ചെമ്പകം, നോവൽ ഭാഗം 15 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ആദ്യഭാഗങ്ങൾ ലിങ്ക് കമന്റ് ബോക്‌സിൽ… പെട്ടെന്ന് കിച്ചേട്ടൻ എനിക്ക് നേരെ അടുത്തുവന്നു..എന്റെ ഇടുപ്പിലൂടെ കൈ ചേർത്ത് എന്നെയൊന്ന് വലിച്ചടുപ്പിച്ചു നിർത്തി… എന്റെ ടോപ്പിന്റെ കോളറിൽ പിടുത്തമിട്ട് അത് പതിയെ ഒന്നുയർത്തി ഇരുവശങ്ങളിലേക്കും അകറ്റി വച്ച് ആ മുഖം എന്റെ കഴുത്തടിയിലേക്ക് പൂഴ്ത്തി..

ഞാനൊരു വിറയലോടെ കിച്ചേട്ടന്റെ ഷർട്ടിലേക്ക് പിടിമുറുക്കിയതും എന്റെ കഴുത്തിലണിഞ്ഞിരുന്ന മാലയുടെ കൊളുത്തിൽ കിച്ചേട്ടന്റെ ദന്തങ്ങളമർന്നു…അവയെ നിമിഷ നേരം കൊണ്ട് കടിച്ചൂരിയെടുത്തുയർന്നു….ആ കണ്ണുകൾ എന്റെ ഇരുകണ്ണുകളേയും മാറി മിറി നോക്കുന്നുണ്ടായിരുന്നു…. ശരിയ്ക്കും അവയെ നേരിടാനാവാതെ ഞാൻ മുഖം കുനിച്ചതും എന്റെ കഴുത്തിലുണ്ടായിരുന്ന ചെയിൻ പോക്കറ്റിലേക്ക് തിരുകി പകരം കിച്ചേട്ടന്റെ കൈയ്യിൽ കരുതിയിരുന്ന ചെയിൻ എന്റെ കഴുത്തിലേക്ക് അണിയിച്ചു തന്നു…..

ചെയിന്റെ തണുപ്പ് കഴുത്തിലേക്ക് അരിച്ചിറങ്ങിയതും ഞാനൊരു ഞെട്ടലോടെ മുഖമുയർത്തി… അപ്പോഴും കിച്ചേട്ടന്റെ മുഖത്ത് ആ പുഞ്ചിരി തന്നെ ആയിരുന്നു…. വീണ്ടും ആ മുഖം എന്റെ കഴുത്തടിയിലേക്കമർന്ന് ചെയിനിന്റെ കൊളുത്തിനെ കടിച്ചു മുറുക്കിയിട്ടു…. അനിയന്ത്രിതമായ ശ്വാസഗതിയോടെ ഞാൻ നിന്ന് വിറയ്ക്ക്വായിരുന്നു….

പെട്ടെന്നാ ഒരു ശബ്ദത്തോടെ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത്…ചുറ്റും ഉണ്ടായിരുന്ന വെളിച്ചത്തെ ഇല്ലാതാക്കി ഇരുട്ട് പരന്നതും ഞാനൊന്ന് പിടഞ്ഞ് കിച്ചേട്ടനിലേക്ക് ചേർന്നു നിന്നു… കൊളുത്തിലമർന്നിരുന്ന ദന്തങ്ങൾ സ്ഥാനം തെറ്റി എന്റെ കഴുത്തടിയിലേക്ക് പായുന്നുണ്ടായിരുന്നു……

എന്നെ ഇക്കിളിപ്പെടുത്തിക്കൊണ്ട് കിച്ചേട്ടന്റെ മീശയും കുറ്റിത്താടിയും കഴുത്തടിയിലൂടെ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു….ഒടുവിൽ എന്തോ പരതി നടന്ന ആ അധരങ്ങൾ എന്റെ കഴുത്തടിയിലെ പിടഞ്ഞു നിന്ന ഞരമ്പുകളിലേക്ക് അമർത്തി ചുംബിച്ചു…ഒപ്പം സുഖമുള്ളൊരു വേദന സമ്മാനിച്ചു കൊണ്ട് ആ ദന്തങ്ങൾ അതിലേക്കാഴ്ന്നു….

ഞാനെരിവു വലിച്ചു വിട്ടൊന്നുയർന്നതും കിച്ചേട്ടന് അതൊരു ലഹരിയായി തോന്നി മെല്ലെ ആ ദന്തങ്ങളെ ഒന്നുകൂടി അവിടേക്കഴ്ത്തി….. ആ വേദനയിൽ കണ്ണുകൾ ഇറുകെ അടച്ച് തന്നെ ഞാൻ നിന്നനിൽപ്പിലൊന്ന് പുളഞ്ഞു….എന്റെ വിരലുകൾ കിച്ചേട്ടന്റെ ഷർട്ടിൽ അമർന്നിരിക്ക്യായിരുന്നു…നഖം ഷർട്ടിലൂടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി….

എന്റെ കഴുത്തടിയിലമർന്നിരുന്ന ദന്തങ്ങളെ അവിടെ നിന്നും മോചിപ്പിച്ചത് വർധിച്ച ഹൃദയതാളത്തോടെ ഞാൻ തിരിച്ചറിഞ്ഞു…. കണ്ണുകൾ ചിമ്മി തുറന്നതും ആ അരണ്ട വെളിച്ചത്തിലും കുസൃതിയോടെ തിളങ്ങി നിൽക്കുന്ന കിച്ചേട്ടന്റെ കണ്ണുകളായിരുന്നു ആദ്യം കണ്ടത്…..ചെന്നയിൽ നിന്നും നെറ്റിത്തടത്തിൽ നിന്നും ഉതിർന്ന വിയർപ്പു കണങ്ങൾ എന്നിലെ തളർച്ചയെ എടുത്തു കാട്ടിയിരുന്നു…..കിച്ചേട്ടൻ എന്നിൽ നിന്നും വിട്ടുമാറിയതും ഞാൻ ഷർട്ടിൽ നിന്നും മെല്ലെ പിടി അയച്ച് ഒരു കിതപ്പോടെ ഭിത്തിയിലേക്ക് ചാഞ്ഞ് നിന്നു…

അമ്മാളൂട്ടീ…വേദനിച്ചോ…???

ഞാനതിന് ഒരു പുഞ്ചിരിയോടെ ഇല്ലാന്ന് തലയാട്ടി..നാണത്താൽ എന്റെ മുഖമാകെ ചൂടു പിടിച്ചിരുന്നു….

കിച്ചേട്ടൻ ഒരു കൈ ഭിത്തിയിലൂന്നി എനിക്കഭാമുഖമായി വന്നു നിന്നു….ആ മുഖത്തെ നേരിടാനുള്ള ധൈര്യം ശരിയ്ക്കും എനിക്കുണ്ടായിരുന്നില്ല….

ഇത് നമ്മുടെ ഫസ്റ്റ് മീറ്റിന് നീ തന്ന ഗിഫ്റ്റിന് പകരം… ഈ കഴുത്തടിയില് നീ കൈ വയ്ക്കുമ്പോ ചെറിയൊരു നോവോടും,അതിലൊളിപ്പിച്ച നാണത്തോടും എന്നും ഓർക്കാൻ വേണ്ടിയാ…😁😁

ഈ ചുവന്നപാട് മായുമ്പോ ഞാനിടയ്ക്കിടയ്ക്കിങ്ങനെ അടയാളം വച്ചോളാം…😜😜

അത് കേട്ടതും എന്റെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് വീശി…

അതേ..എന്റെ താലി വീഴും വരെ ഇനി ഈ ചെയിൻ മതീട്ടോ അമ്മാളൂട്ടീ… ആരെങ്കിലും ചോദിച്ചാ നവനീത് ഡോക്ടറിന്റെ ഗിഫ്റ്റാണെന്ന് പറഞ്ഞോ…😜😜

ഞാനതു കേട്ട് കിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി…

അത്…എല്ലാരോടും പറയേണ്ടി വരില്ലേ എന്തിനാ തന്നതെന്ന്….???

നീ ധൈര്യായിട്ട് പറഞ്ഞോടീ ഞാൻ നിന്നെ കെട്ടാൻ പോക്വാണെന്ന്… പിന്നെ നാട്ടില് ചെല്ലുമ്പോ അച്ഛൻ കണ്ടാൽ പ്രശ്നമായാ നീ ഇത് അരഞ്ഞാണമായിട്ട് ഇട്ടോ….😜😜😜

ഞാനതു കേട്ട് കിച്ചേട്ടനെ മുഖം കൂർപ്പിച്ചൊന്ന് നോക്കി മുന്നിൽ നിന്നും തള്ളിമാറ്റി….

അയ്യേ…ഒരു ഡോക്ടറാണോ ഇങ്ങനെയൊക്കെ പറയുന്നത്…!!! ആദ്യം എന്തൊക്കെ philosophy ആയിരുന്നു… ഇപ്പോ കണ്ടില്ലേ തനി നിറം പുറത്തേക്ക് വന്നത്…

ഇതിലെന്താ ഇത്ര വൃത്തികേടെന്റെ അമ്മാളൂട്ടീ… അരഞ്ഞാണം നല്ലൊരു ornament അല്ലേ…?? അല്ലെങ്കി തന്നെ മോശമാണെന്ന് പറഞ്ഞാലും ഞാൻ വഴിയിലൂടെ പോയ പെണ്ണിനോടല്ലോ ഞാൻ കെട്ടാൻ പോകുന്ന എന്റമ്മാളൂട്ടീയോടല്ലേ പറഞ്ഞത്…..!!!

കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ ആ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു… പെട്ടെന്നാ ലിഫ്റ്റിലെ ലൈറ്റാ ഓണായത്…ഞാൻ ഒരു ചിരിയൊളിപ്പിച്ച് കുതറി മാറാൻ തുടങ്ങിയതും ലിഫ്റ്റ് ഓപ്പണയാതും ഒന്നിച്ചായിരുന്നു…

ഡോറ് ഓപ്പണായതും hospital ലെ ideal couples എന്തോ ആവശ്യത്തിന് അവിടേക്ക് വന്ന time ആയിരുന്നു… ഞാൻ കിച്ചേട്ടന്റെ പിടിയിൽ നിന്നും മോചനം നേടി ഒരു ചമ്മലോടെ പുറത്തേക്കിറങ്ങി… രണ്ടുപേരും ഇമ ചിമ്മാതെ ഞങ്ങളെ തന്നെ മാറി മാറി നോക്കി നിൽക്ക്വായിരുന്നു….

വന്ന്…വന്നിപ്പോ ലിഫ്റ്റ് വരെയെത്തീ……ല്ലേ…. അതും കല്യാണം കഴിഞ്ഞ് രണ്ട് വർഷമായിട്ടും romance ന്റെ ആദ്യാക്ഷരം പോലും കുറിയ്ക്കാത്ത ഞങ്ങളിവിടെയുള്ളപ്പോൾ…. (അർജ്ജുൻ)

അത് കേട്ടതും ശ്രേയ ഡോക്ടർ അർജ്ജുൻ ഡോക്ടറെ ദേഷ്യം കടിച്ചമർത്തി ഒന്നു തട്ടി… കൂടെ ഞങ്ങൾക്കൊരു പുഞ്ചിരിയും തന്നു….

നിങ്ങളെവിടേക്കാ…???

കിച്ചേട്ടൻ അതി വിദഗ്ധമായി കാര്യം ബൈറൂട്ട് തിരിച്ചു വിട്ടു…

അതവിടെ നിക്കട്ടെ…അജു പറയുന്നത് മുഴുവനും അങ്ങ് തള്ളി കളയാൻ പറ്റില്ലല്ലോ… ഇതെന്താ രേവതീടെ കഴുത്തിലൊരു N….???

ശ്രേയ ഡോക്ടർ അതും പറഞ്ഞ് എന്റെ കഴുത്തിലെ ചെയിനിന്റെ ലോക്കറ്റൊന്നുയർത്തി… ഞാനാകെ നിന്ന് പരുങ്ങിയതും ശ്രേയ ഡോക്ടർ ചെയിനിലെ പിടിവിട്ടൊന്ന് ചിരിച്ചു…

ഞാൻ വെറുതേ ചോദിച്ചതാണേ…ഇനി അതിന്റെ പേരിൽ നിന്ന് പരുങ്ങിക്കളിയ്ക്കണ്ട…. ഡ്യൂട്ടിയുള്ളതല്ലേ രേവതി പൊയ്ക്കോ…!!!

അത് കേൾക്കേണ്ട താമസം ഞാൻ റൂമിലേക്ക് കത്തിച്ചു വിട്ടു… ____________ പക്ഷേ നവനീതിനെ അങ്ങനിങ്ങനൊന്നും വിടാൻ ഉദ്ദേശമില്ലാതെ അർജ്ജുൻ തടഞ്ഞു വച്ചു…

നിനക്കെന്താടാ അർജ്ജൂ അറിയേണ്ടത്… പെട്ടെന്ന് ചോദിയ്ക്ക്… എനിക്ക് റൗണ്ട്സുണ്ട്…

ഹോ…ഇയാൾടെ ഒരു റൗണ്ട്സ്… എനിക്ക് മനസിലാകുന്നുണ്ട് ഈ ചുറ്റിക്കളി…

ങേ…..???

റൗണ്ട്സ്…റൗണ്ട്സേ….

ഹോ…മനസിലായല്ലോ മഹാഭാഗ്യം…!!! പിഷാരടിയും ആര്യയും ഒന്ന് മാറി തന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു…

അത് കേട്ടതും അർജ്ജുൻ നവനീതിനെ ശ്രേയയിൽ നിന്നും കുറച്ച് മാറ്റി നിർത്തി…

സത്യം പറയെടാ നീ രേവതിയ്ക്ക് കിസ് കൊടുത്തതല്ലേ….

ഹോ…അർജ്ജൂ..അപ്പോ നിനക്കത് മനസിലായി അല്ലേ.. എങ്ങനെ സാധിക്കുന്നു ഇതെല്ലാം… ഒഞ്ഞു മാറി നിന്നേടാ…അവന്റെ ഒലക്കമ്മേലെ doubts…

നീ പോകാൻ വരട്ടേ… അർജ്ജുൻ വീണ്ടും നവനീതിനെ തടഞ്ഞു നിർത്തി…അർജ്ജുന്റെ expression കണ്ട് അവൻ നടുവിന് ഇരുകൈയ്യും താങ്ങി നിന്നുപോയി….

യെന്താടാആആ…അർജ്ജൂ….???? നിനക്കെന്താ ഇനീം അറിയണ്ടേ….???

ആ ചെയിനിന്റെ അർത്ഥമെന്താ…???

അതേ…ഞാനവളെ Nice ആയി ഒന്നു താലി കെട്ടി…ഇന്ന് രാത്രി കൃത്യം 12 മണിമുതൽ ഞങ്ങടെ first night ആണ്… പിന്നെ അറിഞ്ഞില്ല കേട്ടില്ലാന്ന് പറയരുത്…

സത്യം….😲😲😲😲

മ്മ്മ്മ്…ഇത് സത്യം…സത്യം…സത്യം…. മൂന്നുവട്ടം പറഞ്ഞ് അർജ്ജൂന്റെ കൈവെള്ളയിൽ ആഞ്ഞ് സത്യമടിച്ച് നവനീത് ക്യാബിനിലേക്ക് നടന്നു…ആ ഞെട്ടലിൽ നിന്നും recover ആവാതെ അർജ്ജുൻ ആ നില്പിൽ തന്നെയായിരുന്നു… ______________ പെട്ടെന്ന് റെഡിയായി ഞാൻ ഡോക്ടറിന്റെ ക്യാബിനിലേക്ക് നടന്നു… പക്ഷേ എന്നും റിപ്പോർട്ട് ചെയ്യാൻ പോകുന്നത്ര ധൈര്യം അന്നെനിക്കില്ലായിരുന്നു…കാരണം ഇപ്പോ അത് ആ പഴയ ഡോക്ടർ അല്ലല്ലോ… എന്റെ കിച്ചേട്ടൻ ആയിപ്പോയില്ലേ… ഡോക്ടർ നവനീത് extraordinary dissent ആയിരുന്നു…തനി രാവണൻ….. പക്ഷേ കിച്ചേട്ടൻ അങ്ങനെയല്ല…കള്ള കൃഷ്ണനാ…😁😁😁

ഞാൻ ഓരോന്നും ആലോചിച്ച് ക്യാബിന് മുന്നിൽ ചെന്നു… പക്ഷേ അവിടെ നിന്നും ഒരു പെണ്ണിന്റെ ശബ്ദം ഉയർന്നു കേട്ടു… അതാരാണെന്നറിയാൻ അല്പം curiosity യോടെ ഞാൻ ഡോറിനടുത്ത് നിന്നു….

അവരുടെ സംസാരങ്ങൾ എനിക്ക് ചെറുതായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു….

നവീ…നമ്മുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാക്വോ…???എനിക്കിപ്പോ അറിയണം….!!!

എന്ത് തീരുമാനം…??? അല്ലെങ്കിൽ തന്നെ നമ്മുടെ ആയി പറയാൻ എന്ത് കാര്യമാ ഉള്ളത്… പിന്നെ നിന്റെ കാര്യം…അത് നിന്റെ ഇഷ്ടം പോലെ ജീവിയ്ക്കാം…. It’s none of my business…

നവീ….നീയിങ്ങനെ ഒഴിഞ്ഞു മാറാൻ ശ്രമിക്കരുത്…എത്ര കാലമായി ഞാൻ നിന്നെ മനസിലിട്ട് നടക്ക്വാണെന്നറിയ്വോ നിനക്ക്….???

ശ്രദ്ധ….ഞാൻ പറഞ്ഞില്ലേ അതെന്റെ തെറ്റല്ല… നിന്റെയുള്ളിൽ അങ്ങനെ ഒരിഷ്ടം ഉണ്ടായിരുന്ന കാര്യം seriously ഞാൻ അറിഞ്ഞില്ല.. But നീ എന്നോട് അങ്ങനെ ഒരു കാര്യം തുറന്നു പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെയൊന്നും ഇല്ലാന്ന്… വെറുതെ നിന്റെ time waste ആക്കണ്ടാന്ന് കരുതിയാ ഞാൻ നിന്നോട് അപ്പൊഴേ എന്റെയുള്ളിലുള്ളത് പറഞ്ഞത്….

അപ്പോ നിനക്ക് അത് mind ഇല്ല… പിന്നെ ഞാനെന്താ വേണ്ടത്…നാളെ എന്റെ marriage കഴിയുമ്പോ നിനക്കത് വലിയ ഷോക്കാവും.. so please understand me…!!!

marriage ഓ…നവീ… Are you serious…???

Yes..അത് fix ആയി…. ഞാൻ ഒരു പെൺകുട്ടിയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്…അവളെയാ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ ആഗ്രഹിക്കുന്നത്… അതുടനെ ഉണ്ടാവും…

എന്തൊക്കെയാ നവീ ഈ പറയുന്നേ… എന്റെയുള്ളിലെ പ്രണയത്തിന്റെ depth എത്രത്തോളമാണെന്ന് നിന്നെ അറിയിക്കാൻ കൂടിയാ ഞാനാ letter നിന്നെ ഏൽപ്പിച്ചത്….But നീയത് നിഷ്കരുണം വലിച്ചു കീറി waste bin ൽ ഇട്ടില്ലേ…. അങ്ങനെ ഒരു ലെറ്ററിൽ നമ്മുടെ പേരുകൾ തെളിയുന്ന,ഒരു മണ്ഡപത്തിൽ നിനക്കൊപ്പം ഇരിയ്ക്കുന്ന, നിന്റെ താലിയെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുന്ന……

ശ്രദ്ധ…Just shut up….😠😠😠😠

എന്റെ താലിയ്ക്കും, സിന്ദൂരത്തിനും, മന്ത്രകോടിയ്ക്കും അങ്ങനെ എന്റേതായുള്ള എല്ലാറ്റിനും അവകാശിയാവാൻ…. എന്റെ നല്ല പാതിയാവാൻ ഞാൻ ഒരാളെ തിരഞ്ഞെടുത്ത് കഴിഞ്ഞു… അവളെ മാത്രമേ ഈ ജന്മം എനിക്കെന്റെ പ്രണയിനിയായി…നല്ല സുഹൃത്തായി, എന്റെ ഭാര്യയായൊക്കെ കാണാൻ കഴിയൂ… ഇങ്ങനെയൊക്കെയേ എനിക്ക് നിന്നെ പറഞ്ഞ് മനസിലാക്കാൻ കഴിയൂ….അത് മനസിലാക്കി ഒരു ഡിസിഷൻ എടുക്കാൻ നോക്കൂ… ഇപ്പോ എനിക്ക് ഡ്യൂട്ടി തുടങ്ങാനുള്ള time ആയി…

കിച്ചേട്ടൻ അത്രയും പറഞ്ഞ് നിർത്തിയതും പിന്നീട് കുറേനേരം ശബ്ദമൊന്നും കേട്ടില്ല പക്ഷേ ക്യാബിന്റെ ഡോറ് ശക്തിയിൽ തുറന്ന് ശ്രദ്ധ ഡോക്ടർ പുറത്തേക്ക് വന്നിരുന്നു…. ഞാൻ ആകെയൊന്ന് പരുങ്ങി നിന്നതും അവരെനിക്ക് ദേഷ്യത്തിൽ ഒരു നോട്ടം തന്ന് നടന്നകന്നു..

ഞാൻ കിച്ചേട്ടനോട് അനുവാദം വാങ്ങി അകത്തേക്ക് കടന്നതും കിച്ചേട്ടൻ എന്തൊക്കെയോ case sheet നോക്കുന്ന തിരക്കിലായിരുന്നു….

ആഹാ…വരണം…My dearest അമ്മാളൂട്ടീ…🥰 കിച്ചേട്ടൻ ഫയല് ടേബിളിലേക്ക് വച്ച് മെഷ് ചെയറിലേക്ക് ചാരിയിരുന്നു…

ഞാൻ ആദ്യമൊന്നും മിണ്ടാതെ തലകുനിച്ചു നിന്നതും കിച്ചേട്ടൻ ഒരു സംശയഭാവത്തിൽ ചെറിയൊരു ചിരിയൊതുക്കി എന്നെ നോക്കി…

മുഖത്തെന്താ പതിവില്ലാത്തൊരു ടെൻഷൻ….!! എന്തോ കാര്യമായി ഉണ്ടല്ലോ….??

ആ..ആ കുട്ടിയ്ക്ക് കിച്ചേട്ടനെ അത്രയും ഇഷ്ടമുണ്ടല്ലേ…. പിന്നെ എന്തിനാ അതിനെ വിഷമിപ്പിക്കണേ… വിവാഹം കഴിച്ചൂടെ… ഒരുപാട് വർഷങ്ങളായി കിച്ചേട്ടനെ മനസിലിട്ട് നടക്ക്വാണെന്നാണല്ലോ പറഞ്ഞത്…. അതിന്റെ മനസ് കാണാതെ പോയാൽ ആ ശാപം കിച്ചേട്ടന്റെ ജീവിതത്തിലുണ്ടാവില്ലേ..

ഹോ.അതാണ് കാര്യം… ഞാൻ ആദ്യമേ പറഞ്ഞു അവള് നിന്നേക്കാൾ മൂത്തതാണെന്ന്… അതുകൊണ്ട് ഈ കുട്ടീന്നുള്ള വിളി വേണ്ട….

പിന്നെ ഞാനവളെ സ്വീകരിക്കണമെന്ന് പറഞ്ഞത്.. അത് നീ serious ആയി പറഞ്ഞതാണോ അതോ…??

ഞാനതിന് അതേന്ന് മറുപടി പറഞ്ഞതും കിച്ചേട്ടൻ ചെയറിൽ നിന്നും എഴുന്നേറ്റ് എന്റടുത്തേക്ക് വന്നു…

എന്താ അമ്മാളൂട്ടീ നിന്റെ ഉദ്ദേശം….. എന്റെ മനസിൽ നിനക്കുള്ള സ്ഥാനം എന്താണെന്ന് എപ്പോഴും എപ്പോഴും എന്നെക്കൊണ്ടിങ്ങനെ പറയിക്കാൻ വേണ്ടിയല്ലേ നീയിങ്ങനെ ഒരു കാര്യം ഇപ്പോ പറഞ്ഞത്… ഞാൻ നിന്നെ ഉപേക്ഷിക്കില്ലാന്നും,അവളെ കെട്ടില്ലാന്നും നിനക്ക് നന്നായി അറിയാം… എന്നിട്ടും ഈ പെണ്ണുങ്ങൾക്ക് ചില പ്രത്യേക ശീലങ്ങളുണ്ട് സ്വന്തമാണെന്ന് മനസ് കൊണ്ട് പൂർണ വിശ്വാസം ഉണ്ടെങ്കിലും വെറുതെ ഉദാരമനസ്കയാണെന്ന് അഭിനയിക്കും…

ഞാൻ തുടക്കത്തിലേ പറഞ്ഞു എന്നോട് ഒന്നും മറയ്ക്കാൻ നോക്കരുതെന്ന്… അതുകൊണ്ട് നമുക്കിടയിൽ ഇങ്ങനെ ഒരു talk വേണ്ട….!!!

ഞാനങ്ങനെ അഭിനയിച്ചതൊന്നുമല്ല…. ശ്രദ്ധ ഡോക്ടറിന് അത്രയും ഇഷ്ടമാണെന്നറിഞ്ഞപ്പോ…!!

അത് വർഷങ്ങൾക്കു മുമ്പേ അറിഞ്ഞവനാ ഞാൻ..അപ്പോഴും എനിക്ക് കൃത്യമായി ഒരു ഡിസിഷൻ എടുക്കാനുള്ള maturity യും ഉണ്ടായിരുന്നു… അന്നും എനിക്ക് അവളോട് അവളുദ്ദേശിക്കുന്ന പോലെ ഒരിഷ്ടം ഉണ്ടായിരുന്നില്ല…ഇന്നത് തീരെ ഇല്ല….അതിന് വേണ്ടി നീ ബുദ്ധിമുട്ടണ്ടാന്ന് സാരം… മനസിലായോ…😠😠😠😠

കിച്ചേട്ടൻ ദേഷ്യത്തിൽ അത്രയും പറഞ്ഞതും ഞാൻ ഞെട്ടിപ്പിടഞ്ഞൊന്നു നോക്കി…മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ടായിരുന്നു… ഇഷ്ടാണെന്ന് പറഞ്ഞതിന് ശേഷം ultimate കലിപ്പുള്ള മുഖം പതിയെ പതിയെ എനിക്കു നേരെ പയറ്റി തുടങ്ങാനാണെന്നു തോന്നുന്നു ഉദ്ദേശം…

കിച്ചേട്ടാ ഞാൻ…

റൗണ്ട്സില്ലേ വാർഡിലേക്ക് ചെല്ല്.. അല്ലെങ്കിൽ തന്നെ എന്നെ എന്തിനാ റിപ്പോർട്ട് ചെയ്യാൻ വന്നത്..??നിന്നെ assist ചെയ്യുന്നത് അർജ്ജുവല്ലേ…!!!

എനിക്ക് അർജ്ജുൻ ഡോക്ടർടെ കൂടെ വർക്ക് ചെയ്യണ്ട…കിച്ചേട്ടൻ മതി….!!

ദേ..നിനക്ക് മാറ്റി മാറ്റി കളിയ്ക്കാനല്ല hospital റൂൾസ്..ഇനി അവനൊപ്പം ഡ്യുട്ടി ചെയ്താ മതി… മര്യാദയ്ക്ക് ചെല്ലാൻ നോക്ക് അമ്മാളൂട്ടീ….😡

ഞാനതു കേട്ട് കിച്ചേട്ടനെ മുഖം കൂർപ്പിച്ചൊന്നു നോക്കി തിരിഞ്ഞു നടന്നു… ക്യാബിനിൽ നിന്നും നേരെ വാർഡിലേക്ക് പോയി…അന്ന് ഹാഫ് ഡേ ലീവെടുത്ത് ഞാൻ നാട്ടിലേക്ക് പോകാൻ തയ്യാറായി…പോകും മുമ്പ് കിച്ചേട്ടനെ കണ്ട് യാത്ര പറയാനൊരുങ്ങിയതും കിച്ചേട്ടൻ റിസേർച്ച് മീറ്റിലായിരുന്നു… പിന്നെ സമയം കളയാതെ കിട്ടിയ വണ്ടി പിടിച്ച് നാട്ടിലേക്ക് തിരിച്ചു….

മാഷ് വിളിച്ചത് കൊണ്ടാണ് നേരത്തെ തിരിച്ചത്… വീട്ടിലെത്തിയപ്പോൾ സന്ധ്യയോടടുത്തിരുന്നു… പിന്നെ ഒന്നു കുളിച്ച് ക്ഷേത്രത്തിലൊന്ന് പോയി വന്നു… ഒരുപാട് നാളായിരുന്നു ക്ഷേത്രത്തിലൊന്ന് പോയിട്ട്…തേവരെ കൺകുളിർക്കെ കണ്ടൊന്ന് പ്രാർത്ഥിച്ചപ്പോ മനസിനൊരാശ്വാസം കിട്ടി…..

അന്നുവരേയും ജീവിതത്തിൽ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾക്കൊരറുതി വരുത്തി എന്റെ തേവര് എനിക്കായ് സമ്മാനിച്ച സൗഭാഗ്യമായിരുന്നു കിച്ചേട്ടന്റെ സ്നേഹം….. അതിന് ഞാൻ മനസറിഞ്ഞ് പ്രാർത്ഥിച്ചു തിരിഞ്ഞപ്പോഴാണ് മുന്നിൽ നിന്ന പ്രവീണേട്ടനെ കണ്ടത്….

അമ്മാളൂട്ടി എപ്പോ എത്തി…???

ഞാൻ കുറച്ചു നേരയാതേയുള്ളൂ പ്രവീണേട്ടാ.. ക്ഷേത്രത്തിലേക്ക് വന്നിട്ട് കുറേ ആയില്ലേ…

അതും പറഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിന്റെ പടിക്കല്ലിറങ്ങി നടന്നു…

അമ്മാളൂട്ടി എന്താ പതിവില്ലാതെ ഇപ്പോ ഒരു വരവ്…???

അത്…മാഷ് പറഞ്ഞില്ലേ ഒന്നും….

എന്ത് പറയാൻ..തന്നെ സംബന്ധിക്കുന്ന ഒന്നും അച്ഛനെന്നോട് പറയില്ലല്ലോ… ഞാൻ എന്തിലെങ്കിലും ഇടപെട്ടാൽ തന്നെ അതൊന്നും ഇഷ്ടാവില്ലല്ലോ…!!!

അത് മാഷ് മറന്നിട്ടുണ്ടാവും പ്രവീണേട്ടാ….!!

എന്താടോ അത്ര വലിയ കാര്യം….??

അത് കേട്ടതും എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു…

അത്…എന്റെ ജീവിതത്തിലെ വലിയൊരു കാര്യമാ പ്രവീണേട്ടാ നാളെ നടക്കാൻ പോകുന്നത്…!!

അതെന്താ…???അങ്ങനെയൊരു കാര്യം…???

അത്…നാളെ…നാളെ..എന്നെയൊരു കൂട്ടര് പെണ്ണുകാണാനായിട്ട് വരണുണ്ട് പ്രവീണേട്ടാ… പെണ്ണുകാണൽ എന്നത് ചടങ്ങ് മാത്രാ… ശരിയ്ക്കു പറഞ്ഞാൽ വിവാഹമുറപ്പിക്കാനായിട്ടാ അവര് വരണേ….

എ….എന്താ…..??? നിന്റെ കല്യാണമോ… അത്… ഞാൻ…ഞാനറിഞ്ഞില്ല….എന്നെ അറിയിച്ചില്ലല്ലോ ഒന്നും…

എല്ലാം പെട്ടന്നുണ്ടായ തീരുമാനങ്ങളാ പ്രവീണേട്ടാ. ആള് ഞാൻ ജോലി ചെയ്യണ ഹോസ്പിറ്റലിലെ ഡോക്ടറാ…. ഡോക്ടർക്ക് എന്നെ ഇഷ്ടാണ്… എനിക്കും… എല്ലാം മാഷീനോട് സംസാരിച്ചിരുന്നു… മാഷാ നാളെ വന്ന് കണ്ട് പോകാൻ അവരോട് പറഞ്ഞത്….

ഇതെനിക്ക് വിശ്വസിക്കാൻ പറ്റണില്ല അമ്മാളൂ… നീ… നിന്റെ വിവാഹം… അതും മറ്റൊരാളുമായി.. എനിക്കതൊട്ടും അംഗീകരിക്കാൻ കഴിയുന്നില്ല…

എന്താ പ്രവീണേട്ടാ ഈ പറയുന്നേ… എന്റെ വിവാഹം തീരുമാനമായതിന് പ്രവീണേട്ടൻ സന്തോഷിയ്ക്കയല്ലേ വേണ്ടത്…

ഞാൻ അങ്ങനെ പറഞ്ഞപ്പോഴേക്കും ഞങ്ങൾ വീടിന്റെ പടിക്കലെത്തിയിരുന്നു..കൈയ്യിലിരുന്ന താക്കോലിട്ട് വാതിലിന്റെ താഴ് തുറക്കുമ്പോഴും പ്രവീണേട്ടന്റെ മുഖത്ത് ആ ദേഷ്യവും,പരിഭ്രാന്തിയും പ്രതിഫലിച്ചിരിയ്ക്ക്വായിരുന്നു…

വാതില് തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയതും കൈയ്യിൽ പ്രവീണേട്ടന്റെ പിടി വീണു….

എനിക്ക് സംസാരിക്കണം അമ്മാളൂനോട്…😡 ഇനിയെങ്കിലും ഒന്നും പറയാതിരുന്നാൽ ചിലപ്പോ നിന്നെ എനിക്ക് നഷ്ടമാവും…

ഞാനതു കേട്ട് ഒരു ഞെട്ടലോടെ പ്രവീണേട്ടന്റെ മുഖത്തേക്ക് നോക്കി…

എന്തൊക്കെയാ പ്രവീണേട്ടൻ ഈ പറയുന്നേ…??

അതേ.. എനിക്കിഷ്ടമാ നിന്നെ.നീയെന്നു പറഞ്ഞാ ഭ്രാന്താ എനിക്ക്…കുഞ്ഞുംനാൾ മുതൽ ഈ നെഞ്ചിലിട്ട് താലോലിച്ച മുഖമാ നിന്റെ… നീ എന്നെ ഓരോ തവണ പ്രവീണേട്ടാന്ന് വിളിയ്ക്കുമ്പോഴും ഞാനുള്ള് കൊണ്ട് ആനന്ദിയ്ക്കുകയായിരുന്നു….എന്റേതാ നീ… മറ്റാർക്കും…. മറ്റാർക്കും വിട്ടുകൊടുക്കില്ല നിന്നെ ഞാൻ….

പ്രവീണേട്ടൻ അതും പറഞ്ഞ് എന്റെ മുഖം കൈക്കുമ്പിളിലെടുത്തു…എന്റെ കണ്ണുകളിൽ ഒരുതരം പരിഭ്രമവും പേടിയും ഒരുപോലെ നിഴലിച്ചു…പ്രവീണേട്ടന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…. ഞാൻ ആ കൈകളെ സകല ശക്തിയുമെടുത്ത് താഴേക്കയച്ചു മാറ്റി…

പ്രവീണേട്ടൻ ഇപ്പോ പോ… എനിക്ക് പ്രവീണേട്ടനോട് ഒന്നും പറയാനില്ല… കേൾക്കാനും..

ഞാൻ അതും പറഞ്ഞ് അകത്തേക്ക് കയറി വാതിലടയ്ക്കാൻ തുടങ്ങിയതും എന്റെ ശ്രമത്തെ പരാജയപ്പെടുത്തി പ്രവീണേട്ടൻ അകത്തേക്ക് കയറി….വാതിലിൽ പ്രയോഗിച്ച ശക്തിയിൽ ഞാൻ വീടിനുള്ളിലെ തൂണിൽ ശക്തിയായി ഇടിച്ചു നിന്നു….കൈയ്യിലിരുന്ന പ്രസാദത്തിന്റെ ഇലച്ചീന്ത് നിലത്തേക്ക് തെറിച്ചതും അതിലുണ്ടായിരുന്ന കിച്ചേട്ടന്റെ പേരെഴുതിയ രസീത് തെന്നിമാറി മുന്നിലേക്ക് വീണു…

സിന്ദൂരവും ഭസ്മവും ഇടകലർന്ന ഇലച്ചീന്തിനരികെ കിടന്ന അവയുടെ അംശം കലർന്ന രസീത് കാറ്റിൽ ചെറുതായി അനങ്ങാൻ തുടങ്ങി…പ്രവീണേട്ടന്റെ കണ്ണുകൾ ആ അക്ഷരങ്ങളിലേക്കും എന്റെ മുഖത്തേക്കും മാറി മാറി ദൃഷ്ടി പതിപ്പിച്ചു…. അടങ്ങാത്ത ദേഷ്യത്തോടെ പുറംകൈകൊണ്ട് തന്നെ വാതിൽ കൊട്ടിയടച്ച് എന്റെ മുഖത്തേക്ക് നോക്കി തന്നെ അയാൾ വാതിലിന് കുറ്റിയിട്ടു….ഒരു തരം പരിഭ്രാന്തിയോടെ ഞാൻ നാല് പാടും പരതുമ്പോഴും ശരീരമാകെ പേടിയോടെ വിറകൊള്ളുകയായിരുന്നു….

ലൈക്ക് കമന്റ് ചെയ്യണേ..

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *