന്നത് ശ്രദ്ധിക്കാതെ നന്ദ എന്തോ ആലോചനയിലായിരുന്നു…..

” ഹലോ , കാര്യമായി എന്തോ ആലോജിക്കുന്നുണ്ടല്ലോ ..എന്നോടും പറയുമോ… ?” അവർക്കിടയിൽ മൗനം നിറഞ്ഞതും അവനവളുടെ കണ്ണിന് മുകളിലൂടെ കൈ വീശി…

” Nothing … ” കൃത്രിമ ചിരിയോടെ പറഞ്ഞവൾ മുഖം തിരിച്ചു…

” ഞാൻ വിശ്വസിക്കില്ല… ”

” വേണ്ടാ …. താൻ വിശ്വസിച്ചില്ലെങ്കിൽ എനിക്കെന്താ… ” നന്ദ കുസൃതി നിറഞ്ഞ മുഖത്തോടെ അത് പറഞ്ഞതും അവൻ അവൾക്കരികിൽ നിന്ന് എണീറ്റ്‌പോയി……

” ഏയ്‌ സിദ്ധു… ഞാൻ വെറുതെ പറഞ്ഞതാ… എന്താ ഇയാൾക്ക് അറിയണ്ടേ , ചോദിച്ചോ ഞാൻ പറയാം… ” ഓടിച്ചെന്ന് അവനൊപ്പം അവളും നടന്നു….

” സിദ്ധു… സിദ്ധു…” നന്ദ വിളിച്ചു മടുത്തതല്ലാതെ അവിടെ നോ റെസ്പോൺസ്…..

” എന്തുവാണോ ഇങ്ങേരുടെ പേര്… മര്യാദക്ക് പറയാമെന്ന് പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു…” ,നന്ദ സ്വയം അവളുടെ തലാക്കിട്ടൊരു കൊട്ട് കൊടുത്തു… അവന്റെ അടുത്തേക്ക് കുറച്ചു നീങ്ങി നിന്ന് ,, ആ കയ്യിലൂടെ വിരൽ ഓടിച്ചതും ,, അവൻ രൗദ്രഭാവത്തിൽ നന്ദയെ നോക്കി ….. അവൾ നല്ലൊരു ഇളി പാസ്സാക്കി … അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങിയടത്തേക്ക് അവൾ മെല്ലെ ഊതി….. ആ പെണ്ണിനെ മനസ്സിലാക്കാൻ കഴിയാതെ ,, അവനാ കണ്ണുകളിലേക്ക് നോക്കി നിന്നു…….

” സോറി….. with out my permission , ആരും എന്നെ തൊടുന്നത് എനിക്കിഷ്ട്ടമല്ല…… ഇയാള് പറഞ്ഞ പോലെ ഞാൻ അത്ര പവാമൊന്നുമല്ല….. I’m extremely sorry.. ” നിഷകളങ്കത നിറഞ്ഞ ആ നോട്ടത്തിനും വാക്കുകൾക്കും മുന്നിൽ ഒരു ചിരി സമ്മാനിച്ചവൻ കീഴടങ്ങി…..

” സിദ്ധു…… ”

” മ്…? ”

” തന്റെ പേരെന്താ.. ” അവിഞ്ഞൊരു ചിരിയോടെ നന്ദ അവനെ നോക്കി..

” സിദ്ധാർത്ഥ് എന്നല്ല..”

” എങ്കിൽ പിന്നെ , എന്നതാന്ന് കൂടി പറയന്നെ…”

” ഒരു പേരിലൊക്കെ എന്തിരിക്കുന്നു…. ലീവ് ഇറ്റ്… ”

” പറയഡോ…ഞാൻ എന്റെ പേര് പറഞ്ഞില്ലേ…”

” അല്ല എന്തിനാ എന്റെ പേര്… ??”

” സപ്പോസ് നമ്മൾ പിരിഞ്ഞാൽ ,, എനിക്ക് നിങ്ങളെ വീണ്ടും കാണാൻ തോന്നിയാലോ… ഞാൻ എങ്ങനെ കണ്ടു പിടിക്കും…. ”

” തോന്നിയാൽ അല്ലേ… തനിക്ക് ഒരിക്കലും അങ്ങനെ തോന്നില്ല…” അവൾ മറുപടി പറയാതെ അവനെ തന്നെ കുറച്ചു നേരം നോക്കി നിന്നു…

” ഗുഡ്ലുക്കിങ് , ഹാൻഡ്സം , യങ് , സ്മാർട്ട് .. എങ്ങാനും കാണാൻ തോന്നിയാലോ…..? ”

” നീയില്ലാതെ ഞാനില്ല , ഞാനില്ലെങ്കിൽ നീയും… അത് നീ തിരിച്ചറിയുന്നിടം വരെ ഈ യാത്ര തുടരും… ” അവൻ മനസ്സിൽ പറഞ്ഞു…

” സിദ്ധു…” മൗനമായി നിന്ന അവന്റെ തോളിൽ നന്ദ തട്ടി…

” ഇയാൾക്ക് എന്നെ കാണണമെന്ന് തോന്നുമ്പോൾ തന്റരികിൽ ഞാൻ ഉണ്ടാകും…. ”

” എന്നാലും പേര് പറയില്ലല്ലേ…” മൗനമായിരുന്നു മറുപടി…..

” ആഗ്നേയക്ക് പാമ്പിനെ ഒന്നും പേടിയില്ലേ….? കുറച്ചു മുൻപേ സൗന്ദര്യം ആസ്വദിക്കുന്ന കണ്ടല്ലോ…” അവൻ പെട്ടന്ന് വിഷയം മാറ്റിയത് കണ്ടു നന്ദക്ക് ചിരി വന്നു… ഇല്ലെന്നവൾ തലയാട്ടി…

” Thats strange.. ഇയാൾക്ക് ഒട്ടും പേടിയില്ലേ…? ”

” അങ്ങനെ ചോദിച്ചാൽ , ഞാനെന്നും പേടിയോടെ നോക്കിയിട്ടുള്ള ഒരേയൊരു ജീവി മനുഷ്യനാണ്….. മൃഗങ്ങളൊക്കെ എന്ത് പാവമാ.. നമ്മൾ ഉപദ്രവിച്ചാലെ തിരിച്ചും ഉപദ്രവിക്കൂ… പക്ഷേ മനുഷ്യരോ….?

നമ്മുടെ സ്വകാര്യതായിലേക്ക് അനുവാദമില്ലാതെ എത്തി നോക്കും , പരിഹാസവും , പുച്ഛവും , വിമർശനങ്ങളും കൊണ്ട് തളർത്തും , കാരണമില്ലാതെ ഒറ്റപ്പെടുത്തും ,, വാക്കുകൾ കൊണ്ട് കുത്തി നോവിക്കും….

എങ്ങനെ ഒക്കെ ഉപദ്രവിക്കാമോ അങ്ങനെയെല്ലാം നമ്മളെ ഉപദ്രവിച്ചു കൊല്ലാക്കൊല ചെയ്തു ആത്മനിർവൃതിയടയുന്നവർ…. നിസ്സഹായതയെ ചൂഷണം ചെയ്യുന്ന മറ്റുചിലർ …. പിന്നെ നോട്ടം കൊണ്ട് തന്നെ ശരീരത്തെ കാർന്നു തിന്നുന്നവർ….. അങ്ങനെ ഉള്ളവരെയൊക്കെയാണ് എനിക്ക്‌ പേടി…”

” സിദ്ധുന് പേടിയുണ്ടോ…? ”

” ഉണ്ടെന്ന് കൂട്ടിക്കോ… ”

” അതെന്താ കുറച്ചാൽ …..??”

” ദയവ് ചെയ്തു വെറുപ്പിക്കരുത് ..” നന്ദയെ നോക്കി കൈകൂപ്പി… അത് കണ്ടവൾ ചിരിച്ചു… പിന്നെയും നന്ദ ഒരുപാട് സംസാരിച്ചു , അതിനെല്ലാം ചെറുചിരിയിലോ , ഒരു മൂളലിലോ മറുപടിയൊതുക്കി അവനതെല്ലാം ശ്രദ്ധയോടെ കേട്ടു…

” ഇനി തന്നെക്കുറിച്ച് പറയ്യ്‌…..” പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ മരത്തിന്റെ വേരിൽ ഇരുന്നുകൊണ്ടവൻ പറഞ്ഞു… അവനിൽ നിന്ന് കുറച്ചകന്ന് അവളും ഇരുന്നു…

” എന്താ അറിയണ്ടേ….? ”

” തന്നെക്കുറിച്ച് ഓർമ ഉള്ളതെല്ലാം പറഞ്ഞോ….. കേൾക്കാൻ ഇഷ്ട്ടം പോലെ ടൈം ഉണ്ടല്ലോ…. ”

” അതിന് പറയാൻ മാത്രം ഒന്നുമില്ല.. ”

” അത് സാരമില്ല… ഉള്ളത് പറഞ്ഞാൽ മതി..” അവന് വിടാൻ ഉദേശമില്ലെന്ന് മനസ്സിലായതും നന്ദ പറഞ്ഞു തുടങ്ങി…

” മാധവൻ സുമിത്ര ദമ്പതികളുടെ മൂത്ത പുത്രി , and thats me ആഗ്നേയ നന്ദ…. അച്ചൻ സബ് ഇൻസ്‌പെക്ടറായിരുന്നു , അമ്മ ടീച്ചറും…. പിന്നെ ഒരനിയൻ ആധവ് ഉണ്ണിന്ന് വിളിക്കും… ആ ദരിദ്രവാസി എന്ന് എന്റെ ജീവിതത്തിൽ കാലു കുത്തിയോ അന്ന് തുടങ്ങി എന്റെ കഷ്ടകാലം…. ”

അത് കേട്ടവൻ ഒരു പൊട്ടിച്ചിരിയോടെ അവളെ നോക്കി… അവൾ മുഖം വീർപ്പിച്ചതും ചിരി നിർത്തി…

” ഇങ്ങനെ ആണേൽ ഞാൻ പറയില്ല…” നന്ദ മുഖം വീർപ്പിച്ചിരുന്നു…

“താൻ പറഞ്ഞോ , ഇനി ചിരിക്കില്ല..”

” ഞാൻ 1st സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴാണ് അമ്മ വീണ്ടും പ്രെഗ്നനന്റ്‌ ആകുന്നത്…. പുതിയൊരാളെ കൂട്ട് കിട്ടുമെന്നറിഞ്ഞപ്പോൾ എല്ലാവരെക്കാളും സന്തോഷം എനിക്കായിരുന്നു… വീർത്തു വരുന്ന അമ്മയുടെ വയറിനെ കൗതുകത്തോടെ നോക്കിയിരുന്ന കാലം….. ആകാംഷയോടെ കുഞ്ഞു വാവയുടെ വരവിനായി കാത്തിരുന്ന ദിനങ്ങൾ…. പൊട്ട് തൊടീക്കാനും , കണ്ണ് എഴുതിക്കാനും , വളയും , കമ്മലും ഇട്ട് കൊടുക്കാനുമൊക്കെ ഒരനിയത്തികുട്ടിയെ വേണമെന്നായിരുന്നു ആഗ്രഹം….പക്ഷേ അതെല്ലാം വെറും ആഗ്രഹങ്ങൾ മാത്രമായി അവശേഷിച്ചു…..

എന്താണോ ഞാൻ ആഗ്രഹിച്ചത് അതിന് വിപരീതമായിട്ടാണ് പിന്നീട് പലതും സംഭവിച്ചത്……. എനിക്ക് 7 വയസ്സുള്ളപ്പോഴാ , ഉണ്ണി ഉണ്ടായത്…. അതോടെ അമ്മയുടെ ഫുൾ ശ്രദ്ധ അവനിലേക്കായി …. അച്ഛന്റെയും അമ്മയുടെയും എല്ലാമെല്ലാമായിരുന്ന ഞാൻ പെട്ടെന്ന് ആരുമല്ലാതെയായ നാളുകൾ….

എല്ലാവർക്കും ഉണ്ണിയെ മതിയായിരുന്നു …. അവന്റെ കൊഞ്ചലുകൾ ആ വീട്ടിൽ മുഴങ്ങി തുടങ്ങിയപ്പോൾ ഞാൻ തനിച്ചായതു പോലെ…. ഒരുപക്ഷേ അതെന്റെ തോന്നൽ ആയിരുന്നിരിക്കാം … ഇന്നുമെനിക്കറിയില്ല ,അതൊക്കെ വെറും തോന്നലുകൾ മാത്രമായിരുന്നോന്ന്…..

ഒരാറുവയസ്സുകാരിയുടെ ഉള്ളിൽ ആ തോന്നൽ വലിയൊരു കരടായി വളർന്നു…. എല്ലാവരോടും അവൾക്ക് ദേഷ്യമായി ,, കാരണങ്ങളില്ലാതെ വഴക്കിടാൻ തുടങ്ങി.. ആരോടും ഒത്തിരി സംസാരിക്കാതെ ഏകാന്തതയെ കൂട്ട് പിടിച്ചു…. അപ്പോഴും ഞാനും അച്ഛനും നല്ല കൂട്ടായിരുന്നു…. എത്ര വഴക്കിട്ടാലും അച്ചനൊരു നോട്ടം കൊണ്ടുപോലും എന്നെ ശകാരിച്ചിട്ടില്ല….. ആ കുഞ്ഞു മനസ്സിന് ഏക ആശ്വാസം അച്ചനും , അച്ഛനേക്കാൾ ഏറെ അവളെ സ്നേഹിച്ച വല്യച്ചനുമായിരുന്നു….. lieutenant colonel മഹാദേവൻ , എന്റെ വല്യച്ചൻ , ആർമിയിൽ ജോയിൻ ചെയ്തത് കൊണ്ട് വല്യച്ചൻ വിവാഹം കഴിച്ചില്ല….. എല്ലാവരും നിർബന്ധിച്ചെങ്കിലും ‘വിവാഹം വേണ്ട ‘ എന്ന വല്യച്ചന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ അവർ കീഴടങ്ങി…. അച്ചൻ ഏറെ അനുസരണയോടും ബഹുമാനത്തോടും നോക്കി കണ്ടിട്ടുള്ളയാൾ…അതുകൊണ്ട് തന്നെ എനിക്കും വല്യച്ചനെ ഒരുപാട് ഇഷ്ട്ടമായിരുന്നു..

വെക്കേഷന് വരുമ്പോൾ കൈ നിറയെ സ്വീറ്റ്സ് കൊണ്ടു തരുന്ന , എവിടെ പോകണമെന്ന് പറഞ്ഞാലും കൊണ്ടുപോകുന്ന , ഒത്തിരി കഥകൾ പറയുന്ന , എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന , കുട്ടികളെ ഒരുപാട് ഇഷ്ടമുള്ള , അയാളോട് കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം വല്ലാത്തൊരു അടുപ്പമായിരുന്നു….

വല്യച്ചൻ നാട്ടിൽ ഉണ്ടെങ്കിൽ ഫുൾ ടൈം ഞാൻ ആ ഒപ്പമായിരിക്കും… വേറെയും കുറെ കുട്ടികൾ ഞങ്ങൾക്കൊപ്പം കാണും…. ആറ്റിലും , തോട്ടിലും , പാടത്തുമെല്ലാം അയാൾ ഞങ്ങൾക്കൊപ്പം വരുമ്പോൾ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്…… അത് കണ്ട് പലരും ആർമിയിൽ തന്നെയാണോ എന്ന് സംശയിച്ചവർ ഒരുപാട് ഉണ്ടായിരുന്നു.. ചിലരത് വല്യച്ഛനോട് ചോദിച്ചിട്ടുമുണ്ട്…. എന്നാൽ ഒരു ചിരിയിൽ മറുപടി ഒതുക്കി , അയാൾ ഞങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു….

കാപട്യം കൊണ്ട് മറ്റുള്ളവരേ വഞ്ചിക്കുന്ന ,, മാന്യതയുടെ മുഖംമൂടിയണിഞ്ഞവൻ … ഞാൻ കണ്ട ഈ ലോലത്തിലെ ഏറ്റവും വൃത്തികെട്ടവൻ ഒരുപക്ഷേ അയാളകും , അത് മനസ്സിലാക്കാൻ പിന്നെയും ഒരുപാട് വർഷങ്ങൾ വേണ്ടി വന്നു…

സ്വന്തം മകളെ പോലെ കാണേണ്ടവളെ മറ്റൊരു കണ്ണിലൂടെ നോക്കിയ ദുഷ്ടൻ….. അടുത്തിരുത്തുമ്പോഴും , ചേർത്ത് പിടിക്കുമ്പോഴും അതിന് പിന്നിൽ മറ്റൊരു ഉദ്ദേശ്യം കൂടെ ഉണ്ടെന്ന് തിരിച്ചറിയാൻ ഒത്തിരി വൈകി…… എല്ലാം മനസ്സിലാക്കിയിട്ടും ആരോടും ഒന്നും പറയാൻ പറ്റാതെ ഉള്ളിൽ ഒതുക്കേണ്ടി വന്നു…… ”

” ഞാനൊരിക്കലും എന്റെ അമ്മയെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല , എന്റെ ഏറ്റവും വലിയ പരാജയവും അതായിരുന്നു… ഉണ്ണിയോട് അമ്മ കാണിച്ച അടുപ്പത്തിൽ നിന്ന് ഉടലെടുത്ത സങ്കടം ഞാൻ പോലും അറിയാതെ ഒരു വെറുപ്പായി ഉള്ളിൽ വളർന്നു…. അതുകൊണ്ട് തന്നെ അമ്മയോട് ഞാൻ എപ്പോഴും വഴക്കിടുന്നതല്ലാതെ ഒന്നും ഷെയർ ചെയ്തിട്ടില്ല….. പിന്നെ അമ്മ കുറച്ചു പഴഞ്ചൻ ചിന്താഗതികൾ ഉള്ളയാൾ കൂടെ ആയിരുന്നു , എന്തിനും ഏതിനും വിമർശിക്കും , വഴക്ക് പറയും …. അതൊക്കെ കൊണ്ടാകും ഞാൻ അമ്മയോട് അകലം പാലിച്ചതും….തന്റെ തിരക്കുകൾക്കിടയിൽ ഒരു അധ്യാപിക ആയിരുന്നിട്ടും സ്വന്തം മകളെ മനസ്സിലാക്കുന്നതിൽ ആ സ്ത്രീയും പരാജയപ്പെട്ടിരുന്നു….

ഞാൻ എന്റെ സങ്കടങ്ങളും സന്തോഷവുമെല്ലാം ഷെയർ ചെയ്തിരുന്നത് അച്ഛനോടായിരുന്നു…. എന്നാൽ അച്ചൻ ഏറെ ബഹുമാനത്തോടെ കാണുന്ന വല്യച്ചനെക്കുറിച്ചു ,, ഞാൻ എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ എന്നത് എനിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി ഉയർന്നു… എങ്കിലും പലപ്പോഴായി പലതും പറഞ്ഞെങ്കിലും അതൊക്കെ എന്റെ തോന്നൽ ആണെന്ന് പറഞ്ഞു അച്ചൻ ആശ്വസിപ്പിച്ചു… ഞാനും അത് വിശ്വസിക്കാൻ ശ്രമിച്ചു….. അതുകൊണ്ട് കുറെയൊക്കെ കണ്ടില്ലെന്ന് നടിച്ചു , ഒഴിഞ്ഞുമാറി….. ”

” ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ ആരുമില്ലാത്തൊരുദിവസം അയാളെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു…. ആ പകൽ മാന്യന്റെ മറ്റൊരു മുഖം ഞാൻ കണ്ട ദിവസം….. അന്നയാളെ സ്റ്റയറിൽ നിന്ന് തള്ളിയിട്ടത് ഓർമയുണ്ട് ….. പിന്നീട് ബോധം വരുമ്പോൾ ഞാൻ അമ്മയുടെ മടിയിലായിരുന്നു… താളം തെറ്റിയ മനസ്സുമായിട്ടാണ് ഉണർന്നത്….. അപ്പോഴേക്കും അയാൾ എന്തൊക്കെയോ കള്ളം പറഞ്ഞു എല്ലാരേയും വിശ്വസിപ്പിച്ചിരുന്നു.. എന്റെ വാക്കുകൾ ആരും ചെവിക്കൊണ്ടില്ല…

അന്നത്തെ വീഴ്ചയിൽ അയാളുടെ കാലിന് ഒരു ഫ്രാക്ചർ ഉണ്ടായിരുന്നു എന്നല്ലാതെ വേറെ കുഴപ്പമില്ലായിരുന്നു …. പിന്നീടാണറിഞ്ഞത് വീഴ്ചയിൽ തലക്ക് ശക്തമായി ക്ഷതം ഏറ്റിട്ടുണ്ടെന്നും ബ്രയിനിൽ ബ്ലഡ് ക്ലോട്ട് ചെയ്യത് ഒരാഴ്ചക്കുള്ളിൽ അയാൾ മരിച്ചു….. അങ്ങനെ പത്രണ്ടാം വയസ്സിൽ അറിഞ്ഞോ , അറിയാതെയോ ഞാനും ഒരു കൊലപാതകിയായി……. കാൽ വഴുതി വീണതാണെന്ന് അയാൾ തന്നെ പറഞ്ഞിരുന്ന കൊണ്ട് കൂടുതൽ അന്വേഷണങ്ങൾ ഒന്നുമില്ലായിരുന്നു…. ”

” ഇത്രയൊക്കെ പോരെ ഒരാൾക്ക് ഭ്രാന്ത് പിടിക്കാൻ…. പിന്നീട് ഒരുവർഷക്കാലം ഞാൻ ഹോസ്പിറ്റലിൽ തന്നെയായിരുന്നു…..അങ്ങനെ ഭ്രാന്തി എന്ന മനോഹരമായ പേരും കിട്ടി… അച്ചന് ട്രാൻസ്‌ഫർ കിട്ടിയാണ് കൊച്ചിയിലേക്ക് വരുന്നത് ….. ” അത്രയും പറഞ്ഞവൾ നിർത്തി…

” So you are a fighter…? ” സഹതാപത്തേക്കൾ അവനവളോട് ബഹുമാനം തോന്നി….

” ഒരിക്കലും അല്ല….. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ അല്ലാതെ , അതിനെ നേരിടാൻ ഞാൻ പഠിക്കുന്നത് ഒരുപാട് വൈകിയാണ്….. ഇന്ന് ഞാൻ ഇങ്ങനെ നിൽക്കുന്നു എങ്കിൽ അതിന് കാരണം എന്റെ പാരന്റ്‌സ് (parents) മാത്രമാണ്…..”

” എന്നിട്ട് ….?? ബാക്കി കൂടെ പറയ്യ്‌ കില്ലർ… ” ആകാംഷയോടെ അവളെ നോക്കി…

” ഡോ , പ്ലീസ് ബാക്കി കൂടെ പറയ്യ്‌…” മൗനമായിരുന്നവളെ നോക്കി വീണ്ടും പറഞ്ഞു…

” ഞാനും കുറെ പുസ്തകങ്ങളും മാത്രമായി എന്റെ ലോകം ചുരുങ്ങി…. ആരോടും അധികം സംസാരിക്കില്ല…. ഒരു മുറിയിൽ ഒതുങ്ങി കൂടി ,, പേടിയായിരുന്നു എല്ലാവരെയും … മരണത്തെ ഏറെ സ്നേഹിച്ച നാളുകൾ…

എന്നാൽ അച്ഛനും , അമ്മയും , ഉണ്ണിയും അവരുടെ സ്നേഹവും കരുതലും മതിയായിരുന്നു , നഷ്ട്ടമായ എന്നിലെ എന്നെ വീണ്ടെടുക്കാൻ…

ഇനി സ്കൂളിൽ പോകില്ലെന്ന് വാശി പിടിച്ച ഞാൻ ആ തീരുമാനം മാറ്റി… അങ്ങനെ പുതിയ സ്ഥലത്ത് , പുതിയ സ്കൂളിൽ വീണ്ടും പോയി തുടങ്ങി… അമ്മയും അവിടെ തന്നെ ജോയിൻ ചെയ്തു… അവിടെ വച്ചാണ് റയാനെ കാണുന്നത്….” അവനിൽ നിന്ന് എന്തെങ്കിലുമൊരു കമെന്റ് പ്രതീക്ഷിച്ചാണ് നന്ദ അങ്ങനെ പറഞ്ഞത്…. എന്നാൽ പ്രതികരണം ഒന്നും വന്നില്ല… സംശയത്തോടെ അവനിരുന്നിടത്തേക്ക് നോക്കിയെങ്കിലും ,, അവിടം ശൂന്യമായിരുന്നു…..

Confusions എല്ലാം next പാർട്ടിൽ clear ആക്കാട്ടോ..ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും..

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *